രുദ്ര: ഭാഗം 2

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്റെ മോനാ ...... സൂര്യ ദേവ് ..... അവനു പിള്ളേരുടെ സ്വഭാവാ ..... ഇനി മൂത്തതു ഒരാളുണ്ട് ..... മഹാദേവ് ..... ഞങ്ങടെ മഹി ....." സ്റ്റെയർ കയറിപ്പോകുന്ന സൂര്യനെ നോക്കിയിരിക്കുന്ന രുദ്രയോട് സത്യൻ പറയുന്നത് കേട്ട് അവൾ ഞെട്ടി "മഹാദേവ് ......?" അവൾ സംശയത്തോടെ മുഖം ചുളിച്ചു ""അതൊക്കെ പൊട്ടെ ..... എന്റെ കുട്ടി ഇങ് വന്നെ ..... മുത്തശ്ശി ന്റെ മക്കളെ കണ്ണ് നിറയെ ഒന്ന് കണ്ടോട്ടെ ..... വാ ....." അപ്പുവിനെയും രുദ്രയെയും അവര്‍ അവരുടെ മുറിയില്‍ക്ക് പോയി പിന്നാലെ ഹേമയും സത്യനും പോയി ...... മുകളിലേക്ക് വലിഞ്ഞ സൂര്യൻ പതിയെ താഴേക്കിറങ്ങി മുത്തശ്ശിയുടെ മുറിക്ക് മുന്നിൽ വന്ന് നിന്ന് അവൻ അകത്തേക്ക് തലയിട്ടു നോക്കി "എന്തോന്നാടാ ഇത്ര ഒളിഞ്ഞു നോക്കാൻ ....?" പുറത്തു നിന്ന് കയറി വന്ന വരവിൽ മഹി കാണുന്നത് മുത്തശ്ശിയുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കി നിൽക്കുന്ന സൂര്യനെയാണ് മഹിയുടെ ചോദ്യം കേട്ടതും ഞെട്ടിത്തിരിഞ്ഞു അവൻ മഹിയെ നോക്കി "പേടിപ്പിച്ചു കളഞ്ഞല്ലോടാ ചേട്ടൻ തെണ്ടി 😬 " സൂര്യൻ പല്ല് കടിച്ചതും മഹി അവനെ നോക്കി കണ്ണുരുട്ടി "chorry 😁😁😁😁......" അവന്റെ ഭാവം കണ്ടതും സൂര്യ ഇളിച്ചോണ്ട് പറഞ്ഞു "ഡാ ചേട്ടാ ...... നിന്റെ മുറപ്പെണ്ണും അളിയനും ലാൻഡ് ആയിട്ടുണ്ട് ...... ഈച്ച പൊതിയണ പോലെ എല്ലാരും പൊതിഞ്ഞോണ്ട് മുറിയിലോട്ട് കൊണ്ട് പോയിട്ടുണ്ട് ...... മിക്കവാറും നമ്മൾ ഔട്ട് ആവുന്ന ലക്ഷണം ഒക്കെ ഉണ്ട് ......" സൂര്യൻ മുഖം ചുളിച്ചുകൊണ്ട് പറയുന്നത് കേട്ട് അവൻ മുറിയിലേക്ക് ഒന്ന് എത്തി നോക്കി അപ്പുവിന്റെ അടുത്തായി മുത്തശ്ശിക്ക് നേരെ തിരിഞ്ഞിരിക്കുന്ന രുദ്രയെ അവൻ കണ്ടു ..... മുഖം കണ്ടിരുന്നില്ല ..... കാണാൻ അവൻ ശ്രമിച്ചതുമില്ല "എങ്ങോട്ടാ ചേട്ടാ ..... മുറപ്പെണ്ണിനെ ഒന്ന് പരിചയപ്പെട്ടിട്ട് പോവാന്നെ ......" പോകാൻ നിന്ന മഹിയെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞതും മഹി അവന്റെ ചെവിയിൽ എന്തോ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി സൂര്യൻ കണ്ണും തള്ളി അവൻ പോകുന്നതും നോക്കി ചെവിയിൽ വിരലിട്ട് കൊണ്ട് തല കുടഞ്ഞു അവിടെ നിന്നും പോയി

•••••••••••••••••••••••••••••••••••••••••••••• "മഹി ...... മഹി ...... ഡാ ...... മഹി ....." തുടരെത്തുടരെയുള്ള വാതിലിലുള്ള മുട്ട്‌ കേട്ടാണ് മഹി വാതിൽ തുറന്നത് " എന്താ .....?" മുന്നിൽ നിൽക്കുന്ന ഹിമയോട് അവൻ അലസമായി ചോദിച്ചു "നീ നിന്റെ ജിം റൂമിലുള്ള സാധനങ്ങളൊക്കെ എടുത്ത് മാറ്റിക്കെ ...... " ഹേമ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞതും മഹി നെറ്റി ചുളിച്ചുകൊണ്ട് അവരെ നോക്കി "എന്തിന് .....?" അവൻ സംശയത്തോടെ ചോദിച്ചു "നിനക്ക് അറിയില്ലേ ദേവിടെ മക്കൾ വന്ന കാര്യം ..... ഇനി മുതൽ അവർ ഇവിടെയാ .... അവർക്ക് ഒന്നിനും ഒരു കുറവ് വരരുത് ...... അപ്പുമോനും മോൾക്കും കൂടി ഞാൻ നിന്റെ ജിം റൂം ശെരിയാക്കി കൊടുക്കാമെന്ന് കരുതി .....അതാവുമ്പോ അത്യാവശ്യം വലുപ്പമൊക്കെ ഉണ്ടല്ലോ ....." ഹേമ പറയുന്നത് കേട്ട് അവന്റെ മുഖം കടുത്തു "പറ്റില്ല ...... അവർക്ക് വേറെ മുറി കൊടുക്ക് ..... ഇവിടെ വേറെ മുറി ഇല്ലാഞ്ഞിട്ടാണോ ...... " മഹി അമർഷത്തോടെ പറഞ്ഞതും ഹേമ അവനെ നോക്കി കണ്ണുരുട്ടി "നോക്കി പേടിപ്പികണ്ട ...... എന്റെ തിങ്ങ്സ് ഒന്നും മറ്റാർക്കും വിട്ട് കൊടുത്തു ശീലമില്ലന്ന് അമ്മക്കറിയില്ലേ 😡.....?" അവൻ ഹേമയെ നോക്കി ദേശിച്ചതും "ദേ ചെക്കാ ..... നിന്റെ ദേശ്യവും വാശിയും എന്നോട് എടുക്കണ്ട ...... ഞാനെ നിന്റെ അമ്മയാ ...... വാശി കാണിക്കാണേൽ നിന്നെക്കാൾ കാണിക്കാൻ എനിക്കറിയാം ..... പിന്നെ അവർക്ക് ആ മുറി കൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൊടുത്തിരിക്കും ...... നീ എന്താന്ന് വെച്ചാൽ ചെയ്യ് ....." അവനെ പുച്ഛിച്ചു തള്ളി ഹേമ അവിടുന്ന് പോയതും അവൻ കൈയിൽ കിട്ടിയ വേയ്സ്‌ എറിഞ്ഞുടച്ചു കൊണ്ട് പുറത്തേക്ക് പോയി ഹേമ ക്ഷണനേരം കൊണ്ട് തന്നെ അവന്റെ ജിം റൂമിനെ മറ്റൊരു മുറിയിൽ സെറ്റ് ചെയ്തുകൊണ്ട് മുറിയുടെ കീ രുദ്രക്ക് നൽകി രുദ്ര അവളുടെയും അപ്പുവിന്റെയും ഡ്രെസ്സും മറ്റും ആ മുറിയിൽ അടുക്കി വെച്ചു അപ്പുവിന് വന്നപ്പോഴുണ്ടായിരുന്ന അപരിചിതത്വം ഒക്കെ മാറി അവിടെയെല്ലാം ഓടിനടക്കുന്നുണ്ട് സൂര്യനുമായി ഉടക്കി ഉടക്കി പതിയെ അപ്പു അവനുമായി കമ്പനി ആയി ......

വേഗം ആ സാഹചര്യത്തോട് പൊരുത്തപ്പെടാൻ അപ്പുവിനായി പക്ഷെ രുദ്രയുടെ മനസ്സ് നിറയെ ജീവനറ്റു കിടക്കുന്ന 'അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു ..... അവൾക്കതൊന്നും പെട്ടെന്ന് മറക്കാനോ പുതിയ സുഖസൗകര്യങ്ങളോർത്തു സന്തോഷിക്കാനോ കഴിഞ്ഞിരുന്നില്ല ..... അതുപോലെ ആരോടും സംസാരിക്കാനും അവൾ തയ്യാറായില്ല ഏപ്പൊഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കും അമ്മ ഇപ്പോഴും അവൾക്കൊപ്പമുണ്ടെന്ന് അവൾ വിശ്വസിച്ചു ...... അമ്മയോടെന്ന പോലെ ഒറ്റക്കിരുന്ന് സംസാരിക്കുന്നതൊക്കെ എല്ലാവരും വേദനയോടെയാണ് കണ്ട് നിന്നത് ഇതിങ്ങനെ പോയാൽ ശെരിയാകില്ലെന്ന ചിന്ത എല്ലാവരിലും ഉടലെടുത്തതും വീണ്ടും അവളെ കോളേജിലേക്ക് പോകാൻ എല്ലാവരും കൂടി സമ്മതിപ്പിച്ചു ഹേമയും സത്യനും സ്വന്തം മക്കളായിയാണ് അവരെ കണ്ടത് ••••••••••••••••••••••••••••••••••••••••••••••• രാത്രി ഏറെ വൈകിയാണ് മഹി തിരികെ വന്നത് ...... എല്ലാവരും കിടന്നുന്ന് മനസ്സിലായതും അവൻ പതിയെ ശബ്ദമുണ്ടാക്കാതെ സ്റ്റെയർ കയറാൻ നിന്നതും "മഹീ ......." ഗൗരവത്തോടെയുള്ള സത്യന്റെ വിളിയോടൊപ്പം ലൈറ്റും ഓണായി അവൻ ഇരു കണ്ണും ഇറുക്കിയടച്ചുകൊണ്ട് പിടിക്കപ്പെട്ട കള്ളനെപ്പോലെ പതിയെ തിരിഞ്ഞു "എവിടെയായിരുന്നു ഇത്രയും നേരം .....?" സത്യൻ കൈ രണ്ടും നെഞ്ചിൽ പിണച്ചു വെച്ചുകൊണ്ട് അവനോട് ചോദിച്ചതും അവൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു ..... നാവ് കുഴയാതിരിക്കാനും നേരെ നിൽക്കാനും അവൻ നന്നായി പാടുപെട്ടു "ഹ്മ്മ് ...... പൊക്കോ ....." കാര്യം മനസ്സിലായതുപോലെ സത്യൻ കുറച്ചു കടുപ്പിച്ചു പറഞ്ഞതും മഹി മുകളിലേക്ക് വലിഞ്ഞു "അവൻ കുടിച്ചിട്ട് വന്നിട്ട് നിങ്ങളെന്താ അവനോട് ഒന്നും പറയാതെ പോകാൻ പറഞ്ഞെ ..... നിങ്ങളാ അവനു വളം വെച്ച് കൊടുക്കുന്നെ .....?" ഹേമ സത്യനെ കുറ്റപ്പെടുത്തി "എടോ അവൻ എന്റെ മോനാ .....

അവന്റെ കണ്ട്രോൾ അവന്റെ കയ്യിൽ തന്നെ എന്നും ഉണ്ടാവും ...... അവനൊരിക്കലും വഴി വിട്ട് പോവില്ലെന്ന് എനിക്ക് വിശ്വാസമുണ്ട് ..... അതുകൊണ്ട് കുറച്ചൊക്കെ വളം വെക്കുന്നതിൽ തെറ്റില്ല ......." അയാൾ ഹേമയെ ചേർത്തുപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞതും ഹേമ ചുണ്ടുകോട്ടി "എന്നും ഇല്ലല്ലോടോ ....... വല്ലപ്പോഴും കൂടി അല്ലെ ...... മക്കൾക്ക് കുറച്ചൊക്കെ ഫ്രീഡം കൊടുക്കുന്നതാ നല്ലത് ...... താൻ വന്നേ ...." സത്യൻ ഹേമയെയും വലിച്ചുകൊണ്ട് അകത്തേക്ക് പോയതും ഇതൊക്കെ കണ്ടുകൊണ്ട് വെള്ളം എടുക്കാൻ കിച്ചണിൽ വന്ന രുദ്ര ഞെട്ടലോടെ നിന്നു മഹിയെ അവിടെ അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇനി എന്തൊക്കെ നടക്കുമെന്നോർത്തുകൊണ്ട് അവൾ പതിയെ മുറിയിലേക്ക് നടന്നു ••••••••••••••••••••••••••••••••••••••••••••••• പതിവ് പോലെ മഹി അതിരാവിലെ തന്നെ ഉറക്കമുണർന്നു തന്റെ മുറിക്ക് എതിർവശമുള്ള ജിം rഓമിലേക്ക് കയറിയതും അവന്റെ മുഖം വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ട് അവൻ അവിടമാകെ കണ്ണോടിച്ചു അവന്റേതായ എല്ലാ തിങ്‌സും അവിടെ നിന്നും മാറ്റികൊണ്ട് അവിടെ കിടന്നുറങ്ങുന്നവരെക്കണ്ട് അവന്റെ ദേശ്യം ഇരട്ടിച്ചു പുതപ്പ് തലവഴി മൂടിക്കിടക്കുന്ന രുദ്രയുടെ ഭാഗത്തേക്ക് അവൻ ദേശ്യത്തോടെ നടന്നടുത്തു ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് അവളുടെ ദേഹത്തേക്ക് ഒഴിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞുകൊണ്ട് ചാടിയെണീറ്റു അപ്പോഴേക്കും ദേശ്യത്താൽ അവൻ അവളുടെ മുടികുത്തിൽ പിടിച്ചു വലിച്ചു അവളെ താഴേക്ക് ഇട്ടു "how dare you ..... Bloody ....." അവൻ അവൾക്ക് നേരെ മുട്ട് കുത്തി ഇരുന്ന് കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു അവനു നേരെ അവളുടെ മുഖം തിരിച്ചെത്തും മഹി ഞെട്ടി .....അവന്റെ ചുണ്ടുകൾ നിശ്ചലമായി ശബ്ദം കേട്ട് അപ്പു ഉണർന്ന് കരയാൻ തുടങ്ങി "വിട് ..... വിടെന്നെ ....."

അവൾ വേദനകൊണ്ട് അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു അപ്പോഴും അവന്റെ ഞെട്ടൽ വിട്ടുമാറിയിരുന്നില്ല അവളുടെ മുഖത്തേക്കും ...... മുഖത്ത് വിരിയുന്ന ഭാവങ്ങളിലേക്കും നനഞ്ഞു മുഖത്തു ഒട്ടി കിടക്കുന്ന മുടിയിഴകളിലേക്കും അവന്റെ കണ്ണുകൾ ഊളിയിട്ടു അവൾ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല ...... ഏതോ ലോകത്തെന്ന പോലെ ചെറു ചിരിയോടെ അവൻ അവളിലേക്ക് അവന്റെ മുഖമടുപ്പിച്ചതും അവൾ അവന്റെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് അവിടെ നിന്നും എണീറ്റു അപ്പോഴേക്കും ശബ്ദം കേട്ട് ഹേമ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു "എന്താടാ ..... എന്താ പറ്റിയെ ...... " ഹേമ കരഞ്ഞു കൊണ്ടിരിക്കുന്ന അപ്പുവിനെ ചേർത്ത് പിടിച്ചുകൊണ്ട് മഹിയോട് ചോദിച്ചു അവന്റെ കണ്ണുകൾ അപ്പോഴും അവളിൽ തറഞ്ഞു നിക്കുവായിരുന്നു "ഈ ചേട്ടൻ എന്റെ ചേച്ചിയെ കൊല്ലാൻ നോക്കി ....." അപ്പു വിതുമ്പിക്കൊണ്ട് മഹിക്ക്‌ നേരെ കൈ ചൂണ്ടിയതും ഹേമ ദേശ്യത്തോടെ മഹിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോയി അവന്റെ മുറിയിൽ കൊണ്ട് പോയി നിർത്തി അവന്റെ കാരണം പുകച്ചു ഒന്നങ് കൊടുത്തു "അമ്മാ 😡...." അവൻ കവിളിൽ കൈ വെച്ചു അലറി "ശബ്ദിക്കരുത് നീ ...... നീ എന്തിന്റെ പേരിലാ രുദ്രയുടെ ദേഹത്തു കൈ വെച്ചത് ...... അവളാ മുറിയിൽ കിടന്നതുകൊണ്ടാണോ .....? ഒരു കാര്യം ഓർത്തു വെച്ചോ മഹി ..... നിന്നെക്കാൾ കൂടുതൽ അവകാശം അവൾക്കീ വീട്ടിലുണ്ട് ...... ആർക്കും അവളെ ചോദ്യം ചെയ്യാനുള്ള അർഹത ഇല്ല ...... അതറിയാമായിരുന്നിട്ടും നീ അവളെ ദ്രോഹിച്ചപ്പോൾ മറുത്തു ഒരക്ഷരം മിണ്ടിയോ ആ പാവം ..... എന്തെങ്കിലും അവകാശം പറഞ്ഞു തർക്കിച്ചോ ....? ഇല്ലല്ലോ അച്ഛനും അമ്മയും ഇല്ലാത്തവരാ അവർ ...... സഹായിച്ചില്ലേലും വേദനിപ്പിക്കരുത് ആ പാവങ്ങളെ ....." ഹേമ കണ്ണ് നിറച്ചു അവിടെ നിന്നും ഇറങ്ങി പോകുന്നത് കണ്ടതും അവനും എന്തോ പോലെയായി പക്ഷെ രുദ്രയെ അവിടെ കണ്ടതിൽ അവന്റെ മനസ്സ് അതിനിരട്ടിയായി സന്തോഷിക്കുന്നുണ്ടായിരുന്നു ............. തുടരും.............

രുദ്ര : ഭാഗം 1

Share this story