രുദ്ര: ഭാഗം 3

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശബ്ദിക്കരുത് നീ ...... നീ എന്തിന്റെ പേരിലാ രുദ്രയുടെ ദേഹത്തു കൈ വെച്ചത് ...... അവളാ മുറിയിൽ കിടന്നതുകൊണ്ടാണോ .....? ഒരു കാര്യം ഓർത്തു വെച്ചോ മഹി ..... നിന്നെക്കാൾ കൂടുതൽ അവകാശം അവൾക്കീ വീട്ടിലുണ്ട് ...... ആർക്കും അവളെ ചോദ്യം ചെയ്യാനുള്ള അർഹത ഇല്ല ...... അതറിയാമായിരുന്നിട്ടും നീ അവളെ ദ്രോഹിച്ചപ്പോൾ മറുത്തു ഒരക്ഷരം മിണ്ടിയോ ആ പാവം ..... എന്തെങ്കിലും അവകാശം പറഞ്ഞു തർക്കിച്ചോ ....? ഇല്ലല്ലോ അച്ഛനും അമ്മയും ഇല്ലാത്തവരാ അവർ ...... സഹായിച്ചില്ലേലും വേദനിപ്പിക്കരുത് ആ പാവങ്ങളെ ....." ഹേമ കണ്ണ് നിറച്ചു അവിടെ നിന്നും ഇറങ്ങി പോകുന്നത് കണ്ടതും അവനും എന്തോ പോലെയായി പക്ഷെ രുദ്രയെ അവിടെ കണ്ടതിൽ അവന്റെ മനസ്സ് അതിനിരട്ടിയായി സന്തോഷിക്കുന്നുണ്ടായിരുന്നു അവനെന്തോ ഓർത്തു ചിരിച്ചുകൊണ്ട് വേഗം പോയി ഫ്രഷ് ആയി വന്നു അവൻ താഴേക്ക് വന്നപ്പോഴേക്കും എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നിരുന്നു അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി തിരഞ്ഞു ..... ഒടുവിൽ അത് രുദ്രയിൽ എത്തി നിന്നു സൂര്യനും മുത്തശ്ശിയും സത്യനുമൊക്കെ എന്തൊക്കെയോ അവളോട് പറയുന്നുണ്ടെങ്കിലും അവളതിനൊക്കെ മൂളിക്കേട്ടു കൊണ്ട് പ്ലേറ്റിൽ ചിത്രം വരച്ചിരുന്നു അത് കണ്ടതും മഹി അവളുടെ അടുത്തായി ഒഴിഞ്ഞു കിടക്കുന്ന ചെയർ വലിച്ചു അവിടെ ഇരുന്നു മഹി വന്നിരുന്നതും രുദ്ര അവിടെ നിന്നും എണീറ്റു ....... മഹി അവളെ തുറിച്ചുനോക്കി അവിടെ നിന്നും എണീറ്റ് പോയി അവൻ പോയെന്ന് കണ്ടതും അവൾ അവിടെ തന്നെ ഇരുന്നു ഇതൊക്കെ കണ്ടു കൊണ്ട് സൂര്യനും സത്യനും മുത്തശ്ശിയും പരസ്പരം നോക്കിയാ ശേഷം ഹേമയോട് കാര്യം എന്താന്ന് ആംഗ്യം കാണിച്ചു ചോദിച്ചതും ഹേമ ഒന്ന് കണ്ണടച്ച് കാണിച്ചു രുദ്ര അവിടെ നിന്നും പോയതും ഹേമ ഉണ്ടായതൊക്കെ അവരോട് പറഞ്ഞു "ഇവനിത് എന്ത് ഭാവിച്ചാ ..... ആ കുട്ടി എന്ത് കരുതിക്കാണും ......?"

മുത്തശ്ശി രുദ്ര പോകുന്നതും നോക്കി അല്പം ദേശ്യത്തോടെ പറഞ്ഞു "അമ്മ വിഷമിക്കണ്ട ...... അവന്റെ ഭാഗത്തു നിന്ന് ഇനി ഇങ്ങനെ ഉണ്ടാകാതെ ഞാൻ ശ്രദ്ധിച്ചോളാം ......" ഹേമ അവരെ സമാധാനിപ്പിച്ചതും ഒന്ന് മൂളിക്കൊണ്ട് അപ്പുവിനെയും കൂട്ടി അവർ അകത്തേക്ക് പോയി "ദേ മനുഷ്യാ ..... മക്കൾക്ക് ഫ്രീഡം കൊടുക്കണമെന്ന് നിങ്ങൾ പറഞ്ഞല്ലോ ..... ഫ്രീഡം കൂടിപ്പോയോണ്ടാ അവനിന്ന് മോൾടെ മുടിക്ക് പിടിച്ചു അവളെ ഉപദ്രവിച്ചേ ...... മര്യാദക്ക് അവനെ നിലക്ക് നിർത്തിക്കോ ...... ഇനി എന്റെ കുട്യോളെ അവൻ ഉപദ്രവിച്ചാൽ പിന്നെ നിങ്ങളെ മോൻ എന്റെ തനി സ്വരൂപം കാണും ......നിന്നോട് കൂടിയാ പറയണേ ......" സത്യന് നേരെ അത്രയും പറഞ്ഞുകൊണ്ട് പോകാൻ നേരം ചപ്പാത്തി റോൾ ചെയ്ത്‌ വായിൽ വെക്കാൻ നിന്ന സൂര്യന് നേരെ വിരല് ചൂണ്ടി ഹേമ പറഞ്ഞതും അവൻ വായിൽ വെച്ച ചപ്പാത്തി അതുപോലെ വെച്ചുകൊണ്ട് പതിയെ തലകുലുക്കി അത് കണ്ടതും ഹേമ ഒന്ന് അമർത്തി മൂളിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി "ഇതിപ്പോ ഞാൻ എന്നാ ചെയ്തിട്ടാ 🙄....?" വായിലെ ചപ്പാത്തി വിഴുങ്ങി ഇറക്കിക്കൊണ്ട് അവൻ സത്യനെ നോക്കി ചോദിച്ചതും അയാളൊന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്ന് എണീറ്റു ••••••••••••••••••••••••••••••••••••••••••••••• മുറിയിലേക്ക് കയറാൻ നിന്ന രുദ്രയെ മഹി പിടിച്ചു വലിച്ചു അവന്റെ മുറിയിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു അവളെ ഡോറിൽ ചേർത്ത് നിർത്തി അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചതും അവൻ അവളുടെ കൈരണ്ടും പിന്നിലേക്ക് പിടിച്ചു തിരിച്ചു വെച്ചു "കൈയീന്ന് വിടടോ 😡....." രുദ്ര കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവനോട് ചേർത്ത് നിർത്തി "ഛീ ..... മാറി നിക്കടോ ....." മഹി അവളിലേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചുകൊണ്ടു അലറി "ശ്ശൂ ......"

അവൻ അവളുടെ ചുണ്ടിന് മുകളിലായി കൈ വെച്ചുകൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു "എന്നെ കാണുമ്പോൾ മാത്രം എന്താടി നിനക്ക് ഇത്ര ചൊറിച്ചിൽ ...... ഞാൻ അടുത്ത് വരുമ്പോ മാത്രേ നിനക്ക് ഈ വിമ്മിഷ്ടം ഉള്ളല്ലോ ...... ആ വിഷ്ണുവിന്റെ കൂടെ നടക്കാനും അവൻ തരുന്ന ഗിഫ്റ്റ്‌ വാങ്ങാനൊന്നും നിനക്ക് ഈ വിമ്മിഷ്ടം ഒന്നുല്ലല്ലോ ...... "അവളുടെ കൈ പിന്നിലേക്ക് പിടിച്ചു തിരിച്ചുകൊണ്ടു അവൻ ദേശിച്ചതും അവൾ അവനിൽ നിന്നും മുഖം തിരിച്ചു നിന്നു "ആരോടൊപ്പം നടക്കണം ..... ആരോട് സംസാരിക്കണം എന്നൊക്കെ എന്റെ ഇഷ്ടമാണ് ...... അതിൽ കയറി ഇടപെടാൻ താൻ ആരാടോ ......?" അവൾ ഉള്ളിലെ അമർഷം മറച്ചു വെക്കാതെ ചോദിച്ചതും മഹിയുടെ മുഖം വലിഞ്ഞു മുറുകി അവന്റെ മുഖം ദേശ്യത്താൽ ചുവന്നു ....... പല്ലുകൾ മുറുകി ...... മുഷ്ടി ചുരുട്ടി അവൻ ഭിത്തിയിൽ ശക്തിയായി ഇടിച്ചു "ഞാൻ ആരാന്ന് നിനക്ക് ഞാൻ വൈകാതെ അറിയിച്ചു തരാം ..... അതോർത്തു നീ വിഷമിക്കണ്ട പിന്നെ കണ്ടവന്മാരോട് കൊഞ്ചിക്കുഴഞ്ഞു നടക്കുന്ന പരിപാടി ഇന്ന് നിർത്തിക്കോണം ..... ഇനിയൊരു പറച്ചിൽ ഉണ്ടാകില്ല ....." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ പിടിച്ചു തള്ളിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി പെട്ടെന്ന് എന്തോ ഓർത്തപോലെ തിരികെ വന്ന് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു മഹി അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു "love you ....." അവനെ നോക്കി അറപ്പോടെ നിൽക്കുന്ന അവളെ നോക്കി യാതൊരു കൂസലുമില്ലാതെ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയി "Rascal 😡....." അവൻ പോകുന്നതും നോക്കി ചുണ്ടുതുടച്ചുകൊണ്ട് അവൾ ദേശ്യത്തോടെ പറഞ്ഞു ഇതേസമയം പുറത്തേക്ക് ഇറങ്ങിയ മഹിയുടെ ചുണ്ടിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു •••••••••••••••••••••••••••••••••••••••••••••••• "മോളെന്താ ഇത്ര നേരത്തെ .....?കോളേജിൽ പോകാൻ ഇനിയും സമയമുണ്ടല്ലോ ....?" അപ്പുവിനെയും കൊണ്ട് താഴേക്ക് ഇറങ്ങി വന്ന രുദ്രയോട് ഹേമ ചോദിച്ചതും സോഫയിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്ന മഹി തലയുയർത്തി നോക്കി അവളെ കണ്ടതും കുടിച്ചോണ്ടിരുന്ന ചായ തരിപ്പിൽ കയറി അവൻ ചുമക്കാൻ തുടങ്ങിയതും ഹേമ ഓടി വന്ന് അവന്റെ തലയിൽ തട്ടിക്കൊടുത്തു "പയ്യെ കുടിച്ചാൽ എന്താ നിനക്ക് ...... "

ഹേമ പറയുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ അപ്പുവിനെയും കൊണ്ട് നടന്നു വരുന്ന രുദ്രയിലായിരുന്നു അവളുടെ ആ പഴഞ്ചൻ ധാവണിയൊക്കെ മാറി പുതിയ വേഷത്തിലായിരുന്നു അവളുടെ വരവ് ....... ബേബി പിങ്ക് കളർ ടോപ്പും വൈറ്റ് ഷാളും പാന്റും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു ..... രണ്ടു വശവും പിന്നികെട്ടാറുള്ള മുടി ഇന്ന് അനുസരണയില്ലാതെ പാറി പറന്ന് നടന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു "ആഹാ ...... ഡ്രസ്സ് നന്നായിട്ടുണ്ടല്ലോ ...... സുന്ദരിയായിട്ടുണ്ട് എന്റെ കുട്ടി ....." അവളെ ഒന്ന് ഉഴിഞ്ഞുകൊണ്ട് മുത്തശ്ശി പറഞ്ഞതും അവളൊന്ന് ചിരിച്ചുകൊണ്ട് മുടി ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു "എന്റെ അമ്മേ .... ഈ ഡ്രസ്സ് ഞാനൊന്ന് ഇടീപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ ...... കോളേജിൽ പോണ പെൺപിള്ളേർ കുറച്ചൊക്കെ മോഡേൺ ആയിരിക്കണം ..... കൊറേ കഷ്ടപ്പെട്ടാ ഈ മിണ്ടാപ്പൂച്ചനെക്കൊണ്ട് ഇതൊന്ന് ഇടീപ്പിച്ചെടുത്തെ ....." ഹേമ അവളുടെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞതും അവളൊരു പുഞ്ചിരിയിൽ മറുപടി ഒതുക്കി അവളെ മിണ്ടാപ്പൂച്ച എന്ന് അഭിസംബോധന ചെയ്തപ്പോൾ കുറച്ചു മുന്നേ തന്റെ മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളിയ രുദ്രയെ മഹി ചിരിയോടെ ഓർത്തു അപ്പോഴും കണ്ണ് അവളിൽ തന്നെയായിരുന്നു കാരണം ഇങ്ങനൊരു രുദ്രയെ ആദ്യമായാണ് അവൻ കാണുന്നത് ....... ഒരു പഴകിയ ധാവണിയും കൈ നിറച്ചു കുപ്പിവളയും .... രണ്ടു വശം പിന്നിക്കെട്ടിയ മുടിയും ..... എഴുതാത്ത കണ്ണുകളും ..... നെറ്റി നിറച്ചു ചന്ദനവും ......ഇതായിരുന്നു രുദ്ര ആ കോലത്തിൽ മഹി അല്ലാതെ മറ്റാരും അവളെ നോക്കാറ് പോലും ഇല്ലായിരുന്നു പക്ഷെ ഇന്ന് അവൾ തന്നെയാണോ എന്ന് മഹി പോലും ഒന്ന് സംശയിച്ചു നീട്ടിയെഴുതിയ കണ്ണുകൾ കൊണ്ടുള്ള അവളുടെ തുറിച്ചുനോട്ടം അവന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നത് പോലെ അവനു തോന്നി "എന്തോ ഒരു കുറവ് പോലെ ....." അവളെ അടിമുടി നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു "മോൾ ഇവിടെ നിക്ക് ..... മുത്തശ്ശി ഇപ്പൊ വരാം ....." അതും പറഞ്ഞു അവർ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു കൈയിൽ ഒരു ബോക്സുമായി തിരികെ വന്നു "ഇത് പിടിക്ക് മോളെ ....."

അത് അവളുടെ കൈയിൽ വെച്ച് കൊടുത്തുകൊണ്ട് അവരത് പറയുമ്പോ കൺകോണിൽ ചെറുനനവ് പടർന്നിരുന്നു അവൾ സംശയത്തോടെ ആ ബോക്സിലേക്ക് മിഴികൾ പായിച്ചതും മുത്തശ്ശി ആ ബോക്സ് തുറന്ന് അതിൽന്ന് ഒരു നേർത്ത സ്വർണമാല പുറത്തെടുത്തുകൊണ്ട്‌ അവളുടെ കഴുത്തിൽ അണിയിക്കാൻ തുനിഞ്ഞതും അവൾ വേണ്ടെന്ന അർത്ഥത്തിൽ പിന്നോട്ട് മാറി "മടിക്കണ്ട ..... ഇവിടുന്ന് പോണത് വരെ നിങ്ങടെ അമ്മ അണിഞ്ഞിരുന്നതാ ഇതൊക്കെ ....." അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറി ...... അവളുടെ കണ്ണുകളിലും നനവ് പടർന്നു നിഷേധിക്കാൻ തോന്നിയില്ല ...... ഒരു കുഞ്ഞു ജിമിക്കിയും നേർത്ത മാലയും കയ്യിൽ കട്ടി കുറഞ്ഞ രണ്ട് വളയും അവർ അവൾക്ക് ഇട്ടു കൊടുത്തു അതൊക്കെ അണിഞ്ഞപ്പോൾ അവളുടെ ഭംഗി ഒന്ന് കൂടിയതായി മഹിക്ക്‌ തോന്നി "ഇതൊക്കെ ഇട്ട് കാണുമ്പോ എനിക്കെന്റെ ദേവി മുന്നിൽ വന്ന് നിക്കണ പോലെ തോന്ന്വാ ഹേമേ ......" അവർ തേങ്ങലടക്കി പിടിച്ചുകൊണ്ട് പറഞ്ഞതും രുദ്ര അവരെ ചേർത്തുപിടിച്ചു "എന്താ അമ്മെ ഇത് ..... അവരെക്കൂടി വിഷമിപ്പിക്കാതെ ......" ഹേമ അവരെ പിടിച്ചുകൊണ്ട് പറഞ്ഞതും അവർ കണ്ണ് തുടച്ചുകൊണ്ട് രുദ്രയുടെ കവിളിൽ ഉമ്മ കൊടുത്തു "ചേച്ചിക്ക് മാത്രം മാലയും കമ്മലും കൊടുത്തു ...... ഇപ്പൊ ഉമ്മയും ചേച്ചിക്ക് മാത്രേ ഉള്ളോ 😒...? " അപ്പു കെറുവിച്ചുകൊണ്ട് പറഞ്ഞതും മുത്തശ്ശി അവനെ വാരി എടുത്തു തുരുതുരാ ഉമ്മ വെച്ചു "നീ മുത്തശ്ശിടെ പൊന്നല്ലെടാ ...... അപ്പുക്കുട്ടാ ......" അവന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞതും അവൻ മുത്തശടിയുടെ കഴുത്തിൽ വട്ടം പിടിച്ചു ചിരിച്ചു "എന്നാൽ ഞങ്ങൾ ഇറങ്ങാ മുത്തശ്ശി ..... അപ്പു വാ ....." മുത്തശ്ശിടെ കയ്യിൽ നിന്ന് അപ്പുനെ താഴെ ഇറക്കിക്കൊണ്ട് രുദ്ര പരഞ്ഞതും മഹി അങ്ങോട്ടേക്ക് വന്നു "അതിന് ക്ലാസ് തുടങ്ങാൻ ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ ....." അവൻ ഗൗരവത്തോടെ ആരോടെന്നില്ലാതെ പറഞ്ഞതും ഹേമയും അതിനെ ഏറ്റ് പിടിച്ചു "ആന്റി ..... അപ്പുനെ സ്കൂളിൽ ആക്കണ്ടേ ..... ഇവനെ കൊണ്ടുപോയി ക്ലാസ്സിൽ ആക്കിയിട്ട് വേണം എനിക്ക് കോളേജിൽ പോകാൻ ...." അവൾ മഹിയെ നോക്കാതെ ഹേമയോട് പറഞ്ഞതും ഹേമ ഒന്ന് ചിരിച്ചു "അപ്പൊ സത്യേട്ടൻ മോളോടൊന്നും പറഞ്ഞില്ലേ .....

അപ്പു ഇന്ന് മുതൽ സ്കൂൾ ബസ്സിലാ പോണേ ..... മോൾ ഇനി എന്നും സ്കൂളിൽ പോയി ബുദ്ധിമുട്ടണ്ട ട്ടോ ....." അവളുടെ കവിളിൽ തഴുകി ഹേമ പറഞ്ഞതും "അതൊന്നും വേണ്ടായിരുന്നു ആന്റി ..... എനിക്ക് ബുദ്ധിമുട്ടൊന്നുല്ല ....." അവൾ മടിയോടെ പറഞ്ഞതും മഹി തൂണിൽ ചാരി ഇതൊക്കെ നോക്കികൊണ്ട് നിന്നു "ഒഹ്ഹ്‌ അമ്മേ ...... നമ്മൾ സഹായിച്ചത് ഈ ദുരഭിമാനിക്ക് പിടിച്ചില്ലായിരിക്കും ..... വേറെ വല്ലവരും ആരുന്നേൽ കണ്ണും പൂട്ടി സ്വീകരിച്ചേനെ ....." മഹി എന്തോ അർഥം വെച്ച് പറഞ്ഞതും രുദ്ര അവനെ തുറിച്ചുനോക്കി "പോടാ ചെക്കാ അവിടുന്ന് ....." ഹേമ കള്ളദേഷ്യത്തിൽ പറഞ്ഞു "മോളെ മോൾടെ അമ്മാവൻ തന്നാ ഇതൊക്കെ തീരുമാനിച്ചേ ...... നിങ്ങൾ ഇവിടുത്തെ കുട്ടികളാണ് ..... ആ ചിന്ത ഇപ്പോഴും ഉണ്ടാവണം കേട്ടോ ...... മോൾ ചെന്നവിടെ ഇരിക്ക് ..... അപ്പുനെ ഞാൻ ബസിൽ കയറ്റി വിടാം ....." ഹേമ പറഞ്ഞു തീർന്നതും പുറത്തു സ്കൂൾ ബസിന്റെ ഹോൺ കേട്ടു അപ്പൊ തന്നെ ഹേമ അപ്പൂനേം കൂട്ടി പോയി ••••••••••••••••••••••••••••••••••••••••••••••• "ആന്റി സമയമായി ..... ഞാൻ ഇറങ്ങാ ...." അവൾ ബാഗ് എടുത്തിട്ട് കൊണ്ട് പുറത്തേക്കിറങ്ങി "ഒറ്റക്ക് പോണ്ടാ ..... സൂര്യാ ..... ഡാ സൂര്യ ..... സൂര്യ ......" ഹേമ അകത്തേക്ക് നോക്കി വിളിച്ചതും മഹി മുകളിലേക്ക് ഓടിക്കയറി " 10 മിനിറ്റത്തേക്ക് നീ ഒന്നും കേൾക്കരുത് മിണ്ടരുത് പുറത്തേക്കും ഇറങ്ങണ്ട ...... കേട്ടല്ലോ .....?"മുറിയിൽ നിന്ന് ഇറങ്ങി വരുന്ന സൂര്യനെ മുറിയിലേക്ക് തള്ളി ഇട്ടുകൊണ്ട് ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞുകൊണ്ട് മഹി വാതിൽ പൂട്ടി താഴേക്ക് പോയി "ഡാ ചേട്ടാ ..... എന്തിനാടാ എന്നെ പൂട്ടി ഇട്ടെ ..... വാതിൽ തുറക്ക് ...... വാതിൽ തുറക്കെടാ പട്ടീ 😬...." സൂര്യൻ അകത്തു കിടന്ന് വാതിലിൽ ഇടിച്ചു ബഹളം ഉണ്ടാക്കിയപ്പോ മഹി ഒരു പുഞ്ചിരിയോടെ ബെക്കിന്റെ കീ കയ്യിലിട്ടു കറക്കി കൊണ്ട് സ്റ്റെയർ ഇറങ്ങി നടന്നു ............. തുടരും.............

രുദ്ര : ഭാഗം 2

Share this story