രുദ്ര: ഭാഗം 5

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മഹി അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചതും അവൾ അവനെ തള്ളിമാറ്റി "ഇറങ്ങിപ്പോടോ .....😡" അവൾ അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് അലറിയതും അവനൊരു ഫ്ലയിങ് കിസ് കൊടുത്തു അവിടുന്ന് പോയി അവൻ പോകുന്നതും നോക്കി അവൾ ദേശ്യത്തോടെ നിന്നു എന്തോ അവൾക്ക് അവന്റെ ചെയ്തികൾ ഒന്നും അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല കോളേജിലെ സകല പെൺപിള്ളേരും മനസ്സിൽ കൊണ്ട് നടക്കുന്ന മഹിയെ ആദ്യമൊക്കെ അവൾ കൗതുകത്തോടെയാണ് കണ്ടത് അത് പ്രണയത്തിലേക്ക് വഴുതി മാറാതെ അവൾ പ്രത്യേകം ശ്രദ്ധിച്ചു കാരണം അച്ഛനില്ലാത്ത രുദ്രയെയും അപ്പുവിനെയും വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു അല്ലറ ചില്ലറ തയ്യലും ...... പിന്നെ പശുവിനെ വളർത്തലും ഒക്കെ ആയിരുന്നു അവരുടെ ജീവിതമാർഗം ജീവിതത്തിന്റെ അല്ലലുകൾ ഒക്കെ അറിഞ്ഞു വളർന്ന രുദ്ര ഒന്നിനും വാശി പിടിച്ചിട്ടില്ല ..... അമ്മയുടെ അവസ്ഥ അറിഞ്ഞു ജീവിക്കാൻ പടിച്ചു അതുകൊണ്ട് തന്നെ പ്രണയത്തിന് അവളുടെ മനസ്സിൽ അവൾ യാതൊരു സ്ഥാനവും കൊടുത്തിരുന്നില്ല അർഹിക്കാത്തതൊന്നും ആഗ്രഹിക്കാറുമില്ല അതൊക്കെ കൊണ്ടാവാം എല്ലാവരും മഹിയുടെ പിന്നാലെ നടന്നപ്പോൾ അവൾ മാത്രം തിരിഞ്ഞു നടന്നത് പക്ഷെ അടിയും വഴക്കും കുടിയും വലിയുമായി നടക്കുന്ന അവനെയാണ് പിന്നീട് അവൾ കാണുന്നത് അതൊക്കെ അവനോട് തോന്നിയ കൗതുകത്തെ പാടെ ഇല്ലാതാക്കിയിരുന്നു പിന്നീട് അവളിൽ വെറുപ്പുളവാക്കുന്ന ചെയ്തികളാണ് അവന്റെ ഭാഗത്തു നിന്ന് ഉണ്ടായത് കോളേജ് ഗ്രൗണ്ടിൽ വെച്ച് മദ്യപിച്ചു വന്ന് പരസ്യമായി ചുമ്പിച്ചതോടെയാണ് അവൾക്ക് അവനോടുള്ള ശത്രുത തുടങ്ങിയത്

ഓരോ തവണ കാണുമ്പോഴും അവൻ അവളെ പരിസരം പോലും വക വെക്കാതെ ഉമ്മ വെക്കും ..... അവളുടെ എതിർപ്പുകളെയൊന്നും വക വെക്കാറില്ല അവൻ പക്ഷെ എല്ലാവരും തന്റെ കോലംകെട്ടലിനെ കളിയാക്കുകയും അവജ്ഞതയോടെ നോക്കുകയും ഒക്കെ ചെയ്തപ്പോൾ അവൻ മാത്രമാണ് അവളെ അവളായി കണ്ട് പ്രണയിച്ചത് അവന്റെ പ്രണയം അതവളുടെ ശരീരത്തോടല്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു ..... അതിൽ അവനോട് അവൾക്ക് കുറച്ചൊക്കെ ആദരവ് തോന്നും ..... ദേശ്യം കുറയും അടുത്ത നിമിഷം അവൻ തന്നെ ആ ദേശ്യം ഇരട്ടിപ്പിക്കാനായി എന്തെങ്കിലും ഒപ്പിച്ചു വെക്കേം ചെയ്യും അങ്ങനെയോരോന്ന് ചിന്തിച്ചുകൊണ്ട് അവൾ മഹി ഉമ്മ വെച്ച ചുണ്ട് തുടച്ചുകൊണ്ട് നടന്നു പോകുന്ന മഹിയെ ദേശ്യത്തോടെ നോക്കി നിന്നു ••••••••••••••••••••••••••••••••••••••••••••••• "എന്താടാ ഇന്നും കിട്ടിയോ അവളുടെ കൈയീന്ന് ....." ജിപ്സിക്ക് മുകളിൽ ചിരിയോടെ ഇരിക്കുന്ന മഹിയോട് അല്ലു ചോദിച്ചതും അവൻ രാവിലത്തെ അവളുടെ അടിയോർത്തുകൊണ്ട് കവിളിൽ കൈ വെച്ച് "കിട്ടി ..... ല്ലേ 😁...." അവന്റെ ഭാവം കണ്ടവന് കാര്യം മനസ്സിലായതും മഹി അവനെ നോക്കി കണ്ണുരുട്ടി "നാണമുണ്ടോടാ ...... പെൺപിള്ളേർടെ പിറകെ നടന്ന് അടി വാങ്ങാൻ .... കഷ്ടം 😏....." അല്ലു അവനെ പുച്ചിച്ചതും മഹി അവനെ മൊത്തത്തിലൊന്ന് നോക്കി "ആ ഫിദയുടെ പിറകെ നടന്ന് അവളെ ആങ്ങളമാർ നിന്നെയെടുത്തു പെരുമാറിയപ്പോ എത്ര ദിവസമാ നീ ഹോസ്പിറ്റലിൽ കിടന്നേ .....?" മഹി നെറ്റി ചുളിച്ചു ചോദിച്ചതും "4😁😁😁" "കഷ്ടം 😏....." അതും പറഞ്ഞു മഹി താഴേക്കിറങ്ങി "നീ ഇനി എങ്ങോട്ടാ ..... വീട്ടിലേക്കാണോ .....?" അല്ലു ചോദിച്ചതും അവൻ അതെ എന്ന് തലകുലുക്കി "അതെ ..... വെറുതെ അവളോട് വേണ്ടാതീനം കാണിച്ചു അവളെ കൈയീന്ന് വാങ്ങി കൂട്ടണ്ട .....

അവളുടെ വെറുപ്പ് വാങ്ങിക്കൂട്ടാതെ അവളെ ഒന്ന് വളച്ചെടുക്കാൻ നോക്ക് നീ ....." അവൻ പറയുന്നത് കേട്ട് മഹി അവനെ തുറിച്ചുനോക്കി "ഞാൻ അവളെ അവളായിട്ടല്ലേ സ്നേഹിക്കുന്നെ ...... അതുപോലെ അവളും എന്നെ ഞാനായി കണ്ട് സ്നേഹിച്ചാൽ മതി ഞാൻ ഇങ്ങനെയാണ് ..... അവൾക്ക് വേണ്ടി മാറാനോ അഭിനയിക്കാനോ ഒന്നും എന്നെ കിട്ടില്ല ..... എന്റെ ഈ സ്വഭാവം കൊണ്ട് തന്നെ അവൾ എന്നെ സ്നേഹിക്കും ...... എനിക്കുറപ്പാണ് ....." അവനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് മഹി അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••••••••• മഹി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സൂര്യനും രുദ്രയും ഹാളിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു അപ്പു അവിടെ ഒക്കെ ഓടി നടക്കുന്നുണ്ട് "നീ എന്താടാ ഇവിടെ അടുത്തു കോളേജ് ഉണ്ടായിട്ട് വേറെ കോളേജിൽ പോയി പടിക്കണേ ....." രുദ്ര സൂര്യയോട് ചോദിച്ചതും അവനൊന്ന് ഇളിച്ചു കാണിച്ചു "അതാ ചേട്ടൻ തെണ്ടി പടിക്കണ കോളേജ് അല്ലെ ..... അവനുള്ളിടത്തു പോയാൽ എനിക്ക് പണിയാകും .... അതാ ....." അതിന് അവളൊന്ന് മൂളി അപ്പോഴേക്കും മഹി അവരുടെ ഓപ്പോസിറ്റ് പോയി ഇരുന്നു "നിനക്ക്‌ lover ഒന്നുല്ലേ ....?" മഹിയെ കണ്ട് അവൾ അവിടുന്ന് പോകാൻ നിന്നതും സൂര്യയുടെ ചോദ്യം വന്നു അവൾ അവിടെ തന്നെ ഇരുന്നു "ഇല്ലാ ....." മഹിയെ നോക്കിയാണ് അവളത് പറഞ്ഞത് ..... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു "നിനക്ക് എങ്ങനെയുള്ള പാർട്ണർ വേണമെന്നാ ആഗ്രഹം ....?" അവന്റെ അടുത്ത ചോദ്യം കേട്ടതും അവൾ മഹിയെ ഒന്ന് നോക്കി അപ്പോഴും അവനിൽ ആ ചിരി ഉണ്ടായിരുന്നു "കുടിയും വലിയും ഇല്ലാത്ത..... സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയുന്ന ഒരാളാവണമെന്നുണ്ട് ....." മഹിയെ നോക്കി പുച്ഛത്തോടെയാണവൾ പറഞ്ഞത് അത് കേട്ടതും മാഹിയുടെ മുഖത്തെ ചിരി മാഞ്ഞു അവൻ അവളെ ദേശ്യത്തോടെ നോക്കിയതും അവളതിനെ പുച്ഛിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി അത് കണ്ടതും അവൻ അവൾക്ക് പിന്നാലെ പോയി അവൾ മുറിയിലേക്ക് കയറിയതും പിറകെ അവനും കയറി ഡോർ ലോക്ക് ചെയ്തു ശബ്ദം കേട്ട് തിരിഞ്ഞ രുദ്ര അവനെ കണ്ട് ഞെട്ടി അവൻ ഡോറിൽ ഗൗരവത്തോടെ ചാരി നിന്ന് അവളെ നോക്കി മീശപിരിച്ചു "താൻ എന്താ എന്റെ മുറിയിൽ ..... എന്തിനാ ഡോർ അടച്ചെ ....?

പോ ..... പുറത്തു പോ ...." അവൾ പറയുന്നത് വകവെക്കാതെ അവൻ അവൾക്ക് നേരെ നടന്നു വന്നു അവൻ നടക്കുന്നതിനനുസരിച് അവൾ പിന്നോട്ടും നടന്നു "മര്യാദക്ക് പൊക്കോ ..... ഇല്ലേൽ ഞാൻ മുത്തശ്ശിനെ വിളിക്കും ....." അവൾ ദേശ്യത്തോടെ പറഞ്ഞതും "അയിശ് ..... നീ ഇങ്ങനെ ചൂടാവാതെ .... ഞാനൊന്ന് ബഹുമാനിക്കാൻ വന്നതല്ലേ ....." അവൻ മീശ പിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നതും അവൾ ഭിത്തിയിൽ ഇടിച്ചു നിന്നു അവൻ വിജയീഭാവത്തിൽ ചിരിച്ചു കൊണ്ട് അവളുടെ ഇരുവശത്തുകൂടി ഭിത്തിയിൽ കൈ ചേർത്ത് വെച്ചു അവൻ അവളിലേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചു നിന്നു അതവൻ മൈൻഡ് ചെയ്യാതെ കോട്ടൺ വെച്ച് കെട്ടിയ അവളുടെ മുറിവിൽ അവന്റെ ചുണ്ടമർത്തി "സോറി ....." ആ മുറിവിൽ വിരലോടിച്ചുകൊണ്ട് അവൻ ആർദ്രമായി പറഞ്ഞതും അവളൊന്ന് ഞെട്ടിക്കൊണ്ട് തല ചെരിച്ചു നോക്കി മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നവനെ ഒരുനിമിഷം അവൾ നോക്കി നിന്നു അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു "മറന്നു 🤦🏻‍♂️....." പെട്ടെന്ന് നിന്നുകൊണ്ട് അവൻ തലക്ക് കൈ കൊടുത്തു പറഞ്ഞതും അവൾ അവനെ നെറ്റി ചുളിച്ചു നോക്കി "still i love you ...." തിരികെ വന്ന് അവളെ ഭിത്തിയോട് ചേർത്ത് നിർത്തി കവിളിൽ കുത്തിപ്പിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ തള്ളിമാറ്റി പതിവ് പോലെ ഒരു ഫ്ലയിങ് കിസ്സും കൊടുത്തു അവൻ അവിടെന്ന് പോയി ...... അവൻ പോയതും പതിവ് തെറ്റി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു •••••••••••••••••••••••••••••••••••••••••••••••• രാവിലെ മഹി വരുന്നതിന് മുന്നേ തന്നെ അവൾ സൂര്യയെ കൂട്ടി കോളേജിലേക്ക് പോയി ആളൊഴിഞ്ഞ വരാന്തയിലൂടെ നടന്നതും ഒരു കൈ വന്ന് അവളെ പിടിച്ചു അടുത്തുള്ള ക്ലാസ്സിലേക്ക് വലിച്ചിട്ടതും ഡോർ പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തു മുന്നിൽ നിൽക്കുന്ന സീനിയറിനെ കണ്ട് അവളൊന്ന് പരിഭ്രമിച്ചു

"എങ്ങനെ നടന്ന പെണ്ണാ ..... ഇപ്പൊ നീ അങ്ങ്‌ ചരക്കായല്ലോടി ......" കയ്യിലെ സിഗരറ്റ് ആഞ്ഞുവലിച്ചു പുക അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് അവൻ പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു ഷിർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ട് അവൻ അവൾക്ക് നേരെ നടന്നതും അവൾ പേടിയോടെ പിന്നിലേക്ക് നടന്നു അവൻ ആവേശത്തോടെ അവളെ കടന്നു പിടിച്ചുകൊണ്ട് അവളുടെ ടോപ്പിന്റെ കൈഭാഗം വലിച്ചു കീറിയതും അവൾ ഞെട്ടലോടെ പിന്നിലേക്ക് മാറി ഷാൾ താഴ്ത്തി ഇട്ടു അവനെ തള്ളിയിട്ട്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കോടി ...... ഓടി ഓടി എന്തിലോ തട്ടി നിന്നതും അവൾ തലയുയർത്തി നോക്കി മുന്നിൽ നിൽക്കുന്ന മഹിയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു മഹി അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കിക്കൊണ്ട് മുഷ്ടി ചുരുട്ടി അവനടുത്തേക്ക് നടന്നു ഓടി വന്ന അവന്റെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ടുകൊണ്ട് പട്ടിയെ തല്ലുന്ന പോലെ തല്ലി "വിടെടാ ..... നീ പറഞ്ഞിട്ടല്ലേ ഞാൻ ഇതൊക്കെ ചെയ്തേ ..... " വായിൽ നിന്ന് ചോര വന്നതും അവൻ മഹിയെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു അത് കേട്ട് രുദ്ര ഞെട്ടി "നിന്നെ വളക്കാൻ വേണ്ടി ഇവൻ തയ്യാറാക്കിയ തിരക്കഥയാ ഇത് ...... നിന്നെ ഞാൻ ഉപദ്രവിക്കണമെന്നും അവൻ വന്നു രക്ഷിക്കാമെന്നൊക്കെ ഇവനാ പ്ലാൻ ചെയ്തേ..... എന്നിട്ട് ഇപ്പൊ എന്നെ കൊല്ലാൻ നോക്കുന്നോ ....." അവനൊന്ന് ചുമച്ചുകൊണ്ട് പറഞ്ഞതും രുദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി "ഇല്ലാത്തതു പറയുന്നോടാ നായിന്റെ മോനെ ....." അതും പറഞ്ഞു മഹി അവന്റെ നെഞ്ചിൽ ചവിട്ടിയിട്ടു ...... അവനെ പൊതിരെ തല്ലി "നിർത്ത്‌ ....." ........... തുടരും.............

രുദ്ര : ഭാഗം 4

Share this story