രുദ്ര: ഭാഗം 6

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്നെ വളക്കാൻ വേണ്ടി ഇവൻ തയ്യാറാക്കിയ തിരക്കഥയാ ഇത് ...... നിന്നെ ഞാൻ ഉപദ്രവിക്കണമെന്നും അവൻ വന്നു രക്ഷിക്കാമെന്നൊക്കെ ഇവനാ പ്ലാൻ ചെയ്തേ..... എന്നിട്ട് ഇപ്പൊ എന്നെ കൊല്ലാൻ നോക്കുന്നോ ....." അവനൊന്ന് ചുമച്ചുകൊണ്ട് പറഞ്ഞതും രുദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി "ഇല്ലാത്തതു പറയുന്നോടാ നായിന്റെ മോനെ ....." അതും പറഞ്ഞു മഹി അവന്റെ നെഞ്ചിൽ ചവിട്ടിയിട്ടു ...... അവനെ പൊതിരെ തല്ലി "നിർത്ത്‌ ....." അവൾ അലറിയതും മഹി അവന്റെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് ചുവന്ന കണ്ണുകളോടെ അവളെ തിരിഞ്ഞു നോക്കി അപ്പോഴേക്കും അല്ലുവും രുദ്രയുടെ ഉറ്റസുഹൃത്തു ഫിദയും അവിടെ എത്തിയിരുന്നു കീറിയ ഡ്രസ്സ് ഷാള് കൊണ്ട് മറച്ചു നിൽക്കുന്ന രുദ്രയെ കണ്ട് ഫിദ ഞെട്ടലോടെ അവളുടെ അടുത്തേക്ക് പോയി അപ്പോഴേക്കും മഹിക്ക്‌ നേരെ തീക്ഷ്ണമായ ഒരു നോട്ടം തൊടുത്തു വിട്ടുകൊണ്ട് അവൾ അവിടെ കോളേജ് ഗേറ്റ് ലക്ഷ്യമാക്കി നടന്നു "ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രം പറയ് ...... ആരാ ഇതിന് പിന്നിൽ ....?" കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് മഹി ചോദിച്ചതും അവൻ ശ്വാസത്തിനായി പിടഞ്ഞു കണ്ണുകൾ വികസിച്ചു വന്നതും മഹി പിടിവിട്ടു ........ അവൻ കഴുത്തിൽ കൈ വെച്ച് കൊറേ നേരം ചുമച്ചു "എന്നെ ..... കൊല്ലല്ലേടാ ...... വിഷ്ണു ...... വിഷ്ണുവിന് അവളെ ഇഷ്ടാ ..... നിങ്ങളെ ..... നിങ്ങളെ തമ്മിലടിപ്പിക്കാൻ ..... അവനാ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചേ ...... എന്നെ ..... ഒന്നും ചെയ്യല്ലേ മഹി ......" അവൻ ശ്വാസം വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു തീർന്നതും മഹി വലതു കൈ മുഷ്ടി ചുരുട്ടി അവനെ നോക്കി ഇടതു കൈകൊണ്ട് അവന്റെ വലതുകൈ വിരലുകൾ കോർത്തുകൊണ്ട് മുറുക്കി പിടിച്ചു "ഈ കൈ കൊണ്ടല്ലേ നീ അവളെ തൊട്ടത്‌ ..... ഇനി നിനക്ക് ഈ കൈ വേണ്ട ......" കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ടു അവൻ പറഞ്ഞതും എല്ലൊടിയുന്ന ശബ്ദവും അവന്റെ അലർച്ചയും കോളേജിൽ മുഴങ്ങി കേട്ടു എന്നിട്ടും പിടി വിടാതെ ചുരുട്ടി പിടിച്ച കൈകൊണ്ട് അവന്റെ മൂക്കിനിടിച്ചു .....

പൈപ്പ് തുറന്നു വിട്ടപോലെ ചോര ഒലിച്ചിറങ്ങി "ആ പന്ന പുന്നാരമോനെ ഞാൻ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞേക്ക് ......" അത്രയും പറഞ്ഞു അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിക്കൊണ്ട് അവൻ അവിടെ നിന്നും പോയി "എന്റെ പൊന്ന് മോനെ ..... ഇങ്ങനൊരു തറപ്പണി കാണിക്കാൻ ഒരുങ്ങിയപ്പോ അത് ആരോടാണ് കാണിക്കാൻ പോകുന്നതെന്ന ബോധം ഒക്കെ വേണ്ടേ ...... അതുകൊണ്ടല്ലേ ഇപ്പൊ ഇഞ്ച പരുവത്തിൽ ആയത്....." അല്ലു അവനടുത്തായി മുട്ട് കുത്തി ഇരുന്നുകൊണ്ട് താടയിൽ കൈ വെച്ച് പറഞ്ഞു "നിന്റെയൊക്കെ ഈ ചീപ് ഡ്രാമയൊന്നും ഇവിടെ ചിലവാകില്ല ...... രുദ്ര അവന്റെ പെണ്ണാണെന്ന് അവൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനി എന്തൊക്കെ സംഭവിച്ചാലും അവൾ അവന്റേത് മാത്രമായിരിക്കും ...... ഒരു പുന്നാരമോനും അവനവളെ വിട്ടുകൊടുക്കില്ലെന്ന് പോയി പറഞ്ഞേക്ക് പിന്നെ ഇതിനുള്ള എവറോളിംഗ്‌ ട്രോഫിയുമായി അവൻ നിന്റെ മറ്റവനെ കാണാൻ വരുന്നുണ്ടെന്നും പറഞ്ഞേക്ക് ......" അവനെ നോക്കി മാസ്സ് ആയി പറഞ്ഞുകൊണ്ട് അവൻ എണീറ്റ് തിരിഞ്ഞതും കണ്ടത് അവനെ തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്ന ഫിദയെയാണ് അവനവളെ നോക്കാതെ അവിടെ നിന്നും പോയതും അവന്റെ പോക്കും നോക്കി അവളവിടെ നിന്നു ••••••••••••••••••••••••••••••••••••••••••••••••• "രുദ്രാ ......." കോളേജ് ഗേറ്റ് കടന്നുപോകുന്ന അവളുടെ പിറകെ പോയ മഹി ഉറക്കെ വിളിച്ചു അവൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു നിർത്തി ക്ഷണത്തിൽ വീറോടെ അവളാ കൈകൾ തട്ടിയെറിഞ്ഞു "ഞാനാണ് ഇത് ചെയ്തതെന്ന് നീ വിശ്വസിക്കുന്നുണ്ടോ .....?" അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ടു അവൻ ഉറച്ച ശബ്ദത്തിൽ ചോദിച്ചതും മറുകൈകൊണ്ട് അവളവനെ തള്ളിമാറ്റി "ഇങ്ങനൊരു ചെറ്റത്തരം ഞാൻ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ....?"

അവന്റെ കണ്ണുകൾ ചുവന്നു പേശികൾ വലിഞ്ഞു മുറുകി "അതെ ...... നീ തന്നെയാ ഇതൊക്കെ ചെയ്തേ അല്ലാതെ അവനു അങ്ങനൊരു നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാ ...? നിന്റെ മനസ്സ് നിറയെ വിഷമാണെന്ന് അറിയാൻ വൈകിപ്പോയി ...... നിന്റെ ഉള്ളിന്റെ ഉള്ളിൽ ആത്മാർത്ഥമായ സ്നേഹമുണ്ടെന്ന് ഞാൻ വിശ്വസിച്ചു ..... നീയൊരു മൃഗമാണെന്ന് ഞാൻ അറിഞ്ഞില്ല ...... സ്നേഹിച്ച പെണ്ണിനെ വരെ കൂട്ടിക്കൊടുക്കാൻ പോലും മടിക്കാത്ത മൃഗമാണെന്ന് ....." അവൾ പറഞ്ഞു തീരും മുന്നേ അവന്റെ കരങ്ങൾ ആദ്യമായി അവളുടെ കവിളത്തു പതിഞ്ഞു കവിളിൽ കൈയും വെച്ച് അവനുനേരെ കത്തുന്ന നോട്ടം നോക്കി "സ്നേഹിച്ച പെണ്ണിനെ വേറൊരുത്തന് ഇട്ട് കൊടുക്കാൻ പലതന്തക്ക് പിറന്നവനല്ല മഹാദേവൻ ..... ഒറ്റ തന്തക്ക് പിറന്നവനാണ് ..... " കൂടുതൽ പറയാൻ നാവ് തരിച്ചെങ്കിലും അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ തള്ളി മാറ്റി അവിടെ നിന്നും പോയി തന്നെക്കുറിച്ചുള്ള അവളുടെ ചിന്താഗതി ഇത്രയും ഇടുങ്ങിയതാണെന്നോർത്തു അവനു ദേശ്യവും പുച്ഛവും ഒക്കെ തോന്നി •••••••••••••••••••••••••••••••••••••••••••••••• തിരികെ വരുന്ന മഹിയുടെ മുഖഭാവത്തിൽ നിന്ന് അല്ലു ഉണ്ടായത് ഊഹിച്ചു "മഹി നീ വിഷമിക്കണ്ട ..... അവൻ പറഞ്ഞത് ഞാനും ഇവളും ഒക്കെ കേട്ടതാണ് ..... ഞങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കാം ....." ഫിദയെ ചൂണ്ടി അല്ലു അത് പറഞ്ഞതും അവനൊന്ന് തറപ്പിച്ചു നോക്കി "ആരും ആരോടും ഒന്നും പറയുന്നില്ല....." "മഹി പറയാതെ എങ്ങനെയാ .....?" അവൻ പാതിയിൽ നിർത്തി "ഞാനിങ്ങനൊരു തന്തയില്ലാത്തരം കാണിക്കുമെന്ന് അവൾ വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ ഞാൻ ഇനിയും എന്തിനാ എന്റെ പ്രേമവും പൊക്കിപ്പിടിച്ചു അവളുടെ പിറകെ പോണത് ..... ഇത്രയും കാലമായിട്ടും എന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല...... അവളായിട്ട് മനസിലാക്കി വരുന്നെങ്കിൽ വരട്ടെ ...... ആരെയും എന്റെ നിരപരാധിത്വം ബോധിപ്പിക്കാനൊന്നും എനിക്ക് പറ്റില്ല ......" ശബ്ദത്തിന്റെ കാഠിന്യത്തിൽ നിന്നും അവന്റെ ഉള്ളിലെ വേദന അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു എതിർത്തൊന്നും പറയാൻ അവർക്ക് തോന്നിയില്ല വരാന്തയിലൂടെ നടന്നകലുന്ന മഹിയെ വേദനയോടെയാണ് അവർ നോക്കിക്കണ്ടത് •••••••••••••••••••••••••••••••••••••••••••••••• "

എങ്ങോട്ടാ രുദ്രാ ..... വീട്ടിലേക്കാണെൽ ഞാൻ ഡ്രോപ്പ് ചെയ്യാം ....." മഹി പോകുന്നതും നോക്കി ദേശ്യത്തോടെ നിൽക്കുന്ന അവൾക്ക് മുന്നിലായി വിഷ്ണു ബൈക്ക് കൊണ്ട് വന്ന് നിർത്തി "വേണ്ട ചേട്ടാ ..... ഞാൻ പൊയ്ക്കോളാം ....." അവൾ അത്രയും പറഞ്ഞുകൊണ്ട് അവനെ മറികടന്നു പോയതും അവന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി പടർന്നു ചിരിച്ചുകൊണ്ട് തിരിഞ്ഞതും ആരുടെയോ ചവിട്ടേറ്റ് അവൻ ബൈക്കോടെ വിഷ്ണു നിലത്തേക്ക് വീണു "ഏതവനാടാ അത് ......" ബൈക്കിനടിയിൽ കാലു പെട്ടതിനെ വേദനയിലും അമർഷത്തിലും വിഷ്ണു നിലത്തു കിടന്നു അലറിക്കൊണ്ട് തലയുയർത്തി നോക്കി മുന്നിൽ നിൽക്കുന്ന മഹിയെ കണ്ട് ആദ്യം അവനൊന്ന് ഞെട്ടിയെങ്കിലും പതിയെ അവന്റെ മുഖത്തു പുച്ഛം നിറഞ്ഞു അത് കാൺകെ മഹിക്ക്‌ പെരുവിരലിൽ നിന്ന് ദേശ്യം അരിച്ചു കയറി ബൈക്ക് വലിച്ചു മറുവശത്തേക്ക് ഇട്ടുകൊണ്ട് അവന്റെ കോളറിൽ പിടിച്ചു എണീപ്പിച്ചുകൊണ്ട് അടിച്ചു അവശനാക്കി മൂക്കിന്നും വായിന്നും ചോര വരാൻ തുടങ്ങിയതും മഹി അവനെ നിലത്തേക്ക് ചവിട്ടി ഇട്ടുകൊണ്ട് അവനടുത്തായി മുട്ട് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്തു കുത്തി പിടിച്ചു "നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാടാ പന്നേ നീ അവളെ തൊട്ട് കളിച്ചത് ...... #%$&$* മോനെ ...... അവളേ എന്റേതാ ..... എന്റേത് മാത്രം ...... നീയെന്നല്ല ഇനി ഏത് കൊമ്പത്തെ അവൻ വന്നാലും വന്നപോലെ പോകില്ല ..... ഇനി മേലാൽ നിന്റെ ഈ ദുഷിച്ച നോട്ടം അവളുടെ മേൽ പതിഞ്ഞാൽ ......" അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒരു ഭീഷണി പോലെ മഹി പറഞ്ഞു അവിടെ നിന്നും എണീറ്റ് പോകുന്ന പോക്കിൽ വിഷ്ണുവിന്റെ നെഞ്ചത്തു ഒരു ചവിട്ട് കൂടി കൊടുത്തിട്ടാണ് മഹി പോയത് "ഞാൻ കരുതി നീ അവളെ വിട്ടെന്ന് ....." വിഷ്ണുവിനെ പെരുമാറിയിട്ട് കൈയും കുടഞ്ഞു വരുന്ന മഹിയെ നോക്കി അല്ലു ചോദിച്ചതും അവനൊന്ന് തുറിച്ചു നോക്കി "അങ്ങനെ വിട്ട് കളയാൻ വേണ്ടി അല്ല അവളെ ഞാൻ സ്നേഹിച്ചത് ...... " തുറിച്ചുനോക്കി അതും പറഞ്ഞു നടന്നു പോകുന്ന മഹിയെ നോക്കി അവനൊന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞതും അവനെ നോക്കി ചിരിക്കുന്ന ഫിദയെ കാണാത്ത ഭാവത്തിൽ അവൻ നടന്നു പോയി ........... തുടരും.............

രുദ്ര : ഭാഗം 5

Share this story