രുദ്രവീണ: ഭാഗം 55

rudraveena

രുദ്രേട്ട..... """"""""രാവിലെ വീണയുടെ ഉറക്കെ ഉള്ള വിളി കേട്ടാണ് രുദ്രൻ എഴുന്നേറ്റത്..... എന്താടി............ രാവിലെ ഉറങ്ങാൻ സമ്മതിക്കിലെ... ദാ..... ടീവിയില്...... ന്യൂസ്‌ അവൻ എഴുനേറ്റു താഴേക്കു ചെന്നു.... MLA ശശാങ്കന്റെ കാർ അപകടത്തിൽ പെട്ടു ഡ്രൈവർ ധർമേന്ദ്രൻ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു........ MLA ശശാങ്കന്റെ നില അതീവ ഗുരുതരം.......... ചന്തുവിന്റെ കൈ തോളിൽ തട്ടിയപ്പോഴാണ് രുദ്രൻ ഒന്ന് ഞെട്ടി തിരിഞ്ഞത്..... അവൻ ചത്തില്ല അല്ലെ...... ചന്തുവിന്റെ കണ്ണുകൾ ആ ന്യൂസിലേക്കു പോയി.... ഇല്ല """"മീശ കടിച്ചു കൊണ്ടു രുദ്രൻ അത് പറയുമ്പോൾ അവന്റെ കണ്ണിൽ അഗ്നി ആളി കത്തുന്നുണ്ടായിരുന്നു.... അവൻ ഫോൺ എടുത്തു അജിത്തിനെ വിളിച്ചു... ഹലോ ""സർ... ഹൈവേക് അടുത്തു വച്ചു നടന്ന അപകടം ഡ്രൈവറിന്റെ അശ്രദ്ധ... പിന്നെ ഡോക്ടർ നമ്മുടെ ആളാണ് അത് കൊണ്ടു കാര്യങ്ങൾ എളുപ്പം ആയി...ധര്മേന്ദ്രന്റെ ബോഡി പോസ്റ്റ്മാർട്ടം കഴിഞ്ഞു മംഗലത്തേക്കു കൊണ്ടു പോകാൻ ഏർപ്പാട് ചെയ്തു ... ആ തള്ള മാത്രം അല്ലെ ഉള്ളു... മ്മ്മ്... അതേ ഞങ്ങൾ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ പോകാം ഒന്നില്ലേലും ബന്ധുക്കൾ അല്ലെ രുദ്രൻ ചിരിച്ചു കൊണ്ടു ചന്തുവിന്റെ തോളിലൂടെ കൈ ഇട്ടു... അജിത് ശശാങ്കനോ... വെന്റിലേറ്ററിൽ ആണ് ഒന്നും പറയാൻ ആയിട്ടില്ല ജീവൻ കിട്ടിയാലും ഇനി ഒരു ഉയർത്തെഴുനേൽപ് അത് ഉണ്ടാവാൻ വഴി ഇല്ല.... """ മ്മ്മ്..... ""ഇനി അവൻ എഴുനേൽക്കാൻ പാടില്ല അല്ല എഴുനെൽകില്ല...

രുദ്രൻ ഫോൺ വച്ചു.. ഡാ ചന്തു ബോഡി ഇപ്പോൾ മംഗലത്തു കൊണ്ടു വരും പിന്നെ അവനു പറയാൻ ബന്ധുക്കൾ നമ്മൾ അല്ലെ ഉള്ളു പോയില്ലേൽ മോശം അല്ലെ.... പോകാം..... പോകാതിരിക്കണ്ട സ്വാമി കൊച്ചച്ചനെ കൊണ്ടു പോകണം ഇനി കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട്.... ചന്തു ഉറച്ച നിലപാട് എടുത്തിരുന്നു...... അച്ഛൻ എവിടെ ചന്തു.... അറിഞ്ഞില്ലേ കാര്യങ്ങൾ അച്ഛനെ കൂടെ കൊണ്ടു പോകാം... രുദ്രൻ നാലു പാടും നോക്കി.... അമ്മാവൻ രാവിലെ മധുരക് പോയി ഓഡിറ്ററെ കാണാൻ.... . മ്മ്മ്.... എന്നാൽ നമുക്ക് പോകാം അച്ഛനെ വിളിച്ചു പറയാം... അവർ മംഗലത്തു ചെല്ലുമ്പോൾ വളരെ കുറച്ചു നാട്ടുകാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു അത്രക് ഉണ്ട് അമ്മയോടും മകനോടും നാട്ടുകാർക്കു ഉള്ള സ്നേഹം........ ചടങ്ങ് ഏല്ലാം കഴിഞ്ഞു പലരും പോയി.... മീനാക്ഷിയും സ്വാമി നാഥനും ഇറങ്ങാൻ നേരം സുമംഗല മീനാക്ഷിയുടെ കയ്യിൽ പിടിച്ചു...... അവരുടെ കണ്ണ് നിറഞ്ഞു.. അഹങ്കരിച്ചു ഒരുപാട് എന്റെ മകൻ ആണ് എല്ലാവരേക്കാളും വലുത് അവൻ ഉള്ളപ്പോൾ ഒന്നിനെയും പേടിക്കണ്ട എന്ന് അഹങ്കരിച്ചു അവനു വേണ്ടി ഏല്ലാം വെട്ടി പിടിച്ചു.... പക്ഷേ ദൈവം എനിക്കു.... എനിക്കു അതിനുള്ള ശിക്ഷ തന്നു.... ഇനി എനിക്ക് എന്തിനാ ഇതൊക്കെ.....ഏല്ലാം നിങ്ങൾക് അർഹതപെട്ടത് ആണ്.... അവർ സാരി തലപ്പ് കൊണ്ടു കണ്ണ് തുടച്ചു..... രുദ്രന്റെ ഉള്ളു ഒന്ന് പിടഞ്ഞു... ചെയ്തു കൂടിയ പാപത്തിന്റെ ശിക്ഷ ആണ് എങ്കിലും ആ പെറ്റ വയറിന്റെ കരച്ചിൽ അവന്റെ ഉള്ളൊന്നു പൊള്ളിച്ചു കൈകൾ അറിയാതെ വീണയുടെ കൈയിൽ മുറുക്കി ....

അവൾ അവന്റ മുഖത്തേക്കു നോക്കി """"ഏട്ടൻ വേണം എന്ന് വച്ചിട്ടു അല്ലല്ലോ നമ്മളെ ജീവിക്കാൻ അനിവധിക്കാഞ്ഞിട്ടല്ലേ മ്മ്മ്.... അവൻ ഒന്ന് മൂളുക മാത്രം ചെയ്തു... ചന്തു മോനെ """""അവർ ചന്തുവിനെ അടുത്തേക് വിളിച്ചു..... ചന്തുവിന്റെയും മീനാക്ഷിയുടെയും കൈയിൽ പിടിച്ചു..... ആ കൈകൾ മുഖത്തേക്കു ചേർത്തു എന്നോട് ക്ഷമിക്കണം എനിക്കു..... എനിക്കു ഇനി ആരും ഇല്ല...... ഒറ്റക് ആക്കി പോകരുതേ.... അവർ കരച്ചിൽ അടക്കാൻ പാടുപെട്ടു... ചേച്ചി """""'സ്വാമിനാഥന്റെ വിളിയിൽ അവർ തല ഉയർത്തി നോക്കി... കൂടപ്പിറപ്പുകളെ വരെ ദ്രോഹിച്ചു അവരുടെ മക്കളെ ഇല്ലാതാകാൻ നോക്കി അവസാനം എനിക്കു ദൈവം തന്ന ശിക്ഷ """എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും ഈ വയറ്റിൽ അല്ലെ അവൻ പിറന്നത്....... അപ്പച്ചി """"ചന്തു അവരെ നെഞ്ചോട് ചേർത്തു... ഇന്ന് മുതൽ കൊച്ചച്ഛനും മീനുവും ഇവിടെ കാണും അവൾക് ഒരു അമ്മയുടെ സ്നേഹം ഇനി എങ്കിലും നൽകാൻ മനസ്‌ ഉണ്ടാവണം.... എന്റെ മോളേ ഞാൻ ഒരുപാട് ദ്രോഹിച്ചു പട്ടിണിക്കിട്ടു അവസാനം അവൾ അവൾ മാത്രം ആണ് എനിക്കു ഉള്ളത് ദൈവം അത് ബോധ്യപ്പെടുത്തി തന്നു.... മോനെ ചന്തു... അവർ കണ്ണൊന്നു തുടച്ചു കൊണ്ടു എഴുനേറ്റു അലമാര തുറന്നു അതിൽ നിന്നും ഒരു പെട്ടിയിൽ സൂക്ഷിച്ച ആധാരം കൈയിൽ എടുത്തു.... സ്വാമിയേ കൊല്ലകൊല ചെയ്തു എന്റെ മോൻ കൈവശപ്പെടുത്തിയത് അത് ഇനി നിങ്ങൾ മൂന്നുപേർക്കു അവകാശപെട്ടത് ആണ് ചന്തുവിന്റെയും മീനാക്ഷിയുടെയും വീണയുടെയും പേർക്ക് ഇത്‌ മാറ്റണം ഉടനെ....

സ്വാമി എത്രയും പെട്ടന്നു വേണ്ടത് ചെയ്യണം..... അപ്പച്ചി....രുദ്രൻ അവർക്ക് അരികിലേക്ക് വന്നു വീണക്ക് മംഗലത്തു തറവാട്ടിന്റെ ഒരു അംശം പോലും വേണ്ട അത് ചന്തുവിനും മീനാക്ഷിക്ക് അർഹതപെട്ടത് ആണ് ഇനി എന്നും അപ്പച്ചിയോടൊപ്പം ഞങ്ങൾ ഉണ്ട്... മോനെ രുദ്ര """"അവർ അവന്റെ നെഞ്ചിലേക്ക് വീണു രുദ്രൻ തന്റെ വലം കൈയിൽ ഒന്ന് നോക്കി ധര്മേന്ദ്രന്റെ ചോര പതിഞ്ഞ കൈ ഇനി ഇവർക്ക് ഒരു തണൽ ഈ കൈകൊണ്ട് കൊടുത്താൽ മാത്രെമേ ഈ അമ്മയോട് ചെയ്ത തെറ്റിനു പ്രായശ്ചിതം ആകൂ....... അവൻ അവരുടെ മുഖം കൈകളിൽ എടുത്തു.... ആ നെറ്റിയിൽ അമർത്തി ചുംബിച്ചു.... സ്വാമിനാഥനെയും മീനാക്ഷിയെയും മംഗലത്തു നിർത്തിയിട്ടാണ് അവർ തിരിച്ചത്...... ചന്തു നീ ചെയ്‍തത് ശരി ആണെടാ....മീനാക്ഷിയും കൊച്ചച്ഛനും ഇനി അവിടെ വേണം.... നിങ്ങളുടെ വിവാഹം കൂടെ പ്രതിസന്ധികൾ ഇല്ലാതെ നടന്നാൽ പിന്നെ ആ ടെൻഷൻ അത് അങ്ങ് ഒഴിവാക്കാമായിരുന്നു.......... മ്മ്മ്..... """ചന്തു ഒന്ന് മൂളി കൊണ്ടു കാര്യമായി ആലോചനയിൽ ആണ്..... എന്താടാ നീ ആലോചിക്കുന്നത്... രുദ്രൻ ഗിയർ ചേഞ്ച്‌ ചെയ്തു കൊണ്ടു ചന്തുവിനെ നോക്കി.... രുദ്ര മീനൂന്റെ കാര്യം അമ്മാവനോട് പറഞ്ഞാലോ.... ഒരു വലിയ പൊട്ടിത്തെറി സംഭവിക്കും.... എന്നാലും വയ്യട പാവം ഒരുപാട് അനുഭവിച്ചത്‌ അല്ലെ..... എനിക്ക് സഹിക്കാൻ കഴിയുന്നില്ല.... ചന്തുവിന്റെ കണ്ണ് നിറഞ്ഞിരുന്നു അത് പറയുമ്പോൾ രുദ്രേട്ട അമ്മാവൻ അറിയാതെ നമുക്ക് ഈ കല്യാണം നടത്തിയാലോ വീണ പുറകിൽ ഇരുന്നു രുദ്രന്റെ തോളിൽ പിടിച്ചു...... മ്മ്മ്മ്.... """അവൻ അലസമായി മൂളി.. അവർ വല്യൊത്തു വരുമ്പോൾ എല്ലാവരും ഉണ്ട് അവിടെ... തങ്കു കരയുന്നുണ്ട്...

ഞാൻ പറഞ്ഞത് അല്ലെ എന്നെ കൂടെ ഒന്ന് കൊണ്ടു പോകാൻ ഒന്നില്ലേലും ഞാനും എടുത്തു നടന്ന കുഞ്ഞു അല്ലെ...അവർ സാരി തലപ്പ് കൊണ്ടു മൂക്ക് പിഴിഞ്ഞു..... ഇത്രേം ദൂരം ഇല്ലേ അത് കൊണ്ടു അമ്മേ കൊണ്ടു പോകാഞ്ഞത്.... ചന്തു അവരുടെ തോളിൽ കൈ ഇട്ടു ചേർത്തു പിടിച്ചു... മോനെ നാത്തൂൻ.... അവർ പാതി മുറിച്ചു അവനെ നോക്കി... കൊച്ചച്ചനേം മീനാക്ഷിയെയും അവിടെ നിർത്തി... ഇത്രേം നാളും ദ്രോഹിച്ചതു അല്ലെ ഇനി അവളെ കൂടെ കാണു എന്ന് മനസ്സിൽ ആക്കട്ടെ... തങ്കുവെച്ചി ഇങ്ങനെ കരയാതെ പിള്ളേരെ നിങ്ങൾ പൊയി കുളിക് മരണവീട്ടിൽ പോയിട്ടു വന്നത് അല്ലെ...... രേവതി ശാസനയോടെ തങ്കുവിനെ നോക്കി..... കുളിച്ചു വന്ന ശേഷം അവർ രേവതിയെ കൊണ്ടു ബാൽക്കണിയിൽ കയറി.... രേവമ്മ """നമുക്ക് ഇവരുടെ വിവാഹം നടത്തിയാലോ അച്ഛൻ അറിഞ്ഞു ഒരു വിവാഹം അത് നടക്കില്ല... രുദ്രൻ അവരുടെ മുഖത്തേക്കു നോക്കി രുദ്ര നീ പറയുന്നതിലും കാര്യം ഉണ്ട് പണ്ട് തൊട്ടു വല്യൊത്തു കുറെ ചിട്ടകൾ ഉണ്ട് വല്യൊതെ പെണ്ണുങ്ങൾക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല... വല്യേട്ടൻ തീരുമാനിച്ചു ഇവർ അനുസരിക്കണം അവരുടെ ഇഷ്ടങ്ങൾക് വില ഇല്ലേ...ഒരുപാട് ഭവിഷത്തു അനുഭവിച്ചത്‌ ആണ് ഈ തറവാട് നിന്റെ അമ്മയുടെ കണ്ണുനീർ ഉൾപ്പടെ ഇനി അത് വേണ്ട രേവതി ചന്തുവിനെ നോക്കി... .. "" രേവമ്മ എനിക്കു അമ്മാവനെ ധിക്കരിക്കാൻ കഴിയില്ല.... ചന്തു ഉള്ളു പിടഞ്ഞാണത് പറഞ്ഞത്... മീനാക്ഷിയെ മറന്നു കണ്ണനെ മനസ്സിൽ ഇട്ടു നടക്കുന്ന രുക്കുവിനെ നീ വിവാഹം കഴിക്കുമോ എങ്കിൽ...

രുദ്രൻ അല്പം കടുപ്പിച്ചു ആണത് ചോദിച്ചത്....... നിങ്ങൾ നാലു പേരും ദുഖിക്കുന്നതിലും നല്ലത് തത്കാലം അച്ഛൻ ഒരാൾ ദുഖിക്കുന്നത് ആണ്... കുറച്ചു കഴിയുമ്പോൾ അച്ഛൻ തന്നെ നിങ്ങളെ സ്വീകരിക്കും നിന്നെ അകറ്റി നിർത്താൻ അച്ഛന് കഴിയില്ല..... രുദ്ര... എന്നാലും... ഒരെന്നാലും ഇല്ല രണ്ട് ആഴ്ച കഴിഞ്ഞു നല്ല മുഹൂർത്തം നോക്കി നമുക്ക് മംഗലത്തു കാവിൽ വച്ചു നടത്താം...അപ്പോഴേക്കും പുല വീടും ഒരു വർഷം ഒന്നും നോക്കി ഇരിക്കണ്ട.... അമ്മയോട് അപ്പച്ചിയോടും ഞാൻ സംസാരിച്ചോളാം..... രുദ്രൻ ഒരു പാളി മുണ്ട് കൈയിൽ എടുത്തു മുറിയിലേക്കു നടന്നു.... രുദ്രൻ പറയുന്നതിലും കാര്യം ഉണ്ട് മോനെ....ഇനി അത് വൈകിപ്പിക്കണ്ട എന്നാണ് എന്റേം അഭിപ്രായം ഒരുപക്ഷെ ഏട്ടൻ നിന്നെ ഇവിടെ നിന്നും ഇറക്കി വിടും...... അത് ഒന്നും എനിക്കൊരു പ്രശനം അല്ല രേവമ്മ... അമ്മാവനെ വിഷമിപ്പിക്കാൻ........ അവൻ ചുണ്ട് കടിച്ചു ആകാശത്തേക്കു നോക്കി.... ഇതൊക്കെ ആദ്യം ചിന്തിക്കണം ദാ ആ പോയവനെ കണ്ടു പടിക്കു.... ഭൂമി ഇടിഞ്ഞു വീഴും എന്ന് പറഞ്ഞാലും അവൻ അവന്റെ പെണ്ണിനെ കെട്ടിയെ അടങ്ങു എന്ന വാശി അല്ലാരുന്നോ എന്തൊക്കെ പുകിൽ അവൻ ഉണ്ടാക്കി എന്തായാലും അത്ര ഒന്നും വരില്ല ഇത് രേവതി ഒന്ന് ചിരിച്ചു കൊണ്ടു എഴുനേറ്റു .. മ്മ്മ്മ്മ്.... ചന്തുവും ചിരിച്ചു കൊണ്ടു അവർ പോകുന്നത് നോക്കി ഇരുന്നു..... രുദ്രേട്ട വിവാഹം നടത്താൻ തീരുമാനിച്ചോ.....

വീണ മടിയിൽ കിടക്കുന്ന രുദ്രന്റെ തലയിൽ തലോടി... മ്മ്മ്.... അതേടാ വയ്യാത്ത കൊച്ചച്ഛനും സുമംഗല അപ്പച്ചിയും പ്രായപൂർത്തി ആയ ഒരു പെണ്ണും അവൾക്കു എന്ത് സുരക്ഷിതത്വം ആണ് അവിടെ ഉള്ളത്........... അവൾക് ഒരു തുണ വേണം.... അവനും ഒരുപാട് കൊതിക്കുണ്ട് അവളുടെ കൂടെ ഉള്ള ഒരു ജീവിതം അവന്റെ മനസ്‌ അത് എനിക്ക് അറിയാം അത് നമ്മുക്ക് നടത്തി കൊടുക്കാം..... അമ്മാവൻ......? അത്..... അറിയില്ല ..... ഒരു വലിയ ഭൂകമ്പം അത് നടക്കും ഇവിടെ.... ചന്തുവേട്ടൻ അപ്പോൾ മംഗലത്തു നില്കാൻ ആണോ........ വീണ സംശയം ഉന്നയിച്ചു.... ചിലപ്പോൾ കുറച്ചു നാൾ അച്ഛൻ അവരെ സ്വീകരിക്കും വരെ........ രുദ്രൻ ചിലതു മനസ്സിൽ കണക്കു കൂട്ടി കൊണ്ടു ഇരുന്നു........... ചന്തു അവൻ ഇല്ലാതെ തനിക്കു പറ്റില്ല എന്നു രുദ്രന് നന്നായി അറിയാം പക്ഷേ അവന്റെ സന്തോഷം അത് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്..... രണ്ടു ദിവസം കഴിഞ്ഞു ചന്തുവും രുദ്രനും ഹോസ്പിറ്റലിൽ പോയി ശശാങ്കനെ കാണാൻ......... നമുക്ക് ഡോക്ടറെ ഒന്ന് കാണാം അയാളുടെ അവസ്ഥ അറിയണം..... രുദ്രനും ചന്തുവും ഡോക്‌റുടെ ക്യാബിനിൽ കയറി.... ഒന്നും പറയാൻ ആയിട്ടില്ല സർ സ്റ്റിൽ വെന്റിലേറ്റരിൽ ആണ്.... ജീവൻ തിരിച്ചു കിട്ടിയാലും ഒരു ശവം പോലെ കിടക്കു അയാൾക് ഇനി ഒരു ലൈഫ് അതില്ല..... മ്മ്മ്....... എന്തായാലും പ്രോഗ്രെസുകൾ ഒന്ന് വിളിച്ചു പറയണം....

രുദ്രൻ ഡോക്ടറോട് പറഞു കൊണ്ടു പുറത്തിറങ്ങി..... Icu ന്റെ മുൻപിൽ കശ്യപു ഉണ്ട്.... കുറെ രാഷ്ട്രീയ കോമരങ്ങളും.... രുദ്രനെ കണ്ടതും അവൻ ഓടി വന്നു... "" ഏട്ടാ ""ഏട്ടൻ അല്ലെ ഇത്‌ ചെയ്തത്.... അത് മോനെ.... രുദ്രൻ ഒന്ന് പരുങ്ങി... ഞാൻ ആരോടും പറയില്ല... എന്റെ അമ്മയെ ഒരുപാട് ദ്രോഹിച്ചത് ആണ് എന്റെ അച്ഛൻ ഇനി എങ്കിലും എന്റെ അമ്മക് മനസമാധാനം കിട്ടുവല്ലോ... അവൻ കരഞ്ഞു കൊണ്ട് രുദ്രന്റെ ദേഹത്തേക്ക് വീണു..... ചന്തു ഈ കേസ് പെട്ടന്നു ക്ലോസ് ചെയ്യണം... നിന്റെ വിവാഹം നടന്നു കഴിഞ്ഞാൽ നീ കോളേജിൽ ഒരു സെർച്ച്‌ വാറന്റിനുള്ള പെർമിഷൻ തരണം ബാക്കി ഞാൻ ഏറ്റു..... കിട്ടുന്നവൻമാരെ ഏല്ലാം പൂട്ടുന്നു..... മ്മ്മ്മ്..... ഏറ്റു....... ഡൺ രുദ്രനും ചന്തുവും കൈ കോർത്തു... ദിവസങ്ങൾ മുൻപോട്ടു പോയി....... ഇന്നാണ് മംഗലത്തു കാവിൽ ചന്തുവിന്റെയും മീനാക്ഷിയുടെയും കല്യാണം.... മകൻ മരിച്ചത് കൊണ്ടു സുമംഗല മാത്രം കൂടിയില്ല... """"വീണയും രുക്കുവും ആവണിയും പെങ്ങന്മാരുടെ സ്ഥാനത്തു നിരന്നു നിന്നും......... കൂടെ രേവതിയും.....അജിത്തും സോനയും മാത്രം ആണ് പുറത്തു നിന്നു ഉണ്ടായിരുന്നത്‌... സ്വാമിനാഥൻ എടുത്തു കൊടുത്ത താലി ചന്തു മീനാക്ഷിയുടെ കഴുത്തിൽ അണിയിച്ചു....ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ത രേഖയിൽ അണിയിച്ചു കൊണ്ടു അവൻ അവളെ നോക്കി..... നാണത്താൽ കൂമ്പിയ മിഴികൾ.... അവളുടെ കഴുത്തിലെ കറുത്ത മുത്തിന് കൂടുതൽ ഭംഗി തോന്നി അവനു.... എടാ..... """"രുദ്രൻ ചന്തുവിനെ ഇറുകെ പുണർന്നു...

രുദ്രന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകി...... സർ ഇവർ ഇനി എങ്ങോട്ടാണ് മംഗലത്തേക്കു അല്ലെ........ അതേ """"അവിടെ സുമംഗല ചേച്ചി ഏല്ലാം ഒരുക്കി വച്ചിട്ടുണ്ട്.... സ്വാമിനാഥൻ ഇടയിൽ കയറി.... അല്ല കൊച്ചച്ച.... nഞങ്ങൾ വല്യൊത്തേക്കു ആണ് പോകുന്നത്.......രുദ്രന്റെ ശബ്ദം ഉറച്ചത് ആയിരുന്നു.... ചന്തു അവനെ ഒന്ന് നോക്കി..... രുദ്ര """നമ്മൾ... മ്മ്... അതേ ചന്തു നീ മീനാക്ഷിയെ കൊണ്ടു വല്യൊത്തേക്കു ആണ് വരുന്നത്...അച്ഛന്റെ അനുഗ്രഹം അത് വാങ്ങി വേണം നീ പുതിയ ജീവിതം തുടങ്ങാൻ.... സ്വാമിനാഥനെ അജിത്തിന്റെ കൂടെ വിട്ടു കൊണ്ട് അവർ വല്യൊത്തേക്കു തിരിച്ചു.. """കാർ മുറ്റത്തു നിർത്തിയപ്പോൾ കണ്ടു ദുർഗാപ്രസാദ് ഫാക്ടറിയഇലെ കണക്കുകൾ നോക്കി മുറ്റത്തു ഇരിക്കുന്നു..... രുദ്ര വല്യേട്ടൻ...... രേവതി അവനെ വിളിച്ചു.... അവർ പുറത്തിറങ്ങിങ്ങിയതും അയാൾ കണ്ണട ഒന്ന് പൊക്കി വച്ചു നോക്കി...... ചന്തുവിനെയും മീനാക്ഷിയെയും വധു വരന്മാരുടെ വേഷത്തിൽ കണ്ട അയാൾ ഒന്ന് ഞെട്ടി... കസേരയിൽ നിന്നും ചാടി എഴുനേറ്റു.............. മീനു ചന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു... …. (തുടരും) …………

രുദ്രവീണ: ഭാഗം 54

Share this story