രുദ്രവീണ: ഭാഗം 57

rudraveena

എഴുത്തുകാരി: മിഴിമോഹന

നാളെ അവനോട് അമ്മയെ കൂട്ടി വരാൻ പറയു... എന്റെ മോളുടെ ആഗ്രഹവും നടക്കട്ടെ ഞാൻ ആയിട്ടു തടസം നിക്കുന്നില്ല.....അത് പറഞ്ഞു അയാൾ കാറിൽ കയറി പോയി.. മൂന്നുപേരും ഇത്‌ നടന്നത് സത്യം ആണോ സ്വപ്നം ആണോ എന്നു മനസ്സിൽ ആകാതെ പരസ്പരം നോക്കി..... രുദ്രേട്ട """"അമ്മാവൻ പറഞ്ഞത് നേരാണോ.... വീണ രുദ്രന്റെ കൈയിലെ രോമത്തിൽ പിടിച്ചു വലിച്ചു..... ആാാാ...... ദുഷ്ടേ..... നോവുന്നെടി അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി... മഹ്ഹ് """അവൾ കുറുകി കൊണ്ടു അവനെ കണ്ണ് ചിമ്മി കാണിച്ചു..... രുദ്രേട്ട ഞാൻ പോയി രാക്കിളിയോട് പറയട്ടെ.... അവൾ ഓടാൻ ഒരുങ്ങിയത് രുദ്രൻ അവളുടെ കൈയിൽ പിടിച്ചു.... വേണ്ട നാളെ കണ്ണൻ വരുമ്പോൾ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം.... അല്ല രുദ്ര എന്നാലും അമ്മാവൻ ഇതെങ്ങനെ പെട്ടന്ന് മാറി അതാ എനിക്കു മനസ്സിൽ ആകാത്തത്..... ചന്തു ആലോചനയിൽ ആണ്.... ആ...... അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത്..... രുദ്രൻ അവന്റെ തോളിലൂടെ കൈ ഇട്ടു..... മക്കളെ... എടാ ഈ കണ്ണൻ ഏതാ.....? ശോഭ സാരി തലപ്പ് കൊണ്ടു കൈ തുടച്ചു അവർക്ക് അരികിലേക്കു വന്നു... അതെന്താ അമ്മ അങ്ങനെ ചോദിച്ചത്... അച്ഛൻ എന്തെങ്കിലും പറഞ്ഞോ...മൂന്നുപേരും സംശയത്തോടെ നോക്കി... മ്മ്മ്...... രുക്കുനു അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ അച്ഛൻ പറഞ്ഞു ഇന്നലെ രാത്രിയിൽ.... ഒരുപാട് കരഞ്ഞു മക്കളെ മനസിലാക്കാൻ കഴിഞ്ഞില്ല ഇത് വരെ.... അവരുടെ സന്തോഷം ആണ് എനിക്കു ഇനി വലുത് എന്നൊക്കെ പറയുന്നുണ്ടായിരുന്നു....

അപ്പോഴാ പറഞ്ഞത് രുക്കുന് ഇങ്ങനെ ഒരു പയ്യനും ആയിട്ട് ഇഷ്ടം ഉണ്ട് അത് നടത്തി കൊടുക്കണം എന്ന്... ഉണ്ട് അമ്മേ അവളുടെ കോളേജിൽ സർ ആണ് ആ പയ്യൻ........ രുദ്രൻ കണ്ണന്റെ കാര്യങ്ങൾ ഏല്ലാം ശോഭയോട് പറഞ്ഞു...... എന്റെ കാവിലമ്മേ മിണ്ടാപൂച്ചയെ പോലെ ഇരുന്ന ആ പെണ്ണ് നിന്നെക്കാൾ ഒകെ കേമി അരുന്നല്ലോ....ശോഭ താടിക്കു കൈ കൊടുത്തു.... എന്നിട്ട് അവൾ എന്തിയെ..... അവർ വീണയെ നോക്കി.... ഇത് വരെ എഴുന്നേറ്റില്ല...... വീണ ചിരിച്ചു കൊണ്ടു പറഞ്ഞു..... ഓ.... എന്റെ മോള് പിന്നെ നേരത്തും കാലത്തു എണീക്കുമരുന്നല്ലോ.... ഇവന് നേരം വെളുക്കും മുൻപ് ചായ വേണം അത് കൊണ്ടു അല്ലെ എന്റെ വാവാച്ചി രാവിലെ എഴുന്നേൽക്കുന്നത്...... കണ്ടോടി വാവേ അമ്മ അമ്മായിഅമ്മ പോര് തുടങ്ങി...... രുദ്രൻ വീണയുടെ തോളിലൂടെ കൈ ഇട്ടു....... പോടാ ദുഷ്ട..... """"എന്റെ കൊച്ച് കഴിഞ്ഞേ എനിക്ക് ആരും ഉള്ളു....ശോഭ ചിരിച്ചു കൊണ്ടു അകത്തേക്കു കയറി........ രുദ്രേട്ട """"ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി.... വീണ കൊഞ്ചിക്കൊണ്ട് അവന്റെ ഷിർട്ടിന്റെ ബട്ടൻസ് പിടിച്ചു.... എന്ത്..... രുദ്രൻ സംശയത്തോടെ അവളെ നോക്കി മണിവർണ്ണയുടെ ബാക്കി കഥ ഇനിപ്പോ രുദ്രേട്ടൻ നാളെ തൊട്ടു ഡ്യൂട്ടിക്ക് പോകും പിന്നെ വായിച്ചു തരൂല........ എങ്കിൽ ഓകെ രുക്കുവും ആവണിയും കോളേജിൽ പോയിട്ടു നമുക്ക് മീനൂനെ കൂടെ കൂട്ടം കാവിൽ ഒകെ ഒന്ന് കറങ്ങി ബാക്കി കഥ കൂടെ വായിച്ചു വരാം..... എന്തെ സന്തോഷം ആയില്ലേ......? രുദ്രൻ അവളുടെ മൂക്കിൽ പിടിച്ചു... 

എടാ നീ എന്ത് ആലോചിച്ചു നിൽകുവാ പറഞ്ഞത് ഒന്നും കേട്ടില്ലേ... രുദ്രൻ ചന്തുവിന്റെ തോളിൽ തട്ടി.... അത് അല്ലടാ മീനു പ്ലസ് ടു നല്ല മാർക്കോടെ ആണ് പാസ്സ് ആയത് അവൾക്കു ഇനിയും പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ അതേ പറ്റി ആലോചിക്കുവാരുന്നു..... അതിനെന്താ അത് നല്ല കാര്യം അല്ലെ അവൾക് എന്താ താല്പര്യം എന്നു ചോദിച്ചു മനസിലാക്കിയാൽ പോരെ.....അല്ലങ്കിൽ വാ നമുക്ക് അവളോട് തന്നെ ചോദിക്കാം വാവേ നീ അവളെ കൊണ്ടു ബാലകണിയിലേക്കു വാ...... ഞങ്ങൾ അവിടെ കാണും......... വീണയും മീനുവും വരുമ്പോൾ രുദ്രനും ചന്തുവും ബാൽക്കണിയിൽ ഉണ്ട്......വീണ രുദ്രന്റെ അടുത്തേക് ഇരുന്നു മീനു ഒരു ചമ്മലോടെ മാറി നിന്നു....... ഇവിടെ ഇത്‌ പോലെ നാണം കുണുങ്ങി നില്കാൻ ഒന്നും പാടില്ല ദേ ഒരു നാണോം ഇല്ലാത്ത ഒരുത്തിയെ കണ്ടില്ലേ..... """രുദ്രൻ കളിയാക്കി കൊണ്ടു വീണയെ നോക്കി......... അവൾ അവനെ മുഖം കൂർപ്പിച്ചു കാണിച്ചു..... ചന്തു മീനുന്റെ കൈയിൽ പിടിച്ചു അരികിലേക്ക് ഇരുത്തി....... പറ നിനക്ക് എന്ത് പഠിക്കാൻ ആണ് ആഗ്രഹം...... """ അത്.......അത്..... മീനു ചന്തുവിനെയും രുദ്രനെയും മാറി മാറി നോക്കി... നീ ധൈര്യം ആയിട്ടു പറ മോളേ..... രുദ്രൻ അവൾക് ആത്മവിശ്വാസം നൽകി..... എനിക്ക് ഒരു ടീച്ചർ ആകാൻ ആണ് ആഗ്രഹം... അവൾ ആവേശത്തോടെ പറഞ്ഞു.... അത്രേ ഉള്ളോ എന്റെ മീനുട്ടി..... രുദ്ര രുക്കുന്റെ കോളേജിൽ ക്ലാസ് തുടങ്ങിട് ഒരു രണ്ട് മാസം ആയി കാണില്ലേ രുക്കുന്റെ കൂടെ അഡ്മിഷൻ കിട്ടുമോ എന്ന് നോക്കിയാലോ.....

കണ്ണനെ വിളിച്ചു സംസാരികം....... അത് ഒകെ കിട്ടും ഡോനെഷൻ കൊടുത്താൽ മതി.... നമുക്ക് ശരിയാക്കാം...... മീനുവിന്റെ കണ്ണ് നിറഞ്ഞു അവൾ ചന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു... രുക്കുന്റെ കൂടെ ക്ലാസെന് പോകാൻ ഒരുങ്ങിക്കോ നഷ്ടപെട്ട ക്ലാസ് ഒകെ ഞാൻ പറഞ്ഞു തരാം....ചന്തു അവളുടെ കയ്യിൽ മുറുക്കി പിടിച്ചു.. ഉവ്വേ..... """"രുദ്രൻ ഒന്ന് ഇരുത്തി മൂളി....... പോടാ അവിടുന്ന്.......... ചന്തു അവന്റെ കൈയിൽ ഒരു അടി കൊടുത്തു... മീനാക്ഷിയുടെ മുഖം നാണത്താൽ താഴ്ന്നു..... ചന്തു കഴിച്ചിട്ടു നമുക്ക് കാവിൽ പോകാം ഞാൻ ആ ഗ്രന്ധം എടുകാം..... അല്ലേൽ പിന്നെ ഒന്നിനും സമയം കിട്ടില്ല........ മ്മ്മ്മ്..... ശരിയെട............ അവർ കാവിലേക്കു നടന്നു........... രുദ്ര ഞാൻ മീനൂനെ കൊണ്ടു കാവും പരിസരവും ചുറ്റി കാണിച്ചിട്ട് വരാം..... അപ്പോ നിനക്ക് കഥ കേൾക്കണ്ട """"""...രുദ്രൻ സംശയത്തോടെ നോക്കി വേണം നീ വാവേ വായിച്ചു കേൾപ്പിക്കു എനിക്കു പിന്നെ പറഞ്ഞു തന്നാൽ മതി..... ഞങ്ങൾ ഒന്ന് പ്രണയിക്കട്ടെടാ....... ഓ ആയിക്കോട്ടെ...... നീ വാടി വാവേ നമുക്ക് പോയി ജലന്ധരനെ കണ്ടു പിടിക്കാം.... ഇവൻ ആണോ എന്നാണ് എനിയ്ക്കു അറിയേണ്ടത്.....രുദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു.... പോടാ നാറി...... """"നീ എന്നെ മറ്റൊരു ജലന്ധരൻ ആക്കും....... ചന്തു മീനാക്ഷിയുടെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു..... അവർ പോയതും രുദ്രൻ വീണയെ കൊണ്ടു പടവുകളിലേക്കു ഇരുന്നു..... ........ആ ഗ്രന്ധം പതുക്കെ തുറന്നു..... ഒരാവർത്തി കൂടെ പകുതിക്കു വച്ചു നിർത്തിയ ഇടം വരെ വായിച്ചു........

"""""മുത്തശ്ശൻ ആ മുത്തു അവന്റെ കൈയിലേക്ക് ഭദ്രം ആയി കൊടുത്തു.... ശേഷം അവന്റെ കൈയിലേക്ക് മണിവർണ്ണയുടെ കൈ പിടിച്ചു ഏല്പിച്ചു...... അമ്മ ഇല്ലാത്ത എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു... ഇനി ഈ രണ്ടു നിധിയും ഈ മനയിൽ സുരക്ഷിതം അല്ല രണ്ടും നിന്റെ കൈയിൽ ഭദ്രം ആയിരിക്കണം സിദ്ധാർത്ഥ..... അയാൾ അവരുടെ കൈ നെഞ്ചോട്‌ ചേർത്തു....... മനയുടെ ഇടനാഴിയിലൂടെ സിദ്ധാർത്ഥന്റെ കൈ പിടിച്ചു മണിവർണ്ണ നടന്നു... അവൻ ആ മുത്തു ജയദേവന്റെ കൈൽ കൊടുത്തു അവർ മുൻപോട്ട് നടന്നു......... ഇത്‌ എല്ലാം കേട്ടു കൊണ്ടു രണ്ടു കണ്ണുകൾ മനയുടെ അഴിക്കുള്ളിൽ തീഷ്ണതയോടെ കത്തി നിന്നു............."" വീണ രുദ്രനെ ഒന്ന് നോക്കി........... """""" അവൻ ആ അക്ഷരങ്ങൾ വീണ്ടും കൂട്ടി വായിച്ചു.... കാര്യസ്ഥൻ പൊതുവാൾ """""""""""""അയാൾ എന്തിനു.......... രുദ്രൻ മീശ ഒന്ന് കടിച്ചു കൊണ്ടു വീണ്ടും മണിവർണ്ണയുടെ ലോകത്തേക്ക് ഇറങ്ങി...  കാര്യസ്ഥൻ പൊതുവാൾ..... """"" ജലന്ധരൻ കുഞ്ഞേ........ """""""അയാൾ ഓടി..... ജലന്ദരന്റെ മന്ത്രവാദ പുരയിലേക്കു.... അയാൾ അണച്ചു കൊണ്ടു നിന്നു........ കുഞ്ഞിന്റെ സംശയം ശരിയാണ് കാർന്നോരു ആ പെണ്ണിനേയും മുത്തും ആ ചെക്കന്റെ കൈയിൽ കൊടുത്തു..... ആ കൂട്ടുകാരൻ ചെക്കനും ഉണ്ട് കൂടെ......... ആാാ............ """""""""""""ജലന്ധരൻ രണ്ടു കൈ മുന്നിലേക്കു നിവർത്തി ദിക്ക് പൊട്ടുമാറു അമറി.......

കുഞ്ഞേ """"പൊതുവാൾ തെല്ലൊന്നു ശബ്ദം ഉയർത്തി...... വിടരുത് പൊതുവാളേ.... കാലങ്ങൾ ആയി ആ അറയിൽ നിന്നും ആ മുത്തു അത് എന്റെ കയ്യിൽ എത്താൻ ചില്ലറ പ്രയത്നം അല്ല ഞാൻ ചെയ്തു കൂട്ടിയത് ഒടുക്കം അത് അവന്റെ കൈയിൽ.... ഇന്ദുചൂഢന്റെ കയ്യിൽ...... ഇന്ദുചൂഡനോ..... """പൊതുവാൾ സംശയത്തോടെ നോക്കി.... അതേ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ അവനെ ഭയന്നു ഇന്ദുചൂഢന്റെ പുനർജന്മ... അവനും അവളും ഒന്നായാൽ അതിൽ ഒരു കുഞ്ഞ് ഉണ്ടായാൽ അവൻ..... അവൻ അച്ഛനെക്കാളും അപകടകാരി ആകും..... എന്റെ ജീവന് തന്നെ ആപത്തു ആകും....... നശിപ്പിക്കണം രണ്ടിനെയും ഇന്നു തന്നെ..... ആ മുത്തു അത് എന്റെ കൈയിൽ വരണം...... പൊതുവാളേ നമ്മുടെ ആൾക്കാരെ കൂടെ കൂട്ടിക്കോ....... പാടത്തിനു അക്കരെ വച്ചു പിടിക്കണം.......... അവർ മുന്നോട്ടു ആഞ്ഞു........ ജലന്ദരനും അയാളുടെ കൂട്ടാളികളും അക്കരയിൽ നില ഉറച്ചു..... സിദ്ധാർത്ഥനും മണിവർണ്ണയും ജയദേവനും പാടം കടന്നു മുന്നോട്ടു നടന്നു........ ഒരു നിമിഷം അവർ തറഞ്ഞു നിന്നു........... ജലന്ധരൻ """"""""കഴുത്തിലെ രക്ഷകളിൽ മുറുകെ പിടിച്ചു അഥർവ്വ വേദം അയാൾ ഉരുവിട്ടു കൊണ്ടിരുന്നു...... ജയദേവ...... നീ ആ മുത്തു കൊണ്ടു പൊക്കൊളു.... സിദ്ധാർത്ഥൻ അവനും ആജ്ഞ നൽകി... ഏങ്ങോട്ടു.....? ഈ ദുഷ്ടന്റെ മുൻപിൽ നിങ്ങളെ ഇട്ടു കൊടുത്തു ഞാൻ പോകില്ല എന്റെ ജീവൻ അത് നൽകി ആയാലും ഞാൻ നിങ്ങളെ രക്ഷിക്കും... ജയദേവ തർക്കിക്കേണ്ട സമയം അല്ല ഇത്‌....

നമ്മൾ മരിച്ചാലും ഈ മുത്ത് അത് അയാളുടെ കൈയിൽ എത്തിപ്പെടാൻ പാടില്ല ഈ ലോകം തന്നെ ഇല്ലാതാക്കും അയാൾ...... നീ അത് സുരക്ഷിതം ആക്കു...... മ്മ്മ്... ചെല്ല്...... ജയദേവനു സിദ്ധാർത്ഥന്റെ വാക്കിനു മുൻപിൽ എതിർവാക്ക് ഇല്ലായിരുന്നു അവൻ അത് കൊണ്ടു അവിടെ നിന്നും ഓടി...... ഹ്ഹ്ഹ്....... നീ എവിടെ വരെ പോകും.... ജലന്ധരൻ അട്ടഹസിച്ചു കൊണ്ടു തന്റെ രണ്ട് അനുയായികൾക്ക് കണ്ണുകൾ കൊണ്ടു ആജ്ഞ കൊടുത്തു അവർ ജയദേവന് പിന്നാലെ ഓടി..... ഇനി നീയും ഇവളും അത് എന്റെ കൈകൊണ്ട് തീരും............. അയാൾ സിദ്ധാര്ഥന് നേരെ തിരിഞ്ഞു...... അയാളുടെ ദുര്മന്ത്രവാദ ശക്തിക്കു മുൻപിൽ സിദ്ധാര്ഥന് അധിക നേരം പിടിച്ചു നില്കാൻ ആയില്ല...... സിദ്ധാർഥന്റെ കണ്ഠത്തിലെ മർമ്മം അയാൾ തകർത്തു...... മരിച്ചു വീഴുമ്പോഴും അവന്റെ കണ്ണുനീർ മണിവർണ്ണക്കായി പെയ്തു കൊണ്ടിരുന്നു................... അയാൾ മണിവർണ്ണയെ വലിച്ചു ഇഴച്ചു കൊണ്ടു പോയി............. എങ്ങോട്ടു എന്നില്ലാതെ ഓടിയ ജയദേവൻ ഒടുക്കം അയാളുടെ അനുയായികളുടെ പിടിയിൽ അമർന്നു..... രക്ഷകളാൽ ബന്ധിച്ചു അവനെ അവർ ജലന്ദരന്റെ മുൻപിൽ കൊണ്ടു ചെന്നു..... ഏട്ടാ........ എന്റെ ചിത്തേട്ടൻ """""""അത് വരെ അടക്കിവച്ചതോകെ മണിവർണ്ണയിൽ നിന്നും കണ്ണുനീരായി പുറത്തു ചാടി.......... സിദ്ധാര്ഥന്റ്റെ ശവശരീരം കണ്ട ജയദേവൻ അലറി കരഞ്ഞു............. കാർന്നോരു ഏല്പിച്ച മുത്ത്‌ അതെവിടെ...... മ്മ്മ്മ്.... അതെന്റെ കൈയിൽ തരു പകരം നിനക്ക് ജീവൻ തിരിച്ചു തരും........ ത്ഫൂ """""""ജയദേവൻ അയാളുടെ മുഖത്തേക്കു ആഞ്ഞു തുപ്പി..... നിനക്ക് അത് കിട്ടില്ല ജലന്ധര സുരക്ഷിതം ആയ കൈകളിൽ ഞാൻ അത് ഭദ്രം ആയി വച്ചു......

നീ ഈ ജന്മം വിചാരിച്ചാൽ നിനക്ക് അത് കിട്ടില്ല..... ജലന്ദരന്റെ കൈയിലെ രക്ഷകൾ കെട്ടിയ ഇരുമ്പു വടി അവന്റെ തലയിൽ ആഞ്ഞു പതിച്ചു......... """"""""ജലന്ധര നീ എന്നെ കൊന്നാലും എന്റെ സിദ്ധാർത്ഥനും മണിവർണ്ണയും അവർ ഒന്നിക്കും ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന പുത്രൻ അവൻ അവന്റെ കർത്തവ്യം നിറവേറ്റും....അവനു ഞാൻ എന്റെ ജീവൻ കൊടുത്തും സഹായിക്കും അവനായി ഞാൻ പുനർജനിക്കും... """ """""ഹാ...... മരണത്തിലും സുഹൃത്തിനോട് നീ കാണിക്കുന്ന ഈ സ്നേഹം....ഹ്ഹഹ്ഹ... ആ അഥർവ്വ വേദം നെഞ്ചിൽ ഏറ്റിയ ജലന്ധരൻ അട്ടഹസിച്ചു അടുത്ത ജന്മം നീ അവർക്ക് ശത്രുവായി ഭവിക്കും......അവരുടെ അനീതിക്ക് നീ പാത്രീഭവിക്കും അവരുടെ മരണത്തിനു കാരണഭൂവായി നീ തീരും.... ഇത് ജലന്ദരന്റെ ശാപം ആണ്.... ഒരു ഇടിമുഴക്കത്തോടെ ആ ശാപം പ്രകൃതിയെ ആകെ പിടിച്ചു കുലുക്കി... """""""" """ഇല്ല നിന്റെ ശാപം അത് സംഭവിക്കില്ല അടുത്ത ജന്മം എന്ന് അല്ല ഇനി ഏഴുജന്മം എടുത്താലും എന്റെ ജീവൻ ഞാൻ അവർക്കായി കൊടുക്കും """"" പതിയെ കണ്ണുകൾ അടച്ചു മരണത്തെ പുല്കുമ്പോഴും ജയദേവന്റെ വാക്കുകൾ സൃഷ്ട്ടിയെ പുടിച്ചു കുലുക്കിയിരുന്നു.........."""" മണിവർണ്ണയുടെ ബോധം അപ്പോഴേക്കും മറഞ്ഞിരുന്നു....... ജലന്ധരൻ അവളെ ഒരു കൈയിൽ തൂക്കി എടുത്തു താമരകൾ നിറഞ്ഞ ആ കുളത്തിലേക്കു അവളെ അയാൾ ജീവനോടെ താഴ്ത്തി.......... ആ രണ്ടു ജന്മങ്ങളുടെ ശരീരം കല്ല് കെട്ടി കുളത്തിൽ താഴ്ത്തണം അത് ഒരിക്കലും പൊങ്ങരുത്.....

"""""ജലന്ദരന്റെ വാക്ക് കേട്ടു പൊതുവാൾ സംശയത്തോടെ നോക്കി..... അതേടോ സിദ്ധാർത്ഥനും ജയദേവനും ആ മുത്തിന് വേണ്ടി മണിവർണ്ണയെ കൊന്നു കുളത്തിൽ താഴ്ത്തി......... ആ മുത്ത്‌ കൊണ്ടു നാടു വിട്ടു...... അതായിരിക്കണം ഇനി ഉള്ള തലമുറ കേട്ടു വളരേണ്ട ചരിത്രം """""""ഇരികത്തൂർ മനയുടെ ചരിത്രം ത്ഫൂ...... അയാൾ ആഞ്ഞു തുപ്പി..... കുഞ്ഞേ ആ മുത്ത്‌..........പൊതുവാൾ സംശയത്തോടെ നോക്കി........... രുദ്രൻ അത്രയും വായിച്ചു തീർന്നതും.......@@@ വീണയുടെ കൈകൾ അവനെ പിടി മുറുക്കി..... വാവേ """""""എന്താടാ......... രു..... രു....രുദ്രേട്ട . മ്മ്ഹ... മ്മ്ഹ്....... എ...എനിക്ക്‌...... വീണ രുദ്രന്റെ മടിയിലേക്കു വീണിരുന്നു...... അവൾ ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു........ വാവേ..... """""""രുദ്രൻ ഒരു അലർച്ചയോടെ അവളെ കൈലേക്കു എടുത്തു...... ചന്തു...... ചന്തു........ അവൻ ചന്തുവിനെ ഉറക്കെ വിളിച്ചു.......... അപ്പോഴും അവൾ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്നു......... അവളുടെ ഉപബോധമനസിൽ അവൾ മണിവർണ്ണ ആയി മാറിയിരുന്നു അവൾ ആ കുളത്തിൽ ജീവന് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു.....…. (തുടരും) …………

രുദ്രവീണ: ഭാഗം 56

Share this story