രുദ്രവീണ: ഭാഗം 56

rudraveena

എഴുത്തുകാരി: മിഴിമോഹന

അവർ പുറത്തിറങ്ങിങ്ങിയതും അയാൾ കണ്ണട ഒന്ന് പൊക്കി വച്ചു നോക്കി...... ചന്തുവിനെയും മീനാക്ഷിയെയും വധു വരന്മാരുടെ വേഷത്തിൽ കണ്ട അയാൾ ഒന്ന് ഞെട്ടി... കസേരയിൽ നിന്നും ചാടി എഴുനേറ്റു.............. മീനു ചന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു..... ദുർഗാപ്രസാദ്‌ അവർക്ക് മുൻപിലേക്ക് നടന്നു അടുത്തു......ശോഭയും തങ്കുവും അംബികയും താരയും പുറത്തേക്കു വന്നു.... അവരുടെ മുഖം ആകെ പരിഭ്രമം കൊണ്ടു നിറഞ്ഞു അവർ ദുർഗയെയും ചന്തുവിനെയും മാറി മാറി നോക്കി...... ചതിച്ചു അല്ലെ എല്ലാവരും കൂടെ എന്നെ...... വെറും വിഡ്ഢി ആക്കി.... """ അമ്മാവാ """"ചന്തു പതുക്കെ അയാളെ വിളിച്ചു... വിളിക്കരുത് അങ്ങനെ നീ..... അയാൾ അവനു നേരെ കൈ ഉയർത്തി തടഞ്ഞു... രേവൂ നീയും കൂട്ട് നിന്നോ അയാളുടെ കണ്ണ് നിറച്ചു കൊണ്ടു രേവതിക്കു നേരെ തിരിഞ്ഞു...... അവർ അയാൾക്കു മുൻപിൽ തല കുനിച്ചു നിന്നു...... അച്ഛാ.... """രുദ്രൻ അയാളെ വിളിച്ചു.. രുദ്ര നീ മിണ്ടരുത്.... എന്നെ ധിക്കരിച്ച ഇവൻ ഇനി ഈ വീട്ടിൽ വേണ്ട..... അവന്റെ കളക്ടർ ഉദ്യോഗം ഈ വീടിനു പുറത്തു മതി ഇവിടെ ഏല്ലാം ദുർഗ പ്രസാദ് ആണ് """"അയാളുടെ ശബ്ദം ഉയർന്നു.... അങ്ങനെ അവൻ പോകുന്നെങ്കിൽ ഞാനും ഈ വീട്ടിൽ നിന്നും പോകും ഇവളും എന്റെ കൂടെ കാണും ഇത്‌ രുദ്രന്റെ വാക്കാണ് രുദ്രൻ വീണയുടെ കൈയിൽ പിടിച്ചു....

ദുർഗ ഒന്ന് ഞെട്ടി രുദ്രനെ നോക്കി.....അവന്റെ കണ്ണിലെ തീരുമാനം ഉറച്ചതു ആണ്.. . """ ചന്തു എന്ത് തെറ്റാണു അച്ഛാ ചെയ്തത് ഇഷ്ടപെട്ട പെണ്ണിനെ കൂടെ കൂട്ടിയതോ.... അവൻ രുക്കുവിനെ ഈ നിമിഷം വരെ മറ്റൊരു കണ്ണിലൂടെ കണ്ടിട്ടില്ല തിരിച്ചു അവളും.....അച്ഛന്റെ നിർബന്ധത്തിൽ അവർ വിവാഹം കഴിച്ചാൽ മനസ്‌ അറിഞ്ഞു പരസ്പരം സ്നേഹിക്കാൻ അവർക്ക് കഴിയുമോ....? ചന്തുവിന്റെയും രുക്കുവിന്റെയും വിവാഹം അത് ഞാൻ തീരുമാനിച്ചത് ആണ്..... എന്റെ വാക്കിന് എതിർവാക്കു ആണ് ഇന്നിവിടെ നടന്നത്...... ഇവർക്ക് പരസ്പരം ഇഷ്ടം ആണോ....വിവാഹത്തിന് സമ്മതം ആണോ.... എന്ന് ഒരിക്കൽ എങ്കിലും അച്ഛൻ ഇവരോട് ചോദിച്ചിട്ടുണ്ടോ.... ദാ ഈ നില്കുന്നവളെ ഉണ്ണിയുടെ കയ്യ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഇവളോട് ഒരു വാക്ക് ചോദിച്ചോ.....അച്ഛൻ ഏല്ലാം തീരുമാനിക്കുമ്പോൾ അതിനു പിന്നിൽ കരയുന്ന പല മുഖങ്ങൾ ഉണ്ട് ഒരിക്കൽ എന്കിലും അച്ഛൻ അത് കാണാൻ ശ്രമിച്ചിട്ടുണ്ടോ........ രുദ്രൻ ഇത്‌ വരെ മൂടി കെട്ടി മനസ്സിൽ ഒളിപ്പിച്ചത് മുഴുവൻ അവൻ അറിയാതെ പുറത്തേക്കു വന്നു... ദുർഗാപ്രസാദിന് മകന്റെ മുൻപിൽ മറുപടി ഇല്ലായിരുന്നു..... അയാൾ ഇറ്റു വീഴുന്ന കണ്ണുനീർ മറക്കാൻ ശ്രമിച്ചു.... വല്യേട്ട........കാലങ്ങൾ ആയി വല്യൊതെ സ്ത്രീകളുടെ നാവ് ചങ്ങലയാൽ ബന്ധിച്ചതു ആണ് അതിന്റെ ഭവിഷത്തു ആണ് ആ ചങ്ങല സ്ഥാനം തെറ്റി എന്റെ കാലിൽ വീണത് ഇനിയും ആ ചങ്ങല ഈ നിക്കുന്ന രുക്കുവിന് വേണ്ടി മാറ്റി വയ്ക്കണമായിരുന്നോ ഇഷ്ടം അല്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിച്ചു കൊണ്ട്.. .....

രേവതി അയാളുടെ കൈകൾ കൂട്ടി പിടിച്ചു........ രുക്കു കരഞ്ഞു കൊണ്ടു അയാളുടെ മുൻപിൽ മുട്ട് കുത്തി ആ കാലിൽ മുറുകെ പുണർന്നു.... അച്ഛ... """ഞാനോ ചന്തുവേട്ടനോ ഒന്നിച്ചു ഒരു ജീവിതം സ്വപ്നം കണ്ടിട്ടില്ല.... അങ്ങനെ ഞങ്ങള്ക്ക് ചിന്തിക്കാനും കഴിഞ്ഞിട്ടില്ല.... ഏട്ടനെ.... ഏട്ടനെ ഇവിടെ നിന്നും ഇറക്കി വിടരുതേ... ചന്തുവേട്ടൻ പോയാൽ രുദ്രേട്ടനും പോകും..... പിന്നെ നമ്മൾ മാത്രം എന്തിനാ അച്ഛാ വല്യൊത്തു തറവാട്ടിൽ എനിക്കു എന്റെ ഏട്ടന്മാരെ രണ്ട് പേരെയും വേണം.... ക്ഷമിച്ചൂടെ അച്ഛ......അവൾ അയാളുടെ മുഖത്തേക്കു നോക്കി..... ഒരു യാചന പോലെ... ദുർഗപ്രസാദ് ഒന്ന് ദീർഘം ആയി നിശ്വസിച്ചു... കണ്ണുകൾ കൂട്ടി അടച്ചു......... രുദ്രൻ ചന്തുവിനെ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ചു... എന്താടാ...? ചന്തു ഒന്നും മനസ്സിൽ ആകാതെ നോക്കി... എടാ നാറി അവളെ കൊണ്ടു അച്ഛന്റെ കാലിൽ വീഴ്.... രുദ്രൻ പല്ല് കടിച്ചു കൊണ്ടു കണ്ണുകൾ നാലുപാടും പായിച്ചു കൊണ്ടു പറഞ്ഞു... ആ"""ആ """.....വാ മീനു.... അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..... ദുർഗ്ഗയുടെ കാലിലേക്ക് വീണു............ പാദത്തിൽ നനവ് പറ്റിയപ്പോൾ അയാൾ കണ്ണ് തുറന്നു നോക്കി..... ചന്തുവും മീനാക്ഷിയും..... അയാൾക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു മനസ്‌ കൊണ്ടു അവരെ അനുഗ്രഹിച്ചെങ്കിലും അയാളിലെ അപകർഷതാബോധം ഒരു നിമിഷം അയാളെ പിടിച്ചു നിർത്തി...അയാൾ വീണ്ടും കണ്ണുകൾ അടച്ചു മനസിനെ നിയന്ത്രിക്കാൻ എന്നോണം രണ്ടു മുഷ്ടിയും ഇറുകെ പിടിച്ചു..... രുദ്രൻ..... ആശങ്കയോടെ ആണ് അത് നോക്കിയത്...

തന്റെ ഉള്ളിലെ ആ അപകർഷതാബോധം നുള്ളി എടുത്തു കൊണ്ടു ആ പിള്ളേരെ ഒന്ന് അനുഗ്രഹിക്കേടോ.........ശബ്ദം കേട്ട ഭാഗത്തേക്ക് അവർ നോക്കി...... പുതുമന......അയാൾ ചിരിച്ചു കൊണ്ടു രുദ്രനെ കണ്ണ് ചിമ്മി കാണിച്ചു.... എടൊ ദുർഗ്ഗേ മക്കള് തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം അത് അറിയില്ലേ തനിക്കു """തന്റെ മക്കൾ അവർ എന്നും ശരിയുടെ ഭാഗത്തു ആണെടോ..... ഈ ആൺമക്കൾ തന്റെ ഭാഗ്യം ആണ് അവർ ഇല്ലായിരുന്നു എങ്കിൽ ഈ വല്യൊത്തു തറവാട് എന്നെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതായേനെ.... താൻ കണ്ണും പൂട്ടി ആ പിള്ളേരെ അനുഗ്രഹിചെ.... പുതുമനയുടെ വാക്കുകൾക്ക് എതിർവാക്ക് ഇല്ലാത്ത ദുർഗ്ഗയുടെ ചുണ്ടിൽ ചിരി വിടർന്നു.... അയാൾ രണ്ടു കൈകൊണ്ട് അവരെ എഴുന്നേൽപ്പിച്ചു..... മ്മ്മ്മ്.... """അയാളുടെ ചുണ്ടുകൾ വിങ്ങി...... എന്നും ഞാൻ എന്റെ മക്കളുടെ മുൻപിൽ തോറ്റിട്ടേ ഉള്ളു അവർ ആണ് ശരി എന്ന് മനസ്സിൽ ആക്കാൻ ഇപ്പോഴും വൈകും....... മീനാക്ഷി... """അയാൾ അവളുടെ കവിളിൽ ഒന്നു തട്ടി...... അത് മതി ആയിരുന്നു രുദ്രനും ചന്തുവിനും....ദുർഗ ക്ഷമിച്ചു എന്ന് മനസ്സിൽ ആക്കാൻ... മോളേ ഒരു നിലവിളക്കു കത്തിച്ചു കൊണ്ട് വാ പുതുമന ആവണിയോട് പറഞ്ഞു....... അത് കേട്ടതും ആവണി അകത്തേക്കു ഓടി ഒരു നിലവിളക്കു കത്തിച്ചു തങ്കുവിന്റര് കൈയിലേക്ക് കൊടുത്തു........ അവർ അതുമായി അവരെ നോക്കി ചിരിച്ചു..... ചന്തു ദുർഗാപ്രസാദിനെ നോക്കി... "" അയാൾ ചിരിച്ചു കൊണ്ടു കണ്ണ് ചിമ്മി... അകത്തേക്കു കയറാൻ പറയാതെ പറഞ്ഞു....

അവർക്ക് ഒപ്പം അയാളും അകത്തേക്കു പോയി... തങ്കു കൊടുത്ത നിലവിളക്കു കയ്യിൽ വാങ്ങി മീനു അകത്തേക്കു കയറി...... രുദ്രൻ വലതു കൈ നെഞ്ചിൽ വച്ചു കാവിലമ്മയെ പ്രാർത്ഥിച്ചു...... നിന്റെ ബുദ്ധി അത് ഏറ്റു """"പുതുമന ചിരിച്ചു കൊണ്ടു രുദ്രന്റെ തോളിൽ ഒന്ന് തട്ടി അകത്തേക്കു നടന്നു ... വീണ ഒന്നും മനസ്സിൽ ആകാതെ നോക്കി നികുവാന്.... ഡി.... പെണ്ണേ അച്ഛനെ വീഴ്താൻ ആണ് രുക്കുനെ മുന്പിലോട്ടു ഇട്ടു കൊടുത്തത് അവളെ ഡയലോഗ് ഒകെ രേവമ്മ ഇന്നലെ പഠിപ്പിച്ചു... പിന്നെ പുതുമനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു കൃത്യ സമയത്തു ആളു എത്തുമോ എന്നാ ഭയം ഉണ്ടായിരുന്നു പക്ഷേ പുതുമന വാക്ക് തെറ്റിച്ചില്ല..... രുദ്രേട്ടൻ ആളു കൊള്ളാല്ലോ അമ്മാവനെ ഒടിച്ചു മടക്കി കുപ്പിൽ ആക്കി അല്ലെ അവൾ അവന്റെ ഷിർട്ടിന്റെ കോളറിൽ കൂടെ രോമത്തിൽ പിടിച്ചു വലിച്ചു....... പിന്നെ ഒരു നാടകം കളിച്ചു നിന്നെ വശത്താക്കാൻ പറ്റിയെങ്കിൽ ഇത്‌ ഒകെ എന്ത്..... രുദ്രൻ മീശ പിരിച്ചു കൊണ്ടു അവളുടെ ഇടുപ്പിൽ ഒന്ന് അമർത്തി... ഒന്ന് പോ രുദ്രേട്ട..... അവൾ നാണം കൊണ്ടു മുഖം താഴ്ത്തി....... വാ പെണ്ണേ എല്ലാവരും അകത്തു കയറി നമ്മുക്ക് പോകാം..... രുദ്രൻ അവളെ വിളിച്ചു കൊണ്ടു അകത്തേക്കു കയറി....... വൈകിട്ടു കാവിലമ്മയെ പോയി തൊഴുതു അനുഗ്രഹം വാങ്ങി വേണം നിങ്ങൾ ജീവിതം തുടങ്ങാൻ.......... എന്തായാലും ഏല്ലാം നല്ലത് പോലെ നടക്കട്ടെ ദുർഗ ഞാൻ ഇറങ്ങുവാണ് പുതുമന യാത്ര പറഞ്ഞു ഇറങ്ങി.............

വൈകിട്ടു രുദ്രന്റെയും വീണയുടെയും കൂടെ ആണ് അവർ കാവിൽ അമ്മയെ തൊഴാൻ പോയത്....കാവിലമ്മയുടെ മുൻപിൽ നിൽകുമ്പോൾ ചന്തുവിന്റ് കണ്ണ് നിറഞ്ഞിരുന്നു....ചന്തു രുദ്രൻ അറിയാതെ അവനെ നോക്കി... അമ്മേ ഈ ലോകത്തു ഏറ്റവും ഭാഗ്യവാൻ ഞാൻ ആണ്... എന്റെ രുദ്രൻ അവൻ എന്നും എന്റെ കൂടെ വേണം എന്റെ ശക്തി ആണ് അവൻ...... ചന്തു കണ്ണ് തുടച്ചു കൊണ്ടു രുദ്രന്റെ അടുത്തേക് വന്നു അവനെ രണ്ടു കൈകൊണ്ട് പുണർന്നു..... അവനിൽ നിന്നും തേങ്ങൽ പുറത്തേക്കു വന്നു..... അയ്യേ.... നീ കരയുവാണോ നിന്റെ പെണ്ണ് നില്കുന്നു അവൾ എന്ത് വിചാരിക്കും..... രുദ്രൻ അവന്റെ മുഖം പിടിച്ചു ഉയർത്തി.... ഒന്നും വിചാരിക്കില്ല രുദ്രേട്ട ദൈവമാ എനിക്കു രുദ്രേട്ടനും ചന്തുവേട്ടനും...... മീനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.മംഗലത്തു നരകിച്ചു കിടന്നപ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് കരയാതെ വയറു നിറച്ചു ഒരു നേരം എങ്കിലും ആഹാരം കഴിക്കാൻ കഴിയണേ എന്ന് ... . രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ട് അപ്പോഴൊക്കെ ധർമേട്ടൻ ദേഹം മുഴുവൻ പൊള്ളിക്കും...........മീനാക്ഷിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി...... ചന്തു അവളെ നെഞ്ചോട് ചേർത്തു... ആ കണ്ണുനീർ കൈകൊണ്ട് തുടച്ചു നീക്കി... സീമന്ത രേഖയിലേ സിന്ദൂരത്തിൽ അധരം അമർത്തി... വീണയും കരഞ്ഞു തുടങ്ങിയിരുന്നു....... നീ വാ.... രുദ്രൻ വീണയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി.... അവർ അവരുടെ പ്രണയം പങ്ക് വയ്ക്കട്ടെ....രുദ്രൻ അവളെ ചേർത്തു പിടിച്ചു നടന്നു........ അപ്പോഴും അവന്റെ ഉള്ളു പിടയുന്നത് രുക്കുവിനും കണ്ണനും വേണ്ടി ആയിരുന്നു..........

ചന്തു മീനുവിന്റെ മടിയിലേക്കു തല വച്ചു കിടക്കുവാണ്............ മീനുട്ടി.......ഞങ്ങൾ അന്ന് മംഗലത്തു വന്നില്ലായിരുന്നു എങ്കിൽ നീ എന്ത് ചെയ്തേനെ..... എനിക്കു അറിഞ്ഞു കൂടാ ഒന്നും ചിലപ്പോൾ ഞാൻ.... ഞാൻ എന്റെ ജീവൻ തന്നെ കളഞ്ഞേനെ... ഒരുപാട് ഉപദ്രവിച്ചോ അവർ നിന്നെ..... ചന്തു അവളുടെ മുടിയിൽ പതിയെ തലോടി..... അവൾ സാരി തലപ്പ് പതുക്കെ നീക്കി അവന്റെ മുൻപിൽ അവളുടെ വയറിന്റെ ഒരു വശം അവനെ കാണിച്ചു..... ചന്തു ഞെട്ടി പോയി... മീനു.... """"ഇത്‌.... ചട്ടുകം വച്ചു പഴുപ്പുച്ചതു ആണ് പഠിക്കണം എന്ന് പറഞ്ഞതിന്...... എനിക്കു പ്ലസ് ടു നു നല്ല മാർക്ക്‌ ഉണ്ട് ഏട്ടാ..... പ്ലസ് ടു വരെ വല്യമ്മ വിട്ടത് തന്നെ ഭാഗ്യം ആണ്... വെളുപിനെ എഴുനേറ്റ് എല്ലാ ജോലിയും ചെയ്താലും രാവിലെ കഴിക്കാൻ പോലും ഒന്നും തരൂല സ്കൂളിലെ പൈപ്പ് വെള്ളം കുടിച്ചു വയർ നിറയ്ക്കും വീണ്ടും പാതിരാവൂ വരെ തീർത്താൽ തീരത്ത പണിയും എന്നിട്ടു അവിടുന്ന് രക്ഷപെട്ടു ഒരു ജോലി കണ്ടത്തണം എന്നുള്ള വാശിക്ക് പഠിച്ചു... പക്ഷേ... അവർ അതിനും സമ്മതിച്ചില്ല... ചന്തു ആ പാടിലേക്കു ചുണ്ട് അമർത്തി..... അവളുടെ വയറിൽ ചുറ്റി പിടിച്ചു..... നിനക്ക് പഠിക്കണോ മുന്നോട്ട്..... അവൻ അവളുടെ മുഖത്തേക്കു നോക്കി.... ഇനിയൊ നാലു വർഷം കഴിഞ്ഞു ഞാൻ എന്റെ സർട്ടിഫിക്കറ്റ് പെട്ടിയിൽ വച്ചു പൂട്ടിയിട്ടു..... അത് നമുക് പൊടി തട്ടി എടുകാം....

വാവയും ഇനി അല്ലെ പഠിക്കാൻ പോകുന്നത്....നീ ആലോചിച്ചു പറഞ്ഞാൽ മതി നിന്റെ അംബീഷൻ .... പക്ഷേ ഇപ്പോൾ എന്റെ ആഗ്രഹം അത് സാധിച്ചു താ.....ചന്തു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി............. വയറിലൂടെ കൈ ചുറ്റി അവളെ നെഞ്ചിലേക്ക് ചേർത്തു...... മീനു നാണത്തോടെ അവനിലേക്കു മുഖം പൂഴ്തി........ രുദ്രേട്ട """"ഞാൻ എറിയും.. എറിയും എന്ന് പറഞ്ഞാൽ എറിയും കൈയിൽ ഇരുന്ന ഗ്ലാസ് അവനു നേരെ ഓങ്ങി നില്കുവാണ് വീണ.... നീ എറിയുന്നത് എനിക്കൊന്നു കാണണം രുദ്രൻ മുണ്ട് മടക്കി കുത്തി മീശ പിരിച്ചു അവൾക് അരികിലേക്ക് നടന്നു അടുത്തു....... ശോ.... ഈ മനുഷ്യന് വട്ടായോ.... അവൾ പുറകോട്ട് മാറി കൊണ്ടിരുന്നു.... കണ്ണടച്ച് തുറക്കും മുൻപ് രുദ്രൻ അവളുടെ കൈയിലെ ഗ്ലാസ് തട്ടി എടുത്തു.... അവളെ അരകെട്ടിലൂടെ ചുറ്റി തന്നോട് ചേർത്തു.... അവളുടെ കഴുത്തിൽ ഇക്കിളി പെടുത്തി..... മഹ്ഹ് """അവൾ നിന്നു കുറുകി കൊണ്ടു അവന്റ നെഞ്ചിലേക്കു കിടന്നു...... ഇത്രേം ഉള്ളു എന്റെ പെണ്ണ് അതിനാണ് ഇപ്പോ കണ്ട ഈ മസിലു പിടുത്തം....... അവൻ അവളെ എടുത്തു പൊക്കി കട്ടിലിലേക്ക് കിടത്തി അവളുടെ മേലെ വന്നു......... അതേ..... ചന്തുവേട്ടന് ആണ് ആദ്യരാത്രി നമ്മുക്ക് അല്ല...... എനിക്കു എന്നും നിന്നെ ആദ്യരാത്രിയിലെ പുതുമയോടെ സ്നേഹിക്കുന്നത് ആണ് ഇഷ്ടം..... അവൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചു.... സസ്...

"""അവൾ ഒന്ന് പുളഞ്ഞു കൊണ്ടു അവനെ ഇറുക്കി പിടിച്ചു.......... അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി അവൻ കൊഞ്ചി..... വാവേ..... രുദ്രനെയും ചന്തുവിനെയും പോലെ രണ്ട് കുട്ടികുറമ്പൻമാർ ഓടി നടക്കണം വല്യൊത്തു കൂടി... ചന്തുവിന്റെയും രുദ്രന്റെയും പിൻഗാമികൾ.... ആഗ്രഹം ഒകെ കൊള്ളാം അത് ഒകെ ദൈവം തരുന്നത് അല്ലെ..... വീണ അവന്റെ മുടിയിൽ തഴുകി.... തരും.... എനിക്ക് കൂട്ടായി ചന്തു വന്നപോലെ എന്റെ മോനു കൂട്ടായി ചന്തുവിന്റെ മോനും വരും... അവർ അവിടെ അതിനുള്ള തയാർ എടുപ്പ് തുടങ്ങി കാണും നീ ഇങ്ങനെ മസിൽ പിടിച്ചു ദിവസ്സം കണ്ണിൽ കാണുന്നത് എന്റെ മേലെ എറിഞ്ഞു ഉള്ള മൂഡ് കളഞ്ഞോളും...... അയ്യടാ അല്ലങ്കിൽ ഒന്നും ചെയ്യാത്തത് പോലെ... അളിയന്മാർ രണ്ടു പേരും ഇത്‌ ഒരു മല്സരം ആക്കി എടുക്കരുത്.....വീണ ചിരിച്ചു കൊണ്ടു രുദ്രന്റ മൂക്കിൽ പിടിച്ചു...... ഇങ്ങോട്ട് വാടി പെണ്ണേ വലിയ പ്രസംഗം നടത്താതെ....അവൻ നാവു കൊണ്ടു ചുണ്ട് നനച്ചു അവളുടെ കണ്ണിലേക്കു നോക്കി ആ നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം തിരിച്ചു... രുദ്രൻ അവളുടെ അധരത്തിലേക്കു അധരം ചേർത്തു..... ആദ്യമായി അനുഭവിക്കുന്നഅതേ വികാരത്തോടെ അത് നുകർന്നു തുടങ്ങി.........അവളുടെ ദേഹത്തെ നാണത്തിന്റെ മറയെ കൈകൊണ്ട് വലിച്ചെറിയുമ്പോൾ കൂടുതൽ ആവേശത്തോടു അവൻ അവളിലേക്കു പടർന്നു കയറി.........

രാവിലെ പത്രം വായിക്കുന്ന രുദ്രന് അടുത്തേക് ചന്തു കൈയിലെ ചായ ഗ്ലാസ് കൊണ്ടു ഒരു ചെറു ചമ്മലോടെ ആണ് വന്നത്....... രുദ്രനു അവന്റെ മുഖം കണ്ടു ചിരി അടക്കാൻ കഴിഞ്ഞില്ല........ നീ കൂടുതൽ ചിരിക്കണ്ട """"ചന്തു അവന്റെ കൈയിൽ നിന്നും ഒരു കഷ്ണം പത്രം പിടിച്ചു വാങ്ങി ചമ്മൽ മറക്കാൻ അതിലേക്കു നോക്കി.... ഞാൻ ചിരിക്കുമെടാ.... അന്ന് എന്തായിരുന്നു എന്നോടും വാവയോടും...... എന്താ... രുദ്രേട്ട """"വീണ ചിരിച്ചു കൊണ്ടു ചായയുമായി രുദ്രന് അരികിലേക്ക് വന്നു..... എടി നമ്മളെ കളിയാക്കി കൊന്നവന്റെ മുഖം കണ്ടോ.... രുദ്രൻ ചായ വാങ്ങി അവളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ടു ചിരിച്ചു പോ... അവിടുന്ന്...വഷളൻ... . വീണ അവന്റെ വയറിൽ കുത്തി... മക്കളെ...... """""ദുർഗാപ്രസാദിന്റെ ശബ്ദം കെട്ടു അവർ മൂന്നുപേരും അങ്ങോട്ട് നോക്കി......അയാൾ എവിടെയോ പോകാൻ ഒരുങ്ങി വന്നത് ആണ്..... അച്ഛാ """""""രുദ്രൻ സംശയത്തോടെ നോക്കി.... കണ്ണന് വീട്ടിൽ ആരൊക്കെ ഉണ്ട്...... അയാളുടെ ചോദ്യം കേട്ടു അവർ ഒന്ന് ഞെട്ടി.... അത്..... അമ്മയും രണ്ട് സഹോദരിമാരും അതുങ്ങൾ കുട്ടികൾ ആണ് രുദ്രൻ മൃദുവായി പറഞ്ഞു.... നാളെ അവനോട് അമ്മയെ കൂട്ടി വരാൻ പറയു... എന്റെ മോളുടെ ആഗ്രഹവും നടക്കട്ടെ ഞാൻ ആയിട്ടു തടസം നിക്കുന്നില്ല.....അത് പറഞ്ഞു അയാൾ കാറിൽ കയറി പോയി.. മൂന്നുപേരും ഇത്‌ നടന്നത് സത്യം ആണോ സ്വപ്നം ആണോ എന്നു മനസ്സിൽ ആകാതെ പരസ്പരം നോക്കി..... …. (തുടരും) …………

രുദ്രവീണ: ഭാഗം 55

Share this story