രുദ്രവീണ: ഭാഗം 59

rudraveena

എഴുത്തുകാരി: മിഴിമോഹന

രുദ്രൻ അത്രയും വായിച്ചു തീർന്നതും....... വീണയുടെ കൈകൾ അവനെ പിടി മുറുക്കി..... വാവേ """""""എന്താടാ......... രു..... രു....രുദ്രേട്ട . മ്മ്ഹ... മ്മ്ഹ്....... എ...എനിക്ക്‌...... വീണ രുദ്രന്റെ മടിയിലേക്കു വീണിരുന്നു...... അവൾ ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു........ വാവേ..... """""""രുദ്രൻ ഒരു അലർച്ചയോടെ അവളെ കൈലേക്കു എടുത്തു...... ചന്തു...... ചന്തു........ അവൻ ചന്തുവിനെ ഉറക്കെ വിളിച്ചു.......... അപ്പോഴും അവൾ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്നു......... അവളുടെ ഉപബോധമനസിൽ അവൾ മണിവർണ്ണ ആയി മാറിയിരുന്നു അവൾ ആ കുളത്തിൽ ജീവന് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു............. രുദ്ര """"""".........എന്താടാ എന്റെ കുഞ്ഞിന് പറ്റിയത്...... ചന്തുവും മീനുവും രുദ്രന്റെ അലർച്ച കേട്ടു ഓടി വന്നു..... രുദ്രൻ അവളെ കൈയിൽ എടുത്തു കൊണ്ടു വല്യൊത്തേക്കു ഓടി പുറകെ ചന്തുവും മീനുവും.... മീനു നീ പോയി കാറിന്റെ ചാവി കൊണ്ടു വാ..... ചന്തു പറഞ്ഞതും മീനാക്ഷി അകത്തേക്കു ഓടി.... എന്താ.... """എന്താ... എന്റെ കുഞ്ഞിന് ശോഭയും രേവതിയും ഓടി വന്നു..... അപ്പോഴും ശ്വാസം എടുക്കാൻ കഴിയാതെ അവൾ ബുദ്ധിമുട്ടുകയാണ്.... അറിയില്ല... അമ്മ എനിക്കൊന്നും അറിഞ്ഞു കൂടാ..... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി..... ചന്തു വേഗം വണ്ടി എടുക്കെടാ.... """" മീനു ചാവി ആയി വന്നതും രുദ്രൻ വീണയെ കൊണ്ടു പുറകിൽ കയറി... ചന്തുവും മീനുവും മുൻപിലും....

ചന്തുവിന്റെ ഉള്ളു പിടച്ചു കൊണ്ടിരിന്നു ഡൈവിംഗ് നിന്നും അവന്റെ ശ്രദ്ധ മാറുന്നുണ്ടായിരുന്നു...... എടാ.... ഒന്ന് വേഗം വിട് അവൾക്കു ശ്വാസം കിട്ടുന്നില്ല........... രുദ്രൻ വീണയെ നെഞ്ചോട് ചേർത്തു ആർത്തു വിളിച്ചു കരഞ്ഞു... വീണയുടെ ബുദ്ധിമുട്ട് കൂടി വന്നു അവൾ രുദ്രന്റെ കൈകൾ മാന്തി വലിച്ചു കൊണ്ടിരുന്നു.... സിറ്റി ഹോസ്പിറ്റൽ icu ഇൽ അവളെ കയറ്റുമ്പോൾ രുദ്രന്റർ സമനില ആകെ തെറ്റിയിരുന്നു.... എന്താടാ അവൾക്കു പറ്റിയത്.... ആദ്യം ആയിട്ടാണല്ലോ ഇങ്ങനെ ശ്വാസം എടുക്കാൻ അവൾ പാട് പെടുന്നത്.... ചന്തു രുദ്രന്റെ കൈകൾ നെഞ്ചിലേക്ക് വച്ചു അവനൊപ്പം ഇരുന്നു... അത്.... അത്...ആ ഗ്രന്ധം വായിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്നു അവൾ.... രുദ്രൻ ഒരു നിമിഷം ഒന്ന് നിന്നു.... ചന്തു """"""അവൻ ചന്തുവിന്റര് മുഖത്തേക്കു നോക്കി... എന്താടാ """ അത് ആ ഗ്രന്ധത്തിന്റെ അവസാനം മണിവർണ്ണയെ ജലന്ധരൻ കുളത്തിൽ മുക്കി കൊല്ലുകയാണ് അത് വായിച്ചു തീർന്നപ്പോഴാണ് അവൾ പെട്ടന്ന്... ഒരു പക്ഷേ അവൾ ഒരു നിമിഷം മണിവർണ്ണ ആയി മാറിയത് ആണോ.... രുദ്രൻ സംശയത്തോടെ ചന്തുവിനെ നോക്കി.... മ്മ്മ്.... അതേ രുദ്ര അതാകാൻ ആണ് വഴി... അവൾ തന്നെ അല്ലെ മണിവർണ്ണ ചിലപ്പോൾ അവള് പേടിച്ചു പോയി കാണും.... ചന്തു അത് ഒകെ കൊണ്ടു ആയിരിക്കും അവൾക് കുളത്തിൽ ഇറങ്ങാൻ പേടി ഉള്ളത് അല്ലെ.......

എന്റെ കൊച്ചിന് ഒരു കുഴപ്പം ഇല്ലരിക്കും അല്ലേടാ രുദ്രൻ സ്വയം മനസിനെ ആശ്വസിപ്പിച്ചു കൊണ്ടു ഇരുന്നു... സർ ഡോക്ടർ അകത്തേക്കു വിളിക്കുന്നു.... ""ഒരു നേഴ്സ് പുറത്തു വന്നു പറഞ്ഞു.... രുദ്രൻ ചന്തുവിനെ നോക്കി.... നീ പോയിട്ടു വാ രുദ്ര മീനു ഞാനും ഇവിടെ നിന്നോളം..... രുദ്രൻ അകത്തു കയറിയതും വീണ അവനെ നോക്കി കിടക്കുന്നു.... അവളൾക് ബോധം വീണിരുന്നു... വാവേ """""എന്താടാ പറ്റിയത് എന്റെ പൊന്നിന് അവൻ icu ആണെന്ന് പോലും ഓർക്കാതെ അവളുടെ മുഖം കൈയിൽ എടുത്തു ചുംബിച്ചിരുന്നു... ഏയ്.... റിലാക്സ് സർ..... രുദ്രന്റെ മനസികാവസ്ഥ മനസിൽ ആക്കിയ ഡോക്ടർ അവനെ ക്യാബിനിലേക്കു കൊണ്ടു പോയി............. സർ വീണക് ഇതിനു മുൻപ് ഇങ്ങനെ ഒരു ബ്രീത്തിങ് പ്രോബ്ലം ഉണ്ടായിട്ടുണ്ടോ..... I mean ചെറുപ്പത്തിൽ...... ഡോക്ടർ സംശയത്തോടെ നോക്കി... ഇല്ല ആദ്യം ആയിട്ടാണ്.... ഞങ്ങൾ ചുമ്മാ കഥകൾ ഒകെ പറഞ്ഞിരുന്നപ്പോൾ പെട്ടന്നാണ് ഇങ്ങനെ ഉണ്ടായത് ....""""" അങ്ങനെ പറയാൻ ആണ് രുദ്രന് തോന്നിയത്... ബിപി പെട്ടന്നു താഴ്ന്നതാണ്‌ എന്തോ ഭയം ആ കുട്ടിയുടെ ഉള്ളിൽ കയറി.... ഇപ്പോൾ പേടിക്കാൻ ഇല്ല.... ഇടക്ക് ഒന്ന് ശ്രദ്ധിക്കണം ഇനി ഇങ്ങനെ ഉണ്ടാകുവാണെങ്കിൽ ഡീറ്റൈൽഡ് ചെക്അപ്പ്‌ നടത്താം......ഒരു ഒരുമണിക്കൂർ കൂടി ഒബ്സെർവഷനിൽ കിടക്കട്ടെ എന്നിട്ട് വീട്ടിൽ പൊക്കൊളു...... മ്മ്മ്മ്.... """"രുദ്രൻ ഒന്ന് തലയാട്ടി പുറത്തേക്കു വന്നു....

എന്തടാ ഡോക്ടർ പറഞ്ഞത് ചന്തുവും മീനാക്ഷിയും അവനു അടുത്തേക് വന്നു..... കുഴപ്പം ഇല്ല ബിപി ഒരുപാട് താഴ്ന്നു.. അവൾ ശരിക്കും ഭയന്നതാണ്‌..... ആയിരിക്കാം.... അവളുടെ കുഞ്ഞ് മനസിന്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറം ഉള്ള കാര്യങ്ങൾ അല്ലെ പാവം കുറെ നാളുകൾ ആയി അനുഭവിക്കുന്നത്........ മ്മ്മ്...... ""അതേ.....അതായിരിക്കും... അവൾ മാത്രം അല്ല നിനക്കും ആ ഭയം ഉണ്ടായിരുന്നു...... ചന്തു പറഞ്ഞത് കേട്ടു രുദ്രൻ അവന്റെ മുഖത്തേക്കു നോക്കി...... മണിവർണ്ണയുടെ മരണം ഉൾകൊള്ളാൻ ആവാതെ ആണ് നീയും ആ നിമിഷം പെരുമാറിയത്.......ഒരു ഭ്രാന്തനെ പോലെ.... രുദ്രൻ കസേരയിലേക്കു തല വച്ചു കണ്ണുകൾ അടച്ചു കിടന്നു....... ശരിയാണ് ചന്തു പറഞ്ഞത്.... സിദ്ധാർത്ഥൻ ജലന്ദരനാൽ കൊല്ലപ്പെടുന്ന ഭാഗം വായിച്ചപ്പോൾ തന്റെ ജീവൻ ആരോ വലിച്ചു എടുക്കുന്നതായി തോന്നിയില്ലേ...... മണിവർണ്ണയെ ജലന്ധരൻ വെള്ളത്തിൽ മുക്കിയപ്പോൾ തന്റെ ഹൃദയം ആരോ കീറി മുറിക്കുന്ന വേദന അല്ലെ തനിക്കു ഉണ്ടായതു..... ..... അത് തന്നെ ആയിരിക്കും അവൾക്കു സംഭവിച്ചത്...... രുദ്രൻ പെട്ടന്നു കണ്ണ് തുറന്നു ചുറ്റും നോക്കി..... അപ്പോൾ ആ മുത്ത് എവിടെ....... അവൻ ഒന്ന് കൂടി കണ്ണടച്ച് നോക്കി.... ആ ഗ്രന്ധം അത് പൂർത്തികരിച്ചിട്ടില്ല.......... """""പൂർണ്ണത കൈവരിക്കാത്ത ആ ഗ്രന്ഥത്തിന്റെ ബാക്കി ഏടുകൾ അതെവിടെ....? ചന്തു """""""""അവൻ ഉറക്കെ ചന്തുവിനെ വിളിച്ചു....

എന്താടാ....... ചന്തു ഓടി വന്നു... നമുക്ക്.... നമുക്ക് ഇരികത്തൂർ പോകണം..... രുദ്രൻ ആകെ വെപ്രാളം പൂണ്ടു.... ഇപ്പോഴോ......നീ എന്തൊക്കെയാ രുദ്ര ഈ പറയുന്നത്....... .....മ്മ്മ്മ് """""സഞ്ജയൻ എന്തൊക്കെയോ ഒളിക്കുന്നുണ്ട്..... അല്ലങ്കിൽ മനഃപൂർവം മറച്ചു വയ്ക്കുന്നു...... എന്ത് """"? ചന്തു സംശയത്തോടെ നോക്കി.... ആ ഗ്രന്ധം അത് പൂർണ്ണം അല്ല.... അതിന്റെ ബാക്കി സഞ്ജയന്റെ കയ്യിൽ ഉണ്ട്..... സഞ്ജയന് മാത്രമേ ഉത്തരം തരാൻ കഴിയു......... രുദ്ര നമ്മൾ ഇപ്പോൾ അവിടേക്കു തിരിച്ചാലും നേരം വൈകും..... സന്ധ്യ സമയം ആകും അവിടെ എത്താൻ..... ചന്തു അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.... അത്... സാരമില്ല.... നമുക്ക് ഒരു ദിവസം അവിടെ തങ്ങാം... അല്ലങ്കിൽ പുറത്തു മുറി എടുകാം നീ മീനൂനെ കൂട്ടിക്കോ...... പക്ഷേ നമുക്ക് പോകണം ഇന്നു തന്നെ..... രുദ്രൻ യാചനയോട്‌ ചന്തുവിനെ നോക്കി.... പോകാം... """ചന്തുവിന് രുദ്രന്റെ ആഗ്രഹത്തിന് എതിര് നില്കാൻ തോന്നിയില്ല... രുദ്ര ഞാൻ മീനൂനെ കൊണ്ടു പോയി അത്യാവശ്യം വേണ്ട ഡ്രെസ് ഒകെ എടുത്തു വീട്ടിലും കാര്യം പറഞ്ഞിട്ടു വരാം.....അപ്പോഴേക്കും ഡോക്ടർ ഡിസ്ചാർജ് തരുവല്ലോ........ മ്മ്മ്... """രുദ്രൻ മൂളി കൊണ്ടു അവർ പോകുന്നത് നോക്കി ഇരുന്നു... സർനു അകത്തു കയറി വീണയോട് സംസാരികം""""ഡോക്ടർ പുറത്തേക്കു വന്നു... പിന്നെ എന്തെങ്കിലു ഭയം ആ കുട്ടിയുടെ ഉള്ളിൽ കയറിയിട്ടുണ്ടെങ്കിൽ അത് ഒന്ന് ചോദിച്ചു അറിയുന്നത് നല്ലതായിരിക്കും....... അത് പറഞ്ഞു ഡോക്ർ പുറത്തേക്കു പോയി... വാവേ """"""എന്തടാ പറ്റിയത്... രുദ്രൻ അവളുടെ തലയിൽ തലോടി.....

ഏല്ലാം കണ്മുൻപിൽ തെളിയും പോലെ തോന്നി രുദ്രേട്ട എനിക്ക്.... ആ കുളവും ജലന്ധരൻ അമ്മാവനും.....പിന്നെ....പിന്നെ....... പിന്നെ... ചിത്തേട്ടനും............. അത് പറയുമ്പോൾ അവൾ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.. അവളുടെ മനസ്‌ ഇപ്പോഴും ഭാഗികം ആയി മണിവർണ്ണയിൽ തറച്ചു നിൽക്കുകയാണെന്ന് രുദ്രന് മനസ്സിൽ ആയി.... വാവേ..... """"മോളിപ്പോൾ മണിവർണ്ണ അല്ല ഈ രുദ്രേട്ടന്റെ വാവയാണ്...... നിനക്ക് ഒരു ആപത്തു വരാതെ ഞാൻ കൂടെ കാണും...... അവളുടെ വലതു കൈതണ്ട അവൻ ചുണ്ടോടു ചേർത്തു......... അവൾ മങ്ങിയ ഒരു ചിരി അവനായി സമ്മാനിച്ചു.... കാറിൽ ഇരികത്തൂർ മനയിലേക്കു അവർ യത്ര തിരിച്ചു...... വീണ പുറകിലെ സീറ്റിൽ രുദ്രന്റെ മടിയിലേക്ക് തല വച്ചു കിടക്കുവാണ്.... അവൻ മെല്ലെ അവളുടെ മുടിയിൽ തഴുകുന്നുണ്ട്....... ആ യാത്ര മുൻപോട്ടു പോകുമ്പോൾ ആ ഗ്രന്ധത്തിലെ വരികൾ അവനെ കൊത്തി വലിക്കും പോലെ തോന്നി..... ജലന്ധരൻ പൊതുവാളിനോട് പറഞ്ഞ വാക്കുകൾ അതിനു അർത്ഥം """""""...അവൻ എത്ര ആലോചിച്ചിട്ടും അവനു മനസ്സിൽ ആയില്ല.... അവൻ ആ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിച്ചു........ """"""അതേ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ അവനെ ഭയന്നു ഇന്ദുചൂഢന്റെ പുനർജന്മ... അവനും അവളും ഒന്നായാൽ അതിൽ ഒരു കുഞ്ഞ് ഉണ്ടായാൽ അവൻ..... അവൻ അച്ഛനെക്കാളും അപകടകാരി ആകും..... എന്റെ ജീവന് തന്നെ ആപത്തു ആകും....... നശിപ്പിക്കണം രണ്ടിനെയും ഇന്നു തന്നെ....."""""""""""""""""

സഞ്ജയനും ഇത്‌ തന്നെ അല്ലെ പറഞ്ഞത്........ """"""""ജലന്ധരൻ നിങ്ങളെ തേടി വരും മറ്റു ശത്രുക്കളെ പോലെ അല്ല അയാൾ.... നിങ്ങളുടെ മകൻ ആണ് അയാളുടെ ലക്ഷ്യം... """"""" അതിനു അർത്ഥം എന്റെ ചോരയെ ജലന്ധരൻ ഭയക്കുന്നു .............അതിനെ ഉന്മൂലനം ചെയ്യാൻ അവൻ വരും...... അത് അല്ലെ സഞ്ജയൻ പറയാതെ പറഞ്ഞത്.......... രുദ്രൻ പതിയെ വീണയുടെ ഉദരത്തിൽ കൈ വച്ചു.."""നീ ഇവിടെ നാമ്പെടുക്കുന്ന നിമിഷം മുതൽ നിനക്ക് കാവൽ ആയി ഈ അച്ഛൻ കാണും..... രുദ്രന്റ മുഖത്തു ചെറിയൊരു ചിരി പടർന്നു.... മ്മ്മ്.... """എന്താ രുദ്രേട്ട...... വീണ അവന്റെ മുഖത്തേക്ക് നോക്കി.... മ്മ്ഹ """"ഒന്നുല്ല അവൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി.... ഉറങ്ങിക്കോ ക്ഷീണം കാണും..... അവൾ അവന്റെ വലതു കൈ മാറിലേക്ക് ചേർത്തു ആ മടിയിൽ എല്ലാ സുരക്ഷിതത്വം ഉൾക്കൊണ്ട്‌ ഉറങ്ങി.... അവർ ഈരികത്തൂർ മനയിൽ എത്തിയപ്പോൾ നേരം സന്ധ്യ ആയിരുന്നു..........ആ എട്ടുകെട്ടും ചുറ്റുപാടും നിറയെ ദീപങ്ങൾ കൊണ്ടു തെളിഞ്ഞു നിന്നു.......ചുറ്റും മഞ്ഞു പോലെ പുകച്ചുരുൾ... അവിടെ എന്തെന്നില്ലാത്ത സുഗന്ധം പടർന്നിരുന്നു.... ഹാ """"ശുദ്ധ വായു ശ്വസിക്കാൻ കിട്ടുന്ന ഏക സ്ഥലം ഇത്‌ ആണെന്ന് തോന്നും അല്ലെ രുദ്ര... ചന്തു ആ വായു ഉള്ളിലേക്കു വലിച്ചെടുത്തു...... മീനു ഇതാണ് ഇരികത്തൂർ മന.... നീ കേട്ടിട്ട് അല്ലെ ഉള്ളു... മ്മ്... അതേ ഏട്ടാ....

ഇതെന്താ ഇത്രേം നല്ല മണം...മീനു സംശയത്തോടെ നോക്കി.. ഔഷധസസ്യങ്ങൾ ഒകെ പുകക്കുന്നതു ആണ്.....ചന്തു കൂട്ടിച്ചേർത്തു... കുഞ്ഞേ.... """"അവരെ കണ്ടതും മൂർത്തി ഓടി വന്നു...............ഇതെന്താ ഒരു അറിയിപ്പ് ഇല്ലാതെ"""" അയാൾ സംശയത്തോടെ അവരെ നോക്കി... അത് പെട്ടന്നു അങ്ങനെ തോന്നി....... ""രുദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു... കുഞ്ഞേ സന്ധ്യ കഴിഞ്ഞാൽ പുറത്തു നിന്നും ആരെയും അകത്തു കയറ്റില്ല ..... കുറച്ചു പൂജകളും കർമ്മങ്ങൾ ഒകെ ഉണ്ട്.... ഇപ്പോൾ കുഞ്ഞ് പൂജയിൽ ആണ്....... ഞങ്ങള്ക് നാളെ കണ്ടാലും മതി ധൃതി ഒന്നും ഇല്ല.... ഇന്ന് രാത്രി തങ്ങാൻ പുറത്തു എവിടെ എങ്കിലും സ്ഥലം കിട്ടുമോ. ഈ ഗവണ്മെന്റി ഗസ്റ്റ് ഹൗസ് അങ്ങനെ എന്തെങ്കിലും... രുദ്രൻ ചുറ്റും ഒന്ന് നോക്കി... പക്ഷേ അവന്റെ ഉള്ളിൽ ആ മനയിൽ തന്നെ ഒരിടം അതായിരുന്നു ലക്ഷ്യം.. ഇരികത്തൂർ മനയെ അങ്ങനെ അപമാനിക്കാതെ കുഞ്ഞേ... ഇവിടുത്തെ തെക്കിനിയിൽ പുറത്തു നിന്നും ഉള്ളവർക്കു തങ്ങാൻ സൗകര്യം ഒരുക്കി കൊടുക്കും ഞങ്ങൾ... എടൊ ഹരികുട്ടാ..... താൻ ആ തെക്കിനിയിലെ രണ്ട് മുറി വൃത്തി ആക്കി ആക്കാൻ ഉള്ള കാര്യങ്ങൾ നോക്കു.... ഇവർ ഇന്നു ഈരികത്തൂർ മനയിലെ അതിഥികൾ ആണ്.. കുടെ നിന്ന ചെറുപ്പക്കരനോട് അത് പറഞ്ഞു മൂർത്തി ഒന്ന് ചിരിച്ചു കൊണ്ടു രുദ്രന് നേരെ തിരിഞ്ഞു... വിവാഹം കഴിഞ്ഞ കാര്യം സഞ്ചയൻ കുഞ്ഞ് പറഞ്ഞു അറിഞ്ഞു.... പക്ഷേ ഇത്‌.... അയാൾ ചന്തുവിനെയും മീനാക്ഷിയെയും നോക്കി... ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ വിവാഹം കഴിക്കേണ്ടി വന്നു....

ചന്തു സ്വതസിദ്ധമായ നർമ്മ രൂപത്തിൽ അയാളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.... ഏല്ലാം നല്ല പോലെ നടക്കട്ടെ മക്കളെ എന്റെ സഞ്ജയൻ കുഞ്ഞിനും ഒരു തുണ ആയി കണ്ടാൽ മതി ആയിരുന്നു..... സഞ്ജയനും തുണ ആയല്ലോ... """രുദ്രൻ അർത്ഥം വച്ച പോലെ പറഞ്ഞു... എന്താ കുഞ്ഞേ """"അയാൾ സംശയത്തോടെ നോക്കി.... അതേ സംശയത്തിൽ തന്നെ ആയിരുന്നു... ചന്തുവും വീണയും.... അതെന്താ രുദ്ര നീ അങ്ങനെ പറഞ്ഞത്.... """"ചന്തു സംശയത്തോടെ നിന്നു എന്റെ വിവാഹത്തിൽ പങ്കെടുത്തിട്ടു പോരാൻ നേരം അവിടെ നിന്നും ഒരു ചെറിയ മോഷണ ശ്രമം നടത്തിട്ടുണ്ട് സഞ്ജയൻ.... """ഗൗരികുട്ടിയുടെ മനസ്‌......... ഏതു.... """പുതുമന തിരുമേനിയുടെ മകളോ ചന്തു വിശ്വാസം വരാതെ അവനെ നോക്കി... മ്മ്മ്... അതേ.... """ കുഞ്ഞേ.... സഞ്ജയൻ കുഞ്ഞ് അതിനു വിവാഹത്തിന് സമ്മതിക്കില്ല.... ഈ മനയുടെ ശാപം.... അയാൾ ഒന്ന് നെടുവീർപ്പിട്ടു... """"അതിനു അല്ലെ ഞങ്ങൾ വന്നിരിക്കുന്നത്.... എന്റെ മൂർത്തി... ഈ മനയുടെ ശാപം തീർത്തു സഞ്ജയനെ വിവാഹം കഴിപ്പിച്ചിരിക്കും ഞങ്ങൾ.....""""" രുദ്രൻ പറഞ്ഞു തീരും മുൻപ് ഒരു റോൾസ്റോയ്‌സ് കാർ അവർക്കു മുന്പിലേക്കു പാഞ്ഞു വന്നു നിന്നു...........

അതിന്റെ മുൻപിലും പിന്പിലും കുട്ടിച്ചാത്തന്റെ രൂപം തോന്നും തരത്തിൽ കുറെ പടങ്ങൾ ഒട്ടിച്ചിരുന്നു................ .... ഒരു നാൽപതു നാല്പത്തിരണ്ടു വയസ് തോന്നിക്കുന്ന മനുഷ്യൻ അവർക്ക് മുൻപിലേക്ക് അയാൾ ഇറങ്ങി........ആറടിയിൽ അധികം പൊക്കം കട്ടി പുരികം ക്രൂര മുഖഭാവം...... ഗർർർ """"ഒന്ന് കാർക്കിച്ചു കൊണ്ടു വായിൽ കിടന്ന മുറുക്കാൻ ആ മുറ്റത്തെ തുളസിത്തറയിലേക്കു അയാൾ തുപ്പി ഇറക്കി......... അവരെ ഒന്ന് ഉഴുതു നോക്കി അകത്തേക്കു കയറി...... ജാ...ത...വേദൻ...ജാതവേദൻ """""""""""മൂർത്തിയുടെ വാക്കുകൾ ഭയത്താൽ മുറിഞ്ഞു..... ജലന്ധരൻ അമ്മാവൻ """""""വീണ ഇടതു കൈ രുദ്രനെ മുറുകെ പിടിച്ചു കൊണ്ടു വലതു കൈ അയാൾക് നേരെ ചൂണ്ടി............അവളുടെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി...... അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു......... അവൾ വീണ്ടും അവിടേക്കു ചൂണ്ടി.......... ജലന്ധരൻ. (തുടരും) …………

രുദ്രവീണ: ഭാഗം 58

Share this story