രുദ്രവീണ: ഭാഗം 2

രുദ്രവീണ: ഭാഗം 2

എഴുത്തുകാരി: മിഴിമോഹന

എന്താണ് ഞാൻ പറഞ്ഞു വരുന്നെതെന്നു വച്ചാൽ… രുക്കുവും ചന്തുവും ആയിട്ടുള്ള വിവാഹം…. മൂന്നു മാസം കൂടി കഴിഞ്ഞാൽ രുക്കുവിന് പതിനെട്ടു വയസ് പൂർത്തി ആകും….. വരുന്ന ചിങ്ങത്തിൽ കല്യാണം.. തങ്കത്തിന് അഭിപ്രായ വ്യത്യാസം വല്ലതും ഉണ്ടോ…….അയാൾ ഒന്ന് നിർത്തി.. ഐഎസ്‌ കാരനായ മകന് ഇതിലും നല്ല പെൺക്കുട്ടിയെ കിട്ടും അത് അറിയാം…. . എന്റെ മകൾ പഠിക്കാൻ മോശം ആണ്……. പിന്നെ… ഒരു അച്ഛന്റെ സ്വാർത്ഥ എന്ന്‌ കൂടി കൂട്ടിക്കോ….. അയ്യോ ഏട്ടൻ എന്തൊക്കെയാ പറയണേ ഏട്ടന്റെ വാക്ക് ഇന്ന് വരെ ഞാൻ തെറ്റിച്ചിട്ടില്ല എന്റെ മക്കളും അങ്ങനെ തന്നെ… രുക്കു എന്റെ കുട്ടി തന്നാ. രുദ്രനോ…? എല്ലാം അച്ഛന്റെ ഇഷ്ടം…. മ്മ്…. അപ്പോ.. എല്ലാം പറഞ്ഞത് പോലെ…. ദുർഗാപ്രസാദ്‌ എഴുന്നേറ്റു…. രുദ്ര എന്റെ കൂടെ വരൂ കുറച്ചു സംസാരിക്കാൻ ഉണ്ട്… മ്മ്… രുദ്രനും എഴുന്നേറ്റു…..

രുക്കു ആകെ വിയർത്തു ഇരികുവാണ്…. ഇനി 8 മാസം കൂടി….. വയ്യ എനിക്ക് വയ്യ എന്റെ കണ്ണേട്ടൻ.. ഞാൻ വാക്ക് കൊടുത്തു പോയി പാവത്തിന്…. രുക്കു വാ എഴുന്നേൽക്കു എല്ലാരും ശ്രദ്ധിക്കും… രുദ്രേട്ടന്റെ സ്വഭാവം അറിയാല്ലോ….വാ… മുറിയിൽ കയറി കതക് അടച്ചതും രുക്കു വീണയെ കെട്ടി പിടിച്ചു കരഞ്ഞു… എന്താടാ ഇത് നാളെ തന്നെ കല്യാണം നടത്താൻ അല്ലാലോ…..ഇഷ്ടം പോലെ സമയം ഉണ്ട്….. പക്ഷെ അച്ഛനെ എതിർക്കാൻ.. എനിക്ക്… ഇത് അന്നേരം തോന്നണമാരുന്നു… ഞാൻ അപ്പോഴേ പറഞ്ഞത് അല്ലെ വേണ്ട വേണ്ട എന്ന്…. അപ്പൊ നിനക്ക് കണ്ണേട്ടന്റെ സ്നേഹം കാണാതിരിക്കാൻ വയ്യ…. പോരാത്തേന് ജാതിയിൽ താഴെയും…

നിനക്ക് തോന്നുന്നുണ്ടോ ആരേലും സമ്മതിക്കും എന്ന്…. ഇല്ല….. അവൾ തലയാട്ടി….. എന്തയാലും ചന്തുവേട്ടൻ വരട്ടെ ഏട്ടനോട് സംസാരികം……. എന്ത്….. കണ്ണേട്ടന്റെ കാര്യമോ…? മ്മ്മ്… കണ്ണേട്ടന്റെ കാര്യം പറഞ്ഞോണ്ട് അങ്ങ് ചെന്ന മതി…. വേറെ വല്ല വഴി നോകാം… രുദ്രേട്ടനും ചന്തുവേട്ടനും ഇന്ന്‌ വരെ മര്യാദക് വായി നോക്കുന്നെ പോലും കണ്ടിട്ടില്ല… അതുങ്ങടെ തലേൽ ഈ റൊമാൻസ് ഒന്നും കേറില്ല…. പടിപ്പികൾ അല്ലെ…. ഇതൊക്കെ കെട്ടി കഴിഞ്ഞാൽ എന്താകുമോ എന്തോ….. വീണ താടിക്കു കൈ കൊടുത്തു….. ആഹാ ചേച്ചി അനിയത്തി കൂടെ എന്താ ഒരു ചർച്ച അതേ ശോഭകുട്ടി… കല്യാണത്തിന് ശീമാട്ടിന്നു മതി ഡ്രെസ്സ് എന്നു ഞാൻ… രാകിളിക് കല്യാണിന്ന് വേണം എന്നു… ശോഭകുട്ടിക് എന്താ അഭിപ്രായം….. പോടീ അവിടുന്ന്…. ഓഹോ… അപ്പൊ മക്കളെല്ലാം ഉറപ്പിച്ചോ….

എന്റെ അമ്മേ രുദ്രേട്ടൻ…. പ്ലസ്ടു പാസ്സ് ആകുവോടി….. ചന്തുനെ നാണം കെടുത്തുവോ….. ഞാൻ പാസ്സ് ആകും…. ആകും… ആകും .. അല്ലേലും പാസ്സ് ആകുവല്ലോ.. കഷ്ടിച്ച്…ഇന്ന്‌ വരെ അങ്ങാണല്ലോ…. അല്ല നീ എന്താ ഇവിടെ… നിന്നോട് ഈ മുറിലെ പൊറുതി നിർത്തിക്കൊള്ളാൻ പറഞ്ഞതല്ലേ…. അത്….. ഞാൻ…..രാക്കിളി…. കല്യാണം… രാക്കിളി.. കല്യാണം.. പൊക്കോണം… രുദ്രേട്ട അവൾ……. അവൾ പറഞ്ഞു തന്നാലേ എനിക്ക് പഠിക്കാൻ പറ്റു…. എല്ലാ കുരുത്തക്കേടും ഇവൾ തന്നെ ആണോ പഠിപ്പിച്ചു തരുന്നത്…. എന്ത്…… എന്ത്… കുരുത്തക്കേട്… ഒന്നുമില്ലേ……. അവന്റെ ശബ്ദം ഘനച്ചിരുന്നു…. രുക്കു ഭയന്നു….. ഒന്നും….. ഒന്നുമില്ല…. അവൾടെ വാക്കുകൾ തൊണ്ടയിൽ തങ്ങി…..

എങ്കിൽ നിനക്ക് കൊള്ളാം…… അവൻ ഇറങ്ങി പോയി… കൂടെ ശോഭയും…. രാക്കിളി ഇതിൽ എന്തോ പന്തികേടുണ്ടല്ലോ….. രുദ്രേട്ടൻ എല്ലാം അറിഞ്ഞോടി…. ഇനി അച്ഛൻ….അറിയും…. അതിനു അമ്മാവൻ അറിഞ്ഞു കഴിഞ്ഞു കാർന്നോരാ രുദ്രേട്ടനോട് പറഞ്ഞത്….. രുക്കുവിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി…. അത്… അത്… നിനക്കെങ്ങനെ അറിയാം…. ഗണിച്ചു നോക്കണ്ട കാര്യം ഒന്നും ഇല്ല അതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഇപ്പൊ ഇവിടെ അരങ്ങേറുന്നത്……. അയ്യോ……രുക്കു നെഞ്ചിൽ കൈ വച്ചു കട്ടിലിലേക് ഇരുന്നു……. ഇനി എന്ത് ചെയ്യും വാവേ…… ആ… അവൾ കൈ മലർത്തി…….. രാത്രി എല്ലാരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിക്കുന്നത്.. പണ്ട് തുട്ടെ ഉള്ള ശീലം ആണ്…. പക്ഷെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല…

രുക്കു ഭയന്നാണ് ഇരിക്കുന്നത്… മുഖം കാണുമ്പോ അറിയാം എന്തൊക്കെയോ മറച്ചു വക്കുന്നു എന്നു…. വീണ രുദ്രനെ നോക്കി അവൻ ഇടക്കിടക് രുക്കുവിനെ വാച്ച് ചെയ്യുന്നു….. ദൈവമേ ഒന്നും ഇല്ലേലും ഉള്ളിൽ നിന്നു വല്ല ഉള്ളി തൊലി എങ്കിലും ഇങ്ങേരു ചികഞ്ഞെടുക്കും അതാ മൊതല്…. ഇവൾ ഇന്ന്‌ തന്നെ ഇത് കുളമാക്കും…. അമ്മാവൻ ഇരിക്കുന്നത് കൊണ്ട് മിണ്ടാനും പറ്റില്ല…. പെട്ടന്ന് രുദ്രൻ വീണയെ നോക്കി…. പുരികം ഉയർത്തി എന്താ എന്നു ചോദിച്ചു…. ഊമ്മ്മ് … ഒന്നൂല്ല…. അവൾ പതുക്കെ പ്ലേറ്റിലേക് നോക്കി… ഇപ്പൊ പെട്ടേനെ….. ഉറക്കത്തിൽ കണ്ണ് തുറന്നപ്പോ മുറിയിൽ വെളിച്ചം…. അവൾ ചാടി എണിറ്റു…. രുക്കു ടേബിളിൽ തല വച്ചു കിടക്കുവാന്…. വീണ അങ്ങോട്ട്‌ ചെന്നു……കയ്യിൽ കണ്ണന്റെ ഒരു ഫോട്ടോയും…… നീ ഇത് കളഞ്ഞില്ലരുന്നോ…. ഞാൻ പറഞ്ഞത് അല്ലെ ഈ ഫോട്ടോ വീട്ടിൽ കൊണ്ട് വരരുതെന്ന്….

അത്… വാവേ…. എനിക്ക് ….. നിനക്ക് അത്രക്കിഷ്ടം ആണോ കണ്ണേട്ടനെ….. മ്മ്മ്മ്മ്…… നിനക്കെന്നോട് ദേഷ്യം ഉണ്ടോടാ…… എന്തിനു……? ഞാൻ ചന്തുവേട്ടനെ…….. സത്യം ആയും ചന്തുവേട്ടനെ ഞാൻ മറ്റൊരു കണ്ണിലൂടെ കണ്ടിട്ടില്ല… എന്നെക്കാൾ പഠിപ്പുള്ള ആളെ കിട്ടും……. …മ്മ്….. eനിക്ക് അറിയാം നീ ചന്തുവേട്ടനെ എങ്ങനാ കാണുന്നെ എന്നു….. പക്ഷെ ചന്തുവേട്ടന് നിന്നെ ഇഷ്ടം ആണെങ്കിലോ……. അയ്യോ…..വാവേ….. ഏട്ടൻ എന്നോട് ഒരിക്കലും അങ്ങനെ പെരുമറിട്ടില്ല……… ചിലപ്പോ ഉള്ളിൽ ഉണ്ടെങ്കിലോ…… അമ്മാവനെ ധിക്കരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും…. അങ്ങനെ വന്നാൽ എന്ത് ചെയ്യും….. ഞാൻ ചാകും…… ചാകാൻ അർടേം അനുവാദം വേണ്ടല്ലോ……. രുക്കു……… നീ എന്തൊക്കെയാ പറയുന്നേ….

നിന്റെ കൂടെ ഞാൻ ഇല്ലേ എല്ലാത്തിനും…. രുക്കു വീണയുടെ വയറിൽ ചുറ്റി പിടിച്ചു തേങ്ങി…. നീ വാടാ വന്നു കിടന്നു ഉറങ്ങു….. ഒരുമാസം കൊണ്ട് പരീക്ഷ തീരും… പിന്നെ നമുക്ക് വേണ്ടത് ആലോചികം…. ഓക്കേ… മ്മ്മ്മ്…. രാവിലേ റെഡി ആയി യൂണിഫോമും ഇട്ടു ചെന്നപ്പോഴേകു ശോഭ ലഞ്ച് ബോക്സ്‌ ആയി വന്നു… രണ്ട് ലഞ്ച് ബോക്സ്‌ വീണയുടെ കൈയിൽ കൊടുത്തു…. ഇതെന്താ അമ്മായി എനിക്ക് രണ്ട് ബോക്സ്‌…. എനിക്കൊന്നും അറിയില്ല എന്നാണോ മോൾടെ വിചാരം… അവൾ നെറ്റി ചുളിച്ചു…. സ്കൂളിന്റെ വാതുക്കൽ ഇരിക്കുന്ന ഭിക്ഷ കാരന് കൊടുകുവല്ലേ പതിവ്…. അത്…. അമ്മായി…. ഞാൻ…. നല്ല കാര്യം ആണ് മോളെ…. ഈ കുടുംബത്തിൽ അപ്പൻ അപ്പൂപ്പന്മാരായിട് ചെയ്യുന്ന പാപത്തിന്റെ ഫലം ഇങ്ങനെ എങ്കിലും തീരട്ടെ….

പക്ഷെ എന്റെ മോള് പട്ടിണി ഇരുന്നിട്ട് വേണ്ട… കേട്ടോ… അവൾ ശോഭയെ കെട്ടി പിടിച്ചു…. ഞങ്ങൾ ഇറങ്ങട്ടെ… തങ്കു… തങ്കു… നാത്തൂൻ അടുക്കളപ്പുറത്ത.. മക്കള് ഇറങ്ങിക്കോ…. നിക്ക്‌….. ഞാൻ കൊണ്ട് വിടാം…. രുദ്രൻ ഷർട്ട്‌ ന്റെ കൈ ചുരുട്ടി ഇറങ്ങി വന്നു… എന്റെ അമ്മേ പെട്ടു…. ഇന്ന്‌ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നു പറഞ്ഞു നേരത്തേ ചാടിയതാ… അതും രുക്കുന് കണ്ണേട്ടനെ കാണാൻ…. ഇങ്ങേരു രണ്ടും കല്പിച്ചാണല്ലോ….. അവൾ നഖം കടിച്ചു…. എന്തിയെടി മറ്റവൾ……. ദാ വരുന്നു….. രുക്കു ഓടി വന്നു…. ലഞ്ച് ബോക്സ്‌ വാങ്ങി… ഞാൻ കാർ എടുകാം…… അവർ പരസ്പരം നോക്കി… ഡി…. ഞാൻ കണ്ണേട്ടനോട് രാവിലെ കലിംഗിന്റെ അവടെ വരാനാ പറഞ്ഞെ…. എന്ന പിന്നെ വീട്ടിലോട് വരാൻ പറയാൻ വയ്യാരുന്നോ….. തമാശ പറയാതെ പെണ്ണേ… അങ്ങേരു ഇവിടുത്തെ പുകിൽ ഒന്നും അറിയില്ല… ആ കലിംഗിന്റെ ചോട്ടിൽ കാണും…

എന്താ രണ്ടുംകൂടെ കിന്നാരം…. കേറാൻ നോക്… അവർ ചാടി കയറി… പരസ്പരം ഒന്നും സംസാരിച്ചില്ല…. കലിംഗിന്റെ മുൻപിൽ എത്തിയപ്പോ കൃത്യം… കണ്ണൻ ബൈക്കിൽ ഇരുന്നു ആരോടോ സംസാരിക്കുന്നു….. രുക്കു തല കുനിച്ചിരുന്നു…. വീണ രുദ്രനെ നോക്കി……… അവൻ കണ്ണന്റെ അടുത്ത് എത്തി ഒന്ന് സ്ലോ ആക്കി .. പെട്ടന്ന് തന്നെ സകല രൗദ്രവും ആവാഹിച്ചു ആക്‌സിലറേറ്ററിൽ കാൽ കൊടുത്തു… വണ്ടി ഉഗ്രൻ ശബ്ദത്തോടെ മുന്നോട്ട് നീങ്ങി… വീണ കണ്ണടച്ച് ചെവി പൊത്തി…. ഹോ.. ഇപ്പോ കണ്ണേട്ടന് കാര്യം പിടികിട്ടീട്ടുണ്ട്…. അത് ഉറപ്പാ… നിങ്ങൾക് ആ പയ്യനെ അറിയുമോ….? ” രുദ്രന്റെ അപ്രതീക്ഷിത ചോദ്യത്തിന് മുൻപിൽ അവർ രണ്ടും പകച്ചു പോയി…… (തുടരും )…

രുദ്രവീണ: ഭാഗം 1

Share this story