രുദ്രവീണ: ഭാഗം 25

രുദ്രവീണ: ഭാഗം 25

എഴുത്തുകാരി: മിഴിമോഹന

ഉണ്ണി കട്ടിലിൽ വീണ എന്ന സർപ്പസുന്ദരിയെ പ്രതീക്ഷിച്ചു കിടന്നു…………….( ഇടയിൽ ഒരു അരമണിക്കൂർ ഇടവേള 🙏)…… അയ്യോ പ്രസാദേട്ട… നാത്തൂനേ ഓടി വായോ… ഏട്ടാ….. ശോഭയുടെ കരച്ചിൽ അല്ലെ മുകളിൽ നിന്നും കേൾക്കുന്നത് തങ്കു ഓടി ദുർഗാപ്രസാദത്തിന്റെ അടുത്തു വന്നു… അതേ… അവൾക്കെന്തു പറ്റി..നീ വാ നമുക്ക് നോകാം.. അവർ രണ്ടുപേരും ഓടി കിതച്ചു മുകളിലേക്കു വന്നു…. എന്താ ശോഭേ…. അയാൾ അവളെ താങ്ങി.. അത്… അത്.. വാവയുടെ മുറിയിൽ നിന്നും ഒരു ബഹളം… വിളിച്ചിട്ട് കതക് തുറക്കുന്നില്ല… എനിക്ക് പേടി ആകുന്നു… അയ്യോ എന്റെ മോൾക് എന്ത് പറ്റി…. വാവേ മോളെ കതക് തുറക്ക് തങ്കു കതകിൽ ആഞ്ഞു തട്ടി…. മാറി നിക്ക്‌ തങ്കു ദുർഗ അവരെ പിടിച്ചു മാറ്റി കതകിൽ നന്നായി തള്ളി…. കതക് തുറക്കൂ മോളെ അമ്മാവനാ വിളിക്കുന്നത്…

പ്രതികരണം കിട്ടാതെ വന്നപ്പോൾ അയാൾ കതകു തള്ളി തുറക്കാൻ ആഞ്ഞതും കതക് തുറന്നതും ഒരുമിച്ചായിരുന്നു…. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു അവർ ഞെട്ടി…. “ആവണി “…….. നൈറ്റ് ഡ്രസ്സ്‌ പലയിടത്തായി കീറി അടർന്നിരുന്നു… അവളുടെ ചൂണ്ടു പൊട്ടി ചോര ഒലിച്ചിരുന്നു… മുടി ആകെ പാറി പറന്നു… അവൾ ഉപദ്രവിക്കപ്പെട്ടതിന്റ എല്ലാ ലക്ഷണങ്ങളും അവിടെ ഉണ്ടായിരുന്നു…. അവൾ ഓടി വന്നു ശോഭയുടെ മാറിലേക്ക് വീണു….. ദുർഗ അകത്തു കയറി…… അയാൾ ഞെട്ടി… “ഉണ്ണി “…. ഡാ നീ എന്റെ കുടുംബത്തിൽ കയറി ഇത്‌ കാണിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്ന്‌ ദുർഗാപ്രസാദിന്റെ മുഖം രോഷം കൊണ്ടു തീപാറി അയാളുടെ കൈ ഉണ്ണിയുടെ മുഖത്തു വീഴാൻ അധികം സമയം വേണ്ടി വന്നില്ല….

അയാൾ അവന്റെ കുത്തിനു പിടിച്ചു… മാറി നിൽക്ക് കിളവ… അവൻ അയാളെ പിടിച്ചു കട്ടിലിലേക്കു തള്ളി… അയാളുടെ തല കട്ടിൽ പടിയിൽ ഇടിച്ചു ചോര പൊടിഞ്ഞു…. അയ്യോ ഏട്ടാ… തങ്കു ഓടി വന്നു അയാളെ എഴുനെല്പിക്കാൻ ശ്രമിച്ചു…. നീ…. നീ തന്നെ ആണോ ഉണ്ണി ഇത്‌… നിന്നെ ഞങ്ങൾ ഇങ്ങനെ ആണോ കണ്ടത്….. അയാളുടെ വാക്കുകൾ തേങ്ങലിൽ അലിഞ്ഞു പോയി… താൻ പോടോ… ഉണ്ണി ഉണ്ണിക് തോന്നുന്ന പോലെ ജീവിക്കും… ദാ നിക്കുന്ന അവൾക്കു ഒന്നും പറ്റിയിട്ടില്ല… ഉണ്ണിയെ ചതിക്കാൻ നോക്കി അതിനുള്ള ശിക്ഷയാ…… മാറി നിക്കേടോ അവൻ അയാളെ തള്ളി മാറ്റി മുൻപോട്ടു പോകാൻ ആഞ്ഞു… “അങ്ങനെ അങ്ങ് പോയാലോ MR. ഉണ്ണി…… ”

ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും തിരിഞ്ഞു… “രുദ്രൻ…. “കൈകെട്ടി നോക്കി നില്കുന്നു… പുറകിൽ ചന്തു അവന്റെ കൈ പിടിച്ചു വീണയും… ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തെറിഞ്ഞുകൊണ്ട് നിനക്ക് ഇവിടെ നിന്നും പോകാൻ പറ്റും എന്ന് തോന്നുണ്ടോ….. ഉണ്ണി അവനെ നോക്കി…. നീ എങ്ങനെ ഇവിടെ……. അവൻ രുദ്രന് നേരെ ചീറി പാഞ്ഞു വന്നു….. രുദ്രൻ മുഷ്ടി ഒന്ന് ചുരുട്ടി…. അവന്റെ മുഖത്തിനു നേരെ ആഞ്ഞു വീശി…. ഉണ്ണി ഒന്ന് വട്ടം കറങ്ങി താഴേക്കു വീണു…… മോനെ രുദ്ര അരുത്..തങ്കു ഇടയിൽ കയറി നമ്മുടെ കുഞ്ഞു അല്ലെ… നമ്മുടെ കുഞ്ഞ്…. അമ്മ എന്ത് അറിഞ്ഞിട്ടാണ് ഇത്‌ പറയുന്നത്…. ദാ ഇവളെ തേടി ആണ് ഇവൻ ഈ രാത്രി ഈ മുറിയിൽ വന്നത്….

ചന്തു വീണയെ അവരുടെ മുൻപിലേക്ക് ഇട്ടു…… തങ്കുവും ദുർഗാപ്രസാദും ഒന്നും മനസ്സിൽ ആകാതെ അവരെ നോക്കി….. രുദ്രൻ ആവണിയുടെ കൈയിൽ വലിച്ചു അവൾക്കു തടുക്കാൻ ആകുന്നതിനു മുൻപു അവന്റെ കൈ അവളുടെ മുഖത്തു വീണു……. നീ എന്താടി വിചാരിച്ചത് രുദ്രനും ചന്തുവും വെറും പൊട്ടന്മാർ ആണെന്നാണോ…..നീ ആണ് ഉണ്ണിക് മെസേജ് അയച്ചതെന്ന് അന്നേ ഞാൻ മനസിലാക്കി….. ഇനി നിന്റെ വായിൽ നിന്നും ബാക്കി സത്യങ്ങൾ എല്ലാവരും അറിയണം….. അത്… രുദ്രേട്ട ഞാൻ……എന്റെ അറിവില്ലായ്മ… “പഥേ “ശോഭയുടെ കൈ അവളുടെ കരണം നോക്കി പതിഞ്ഞു…. ഒരു കൊച്ചു കൊച്ചിനെ ഇവന്റെ മുൻപിലേക്ക് പിച്ചി ചീന്താൻ ഇട്ടു കൊടുക്കാൻ നിനക്ക് അറിവ് ഉണ്ടായിരുന്നോ… അപ്പച്ചി… ഞാൻ.. എന്നോട് ക്ഷമിക്കണം…. നിന്നോടും ഇവനോടും ക്ഷമിക്കാനോ…

പ്രസാദേട്ടൻ നിന്റെയും ഇവന്റെയു വായിൽ നിന്നു തന്നെ എല്ലാ സത്യങ്ങളും അറിയണം….നീ പറ ശോഭയുടെ കണ്ണുകൾ കത്തി.. പറയാം ഞാൻ എല്ലാം പറയാം……. ആവണി നടന്നത് മുഴുവൻ അവരോടു പറഞ്ഞു…. ദുർഗ പ്രസാദ് കട്ടിലിലേക്ക് ഇരുന്നു അയാളുടെ സകല നാടി ഞരമ്പ് തളരുന്നത് പോലെ തോന്നി… നീ എന്റെ മോളെ കൊല്ലാൻ നോക്കിയോ…. എന്ത് തെറ്റാടി ഞനും എന്റെ കുഞ്ഞും നിന്നോട് ചെയ്തത് തങ്കു ആവണിയുടെ തോളിൽ പിടിച്ചു കുലുക്കി…. അവർക്കു നേരെ തല ഉയർത്താൻ ഉള്ള ധൈര്യം അവൾക്കില്ലായിരുന്നു… ഇവളെ കൊല്ലതെ വിടുന്നത് എന്റെ ഔദാര്യം മാത്രം ആണ് രുദ്രൻ നിന്നു വിറച്ചു….. ദുർഗ പ്രസാദ് ചാടി എഴുനേറ്റു… ഈ നിമിഷം രണ്ടിനെയും അടിച്ചു പുറത്താക്കണം… പാടില്ല അച്ഛാ…. എന്ത് കൊണ്ടു…. അയാൾ രുദ്രനെ നോക്കി..

ആവണിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ നാളെ വരും..അവർ അവളെ കൊണ്ടു പോകട്ടെ….. പിന്നെ ഇവൻ അത് എന്ത് വേണം ഇന്ന് ഞാൻ തീരുമാനിക്കും… രുദ്രൻ ഉണ്ണിയെ ഷോള്ഡറില് പിടിച്ചു പൊക്കി… നീ ഇവനെ അറസ്റ് ചെയ്യുവാനോ…. അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് എന്നെ ആകാമായിരുന്നു ഇവൻ തലകാലം ഇവിടെ തന്നെ നില്കും…. അവൻ പുറത്തിറങ്ങിയാൽ കൂടുതൽ അപകടകാരി ആണെന്ന് രുദ്രന് അറിയാം.. രുദ്രൻ അവനെ കൊണ്ടു മറ്റൊരു മുറിയിലേക്കു കടന്നു…. നീ ഇവിടെ കിടക്കും പുറം ലോകം കാണണം എങ്കിൽ ഇനി ഞാൻ വിചാരിക്കണം… രുദ്രേട്ട…. പുറകിൽ വീണയും ചന്തുവും നീ എന്താടാ ഉണ്ണി വിചാരിച്ചത് നിന്നെ കുറിച്ചു എനിക്ക് ഒന്നും അറിയില്ല എന്നോ…. **മോനെ നിന്റെ ബാംഗ്ലൂർ ഹിസ്റ്ററി മുഴുവൻ ഞാൻ പൊക്കി…

പിന്നെ ഇവൾ ഇവളെ നിനക്ക് മോഹിക്കാൻ പോലും ഉള്ള അർഹത ഇല്ല രുദ്രന്റെ പെണ്ണാ ഇവൾ… ഇവളെ സംരക്ഷിക്കാൻ എനിക്ക് അറിയാം അവൻ വീണയെ ചേർത്തു പിടിച്ചു… ഉണ്ണി അവനെ രൂഷം ആയി നോക്കി… നീ എന്താഡാ നോക്കി പേടിപ്പിക്കുന്നത് ചന്തു പല്ല് കടിച്ചു കൊണ്ട് അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു… എന്റെ പെങ്ങളെ എനിക്ക് അറിയാം.. നീ എവിടെ വരെ പോകും എന്ന് നോക്കുകയായിരുന്നു ഞങ്ങൾ… ഹഹഹ… രുദ്രൻ ഒന്ന് ചിരിച്ചു… നീ ഇപ്പൊ ചിന്തിക്കുന്നുണ്ടായിരിക്കും ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്… എല്ലാം ഞങ്ങളുടെ പ്ലാൻ ആണ്… നീ എനിക്ക് അയച്ച സ്ക്രീൻ ഷോട്ടിൽ ആവണിയുടെ പങ്കു തെളിഞ്ഞ അന്ന് മുതൽ ഞാൻ നിന്റെ ഒപ്പം ഉണ്ട്… നീ പോലും അറിയാതെ.. പിന്നെ ഇന്ന് നടന്നത്…. (ഫ്ലാഷ് ബാക്ക് ആണേ അത് വേണ്ടേ എങ്ങനെ ആവണി ആ മുറിയിൽ ചെന്നു പെട്ടു എന്നു ) 🌹🌹🌹🌹

(ആവണിയെ കോളേജിൽ വിട്ടശേഷം വല്യൊത്തു വന്നു വീണയെ കാണാൻ മുറിയിൽ കയറിയ നിമിഷം……. ) വീണയെ അവൻ ആവേശത്തോടെ ചുംബിച്ചു… ഒരു ഉണ്ണിക്കും നിന്നെ വിട്ടു കൊടുക്കില്ല.എന്ന വാഗ്ദാനത്തോടെ..അവൻ കതക് തുറന്നു മുൻപിൽ ശോഭ…. എന്താ അമ്മേ…… രുദ്ര ഒന്നിങ്ങു വന്നേ….. മം…… രുക്കു… രുക്കു…. അവൾക്കെന്തു പറ്റി… മാസമുറ ആയി…… നല്ലത്…. ഉദ്ദേശിച്ച കാര്യം നമുക്ക് ഉടനെ നടത്താം പറ്റുമെങ്കിൽ ഇന്നു തന്നേ….. അത് മോനെ അവളെ പുറത്തെ മുറിയിലേക്കു മാറ്റട്ടെ…… വേണ്ട ഞാൻ പറഞ്ഞിട്ടു മതി…. അതെങ്ങനെ ശരി ആകും അവൾ അശുദ്ധ അല്ലെ… ആവണിയുടെ മനസിന്റെ അത്രയും അശുദ്ധി എന്റെ പെങ്ങൾക് ഇല്ല… അവൾ ഇവിടെ നിൽക്കട്ടെ..

പിന്നെ അമ്മക് നിർബന്ധം ആണെങ്കിൽ അവൾ മുറിയിൽ ഇരിക്കട്ടെ…. മം.. അവർ തലയാട്ടി.. ചന്തു…. നമ്മൾ പ്ലാൻ ചെയ്തത് അത് ഇന്ന് തന്നെ നടത്തണം…. രുക്കു ഇന്ന് മുറിയിൽ നിന്നും മാറും… വൈകിട്ടു നീ അവനെ ബാൽക്കണിയിൽ എത്തിക്കണം ബാക്കി അജിത് ചെയ്തോളും…. അജിത്തിന്റെ കാൾ വന്നതും ചന്തുവും രുദ്രനും കാർ എടുത്തു വീടിനു കുറച്ചു മാറി പാർക്ക്‌ ചെയ്തു.. ചന്തു ചെല്ല് അവളെ വിളിച്ചോണ്ട് വാ അവൻ ചന്തുവിന് വേണ്ട ഇൻസ്‌ട്രക്ഷൻ നൽകി… ചന്തു പുറത്തിറങ്ങി ഞാൻ രുക്കുനെ വിളിക്കട്ടെ… അമ്മയുടെ ഫോൺ അവളുടെ കയ്യിൽ ആണ്… ഹലോ മോളെ രുക്കു നീ വാവയെ പുറകു വശം വഴി പുറത്ത് എത്തിക്കണം…..

പിന്നെ ബാത്റൂമിലെ ലൈറ്റ് ഓൺ ആയിരിക്കണം ഷവര് തുറന്നു വിട്ടേക്കണം പുറത്തു നിൽക്കുന്ന വ്യക്തിക്ക് അകത്തു ആൾ ഉണ്ടന്ന് തോന്നാവു… മ്മ്മ്… ശരി ഏട്ടാ…. വാവേ.. പെട്ടന്നു വാ തങ്കു അപ്പച്ചി കാണാതെ പുറകു വഴി ഇറങ്ങാം…. എനിക്ക് പേടി ആകുന്നു രുക്കു… ഡാ ചന്തുവെട്ടൻ ഇപ്പോൾ വരും നീ പേടിക്കാതെ… അവർ താഴേക്കു വന്നു ഹാളിൽ ആരും ഇല്ല.. വാ.. പുറകിലൂടെ ചെല്ലാൻ ആണ് പറഞ്ഞത്… അവർ പുറത്ത് ഇറങ്ങിയതും ചന്തു അവിടെ മറഞ്ഞു നിന്നിരുന്നു…. വാ പെട്ടന്നു അവൻ അവളുടെ കൈയിൽ പിടിച്ചു… പുറത്തു കാറിന്റെ വെട്ടം….. അയ്യോ അമ്മാവൻ വന്നു വീണ ഒന്ന് പതറി… അച്ഛന്റെ കാര്യം അമ്മ നോക്കി കോളും നീ ചന്തുവേട്ടന്റെ കൂടെ ചെല്ലാൻ നോക്ക്….

രുക്കു നീ ഫോൺ അമ്മായിടെ കയ്യിൽ കൊടുത്ത ശേഷം പുറത്തെ മുറിയിലേക്കു മാറാവു…. ശരി ഏട്ടാ നിങ്ങൾ പൊക്കൊളു….. ബാക്കി അവർ പറഞ്ഞ പ്രകാരം രുക്കു പുറത്തെ മുറിയിലേക്കു മാറ്റപ്പെട്ടു ആവണി വാവയുടെ മുറിയിലേക്കു…. പക്ഷേ അവളുടെ പിന്നാലെ ശോഭയുടെ കണ്ണുകൾ ഉണ്ടായിരുന്നു ഉണ്ണിയുടെ മുൻപിൽ അവൾ നടത്തിയ സംഭാഷണം ശോഭക് ഉൾകൊള്ളാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു… അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.. നിമിഷ നേരങ്ങൾക് അകം ഉണ്ണി വീണയുടെ മുറിയിൽ കയറി… ഒരു പതിനഞ്ചു മിനിറ്റ് കൂടുതൽ അവൻ അവിടെ കിടന്നു…. ഇത്‌ എന്താ വീണ ഇത് വരെ കുളി കഴിഞ്ഞിലെ… അവൻ എഴുനേറ്റു.. ആ ഡോറിൽ തട്ടി…

അനക്കം ഒന്നും ഇല്ലല്ലോ.. അവൻ പതുക്കെ വാതിൽ തുറന്നു… ഷവറിൽ നിന്നും പാഴായി പോകുന്ന വെള്ളം മാത്രം അവനു കാണാൻ കഴിഞ്ഞത്….. അവന്റ ദേഷ്യം ഇരച്ചു കയറി… അവൻ പുറത്തേക്കിറങ്ങി… ഡീ ആവണി അവൻ ഒന്ന് അലറി കൊണ്ടു അവളുടെ മുടി കുത്തിൽ പിടിച്ചു….. നീ എന്താ ആളെ കളിയാകുവാനോ വീണ എവിടെ…. അത്… ഉണ്ണിയേട്ടാ അവൾ കുളിക്കുന്നു.. . നിന്റെ തന്ത ആയിരിക്കും അകത്തു കുളിക്കുന്നത് നീ വന്നു നോക്… ആവണി അവന്റെ ഒപ്പം അകത്തു കയറി…. അയ്യോ വീണ എവിടെ… അവൾ അവന്റെ മുഖത്തേക്കു നോക്കി… അത് തന്നെ ആണ് ഞാൻ നിന്നോട് ചോദിക്കുന്നത്… എനിക്ക് അറിയില്ല ഞാൻ വിചാരിച്ചു അവൾ ഇവിടെ ഉണ്ടെന്നു…

സോറി ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടൻ എന്നാൽ പോകോ.. ഞാൻ വേറെ വഴി നോകാം… അങ്ങനെ അങ്ങ് പോകാൻ അല്ല ഞാൻ വന്നത് ഇല ഇട്ടിട്ടു ഊണ് ഇല്ല എന്ന് പറയുന്ന ഏർപ്പാട് ഉണ്ണിയോട് വേണ്ട…. എനിക്ക് ഈ നിമിഷം വീണയെ ഇവിടെ കിട്ടണം… അവൻ കട്ടിലിൽ ഇരുന്നു… തനിക്കു പറഞ്ഞാൽ മനസിൽ ആവില്ലേ എനിക്ക് പറ്റിയ അബദ്ധം ആണ് ഞാൻ സമ്മതിച്ചു.. തത്കാലം ഉണ്ണിയേട്ടൻ പോകണം…. “പോയില്ലെങ്കിൽ.”…. അവന്റെ ശബ്ദ വ്യത്യാസം അവൾ തിരിച്ചറിഞ്ഞു… പോയില്ലെങ്കിൽ നീ എന്ത് ചെയ്യും…. എനിക്ക് ഇന്ന് രാത്രി അവൾ തന്നെ വേണം എന്നില്ല നീ ആയാലും മതി… അവൻ അവളുടെ അടുത്തേക് നടന്നു അടുത്തു…. ഉണ്ണിയേട്ടാ വേണ്ട എന്നെ ഒന്നും ചെയ്യരുത് ഞാൻ അവളെ എങ്ങനേയും എത്തിക്കാം… അവൻ അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു അവൾ കറങ്ങി കട്ടിലിലേക്ക് വീണു… അവൻ കതക് കുറ്റി ഇട്ടു…. ശോഭ രുദ്രനെ ഉടൻ തന്നെ വിളിച്ചു… രുദ്ര അവൻ അവളെ ഉപദ്രവിക്കും..

അവൾ അകത്തു നിലവിളിക്കുന്നുണ്ട് ഒരു പെണ്ണ് അല്ലെ അവൾ… അവൾക്കു രണ്ടെണ്ണം കിട്ടട്ടെ…അമ്മ ഇനി അച്ഛനെ അപ്പച്ചിയെയും വിളിക്കു അവന്റെ തനിൻസ്വാരൂപം അച്ഛൻ കാണട്ടെ… അവളുടെ അഹങ്കാരവും ഇതോടെ തീരും… അപ്പോഴേക്കും ഞങ്ങൾ എത്തിക്കൊള്ളാം….. രുദ്രൻ ഫോൺ വച്ചു (ഫ്ലാഷ് ബാക്ക് തീർന്നു )…. നിന്നെ പൂട്ടാൻ ഞാൻ പ്ലാൻ ചെയ്ത ഗെയിം മാത്രം ആണിത്…. പിന്നെ ഉണ്ണി എനിക്കു നിന്നോട് ഒരു കാര്യത്തിൽ നന്ദി ഉണ്ട്…. ദാ നീ അങ്ങനെ ഒരു പ്ലേ ആവണിയെ കൊണ്ടു നടത്തി ഇല്ലാരുന്നുവെങ്കിൽ എനിക്കു ഇവളെ കിട്ടില്ലാരുന്നു…. രുദ്രൻ വീണയെ നെഞ്ചോട്‌ ചേർത്തു…. അവർ അവനെ മുറിയിൽ ഇട്ടു … അത് പുറത്തു നിന്നും പൂട്ടി…. ഇനി അവൻ അവിടെ കിടക്കട്ടെ.. രുദ്ര…. അവർ തിരിഞ്ഞു നോക്കി ശോഭ…

മോനെ ആവണിയെ അവൻ വല്ലാതെ ഉപദ്രവിച്ചോ എന്റെ മോള് തന്നെ അല്ലെ അവളും… മ്മ്മ്…. അതേ.. പക്ഷേ അവൾ ഒരു ക്രിമിനൽ ആണ് അവളുടെ വിധി അവൾ ചോദിച്ചു വാങ്ങിയത് ആണ് നമ്മൾ ആയിട്ടു ഒന്നും ചെയ്തിട്ടില്ല…. ഒരു സാഹചര്യം ഒരുക്കി കൊടുത്തു എന്നു മാത്രം നമ്മൾ അത് ഒരുക്കി ഇല്ലായിരുന്നെങ്കിലും ഇന്ന് ഇവിടെ ഇത്‌ നടന്നേനെ…. ആവണിയുടെ സ്ഥാനത് എന്റെ വാവ ആയിരിക്കും എന്ന് മാത്രം…..അവൻ വീണയുടെ തോളിലൂടെ കൈ ഇട്ടു…. അമ്മാവൻ എന്തിയെ…. ചന്തു അവരുടെ അടുത്തേക് വന്നു പാവം പ്രസാദേട്ടൻ ആകെ ഷോക്ക് ആയി… മുറിയിൽ ഉണ്ട്… മ്മ്മ്… അച്ഛൻ ഒന്നും പ്രതീക്ഷിച്ചത് അല്ലാലോ അതാണ്…. ആവണി എവിടെ.. മുറിയിൽ ഉണ്ട്… അമ്മ അവളുടെ കൂടെ കിടന്നാൽ മതി രാവിലെ അമ്മാവനും അമ്മായി വന്നു അവളെ കൊണ്ടു പൊക്കോളും..

അത് വരെ നമുക്ക് സംരക്ഷിക്കേണ്ട കടമ ഉണ്ട്… മ്മ്മ്മ്… അവർ തല ആട്ടി…. അവർ നടന്നകന്നു ബാൽക്കണിയിലേക്ക് രുദ്രനും ചന്തുവും വീണയും കയറി ….. രുദ്രൻ ചാരുപടിയിൽ ഇരുന്നു വീണയെ അരികിലേക്ക് ചേർത്തു നിർത്തി.. അവളുടെ വലത് കൈ അവൻ രണ്ടു കൈകൊണ്ട് കൂട്ടി പിടിച്ചു… നിന്നോട് ഇത്രയും ദിവസം ഞങ്ങൾ പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ നിനക്ക് മനസ്സിൽ ആയോ…. മ്മ്മ്മ്… അവൾ തലയാട്ടി…. നിനക്കുള്ള പണി ആണ് ഇപ്പോൾ ആവണി വാങ്ങി കൂട്ടിയത്… ചന്തു ഫോൺ എടുത്തു നമ്പർ ഡയല് ചെയ്തു കൊണ്ടു പറഞ്ഞു… ഡാ…നീ ഈ ഗ്യാപ്പിനു മീനൂനെ വിളിക്കുവാനോ….. രുദ്രൻ അവനെ കളിയാക്കി… പിന്നെ എനിക്കു എന്റെ പെണ്ണിനെ വിളിക്കണ്ടേ…

അവൻ ചിരിച്ചു കൊണ്ടു അപ്പുറത്തേക്ക് പോയി അവർ കാണാത്ത അല്ലങ്കിൽ അവർക്കിടയിൽ ഒരു ശല്യം ആകേണ്ട എന്നു വിചാരിച്ചു ഒരു ഒഴിഞ്ഞ കോണിലേക്കു മാറി…. പേടിച്ചു പോയോ എന്റെ മോള് രുദ്രൻ അവളുടെ കവിളിൽ തലോടി…. പെയ്യാൻ വിതുമ്പി നിന്ന മഴ പോലെ അവൾ അവന്റെ മാറിലേക്ക് വീണു കരഞ്ഞു… അവൻ അവളെ തടുത്തില്ല ഇത്രയും നേരം അവൾ എല്ലാം ഉള്ളിൽ ഒതുക്കി ആരോടും ഒന്നും മിണ്ടാതെ നിനല്കുവരുന്നു…. ശരിക്കും അവൾ ഭയന്നിട്ടുണ്ട് കരഞ്ഞു തീർക്കട്ടെ എല്ലാം…. അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു… വാവേ……. അവൾ തല ഉയർത്തി അവനെ നോക്കി…. ഇനി ആണ് നമ്മൾ കൂടുതൽ സൂക്ഷിക്കേണ്ടത്… നമുക്ക് അവന്റെ സ്വഭാവം അച്ഛനെ ബോധ്യപ്പെടുത്താൻ മാത്രമേ കഴിഞ്ഞിട്ടുള്ളു അവൻ മുറിവേറ്റ സിംഹം ആണ് അവനെ തളക്കണം……

എങ്ങനെ…… ഇനി അവൻ തിരിച്ചു വരരുത് ഇങ്ങോട്ടു…. അവന്റെ കാല് തല്ലി ഓടിച്ചാൽ പോരെ…. അവൾ നിഷ്കളങ്കം ആയി അവനെ നോക്കി… ഹഹ..നമുക്ക് മാത്രം ഒന്നായാൽ മതിയോ ചന്തുവിന്റെ കാര്യം കിടക്കുന്നു… നിന്റെ അച്ഛൻ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കണ്ടേ… അതിനു അവൻ ഇവിടെ വേണം…. ബാക്കി കളി ഞങ്ങൾ കളിക്കും…. ഇനി നിങ്ങൾ ഒന്നും ചെയ്യേണ്ട …. പന്ത് ഞങ്ങളുടെ കയ്യിൽ ആണ്… അവൻ ഒന്ന് ചിരിച്ചു……. രുദ്രൻ പതുക്കെ അവളുടെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ അമർത്തി ഒന്ന് ചുംബിച്ചു… വിട് രുദ്രേട്ട ചന്തുവേട്ടൻ അപുറത്തുണ്ട്…. അവൻ ഇപ്പോഴെങ്ങും ഇങ്ങോട്ടു വരില്ല…..കുറുകി കുറുകി പാതിരാത്രി ആകുമ്പോൾ അവിടെ കിടന്നു ഉറങ്ങിക്കോളും …. പിന്നെ ഞാൻ വേണം പൊക്കി എടുത്തു കൊണ്ട് വരാൻ….

അയ്യേ ഈ ഏട്ടന്റെ കാര്യം അവൾക്കു നാണം വന്നു.. രുദ്രൻ അവളെ ചാരുപാടിയിൽ പിടിച്ചു ഇരുത്തി… അവളുടെ മടിയിലേക്ക് തലവച്ചു….. അവൾ ഒരു കൈ കൊണ്ടു അവന്റെ മുടിയിഴകൾ പതുക്കെ തലോടി കൊണ്ടിരുന്നു….. മറു കൈ രുദ്രന്റെ നെഞ്ചിലേക്കു ചേർത്തു അവൻ അതിൽ മുറുകെ പിടിച്ചു….. ഏറെ നേരം അവളുടെ മടിയിൽ തലവച്ചു ആകാശത്തേക്കു നോക്കി അവൻ കിടന്നു…. തന്റെ പെണ്ണിനെ വലിയ ഒരു അപകടത്തിൽ നിന്നും സംരക്ഷിച്ച ചാരുതാർഥ്യത്തോടെ…. ഏട്ടാ നേരം ഒരുപാട് ആയി ഞാൻ പോട്ടെ….. മ്മ്മ്… അവൻ എഴുനേറ്റു…… നീ അപ്പച്ചിയുടെ കൂടെ കിടന്നാൽ മതി…. ഇനി പേടി ഉണ്ടെങ്കിൽ ഞാൻ കൂട്ട് കിടക്കാം….. അയ്യടാ അത് വേണ്ട അവൾ അവന്റെ വയറിൽ ഒന്നിടിച്ചുകൊണ്ടു തിരിഞ്ഞു…

അങ്ങനെ അങ്ങ് പോകാതെ പെണ്ണേ… ഒരു ഉമ്മ തന്നിട്ട് പോ… അവൻ അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു…. അവളുടെ കഴുത്തിൽ അമർത്തും ഒന്ന് ചുംബിച്ചു…. അവൾ ഇക്കിളി കൊണ്ടു ഒന്ന് പുളഞ്ഞു….. ഞാൻ പോവാ പരിഭവം കലർന്ന കൊഞ്ചലിലുടെ അവൾ മൊഴിഞ്ഞു…. പോവണ്ട… അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി…. പതിയെ ഇടുപ്പിൽ ഒന്ന് അമർത്തി.. രു… രുദ്രേട്ട…. വേ… വേണ്ട…. അവളുടെ തൊണ്ടക്കുഴിയിൽ ഉമിനീർ തങ്ങി ശ്വാസം പൊങ്ങി താഴുന്നത് അവനു കാണാൻ കഴിഞ്ഞു….അവളുടെ താടി ഉയർത്തി തൊണ്ട കുഴിയിൽ ചുണ്ട് അമർത്തി…. അവളുടെ കൈകൾ ഭിത്തിയിൽ പരതി ഒരു ആശ്രയത്തിനായി…. അവനിൽ നിന്നും അകലാൻ ശ്രമിച്ചതും അവളെ അവൻ കൂടുതൽ തന്നിലേക്കു ചേർത്തു..

ആ അധരത്തിൽ അമർത്തി ഒന്ന് ചുംബിച്ചു…… അവൾ കണ്ണുകൾ ഇറുകെ അടച്ചു…. ഇനി പൊക്കോ….. അവൾ കണ്ണ് തുറന്നു അവനെ നോക്കി… കള്ള ചിരിയുമായി രുദ്രൻ അവളെ നോക്കി…. പോ… രുദ്രേട്ട അവൾ അവനെ തള്ളി മാറ്റി ഓടി….തിരിഞ്ഞു നിന്നു അവനെ ഒന്ന് കൊഞ്ഞനം കുത്തി….. പോടീ കാന്താരി… പൊട്ടി പെണ്ണ് അവനു ചിരി വന്നു… അവൻ ചാരുപാടിയിലേക്കു ചാരി ഇരുന്നു…. ഇനി ആണ് കൂടുതൽ സൂക്ഷിക്കേണ്ടത്…. ചന്ദ്രൻ ചിറ്റപ്പൻ ഇവിടെ വരണം വരുത്തണം….. എങ്കിലേ ഗെയിം പൂർത്തി ആകു….. ഇന്ന് നടന്നത് അതിന്റെ തുടക്കം മാത്രം ചന്തുവിന്റെ അച്ഛന്റെയും സ്വാമി കൊച്ചച്ചന്റെയും നിരപരാധിത്വം തെളിയിക്കാൻ കഴിയു……….. (തുടരും )…

രുദ്രവീണ: ഭാഗം 24

Share this story