രുദ്രവീണ: ഭാഗം 13

രുദ്രവീണ: ഭാഗം 13

എഴുത്തുകാരി: മിഴിമോഹന

രുദ്രൻ ചന്തുവിന്റെ മുഖത്തേക്കു ഉറ്റു നോക്കി… അവന്റെ ഹൃദയം ഇടുപ്പ് കൂടി…. ചന്തു രുദ്രനെ ഒന്ന് നോക്കി പതുക്കെ പടവിൽ നിന്നും എഴുന്നേറ്റു മുൻപോട്ടു ചെന്നു വെള്ളത്തിൽ ഒന്ന് കാല് കൊണ്ട് ഉഴിഞ്ഞു…. മുഖം തിരിച്ചു രുദ്രനെ ഒന്ന് നോക്കി…. രുദ്രൻ ചന്തുവിന് മുഖം കൊടുക്കാതെ മറ്റെവിടെയോ നോക്കി ഇരികുക്കയാണ്…. രാവിലെ എനിക്ക് അത്യാവശ്യം ആയി ഒരു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.. മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടാതിരുന്നപ്പോൾ ഞാൻ നിന്റെ ലാപ് എടുത്തു അതിൽ നിന്നും അയാകാം എന്ന് കരുതി….. രുദ്രന്റെ ചങ്കിടിപ്പ് കൂടി….. ചന്തു എല്ലം മനസിലാക്കി എന്ന് അവനു മനസിലായി…. അപ്പോഴാണ് അതിൽ ഒരു ഫോൾഡർ ഞാൻ ശ്രദ്ധിച്ചത്….

അതിന്റെ ഫോൾഡർ നെയിം അതാണ് അത് ഓപ്പൺ ചെയ്യാൻ പ്രേരിപ്പിച്ചത്…. തെറ്റാണു മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നു കയറുന്നത്…എന്നാലും നിന്നോടുള്ള സ്വാതന്ത്ര്യം ഞാൻ അത് ഓപ്പൺ ചെയ്തു… my love…. ഫോൾഡർ നെയിം…. ചന്തു രുദ്രനെ നോക്കി…. ചന്തു… അത്… എനിക്ക്… ഞാൻ…. വല്ലാതെ പാട് പെടേണ്ട…. ലോകത്ത് ആരുടെ കൈയിൽ ഞാൻ എന്റെ പെങ്ങളെ ഏല്പിച്ചാലും കിട്ടാത്ത സന്തോഷവും സുരക്ഷിതത്വും നിന്റെ കൈയിൽ ഏൽപ്പിച്ചാൽ എനിക്ക് കിട്ടും…. രുദ്രൻ ഒന്ന് ഞെട്ടി…. ങ്‌ഹേ…. എന്താ നീ പറഞ്ഞെ…. അവന്റെ കണ്ണ് നിറഞ്ഞു….. ചന്തു……എടാ… ചന്തു രുദ്രന്റെ അടുത്തേക് ചെന്നു…. ഇനി വേദനിപ്പിക്കല്ലേട അവളെ പാവമാ.. കുറച്ചു കുസൃതി കൂടുതൽ ഉണ്ടന്ന് ഉള്ളൂ… അത് കടിഞ്ഞാൺ ഇടാൻ നിന്നെ കൊണ്ടേ കഴിയത്തും ഉള്ളൂ….. രുദ്രൻ ചന്തുവിനെ കെട്ടി പിടിച്ചു….. എടാ കള്ളകാമുകാ നിന്റെ മനസ്‌ അറിയാന ഞൻ ആദ്യമേ ഒന്ന് എറിഞ്ഞത് …. എന്ത്….

രുദ്രൻ ചന്തുനെ നോക്കി…. നമ്മുടെ കുഞ്ഞിപെങ്ങന്മാർ അല്ലെ അവർ എന്ന് ഞാൻ പറഞ്ഞത് അപ്പൊ നിന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് ഇവിടെ നിന്നാൽ കേൾക്കാമായിരുന്നു… നീ എന്തേലും പറയും എന്ന് വിചാരിച്ചു ഞാൻ ഇത്രേം നേരം നോക്കി….. അത് എടാ…. ഞാൻ അത് പറഞ്ഞാൽ നീ എങ്ങനെ അത് ഉൾക്കൊള്ളും എന്ന് ഓർത്തു… നിനക്ക് എന്തും എന്നോട് തുറന്നു പറയാമല്ലോടാ..പതിനാലാം വയസിൽ എല്ലാം നഷ്ടപ്പെട്ടു ദാ ഈ തറവാട്ടിൽ വരുമ്പോ പഴകിയ ഒരു ഷർട്ട്‌ ആണ് ഞാൻ ഇട്ടിരുന്നത്… നീ ഓർക്കുന്നുണ്ടോ….. ഉണ്ട്…. രുദ്രൻ തലയാട്ടി…. നീ എന്നെ വിളിച്ചോണ്ട് ഓടി പോയി നിന്റ അലമാരിയിൽ നിന്നും പുതിയ രണ്ട് ഷർട്ട്‌ എൻറെ കൈയിൽ തന്നു.. ഇടാൻ പറഞ്ഞു… അത്… അത്.. ഈ കൈകളിലോട്ടു വാങ്ങിയപ്പോൾ… ഈ…. ഈ…. നെഞ്ചിൽ നിന്നെയും ഞാൻ ഏറ്റു വാങ്ങുകയായിരുന്നു….

ചന്തു വിങ്ങുകയാണ്… ഡാ… എന്താടാ ഇതു…. അയ്യേ സബ് കളക്ടർ കരയുകയാണോ…. ചന്തു കണ്ണ് തുടച്ചു.. ദാ ഇപ്പോൾ ഞാൻ ഇട്ടിരിക്കുന്ന ഈ ടി ഷർട് അതും നിന്റെയാ…. ഞാൻ വന്നിട്ടു പോകുമ്പോൾ നിന്റെ ഏതേലും ഷർട്ട്‌ കൂടെ കൊണ്ട് പോകുമ്പോൾ നി ചോദിച്ചിട്ടില്ലേ അത് എന്തിനാണെന്ന്…. ദാ ഇത് എന്റെ നെഞ്ചോട്‌ കിടക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന കോൺഫിഡൻസ് അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല ….. രുദ്രന്റെയും കണ്ണ് നിറഞ്ഞു…… ഡാ.. കള്ള തിരുമാലി… അപ്പോൾ എന്റെ വാവയും നീയും കൂടി എന്നെ പറ്റിച്ചു അല്ലെ… ഇത് ഒകെ എപ്പോ സംഭവിച്ചു… രണ്ടും കൂടി കീരിയും പാമ്പും അല്ലായിരുന്നോ….. അതിനു അവൾക്കു അറിയില്ലെടാ…. ഒന്നും അറിഞ്ഞു കൂടാ… ങ്‌ഹേ… അപ്പൊ വൺവേ ആണോ…. മ്മ്മ്…. അതേ….. അതെങ്ങനെ ശരിയാകും..

ആ ഫോട്ടോസ്… ഈ വരമ്പിൽ കൂടി നിങ്ങൾ…. ചന്തു സംശയത്തോടെ രുദ്രനെ നോക്കി….. അവൻ അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു….. അത് ആ ചെക്കൻ അന്നേരം എടുത്തതാ….. അത് ശരി… അപ്പൊ അവളുടെ കാര്യം അറിഞ്ഞുകൂടാ… അപ്പൊ രുദ്ര ഒരു കാര്യം ഉണ്ട് അവളുടെ മനസ്സിൽ നീയും ആവണിയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ആണ് വിചാരം…. മ്മ്മ്… അതേ ആവണി ആ രീതിയിൽ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാ…നിന്റെ ഭാഗത്തു നിന്നും ഗ്രീൻ സിഗ്നൽ കിട്ടി…. പക്ഷെ അവൾ…… അവൾക്കു എന്നെ ഇഷ്ടം ആകുമൊട ചന്തു….. അത് ഒകെ നിന്റെ മിടുക്ക്‌…അവളുടെ കാര്യം ആയതു കൊണ്ട് ഒന്നും പറയാനും പറ്റില്ല…

നിനക്ക് പ്രേമിക്കാൻ ഒകെ അറിയുമോടെ… ചന്തു രുദ്രനെ നോക്കി കൈ മലർത്തി…. മ്മ്മ്…. പ്രേമിച്ചല്ലേ പറ്റു… രുദ്രൻ മീശ ഒന്നു തഴുകി…. രുദ്ര എന്നാൽ നമുക്ക് ഒന്ന് പുറത്തു പോകാം കുറെ ആയി നാടൊന്നു ചുറ്റിയിട്ടു… പിന്നെ… പിന്നെ… മംഗലത്തു ഒന്നു പോണം… സ്വാമി കൊച്ചച്ചനെ ഒന്ന് കാണണം…… ഡാ…. അത്.. അത് വേണോ… നീ അങ്ങോട്ട്‌ ചെന്നാൽ….ആ പെരട്ട തള്ള തിളച്ച വെള്ളം കോരി ഒഴിക്കും…. ഒന്നും സംഭവിക്കില്ല.. വല്യൊത്തു ആരും അറിയണ്ട… നമ്മളെങ്കിലും ചെന്നു കാണണ്ടേ സ്വാമി കൊച്ചച്ചനെ…… മ്മ്മ്മ്… പോകാം നീ റെഡി ആകു….. രുദ്രൻ ചന്തുവിനോട് പറഞ്ഞു…. അവർ വീട്ടിലേക് നടന്നു…

അവർ മംഗലത്തു തറവാടിന്റെ മുൻപിൽ കാർ നിർത്തി….. രണ്ടുപേരും അതിൽ നിന്നും ഇറങ്ങി…. ചന്തുവിന്റെ അച്ഛന്റെ തറവാട്…. ചന്തുവിന് അവകാശപ്പെട്ടത്…….. പ്ഫ….. നിന്നോട് ഈ മുറ്റത്തു കാല് കുത്തല്ല്‌ എന്ന് പറഞ്ഞിട്ടില്ലെടാ…. അകത്തു നിന്നും കലിതുള്ളി സുമംഗല ദേവി ഇറങ്ങി വന്നു… ചന്തുവിന്റെ അച്ഛന്റെ മൂത്ത പെങ്ങൾ മംഗലത്തു സുമംഗലദേവി അയ്യോ തള്ള കലി തുള്ളി വരുന്നുണ്ട് ഇതെന്തു മദആനയോ…. രുദ്രൻ ചന്തുവിനെ നോക്കി.. ഞാൻ നിങ്ങളെ കാണാൻ അല്ല വന്നത്… എനിക്ക് സ്വാമി കൊച്ചച്ചനെ കാണണം… കണ്ടിട്ടു പൊക്കോളാം….. ചന്തു മറുപടി പറഞ്ഞു കൊച്ചച്ചനോ…. നിന്റെ തള്ളയോട് ചോദിച്ചു നോക്കെടാ കൊച്ചച്ചൻ ആണോ അച്ഛൻ ആണോ എന്ന്…. ദേ തള്ളേ…. തോന്നിവാസം വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ അവന്റെ അച്ഛന്റെ പെങ്ങൾ ആണന്നു കരുതി അവൻ ചിലപ്പോൾ മിണ്ടാതിരിക്കും ഞാൻ അങ്ങനെ അല്ലെ കൈ മടക്കി ഒന്ന് തരും…..

ഓഓഓ….നീ ഈ ഗുണ്ടയെയും കൊണ്ട് എന്നെ തല്ലാൻ വന്നേക്കുവാനോ.. അയ്യോ നാട്ടുകാരെ ഓടി വായോ… പെരട്ട കിളവി …. അടങ്ങി നിക്ക്‌ തള്ളേ… രുദ്രൻ കൈ വീശി…… സുമംഗല പേടിച്ചു ഓരം ചേർന്നു… അവർ എന്തൊക്കെയോ പിറുപിറുക്ക്‌ന്നുണ്ട്…. രുദ്രനും ചന്തുവും അകത്തേക്കുകയറി… കൊച്ചച്ച………..രുദ്രന്റെ അച്ഛന്റെ അനിയൻ.. ഇരുണ്ട ഒരു മുറിയുടെ മൂലയിലെ കട്ടിലിൽ എല്ലു മാത്രം ബാക്കി ആയ ഒരു രൂപം….. അയാൾ തല ഉയർത്തി നോക്കി…. കണ്ണ് പിടികുന്നില്ല…. ഞാനാ ചന്തു……. മോനെ….. aയാൽ വിറക്കുന്ന കൈകൊണ്ട് അവിടെ എല്ലാം പരതി……. ചന്തു അവന്റെ കൈ കൊണ്ട് അയാളുടെ കൈയിൽ മുറുകെ പിടിച്ചു…. അയാളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….. നിന്റെ അമ്മയുടെ ശാപമാ… ഇത്… പഴുത്തു ചാകാൻ ഉള്ള എന്റെ വിധി…. അവള് പാവമാ… എനിക്ക് എല്ലാം അറിയാം….. മീനാക്ഷി എവിടെ…. രുദ്രനാണ് ചോദിച്ചത്….

അയാൾ തല ഉയർത്തി…. ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… രുദ്രൻ കൂടെ ഉണ്ട് കൊച്ചച്ച ചന്തു പറഞ്ഞു…. വാതുക്കൽ ഒരു പെൺകുട്ടിയുടെ സാന്നിദ്യം…. മീനാക്ഷി… വെളുത്തു കൊലുന്നനെ ഉള്ള പെൺകുട്ടി.. അവളുടെ കണ്ണിനു ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്… ഹാഫ് സാരിയിൽ പറ്റിയിരിക്കുന്ന അഴുക്കു കണ്ടാൽ അറിയാം പണി ഒഴിയാതെ ചെയ്യുന്നുണ്ടെന്ന്….. രുദ്രൻ കൈയിൽ ഇരുന്ന കവർ ചന്തുവിന്റെ കയ്യിൽ കൊടുത്തു… അവൻ മീനാക്ഷിയുടെ അടുത്തേക് ചെന്ന്…. ദാ മോളെ ഇത് വച്ചോ…. അവൾ അവന്റെ മുഖത്തേക്കു നോക്കി…. മടിക്കണ്ട… വാംഗിച്ചോ…. അവൾ അത് വാങ്ങി….. എന്തോ പറയുവാനായി അവൾ തുനിഞ്ഞു…. ഖോ.. ഖോ…. സുമംഗലയുടെ ചുമ കേട്ടതും അവൾ പെട്ടന്ന് തല താഴ്ത്തി…. കൊച്ചച് ഞങ്ങൾ ഇറങ്ങുവാ…. മീനാക്ഷിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവർ ഇറങ്ങി…

അവളുടെ കണ്ണിൽ പ്രതീക്ഷയുടെ തിരിനാളം കത്തി… ചന്തു…. മീനാക്ഷിയോട് കാര്യം അല്പം കഷ്ടമാ അല്ലെ… രുദ്രൻ ചന്തുനെ നോക്കി…. മ്മ്മ്മ്.. അതേ….. സുമംഗലയുടെ നേരെ ഇളയസഹോദരി സാവിത്രിയുടെ മകളാണ് മീനാക്ഷി…ചന്തുവിന്റെ മുറപ്പെണ്ണും… ചന്തുവിന്റെ അച്ഛന്റെ ഉൾപ്പടെ സ്വാമി കൊച്ചച്ചന്റെയും സാവിത്രിയുടെയും സ്വത്തു കൈവശപ്പെടുത്തി അനുഭവിക്കുകയാണ് തന്റേടി ആയ സുമംഗല… കൂട്ടിനു ചെകുത്താനെ പോലുരു അസുരവിത്തും ധർമ്മേന്ദ്രൻ…… നിങ്ങൾക് രക്ഷപെടാൻ വല്യൊത്തു തറവാട് എങ്കിലും ഉണ്ടായിരുന്നു… പക്ഷെ ആ പെണ്ണിന്റെ കാര്യം ഒര്കുമ്പോഴാ… രുദ്രൻ ഗിയർ മാറ്റി കൊണ്ട് ചന്തുവിനെ നോക്കി….. അവൻ എന്തോ ഗൂഢമായ ആലോചനയിലാണ്….. എന്താടാ ആലോചിക്കുന്നത്…… ങേയ്…. ഏയ്‌ ഒന്നുമില്ല…..

ഞാൻ വെറുതെ…കൊച്ചച്ചനെ പറ്റി…. മം…. രുദ്രൻ ഒന്നു മൂളി….. രുദ്രൻ ഒരു വലിയ ബേക്കറിയുടെ മുൻപിൽ കാർ ഒതുക്കി…. നീ ഇവിടെ ഇരിക്കൂ.. ഞാൻ ഇപ്പോൾ വരാം…. രുദ്രൻ അകത്തേക്കു കയറി…. ചന്തുവിന്റെ മനസ്‌ ഒരു കടൽ പോലെ ഇരമ്പി കൊണ്ട് ഇരുന്നു…. മംഗലത്തു നിന്നും ഇറങ്ങിയപ്പോൾ എന്തോ അവിടെ ഉപേക്ഷിച്ച പോലെ മനസ്സിൽ ഒരു വിങ്ങൽ…. ആ നീ വന്നോ… എന്ത് വാങ്ങാൻ പോയതാ…. കുറച്ചു സ്നാക്ക്സ് പിള്ളേർ എല്ലാം ഇല്ലേ… ആ ചെറുക്കന് ഇത് കൊടുത്താൽ അവിടെ എങ്ങാനും അടങ്ങി ഇരുന്നോളും……… കാർ വീടിന്റെ മുൻപിൽ എത്തി… ചന്തു രുദ്രൻ വാങ്ങിയ കവർ എടുക്കാനായി ഒരുങ്ങി…. വേണ്ട ഞാൻ എടുത്തോളാം… നീ അവിടെ വച്ചേക്കു…. ഇല്ലെടാ ഞാൻ എടുത്തോളാം….ചന്തു കവർ കയ്യിൽ എടുത്തു… രുദ്രൻ അത് പെട്ടന്നു തട്ടി എടുത്തു… അതിൽ നിന്നും ഒരു വല്യ ഡയറി മിൽക്ക് ന്റെ പാക്കറ്റ് എടുത്തു പോക്കറ്റിൽ ഇട്ടു… കവർ തിരികെ ചന്തുവിന് കൊടുത്തു…

ഇനി നീ കൊണ്ട് പൊക്കോ… നീ എന്താ ഡയറി മിക്കണോ ഇപ്പോൾ കഴിക്കുന്നത് ചന്തു സംശയത്തോടെ നോക്കി.. ഇത് എനിക്കല്ലഡാ…. ഓ… അങ്ങനെ വരട്ടെ നീ ആളു കൊള്ളാല്ലോടാ… ചന്തു ന്റെ മുഖത്തു ചിരി പടർന്നു…. രുദ്രന് ചെറുതായി ചമ്മൽ ഫീൽ ചെയ്തു…. അത് മറച്ചു കൊണ്ട് അവൻ പറഞ്ഞു… ഇത് ഇപ്പൊ ഇങ്ങനെ കൊണ്ട് ചെന്നാൽ ആ ചെക്കൻ മൊത്തം പൊട്ടിക്കും അവൾക്കു കിട്ടില്ല..നീ ചെല്ല് ഞാൻ വണ്ടി കേറ്റി ഇട്ടിട്ടു വരാം… ചന്തു അകത്തേക്കു കയറി…. രുദ്രൻ വരുമ്പോൾ ചന്തു ഡോറിൽ കൈ കുത്തി നിൽപ്പാണ്… നീ എന്താ അകത്തു കയറാതെ നില്കുന്നെ… രുദ്രൻ സംശയത്തോടെ നോക്കി.. നീ അങ്ങോട്ടു നോക്ക് ആദ്യം…. “പാലം….. കാടു…. പുഴ …. ഇനി നമ്മൾ എങ്ങോട്ടാ….” “മല…… “……വീണയും അപ്പുവും ഒരുമിച്ചു വിളിച്ചു കൂവുകയാണ്….

രണ്ടിന്റേം കയ്യിൽ ഒരു പാട്ട മിസ്ച്ചർ ഉണ്ട്….. നിനക്ക് ഇവളെ തന്ന പ്രേമികണോ..ഇപ്പോഴാണേൽ സമയം ഉണ്ട്… ഞാൻ പറഞ്ഞില്ല എന്ന് വേണ്ട… ചന്തു രുദ്രനെ നോക്കി ഒന്ന് ചിരിച്ചു.. അച്ഛൻ ഇവിടെ ഇല്ലാത്തതിന്റെ ആഘോഷമാ… ഇപ്പൊ ശരിയാക്കി തരാം… “ദേ……. അച്ഛൻ…. ” അയ്യോ….. വീണയും അപ്പുവും ഇരുന്ന ഇടതു നിന്നും ചാടി….. കൈയിൽ ഇരുന്ന മിസ്ച്ചർ മുഴവൻ ദേഹത്തും തറയിലും ആയി… രുദ്രനും ചന്തുവും പൊട്ടി ചിരിക്കാൻ തുടങ്ങി……. എന്താടാ ഇവിടെ… ശോഭയും തങ്കുവും ഓടി വന്നു…. കണ്ടോ അമ്മായി…. വീണ ചുണ്ട് പിളർത്തി… ഇവര് രണ്ടും…. പിള്ളേരെ പേടിപ്പിക്കുന്നോ അച്ഛൻ ഇവിടെ ഇല്ലാത്തതിന്റെ അഹങ്കാരം ആണ്… മക്കള് വാ… കെട്ടിക്കാൻ പ്രായം ആയ പെണ്ണാ ഇപ്പോഴും ഇച്ചിരി ഇല്ലാത്ത ചെറുക്കന്റെ കൂടെ ഇരുന്നു ഡോറ കാണുന്നു… ചന്തു അവളുടെ അടുത്തേക് ചെന്നു….

അവളെ തന്നോട് ചേർത്തു… രുദ്രൻ ചിരി അടക്കി നില്കുവാനു…. വേണ്ട ആരും മിണ്ടണ്ട ഞാൻ പോവാ…. അവൾ കോണി കയറി മുകളിലേക്കു പോയി… പോകും വഴി അവരെ ഒന്ന് കൊഞ്ഞനം കാട്ടാനും മറന്നില്ല…. നീ എന്ത് കാമുകനാട… കാമുകി പിണങ്ങിയാൽ പുറകെ ചെല്ലാണ്ടെ പോരാത്തേന് കൈയിൽ ഡയറി മിൽക്കും….ചന്തു പതുക്കെ രുദ്രനോട് പറഞ്ഞു… താനൊരു ആങ്ങള ആണോടോ… പെങ്ങളെ പ്രേമിക്കാൻ പ്രോത്സാഹിപ്പിക്കുന്നു… എന്നാൽ നീ പോകണ്ട… ഞാൻ പോകും… രുദ്രൻ ഓടി മുകളിലേക്കു കയറി.. ചന്തുവിന് ചിരി വന്നു…. ഇവന്റെ കാര്യം… വീണ നേരെ പോയത് രേവമ്മയുടെ അടുത്തേക് ആണ്…. രേവമ്മേടെ പുന്നാര മോൻ ഇപ്പൊ കാണിച്ചത് എന്താണന്നു അറിയുമോ…. അവൾ രേവതിയോട് പതം പറയുകയാണ്…. രേവതി എന്താണന്നു മനസിലാകാതെ അവളെ നോക്കി ഇരുന്നു…. കഴിഞ്ഞോ…. പിണക്കം…. രുദ്രൻ അകത്തേക്കു കയറി… ഖോ…..

ഒന്ന് കൊഞ്ഞനം കാട്ടിയിട്ട അവൾ കട്ടിലിൽ തിരിഞ്ഞിരുന്നു… അപ്പൊ ഞാൻ ഇത് ആർക്കു കൊടുക്കും… അവൻ ഡയറി മിൽക് കയ്യിൽ എടുത്തു…. ആവണി ചെച്ചയ്ക് കൊടുക്ക്… പുറത്തെ മുറിയിൽ ഉണ്ട്… ആവണിക്കുള്ളത് ഞാൻ വേറെ കൊടുക്കുന്നുണ്ട്… അത് ഇത് ഒന്നും അല്ല അവൾ ഒരിക്കലും മറക്കാത്ത ഒരു ഗിഫ്റ്റ്.. രുദ്രൻ പറഞ്ഞു.. ഇത് ഇപ്പൊ നിനക്ക് ഉള്ളതാ… എനിക്ക് ഇത് വേണ്ട… വീണയുടെ മുഖം വാടി…. മ്മ്മ്… എന്തെ… അല്ലങ്കിൽ ചാടി വീഴുന്ന പെണ്ണാണല്ലോ…. എനിക്ക്…. എനിക്ക്… രുദ്രേട്ടനെ പേടിയാ…. രുദ്രേട്ടൻ എന്നെ സ്നേഹിക്കണ്ട കുറച്ചു കഴിഞ്ഞു… എന്നെ…. എന്നെ… കരയിക്കാൻ അല്ലെ… അവളുടെ കണ്ണിൽ നിന്നിം കാണുനീർ തുളുമ്പി വന്നു…. വാവേ….. ഞാൻ…. അത്…. രുദ്രന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ അവിടുന്ന് ഇറങ്ങി ഓടി…. അവൾ പോകുന്നതും നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു……….. (തുടരും )…

രുദ്രവീണ: ഭാഗം 12

Share this story