രുദ്രവീണ: ഭാഗം 15

രുദ്രവീണ: ഭാഗം 15

എഴുത്തുകാരി: മിഴിമോഹന

രാവിലെ അടുക്കളയിൽ സാധാരണ ശോഭയോടൊപ്പം കിന്നാരം പറഞ്ഞിരിക്കുന്ന വീണ അന്ന് ഒന്നും മിണ്ടാതെ മറ്റൊരു ലോകത്താണ് …. എന്താടാ അമ്മായിടെ വാവക് പറ്റിയത്…. നല്ല ഉറക്ക ക്ഷീണം ഉണ്ടല്ലോ മുഖത്തു… ഒന്നുല്ല… അമ്മായി… രുദ്രൻ പിന്നെയും വഴക് പറഞ്ഞോ…. ഏയ് അത് ഒന്നും ഇല്ല… ഞാൻ ഒരു പേടിപ്പിക്കുന്ന സ്വപ്നം കണ്ടു… ഒരു ചെകുത്താൻ എന്നെ പിടിക്കാൻ വരുന്നതായിട്ട് …. ആ… എന്നാൽ അത് എന്റെ മോൻ രുദ്രൻ ആയിരിക്കും ഇവിടുത്തെ ചെകുത്താൻ അവൻ ആയിരിക്കുമല്ലോ… വീണ അറിയാതെ പെട്ടന്ന് ചിരിച്ചു പോയി … അത് ഒന്നും അല്ല അമ്മായി… ഇത് വേറെ ചെകുത്താനാ..അത്രയും പറഞ്ഞിട്ട് അവൾ പോയി… അവൾ മുകളിലോട്ടു കയറാൻ ഒരുങ്ങിയതും രുദ്രൻ താഴേക്കു വരുന്നു.. അവൾ അവിടെ തന്നെ നിന്നു…. മ്മ്മ്….

എന്താ രാവിലേ സ്കൂളിൽ പോകണ്ടേ…. പോകണം….. പിന്നെ ഇങ്ങനെ കറങ്ങി നടക്കുന്നത് എന്താ… മുഖത്ത് ക്ഷീണം ഉണ്ടല്ലോ… പനി ഉണ്ടോ… അവൻ അവളുടെ നെറ്റിയിലേക് കൈ നീട്ടി… വീണ പുറകോട്ടു ഒന്ന് മാറി അത് ശ്രദ്ധിക്കാതെ അവൻ നെറ്റിയിൽ കൈവച്ചു….. അവൾ ഒന്ന് ഞെട്ടി… ഇന്നലെ സ്വപ്നത്തിൽ രുദ്രേട്ടൻ ദേഹത്ത് തൊട്ടപ്പോൾ ഉള്ള അതേ തണുപ്… പനി ഒന്നും ഇല്ലല്ലോ… പോയി ഒരുങ്ങി വാ ഞാൻ കൊണ്ട് വിടാം…. വേണ്ട ഞാൻ തനിച്ചു പൊക്കോളാം ആവണിച്ചേച്ചി ഉണ്ടല്ലോ… അവളേം വിളിച്ചോ… മ്മ്മ്മ്….. അവന്റെ മുഖത്തു നോക്കാതെ അവൾ തലയാട്ടി… നിനക്കിതെന്താ പറ്റിയത് വാവേ… രാത്രി കണ്ട ആളെ അല്ല അവൻ അവളുടെ ചുമരിൽ കൈ വച്ചു…. എടാ അവളെ സ്വപ്നത്തിൽ ഒരു രാക്ഷസൻ പിടിക്കാൻ വന്നു അത് നീ ആണോ എന്ന എന്റെ സംശയം…. ശോഭ അങ്ങോട്ടേക്ക് കയറി വന്നു…

ഞാനാണോടി ആ രാക്ഷസൻ … അവൻ ചിരിച്ചു കൊണ്ടാണത് ചോദിച്ചത്…. ഒന്നുമല്ല … ഞാൻ പോകാൻ ഒരുങ്ങട്ടെ അവൾ അവന്റെ കൈ തട്ടി മാറ്റി മുകളിലേക്കു കയറി…. ഇവൾക്കിതെന്താ പറ്റിയത്.. ശോഭ വാ പൊളിച്ചു നിൽകുവാണ്…. അവൾക്കു ഒന്നും പറ്റിയില്ല അമ്മ പോയി ചായ എടുക്കു അവൻ ശോഭയെ പറഞ്ഞു വിട്ടു…. രുദ്രൻ ഒരുങ്ങി വന്നപ്പോൾ വീണയും ആവണിയും കാറിന്റെ അടുത്ത് നില്കുവാണ്…. അവൻ കയറി കഴിഞ്ഞയുടൻ…ആവണി അവന്റെ ഒപ്പം മുൻപിലത്തെ സീറ്റിലേക് കയറി…. വീണ പുറകിലും… രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…. രുദ്രന് അത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ആവണിക് മനസിലായി… ഹമ്മ്…. എന്നാലും ഞാൻ വിട്ടുകൊടുക്കില്ല മോനെ നിന്നെ ആർക്കും… അവൾ ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നു.. രുദ്രൻ ഫ്രണ്ട് മിററിലൂടെ വീണയെ നോക്കി അവൾ ആലോചനയിലാണ് അപ്പോഴും…. ഇന്നലെ എല്ലാം അറിഞ്ഞപ്പോൾ ഉണ്ടായ ഭയം ആണ്…

അവൻ ഇടക്കിടക്കു മിററിലൂടെ നോക്കുന്നുണ്ടായിരുന്നു…. അവളുടെ കണ്ണുകളിലേക്കു മാത്രം ആയി നോട്ടം .. അലസമായി പായുന്ന ആ മുത്തുമണികളിൽ ഒന്ന് ചുംബിക്കാൻ തോന്നി…. അവന്റെ മുഖത്തു ഒരു ചിരി പടർന്നു….. എന്താ രുദ്രേട്ട തനിയെ ചിരിക്കുന്നത്…. എന്നോട് കൂടി പറ… ആവണി അവന്റെ മുഖത്തേക്കു നോക്കി… എന്ത്…. ഞാൻ ചിരിച്ചില്ല …. അവൻ മുഖം തിരിച്ചു… ആവണിയെ ആദ്യം കോളേജിൽ വിട്ടശേഷം അവൻ സ്കൂളിലേക് വണ്ടി തിരിച്ചു…. നീ എന്താ മുൻപിലത്തെ സീറ്റിൽ കയറഞ്ഞത്…. ങ്‌ഹേ.. ഞാനോ… ഞാൻ എപ്പോഴും ഇവിടെ ആണല്ലോ ഇരിക്കുന്നത്… മം… രുദ്രൻ ഒന്ന് മൂളി…. സ്കൂൾ എത്തിയപ്പോൾ വീണ ഇറങ്ങി… രുദ്രേട്ട ഞാൻ പോകുവാ…

ഉണ്ണിയെ കുറിച്ചു ഓർത്തു ടെൻഷൻ ഒന്നും വേണ്..ഇന്ന്‌ മുതൽ നമ്മൾ ഉണ്ണിക്കുള്ള പൂട്ടു പണിതു തുടങ്ങും ഞാൻ നിന്നോട് എല്ലാം വിശദമായി പറയാം … മം… അവൾ തല ആട്ടി… രുദ്രന്റെ കാർ നീങ്ങുന്നതും നോക്കി അവൾ നിന്നു…. ഞാൻ എങ്ങനെയാ രുദ്രേട്ടനോട് പറയുക രുദ്രേട്ടനാ ഇപ്പോൾ എന്റെ പ്രശനം എന്നു…. രുദ്രേട്ടൻ അടുത്ത് വരുമ്പോൾ എനിക്കുണ്ടാകുന്ന മാറ്റങ്ങൾ…അതെന്താ അങ്ങനെ… രുദ്രേട്ടൻ അറിഞ്ഞാൽ വീണ്ടും എന്നെ വെറുക്കും… ചന്തുവേട്ടനും എന്നെ വെറുക്കും… ഇല്ല പാടില്ല ഞാൻ ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല… അവളുടെ കണ്ണ് നിറഞ്ഞു…  ചന്തുവേട്ടാ…… ചന്തു ലാപ്പിൽ നിന്നും തല ഉയർത്തി രുക്കു നിന്നു പരുങ്ങുന്നു…. മ്മ്മ്…. എന്താടി മോളെ…. എനിക്ക്….. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. മ്മ്മ്മ്…. പറഞ്ഞോളൂ….

ഇവിടെ വേണ്ട നമുക്ക് പുറത്തു പോകാം അമ്മേം അപ്പച്ചി കേൾക്കും… അതെന്താ അവർ ആരും കേൾക്കാൻ പാടില്ലാത്ത എന്തെങ്കിലും ആണോ…. ചന്തുവിന്റെ മുഖത്തു ഒരു കുസൃതി ചിരി പടർന്നു…. മം.. അതേ.. രുദ്രേട്ടനും കേൾക്കാൻ പാടില്ല അതാ ഏട്ടൻ ഇല്ലാത്തപ്പോൾ ഞാൻ വന്നത്…. എന്നാൽ വാ നമുക്കു കുളത്തിന്റെ കരയിലേക്കു പോകാം കുറച്ചു കാറ്റു ഒകെ കൊണ്ട് സംസാരിക്കാമല്ലോ… അവൻ ലാപ് അടച്ചു എഴുനേറ്റു…. അവർ കുളക്കരയിലേക്കു നടന്നു…. ആ പടവിൽ അവൾ ഇരുന്നു…. അവൻ ഒരു പടവു താഴെ ഇറങ്ങി അവൾക്കു അഭിമുഖം ആയി കൈ കെട്ടി നിന്നു… ഇനി പറ എന്താ പറയാൻ ഉള്ളത്….. അത്… ഞാൻ…. ഞാൻ… അവൾ വിക്കി തുടങ്ങി.. പറയെടി…. നിനക്ക് എന്താണെന്ന് വച്ചാൽ പറയാം… അത് ഏട്ടാ… എനിക്ക്…. എനിക്ക്…. ഈ കല്യാണത്തിന് ഇഷ്ടം അല്ല ……

അവൾ മുഖം താഴ്ത്തി……. ങ്‌ഹേ… ഇഷ്ടം അല്ലെന്നോ…. അപ്പൊ ഞാനോ… ഞാൻ എന്ത് ചെയ്യും… ഇത് ചതി ആയി പോയി രുക്കു…… ചന്തുവേട്ടാ……. എന്നോട് ക്ഷമിക്കണേ…. അവൾ കണ്ണ് പൊത്തി കരഞ്ഞു.. നിന്റെ കണ്ണേട്ടനെ മറക്കാൻ നിനക്ക് പറ്റുമോ… ചന്തു അവളുടെ കൈ അകറ്റി മാറ്റി കൊണ്ടാണ് ചോദിച്ചത്…. ക… ക.. ക… കണ്ണേട്ടൻ… അത് എങ്ങനെ… രുക്കുവിന്റെ കണ്ണ് തള്ളി… ക… ക… ക…. കണ്ണേട്ടൻ അല്ലഡി ….. കണ്ണേട്ടൻ… രുക്കു ഒന്ന് ഞെട്ടി പുറകിലേക്കു തിരിഞ്ഞു രുദ്രൻ….. നിമിഷ നേരം കൊണ്ട് രുദ്രൻ അവളുടെ അടുത്തേക് വന്നിരുന്നു അവളെ അവനോട് ചേർത്തു ഇരുത്തി… രുദ്രേട്ട… ഞാൻ… എന്നെ വെറുക്കരുതേ അവൾ അവന്റെ നെഞ്ചിലേക് തല ചേർത്തു കരഞ്ഞു…. എന്തിനു…നീ ഒരാളെ ഇഷ്ടപെട്ടതിനോ…സമയം ആകുമ്പോൾ ഞങ്ങൾ അത് നടത്തി തരും… അവൾ അവന്റെ മുഖത്തേക്കു നോക്കി….

അവൾക്കു അത്ഭുതം ആയിരുന്നു രുദ്രനിലെ മാറ്റം…. ചന്തുവും അവൾക്കു അരികിലേക്ക് ഇരുന്നു… പേടിച്ചു പോയോ രുക്കമ്മ അവൻ അവളുടെ കൈയിൽ പിടിച്ചു…. ഞങ്ങൾ ഇത് ഒകെ നേരത്തേ മനസിലാക്കിയതാണ് മോളെ…കണ്ണൻ വരട്ടെ നമുക്ക് എല്ലാം ആലോചികം… അവളുടെ മുഖത്തു ചിരി പടർന്നു…. രുദ്രേട്ട…. വാവ ഇതിൽ തെറ്റുകരി അല്ല… അവൾ ഇതിനു എതിരു നിന്നതാ…. പിന്നെ എന്റെ ഇഷ്ടത്തിന് ആണ് അവൾ സപ്പോർട്ട് ചെയ്തത്… അതിന്റെ പേരിൽ അവളെ ഇനി……. ഇനി അതിന്റെ പേരിൽ എന്നല്ല….. ഒന്നിന്റെ പേരിലും ചിലർ അവളെ വഴക്കു പറയില്ല…… ചന്തു ഒരു കുസൃതി ചിരിയോടെ ഓരോ വാക്കും സ്ട്രെസ് ചെയ്തു പറഞ്ഞു…. മ്മ്മ്… രുദ്രേട്ടന്റെ തെറ്റിദ്ധാരണ മാറിയത് നന്നായി…..

അവള് പാവമാ… ഉണ്ണിയേട്ടനെ കൊണ്ട് അതിനെ കെട്ടിക്കരുതേ അതിനു സമ്മതിക്കല്ലെ… ഓഓഓ….നീ അവൾക്കു വേണ്ടി വക്കാലത്തൊന്നും പറയണ്ട….എന്റെ പെണ്ണിനെ ഒരു തെണ്ടിക്കും ഞാൻ കൊടുക്കില്ല….. ങ്‌ഹേ…… എന്താ പറഞ്ഞത്….. രുദ്രേട്ട…. തമാശ പറഞ്ഞതാണോ….സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു അവൾക്കു ഒന്നും കാണാൻ പോലും കഴിയാതെ ആയി…. തമാശ അല്ലാടി പെണ്ണേ…. നിന്റെ രുദ്രേട്ടന്റെ മനസ്‌ ഇളകി….ചന്തു അവളുടെ മുടിയിൽ പിടിച്ചു ഒന്ന് വലിച്ചു… . എന്റെ കാവിലമ്മേ എന്റെ പ്രാർത്ഥന കേട്ടു… എന്ത് പ്രാർത്ഥന… രുദ്രൻ അവളെ ഒന്ന് നോക്കി…. അത്…. അത്… ആവണി ചേച്ചിയും ഏട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണെന്നാണ് ഞങ്ങൾ വിചാരിച്ചത്… അപ്പൊ ചേച്ചിയെ മറന്നു….. ഏ.. ഏ.. ഏട്ടൻ വാവയെ കെട്ടാൻ ഞാൻ പ്രാർത്ഥിച്ചു..

. അവൾക്കു നാണം വന്നു…. നീ ആളു കൊള്ളാല്ലൊടി രാക്കിളി…. രുദ്രൻ ചിരിച്ചു കൊണ്ട് അവളെ ഒന്നുടെ ചേർത്തു പിടിച്ചു… ഏട്ടാ പക്ഷെ അവൾ വിചാരിച്ചിരിക്കുന്നത് ഏട്ടനും ആവണി ചേച്ചിയും തമ്മിൽ… ഇഷ്ടത്തിൽ ആണന്നു അല്ലെ….. ഞാൻ പറഞ്ഞോ എനിക്ക് ആവണിയെ ഇഷ്ടം ആണന്നു….. ഇല്ല…. പക്ഷെ ആവണി ചേച്ചിക്ക് ഏട്ടനെ ഇഷ്ടമാ…. മ്മ്മ്മ്….. അറിയാം…. വാവയും അങ്ങനെ തന്നെ ആണ് വിചാരിച്ചു വച്ചിരിക്കുന്നത്… പിന്നെ…. വാവ….. അവൾ ഒന്ന് നിർത്തി… രുദ്രനും ചന്തുവും അവളെ സംശയത്തോടെ നോക്കി….. വാവ ഏട്ടനെ ആ രീതിയിൽ കാണുമോ എന്ന് സംശയം ആണ്…. അതാണ് മോളെ ഇവിടുത്തെ വല്യ പ്രശ്നവും… ആ.. അത് വഴിപോലെ നോകാം… ഇപ്പോൾ ഞങ്ങൾ കുറച്ചു കാര്യങ്ങൾ പറയാം….. ചന്തു ആവണിയുടെ ഇൻവോൾവ്മെന്റ് ഉൾപ്പടെ എല്ലാം രുക്കുവിനോട് പറഞ്ഞു…..

ചന്തുവേട്ട… ആവണി അവർ ഇങ്ങനെ ഒകെ ചെയ്യുമോ….. രുദ്രേട്ടൻ വാവയോട് അടുക്കുമ്പോൾ അവളുടെ മുഖത്തു ദേഷ്യം കാണാറുണ്ട് പക്ഷെ ഇത്… മ്മ്മ്….. സത്യം ആണ്…. അവളാണ് അപ്പച്ചിയുടെ ഫോണിൽ നിന്നും ഉണ്ണിക്കു മെസേജ് അയച്ചു കൊണ്ടിരുന്നത് രുദ്രൻ രുക്കുനെ ഒന്ന് നോക്കി… ഇത് വാവയോട് പറഞ്ഞോ…… ഇല്ല……അവൾ അറിയണം… ആവണിയോട് നമ്മൾ അത് അറിഞ്ഞതായി ഭാവികൻ പാടില്ല….. എന്തിനു പോയി രണ്ട് അടി കൊടുക്കണം വാവ അറിഞ്ഞാൽ അവൾ ചെയ്തോളും…. അത് വേണ്ട അവളെ അങ്ങനെ വെറുതെ വിടാൻ പാടില്ല… ഓരോ നിമിഷവും അവൾ ഉരുകണം…. ചന്തു രുദ്രനെ നോക്കി അതിനു നമ്മക് എന്ത് ചെയ്യാൻ പറ്റും…. അത് ഒകെ പറയാം തത്കാലം ഞാൻ പോയി എൻറെ പെണ്ണിനെ കൂട്ടികൊണ്ട് വരാം… അവളോടും എല്ലാം പറയാൻ പോകുവാ നമ്മൾ കളിക്കുന്ന നാടകം….

നിന്നോട് ചന്തു പറഞ്ഞു തരും….. നിനക്ക് പ്രത്യേകിച്ച് റോൾ ഇല്ല എന്നാലും നീ കൂടെ വേണം…… ഏട്ടൻ അവളെ ഇഷ്ടം ആണന്നു പറയുമോ… ഇല്ല….. ഞാൻ അത് ഇപ്പോൾ പറഞ്ഞാൽ അവൾ എന്നെ അംഗീകരിക്കില്ല… തത്കാലം അത് എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ… ഉണ്ണി വന്നതിനു ശേഷമെ അവൾ അത് അറിയാൻ പാടുള്ളു… നീ ആയിട്ട് പറയരുത്… അവൾ ആയിട്ടു തിരിച്ചറിയട്ടെ.. ഇല്ല….അവൾ തല കുലുക്കി വീണ വാസുദേവൻ…. വീട്ടിലേക്കു കൊണ്ട് പോകാൻ ആളു വന്നിരിക്കുന്ന്… പ്യൂൺ വന്നു പറഞ്ഞതും അവൾ ഒന്ന് ഞെട്ടി.. അതെന്താ ഈ നേരത്ത് .. ആരായിരിക്കും വന്നത് വീണ ബാഗുമായി ഓഫിസിൽ എത്തി.. രുദ്രേട്ടൻ…… വാ… നിന്നെ കൊണ്ട് പോകാൻ വന്നതാ ഞാൻ.. അവർ കാറിന്റെ അടുത്ത് എത്തി… എന്താ രുദ്രേട്ട….. എന്തേലും പ്രശനം ഉണ്ടോ വീട്ടിൽ ആർക്കേലും അവളുടെ മുഖത്തു ആശങ്ക നിഴലിച്ചു… നീ കേറൂ ആദ്യം…. അവൾ പുറകിലെ ഡോർ തുറന്നു….

അവിടെ അല്ല ഇവിടെ… മുൻപിൽ അവൻ മുന്പിലെ ഡോർ തുറന്നു.. അവളെ കയറ്റി… അവൾ സംശയോതോടെ നോക്കി…. നിനക്ക് ഒരു കുഴിമന്തി വാങ്ങി തരാം എന്ന് വച്ചു അത്രേ ഉള്ളൂ… ഹോ… ശ്വാസം നേരെ വീണത് ഇപ്പോഴാ… മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ടു…. അതെന്താടി ഇന്നലെ കണ്ട രാക്ഷസൻ ഞാൻ ആണോ…… അല്ല….. പിന്നെ……? അയാള… ഉണ്ണി അവൾ പുറത്തേക്കു കണ്ണ് നട്ടു… വാ ഇറങ്… നമുക്ക് ഒരു കുഴിമന്തി കഴികാം…. അവർ ഓർഡർ ചെയ്തു… കാത്തിരിക്കുകയാണ്…. രുദ്രൻ ഇടക് വീണയുടെ കണ്ണിലേക്കു നോക്കും അവൾ ശ്രദ്ധിക്കും ഇന്ന് കാണുമ്പോൾ കണ്ണ് മറ്റും… വാവേ….ഞാൻ ഒരു കാര്യം നിന്നോട് പറയാൻ പോവുകയാണ് എടുത്തു ചാടരുത്…… അവൾ രുദ്രന്റെ മുഖത്തേക്കു നോക്കി….. അവൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേട്ടു…. ഛെ…. ആവണി…

ഇന്ന് ഞാൻ അവളെ തല്ലും രുദ്രേട്ടൻ നോക്കിക്കോ…. പാടില്ല….. ഉണ്ണി ഇവിടെ വരണം അതിനു കുറച്ചു കാര്യങ്ങൾ ഉണ്ട്… ഞാൻ പറയുന്നത് പോലെ നീ അനുസരികുമോ… അനുസരിച്ചേ പറ്റു…. എങ്കിലേ ഞാൻ ഉദ്ദേശിച്ച കാര്യം നടക്കു… ..നിന്റെ എടുത്തു ചാട്ടം അറിയാവുന്നതു കൊണ്ടാണ് കുഴിമന്തി വാങ്ങി തന്നു എല്ലാം പറഞ്ഞത്… അവൻ ഒന്ന് ചിരിച്ചു. . മ്മ്മ്.. അനുസരികം അവൾ തല കുലുക്കി…. അവന്റെ നിർദ്ദേശങ്ങൾ മുഴുവൻ കേട്ടു… ഈശ്വര… ഇത് അല്പം കടന്ന കൈ ആണല്ലോ എന്നെ കൊണ്ട് പറ്റുമോ… അവൾ ചിക്കൻ പീസ് വായിൽ ഇട്ടോണ്ട് ആലോചനയിൽ ആണ് എന്താ നീ ആലോചികുന്നെ….. രുദ്രേട്ട… ഇത് വേണോ….. വേണം…. ആവണിക് ഉള്ള ആദ്യ ഡോസ്… പുറകെ ഉണ്ണിക്കുള്ള ഡോസ്…. മ്മ്മ്മ്…. അവൾ തലയാട്ടി…. അപ്പൊ ഇതിനാണോ എന്നോട് കാവിൽ വരാൻ പറഞ്ഞത്… അതേ………..

രുദ്രന് ചിരി വന്നു… മോളെ ചക്കരെ ഇത് നിനക്കുള്ള ചെറിയ ഡോസ് കൂടിയ… നീ അറിയാതെ നീ എന്നിലേക്കു എത്തും… കാറിൽ കയറിയശേഷം രുദ്രൻ അവളെ ഒന്ന് നോക്കി… അപ്പൊ പണി തുടങ്ങുവല്ലേ…. ഞാൻ തകർക്കും നിന്റെ അഭിനയം പോലെ ഇരിക്കും ബാക്കി… ഞാനും അഭിനയിക്കും നോക്കിക്കോ…. അയ്യോ അഭിനയിക്കരുത്….. പിന്നെ….? ജീവിക്കണം…. എന്റെ പെണ്ണായിട്ടു….. അവൻ മുഖം പുറത്തോട്ടു തിരിച്ചു ഒന്ന് ചിരിച്ചു…. അത്രക് വേണോ രുദ്രേട്ട…. എനിക്ക്…. വേണം… വേണം…. എന്നാലേ കഥ കൊഴുക്കു… ശോ… ശ്രമിക്കം…അവൾ സീറ്റിലേക്ക് ചാരി. വീട്ടിൽ എത്തിയതും അവൾ രുക്കുവിന്റെ അടുത്തേക് ഓടി…. രുദ്രൻ പറഞ്ഞത് മുഴുവൻ അവൾ രുക്കുവിനോട് പറഞ്ഞു…. മ്മ്മ്മ് എനിക്ക് അറിയാം എല്ലാം…

ചന്തുവേട്ടൻ പറഞ്ഞു എന്നോട്…. ങ്‌ഹേ ചന്തുവേട്ടൻ നിന്നോട് സംസാരിച്ചോ… മം… രുദ്രേട്ടനും… അവർ കണ്ണേട്ടനെ കൊണ്ട് എന്നെ വിവാഹം ചെയ്യിക്കാം എന്ന് പറഞ്ഞു… രുദ്രന് വീണയോടുള്ള ഇഷ്ടം ഒഴികെ ബാക്കി മുഴുവൻ അവൾ വീണയോട് പറഞ്ഞു… അത് നന്നായി…. ഇപ്പോ മനസിന്‌ ഒരു സമാധാനം ഉണ്ട്……. പക്ഷെ ഞാൻ എങ്ങനാടാ രുദ്രേട്ടന്റെ കൂടെ….. നിന്നോട് പ്രണയം അഭിനയിക്കാൻ അല്ലെ പറഞ്ഞുള്ളു….നീ അത് അങ്ങ് ചെയ്താൽ മതി…അപ്പൊ ആവണിയുടെ മുഖം ഒന്ന് കാണണം എനിക്ക്…. ഓ….ഓർത്തിട്ടു കുളിരു കോരുന്നു… പോടീ അവിടുന്ന്… എനിക്ക് ടെൻഷൻ ആകുവാ…. നീ പോയി കുളിച്ചു റെഡി ആകു ആവണി ഇപ്പോൾ വരും അവളെ ഞൻ പോയി ഇളക്കട്ട… രുക്കു താഴേക്കു പോയി……

വീണ കുളിച്ചു വന്നു അലമാരിയിൽ നിന്നും രുദ്രൻ പറഞ്ഞ പട്ടുപാവാടയും ബ്ലൗസും എടുത്തു… ഇത് ഇടണോ… അതിന്റെ ഒകെ ആവശ്യം ഉണ്ടോ…?? ആ… ഇട്ടേക്കാം അവൾക്കുള്ള പണി അല്ലെ…. അവൾ അത് ധരിച്ചു…. രുക്കു തിരിച്ചു വന്നപ്പോൾ അവൾ കണ്ണാടിയുടെ മുൻപിൽ നിന്നു അങ്ങോട്ടും ഇങ്ങോട്ടും നോക്കുവാന്…. സുന്ദരി ആടി നീ… എന്റെ രുദ്രേട്ടനു ചേരുന്ന പെണ്ണ്…. പോടീ അവിടുന്നു… ഇത് വെറും ആക്ടിങ് മാത്രം റിമമ്പർ ദാറ്റ്‌… അവൾ താഴേക്കു പോയി… മ്മ്മ്മ്…. ആക്ടിങ്… പൊന്നുമോളെ എന്റെ രുദ്രേട്ടൻ തകർക്കും നോക്കിക്കോ…. രുക്കു ഒരുങ്ങി വന്നപ്പോൾ ആവണി കസവു സാരി ഒകെ ചുറ്റി വീണയുടെ മുൻപിൽ ഫാഷൻ പരേഡ് നടത്തുകയാണ്… അപ്പു വീഡിയോ എടുക്കുന്നുണ്ട്.. വീണ അത് നോക്കി ഇതെന്തു വട്ടെന്നും പറഞ്ഞിരിപ്പുണ്ട്… രുക്കുന് ചിരി വന്നു…. ഇതെന്താടി…..

ആ… കൊറേ നേരം ആയി… അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു….. രുദ്രേട്ടനെ കാണിക്കാൻ ആയിരിക്കും.. ഡി… അപ്പൊ നീ തകർത്തോണം…. വിട്ടു കൊടുക്കരുത്…… വീണ രുക്കുനെ ഒന്ന് കലിപ്പിച്ചു നോക്കി…. വീണ പതുക്കെ ഞാൻ ഒന്നും അറിഞ്ഞിലെ എന്ന മട്ടിൽ ഇരുന്നു….. ദേ ചന്തുവേട്ടനും രുദ്രേട്ടനും….വരുന്നു… അപ്പു വിളിച്ചു കൂവി….. എല്ലാവരും അങ്ങോട്ടു നോക്കി….. വീണ ഒന്ന് ഞെട്ടി… അവളുടെ ഡ്രസ്സ്‌ നു മാച്ച് ആയ റെഡിച്ചിലി ഷർട്ട്‌ കസവു മുണ്ടും…ആ വരവ് കണ്ടാൽ ആരും ഒന്നു നോക്കും… ആവണി വാ തുറന്നു നോക്കി നിൽകുവാണ്….. പെട്ടന്നു തന്നെ ആവണിയുടെ മുഖം മാറി….. അവൾ വീണയെ നോക്കി…. മാച്ചിങ് ഡ്രസ്സ്‌… അവൾക്കു ദേഷ്യം വന്നു…. അതേ നിങ്ങൾ ഒന്ന് നിൽക്കുവോ….

ഞാൻ ഈ ഡ്രസ്സ്‌ ഒന്നു മാറ്റിക്കോട്ടെ…. ഈ ഡ്രെസ്സിനെന്താ ചേച്ചി കുഴപ്പം…. ചേച്ചി നല്ല സുന്ദരി ആണല്ലോ….. രുക്കു ഒന്ന് എറിഞ്ഞു.. ആണോ….സത്യം….. അതെന്നെ…… സത്യം ആണോ രുദ്രേട്ട കൊള്ളാമോ… അവൾ രുദ്രേന്റ നേരെ നോക്കി….ഒന്ന് ചിണുങ്ങി… പിന്നെ ആവണി സുന്ദരി അല്ലെ…. അവളുടെ മുഖം ഒന്ന് തിളങ്ങി…. അമ്മേ ഞങ്ങൾ കാവിലോട്ടു പോകുവാ… ചന്തു വിളിച്ചു പറഞ്ഞു…. രുദ്രനും ചന്തും അവരുടെ പുറകിലായി നടക്കുകയാണ്….. മുൻപിൽ പോയ ആവണി ഇടക്കിടക്കു അവരെ തിരിഞ്ഞു നോക്കുന്നുണ്ട്… രുദ്രനും ചന്തുവും പരസ്പരം നോക്കി…. രുദ്രൻ കുറച്ചു മുന്നോട്ടു കയറി വീണയുടെ കൈയിൽ പിടിച്ചു പുറകോട്ടു വലിച്ചു തന്നോട് ചേർത്തു… അവൾ ഒന്ന് ഞെട്ടി.. ആക്ടിങ്…. ആക്ടിങ്…..

അവൻ പതുക്കെ പറഞ്ഞു… ഓ… ആക്ടിങ്… മം… അവൾ ഒന്ന് മൂളി…. ചന്തു പതുകെ മുന്പിലേക് കയറി… രുദ്രനും വീണയും തനിചായി പുറകിൽ…വീണയുടെ ഹൃദയം ഇടിച്ചു തുടങ്ങി… രുദ്രൻ ഒന്നുടെ ചേർന്നു നിന്നു…. തിരിഞ്ഞു നോക്കിയ ആവണി അത് കണ്ടു… അവൾ ഒരു നിമിഷം ഒന്ന് നിന്നു… എന്താ ആവണി നടക്കുന്നില്ലേ…. മുന്നോട്ടു നോക്കി നടക്കു അല്ലെ എവിടേലും തട്ടി വീഴും… ചന്തു അവളെ ഒന്ന് നോക്കി… ആവണി ആകെ വെപ്രാളപ്പെടുകയാണ്… ഇടക്കിടക്കു തിരിഞ്ഞു നോക്കുന്നുണ്ട് ചന്തു നോക്കുമ്പോ അവൾ നേരെ തിരിയും…. ആവണി ഒന്ന് തിരിഞ്ഞതും വീണ അല്പം ഭയത്തോടെ ആണെങ്കിലും രുദ്രന്റ കയിലേക് വലത്തെ കൈ കൊണ്ട് കൂട്ടി പിടിച്ചു….

അവളുടെ കൈ വിറക്കുന്നത് രുദ്രന് മനസ്സിൽ ആയി…. പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല… ഒന്നുടെ ചേർന്നു നിന്നോ…. അവൾ രുദ്രനെ ഒന്ന് നോക്കി…അവൻ അവളെ കണ്ണടച്ച് കാണിച്ചു…. കാവിനു ഉള്ളിലേക്ക് കയറുമ്പോഴും അവൻ അവളുടെ കൈയിൽ കൂട്ടി പിടിച്ചിരുന്നു….വീണ പതുക്കെ കൈ വിടാൻ ശ്രമിച്ചു അവൻ ഒന്നുടെ മുറുക്കി….. ദേവിയെ തൊഴാൻ നേരം രുദ്രൻ വീണയോടു ചേർന്നു നിന്നു…ആവണി പതുക്കെ വീണയെ ഒന്ന് തള്ളി മാറ്റി… രുദ്രനോട് ചേർന്നു നിന്നു…. ആവണിച്ചേച്ചി… വാ നമുക്ക് പുറത്തെ കൽവിളക്കിൽ തിരി വെക്കാം… രുക്കു പതുക്കെ ആവണിയുടെ കൈൽ പിടിച്ചു…. നീ വാവേ കൊണ്ട് പൊക്കോ…. ഞാനും രുദ്രേട്ടനും കൂടി ഇവിടെ ഒകെ കത്തിക്കാം അല്ലെ രുദ്രേട്ട…

ആവണി രുദ്രനെ നോക്കി…. അല്ല ആവണി ഇവളുടെ കൂടെ പുറത്തേക്കു പോകോ…. ഞാനും വാവേ കൂടി ഇവിടെ കത്തിച്ചോളാം…. വാവക്കൊരു നേർച്ച ഉണ്ട്… വീണ രുദ്രനെ ഒന്ന് നോക്കി… നേർച്ചയോ എനിക്കോ….. അവൻ അവളെ കണ്ണടച്ച് കാണിച്ചു… ഓഓഓ…. അങ്ങനെ….. ആവണി ചവുട്ടി തുള്ളി രുക്കുന്റെ കൂടെ പുറത്തേക്കു പോയി…. രുക്കു…. എന്ത് നേർച്ചയാ അവിടെ…. അതോ അത് ഒരു ശത്രുസംഹാരം നടത്താൻ ആയിട്ടുള്ള നേർച്ചയാ….. ശത്രുസംഹാരമോ….. ഏ…ഏ… ഏതു ശത്രു….? വാവക് അടുത്തയിട്ടു കുറച്ചു ശത്രു ദോഷം ഉണ്ട്….അതിനാ…. അതിനു രുദ്രേട്ടൻ എന്തിനാ കൂടെ…. അയ്യോ അത് ചെച്ചയ്ക് അറിഞ്ഞുടെ……. ഇല്ല…… ആവണി തലയാട്ടി…. ഈ കാവിനു ഒരു പ്രത്യേകത ഉണ്ട്…. വിവാഹം കഴിക്കാൻ പോകുന്ന ആൾകാർ തമ്മിൽ ഒരുമിച്ചു പ്രാർത്ഥിച്ചാൽ…

പ്രാർർഥിക്കുമ്പോ ഒരു കാര്യം ശ്രദ്ധിക്കണം പുരുഷൻ സ്ത്രീയുടെ ശത്രുവിന്റെയും സ്ത്രീ പുരുഷന്റെ ശത്രുവിന്റെയും പേരെടുത്തു പറഞ്ഞു പ്രാർത്ഥിക്കണം… അടുത്ത നിമിഷം ശത്രുവിന് വല്യ അപകടം നടക്കും… പണ്ട് തല പൊട്ടിത്തെറിക്കാറുണ്ടാരുന്നു എന്ന് കേട്ടിട്ടുണ്ട്… ഇപ്പൊ അങ്ങനെ ഒന്നും ഇല്ല പക്ഷെ സംഭവം അച്ചട്ടാ ശത്രുന് പണി കിട്ടിയിരിക്കും…. അയ്യോ…. ആവണി തലയിൽ ഒന്ന് തടവി…. ചേച്ചി എന്താ തലയിൽ തടവുന്നെ… ചേച്ചിക്ക് പേടിയുണ്ടോ…. ഏയ്… ഞാൻ… ഞാൻ എന്തിനാ പേടിക്കുന്നെ….അവൾ ഒന്ന് വിക്കി രുക്കു….. നീ പറഞ്ഞത് നേരാണോ രുദ്രേട്ടൻ… രുദ്രേട്ടൻ വാവയെ….. അതേ ചേച്ചി… അത് ചെച്ചയ്ക് അറിഞ്ഞുടെ എത്ര നാളായി അവര് തമ്മിൽ ഇഷ്ടത്തിലാ… ഞാൻ വിചാരിച്ചു ചേച്ചിക്ക് ഇത് ഒകെ അറിയാമായിരിക്കും എന്ന്…

രുക്കു ആലിന്റെ ചുവട്ടിലേക്ക് നീങ്ങി… ആവണി നഖം കടിച്ചു കൊണ്ട് നിൽകുവാണ്… എടി രുക്കു നീ ആളു കൊള്ളാലോ… ആവണിയുടെ ഉറക്കം പോയി കിട്ടി… ഇനി ഉള്ള രാത്രി അവൾ ഉറങ്ങരുത്…. ചന്തു പതുക്കെ രുക്കുന്റെ അടുത്തേക് വന്നു…. .മ്മ്മ്…. നിങ്ങൾ ഇങ്ങനെ നിന്നോ… ആ പെണ്ണ് എല്ലാം കുളം ആക്കും … രുദ്രേട്ടൻ പിടിക്കാൻ ചെന്നാൽ കൈ തട്ടി മാറ്റുന്നുണ്ട് ആവണി കാണാഞ്ഞത് ഭാഗ്യം പോരാത്തേന് പേടിച്ചു അരണ്ട ഭാവവും …. പക്ഷെ എന്റെ രുദ്രേട്ടൻ തകർക്കുന്നുണ്ട്…. അങ്ങേരിതോകെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുവാരുന്നു എന്റെ ദേവി… നിന്നെ പോലെ അവൾക്കു പ്രേമിച്ചു എക്സ്പീരിയൻസ് ഇല്ലല്ലോ അതാ… അവളുടെ ഉള്ളിൽ നിന്നും അല്ല വരുന്നത് അവൾ അഭനയിക്കുവല്ലേ…

പക്ഷെ രുദ്രൻ അത് അല്ല…അവൻ റിയൽ ആണ് അതാണ് വ്യത്യസം…. നീ ഒരു ക്ലാസ്സ്‌ എടുക്കു അവൾക്കു….. പോ…. ചന്തുവേട്ടാ…. എനിക്ക് ഇട്ടു ഊതാതെ… അവളെ അങ്ങേരിലേക്കു അടുപ്പിക്കാൻ വല്ല വഴി ഉണ്ടോന്നു….. ഐഡിയ…. ആ ചെവി ഇങ്ങു തന്നെ…. രുക്കു ചന്തുവിന്റെ ചെവിയിൽ പറഞ്ഞു…. അത് കൊള്ളാലോ രാക്കിളി…. അത് ഞാൻ ഏറ്റു… വീണയും രുദ്രനും ചുറ്റുവിളക്കിൽ തിരി വാക്കുകയാണ്…. രുദ്രൻ വീണയോട് ചേർന്നു നിന്നു തിരി തെളിയിച്ചു…. അതേ രുദ്രേട്ട ആവണി ചേച്ചി പുറത്താണ് ഇവിടെ കിടന്നു അഭിനയിച്ചിട് എന്ത് എടുക്കാനാണ്… ഏട്ടൻ അവിടെ പോയി ഇരുന്നോ ഞാൻ തിരി വച്ചോളാം… കോപ്പ്… ഒന്ന് റൊമാന്റിക് ആയി വന്നതാ…. അവൻ ഒരു സൈഡിലേക്ക് ഇരുന്നു….. ആ തിരിനാളത്തിന്റെ ശോഭയിൽ അവളുടെ മുഖം തിളങ്ങി…

അവൻ അത് നോക്കി ഇരുന്നു… ഡാ… നീ എന്താ ഇവിടെ ഇരിക്കുന്നെ… പോയി അവളുടെ കൂടെ വിളക് വക്കു… നല്ല ആളാ…. അവളാണ് പറഞ്ഞത് ഇവിടെ വന്നിരിക്കാൻ…. ആവണിയുടെ മുൻപിൽ അഭിനയിച്ചാൽ മതി എന്ന്… രുദ്രൻ പരിഭവിച്ചു…. നിനക്ക് അവളെ ഒന്ന് അടുത്ത് കിട്ടണം …. വഴി ഉണ്ട്… ആവണി കാണുകയും ചെയ്യും… നീ ഹാപ്പി ആകുകയും ചെയ്യും…. അതെങ്ങനെ….? അത് ഒകെ ഉണ്ട്…. മോനെ wait and see… മോളെ… കഴിഞ്ഞോ… മ്മ്മ്… കഴിഞ്ഞു ഏട്ടാ…. എന്നാൽ പോകാം… എണീക്കേടാ.. ചന്തു രുദ്രന്റ കൈയിൽ പിടിച്ചു പൊക്കി….. അവർ പുറത്തു ചെന്നപ്പോൾ രുക്കു ആലിന്റെ ചുവട്ടിൽ നിന്നും അല്പം മഞ്ഞൾ പ്രസാദം എടുത്തു കൊണ്ട് വന്നു….

നീ ഇത് രുദ്രേട്ടന്റെ നെറ്റിയിൽ ചാർത്തു… എനിക്കെങ്ങും വയ്യ…. എടി പെണ്ണേ… ആവണി അല്ലേൽ തന്നെ കിളി പോയി നിൽകുവാ… ഇത് കൂടെ ആകുമ്പോ നല്ല ചേലാരിക്കും കാണാൻ.. പ്ലീസ് ഡാ… വീണ അത് വാങ്ങി…. ചിരിച്ചോണ്ട് വേണേ….തൊടിക്കാൻ.. മ്മ്മ്……. അവൾ രുദ്രന്റെ അടുത്തേക് നീങ്ങി… കാല് ഉയർത്തി…ചിരിച്ചുകൊണ്ട് ആ നെറ്റിയിലേക് ചന്ദനം ചാർത്തി….. രുക്കുവും ചന്ദുവും ആവണിയെ ആണ് ശ്രദ്ധിച്ചത്… അവളുടെ മുഖം ഇരുണ്ടു പല്ല് ഞറുക്കുന്നു… ഇപ്പൊ വീണയെ കൈയിൽ കിട്ടിയാൽ ഞെക്കി കൊന്നേനെ… അപ്പോൾ ഒരു ഭാഗം ക്ലിയർ ആയി…. ഇനി ഉള്ള പണി ഉണ്ണിക്കു ഇവളെ മുൻനിർത്തി അവനെ ഇവിടെ എത്തിക്കും…… ചന്തുവും രുക്കുവും പരസ്പരം നോക്കി ഒന്ന് ചിരിച്ചു..

രുദ്ര എന്നാൽ നമുക്ക് പോകാം… ചന്തു രുദ്രന്റെ അടുത്തേക് നീങ്ങി…. അവന്റെ കൈയിൽ പിടിച്ചു.. ഈ ചന്ദനം തോടിക്കാൻ ആണോ നീ വല്യ പഞ്ചു ഡയലോഗ് പറഞ്ഞു പോയത്… കോപ്പ്… രുദ്രൻ കൈ കുടഞ്ഞു… നീ വാ.. ഇത് ഒന്നും അല്ല…. ചന്തുവേട്ടാ നമുക്ക് എല്ലാർക്കും കൂടി സെൽഫി എടുക്കാം… അപ്പു ഫോണുമായി ചാടി വന്നു പിന്നെന്ത…. രുദ്രൻ വീണയെ നെഞ്ചോട്‌ ചേർത്തു….ആവണി ചേച്ചി വാ രുക്കു ആവണിയെ വിളിച്ചു കുത്തി വീർപ്പിച്ച മുഖം ആയി അവൾ നിന്നു… അവർ മുന്നോട്ട് നടന്നു…. രുദ്ര….. നമ്മടെ വരമ്പത്തു കൂടി പോയാലോ.. ഒത്തിരി നാളായി അത് വഴി പോയിട്ടു… പണ്ട് നമ്മൾ സ്ഥിരം അത് വഴി ആയിരുന്നു ഓർക്കുന്നോ… ഓർക്കുന്നു… വല്ലാതെ ഓർക്കുന്നു… നമ്മക് അത് വഴി തന്നെ പോകാം…

രുദ്രന്റെ മുഖം തെളിഞ്ഞു.. ഡാ..അളിയാ.. നീ ആണ് അളിയൻ… ഞാൻ അല്ല നിന്റെ പെങ്ങടെ ബുദ്ധിയാ…. രുക്കമ്മ ആളു കൊള്ളാലോ… രുദ്രൻ ചിരിച്ചു… വീണ ഒന്ന് ഞെട്ടി… അയ്യോ അത് വഴി പോകണ്ട… എനിക്ക് പേടിയാ… ഞങ്ങളില്ലേ മോളെ… ചന്തു അവളുടെ മൂക്കിൽ പിടിച്ചു… അവൾ രുക്കുനെ നോക്കി… അവൾ ചിരിക്കുവാന്… എടി അവര് അത് വഴി വന്നോട്ടെ നമുക്ക് ഇപ്പുറം വഴി പോകാം… ഞാനില്ല…. ഞാൻ ഏട്ടന്മാരുടെ കൂടെ ഉള്ളൂ… എന്നാൽ ആവണിയെ കൊണ്ട് പോകാം.. നന്നായി അവടെ കൈയിൽ ഒരു കത്തി ഉണ്ടേൽ അവൾ ഇവിടെ ഇട്ടു നിന്നെ കൊന്നേനെ അത്രക് ദേഷ്യം ഉണ്ട് അവളുടെ മുഖത്തു…. കൂടെ പോയാൽ കൊല്ലും അവള് നിന്നെ… അയ്യോ…..ഇനി എന്താ ചെയ്യുവാ… ഏട്ടന്മാരുടെ കൂ…..ടെ പോകുവാ അത്രേ ഉള്ളൂ…. എന്നാൽ നീ എന്നെ വരമ്പിലൂടെ കൊണ്ട് പോണേ… മ്മ്മ്…

കൊണ്ട് പോകാം… വരമ്പിൽ എത്തിയതും ആവണി പെട്ടന്നു ചാടിക്കേറി കമ്പിവേലി ഇളക്കി കൊണ്ട് അകക്കരക് നടന്നു… അവൾ അവിടെ ചെന്നു അത് പൊട്ടിച്ചീടുവോട… ചന്തു ഒന്ന് ചിരിച്ചു… പറയാൻ പറ്റില്ലഡാ പോക്ക് കണ്ടിട്ട് തോന്നുന്നുണ്ട് .. വീണ രുക്കുനെ ഒന്ന് നോക്കി… രുക്കു ചാടി വരമ്പിൽ കയറി… മുന്നോട്ടു നടന്നു… രുക്കു… എന്നേം കൂടി… ചന്തുവേട്ടാ.. അവൾ ചന്തുന്റെ അടുത്തേക് നീങ്ങി… വാ മോനെ അപ്പു നിന്നെ ഞാൻ അക്കരെ എത്തിക്കാം ചന്തു അപ്പുവിന്റെ കൈയിൽ പിടിച്ചു പതുക്കെ കയറി…. അയ്യോ അപ്പൊ ഞാൻ… രുദ്രൻ വരമ്പിലേക് കയറി… അവൾക്കു നേരെ കൈ നീട്ടി… ഞാൻ… ചന്തുവേട്ടൻ… ചന്തു അക്കരെ എത്തി.. അവൻ നിന്നെ കൊണ്ട് പോയാൽ നീ അവനെ കൂടി വെള്ളത്തിൽ ഇടും.. എന്റെ കൈയിൽ പിടിച്ചോ…. വീണ പതുക്കെ രുദ്രന്റെ കൈയിലേക്ക് പിടിച്ചു….

പെട്ടന്നു അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. മുറുകെ പിടിച്ചോ…. അനങ്ങാതെ നിന്നാൽ അക്കരെ എത്തിക്കും.. അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി… അവൾ കണ്ണടച്ച് അവന്റെ നെഞ്ചിലേക്ക് തല താഴ്ത്തി…. വരമ്പിന്റെ നടുക്ക് എത്തിയപ്പോൾ അവൾ ഒന്നു കണ്ണുതുറന്നു… അയ്യോ…. ഒന്ന് പിടഞ്ഞു… പേടിക്കണ്ട വീഴില്ല… അവൻ അവളുടെ വയറിൽ അമർത്തി ഒന്ന് പിടി മുറുക്കി…. അവളിലൂടെ ഒരു മിന്നൽ പാഞ്ഞു… ഇത്രേം അടുപ്പിക്കണ്ട….ആവണി ചേച്ചി കണ്ടാൽ പോരെ… എന്നാൽ ഞാൻ പിടിവിടാം… അയ്യോ അത് വേണ്ട ഞാൻ താഴെ പോകും.. എന്നാൽ പിടിച്ചോട്ടെ…. മ്മ്മ്…. അവൾ ഒന്ന് മൂളി… അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടി കൊണ്ടിരുന്നു… അവളുടെ ഹൃദയം ഇടുപ്പ് കൂടി..

ദേവി എനിക്കെന്താ സംഭവിക്കുന്നത്… അവന്റെ നെഞ്ചിലേക്ക് അവൾ മുഖം താഴ്ത്തി… കാവിലമ്മേ അരുതാത്തത് ഒന്നും മനസ്സിൽ തോന്നിക്കല്ലേ…. നീ പതുക്കെ നോക്കിക്കേ ആവണിയുടെ മുഖത്തേക്കു.. അവൾ അവന്റെ നെഞ്ചിലൂടെ തലചെരിച്ചു ആവണിയെ നോക്കി…. കടിച്ചു കീറാൻ നിൽക്കുന്ന മുഖഭാവം…. ഇപ്പൊ നിന്നെ അവളുടെ കൈയിൽ കിട്ടിയാൽ റെഡി ആക്കും… ചന്തുവേട്ടനും രുക്കുവും എവിടെ…. അവര് മുന്നോട്ടു പോയി…. അവൾ ഇത് കാണാൻ നിൽകുവാ…. നീ എന്താ അവരുടെ കൂടെ പോകാത്തത് വരമ്പേറങ്ങിയതും രുദ്രൻ ആവണിയോട് ചോദിച്ചു…. അത്…. നിങ്ങൾ വന്നിട്ട് പോകാൻ… മ്മ്മ്മ്…. എങ്കിൽ നടക്കു….. ആവണി തിരിഞ്ഞു നോക്കി….

രുദ്രൻ വീണയെ വരമ്പിൽ നിന്നും ഇറക്കുന്നു അവൾ ഇപ്പോൾ കുളത്തിനു കുറച്ചൂടെ അടുത്താണ്.. …. അപ്പോൾ ആ ഉണ്ണി പറഞ്ഞത് സത്യം ആണ് അല്ലെ… അയാളെ ഇത് അറിയിക്കണം… അതിനു മുൻപ് ഇവളെ ഇല്ലാതാകണം എനിക്ക് കിട്ടാത്തൊത്തൊന്നും അവൾക്കു കിട്ടാൻ ഞാൻ സമ്മതിക്കില്ല… അവളുടെ ശരീരം വിറക്കാൻ തുടങ്ങി ശ്വാസത്തിന്റെ ഗതി മാറി…. ഓടി ചെന്നു ഒറ്റ തെള്ളിനു കുളത്തിലേക്കു ഇട്ടാലോ….. അവളെ ഞാൻ ജീവനോടെ വച്ചേക്കില്ല… ആവണി ഒന്ന് തിരിഞ്ഞു കണ്ണുകളിൽ കനൽ എരിഞ്ഞു……… (തുടരും )…

രുദ്രവീണ: ഭാഗം 14

Share this story