രുദ്രവീണ: ഭാഗം 17

രുദ്രവീണ: ഭാഗം 17

എഴുത്തുകാരി: മിഴിമോഹന

ഒരു തെളിവ് പോലും അവശേഷിക്കാതെ അവൾ തീർന്നിരിക്കുന്നു… മ്മ്ഹ്….. രുദ്രന്റെ പെണ്ണ്…. ആവണി മുഖം ഒന്ന് കോട്ടി.. ആവണി മുറിയിൽ കയറി… ഇനി സ്വസ്ഥമായിട്ടു ഉറങ്ങണം… എന്റെ രുദ്രേട്ടനെ മാത്രം സ്വപനം കണ്ടു കൊണ്ട്…. അവൾ തല വഴി പുതപ്പു മൂടി…… കുഞ്ഞേ….. കുഞ്ഞേ….. അയ്യോ… ആരേലും വായോ…. നാത്തൂനേ…. വക്കൻ ആണല്ലോ പുറത്തു ബഹളം വയ്കുന്നെ…. അതേ ശോഭേ… വാ നമുക്ക് നോകാം.. വല്ല തെങ്ങെന്നും വീണോ ആവോ….. ശോഭയും തങ്കുവും പുറത്തേക് ഓടി….. അവർ ഒരു നിമിഷം ഞെട്ടി….. അയ്യോ വാവേ… മോളെ…… എന്റെ കുഞ്ഞിനെന്തു പറ്റി…..

തങ്കം താഴേക്കു ഇരുന്നു…. ശോഭ വക്കന്റെ അടുത്തേക് ഓടി…. അയാളുടെ കൈയിൽ നനഞ്ഞു കുതിർന്നു നിശ്ചലം ആയി കിടക്കുന്നു വീണ….. എന്റെ കുഞ്ഞിനെന്തു പറ്റി…. വാവേ കണ്ണുതുറക്കട…. ശോഭ അലറി കുഞ്ഞേ…. പറഞ്ഞു നിക്കാൻ നേരം ഇല്ല ആരേലും വിളി… ഇതിനെ ആശൂത്രീൽ എത്തിക്കണം.. ഇത്‌ കുളത്തിൽ വീണതാ…. ബഹളം കേട്ടു രുക്കു പാഞ്ഞു വന്നിരുന്നു…… വാവേ…. ഡാ എന്ത് പറ്റിയെടാ….അവൾ വീണയെ കുലുക്കി വിളിച്ചു… ശോഭ എന്തേലും വണ്ടി കിട്ടുമോ എന്ന്‌ അറിയാൻ പുറത്തേക്കോടൻ നോക്കിയതും രുദ്രനും ചന്തുവും കാറിൽ വന്നു കഴിഞ്ഞിരുന്നു…. അവർ ചാടി ഇറങ്ങി… വക്കന്റെ കയ്യിൽ വീണയെ കണ്ട് അവർ ഒന്ന് തരിച്ചു… രുദ്രൻ മറുത്തൊന്നും നോക്കാതെ ഓടി അയാളുടെ കൈയിൽ നിന്നും അവളെ വാങ്ങി… മോളെ….. വാവേ… എന്തടാ പറ്റിയത്….

ചന്തു… എടാ വാവ… വണ്ടി എടുക്കെടാ അവൻ അലറി.. ചന്തു വേഗം വണ്ടി തരിച്ചു…നീ അവളെ കൊണ്ട് വേഗം കേറ്….രുക്കുവും കയറി… രുദ്രൻ അവളെ നെഞ്ചോട് ചേർത്തു……. മോളെ… കണ്ണ് തുറക്കട…. വാവേ… അവൻ ഒരു ഭ്രാന്തനെ പോലെ കരഞ്ഞു…. ചന്തു വേഗം വിടെടാ… ഇവളെ… ഇവളെ… നഷ്ടം അയാൽ ഞാൻ… ഞാൻ പിന്നെ ഇല്ല… തേങ്ങലുകൾക്കിടയിൽ വാക്കുകൾ മുറിഞ്ഞിരുന്നു… ചന്തുവിന്റെ കണ്ണ് നിറഞ്ഞൊഴുകി… അവന്റെ ബാലൻസ് തെറ്റുണ്ടായിരുന്നു.. ആ തിരക്കിനിടയിൽ കൂടി കാർ സിറ്റി ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി പാഞ്ഞു….. Icu നു ഉള്ളിലേക്കു അവളെ കയറ്റുമ്പോഴും രുദ്രൻ ആ കൈയിൽ മുറുകെ പിടിച്ചിരുന്നു… ആ വാതിൽ അടയും വരെ ആ കണ്ണുകൾ പ്രതീക്ഷയോടെ നോക്കി… അവൻ ഒരു കൈ നെറ്റിയിൽ താങ്ങി പുറത്തെ കസേരയിലേക്ക് ഇരുന്നു…..

രുദ്ര…. ഡാ… ചന്തു അവന്റെ തോളിലേക് പിടിച്ചു… ചന്തു… ഞാൻ… ഞാൻ എന്റെ നെഞ്ചോട്‌ ചേർത്തു കൊണ്ടു വരുവല്ലരുന്നോടാ അവളെ…. പിന്നെ എന്താടാ പറ്റിയത്… കാവിലമ്മ അടർത്തി മറ്റുവോ എന്നിൽ നിന്നും…. രുദ്രൻ ചന്തുവിന്റെ തോളിലേക്ക് ചാഞ്ഞു…. ഇല്ലടാ അവൾക്കു ഒന്നും സംഭവിക്കില്ലടാ…. അവളെ… അവളെ വിട്ടു കൊടുക്കില്ലടാ നമ്മൾ… രുക്കു… മോളെ എന്താടാ.. പറ്റിയത്.. ചന്തു രുക്കുവിനെ നോക്കി…. എനിക്കു അറിഞ്ഞുട ഏട്ടാ.. ഞാൻ.. ഞാൻ കുളിക്കുവാരുന്നു അവള് തുണി അടുക്കി വക്കുന്നത് കണ്ടിട്ടാ ഞാൻ കുളിക്കാൻ കയറിയത് അതിനിടയിൽ എന്താ പറ്റിയതെന്ന് എനിക്കു അറിയില്ല…. അവൾ പൊട്ടി കരഞ്ഞു കൊണ്ട് രുദ്രന്റെ തോളിലേക് തല താഴ്ത്തി…. Icu നിന്നും ഡോക്ടർ ഇറങ്ങി വന്നു…. അയാൾ അവരെ ഒന്ന് നോക്കി… സർ ഒന്നും പറയാൻ ആയിട്ടില്ല…

ഇരുപത്തിനാലു മണിക്കൂർ കഴിയാതെ ഒന്നും…. ശ്വാസ കോശത്തിൽ വെള്ളം കയറിയിട്ടുണ്ട്…….അയാൾ അകത്തേക്കു പോയി… രുദ്രൻ ഒന്നും മിണ്ടാതെ കസേരയിലേക്ക് ചാഞ്ഞു… കഴിഞ്ഞ രണ്ടു മണിക്കൂർ ആയി അതേ ഇരുപ്പാണ്… രുദ്ര നീ എന്തെങ്കിലും ഒന്ന് പറയെടാ… ചന്തു അവന്റെ കൈയിൽ പിടിച്ചു…. അവൾക്കു എന്താ പറ്റിയത് ചന്തു… ആവണി അപകടപ്പെടുത്തിയത് ആണോ…. പക്ഷേ അവൾ കുളം വരെ എങ്ങനെ…. അതാണ് എനിക്കു മനസ്സിൽ ആകാത്തത്… രുദ്ര അവൾ ഇനി സ്വയം….ചന്തു ഒന്ന് നിർത്തി.. എന്തിനു .. അതിന്റെ ആവശ്യം എന്ത് അവൾക്കു കുളം പേടി അല്ലെ അപ്പോൾ പിന്നെ… . അത് അല്ല അവൾ രാത്രി രുക്കുവിനോട് സംസാരിച്ചിരുന്നു എന്നു…. എന്ത്…. എന്താ അവൾ പറഞ്ഞത്……രുക്കു… അവൻ രുക്കുവിന്റെ കൈയിൽ പിടിച്ചു… രുക്കു ഓർത്തെടുത്തു…..

രേവതിയുടെ മുറിയിൽ പോയി വന്ന ശേഷം വീണ ഒന്നും പറയാതെ കട്ടിലിലേക് കിടന്നു…. ഡാ നീ ഉറങ്ങിയോ വാവേ….. നീ എന്താ കരയുവാണോ…… വീണ രുക്കുവിനെ അടക്കി പിടിച്ചു അവളിൽ നിന്നും തേങ്ങൽ പുറത്തേക്കു വന്നു… എന്താടാ…. പറ… എടാ… എനിക്കു ഈ നാടകം വേണ്ട… മ്മ്മ്മ്… എന്ത് പറ്റി ഇടക്കിടക്ക് പറയുന്നുണ്ടല്ലോ..നിനക്കെന്താ പ്രശനം…. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഏട്ടന്മാരോട് പറയരുത് അവർ എന്നെ വെറുക്കും… രുദ്രേട്ടനു വീണ്ടും എന്നോട് ദേഷ്യം ആകും….. നീ കാര്യം പറ…. എനിക്ക്….. എനിക്ക്… രുദ്രേട്ടൻ അടുത്ത് വരുമ്പോൾ വേറെ എന്തൊക്കെയോ പോലെ…

എനിക്കു അറിയില്ല ഞാൻ അരിയാതെ രുദ്രേട്ടനെ പ്രണയിച്ചു പോകുമോ എന്ന്‌ ഭയം രുദ്രേട്ടൻ അറിഞ്ഞാൽ എന്നെ… എന്നെ വഴക്കു പറയും… അത് കൊണ്ട് വേണ്ട ഡാ ഈ കളി…. രുക്കുവിനു ചിരി വന്നു… അത് ഇപ്പൊ ഒരു വല്യ തെറ്റ് ആണോ രുദ്രേട്ടൻ നിന്റെ മുറച്ചെറുക്കൻ അല്ലെ.. ഡാ രുദ്രേട്ടൻ ഒരിക്കലും എന്നെ അങ്ങനെ കാണില്ല…ഒരു നാടകം ആയി തുടങ്ങിട് ഞാൻ ഇങ്ങനെ ഒകെ ചിന്തിച്ചാൽ രുദ്രേട്ടൻ എന്നെ തെറ്റിദ്ധരിക്കില്ലേ.. അത് വേണ്ട ഡാ…. ആ… ഞാൻ രുദ്രേട്ടനോട് പറഞ്ഞു നോകാം ഇത്‌ നിർത്താൻ സമ്മതിക്കുമോ എന്ന്‌ അറിയില്ല… സമ്മതിച്ചില്ലെങ്കിൽ ഞാൻ ചത്തു കളയും… എനിക്ക് വയ്യ തീ തിന്നാൻ… എന്നാൽ നീ പോയി ചാക്… ഞാൻ കിടക്കാൻ പോകുവാ……. വീണ പിന്നെയും ഉറങ്ങാതെ നേരം വെളുപ്പിച്ചു…

ഏട്ടാ അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒരു തമാശ ആയിട്ടാണ് എടുത്തത്… ഏട്ടൻ അല്ലെ എന്നോട് പറഞ്ഞത് ഏട്ടന്റെ ഇഷ്ടം ഞാൻ അവളെ അറിയിക്കരുതെന്നു… ഇങ്ങനെ സംഭവിക്കും ഇന്നുണ്ടായിരുന്നെങ്കിൽ ഞാൻ അപ്പോഴേ അവളോട്………. രുക്കു പൊട്ടി കരഞ്ഞു പോയി… ഡാ ചന്തു… ഇനി അതാണോടാ കാര്യം… അവൾ… തെറ്റായിപോയോ ഞാൻ അവളോട്‌ തുറന്നു പറയാതിരുന്നത്…. ശോഭയും തങ്കുവും ആവണിയും അപ്പുവും കൂടി ഹോസ്പിറ്റലിലേക് വന്നു…. ആവണിയെ കണ്ട രുദ്രന്റെ മുഖം ചുമന്നു…. ആവണി ഒരു ഊറിയ ചിരി ചിരിച്ചു….അവൾ രുക്കുവിന്റെ അടുത്തേക് നീങ്ങി… എന്താ രുക്കു പറ്റിയത്.. ഞാൻ ഉറങ്ങുവാരുന്നു അപ്പച്ചി വിളിച്ചപ്പോഴാണ് ഞാൻ അറിയുന്നത് അവൾ രുദ്രൻ കേൾക്കാൻ ആയിട്ടാണ് അത് പറഞ്ഞത്….. രുദ്രനും ചന്തുവും അത് ശ്രദ്ധിച്ചിരുന്നു….

രുക്കു അവളുടെ മുഖത്തു നോക്കാതെ അല്പം നീരസത്തോടെ നടന്നത് പറഞ്ഞു… അയ്യോ ഈ പെണ്ണ് എന്ത് ഭാവിച്ചാ… അഹങ്കാരം അല്ലതെന്താ… ആവണിയുടെ മറുപടി കേട്ടു.. രുദ്രൻ ഒന്ന് ആഞ്ഞു… ചന്തു അവന്റെ കൈയിൽ മുറുകെ പിടിച്ചു…. പാടില്ല… എന്താ നടന്നത് എന്ന്‌ നമുക്ക് അറിഞ്ഞു കൂടാ… ഒന്നും അറിയാതെ എടുത്ത് ചാടരുത്…. രുദ്രന്റെ മുഖത്തേക്കു നോക്കും തോറും ആവണിക് ഉള്ളിൽ ചിരിച്ചു കൊണ്ടിരുന്നു…. മ്മ്ഹ്….. കാമുകന്റെ വെപ്രാളം കണ്ടില്ലേ…. അവളെ തനിക്കു ജീവനോടെ കിട്ടില്ല… ഇതിൽ നിന്നും അവളുടെ ശവം വരും…. വെള്ള തുണിയിൽ പൊതിഞ്ഞു…… ചന്തു….. മോനെ ശോഭ ചന്തുവിന്റെ അടുത്തേക് വന്നു… എന്റെ… എന്റെ കുഞ്ഞിന് എങ്ങനുണ്ട് ഡാ… എന്റെ രുക്കുനെ പോലും ഞാൻ ഇത്‌ പോലെ സ്നേഹിച്ചിട്ടില്ല….

അവളെ എനിക്കു ജീവനോടെ കിട്ടുമോ…. അവർ ചന്തുവിന്റെ തോളിലേക്ക് ചാഞ്ഞു…. അമ്മായി….. അവൾക്കു ഒന്നും പറ്റില്ല… അമ്മായി വേണ്ടേ അമ്മേ സമാധാനിപ്പിക്കാൻ… അമ്മായി കൂടി ഇങ്ങനെ….. നാത്തൂനേ നോക്കിക്കേ … അന്നേരം മുതൽ ഒരു അക്ഷരം മിണ്ടുന്നില്ല….. അവൻ തങ്കുവിന്റെ അടുത്തേക് ചെന്നു.. അമ്മേ….. പോയോട അവൾ…. എന്നെ… എന്നെ പറ്റിക്കുവാനോ… എന്റെ കുഞ്ഞു പോയോ..രാവിലെ ദേ…. എന്റെ മടിയിൽ വന്നു കുറെ നേരം കിടന്നു..ഇതിനായിരുന്നോടാ അത്….. അവർ ആർത്തലച്ചു കരഞ്ഞു….. അമ്മേ…. അവൾക്കു ഒന്നും പറ്റിയിട്ടില്ല.. ചന്തു തങ്കുവിനെ തന്നിലേക്കു ചേർത്തു…. അവന്റെ കണ്ണ് നിറഞ്ഞൊഴുകി…. രുദ്രന്റെ സുഹൃത്തുക്കളായ കുറച്ചു പോലീസ് ഓഫിസർസ് യൂണിഫോമിൽ തന്നെ ഓടി അങ്ങോട്ടെക്ക്‌ വന്നു…..

സർ എന്താണ് സംഭവിച്ചത്…. അവർ ചന്തുവിന്റെയും രുദ്രന്റെയും അടുത്തേക് വന്നു… ഏമാന്മാരെ ഞാൻ പറയാം… താൻ ആരാ… രുദ്രൻ തല ഉയർത്തി നോക്കി…. വക്കൻ അയാൾ ആണ് അവളെ ഇവിടെ എത്തിച്ചത്..ആദ്യം കണ്ടതും.. ചന്തു പറഞ്ഞു.. രുദ്രൻ അയാളെ നോക്കി…. എന്താ സംഭവിച്ചത് രുദ്രന്റെ ശബ്ദം കനത്തു.. ആവണി ഒന്ന് ഭയന്നു… ഈശ്വര എന്താരിക്കും അയാൾ പറയാൻ പോകുന്നത് അയാൾ കണ്ടു കാണുമോ തന്നെ…. അത്… കുഞ്ഞേ ഞാൻ കാവിന്റെ അടുത്തുള്ള തെങ്ങേൽ കേറാൻ തുടങ്ങുവാരുന്നു പെട്ടന്ന് ഒരു കരച്ചിൽ.. നല്ല ഉറക്കെ ആയിരുന്നു വെള്ളത്തിലേക്കു ആരോ വീഴുന്ന പോലെ എനിക്കു തോന്നിയത്… ഞാൻ ഓടി വന്നു നോക്കിയപ്പോൾ രണ്ടു കൈ മുകളിലോട്ടു പൊങ്ങുന്നുണ്ട്…. പിന്നെ ഒന്നും ആലോചിച്ചില്ല.. ഞാൻ ചാടി….

കയ്യിലോട് എടുത്തപ്പോഴാ വല്യൊതെ കുഞ്ഞു ആണന്നു മനസിൽ ആയതു… താൻ മനഃപൂർവം മോഷ്ടിക്കാൻ ശ്രമിച്ചത് അല്ലെ…. അതിൽ ഒരു പോലീസുകാരൻ വക്കന്റെ കോളറിൽ പിടിച്ചു….. അയ്യോ സാറേ അങ്ങനെ പറയല്ലേ… വല്യൊതെ ഉപ്പും ചോറ് ആണ് ഈ തടി… അജിത്തേ വേണ്ട.. അയാളെ വെറുതെ വിട്ടേക്ക്… രുദ്രൻ ആ പോലീസുകാരനോട് പറഞ്ഞു.. താൻ വേറെ ആരെ എങ്കിലും അവിടെ കണ്ടോ.. അസ്വഭാവികം ആയി എന്തെങ്കിലും… രുദ്രൻ അയാളുടെ മുഖത്തേക് നോക്കി… ഇല്ല കുഞ്ഞേ… അങ്ങനെ ഒന്നും കണ്ടില്ല… പിന്നെ അന്നേരം അത് ഒന്നും നോക്കിയില്ല.. കുഞ്ഞിനെ കൊണ്ട് ഓടി വരുവായിരുന്നു… മം… രുദ്രൻ ഒന്ന് മൂളി… ആവണി ശ്വാസം ഒന്ന് വലിച്ചു വിട്ടു.. ഹോ ഭാഗ്യം ആ കാലൻ കണ്ടില്ല.. ഇയാൾ ഏതു നേരത്താണോ തെങ്ങേൽ കേറാൻ വന്നത് അവൾ പല്ല് ഞറുക്കി…

ഡോക്ടർ പുറത്തേക്കു വന്നു… എല്ലാവരും അങ്ങോട്ടേക്ക് നീങ്ങി …. സർ… എല്ലവരും കൂടി ഇവിടെ നിൽക്കണ്ട ആരേലും രണ്ടു പേര് മതി… ഇവിടെ റൂം കിട്ടും.. അത് എടുത്ത് എല്ലാവരും അങ്ങോട്ടു മാറിയാൽ നന്നായിരുന്നു.. അജിത്തേ ഒരു ഹെല്പ് ചെയ്യുമോ… ഒരു റൂം എടുത്ത് ഇവരെ അങ്ങോട്ടു ആകു… ഞാനും രുദ്രനും മതി ഇവിടെ… ചന്തുവേട്ടാ ഞാനും ഇവിടെ നിൽകാം പ്ലീസ്… രുക്കു ചന്തുവിന്റെ മുഖത്തേക്കു നോക്കി… വേണ്ടടാ… നീ അവരുടെ കൂടെ ഇരുന്നോ ഞങ്ങൾ ഉണ്ടല്ലോ… മ്മ്മ്…. അവൾ തലയാട്ടി… എല്ലവരും മുൻപോട്ടു നീങ്ങി…. ചന്തു രുക്കുവിന്റെ കൈയിൽ പിടിച്ചു പുറകോട്ടു നിർത്തി….. അവൾ സംശയത്തോടെ അവനെ നോക്കി….. ആവണിയെ പ്രത്യേകം വാച്ച് ചെയ്യണം… മ്മ്മ്… ചെയ്യാം… അവൾ നടന്നു…. രുദ്ര… ആവണിയിൽ നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ…. മം…. രുദ്രൻ അലക്ഷ്യമായി ഒന്ന് മൂളുക മാത്രം ചെയ്തു… ഒരു രാത്രി മുഴുവൻ രുദ്രനും ചന്തുവും icu ന്റെ മുൻപിൽ ഇരിക്കുകയാണ്….

സർ ഇത്‌ വരെ നിങ്ങൾ അല്പം വെള്ളം പോലും കുടിച്ചിട്ടില്ല…. അജിത് അങ്ങോട്ടേക്ക് വന്നു… വേണ്ട രുദ്രൻ തലയാട്ടി…. രുദ്രൻ കസേരയിലേക്ക് ചാരി…. അവളുടെ ദേഹത്തെ ചന്ദനത്തിന്റെ മണം അവനിലേക്കു കടന്നു വന്നു.. കാവിൽ നടന്നത് ഓരോന്നും അവന്റെ ഉള്ളിലൂടെ കടന്നു പോയി…. ഡോക്ടർ പുറത്തേക്കു വന്നു…. സന്തോഷ വാർത്ത ഉണ്ട്…പേഷ്യന്റ് ക്രിട്ടിക്കൽ സ്റ്റേജ് കവർ ചെയ്തു… ബിപി നോർമൽ ആയി… ഇനീപ്പോ പേടിക്കാൻ ഒന്നും ഇല്ല… ആളു അൺകോൺഷ്യസ് ആണ്.. അത് ഇത്രേം വെള്ളം ഒകെ കുടിച്ചത് അല്ലെ….. പിന്നെ ആർക്കേലും ഒരാൾക്കു കയറി കാണാം…. അത് പറഞ്ഞു ഡോക്ടർ പോയി…. രുദ്രൻ ചന്തുനെ നോക്കി….. അവന്റെ കണ്ണിൽ ഒരു യാചന ഭാവം ആണ്… ചെല്ല് ചെന്നു കാണ്.. നീ ആണ് അവളെ കാണേണ്ടത്… രുദ്രൻ അകത്തേക്കു കയറി…

അജിത് വാ പൊളിച്ചു നില്കുവാണ് ഇതെന്താ സംഭവം സഹോദരൻ പനപോലെ നിക്കുമ്പോൾ ഇവിടെ എന്താ നടക്കുന്നത്… ചന്തു അയാളെ കണ്ണടച്ചു കാണിച്ചു… അവർ ജീവിക്കട്ടെ…. അവൻ ചിരിച്ചോണ്ട് ആണത് പറഞ്ഞത്… ങ്‌ഹേ…. നേരിട്ട് കണ്ടാൽ രണ്ടും അടി ആണല്ലോ.. അവിടെ വരുമ്പോൾ ഞാൻ കാണുന്നത് അല്ലെ ഇപ്പൊ ഇങ്ങനെ ആയോ…. മ്മ്മ്… അത് ഒക്കെ ആയി…. രുദ്രൻ ചെല്ലുമ്പോൾ icu ബെഡിൽ മൂക്കിലൂടെയും വായിലൂടെയും ട്യൂബ് ഇട്ടു കിടക്കുകയാണ് വീണ.. ഇടക്കിടക്കു മുരളുന്നുണ്ട്… കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട്…. മോളെ വാവേ….. മം…. അവൾ ഒന്ന് മൂളി…. എന്തിനാടാ നീ ഇങ്ങനെ ചെയ്തത്… എനിക്കു നീ ഇല്ലാതെ പറ്റില്ലടാ… ഒന്നിനും ഞാൻ വിട്ടു കൊടുക്കില്ല നിന്നെ… അവൻ അവളുടെ നെറുകയിൽ ഒന്ന് മുത്തി…. സർ… കുട്ടി ആൺകോൺഷ്യസ് ആണ്… അധികം സ്‌ട്രെയിൻ ചയിക്കണ്ട കിടന്നോട്ടെ… ഒരു സിസ്റ്റർ അകത്തേക്കു വന്നു…. രുദ്രൻ അവളുടെ തലയിൽ ഒന്ന് തലോടി…. അവൻ പുറത്തേക്കു വന്നു… ഡാ എങ്ങനുണ്ട്…. ബോധം ഇപ്പോഴും ഇല്ല…..

അവൾ ഉണർന്നു കഴിഞ്ഞു ചിലതു ചോദിക്കണം… ചതി നടന്നിട്ടുണ്ടെങ്കിൽ രുദ്രന്റെ യഥാർത്ഥ രൂപം ആവണി തിരിച്ചറിയും….. പിറ്റേദിവസം ഡോക്ടർ വന്നശേഷം അവർ അയാളുടെ ക്യാബിനിൽ ചെന്നു…. ഒരു ദിവസം കൂടി വീണക്ക് icu കിടക്കേണ്ടി വരും ജസ്റ്റ്‌ ഒരു ഒബ്സെർവഷൻ ഇന്ന് വൈകിട്ടു അല്ലങ്കിൽ നാളെ രാവിലെ റൂമിലേക്കു മാറ്റം… ഡോക്ടർ വേറെ എന്തെങ്കിലും കുഴപ്പം… ഏയ് Nothing to worry… പിന്നെ സർ നു വേണമെങ്കിൽ സംസാരികം അധികം സ്‌ട്രെസ് ചെയ്യിക്കാതെ .. കാരണം ഒരു സ്വഭാവിക വീഴ്ച ആകാൻ ഉള്ള ചാൻസ് ഇല്ല… എനിക്കൊരു സംശയം ആണ്… മ്മ്മ്… രുദ്രൻ ഒന്ന് മൂളി…. അവർ ക്യാബിനു പുറത്തു വന്നു… രുദ്ര നീ അവളെ ഒന്ന് കയറി കാണ്…. നീ സംസാരിച്ചു നോക്ക്… മ്മ്മ്മ്….. ഞാൻ നോക്കട്ടെ…. അവൻ icu നു ഉള്ളിലേക്കു കയറി…. വീണ അവനെ ഒന്ന് നോക്കി…

രുദ്രനെ ഇപ്പോൾ കണ്ടാൽ ആകെ കോലം കെട്ടു മുടി എല്ലാം പാറി പറന്നു ഒരു ഭ്രാന്തനെ പോലെ ആയിരിന്നു…. അവൾ ഒന്ന് ചിരിച്ചു… എനിക്കു ഒന്നും ഇല്ല രുദ്രേട്ട…. പണ്ടത്തെ ആ എട്ടുവയസുകാരിയുടെ നിഷ്കളങ്കത അവളിൽ അവൻ കണ്ടു…. എന്താ പറ്റിയത് മോളെ… അവൻ അവളുടെ കൈയിൽ പിടിച്ചു… ആവണി നിന്നെ ഉപദ്രവിച്ചത് ആണോ… ങ്‌ഹേ… അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി അവന്റെ മുഖ ഭാവം കണ്ടാൽ അറിയാം ഇപ്പോൾ താൻ സത്യം പറഞ്ഞാൽ ആവണിയെ അവൻ കൊല്ലാൻ പോലും മടിക്കില്ല…… വേണ്ട പറയാൻ പാടില്ല…. ഏയ്‌ അല്ല രുദ്രേട്ട… ഞാൻ…. ഞാൻ തനിയെ…. തനിയെ എന്തിനാ കുളത്തിന്റെ കരയിൽ പോയത്… അത് ഞാൻ… ഞാൻ.. നിങ്ങളെ തിരക്കി പോയതാ… ഞങ്ങൾ അവിടെ ഇല്ല എന്ന് അറിയിലാരുന്നോ… ഞാൻ അത് ഓർത്തില്ല… പടവിൽ ഉണ്ടെന്നു വിചാരിച്ചു എത്തി നോക്കിയതാ പിന്നെ ഒന്നും ഓർമ ഇല്ല…..

അവൾ എന്തോ മറക്കാൻ ശ്രമിക്കുന്നുണ്ട് അത് രുദ്രന് മനസ്സിൽ ആയി…. എങ്കിലും കൂടുതൽ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല..അവൻ മനസ്സിൽ ചിലതു കുറിച്ചിട്ടു….. രുദ്രൻ അവളുടെ കയ്യിൽ ഒന്ന് പിടിച്ചു… പേടിച്ചു പോയോ.. മം….. എന്നെ വെളിയിൽ കൊണ്ട് പോകാവോ.. എനിക്കു ഇവിടെ കിടക്കണ്ട….. അത് ഞാൻ അല്ല തീരുമാനിക്കുന്നത്… ഡോക്ടർ ആണ്… അവൻ ഒന്ന് ചിരിച്ചു ഡോക്ടറോട് പറ രുദ്രേട്ട…. വീണ ഒക്കെ ആണെങ്കിൽ റൂമിലേക്കു മാറ്റം…ഡോക്ടർ കയറി വന്നു… എനിക്കു കുഴപ്പം ഇല്ല… എനിക്കു ഇവിടെ കിടക്കണ്ട… എങ്കിൽ ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റം… പേഷ്യന്റ് നും അതാണ് നല്ലത്…. സിസ്റ്റർ റൂമിലേക്കു മാറ്റാൻ വേണ്ട ഏർപ്പാട് ചെയ്തോ… വീണയുടെ പൾസ് നോക്കികൊണ്ട് ഡോക്ടർ പറഞ്ഞു…. ഇപ്പൊ ഹാപ്പി ആയിലെ… രുദ്രൻ അവളുടെ കവിളിൽ ഒന്ന് തട്ടി… ഞാൻ പുറത്തുണ്ട്… അവൻ പുറത്തേക്കു ഇറങ്ങി… അവൻ പോകുന്നതും നോക്കി അവൾ കിടന്നു….

രുദ്രൻ കുറച്ചൂടെ ഇവിടെ ഇരിന്നിരുന്നെങ്കിൽ എന്ന് തോന്നി അവൾക്കു… ആ സാമീപ്യം താൻ ഇപ്പോൾ ആഗ്രഹുകുന്നുണ്ട്…. പക്ഷേ രുദ്രേട്ടൻ എന്നെ അങ്ങനെ കാണുവോ… അവൾ കണ്ണടച്ച് കിടന്നു… കണ്മുന്പിലുടെ ആവണിയുടെ മുഖം തെളിഞ്ഞു വന്നു… ഒരു പേടി സ്വപ്നം പോലെ… വീണയെ റൂമിലേക്ക് മാറ്റി… തങ്കം അവളെ കെട്ടിപിടിച്ചു കരയുകയാണ്…. എന്തിനാ എന്റെ മോളെ കുളത്തിന്റെ കരയിൽ പോയത്… എന്റെ നാത്തൂനേ കുഞ്ഞിനെ കൂടി വിഷമിപ്പിക്കാതെ….ശോഭ അകത്തേക്കു വന്നു ശോഭേ പിള്ളാര്‌ വീട്ടിൽ അല്ലെ നീ എന്തിനാ അവരെ ഇട്ടിട്ടു വന്നത്… വീണ ഒന്ന് ഞെട്ടി.. ഈശ്വരാ എന്റെ രുക്കു ആവണിയുടെ കൂടെ…. രുക്കുവും അപ്പുവും വന്നിട്ടുണ്ട് പുറത്തു അവന്മാരുടെ കൂടെ ഉണ്ട് ആവണിയെ ആങ്ങള വന്നു കൊണ്ട് പോയി… അപ്പു പോയിലെ….

ഇല്ല അവനു അവന്റെ വീണച്ചിയെ കാണണം എന്ന്…. വീണേച്ചി അപ്പു ഡോർ തുറന്നു അകത്തേക്കു ഓടി വന്നു അവളെ കെട്ടി പിടിച്ചു കുറെ കരഞ്ഞു… അയ്യേ എനിക്കു ഒന്നും ഇല്ലടാ.. രുക്കു അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഒന്ന് മുത്തി… നീ എന്തിനാടാ തനിച്ചു കുളത്തിന്റെ കരയിൽ പോയത്… അത്… ഞാൻ.. നീ അധികം അവളെ ബുദ്ധിമുട്ടിക്കണ്ട… രുദ്രൻ അകത്തേക്കു വന്നു.. മ്മ്മ്… രുക്കു ഒന്നു മൂളി… …………….വീണയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വന്നു… ആവണി അവിടെ ഇല്ലാത്തത് അവൾക്കു ഒരു ആശ്വാസം ആയിരുന്നു… രുദ്ര ഞാൻ പോയി അമ്മാവനെ കൂട്ടി കൊണ്ട് വരാം . പാവം അമ്മാവൻ ഇത്‌ അറിഞ്ഞു പേടിച്ചു പോയി…. ചന്തു മുറിയിലേക്കു വന്നു.. മം… നീ പോയിട്ടു വാ… വരുമ്പോ ഒരു ഡയറി മിൽക്ക് കൂടി… ഓ… അവന്റെ ഒരു ഡയറി മിൽക്ക്… ആദ്യം പോയി മനസ് തുറന്നു കാണിക്കു…

എന്തായാലും അവിടുന്നും ഗ്രീൻ സിഗ്നൽ കിട്ടീട്ടുണ്ട്… ചന്തു രുദ്രന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു…. ചന്തു പോയതും രുദ്രൻ ബാൽക്കണിയിലേക് നടന്നു… വീണ അവിടെ ചാരുപടിയിൽ ഇരികുവാണ്…. വാവേ…. ങ്‌ഹേ…. അവൾ ചാടി എഴുനേറ്റു…. എന്താ ആലോചിക്കുന്നത്…. ഒന്നുമില്ല….. അവൾ പുറത്തേക്കു നോക്കി… ഇങ്ങോട്ടു നോക്ക് അവൻ അവളുടെ താടിക്കു പിടിച്ചു തന്റെ മുഖത്തിനു നേരെ കൊണ്ട് വന്നു.. ഒന്നും ഇല്ല എന്ന് പറഞ്ഞാൽ പറ്റില്ലല്ലോ… എന്തോ കാര്യം ആയ ആലോചനയിൽ ആണല്ലോ… രുദ്രേട്ട.. ഞാൻ….. ഞാൻ എല്ലാവരെയും പിന്നയും ബുദ്ധിമുട്ടിച്ചോ…ഞാൻ എപ്പോഴും ഇങ്ങനെ ആണല്ലേ പറഞ്ഞാൽ കേൾക്കാത്ത കുട്ടി രുദ്രേട്ടൻ പറയുന്നത് ശെരിയാ.. ഞാൻ… ഞാൻ.. മരിച്ചാൽ മതിയാരുന്നു…

എല്ലാവരുടെയും തലവേദന ഒഴിഞ്ഞേനെ.. നീ മരിച്ചാൽ പിന്നെ എനിക്കു ആരാ ഉള്ളത്… അവൾ ഒന്ന് ഞെട്ടി.. ങ്‌ഹേ എന്താ… നീ വിചാരിച്ചോ ആവണിയുടെ മുൻപിൽ മാത്രം കാണിക്കുന്ന നാടകം ആണ് എന്റേതെന്നു…ഒരിക്കലും അല്ല പൂർണമായും ഈ നെഞ്ചിൽ തട്ടി ജീവിക്കുവായിരുന്നു ഞാൻ… എന്റെ സ്നേഹം നീ മനസ്സിൽ ആക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു… വീണയുടെ കണ്ണ് നിറഞ്ഞു…… രുദ്രേട്ട… ഞാൻ… ഒന്നിനും വിട്ടു കൊടുക്കില്ലടാ നിന്നെ ഞാൻ… എനിക്കു വേണം എന്റെ പെണ്ണിനെ… രുദ്രൻ അവളുടെ മുഖം കൈയിൽ എടുത്തു…. ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു… വീണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി….. വാവേ…. ഇനി എന്നെ വിട്ടു എങ്ങും പോകല്ലേ… അവളെ അവൻ നെഞ്ചോട്‌ ചേർത്തു… ആ നെഞ്ചിലേക്ക് ചേർന്നു അവൾ തേങ്ങി…. കരയാതെഡാ… ഇനി ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല….

അവൻ ആ കണ്ണുനീർ ഒപ്പി… അവളുടെ മുഖത്തേക്കു നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകളിൽ പ്രണയം നിറഞ്ഞു… രുദ്രന്റെ പെണ്ണ് നാണത്താൽ മുഖം താഴ്ത്തി.. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ആ കണ്ണുകളിലേക്കു നോക്കി നിന്നു… പതുക്കെ വിരലുകൾ കൊണ്ട് ആ കണ്ണുകളിൽ ഒന്ന് ഉഴിഞ്ഞു… വിരലുകൾ പതുക്കെ താഴോട്ട് വന്നു ആ അധരങ്ങളിൽ ഒന്നു തൊട്ടു… അവൾ കണ്ണുകൾ മുറുകെ അടച്ചു….. അവന്റെ പ്രണയം ആ അധരങ്ങളിലേക്കു പകർന്നു.. ഒരു നിമിഷം അവൾ ഒന്ന് പിടഞ്ഞു തള്ള വിരൽ കുത്തി ഒന്ന് പൊങ്ങി.. അവൻ അവളെ ഒന്നുകൂടി തന്നിലേക്കു അടുപ്പിച്ചു..

തന്റെ പെണ്ണിന്റെ അധരം അവൻ സ്വന്തമാക്കി… പരസ്പരം മറന്നു അവർ പ്രണയത്തിൽ ലയിച്ചു… വീണ രുദ്രവീണ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല.. രുദ്രന്റെ മാത്രം പെണ്ണ്….. “രുദ്രവീണ ” “രുദ്ര……………. ” അവർ രണ്ടുപേരും ഞെട്ടി പുറകോട്ടു മാറി… ശോഭ…. അവരെ നോക്കി നില്കുന്നു…. അമ്മേ…. നീ മിണ്ടരുത്… അവർ അവരെ രൂക്ഷം ആയി നോക്കിയിട് ഇറങ്ങി പോയി……… (തുടരും )…

രുദ്രവീണ: ഭാഗം 16

Share this story