രുദ്രവീണ: ഭാഗം 41

രുദ്രവീണ: ഭാഗം 41

എഴുത്തുകാരി: മിഴിമോഹന

“””രുദ്ര “””മഹാദേവ “”നീയേ തുണ… അയാളുടെ കണ്ണുകൾ കൂമ്പി പഞ്ചാക്ഷരി ഉരുവിട്ട് ആൽത്തറയിലേക്കു അയാൾ ഇരുന്നു…. ഓം നമഃ ശിവായ “””””””””” ഇതേസമയം അറക്കുള്ളിൽ വീണ ആ നിധികുംഭം യഥാസ്ഥാനത്തു വച്ചു കഴിഞ്ഞിരുന്നു…. അവൾ രുദ്രനെ തിരിഞ്ഞു നോക്കി… വാ… അവൻ അവളെ അടുത്തേക് വിളിച്ചു…. രുദ്ര എവിടെ നിന്നോ ശബ്ദം കേൾക്കുന്നുണ്ട് നീ ശ്രദ്ധിച്ചോ ചന്തു ചെവി വട്ടം പിടിച്ചു…. അതേ.. എന്തോ അപകടം ഉണ്ട് നീ വാ… വീണയുടെ കൈയിൽ പിടിച്ചു അവർ അറക്കു പുറത്തേക്കു ഇറങ്ങി…

ചന്തു നീ അറ പൂട്ടിക്കൊ…. രുദ്രൻ അത് പറഞ്ഞു ഓടി…. അവൻ വരുമ്പോൾ കാണുന്ന കാഴ്ച നിലത്തു തളർന്നു കിടക്കുന്ന ഉണ്ണിയുടെ മേൽ ഗിരീഷ് കയറി നിന്നും ചവുട്ടുന്നതാണ്… വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ചോരയും അതോടൊപ്പം കലർന്ന മണ്ണുമായി ആ പാവം നിലത്തു കിടന്നു നിലവിളിക്കുന്നണ്ട് … മറ്റു രണ്ടു പേര് ആവണിയെ നിഷ്ടൂരം പിടിച്ചു വച്ചിരിക്കുന്നു…. രുദ്രേട്ട എന്റെ ഉണ്ണിയേട്ടൻ…. രുദ്രനെ കണ്ടതും അവൾ അലറി…. എടാ…..”””””””രുദ്രൻ സർവ്വശക്തി എടുത്തു അലറി… ഗിരീഷിന് നേരെ പാഞ്ഞു…. അവന്റെ ശ്കതിയിൽ ഗിരീഷ് മുന്നോട്ടു തെറിച്ചു വീണു….

വീണ്ടും പോരു കാളയെ പോലെ അവൻ കൈമുട്ട് കുത്തി ചാടി പൊങ്ങി രുദ്രന് നേരെ പാഞ്ഞു രുദ്രന്റെ വയറിൽ തല കൊണ്ടു ഇടിച്ചു പുറകോട്ടു കൊണ്ടു പോയി… രുദ്രേട്ട….. വീണ അലറി കൊണ്ടു അവനു നേരെ ഓടാൻ ഒരുങ്ങിയതും ചന്തു അവളുടെ കൈയിൽ പിടിച്ചു പുറകോട്ടു മാറ്റി….ആവണിയെ പിടിച്ചിരുന്ന ഗുണ്ടകൾക്ക് നേരെ തിരിഞ്ഞു അവരിൽ നിന്നും ആവണിയെ നിമിഷം നേരം കൊണ്ടു സ്വതന്ത്ര ആക്കി…… ഉണ്ണിയേട്ട… അവൾ അലറി കൊണ്ടു അവന്റെ അടുതെക്കു പാഞ്ഞു…. ഉണ്ണിയുടെ തല മടിയിൽ എടുത്തു നിലവിട്ടു കരഞ്ഞു….. വീണയും ഓടി അവന്റെ അടുത്തേക് ചെന്നു…. മോളെ അവൻ…. അവൻ… നിന്നെ കൊല്ലും… പോ.. പോയി രക്ഷപെടു… ആവണി ഇവളെ കൊണ്ടു ഇവിടെ നിന്നു പോ….

ഇല്ല ഉണ്ണിയേട്ട നിങ്ങളെ ഇട്ടു ഞങ്ങൾ പോകില്ല……. വീണ കരഞ്ഞു കൊണ്ടു ഇരുന്നു…. രുദ്രന്റെ പ്രഹരം താങ്ങാൻ ആകാതെ ഗിരീഷ് താഴേക്കു വീണു…. ചന്തുവിനെ വലിച്ചു എറിഞ്ഞ മറ്റു രണ്ടുപേർ രുദ്രനെ വശത്തു നിന്നും പൂട്ടി…. ഗിരീഷ് ചാടി എഴുനേറ്റു രുദ്രന്റെ ഉദരത്തിൽ ആഞ്ഞു തൊഴിച്ചു…. ആാാാാ……… രുദ്രൻ ഒന്ന് നിലവിളിച്ചു… പിന്നെയും പിന്നെയും അയാൾ അവനെ ഇടിച്ചു കൊണ്ടിരുന്നു… നെഞ്ചിലും വയറിലും മാറി മാറി പ്രഹരിച്ചു വായിൽ നിന്നും രക്തം വന്നു രുദ്രൻ താഴേക്കു വീണു…… രുദ്ര ചന്തു അവനു അരികിലേക്ക് ഓടി അടുത്തു…. ഒരു നിമിഷം…. ഒറ്റ നിമിഷം ഗിരീഷ് പുറകിൽ കിടന്ന ഇരുമ്പു വടി കൊണ്ടു ചന്തുവിന്റെ തലയിൽ അടിച്ചു….. ചന്തു മുന്നോട്ട് ഒന്ന് ആഞ്ഞു… അവന്റെ കണ്ണുകൾ പുറത്തേക്കു തള്ളി…

അവൻ ഊർന്നു താഴേക്കു പതിച്ചു…. പാതി മറയുന്ന ബോധത്തിൽ രുദ്രൻ അത് കണ്ടു…. അവൻ കൈ കൊണ്ടു ചന്തുവിനെ തൊടാൻ ശ്രമിച്ചു…. കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ചാടി….ബോധം മറയുമ്പോഴും ചന്തു… ചന്തു……. എന്നു നിലിവിളിച്ചു …. വീണയുടെ സമനില തെറ്റിയിരുന്നു ….അവൾ നിശ്ചലം ആയി അത് നോക്കി നിന്നു…… ആവണി അവളെ കൊണ്ടു രക്ഷപെടു… പറയുന്നത് കേൾക്… എന്നെ നോക്കണ്ട…. അവൾ അവൾ രക്ഷപ്പെടണം….. ഉണ്ണി ആവണിയെ കുലുക്കി വിളിച്ചു…. ആവണി അവളെ വലിച്ചു കൊണ്ടു മുൻപോട്ടു പാഞ്ഞു… പിടിക്ക് അവളെ… ഗിരീഷ് ആക്രോശിച്ചി കൊണ്ടു…

ചന്തുവിന്റെ മടിക്കുത്തിൽ നിന്നും അറയുടെ ചാവി കൈകൽ ആക്കി… മറ്റു രണ്ടുപേരും അവർക്ക് പിന്നാലെ ഓടി…ആവണിയുടെ മുടികുത്തിൽ പിടിച്ചു വലിച്ചു നിലത്തു കിടന്ന കല്ലിൽ അവളുടെ തല ഇടിപ്പിച്ച… ആ വേദനയിലും അവൾ അലറി…മോളെ വാവേ നീ ഓട്… രക്ഷപെടു മോളെ….. പക്ഷേ ഒന്നും കാണുകയോ കേൾക്കുകയോ അവൾ ചെയ്തില്ല അവന്മാര് കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു വരുമ്പോൾ ഒരു യന്ത്രം പോലെ അവരോടൊപ്പം ചലിക്കുക മാത്രം ആണ് അവൾ ചെയ്തത്…. ഹഹഹ… എല്ലാം തീർന്നു കഴിഞ്ഞു നിങ്ങൾ പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്തു നിന്നോ… ഞാൻ ഈ അറയിൽ നിന്നും ഇവളെ കൊണ്ടു നിധി എടുത്തു പുറത്തു വരാം…. ഗിരീഷ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു അകത്തേക്കു ഓടി……

രുദ്ര മോനെ…. എഴുന്നേൽക്കു…. രുദ്ര… പേടിച്ചരണ്ട് ഒരു മൂലയിലേക്കു നിരങ്ങി നീങ്ങിയ പുതുമന തിരുമേനി അവനു അരികിലേക്ക് വന്നു… രുദ്രനെ ഉണർതാൻ അയാൾ ശ്രമിച്ചു… മോനെ ചന്തു… അയാൾ മാറി മാറി വിളിച്ചു….. ഈശ്വര ഈ ജന്മവും ഈ കുഞ്ഞുങ്ങൾ ഒന്നിക്കില്ലേ ഇതാണോ നീ എഴുതിയ ഇവരുടെ വിധി…. അതാണ് മഹാദേവ നിന്റെ തീരുമാനം എങ്കിൽ ഈ കാവിൽ തല തല്ലി ഞാനും മരണം കൈവരിക്കും… “”””””ന്യായത്തിനു ഇവിടെ സ്ഥാനം ഇല്ലേ ധർമ്മത്തിന് വില ഇല്ലേ… ഈ കുട്ടികളെ ഒന്നിപ്പിച്ചു കൂടെ…. “””””

ആ മഹാദേവനോട് കേഴുബോൾ പുതുമനയുടെ കൈ വിറച്ചിരുന്നു…… രുദ്രേട്ട…… എഴുന്നേൽക്കു രുദ്രേട്ടന്റെ പെണ്ണിന് വേണ്ടി അവളുടെ മാനത്തിനും ജീവനും വേണ്ടി നിങ്ങൾ എഴുന്നേൽക്കു….. ഉണ്ണി അലറി കരഞ്ഞു…. ആവണി ചെറുതായി തല ഉയർത്തി അവൾ ചാടി പിടഞ്ഞു എഴുനേറ്റു അവളുടെ നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞൊരുന്നു…. ഉണ്ണിയേട്ട… അവൾ അവന്റെ അടുത്തേക് ഓടി….. എല്ലാം പോയി മോളെ… രുദ്രേട്ടൻ ചന്തുവേട്ടൻ എന്റെ കുഞ്ഞ് അവളെ അവൻ… എല്ലാത്തിനും കാരണം ഞാൻ ആണ് എന്റെ നശിച്ച ജന്മം… ഉണ്ണി കരഞ്ഞു കൊണ്ടു ആ മണ്ണിൽ തല ഇട്ടു ഇടിച്ചു….. “”””നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മങ്ഗാരഗായ മഹേശ്വരായ നിത്യായ ശുദ്ധയാ ദിഗംബരായ തസ്മൈ ന കാരായ നമഃശിവായ “””””

“”””””””””””””””””””””””””””””””””””””””””””””””””””” കണ്ണുകൾ അടച്ചു കൊണ്ടു രുദ്രന്റെ കാതോരം പുതുമന ശിവപഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് തുടങ്ങി…. വല്യൊത്തേക്കു പോയ ദുർഗാപ്രസാദ തിരിച്ചു വന്നിരുന്നു……. എന്റെ കാവിലമ്മേ ചതിച്ചോ…. എന്റെ കുഞ്ഞുങ്ങൾക്കു എന്ത് പറ്റി….. ദേവി…… അയാൾ ഓടി വന്നു എങ്ങോട്ടു പോകണം എന്ന് മനസ്സിൽ ആകാതെ അയാൾ നിന്നു…… വല്യച്ഛ… രുദ്രേട്ടൻ ചന്തുവേട്ടൻ…. ഉണ്ണി തല പൊക്കി അയാളോട് കരഞ്ഞു കൊണ്ടു പറഞ്ഞു…. മോനെ…… അയാൾ അലറി കൊണ്ടു അവർക്ക് അരികിലേക്ക് പാഞ്ഞു…… രുദ്ര…ചന്തു എഴുനെൽക്കട മോനെ….. വാവേ മോളെ………. ചന്തു പതുക്കെ കണ്ണുകൾ വലിച്ചു തുറന്നു…..

തല അനക്കാൻ നോക്കി തലയിൽ വലിയ ഭാരം എങ്കിലും അവൻ പതുകെ തല പൊക്കി …. അവന്റെ സമീപം ബോധം അറ്റു കിടക്കുന്ന രുദ്രൻ…… രുദ്ര എഴുനെൽക്കട നിന്റെ പെണ്ണ്…… അവളെ നമുക്ക് രക്ഷിക്കണ്ടേ…… എടാ… എഴുന്നേൽക്കു…. “”””നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മങ്ഗാരഗായ മഹേശ്വരായ നിത്യായ ശുദ്ധയാ ദിഗംബരായ തസ്മൈ ന കാരായ നമഃശിവായ “””””പുതുമന അപ്പോഴും മന്ത്രം തുടരുണാകയാണ്….. ഇതേ സമയം അറക്കുള്ളിൽ….. അറക്കുള്ളിൽ കടന്നതും….ആാാ വാളും ചിലമ്പും എടുത്തു തരാൻ ഗിരീഷ് വീണയുടെ ആജ്ഞാപിച്ചു…. അവൾ നിശ്ചലം ആയി നോക്കി നിന്നു…

അവൻ കൈകൊണ്ട് അത് സ്പർശിക്കാൻ പോയതും ആ മണി നാഗം തല ഉയർത്തി.. അവൻ പേടിച്ചു പുറകോട്ടു മാറി………. നിന്നോട് അല്ലെ പറഞ്ഞത് അത് എടുത്തു തരാൻ അവൻ അവളുടെ മുഖത്തേക്കു ആഞ്ഞു അടിച്ചു… ആാാ….. അമ്മേ ഒരു നിലവിളിയോടെ അവൾ താഴേക്കു വീണു… ആ നിമിഷം അവളുടെ സ്ഥാലകാല ബോധം വീണു…. അവൾ ചുറ്റും നോക്കി…. ഞാൻ ഞാൻ എങ്ങനെ അറയിൽ…. അയ്യോ എന്റെ ഏട്ടന്മാർ….. രുദ്രേട്ട ചന്തുവേട്ടാ… അവൾ അലറി കൊണ്ടു മുന്നോട്ടു ഓടാൻ തുനിഞ്ഞതും ഗിരീഷിന്റെ കൈ അവളുടെ ധാവണിയിൽ പിടിത്തം ഇട്ടു….. മുന്നോട്ടു ആഞ്ഞ അവളിൽ നിന്നു ആ ധാവണി അടർന്നു മാറി….. വെറും പാവാടയും ബ്ലൗസും മാത്രം ആയി…. ഗിരീഷിന്റെ കണ്ണ് ഒരു നിമിഷം അവളുടെ വെണ്ണക്കൽ ശിൽപം പോലുള്ള ആ അർദ്ധനഗ്ന മേനിയിലേക്കു നീണ്ടു…….

വൗ….. ഇത്രയും അഭൗമ സൗന്ദര്യം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല… നിന്റെ മറ്റവൻ ചത്തൊടുങ്ങി…. ദാ ഇന്ന് ഈ രാത്രിയിൽ ഈ അറയിൽ പതിനെട്ടിന്റെ നിറവിൽ നിന്നെ ഞാൻ നീ അറിഞ്ഞിട്ടില്ലാത്ത പുതിയ അനുഭൂതിയിലേക്കു എത്തിക്കാം….. ഗിരീഷിന്റെ സകല നിയന്ത്രണവും കൈയിൽ നിന്നും പോയിരുന്നു….. അവൻ അവളിലേക്ക് അടുത്തു കൊണ്ടിരുന്നു…. വീണ കൈകൾ കൊണ്ടു മാറിടം പൊത്തി.. പുറകോട്ടു മാറി…… “”””നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മങ്ഗാരഗായ മഹേശ്വരായ നിത്യായ ശുദ്ധയാ ദിഗംബരായ തസ്മൈ ന കാരായ നമഃശിവായ “””””

” ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ” വീണ്ടും മന്ത്രം…. അത് രുദ്രന്റെ കര്ണപുടങ്ങളെ തുളച്ചു അകത്തേക്കു കയറി…… രുദ്രന്റെ തലച്ചോറിളെ ഞരമ്പുകളെ ആ ഓങ്കാരം ധ്വനി തട്ടി ഉണർത്തി….. അവൻ ഒന്ന് ഞരങ്ങി… പതുക്കെ കണ്ണുകൾ വലിച്ചു തുറന്നു….. വാ…വേ … വാവേ… വാ……. അവന്റെ ശബ്ദം പതുകെ പുറത്തേക്കു വന്നു…….. പുതുമനയുടെ മന്ത്രത്തിന്റെ ശബ്ദവും വേഗതയും കൂടി…….. വാവേ…… “”””””””””” രുദ്രൻ ചാടി എഴുനേറ്റു….. രുദ്ര വാവ അറയിൽ…. പൊട്ടി ഒലിക്കുന്ന തല പൊക്കാൻ ആകാതെ ചന്തു നിലവിളിച്ചു……. രുദ്രൻ ഒരു നിമിഷം ചാടി എഴുനേറ്റു… അവൻ ഒന്ന് വേച്ചു… അവൻ ഒരു നിമിഷം കൈയിലെ രക്ഷയിൽ പിടി മുറുക്കി.. എവിടെ നിന്നോ അവന്റെ കാലുകൾക്കു ബലം കിട്ടി… അവൻ അറയിലേക്കു ഓടി…….

അറയിലേക്കു രുദ്രൻ ചെല്ലുമ്പോൾ ദേവിയുടെ വാള് സ്വന്തം കഴുത്തിൽ വച്ചു കണ്ണകിയുടെ ശൗര്യത്തോടെ നിൽക്കുന്ന വീണയെ ആണ് കാണുന്നത്….. ഗിരീഷ് അവളുടെ ധാവണിയും കൈയിൽ കറക്കി കൊണ്ടു അവളിലേക്കു അടുത്തു കൊണ്ടു ഇരിക്കുന്നു….. രുദ്രന്റെ തലയിൽ ഒരു മിന്നൽ പാഞ്ഞു… പുതുമന പറഞ്ഞ വാക്കുകൾ… “””””രാജശേഖര റെഡിക്‌ വശംവധ ആകാതിരിക്കാൻ സ്വയം ജീവൻ ത്യജിച്ച സത്യഭാമ.. കാലചക്രം ഇനിയും ആവർത്തിക്കും അത് തടുക്കണം…. “””””” ഒരു നിമിഷം.. രുദ്രൻ വീണയിൽ സത്യഭാമയെ കണ്ടു… അവളുടെ കഴുത്തിലേക്ക് പരാശക്തിയുടെ വാൾമുന ആഴന്നിറങ്ങാൻ തയാറായി നില്കുന്നു….. അതെ ചരിത്രം വീണ്ടും അവർത്തിക്കുമെന്നോണം അത് അവളുടെ ശങ്കു പോലത്തെ കണ്ഠം ചുംബിച്ചു തുടങ്ങിയിരുന്നു………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 40

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story