സാഫല്യം: ഭാഗം 4

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അച്ഛാ..... അയാളുടെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട് അവളത് പറഞ്ഞപ്പോൾ വൈശാഖന് വേദന തോന്നിയിരുന്നു...... ഹൃദയം നുറുങ്ങിയ അവളുടെ കരച്ചിൽ അവന്റെ നെഞ്ച് തകർക്കാൻ ശേഷി ഉള്ളത് ആയിരുന്നു പക്ഷെ..... ഒരു വാക്ക് കൊണ്ട് എങ്കിലും അവളെ അശ്വസിപ്പിക്കാൻ അശക്തൻ ആയിരുന്നു അവൻ..... "അകത്തേക്ക് വിളിക്കുന്നുണ്ട്..... ഒരു പോലീസുകാരൻ വന്നു പറഞ്ഞപ്പോൾ പേടിയോടെ അകത്തേക്ക് പോകാൻ നിൽക്കുന്നവളെ നോക്കുകയായിരുന്നു വൈശാഖൻ...... " ദേവിക വരു.....! അവസാനം വൈശാഖൻ തന്നെ വിളിച്ചെങ്കിലും അവൾക്ക് അവിടേക്ക് ചെല്ലാൻ ഒരു ബുദ്ധിമുട്ടുണ്ട് എന്ന് രാഘവന് തോന്നിയിരുന്നു.... " അച്ഛനും വരാം.....!! അത് പറഞ്ഞ് അയാൾ അവൾക്ക് അരികിലേക്ക് പോകുന്നതിനു മുമ്പ് ഓട്ടോ ഡ്രൈവർ റോയോട് പറഞ്ഞു..... " ഒന്ന് നിൽക്കണേ റോയ്..... ഇപ്പോൾ വരാം...!! " സാരമില്ല രാഘവേട്ടൻ പോയിട്ട് വരു..... അകത്തേക്ക് കയറുമ്പോൾ എന്തൊക്കെയായിരിക്കും അച്ഛനെ നേരിടേണ്ടി വരുന്നത് എന്ന ഭയമായിരുന്നു ആ നിമിഷവും ദേവികയുടെ മനസ്സിൽ......

അകത്തേക്ക് കയറുമ്പോൾ വിശ്വൻ മുതലാളിയുടെ മുഖം മുറുകി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ദേവികയ്ക്ക് ഭയം തോന്നിയിരുന്നു....... രണ്ടുപേരെയും അവിടേക്ക് വിളിപ്പിച്ചു..... " പ്രശ്നം കൈവിട്ടു പോയിരിക്കുക ആണ് വൈശാഖ്.....! നിങ്ങൾ തമ്മിൽ എന്ത് ബന്ധമാണ് എന്ന് നമുക്ക് അറിയില്ല..... പക്ഷേ നിങ്ങളുടെ ഒരു നിലയും വിലയും അനുസരിച്ച് ഈ വിവരം പുറത്തറിഞ്ഞാൽ അത് നിങ്ങൾക്ക് വലിയൊരു മാനക്കേട് ആയി മാറും എന്നുള്ള കാര്യത്തിൽ എനിക്ക് നിസംശയം പറയാൻ പറ്റും..... എസ്‌ഐ പറഞ്ഞു... " അങ്ങനെ മോശം പറയേണ്ട കാര്യമൊന്നുമില്ല..... ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ് ദേവിക...... വിവാഹം കഴിക്കാനും താല്പര്യപ്പെടുന്നുണ്ട്....... വൈശാഖന്റെ മറുപടി അക്ഷരാർത്ഥത്തിൽ വിശ്വനാഥനെ തളർത്തി കളഞ്ഞിരുന്നു..... എസ് ഐ വിശ്വനാഥന്റെ മുഖത്തേക്ക് നോക്കിയിരുന്നു....... അയാളുടെ ഒപ്പം ഉണ്ടായിരുന്ന ഗൗതമിന്റെ മുഖവും മുറുകി ഇരുന്നു ...... എന്നാൽ അത് പരമാവധി പുറത്തേക്ക് കാണിക്കാതിരിക്കാൻ ഗൗതം പണിപ്പെട്ടിരുന്നു......

" എൻറെ കൊച്ചേ മര്യാദയ്ക്ക് ജോലി ചെയ്തിട്ട് വീട്ടിൽ പോയാൽ പോരേ.....! അതിന്റെ പേരിൽ ഇപ്പോൾ എന്തൊക്കെ പൊല്ലാപ്പുകൾ ആണ് ഉണ്ടായിരിക്കുന്നത്.... എസ്ഐ ദേവികയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...... ദേവികയ്ക്ക് ഹൃദയം പൊട്ടും പോലെ തോന്നി...... അവളുടെ നിസ്സഹായത അവന്റെ ഹൃദയം തകർത്തു..... " ആ കുട്ടി അല്ല ഞാനാണ് നിർബന്ധിച്ച് അവളെ കൂടെ കൊണ്ടു പോയത്...... നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ആ കാറിനുള്ളിൽ നടന്നിട്ടില്ല....... എന്നെ ഇഷ്ടമല്ല എന്ന് അവൾ പറഞ്ഞു ഇഷ്ടപ്പെടണം എന്ന് ഞാൻ നിർബന്ധിച്ചു...... അതിനപ്പുറം മറ്റൊരു കാര്യങ്ങളും അതിനുള്ളിൽ നടന്നിട്ടില്ല...... അതല്ല ഇനി എന്തെങ്കിലും ഒരു കാരണം നടന്നു എന്ന് വരുത്തിത്തീർക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ വരുത്തി തീർത്തോളു...... അങ്ങനെയാണെങ്കിൽ ഇവളെ വിവാഹം കഴിക്കാനുള്ള എൻറെ തീരുമാനം കുറച്ചുകൂടി നേരത്തെ ആക്കേണ്ടി വരും എന്നേയുള്ളൂ........ അല്ലാതെ ആ തീരുമാനത്തിന് ഒരു മാറ്റവുമില്ല......... ഇതിൻറെ പേരിൽ എന്ത് പ്രശ്നം നേരിടാനും ഞാൻ തയ്യാറാണ്..... ആ കുട്ടിയും അവളുടെ അച്ഛനെയും വെറുതെ വിട്ടേക്കൂ....... വൈശാഖ് ഉറച്ച മറുപടി പറഞ്ഞു..... അവന്റെ ആ മറുപടി രാഘവനിൽ അല്പം ആശ്വാസം പടർത്തിയിരുന്നു.......

" അവര് പൊയ്ക്കോട്ടെ സാർ.....! മറുപടി പറഞ്ഞത് വിശ്വനാഥനായിരുന്നു.... ആ മറുപടി അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു കളഞ്ഞിരുന്നു..... " അങ്ങനെ പറഞ്ഞു വിടാൻ പറ്റില്ലല്ലോ സർ..... ഇത് നാട്ടുകാർ തന്ന പരാതി ആണ്..... അതുകൊണ്ടുതന്നെ ഇതിന് ഇത്തിരി വാല്യൂ കൂടുതലാണ്...... ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വെറുതെ അങ്ങ് വിട്ടാൽ.... " സാർ ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് എവിടെവേണമെങ്കിലും ഒപ്പിട്ടു തരാം...... വൈശാഖ് പറഞ്ഞപ്പോൾ വിശ്വനാഥനും ഗൗതവും ഒരുപോലെ ഞെട്ടിപ്പോയിരുന്നു...... എസ്‌ ഐ വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി.... നിഷേധാർത്ഥത്തിൽ അയാൾ കണ്ണുകൾ കാണിച്ചു..... "ഇപ്പോ അതിൻറെ ആവശ്യമില്ല..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം...... നിങ്ങൾ പൊയ്ക്കോളൂ.... രാഘവന്റെയും ദേവികയുടെയും മുഖത്തേക്ക് നോക്കി എസ്ഐ അത് പറഞ്ഞപ്പോൾ ആശ്വാസം പോലെയാണ് അവർക്ക് തോന്നിയിരുന്നത്...... അവർ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു..... "

വൈശാഖനും പൊയ്ക്കോളൂ..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കും..... എസ്‌ ഐ പറഞ്ഞപ്പോൾ കൂടുതൽ സമയം അവിടെ നിൽക്കണ്ട എന്ന് വൈശാഖന് തോന്നിയിരുന്നു...... അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗൗതം അവന്റെ അരികിലേക്ക് ചെന്നു..... "ഡാ നീ ഇപ്പോൾ അമ്മാവനെ ദേഷ്യം പിടിപ്പിക്കണ്ട ...... ഞാൻ പതുക്കെ അമ്മാവനോട് പറഞ്ഞു സെറ്റ് ആകാം..... നിഷ്കളങ്കമായി അവൻ പറഞ്ഞു വൈശാഖ് തലകുലുക്കി..... അവന്റെ മനസ്സിൽ ദേവിക മാത്രം ആയിരുന്നു ആ നിമിഷം..... കുടിലത നിറഞ്ഞ കണ്ണുകളോടെ ഗൗതം അകത്തേക്ക് കയറി..... " സർ ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്.....? എസ് ഇ വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...... "ഈ വിവരം വേറൊരു മനുഷ്യൻ അറിയരുത്....... ഇവിടെവെച്ച് തീരണം..... ആരെങ്കിലും അറിഞ്ഞാൽ അവൻ ആ പെണ്ണിനെ കൂട്ടി വീട്ടിലേക്ക് കൊണ്ടുവരും........ എനിക്ക് മാനക്കേടാണ് അത്‌....... അതിനുവേണ്ടി എന്താണ് വേണ്ടത് എന്ന് വെച്ചാൽ അത് ഞാൻ നൽകും....... വിശ്വനാഥൻ പറഞ്ഞു.... " അത്‌ ഞാൻ ഏറ്റു സർ.... ആ നാട്ടുകാർക്ക് കൂടി എന്തെങ്കിലും കൊടുത്തേക്കണം..... ഇല്ലെങ്കിൽ ചിലപ്പോൾ അവർ കുത്തിപ്പൊക്കാൻ ചാൻസ് ഉണ്ട്...... എസ്‌ ഐ പറഞ്ഞു.....

" അതൊക്കെ ഞാൻ വേണ്ടതുപോലെ ചെയ്തോളാം..... എസ് ഐ പറഞ്ഞ വാക്കുകളുടെ ആശ്വാസം വിശ്വനാഥന്റെ മുഖത്ത് തെളിഞ്ഞിരുന്നു...... എങ്കിലും മകനോടുള്ള ദേഷ്യം ആ മുഖത്ത് പ്രതിഫലിക്കുന്നത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു....... 💚💚💚💚💚💚💚💚💚💚💚💚💚💚💚 പുറത്തേക്കിറങ്ങിയപ്പോഴേക്കും വൈശാഖൻ ഇറങ്ങി വരുന്നതിനു മുൻപേ തന്നെ ഓട്ടോയിൽ കയറി ദേവികയും രാഘവനും പോയിക്കഴിഞ്ഞിരുന്നു....... അത് കാൺകെ വൈശാഖന് ഒരു വേദന തോന്നിയിരുന്നു...... താൻ കാരണമാണ് അവളിപ്പോൾ അപഹാസ്യയായി മറ്റുള്ളവരുടെ മുൻപിൽ നിൽക്കേണ്ടി വന്നത്...... പലവട്ടം വരില്ല എന്ന് ശാഠ്യം പിടിച്ച് അവളെ താനാണ് നിർബന്ധിച്ചു വണ്ടികയറിയത്...... വല്ലാത്ത വേദന തോന്നി അവന്...... കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ കൊണ്ട് അവൾ തളർന്നു പോയി എന്ന് അവന് തോന്നിയിരുന്നു....... തങ്ങൾ തമ്മിലുള്ള അന്തരത്തെ കുറിച്ച് അവൾ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് അവൻ കരുതിയിരുന്നില്ല...... ഇനി എന്താണെങ്കിലും അവളുടെ കണ്ണുനീരിനു മറുപടി നൽകേണ്ടതാണ് തന്റെ കടമ എന്ന ബോധം ഉദിച്ചു ഉയർന്നു......... അതിനോടൊപ്പം തന്നെ എന്തുവന്നാലും തൻറെ പെണ്ണിനെ ഉപേക്ഷിക്കില്ല എന്ന ഒരു തീരുമാനവും വൈശാഖൻ എടുത്തു കഴിഞ്ഞിരുന്നു........

ഈ സമയം ഗൗതം തൻറെ ബുദ്ധിയെ പഴിക്കുകയായിരുന്നു...... പെട്ടന്ന് കുറേസമയം ആ കാറിനുള്ളിൽ നിന്നും ഇരുവരും ഇറങ്ങി വരാതിരുന്നപ്പോൾ ഗ്രീഷ്മയുടെ വേദനിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു......... അതുകൊണ്ടാണ് അവിടെ അടുത്തുനിന്ന് ഒരു നാട്ടുകാരനെ ചട്ടംകെട്ടി ആളിനെ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടത്........ ഇത് പുറംലോകം അറിഞ്ഞാൽ അവൻ അവളെ ചേർത്തു പിടിക്കും എന്ന് താൻ ചിന്തിക്കണമായിരുന്നു....... ഗ്രീഷ്മയെ മാത്രമേ ആ നിമിഷം ചിന്തിച്ചിരുന്നു....... ബുദ്ധിമോശം......! ഒരു നാണക്കേട് ഉണ്ടായാൽ പിന്നീട് ഒരിക്കലും അവനോട് അടുക്കാൻ അവൾ തയ്യാറാവില്ല എന്ന് വിശ്വസിച്ചു...... വിശ്വനാഥ് അറിഞ്ഞാൽ അവളെ അവിടെനിന്ന് പറഞ്ഞുവിടും പിന്നീട് വൈശാഖ് അവളെ മറന്നു കൊള്ളും....... അങ്ങനെ ആയിരുന്നു താൻ കരുതിയിരുന്നത്...... പക്ഷേ തൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് അവിടേക്ക് വന്ന ഒരു പോലീസുകാരൻ ആയിരുന്നു........ അയാൾ പ്രശ്നം വഷളാക്കി അതോടെ വിഷയം തന്റെ കൈവിട്ടു പോയിരുന്നു........

ഇപ്പോൾ വിശ്വനാഥൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ പോലീസ് സ്റ്റേഷനിൽ വച്ച് അവളെ വിവാഹം കഴിക്കാൻ പറ്റും എന്ന് വൈശാഖ് എഴുതി ഒപ്പിട്ടു കൊടുത്തേനേ....... അങ്ങനെയാണെങ്കിൽ തന്റെ പെങ്ങൾ....... ഇത്രകാലവും അവൾ സ്വപ്നം കണ്ടത്........ അതിലെല്ലാമുപരി താൻ ഇത്രകാലവും സ്വപ്നം കണ്ട സ്വത്ത് മുഴുവൻ മറ്റൊരു കൈകളിലേക്ക് ചെന്നുചേർന്നേനേ.... ഒരു നിമിഷം തന്റെ ബുദ്ധിയെ പഴിച്ചു ഗൗതം...... ഏതായാലും താൻ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല എന്നുള്ളത് അവൻറെ ആത്മവിശ്വാസം ചെറുതായൊന്ന് വർധിപ്പിച്ചിരുന്നു.......... ഇനി വൈശാഖിനെ യും ദേവികയും തമ്മിൽ പിരിക്കാൻ ഉള്ള കാര്യങ്ങൾ നോക്കുമ്പോൾ അത് കുറച്ചു കൂടി ആലോചിച്ച് ചെയ്യേണ്ടതാണ് എന്ന ചിന്തയും ആ നിമിഷംതന്നെ ഗൗതമിന്റെ മനസ്സിലേക്ക് വന്നിരുന്നു....... 💚💚💚💚💚💚🌹🌹🌹🌹🌹🌹💚💚💚💚💚💚 വണ്ടിയിലേക്ക് കയറുമ്പോൾ വൈശാഖന് ഉറപ്പുണ്ടായിരുന്നു ചെല്ലേണ്ടത് ദേവികയുടെ വീട്ടിലേക്ക് തന്നെയാണെന്ന്........

ആകെ തളർന്നിരിക്കുന്നു അവളും അച്ഛനും എന്ന് അവനറിയാമായിരുന്നു....... അവരെ ആശ്വസിപ്പിക്കേണ്ടത് തൻറെ കടമയാണ്....... തനിക്കല്ലാതെ മറ്റാർക്കും ഈ സമയത്ത് അവരെ ആശ്വസിപ്പിച്ച് ഒരു വാക്ക് പറയാൻ കഴിയില്ല......... അതുകൊണ്ടുതന്നെ ആ വീടിൻറെ മുൻപിലേക്ക് വണ്ടി നിർത്തുമ്പോൾ വീടിൻറെ ഇല്ലായ്മകൾ നോക്കി കാണുകയായിരുന്നു വൈശാഖ്.... എന്തുകൊണ്ടാണ് ദേവിക തന്നിൽ നിന്നും അകന്നു പോകുന്നത് എന്ന് ആ നിമിഷം അവന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു...... ആ വീടിൻറെ ഇല്ലായ്മകൾ അതിനുള്ള ഉത്തരം അവന് വേണ്ടി വിളിച്ചു പറയുന്നത് പോലെ അവനു തോന്നി..... കല്ലുകൾ പാകിയ സ്റ്റെപ്പ് പോലെയുള്ള പടവുകളിലൂടെ മുകളിലേക്ക് കയറിയപ്പോൾ വൈശാഖന് വല്ലാത്ത വേദന തോന്നിയിരുന്നു....... വൈശാഖൻ വരുന്നത് കണ്ടപ്പോൾ തന്നെ രാഘവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു...... കുറച്ചുസമയം കഴിഞ്ഞ് ആണ് ദേവിക അവനെ കണ്ടത്....... അവനെ കണ്ടപ്പോഴേക്കും അവൾക്കും ഒരു ഭയം തോന്നിയിരുന്നു..... "അകത്തേക്ക് കയറികോട്ടേ.....? കാലിലിട്ടിരുന്ന ഷൂ അഴിച്ചു കൊണ്ട് വൈശാഖൻ അനുവാദം തിരക്കിയപ്പോൾ വേണ്ട എന്ന് പറയാൻ രാഘവനു തോന്നിയില്ല.....

" കയറിവരു..... രാഘവൻ പറഞ്ഞു...... അകത്തേക്ക് കയറിയതും അവൻ മൊത്തത്തിൽ അവിടെ നോക്കി........ സിമൻറ് കൊണ്ട് തേച്ച ഒരു സാധാരണ തറയാണ്....... ഭിത്തിയാണെങ്കിൽ ചെങ്കല്ലും സിമൻറ് കട്ടയും ഒരുമിച്ചു ചേർന്ന രീതിയിൽ ഉള്ളത്........ ചെറുതെങ്കിലും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട് അവന് പക്ഷേ ഇഷ്ടമായിരുന്നു....... " ഒരുപാട് ബുദ്ധിമുട്ടിയാണ് വീട് കണ്ടുപിടിച്ചത്...... പണ്ടെപ്പോഴോ ദേവികയുടെ പിന്നാലെ ഇവിടെ വരെ എത്തിയിട്ടുണ്ട്....... ആ ഒരു ഓർമ്മയിൽ കണ്ടുപിടിച്ചതാണ്..... അത് പറയുമ്പോൾ അവൻറെ മുഖം ഉത്സാഹപൂർണ്ണം ആയി....... അയാളുടെ ശോഷിച്ച കൈകൾക്ക് മുകളിലേക്ക് തൻറെ കൈകൾ വച്ച് വൈശാഖ് പറഞ്ഞു..... " ഞാൻ കാരണം അച്ഛനും അച്ഛൻറെ മോൾക്കും ഒരുപാട് വേദനിക്കണ്ടി വന്നിട്ടുണ്ട് എന്ന് എനിക്കറിയാം....... പക്ഷേ എനിക്ക് ദേവികയോട് തോന്നുന്നത് ഒരു നേരമ്പോക്ക് അല്ല...... അച്ഛനോട് ഇതിൽ കൂടുതൽ പറഞ്ഞു തരാൻ എനിക്ക് അറിയില്ല....... അവളെ എനിക്ക് തന്നാൽ പൊന്നുപോലെ ഞാൻ നോക്കിക്കോളാം....... അവളെ മാത്രമല്ല നിങ്ങളെയും....... വൈശാഖനെന്നും ഒരാളെ മാത്രമേ സ്നേഹിച്ചിട്ട് ഉള്ളൂ........ പ്രണയ സ്വപ്നങ്ങൾ വിടർത്തിയ കൗമാരം മുതൽ മനസ്സിൽ കയറിക്കൂടിയ രൂപമാണ് അച്ഛൻറെ മോളുടെത്.....

പലവട്ടം എന്റെ ഇഷ്ടം അറിയിച്ചിട്ടും എതിർത്തത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്കറിയാം....... അതുകൊണ്ട് നിങ്ങളെ എല്ലാവരെയും സ്നേഹിക്കാൻ എനിക്കും കഴിയും....... ഞാൻ കാരണം അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല..... ഒരിക്കലും എൻറെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഇന്നത്തെ ദിവസം കൊണ്ട് എനിക്ക് പൂർണമായി ബോധ്യമായി...... പക്ഷേ എന്തുവന്നാലും ദേവികെ മറക്കാൻ എനിക്ക് കഴിയില്ല....... അച്ഛന് സമ്മതമാണെങ്കിൽ ഒരു രജിസ്റ്റർ വിവാഹത്തിന് ഞാനൊരുക്കമാണ്....... നാളെ എങ്കിൽ നാളെ...... നിങ്ങൾ പറയുന്നതാണ് ദിവസം.... " അയ്യോ മോനെ.....! അതൊന്നും വേണ്ട വിശ്വനാഥൻ മുതലാളിയെ പോലെയുള്ള ഒരാളോട് എതിരിട്ട് ഈ നാട്ടിൽ ജീവിക്കാനുള്ള ധൈര്യം ഒന്നും ഞങ്ങൾക്കില്ല....... ഞങ്ങൾ വെറും പാവങ്ങൾ ആണ് മോനെ....... രാഘവൻ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി....... " അങ്ങനെയൊന്നും കരുതണ്ട നമുക്ക് ഓരോരുത്തരുടെ സാമ്പത്തികസ്ഥിതി നോക്കി സ്നേഹിക്കാൻ കഴിയില്ല......

എൻറെ മനസ്സിൽ എല്ലാവരെക്കാളും ഉയർന്നുനിൽക്കുന്ന സാമ്പത്തികം ഉള്ള ആൾ തന്നെയാണ് ദേവിക...... രജിസ്റ്റർ മാരേജിനു വേണ്ട നടപടികളൊക്കെ ഞാൻ സ്വീകരിച്ച്ചു കൊള്ളട്ടെ.....? രാഘവന്റെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ രാഘവൻ നിൽക്കുകയായിരുന്നു..... " എനിക്ക് സമ്മതമല്ല.....! ഉറച്ച മറുപടി ദേവികയുടെ ആയിരുന്നു...... അത് കേട്ടിട്ടും അവന് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തോന്നിയില്ല........ ദേവിക അല്ലെങ്കിലും അങ്ങനെ മാത്രമേ പറയൂ എന്ന് അവന് നന്നായി അറിയാമായിരുന്നു...... " അച്ഛാ..... ഇതിൽ കൂടുതൽ എൻറെ മനസ്സ് തുറന്നു കാണിക്കാൻ എനിക്ക് അറിയില്ല...... ദേവികയെ എനിക്ക് മറക്കാൻ സാധിക്കില്ല ....... ഞാൻ അച്ഛൻറെ കാല് പിടിക്കാം...... വൈശാഖ് അത് പറഞ്ഞപ്പോൾ ഒരു നിമിഷം രാഘവനും ദേവികയും ഒരുപോലെ ഞെട്ടിപ്പോയിരുന്നു..... " അയ്യോ വേണ്ട മോനെ രാഘവൻ പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റു....... അവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണെങ്കിൽ എനിക്ക് സമ്മതമാണ് മോൻ പറയുന്നതുപോലെ ഒരുവിവാഹത്തിന്.....

അതിൻറെ പേര് എന്ത് പ്രശ്നം നേരിടേണ്ടി വന്നാലും സാരമില്ല ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന സമാധാനത്തിൽ ബാക്കി മൂന്നു ആത്മാക്കൾ മരിക്കാനും തയ്യാറാണ്....... മോൻ അത്രമേൽ അവളെ സ്നേഹിക്കുന്നു എന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി...... അച്ഛൻ പറഞ്ഞാൽ അവൾ കേൾക്കും..... രാഘവന്റെ ഉറച്ച മറുപടിയിൽ ദേവിക ഞെട്ടി പോയിരുന്നു.... " ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ദേവികയെ തന്നെയായിരിക്കും...... മനസ്സ് നിറഞ്ഞാണ് വൈശാഖൻ പുഞ്ചിരിച്ചത്...... പക്ഷേ ദേവികയിൽ അച്ഛൻറെ തീരുമാനം ഒരു ഞെട്ടലാണ് ഉണർത്തിയത്..... " അച്ഛാ....!. ഒരു ശാസനയുടെ അയാളെ വിളിച്ചു അവൾ.... "മോൾ ഇനി ഒന്നും പറയണ്ട..... എനിക്കറിയാം ഇഷ്ടമില്ലാഞ്ഞിട്ടല്ല നീ അതിനു തയ്യാറാകാത്തത് എന്ന്..... ഞങ്ങളെക്കുറിച്ച് നീ നോക്കണ്ട...... എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോളാം..... നീയെങ്കിലും രക്ഷപെട്ടു കണ്ടാൽമതി അച്ഛന്.... അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ വാൽസല്യം തിളങ്ങിയിരുന്നു...... " ഒന്നും നൽകാൻ ഇല്ല എനിക്ക്...... ഇവളെ അല്ലാതെ.... അവന്റെ മുഖത്തേക്ക് നോക്കി ആ വൃദ്ധൻ അത് പറയുമ്പോൾ അയാളുടെ മുഖം നൽകിയ നിസ്സഹായത മാത്രമായിരുന്നു വൈശാഖിന് വേദന സമ്മാനിച്ചത്....................... (തുടരും )………..

സാഫല്യം : ഭാഗം 3

Share this story