സാഫല്യം: ഭാഗം 5

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

"പേടിക്കണ്ട.....! ഇതിൻറെ പേരിൽ നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാവില്ല..... ഞാൻ നിങ്ങൾക്ക് തരുന്ന ഉറപ്പാണ്... വൈശാഖൻ അവളുടെ മുഖത്തേക്ക് നോക്കി...... അവളുടെ ഭയന്ന് മുഖത്തേക്ക് നോക്കി തന്നെ ആയിരുന്നു അവൻ അത്‌ പറഞ്ഞത്...... " ഇതിൻറെ പേരിൽ നിങ്ങളെ ഭീഷണിപ്പെടുത്താനും ഇവിടെ വന്ന് ഉപദ്രവിക്കാനും ആരും വരില്ല...... ആ ഉറപ്പു നൽകിയതിനു ശേഷമാണ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയത്...... പക്ഷെ അവന്റെ ആ ഉറപ്പിന് അവളുടെ അവളുടെ മനസിലെ ഭയത്തിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല..... അവൻ പോയ പുറകെ ദേവിക അച്ഛൻറെ അരികിലേക്ക് വന്നു..... " അച്ഛൻ എന്തറിഞ്ഞിട്ടാണ് അങ്ങനെ ഒരു ഉറപ്പ് അയാൾക്ക് കൊടുത്തത്........ " നിൻറെ മനസ്സ് അറിഞ്ഞിട്ട് തന്നെ....! എനിക്കറിയാം നിനക്ക് ഇഷ്ടമാണെന്ന്...... എൻറെ മോളെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ കിട്ടുന്നതാണ് നിനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം......

അയാൾ പറഞ്ഞ ഒരോ വാക്കുകളിലും നിന്നെക്കുറിച്ചുള്ള കരുതൽ ഉണ്ട്....... നിന്നെ സ്നേഹിക്കാൻ അയാൾക്ക് കഴിയും...... ആ വിഷാദം അലയടിക്കുന്ന കണ്ണുകൾ വൈഡൂര്യം പോലെ തിളങ്ങിയത് അവൾ കണ്ടു.... തന്റെ ചിന്തകളിൽ പോലും അയാളോട് ഒരു പ്രണയം തോന്നിയിട്ടില്ല എന്ന് അച്ഛനോട് എങ്ങനെ പറഞ്ഞു മനസിലാക്കും.... " അച്ഛാ..... സർ ഇപ്പൊ പറയുന്ന വാക്കുകൾ ഒന്നും ആയിരിക്കില്ല ജീവിതം തുടങ്ങുമ്പോൾ...... ഒരുപാട് കുറവുകൾ എനിക്ക് ഉണ്ടാകും...... ഞങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്...... സിനിമയിലൊക്കെ ഇങ്ങനത്തെ കഥകൾ കാണാൻ കൊള്ളാം യഥാർത്ഥജീവിതത്തിൽ ഇതൊന്നും പ്രാവർത്തികമാവുകയില്ല..... കുറെ കാലം കഴിയുമ്പോൾ അദ്ദേഹത്തിന് തന്നെ തോന്നും ഞാൻ അദ്ദേഹത്തിന് ചേരുന്ന ഭാര്യ ആയിരുന്നില്ലന്ന്..... അപ്പോൾ ഈ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നും....... അവൾ അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചു.... പക്ഷെ ശോഭനമായ മകളുടെ ഭാവി മാത്രം ആഗ്രഹിച്ച ആ വൃദ്ധന്റെ മനസ്സിൽ അത്‌ കയറില്ല..... " ഒക്കെ മോളുടെ തോന്നൽ ആണെങ്കിലോ.....?

അയാൾക്ക് അങ്ങനെ ഒരു മനസ്സ് അല്ലെങ്കിലോ....? എന്താണെങ്കിലും അയാൾ ആയിട്ട് പറഞ്ഞതാണ് നിനക്ക് രക്ഷപ്പെടാൻ കിട്ടുന്ന ഒരു അവസരം ആണ്.... അച്ഛന് സന്തോഷം മാത്രമേ ഉള്ളൂ....... അതിൻറെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ട് അച്ഛന് ഉണ്ടായാലും അച്ഛന് കുഴപ്പമില്ല.....!! ഇനി അയാളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അവൾക്ക് തോന്നി...... മകളുടെ ഭാവി ആലോചിച്ചു അയാൾ സ്വാർത്ഥൻ ആയി എന്ന് അവൾക്ക് മനസിലായി..... തന്റെ ജീവിതം താൻ ആഗ്രഹിക്കാത്ത വഴിയിലൂടെ ഒഴുകി തുടങ്ങാൻ പോവുക ആണെന്ന് അവൾക്ക് മനസിലായി..... 💚💚💚💚💚🥀🥀🥀🥀🥀💚💚💚💚💚 പിറ്റേന്ന് രാവിലെ അവൾ കടയിലേക്ക് പോയില്ല..... കടയിലേക്ക് ചെന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു...... വീട്ടിൽ ആരും നിർബന്ധിച്ചുമില്ല..... അവളോട് ഇതിനെപ്പറ്റി ഒന്നും ചോദിക്കേണ്ട എന്ന് ഗോപികയോട് രാഘവൻ പറഞ്ഞിരുന്നു....... തളർന്നു കിടക്കുന്നതിനാൽ തന്നെ അമ്മ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.......

മറ്റൊരു ജോലി ഇനി എങ്ങനെ കണ്ടു പിടിക്കും എന്നായിരുന്നു അവളുടെ മനസിലെ ആകുലത..... മിഴിക്കോണിൽ തളം കെട്ടിയ വിഷദം തന്റെ കുടുംബത്തെ ഓർത്തു മാത്രം ആയിരുന്നു...... അവരെ ഞെട്ടിച്ചുകൊണ്ട് അന്ന് ഉച്ചയായപ്പോൾ വൈശാഖൻ വീണ്ടും അവിടേക്ക് വന്നു...... വൈശാഖനെ കണ്ടപാടെ ദേവികയുടെ ശരീരത്തിൽ വീണ്ടും ഒരു വിറയൽ അനുഭവപ്പെട്ടിരുന്നു...... " അച്ഛൻ ഇല്ലേ ദേവൂ....? ഗൗരവപൂർവം അവളോട് അവൻ ആദ്യം തിരക്കിയത് അത്‌ ആയിരുന്നു...... ആ സ്വരത്തിൽ പതിവിലും അധികാരം കലർന്നോ ....? മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അവന്റെ മനസ്സ് കാണിച്ചു തന്നു..... " ഇല്ല...... അച്ഛൻ കടയിൽ പോയിരിക്കാ..... ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്ന സമയം ആകുന്നതേയുള്ളൂ..... അവളുടെ ആ മറുപടി കേട്ടപ്പോൾ അവൻ പിന്നീട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..... "അച്ഛനെ ഒന്ന് വിളിക്കാമോ....? ഞാൻ വന്നിട്ടുണ്ടെന്ന് പറയുമോ....? എനിക്ക് അത്യാവശ്യം ആയിട്ട് അച്ഛനോട് ഒന്ന് സംസാരിക്കണം ആയിരുന്നു...... ഒരു പരിഭ്രമം അവളിൽ ഉടലെടുത്തു.... "ഞാൻ വിളിക്കാം സർ.....

അവൾ പെട്ടെന്ന് ഫോൺ എടുത്ത് അയാളുടെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു..... വൈശാഖൻ വന്ന വിവരവും കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്ന് പറഞ്ഞ കാര്യവും ഒക്കെ പറഞ്ഞു........ അയാൾ പെട്ടെന്ന് തന്നെ ഓടിപ്പിടിച്ച് അവിടേക്ക് വന്നിരുന്നു..... " അച്ഛനെ കാണാൻ വേണ്ടിയാ ഞാൻ വന്നത്..... അച്ഛനും ദേവികയ്ക്കും ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ഈ വ്യാഴാഴ്ച വിവാഹം രജിസ്റ്റർ ചെയ്യാം...... വൈശാഖന്റെ മറുപടി അവളിൽ ഒരു ഞെട്ടൽ ഉളവാക്കി..... "ഈ വ്യാഴാഴ്ചയോ.....? രാഘവനിലും ഒരു നടുക്കം ഉണ്ടായി.... "ഈ വ്യാഴാഴ്ച എന്ന് പറയുമ്പോൾ ഇന്നിപ്പോൾ ചൊവ്വേ ആയില്ലേ....? ഇനിയും ഒരു ദിവസം മാത്രമല്ലേ ഉള്ളൂ..... രജിസ്റ്റർ ഓഫീസിൽ എല്ലാം അപേക്ഷകൾ കൊടുക്കണം എങ്കിൽ തന്നെ ഒരുപാട് സമയം ആകില്ലേ....? " അത് സാരമില്ല അച്ഛാ.... എനിക്ക് പരിചയമുള്ള രജിസ്റ്റർ ഓഫീസിൽ നിന്ന് കാര്യങ്ങളും ഞാൻ ശരിയാക്കിയിട്ടുണ്ട്....... വിവാഹം രജിസ്റ്റർ ചെയ്ത ഒരു മാസം കഴിയുമ്പോഴും രജിസ്ട്രായി എന്ന് അറിയാൻ സാധിക്കും......

സാധാരണ നിയമം അനുസരിച്ച് അപേക്ഷ കൊടുത്ത് ഒരു മാസം നോട്ടീസ് ബോർഡിൽ ഒക്കെ ഇട്ടാണ് ഇപ്പൊൾ അങ്ങനെ ഒന്നും വേണ്ട ഞാൻ അതിനുള്ള ഏർപ്പാടുകൾ ഒക്കെ ചെയ്തിട്ടുണ്ട്..... നമ്മുടെ ചെല്ലുക ഒപ്പിടുക... ഒരു ആഴ്ച കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് വാങ്ങുക അത്രേയുള്ളൂ...... സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ഈ വിവാഹത്തെക്കുറിച്ച് ആരും അറിയില്ല....... പിന്നെ ഞാൻ ഒറ്റപ്പാലത്ത് ഒരു വീട് കണ്ടുപിടിച്ചിട്ടുണ്ട്, അവിടേക്ക് നമുക്ക് എല്ലാവർക്കും കൂടി പോകാം...... സർട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം പോയാൽ മതി..... ആദ്യം നിങ്ങൾ തന്നെ പോവുക അവിടെ ഒരു ഹോസ്പിറ്റലിൽ ദേവികയുടെ അമ്മയ്ക്ക് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഞാൻ തയ്യാറാക്കിയിട്ടുണ്ട്...... അവിടെത്തന്നെ അച്ഛനൊരു ജോലി..... ഒരു വീട് എനിക്ക് എൻറെ ഒരു ഫ്രണ്ടിന്റെ കമ്പനിയിൽ ജോലിയും ശരിയാക്കിയിട്ടുണ്ട്....... ഇതിൽ കൂടുതൽ ഒന്നും എനിക്ക് ഈ ചെറിയ സമയം കൊണ്ട് ചെയ്യാൻ സാധിക്കില്ല...... അവനെല്ലാം തീരുമാനിച്ചുകഴിഞ്ഞു എന്ന് ദേവിക മനസ്സിലായിരുന്നു......

അകാരണമായ ഒരു ഭയം അവളെ വലയം ചെയ്യുന്നുണ്ടായിരുന്നു...... ഇതൊക്കെ എങ്ങനെ ആകും എന്നുള്ള ഒരു ഭയം അവളുടെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു....... " പെട്ടെന്നൊരു വിവാഹം എന്നൊക്കെ പറയുമ്പോൾ ഞാനൊന്നും കരുതിയിട്ടില്ല മോനെ...... അയാൾ തന്റെ നിസ്സഹായവസ്ഥ തുറന്നു പറഞ്ഞു...... " എന്ത് കരുതുന്ന കാര്യമാണ് അച്ഛൻ പറഞ്ഞത്....... സ്വർണം ആണോ അതോ പണമോ....? ഒന്നും എനിക്ക് വേണ്ട......! നിറഞ്ഞമനസ്സോടെ ഇവളെ എൻറെ കൈകളിലേക്ക് വെച്ച് തന്നാൽ മാത്രം മതി....... അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " എങ്കിലും അവളെ വെറുംകൈയോടെ എങ്ങനെയാ..... രാഘവന് വേദന തോന്നി... " വെറുംകൈയോടെ അല്ലല്ലോ നല്ല മനസ്സുള്ള നല്ലൊരു മകളെയാണ് വളർത്തിവലുതാക്കി എൻറെ ജീവിതത്തിലേക്ക് അച്ഛൻ തരുന്നത്....... അതിനപ്പുറം മറ്റൊരു സ്ത്രീധനവും അച്ഛന് തരാനില്ല...... അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയപ്പോഴേക്കും ദേവിക അകത്തേക്ക് ഓടിയിരുന്നു..... ഇനി കൂടുതലൊന്നും അവൾക്ക് കേൾക്കാൻ വയ്യ എന്ന് തോന്നിയിരുന്നു...... " ഇങ്ങനെ ഞാൻ തീരുമാനിച്ചതോട്ടെ..... ഒരുപാട് താമസിപ്പിച്ചാൽ ചിലപ്പോൾ അച്ഛൻ അറിയും.... പിന്നെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ചു എന്തും ചെയ്യാൻ നോക്കും......

ഞാൻ വീട്ടിൽ പോലും പോകാതെ ഇരിക്കുവാണ്....... അയാളുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ വൈശാഖ് ചോദിക്കുമ്പോൾ അറിയാതെ അയാൾ സമ്മതം മൂളി പോയിരുന്നു...... " എനിക്ക് ദേവികയൊടെ ഒന്ന് സംസാരിക്കണമായിരുന്നു..... ഞാൻ ഒന്ന് സംസാരിച്ചോട്ടെ..... അയാളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ സമ്മതം പറയാതിരിക്കാൻ രാഘവൻ കഴിഞ്ഞിരുന്നില്ല..... "സംസാരിച്ചോളൂ..... അവൻ അകത്തേക്ക് പോയിരുന്നു...... അവിടെ എങ്ങും അവളെ കാണുന്നില്ലയിരുന്നു....... അവൾ വീടിനു പിന്നിലുള്ള കറിവേപ്പ് ചുവട്ടിൽ നിന്ന് വെറുതെ ഇലകൾ മാറ്റി എന്തോ ചിന്തയിൽ നിൽക്കുന്നത് കാണാമായിരുന്നു...... കണ്ണുനീർ ഒഴുകുന്നതുകൊണ്ട് അവൾ കരയുകയാണ് എന്ന് അവന് മനസ്സിലായി..... " ദേവു...... അരികിൽ അവൻറെ സാമിപ്യം അറിഞ്ഞതും അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..... "എന്നോട് തനിക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ.....? ഇനിയിപ്പോ അതല്ലാതെ മറ്റൊന്നും ഈ വിവാഹത്തിനുള്ള ഒരു എതിർപ്പ് ആയി തൻറെ മുഖത്ത് എനിക്ക് കാണാൻ കഴിയുന്നില്ല....... അവൻ തുറന്ന് ചോദിച്ചു..... " ഒരു ഇഷ്ടക്കേടും ഇല്ല സർ.... ഞാൻ പറഞ്ഞില്ലേ.....? എൻറെ മനസ്സിൽ ഇപ്പോഴും നമ്മൾ തമ്മിൽ ഒരുപാട് അകലം ഉള്ളവരാണ്.......

പിന്നെ സാറിനോട് ഇഷ്ട്ടകേടില്ല പക്ഷെ പ്രണയം തോന്നിയിട്ടില്ല എനിക്ക് ഇതുവരെ..... അവൾ തുറന്ന് പറഞ്ഞു.... അവളുടെ വെളിപ്പെടുത്തൽ അവനിൽ ചെറിയൊരു നൊമ്പരം ഉണർത്തിയിരുന്നു..... "ആ ചിന്തയൊക്കെ ഉടനെ ഞാൻ മാറ്റം...... പ്രണയം വിവാഹശേഷം തോന്നിക്കോളും.... ഇഷ്ടക്കേടില്ല എന്ന് അറിഞ്ഞാൽ മതി...... ഞാൻ ഇപ്പോൾ വല്ലാത്ത സന്തോഷത്തിലാണ് ദേവൂ.... സത്യം പറഞ്ഞാൽ അങ്ങനെ ഒരു സംഭവം നടന്നത് പോലും നല്ലതായി എന്നാണ് എനിക്ക് തോന്നുന്നത്..... അതുകൊണ്ടല്ലേ തന്നെ എനിക്ക് സ്വന്തമായി കിട്ടാൻ പോകുന്നത്....... അവന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു.... ഒറ്റവലിക്ക് അവളെ ചേർത്ത് തൻറെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു അവൻ.... ഒരു നിമിഷം ദേവിക ഞെട്ടിപ്പോയിരുന്നു...... കുതറിമാറാൻ ശ്രമിച്ചിരുന്നുവെങ്കിലും അവൻ ഒരിക്കൽ കൂടി അവളെ ശക്തിയായി തന്നോട് ചേർത്തു പിടിച്ചു.... " ഒരുപാട് ഇഷ്ടപ്പെട്ടു പോയതാണ് അങ്ങനെ നഷ്ടപ്പെടുത്തി കളയാൻ എനിക്ക് പറ്റില്ല......! അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവനിൽനിന്നും കുതറിമാറാൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.... പെട്ടന്ന് ഒരു ഓട്ടോറിക്ഷയുടെ ശബ്ദം മുറ്റത്ത് വന്ന് നിൽക്കുന്നത് കണ്ടപ്പോൾ രണ്ടുപേരും കുതറി മാറിയിരുന്നു......

ആ വീടിനുമുന്നിൽ പടിക്കെട്ടുകൾ ഉള്ളതുകൊണ്ട് പിന്നാമ്പുറത്ത് കൂടി ആണ് ഓട്ടോറിക്ഷ അകത്തേക്ക് കയറി വരുന്നത്..... അപ്പോഴാണ് അവൾ അമ്മയുടെ മരുന്ന് തീർന്നിരുന്നു എന്ന് ഓർത്തത്...... അച്ഛൻ വിളിച്ചു പറഞ്ഞതായിരിക്കും റോയിയെ...... അവൻ കണ്ടു എന്ന് അവൾക്ക് ഉറപ്പായിരുന്നു...... അവൾക്ക് ഒരു വല്ലാത്ത ചമ്മൽ തോന്നിയിരുന്നു..... ആദ്യമായാണ് ഒരു പുരുഷൻ അരികിൽ അത്രയും ചേർന്നു നിൽക്കുന്നത്..... കണ്ടിട്ടും കാണാത്തതുപോലെ റോയി ഇറങ്ങിയപ്പോൾ അവൾക്ക് അവളുടെ ഉള്ളിലെ വല്ലായ്മ ഒരിക്കൽക്കൂടി കൂടിയതെ ഉണ്ടായിരുന്നുള്ളൂ....... പരിചയ ഭാവത്തോടെ വൈശാഖിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം ചിരിയോടെ ഒരു പൊതി ദേവികയുടെ കൈകളിലേക്ക് തന്നെ കൊടുത്തു...... " വലിയൊരു ഓട്ടം ഉണ്ടായിരുന്നു അതുകൊണ്ട് താമസിച്ചു പോയത്..... മരുന്ന് തീർന്നു ആയിരുന്നു അല്ലേ.....? അവളോട് റോയ് ചോദിച്ചു.... " ഇല്ല ഒന്നുകൂടി ഇരിപ്പുണ്ടായിരുന്നു....... അവൻറെ മുഖത്തേക്ക് നോക്കി മറുപടി പറയാൻ അവൾക്ക് ഒരു അല്പം ജാള്ള്യത തോന്നിയിരുന്നു......

" കാശു ഞാൻ ഇപ്പൊൾ തരാം.... അവൾ അകത്തേക്ക് ഓടാൻ തുടങ്ങി.... " പിന്നെ മതി സാരമില്ല.... അത് പറഞ്ഞപ്പോൾ വൈശാഖൻ പേഴ്സ് എടുത്തിരുന്നു.... " എത്രയായി..... ചിരിയോടെ വൈശാഖ് തിരക്കി... "വേണ്ട സർ.... അവനെ തടഞ്ഞു ദേവിക.... " ഇപ്പോൾ വേണ്ട.... എനിക്ക് ഒരു ഓട്ടം ഉണ്ട്.... പോട്ടെ..... അത്രയും പറഞ്ഞു അവൻ വണ്ടിയിൽ കയറി പുറത്തേക്ക് പോയിരുന്നു..... " സ്ഥിരമായി അമ്മയെ കാണിക്കാൻ അയാളെ ആണ് ഓട്ടം വിളിക്കുന്നത്...... അച്ഛൻറെ പരിചയത്തിലുള്ള കവലയില് ഓട്ടോ ഓടിക്കുന്ന ആളാണ്.... ഒരു സഹായമാണ്..... സർ എന്നെ പിടിച്ചത് അയാൾ കണ്ടു എന്ന് തോന്നുന്നു.... പൊടി പടർത്തി കടന്നു പോകുന്ന ഓട്ടോ നോക്കി ദേവിക വൈശാഖിനോട് പറഞ്ഞു.... "കാണട്ടെ...... നാളെ കൂടി കഴിഞ്ഞാൽ എല്ലാരും കാൺകെ എനിക്ക് ചേർത്ത് പിടിക്കാല്ലോ..... ഒരു പുഞ്ചിരിയോട് ആണ് അവൻ മറുപടി കൊടുത്തത്...... തന്റെ പ്രണയത്തെ സ്വന്തമാക്കാൻ പോകുന്ന സന്തോഷം അല്ലാതെ മറ്റൊന്നും ആ നിമിഷം അവൻറെ കാതുകളിലേക്ക് തുളച്ചുകയറിരുന്നില്ല.... അവളുടെ കിളികൊഞ്ചലിന്റെ രാഗാവിസ്ഥാരം മാത്രം.....

💚💚💚🌼🌼🌼💚💚💚🌼🌼🌼💚💚💚 തിരികെ പോകുമ്പോൾ ആണ് വൈശാഖന്റെ ഫോൺ ബെൽ അടിച്ചത്..... ഫോൺ എടുത്തു നോക്കിയപ്പോൾ ഗൗതം ആണ്..... അവൻ ഫോണെടുത്തു.... " നീ എവിടെയാ വിളിച്ചിട്ട് ഫോൺ കിട്ടുന്നു പോലുമില്ലല്ലോ..... ഗൗതം തിരക്കി.... "ഞാൻ ഇവിടെ ഉണ്ട്.... . വൈശാഖ് പറഞ്ഞു... "നീ എന്താ ഇന്നലെ വീട്ടിൽ വരാഞ്ഞത്... അമ്മാവൻ ടെൻഷൻ അടിച്ചു എന്നെ വിളിച്ചു.... ഗൗതം കപട സങ്കടം കാണിച്ചു... "ഞാൻ നിന്നെ ഒന്ന് വിളിക്കാൻ ഇരിക്കുകയായിരുന്നു..... എനിക്ക് നിൻറെ ഒരു സഹായം വേണം..... വൈശാഖ് പറഞ്ഞു... " എന്താടാ.....? ഗൗതം കാത് കൂർപ്പിച്ചു.... "അതൊക്കെയുണ്ട്..... നീ എവിടെയാണ്.... " ഞാൻ ഇപ്പോൾ ഷോപ്പിൽ ഉണ്ട്... നീ ഷോപ്പിൽ നിന്ന് നേരെ നമ്മുടെ നമ്മുടെ ആര്യഭവൻ ഹോട്ടലിലേക്ക് പോര്.... ഞാനവിടെ ഉണ്ടാകും... "ശരി മച്ചു.... കുറച്ച് സമയങ്ങൾക്ക് ശേഷം അവൻറെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്ന ഗൗതമിനെ കണ്ടപ്പോൾ തന്നെ ഒരു നിറഞ്ഞ പുഞ്ചിരി വൈശാഖ് നൽകിയിരുന്നു...... വൈശാഖിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ അൽപം സന്തോഷത്തിലാണ് എന്ന് ഗൗതമിന് തോന്നിയിരുന്നു.....

" എന്താടാ..... എന്താ കാര്യം....? നീ എന്തിനാ കാണണമെന്ന് പറഞ്ഞത്.... ഗൗതം അക്ഷമൻ ആയി... " അത് ഇപ്പോൾ ഞാൻ പറയുന്ന കാര്യം ആരോടും പറയരുത്.... നമ്മൾ മാത്രമേ അറിയാവൂ.... ദേവികേ ഞാൻ കല്യാണം കഴിക്കാൻ പോവാ...... ശക്തമായ ഒരു ഗൗതമിൽ ഉണ്ടായിരുന്നു..... പക്ഷേ അത് മുഖത്ത് കാണിക്കാതിരിക്കാൻ അവൻ വളരെയധികം പണിപ്പെട്ടു..... " അതിന് അമ്മാവൻ സമ്മതിച്ചോ......? " മിക്കവാറും....! അറിഞ്ഞിട്ടു പോലുമില്ല..... ഞാൻ മറ്റന്നാൾ അവളെ രജിസ്റ്റർ ചെയ്യും..... അതിനു ശേഷം ഇവിടെ നിന്ന് പാലക്കാട്ടേക്ക് പോകും.... പാലക്കാട് എന്റെ ഒരു കോളേജ് മേറ്റ് നല്ലൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്...... അവിടെത്തന്നെ എനിക്ക് ജോലി വാങ്ങി തരാം എന്ന് പറഞ്ഞിട്ടുണ്ട്..... തൽക്കാലം ഞങ്ങളെ അന്വേഷിച്ച് വരാൻ ആരും വീട്ടിൽ നിന്ന് ഉണ്ടാവരുത്...... അതിനുവേണ്ടി എനിക്കൊരു സഹായം ചെയ്യണം, അച്ഛൻ ഒക്കെ ഞങ്ങളെ തിരക്കി വരുമ്പോഴേക്കും ഒരുപാട് സമയമെടുക്കും..... അതിനുമുൻപ് ഒരു മാസം കൊണ്ട് കിട്ടേണ്ട വിവാഹ സർട്ടിഫിക്കറ്റ് ഏകദേശം ഒരാഴ്ച കൊണ്ട് ശരിയാക്കിത്തരാമെന്ന് ഇവിടെ എൻറെ പരിചയത്തിലുള്ള ഒരാൾ പറഞ്ഞിട്ടുണ്ട്...... കിട്ടുമ്പോൾ നീ ആരുമറിയാതെ എൻറെ കയ്യിൽ ഒന്ന് എത്തിച്ച് തരണം.....

അതുപോലെ എന്റെ സർട്ടിഫിക്കറ്റുകൾ കൂടി നീ വീട്ടിൽ നിന്ന് എടുത്തു തരണം.... ശക്തമായ നടുക്കം ഗൗതമിനിൽ ഉണ്ടായി.... കാര്യങ്ങൾ തന്റെ കൈ വിട്ട് പോയി എന്ന് അവന് മനസിലായി..... " ഇത്ര ഉള്ളോ കാര്യം..... ഇങ്ങനെ സിമ്പിൾ കാര്യങ്ങൾക്കൊന്നും നീ എന്നെ വിളിക്കാൻ പാടില്ലായിരുന്നു..... നിൻറെ കല്യാണമൊക്കെ ഉറപ്പിച്ചു എന്ന് എന്നോട് പറയാമായിരുന്നു..... അവൻ വിഷമം ഭാവിച്ചു.... " പെട്ടെന്ന് റെഡി ആക്കിയത് ആണെടാ.... എനിക്ക് അവളെ നഷ്ടപ്പെട്ടു പോകുമെന്ന് തോന്നി..... ഇപ്പോഴും അവൾ കല്യാണത്തിന് സമ്മതം പറഞ്ഞിട്ടില്ല..... ഒരു വിധത്തിൽ ഇത്രയെങ്കിലും കരക്ക് അടുപ്പിച്ചത്.... അവസാന നിമിഷം എല്ലാം നഷ്ടപ്പെട്ടു പോയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല..... അതുകൊണ്ടാണ്.....! വൈശാഖ് സന്തോഷത്തോടെ പറഞ്ഞു... നിന്നെ ഞാൻ അവളെ കൊണ്ട് കെട്ടിപ്പിക്കാം..... എന്നിട്ട് സുഖമായിട്ട് വാഴിപ്പിക്കാം.... ഗൗതം മനസ്സിൽ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു......................... (തുടരും )………..

സാഫല്യം : ഭാഗം 4

Share this story