സാഫല്യം: ഭാഗം 6

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

"തൽക്കാലം ഇത് അങ്കിളോ വീട്ടിലുള്ള ആരുമോ അറിയേണ്ട.... നീ ആരോടും പറയാൻ പോകണ്ട കേട്ടോ..... ഫ്രണ്ട്സിനോട് പോലും..... വലിയ ഉപദേശം പോലെ ഗൗതം വൈശാഖിനോട് പറഞ്ഞു.... പക്ഷേ അത് കേട്ടപ്പോൾ അവൻറെ മനസ്സിന് ഒരു തണുപ്പാണ് തോന്നിയത്.... ഒരാളെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം..... ഗൗതമിനോട് വല്ലാത്ത മതിപ്പും അവന് തോന്നിയിരുന്നു..... അവന്റെ സഹോദരി മനസ്സിൽ കൊണ്ടുനടക്കുന്ന പുരുഷനാണ് താൻ..... തനിക്ക് മറ്റൊരു പെണ്ണിനോട് സ്നേഹമുണ്ട് എന്ന് അറിഞ്ഞിട്ടും തന്നോടുള്ള സൗഹൃദം മനസ്സിലാക്കി തന്നോടൊപ്പം നിൽക്കാൻ കാണിച്ച അവൻറെ മനസ്സിനോട്‌ വല്ലാത്ത ബഹുമാനം ആണ് തോന്നിയത്..... ആ സൗഹൃദം തനിക്ക് വിന ആകും എന്ന ചിന്ത ആ സമയത്തു അവന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല..... 💙💙💙💚💚💚💙💙💙💚💚💚💙💙💙

സായാഹ്ന സന്ധ്യ രാത്രിക്ക് വഴി മാറാൻ തയ്യാറായി.... പേരറിയാത്ത പക്ഷികൾ ചേക്കേറാൻ വാനത്തിലൂടെ പറന്നു... വൈകിട്ടത്തെ കഞ്ഞിക്ക് വേണ്ടി പപ്പടം കാച്ചി കൊണ്ടിരിക്കുന്നതിനിടയിലും ഓരോ ആലോചനകൾ ആയിരുന്നു ദേവികയെ പിടിമുറുക്കി കൊണ്ടിരുന്നത്..... തന്റെ ജീവിതം എങ്ങോട്ടാണ് ഒഴുകുന്നത് എന്നായിരുന്നു അവൾ ചിന്തിച്ചത്...... ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ലാത്ത ദിശയിലൂടെ ഒക്കെയാണ് തൻറെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്........ ഭയം അവളെ കീഴ്പ്പെടുത്താൻ ശ്രേമിക്കുമ്പോഴും ധൈര്യം ആർജിക്കാൻ ഒരു വിഫല പരിശ്രമം അവൾ നടത്തി..... വൈശാഖിനെ പോലെ ഒരാൾ ഒരിക്കലും തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടില്ല..... തന്നെപ്പോലെ കഷ്ടപ്പാടുകൾ അറിഞ്ഞ പ്രാരാബ്ദങ്ങൾ അറിഞ്ഞ ഒരു പുരുഷനെ ജീവിതത്തിൽ സ്വന്തമായി ലഭിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ...... ഒരിക്കലും ഇങ്ങനെ ഒരു ജീവിതം തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല...... ഇപ്പോഴും മനസ്സ് പറയുന്നത് വൈശാഖ് അല്ല തന്റെ പങ്കാളി എന്ന് തന്നെയാണ്.....

ഒരു കാലം കഴിയുമ്പോൾ തന്നെ വിവാഹം കഴിച്ചത് തെറ്റായിപ്പോയെന്ന് അയാൾക്ക് തോന്നുമെന്ന വിശ്വാസം തന്നെയാണ് തന്നിൽ അടിയുറച്ചിരിക്കുന്നത്.... അയാളോട് തനിക്ക് ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനു വ്യക്തമായ മറുപടി തൻറെ കയ്യിൽ ഇല്ല എന്ന് അവൾ ഓർത്തിരുന്നു...... എപ്പോഴൊക്കെയോ മനസ്സിൽ ഒരു സ്നേഹം തോന്നിയിട്ടുണ്ട്..... പക്ഷേ അത് പ്രണയം അല്ല എന്ന് ഉറപ്പാണ് ...... പക്ഷെ വൈശാഖന് എന്നും തന്നോട് പ്രണയമായിരുന്നു..... ആദ്യമായി സ്കൂൾ വരാന്തയിൽ വച്ച് തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നിമിഷം മുതൽ ഈ നിമിഷം വരെ അയാളുടെ കണ്ണുകളിൽ കണ്ടതെല്ലാം പ്രണയമായിരുന്നു....... പക്ഷേ ഒരിക്കലും തൻറെ വിവാഹ സങ്കല്പങ്ങളിലേക്ക് വൈശാഖിന്റെ രൂപം കടന്നുവന്നിട്ടില്ല..... തനിക്ക് കൈവന്ന സൗഭാഗ്യത്തിൽ അച്ഛനും വീട്ടിലുള്ള എല്ലാവരും സന്തോഷിക്കുമ്പോഴും എന്തുകൊണ്ടോ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല...... അതിൽ ഒരിക്കലും വൈശാഖിനെ തനിക്ക് ഇഷ്ടം ഇല്ല എന്ന് കാരണം അല്ല ഉള്ളത്....... തൻറെ പുരുഷനായി വൈശാഖിനെ ഇതുവരെ തനിക്ക് കാണാൻ സാധിച്ചിട്ടില്ല.....

. എന്തുകൊണ്ടാണെന്ന് അവൾ വീണ്ടും വീണ്ടും സ്വന്തം മനസ്സിനോട് ചോദിക്കുകയായിരുന്നു...... 🎶" വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ"🎶 പിന്നിൽനിന്നും ഗോപികയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്..... " കല്യാണപെണ്ണ് ഇവിടെനിന്ന് സ്വപ്നം കാണുകയാണോ....? ചിരിയോടെ അരികിൽ വന്ന് ഗോപിക ചോദിക്കുമ്പോൾ മറുപടി ഒന്നും പറയാൻ അവൾക്ക് ഉണ്ടായിരുന്നില്ല..... "ഞാൻ പോലും ആഗ്രഹിക്കാത്ത രീതിയിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്.... അതെങ്ങനെ ആയിത്തീരുന്ന എനിക്ക് അറിയില്ല..... നീ കരുതുന്നതുപോലെ കല്യാണ സ്വപ്നങ്ങൾ കണ്ടു നിൽക്കുകയല്ല ഞാൻ..... മുന്നോട്ടുള്ള കാര്യങ്ങളെപ്പറ്റി ഒക്കെ ചിന്തിക്കുകയായിരുന്നു.....

" ചേച്ചി ഇപ്പോൾ കൂടുതലൊന്നും ചിന്തിക്കേണ്ട..... ചേട്ടൻ നല്ല ആളാ......! അതുകൊണ്ടല്ലേ നമ്മുടെ അവസ്ഥകൾ ഒക്കെ അറിഞ്ഞിട്ടും ചേച്ചിയെ തന്നെ കല്യാണം കഴിക്കണം എന്ന് വാശിപിടിക്കുന്നത്...... ചേച്ചിയെ അത്രയ്ക്ക് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ..... അതുകൊണ്ട് ചേച്ചി ഇപ്പൊ മറ്റു കാര്യങ്ങൾ ഒന്നും ഓർത്തു വിഷമിക്കണ്ട..... ദേവിക മറുപടി ഒന്നും പറഞ്ഞില്ല...... പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്...... ഗോപിക ഓടിച്ചെന്ന് ഫോൺ എടുത്തതിന് ശേഷം ദേവികയുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.... "വൈശാഖൻ ചേട്ടനാണ്....! പെട്ടെന്ന് ഹൃദയത്തിൽ ഒരു ഭയം അവൾക്ക് തോന്നിയിരുന്നു.... വൈശാഖൻ ഫോൺ വിളിക്കുമ്പോൾ പോലും തനിക്ക് പ്രത്യേകിച്ച് ഒരു സന്തോഷം തോന്നുന്നില്ല..... ഒരു സന്തോഷമോ പ്രത്യേകതയൊ ഒന്നും തന്നെ വലയം ചെയ്യുന്നില്ല എന്ന് അവൾ ചിന്തിക്കുകയായിരുന്നു..... അവൾ ഫോൺ എടുത്തപ്പോഴേക്കും ഗോപിക അമ്മയുടെ മുറിയിലേക്ക് പോയിരുന്നോ..... " ഹലോ..... പതിഞ്ഞ ശബ്ദത്തിലായിരുന്നു അവൾ സംസാരിച്ചത്..... "വെറുതെ വിളിച്ചതാടോ തൻറെ സൗണ്ട് ഒന്ന് കേൾക്കണം എന്ന് തോന്നി.....

ഒന്ന് സംസാരിക്കാം എന്ന് കരുതി...... നാളെ കഴിഞ്ഞാൽ താൻ എന്നോട് ഒപ്പം ഉണ്ടാകുമല്ലോ എന്ന സമാധാനത്തിൽ ആണ് ഞാൻ ഇപ്പോൾ..... അവൻറെ വാക്കുകൾ പോലും തന്നെ ചുട്ടുപൊള്ളിക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്..... പ്രണയം നിറഞ്ഞ വാക്കുകൾ... പക്ഷെ ആ വാക്കുകൾക്ക് അവളുടെ ഉള്ളിൽ പ്രണയം നിറയ്ക്കാൻ കഴിഞ്ഞില്ല.... " തനിക്ക് പേടിയുണ്ടോ....! പ്രണയപൂർവ്വം ഉള്ള ചോദ്യം.... " അത് മാത്രമേ ഉള്ളൂ.... സാറിനെ പോലെ ഒരാളുടെ ഭാര്യ ആവാനുള്ള യോഗ്യത ഇല്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്..... "ഇതല്ലാതെ മറ്റൊന്നും ദേവൂവിനു എന്നോട് വേറൊന്നും പറയാൻ ഇല്ലേ.....? അവന്റെ വാക്കുകളിൽ നീരസം നിറഞ്ഞു..... "ഇനി ഈ സാർ വിളി ഒഴിവാക്കി കൂടെ തനിക്ക്..... ഒരുപാട് ആഗ്രഹമുണ്ട് എനിക്ക് തന്റെ നാവിൽ നിന്നും സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് കേൾക്കാൻ..... പ്രതീക്ഷയോട് ഉള്ള ചോദ്യം... "ഈശ്വരൻ അതിനുള്ള അവസരം നൽകുകയാണെങ്കിൽ തീർച്ചയായും ഞാൻ അങ്ങനെ തന്നെ വിളിക്കും......

പക്ഷേ അങ്ങനെ ഒരു അവസരം ഉണ്ടാകുന്ന നിമിഷം വരെ എൻറെ മനസ്സിൽ സർ തന്നെയായിരിക്കും...... അവളുടെ വാക്കുകൾ അവനിൽ നേരിയ വേദന പടർത്തി എങ്കിലും ഒരു ദിവസത്തിനപ്പുറം അവൾ തൻറെ സ്വന്തം ആകുമല്ലോ എന്ന സമാധാനം ഉണ്ടായിരുന്നു അവന്റെ ഉള്ളിൽ.... പുറത്ത് രാഘവന്റെയും ഗോപികയുടെയും സംസാരം കേട്ടപ്പോൾ അവൾ പെട്ടെന്ന് വൈശാഖിനോട് പറഞ്ഞു.... " അച്ഛൻ വന്നു..... ഞാൻ നാളെ വിളിച്ചാൽ മതിയോ.....? " മതി താൻ പൊക്കോളു.... അവൻറെ മറുപടി കിട്ടിയതും ഫോൺ കട്ട് ചെയ്ത് അവൾ പുറത്തേക്ക് ഓടിയിരുന്നു..... രാഘവന്റെ മുഖത്ത് നിരാശയിലും ഒരു സമാധാനത്തിന്റെ പുഞ്ചിരി തെളിഞ്ഞു കാണുന്നുണ്ട് എന്ന് അവൾ കണ്ടു..... മകളുടെ ജീവിതം സുരക്ഷിതമാകാൻ പോകുന്നു എന്ന് സമാധാനമാണ് ആ മുഖത്ത് ഉള്ളത്...... കയ്യിൽ കരുതിയിരുന്ന കവറ് അവളുടെ കൈകളിലേക്ക് ഏൽപ്പിച്ചുകൊണ്ട് സന്തോഷപൂർവ്വം അയാൾ മകളെ നോക്കി.... ഇത് എന്താണ് എന്ന് മനസ്സിലാകാതെ അവൾ അച്ഛനെ തന്നെ നോക്കി.....

" ഒരുപാട് പൊന്നും പണവും ഒക്കെ തന്ന് മോളുടെ വിവാഹം ആർഭാടമായി നടത്തണമെന്നായിരുന്നു അച്ഛൻറെ ആഗ്രഹം..... പക്ഷേ ഈ ഗതികെട്ടവന്റെ കയ്യിൽ ഒരു തരി പൊന്നു വാങ്ങാൻ പോലുള്ള പണമില്ലെന്ന് മോൾക്ക് അറിയാമല്ലോ.... ആ വൃദ്ധന്റെ നിസ്സഹായവസ്ഥ അവളെ വേദനിപ്പിക്കുന്നതായിരുന്നു..... ഒരു ജീവിതകാലം മുഴുവൻ തങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട മനുഷ്യനാണ്..... ആരോഗ്യകുറവ് കൊണ്ട് മാത്രം കഠിനമായ ജോലികൾ ചെയ്ത് തങ്ങളെ നോക്കാൻ പറ്റാത്ത ആൾ....... എന്നിട്ടും കുട്ടിക്കാലത്ത് പോലും ആവശ്യത്തിനുള്ള എല്ലാം വാങ്ങി തന്നിട്ടുണ്ട്...... ഒരു കാര്യത്തിനും കുറവ് വരുത്തിയിട്ടി...... ല്ല ജോലി കഴിഞ്ഞു വരുമ്പോൾ വൈകുന്നേരങ്ങളിൽ കൊണ്ടു വന്നിരുന്ന എണ്ണപ്പലഹാരത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്..... അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു...... കണ്ണുനീർ കണ്ണിൽ ഉരുണ്ടു കൂടാൻ തുടങ്ങി..... " അച്ഛൻ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്..... ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ..... " ഇതൊരു സാരിയാ..... ഒരുപാട് വില ഉള്ളത് ഒന്നുമല്ല..... എങ്കിലും അച്ഛൻറെ വകയായി ഇതെങ്കിലും മോൾക്ക് വേണ്ടേ..... പഴയതൊന്നും ഉടുത്തിട്ട് അന്ന് പോകണ്ട..... ഇത് ഉടുത്തിട്ട് അന്ന് രജിസ്റ്റർ ഓഫീസിൽ പോയാൽ മതി.....

കവർ തൻറെ കൈകളിലേക്ക് വെച്ചു കൊണ്ട് നിറഞ്ഞ മിഴികളോടെ ആ വൃദ്ധൻ അത് പറയുമ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു...... ഒപ്പം വേറെ ഒരു കവറും അവളുടെ കൈകളിലേക്ക് അയാൾ വെച്ചുകൊടുത്തു..... " ഇതെന്താ അച്ഛാ....! ഇത് കുറച്ച് കോഴിക്കോടൻ അലുവ.... നിനക്ക് ഭയങ്കര ഇഷ്ടമല്ലേ.... ഇനി എന്നാണ് അച്ഛന് വാങ്ങി തരാൻ പറ്റുന്നത്..... നാളെമുതൽ മോൾടെ ഇഷ്ടങ്ങൾ ഒക്കെ അറിഞ്ഞു വാങ്ങിച്ച് തരാൻ വേറൊരു അവകാശി വരികയല്ലേ..... ഇനി ഒരിക്കലും എൻറെ മോൾക്ക് വേണ്ടി അച്ഛനായി ഒന്നും വാങ്ങി തരാൻ പറ്റിയില്ലെങ്കിലോ.... എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമുള്ള സാധനം അല്ലേ..... അച്ഛൻ ടൗണിൽ പോയി വാങ്ങിയത് ആണ്.... അയാളുടെ വാക്കുകൾ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു..... പൊട്ടി കരച്ചിലോടെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണിരുന്നു....... അച്ഛനെ കെട്ടിപ്പിടിച്ച് എത്ര നേരം കരഞ്ഞു എന്ന് അവൾക്ക് അറിയില്ലായിരുന്നു...... തോരാതെ പെയ്യുന്ന കണ്ണീർ തുള്ളിയുടെ അർത്ഥം പോലും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.....

എന്തിനാണ് താൻ കരയുന്നത് എന്ന് അറിയാതെ ആയിരുന്നു അവൾ കരഞ്ഞു തുടങ്ങിയത്..... 💜💜💜💙💙💙💜💜💜💙💙💙💜💜💜 "ഞാൻ ഈ കാര്യങ്ങൾ അങ്കിളിനോട്‌ പറഞ്ഞത് നമ്മുടെ വീടിന് ഒരു നാണക്കേട് ഉണ്ടാകരുത് എന്ന് കരുതിയാണ്..... സത്യം പറഞ്ഞാൽ വൈശാഖനെ ഞാനെൻറെ ഒരു സുഹൃത്തിനെപ്പോലെ ആണ് കണ്ടിരിക്കുന്നത്...... ഞങ്ങൾ തമ്മിൽ കസിൻസ് എന്നതിലുപരി അവന് എന്ത് കാര്യങ്ങളും എന്നോട് തുറന്നു പറയാൻ പറ്റുന്ന നല്ലൊരു സുഹൃത്താണ്..... അതുകൊണ്ടാണ് അവൻറെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അവൻ എന്നോട് തുറന്നു പറഞ്ഞത്....... അവനെ ചതിക്കുമ്പോലെ ആണ് ഞാൻ.... പക്ഷെ നമ്മുടെ കുടുംബം ആണ് എനിക്ക് വലുത്.... അതിവിനയം വരുത്തി ഗൗതം പറഞ്ഞു.... " അപ്പോൾ എന്നെ തോൽപ്പിക്കാൻ വേണ്ടി തന്നെയാണ് അവൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്...... ഇന്ന് തന്നെ ഞാൻ അവളെയും അവളുടെ വീട്ടിലുള്ളവരെ പച്ചക്ക് കത്തിക്കും..... നീ നോക്കിക്കോ..... ദേഷ്യത്തോടെ എഴുന്നേറ്റ് പോകുന്ന വിശ്വനാഥന്റെ കൈയ്യിൽ കയറി ഗൗതം പിടിച്ചു..... " അങ്കിൾ ആവേശപൂർവം ഒരു തീരുമാനം എടുക്കണ്ട.... എന്ത് കാര്യങ്ങൾ ആണെങ്കിലും നമുക്ക് ആലോചിച്ചു ചെയ്യാം.... പക്ഷേ ആവേശപൂർവ്വം ആയ തീരുമാനം അല്ല ഇപ്പോൾ ഇതിനകത്ത് വേണ്ടത്.....

ഒരുപാട് ആലോചിച്ചു വേണം ഒരു തീരുമാനമെടുക്കാൻ..... അവൾക്കും അവളുടെ വീട്ടുകാർക്ക് എന്തെങ്കിലും പറ്റിയാൽ നമ്മൾ അത് ജയിലിൽ പോയി കിടക്കും എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല..... നമ്മുക്ക് എതിരെ ആദ്യത്തെ മൊഴി പറയാൻ പോകുന്നത് വൈശാഖൻ തന്നെയായിരിക്കും..... കുറച്ചുകൂടി ബുദ്ധിപരമായി വേണം നമ്മുടെ കാര്യങ്ങളൊക്കെ മുൻപോട്ടു കൊണ്ടുപോകാൻ..... ഒന്നാമത്തെ കാര്യം ഈ വിഷയങ്ങളൊന്നും ഗ്രീഷ്മ അറിയാൻ പാടില്ല..... ഒന്നുമല്ലെങ്കിലും അവനെ മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണല്ലേ.... അവൾക്ക് ഇതൊക്കെ കേട്ടാൽ താങ്ങാൻ കഴിയില്ല...... അതുകൊണ്ട് ഇപ്പോൾ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി...... ഇപ്പോൾ അങ്കിളിനു വേണ്ടത് അവനവളെ കെട്ടരുത്..... അത്രയല്ലേ ഉള്ളൂ..... അതിനുവേണ്ട പരിപാടികളൊക്കെ ഞാൻ നോക്കിക്കോളാം..... അതിനു വേണ്ടി അങ്കിൾ ഒന്നും ചെയ്യേണ്ട....... തൽക്കാലം ചെറിയൊരു കാര്യം ചെയ്താൽ മതി...... അവനെ കുറച്ചുനാള് രഹസ്യമായിട്ട് നമുക്ക് താമസിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കണം.....

എൻറെ പിള്ളേർ വന്നു നാളെ രജിസ്ട്രാർ ഓഫീസിനു മുൻപിൽ നിന്ന് അവനെ പൊക്കിക്കോളും...... കാര്യങ്ങളൊക്കെ ഞാൻ പ്ലാൻ ചെയ്തോളാം..... പിന്നീട് എങ്ങോട്ടാണ് അവനെ മാറ്റുന്നത് എന്ന് മാത്രം അങ്കിൾ തീരുമാനിച്ചാൽ മതി..... ഒരു മാസ കാലം എങ്കിലും അവൻ ഇവിടെ നിൽക്കരുത്.... അതിനിടയിൽ നമുക്ക് നൈസ് ആയിട്ട് അവളെ ഇവിടെ നിന്ന് എങ്ങനെയെങ്കിലും ഒതുക്കാവുന്നതല്ല ഉള്ളൂ..... പിന്നെ അവളെ നമുക്ക് പുകച്ചു പുറത്തു ചാടിക്കാൻ എളുപ്പം ആണ്..... രക്ഷിക്കാൻ വൈശാഖ് ഇല്ല.... ആദ്യം അവനെ മാറ്റണം..... പിന്നെ അവളെ നമ്മുക്ക് കേട്ട് കെട്ടിക്കാം... ഗൗതമിന്റെ കണ്ണിൽ കൗശലം തിളങ്ങി... ഗൗതം പറയുന്നതാണ് നല്ല കാര്യം എന്ന് വിശ്വനാഥനു തോന്നിയിരുന്നു...... താൻ കുറച്ചുകൂടി ആലോചിച്ചു വേണം ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ എന്ന് വിശ്വനാഥന് തോന്നി......

"അങ്ങനെയാണെങ്കിൽ നെല്ലിയാമ്പതിയിൽ നമ്മുക്ക് ഒരു എസ്റ്റേറ്റ് ഉണ്ട്..... അവിടേക്ക് അവനെ മാറ്റാം.... " എങ്കിൽ അങ്ങനെ ചെയ്യാം അങ്കിളേ.... എൻറെ പിള്ളേരോട് ഞാൻ പറയാം..... മറ്റെന്നാൾ രജിസ്ട്രാർ ഓഫീസിനു മുൻപിൽ നിന്നും വൈശാഖനെ കാണാതാകുന്നു.... പിന്നീട് വൈശാഖൻ ലാൻഡ് ചെയ്യുന്നത് നെല്ലിയാമ്പതിയിലെ നമ്മുടെ ഗസ്റ്റ് ഹൗസിലേക്ക് ആയിരിക്കും...... പിന്നെ ഒരു ആറുമാസം എങ്ങനെയെങ്കിലും അവനെ അവിടെ തന്നെ നിർത്തണം..... അതുകഴിഞ്ഞ് നമുക്ക് പതുക്കെ അവന്റെ മനസ്സു മാറ്റി ആണെങ്കിലും ഗ്രീഷ്മമായുള്ള വിവാഹം നടത്തണം...... പിന്നെ അവൻ എന്താണെങ്കിലും അവളുടെ പുറകെ പോവില്ല..... അതിനോടകം അവളെ ഈ നാട്ടിൽ നിന്നും തുരത്തണം..... " അത് തന്നെയാണ് വേണ്ടത്...! വിശ്വനാഥനും അത് സമ്മതിച്ചിരുന്നു..... തൻറെ ലക്ഷ്യം നിറവേറിയ സന്തോഷം ആയിരുന്നു ആ നിമിഷം ഗൗതമിന്റെ മുഖത്ത്......................... (തുടരും )………..

സാഫല്യം : ഭാഗം 5

Share this story