സാഗരം സാക്ഷി...❤️: ഭാഗം 3

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സാക്ഷി .....? അതാരാ ..... ആശാന്റിയുടെ മകളാണോ ......?" ആനന്ദ് സംശയത്തോടെ ചോദിച്ചു "അല്ല ..... ആശക്ക് ഒരേയൊരു മകളെ ഉള്ളു ..... അത് ശിഖയാണ് ......" അയാൾ ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതും ആനന്ദും ആ ഫോട്ടോയിലേക്ക് നോക്കി ആശയേയും ഷിഖയെയും കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും നിൽക്കുന്ന സാക്ഷിയുടെ ആ ഫോട്ടോയിലേക്ക് അവൻ നോക്കി നിന്നു ..... എന്തോ അതിൽ നിന്നും കണ്ണെടുക്കാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല "പിന്നെ ആരാ ഇവൾ .....?" അവനാ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അജയനോട് ചോദിച്ചു "ആശയുടെ ഉദരത്തിൽ നിന്നും പിറന്നവൾ .....

പക്ഷെ ആശക്ക് അവളിൽ യാതൊരു അവകാശവുമില്ല ..... അവൾക്ക് അച്ഛൻ ഉണ്ട് ..... അമ്മ ഉണ്ട് ..... ബന്ധുക്കൾ ഉണ്ട് ..... അത് ഒരിക്കലും ആശയും ശിവരാമനും നമ്മളും ഒന്നും അല്ല ...." അയാൾ ഫോട്ടോയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞതും ആനന്ദിന്റെ ഉള്ളിൽ സംശയങ്ങളുടെ അണപൊട്ടി "പക്ഷെ അതെങ്ങനെയാ അ ...." "പേഷ്യന്റിന്റെ ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് ..... എത്രയും വേഗം AB നെഗറ്റീവ് ബ്ലഡ് എത്തിക്കണം ..... റെയർ ഗ്രൂപ്പ് ആയതുകൊണ്ട് ബ്ലഡ് ബാങ്കിൽ ഇല്ല .... നിങ്ങൾ എത്രയും വേഗം ഒരു ഡോണറെ കണ്ടെത്തൂ ....." ആനന്ദ് എന്തോ ചോദിക്കാൻ വന്നതും നേഴ്‌സ് ഓടി വന്ന് അവരോടായി പറഞ്ഞു അത് കേട്ടതും അജയൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു

"അച്ഛാ .... എന്റെ ബ്ലഡ് ഗ്രൂപ്പ് AB നെഗറ്റീവ് ആണ് .... ബ്ലഡ് ഞാൻ കൊടുക്കാം ...." ആനന്ദ് പറയുമ്പോഴാണ് അജയൻ അത് ഓർത്തത് "എന്നാൽ വരൂ .... ബട്ട് ഒരാളുടെ ബ്ലഡ് മതിയാകില്ല ..... പറ്റിയാൽ ഒരാളെ കൂടി വേഗം എത്തിക്കാൻ നോക്ക് ....." നേഴ്‌സ് അത് പറഞ്ഞു മുന്നിൽ നടന്നതും അജയൻ ആനന്ദിനെ ഒന്ന് നോക്കി "ഞാനെന്റെ ഫ്രണ്ട്സിനെ ഒക്കെ ഒന്ന് വിളിച്ചു നോക്കാം ....." ആനന്ദ് ഫോൺ എടുത്തു ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി "എന്തായെടാ ......?" അവൻ തിരികെ വന്നതും അയാൾ ആനന്ദിനോട് ചോദിച്ചു "ഒരു വഴിയും ഇല്ലച്ഛാ ..... " അവൻ നിസ്സഹായനായി പറഞ്ഞതും അജയൻ ദയനീയമായി നേഴ്‌സിനെ നോക്കി "നീ പോയി ബ്ലഡ് കൊടുക്ക് ..... ഞാൻ രവിയെ ഒന്ന് വിളിക്കട്ടെ ....." ആനന്ദിനെ അകത്തേക്ക് പറഞ്ഞു വിട്ടുകൊണ്ട് അയാൾ ഫോണുമായി അവിടുന്ന് പോയി 

"എടാ കാലാ ഒന്ന് വേഗം വാടാ ..... അല്ലേൽ പട്ടാളം എന്റെ നെഞ്ചത്താവും ഉണ്ട കേറ്റ .... അവന്റെ ഒടുക്കത്തെ ഒരു വിശപ്പ് ....." ഹോട്ടലിൽ ഇരുന്ന് ഫുഡ് ആസ്വദിച്ചു കഴിക്കുന്ന സാഗറിനെ നോക്കി ജീവ പല്ല് കടിച്ചു "എന്നെ ഡ്രോപ്പ് ചെയ്തിട്ട് വീട്ടിൽ പോയി കഴിച്ചാൽ എന്തായിരുന്നു നിനക്ക് ....?" അവന്റെ തീറ്റി കണ്ട് ജീവ ദേഷ്യത്തോടെ പറഞ്ഞു "Mmm .... It’s very tasty ....." ജീവ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ജ്യൂസ് ചുണ്ടോട് ചേർത്ത് നുണഞ്ഞുകൊണ്ട് അവൻ പറഞ്ഞതും ജീവയുടെ മുഖം വീർത്തു വന്നു "പുല്ല് ...." ടേബിളിൽ ഒന്ന് അടിച്ചുകൊണ്ട് ജീവ എണീറ്റ് പോകാൻ തുനിഞ്ഞതും കൈയിൽ സാഗറിന്റെ പിടി വീണു "ഇരിക്കെടാ......"

തികച്ചും ശാന്തമായ ഭാവം "ഇരിക്കെടാ അവിടെ ......" സാഗറിന്റെ ശബ്ദം ഉയർന്നതും ജീവ എണീറ്റത് പോലെ വന്നിരുന്നു അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് സാഗർ ജ്യൂസ് അവനു നേരെ നീട്ടി "Mm .... have it ...." അവനു നേരെ ജ്യൂസ് വെച്ചുകൊണ്ട് സാഗർ പറഞ്ഞതും ജീവ പല്ല് കടിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ അത് കുടിച്ചു "എടാ ഒന്ന് വേഗം ...." ബിൽ സെറ്റിൽ ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജീവ ധൃതി കൂട്ടുന്നുണ്ടായിരുന്നു അതിന് ഒന്ന് ചിരിച്ചുകൊണ്ട് സാഗർ ബൈക്കിലേക്ക് കയറി പിന്നാലെ ജീവയും കയറി കയറിയ ഓർമ മാത്രമേ ജീവക്കുള്ളു .....

കണ്ണ് തുറക്കുമ്പോൾ ജീവയുടെ വീടിന് മുന്നിൽ ബൈക്ക് വന്ന് നിന്നിരുന്നു ജീവ ഒന്ന് തലകുടഞ്ഞുകൊണ്ട് ബൈക്കിൽ നിന്ന് ഇറങ്ങിയതും മുറ്റത്തു നിൽക്കുന്ന പട്ടാളത്തിന്റെ കണ്ട് ഒന്ന് ഞെട്ടി "ഈശ്വരാ .....!" അവൻ നെഞ്ചിൽ കൈ വെച്ച് മുകളിലേക്ക് നോക്കി സാഗർ ഇത് കണ്ട് ചിരി കടിച്ചു പിടിച്ചു നിന്നു "ആഹാ ഇന്ന് എന്ത് പറ്റി ..... കൈയിൽ തോക്കില്ലല്ലോ .....?" സാഗർ അവനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞതും ജീവ അവനെ നോക്കി കണ്ണുരുട്ടി അപ്പോഴേക്കും മീശ ഒന്ന് പിരിച്ചു വെച്ച് പട്ടാളം അങ്ങോട്ടേക്ക് വന്നു ..... അത് കണ്ട് ജീവയുടെ മുട്ടിടിക്കാൻ തുടങ്ങി "സമയം എത്രയായി .....?" അയാൾ കൈ പിന്നിൽ കെട്ടി നിന്ന് ഗൗരവത്തോടെ ചോദിച്ചു

"അത് പിന്നെ ഒരു 10 .....10 ആയിക്കാണും ....." അവൻ സാഗറിനെ ദയനീയമായി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞതും അയാളുടെ മുഖം കടുത്തു "നിന്റെ കൈയിൽ വാച്ച് ഇല്ലേ ....?" വീണ്ടും ഗൗരവം "ഉ .... ഉണ്ട് ....." അവൻ നിന്ന് വിയർത്തു ഇത് കണ്ട് സാഗറിന് ചിരി വരുന്നുണ്ടായിരുന്നു "എന്നാൽ അതിൽ നോക്കി കറക്റ്റ് ടൈം പറയ് ....." അയാൾ അവനുമുന്നിൽ കൈയും കെട്ടി നിന്നതും അവൻ വേഗം വാച്ച് നോക്കി "10:25" അവൻ ദയനീയമായി പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്ന അമ്മയെ ഒന്ന് നോക്കി "No it’s 10:26 ..... പത്തു മണി കഴിഞ്ഞു 26 മിനിറ്റും ആയി ..... ഇത് വരെ നീ എവിടെ ആയിരുന്നു ....?" അയാൾ ഗൗരവത്തോടെ ചോദിച്ചതും ജീവ സാഗറിനെ നോക്കി കണ്ണുരുട്ടി ....

സാഗർ അവനു നേരെ കൈവീശി കാണിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നിന്നതും പട്ടാളത്തിന്റെ ഫോൺ റിങ് ചെയ്തു "ഹലോ .... എന്താ അജയാ .... ഏത് ഹോസ്പിറ്റൽ ..... ശരി ഞാൻ അങ്ങോട്ട് വരാം ....." അത്രയും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു "ജാനകി ..... അജയനാണ് ..... അവനു വേണ്ടപ്പെട്ട ആരോ ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണത്രേ ..... AB നെഗറ്റീവ് ബ്ലഡ് കൊടുക്കാൻ ഒരു ഡോണറെ സങ്കടിപ്പിക്കാൻ പറ്റോന്ന് ..... നിന്റെ അറിവിൽ ആരെങ്കിലും ഉണ്ടാവോ .....?" അയാൾ പുറത്തേക്ക് ഇറങ്ങി വരുന്ന ഭാര്യയോടായി ചോദിച്ചു "പെട്ടെന്ന് പറഞ്ഞാൽ ..... ഞാൻ എന്റെ സ്റ്റുഡന്റ്സിനും കൊള്ളീഗ്‌സിനും ഒക്കെ ഒന്ന് വിളിച്ചു നോക്കട്ടെ ....

."അവർ അതും പറഞ്ഞു അകത്തേക്ക് പോകാൻ നിന്നതും "അതിനുള്ള സമയം ഒന്നുല്ല ..... അത്യാവശ്യം ആണ് ....." അയാൾ അത് പറഞ്ഞതും ജീവ അറച്ചറച്ചു അയാളുടെ അടുത്തേക്ക് വന്നു "അ .... അച്ഛാ ..... ഇവന്റെ ഗ്രൂപ്പ് AB നെഗറ്റീവ്‌ ആണ് ....." സാഗറിനെ ചൂണ്ടി ജീവ പറഞ്ഞതും സാഗർ അവനെ ഇരുത്തി നോക്കി "ആണോ ..... എന്നാൽ നീ പെട്ടെന്ന് ഇവനെ കൂട്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചെല്ല് .... ഞാനും ജാനകിയും പിറകെ വന്നേക്കാം ....." അയാളത് പറഞ്ഞതും സാഗർ താല്പര്യമില്ലാത്ത മട്ടിൽ പോകാൻ നിന്നതും ജീവ അവനെ പിടിച്ചു വെച്ചു "അളിയാ ..... രക്ഷപ്പെടാൻ ദൈവം ഇട്ട് തന്ന കച്ചിതുരുമ്പാ ..... ഒന്ന് സഹകരിക്കെടാ ...."

ജീവ പതിയെ പറഞ്ഞതും സാഗർ ഒന്ന് അമർത്തി മൂളിക്കൊണ്ട് ബൈക്ക് എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു പിന്നാലെ കാറിൽ രവിയും ജാനകിയും "രവീ ..... എന്തായി ....?" ഹോസ്പിറ്റലിന് മുന്നിൽ കാത്തു നിന്ന അജയൻ അയാളെ കണ്ടതും ഓടി ചെന്നു "നീ ടെൻഷൻ ആവണ്ട .... ആള് റെഡി ആണ് ...." അതും പറഞ്ഞു അയാൾ സാഗറിനെയും കൂട്ടി അകത്തേക്ക് നടന്നു ജീവ അവനെ ഉന്തിത്തള്ളി പറഞ്ഞു വിട്ടതും അവൻ മനസ്സില്ലാമനസ്സോടെ പോയി ബ്ലഡ് കൊടുത്തു "പേഷ്യന്റിന്റെ റിലേറ്റീവ് ആണോ ....?" ബ്ലഡ് എടുക്കുന്നതിനിടയിൽ നേഴ്‌സ് ചോദിച്ചതും അവൻ അല്ലായെന്ന് തല കുലുക്കി "രു ബന്ധവും ഇല്ലാത്തവർക്ക് വേണ്ടി ഇങ്ങനൊക്കെ ചെയ്യുന്ന നിങ്ങൾ കാരണം രക്ഷപ്പെടാൻ പോകുന്നത് ഒരു പെൺകുട്ടിയുടെ ജീവനാണ് .....

ഈ നല്ല മനസ്സിന് നല്ലത് മാത്രേ വരുള്ളൂ ...." നേഴ്‌സ് പറയുന്നത് കേട്ട് അവന്റെ മുഖം ചുളിഞ്ഞു "excuseme ..... ഞാൻ ചാരിറ്റിക്ക് വേണ്ടിയല്ല എന്റെ ചോര കൊടുക്കുന്നത് ..... ഇടക്കിടക്ക് രക്തദാനം ചെയ്യുന്നത് ഹെല്ത്തിന് നല്ലതാണെന്ന് കേട്ടു ..... പുതിയ ബ്ലഡ് സെൽസ് വന്ന് കൂടുതൽ സ്ട്രോങ്ങ് ആകും ..... ഞാൻ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയാണ് ....." അവന്റെ മറുപടി കേട്ട് നേഴ്സിന്റെ വായടഞ്ഞു ബ്ലഡ് കൊടുത്തു തിരികെ വരുന്നതിനിടയിൽ അവൻ വെറുതെ ആർക്കാ ബ്ലഡ് കൊടുത്തേ എന്നറിയാൻ വേണ്ടി ഗ്ലാസ് ഡോറിലൂടെ അകത്തേക്ക് നോക്കി അവിടെ കിടക്കുന്ന സാക്ഷിയെ കുറെയേറെ നേരം അവൻ നോക്കി നിന്നു ജീവ തട്ടി വിളിച്ചപ്പോഴാണ് അവനു ബോധം വന്നത് "എന്തേ 🤨....?"

സാഗറിന്റെ നിൽപ്പും ഭാവവും കണ്ട് ജീവ ചോദിച്ചതും അവൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഒന്നുകൂടി സാക്ഷിയെ നോക്കി അവിടെ നിന്നും തിരിഞ്ഞു നടന്നു വന്നകാര്യം കഴിഞ്ഞതും ജീവയോടും സാഗറിനോടും രവി വീട്ടിൽ പോകാൻ പറഞ്ഞു പോകാൻ നേരം സാഗർ വെറുതെ ഐസിയുവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി "എന്താടാ ..... എന്റെ ചോര അല്ലെ ..... എനിക്ക് നോക്കിക്കൂടെ .....?" ജീവയുടെ ചൂഴ്ന്ന് നോട്ടം കണ്ട് സാഗർ കുസൃതിയോടെ പറഞ്ഞതും ജീവ ഒന്ന് അമർത്തി മൂളി മുന്നിൽ നടന്നു ......തുടരും………

സാഗരം സാക്ഷി : ഭാഗം 2

Share this story