ശിവാനന്ദം 💞: ഭാഗം 15

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ പറയുന്നതാണ് ശെരിയെങ്കിൽ , you have to prove it ...." അവളെ നോക്കി മാറിൽ കൈ കെട്ടി അവൻ പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി " ഇനിമുതൽ അവനെ നീ bold ആയി ഫേസ് ചെയ്യണം ..... അവന്റെ കണ്ണിൽ നോക്കി സംസാരിക്കണം ...... ഒരു പേടിയുമില്ലാതെ പുഞ്ചിരിയോടെ അവനു മുന്നിൽ ചെല്ലണം ...... എന്താ പറ്റുമോ .....🤨...." പുരികം പൊക്കിയുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ നിശബ്ദമായി "പോകാം ....." ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരിക്കുന്ന അവളെ നോക്കി കാർത്തി ചോദിച്ചതും അവളൊന്ന് മൂളി അവൻ അവളുടെ വീൽ ചെയറിൽ പിടിച്ചു അവളെയും കൊണ്ട് നടന്നു നടക്കുന്നതിനിടയിൽ പലതും സംസാരിച്ചു

അവളെ മെന്റലി മോട്ടിവേറ്റ് ചെയ്യാൻ മാത്രം കഴിവുള്ള വാക്കുകൾ ആയിരുന്നു അവന്റേത് "ശിവാ ..... നീയിങ്ങനെ ഒട്ടും ആക്റ്റീവ് അല്ലാതെ ഇരുന്നാൽ നിനക്ക് ഒരിക്കലും എഴുന്നേറ്റ് നടക്കാൻ പറ്റിയെന്ന് വരില്ല മനസ്സിനുള്ളിലുള്ള അനാവശ്യചിന്തകളെ ആദ്യം ഒഴിവാക്കണം അനാവശ്യ ദേശ്യവും വാശിയും പേടിയും ഒന്നും വേണ്ടാ ...... എല്ലാം മറന്ന് മനസ്സ് തുറന്ന് ചിരിക്കാൻ നിനക്ക് സാധിച്ചാൽ നിന്റെ പകുതി അസുഖവും മാറും ....." ആത്മവിശ്വാസം പകർന്നുകൊണ്ടുള്ള അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ പ്രതീക്ഷയുടെ വിത്തു പാകി തളരില്ലെന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചു " നിന്നെ ദ്രോഹിച്ചവർക്ക് മുന്നിൽ പുഞ്ചിരിക്കാൻ നിനക്ക് കഴിയണം ......

പശ്ചാത്തപിക്കുന്നവർക്ക് മാപ്പ് കൊടുക്കാനും .....!! പിന്നെ നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവർക് തക്കതായ മറുപടി കൊടുക്കാനും നിനക്ക് കഴിയണം ..... ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ .....?" അത്രയും പറഞ്ഞുകൊണ്ട് അവൻ ശിവയോട് ചോദിച്ചതും അവളൊരു ചിരിയോടെ തലയാട്ടി അവളുടെ ആ ചിരി പതിയെ അവനിലേക്കും വ്യാപിച്ചു രണ്ടുപേരും ഏറെനേരം സംസാരിച്ചു അവനോട് സംസാരിക്കവെ അവളുടെ ഉള്ളിലെ ഭാരമൊഴിയുന്നത് അവൾ അറിഞ്ഞു " നമുക്ക് ആ ബീച്ച് വരെ ഒന്ന് പോയാലോ ....." കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന വിശാലമായ കടലിനെ ചൂണ്ടി അവൻ ചോദിച്ചപ്പോൾ അവൾ ആവേശത്തോടെ തല കുലുക്കി

അവൻ അവളെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു ..... കാർത്തി വെള്ളത്തിലിറങ്ങി കാലു നനക്കുന്നതൊക്കെ ഒരു കൊതിയോടെ അവൾ നോക്കിയിരുന്നു എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു അത് അവനും കണ്ടിരുന്നു ...... ചെറു ചിരിയോടെ അവൾക്കരികിലായി വന്നുകൊണ്ട് അവളെ പൊക്കിയെടുത്തു തിരമാലകൾ ചുംബിച്ചു പോകുന്ന കടൽത്തീരത്തായി അവളെ ഇരുത്തി ഒപ്പം അവനും തിരമാല അവളുടെ കാലിനെ പൊതിഞ്ഞെങ്കിലും അതവൾക്ക് ഫീൽ ചെയ്തില്ല അത് കണ്ട അവളുടെ മുഖം വാടിയതും അവളുടെ മൂഡ് മാറ്റാനെന്ന രീതിയിൽ അവൻ എന്തൊക്കെയോ സംസാരിച്ചു തുടങ്ങി "ശിവാ ....." ഏറെനേരത്തെ സംസാരത്തിന് ശേഷം അവനവളെ ഒന്ന് വിളിച്ചു " മ്മ് "

അവളൊന്ന് മൂളുക മാത്രമേ ചെയ്തിരുന്നുള്ളൂ "നിനക്ക് ആനന്ദിനെ ഇഷ്ടമാണോ .....?" പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ അവളൊന്ന് ഞെട്ടിയെങ്കിലും തല താഴ്ത്തിയുള്ള മൗനമായിരുന്നു അവൾ നൽകിയ മറുപടി ...... അതിൽ നിന്ന് തന്നെ അവനു മനസ്സിലായിരുന്നു അവളുടെ മനസ്സ് "പിന്നെന്താ നീ അവനോട് പറയാതെ ....? ഹ്മ്മ് ....? " അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് അവൻ ചോദിച്ചതും അവൾ നിരാശയോടെ തല താഴ്ത്തി " please karthi ...! ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുവാണ് ..... Please ....." അവൾ ദയനീയമായി പറഞ്ഞതും അവനൊരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി "ഇതാണ് നിന്റെ problem ...... യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണ് നീ ....."

അവൻ അല്പം അമർഷത്തോടെ പറഞ്ഞു "അതല്ല കാർത്തി ..... സാറിന് എന്നെ ഇഷ്ടമല്ല ...... എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് ...... പിന്നെ ഞാൻ എന്തിനാ ....?" അവൾ മുഴുമിപ്പിക്കാതെ അവനെ നോക്കിയതും അവനൊന്ന് ശ്വാസം വലിച്ചു വിട്ടു " ഓഹോ ..... അപ്പൊ സർ അങ്ങനെ ഒക്കെ പറഞ്ഞോ ...... താലി കെട്ടിയ പെണ്ണിനെ എന്തുകൊണ്ടാ അംഗീകരിക്കാൻ കഴിയാത്തെ ..... ?" അവളെ നോക്കി ഗൗരവത്തോടെ അവൻ ചോദിച്ചു "ഞാൻ അദ്ദേഹത്തിന്റെ സ്റ്റുഡന്റ്‌ ആയതുകൊണ്ട് ...... ഒരു സ്റ്റുഡന്റിനെ ഭാര്യ ആയി അംഗീകരിക്കാൻ കഴിയില്ലത്രേ ....." മറ്റെങ്ങോ നോക്കി അവളത് പറഞ്ഞതും അവനൊന്ന് ചിരിച്ചു " അങ്ങനെയാണല്ലേ അപ്പൊ കാര്യങ്ങളുടെ കിടപ്പ് .....

നീ വിഷമിക്കണ്ടടി ഈ കാർത്തി ഉള്ളിടത്തോളം കാലം നിനക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല പണ്ടുമുതലേ ഞാൻ അല്ലെ നിന്റെ problems സോൾവ് ചെയ്തു തരുന്ന സൂപ്പർഹീറോ ......ഈ പ്രശ്നവും ഞാൻ തന്നെ പരിഹരിക്കും " അവനൊരു ചിരിയോടെ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു " no karthi ..... ഇത് നിന്നെക്കൊണ്ട് സോൾവ് ചെയ്യാൻ കഴിയില്ല .... വിട്ടേക്ക് ....." അവൾ നിരാശ പടർന്ന കണ്ണുകളോടെ പറഞ്ഞതും അവനൊന്ന് ചിരിച്ചു " yes shivaa ..... നിനക്ക് അറിയാല്ലോ എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് സാധിക്കാതെ പിന്നെ ഞാൻ അടങ്ങില്ല So ...... ഇത് ഞാനങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല ...k ?". അവൾക്ക് മുന്നിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവനത് പറഞ്ഞത് "

എന്നാലും കാർത്തി ...." " ഒരു എന്നാലും ഇല്ല ..... നീ ഒന്നും ചെയ്യണ്ട ..... ഇപ്പൊ ബീഹെവ് ചെയുന്നത് പോലെ അങ്ങ്‌ maintain ചെയ്താൽ മതി ബാക്കി ഒക്കെ ഞാൻ ഏറ്റു ...... ആഹ് പിന്നെ നിന്റെ ഫോൺ ഇങ് തന്നെ ....." അവൻ ചോദിക്കുന്നത് കേട്ടതും അവൾ ഫോൺ എടുത്ത് കൊടുത്തു അവനാ ഫോൺ അൺലോക്ക് ചെയ്തു അവളുടെ കൂടെ ആ മണൽപ്പരപ്പിൽ ഇരുന്നുകൊണ്ട് അവളുടെ തോളിൽ കൈയ്യിട്ട് ഒരു സെൽഫി എടുത്ത് സ്റ്റാറ്റസ് വെച്ച് "beutiful moments with ma karthi ❤️"എന്ന് ക്യാപ്ഷനും വെച് ഫോൺ അവൾക്ക് കൊടുത്തു " step 1 ഗംഭീരമാക്കിയിട്ടുണ്ട് ...... വീട്ടിൽ ചെന്നാൽ ഇതിന്റെ റിസൾട്ട് അറിയാം ....😌"

ഒരു ചിരിയോടെ അവനത് പറഞ്ഞതും ശിവ ഇതൊക്കെ കണ്ട് വായും പൊളിച്ചു ഇരിക്കുന്നുണ്ട് " ഇത് വല്ലതും നടക്കോ 🙄" " നടക്കും ..... അവന്റെ ഉള്ളിൽ നിന്നോട് എന്തെങ്കിലും സ്പാർക് ഉണ്ടെങ്കിൽ അത് ഞാൻ പുറത്തു കൊണ്ടുവരും ഇനി ഇല്ലെങ്കിൽ ഞാൻ അത് ഉണ്ടാക്കി എടുക്കും ..... അതുവരെ എനിക്കിനി വിശ്രമമില്ല നീ വാ നമുക്ക് പോകാം ....." അവളെയും താങ്ങി എടുത്ത് അത്രയും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••• സന്ധ്യാനേരം ആയിട്ടും അവർ തിരിച്ചെത്താത്തതു കണ്ടതും ആനന്ദിന്റെ സമാധാനം പോയി

അവൻ മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവൾ പറയാതെ പോയതിന്റെ ദേശ്യവും കാർത്തിക്കൊപ്പം അവൾ പോയതും ഒക്കെ കൂടി ഓർക്കുമ്പോൾ അവനു നല്ല ദേശ്യം വരുന്നുണ്ടായിരുന്നു ഫോൺ എടുത്ത് അവളെ വിളിക്കണോ വേണ്ടയോ എന്ന് അവൻ ആലോചിച്ചു ശേഷം വാട്സാപ്പിൽ കയറി അവൾ ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കി ഓൺലൈൻ അല്ലായെന്നു കണ്ടതും അവനാ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു സമയം പോകാൻ ഓരോ സ്റ്റാറ്റസുകൾ എടുത്ത് നോക്കുന്നതിനിടയിലാണ് അത് അവന്റെ കണ്ണിൽ പെട്ടത് " beautiful moments with ma karthi ❤️"

ആ ഫോട്ടോയും അതിലുള്ള വാക്കുകളും കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി " ma karthi ...?" അവനതിലേക്ക് തന്നെ നോക്കിക്കൊണ്ട് സ്വയം മന്ത്രിച്ചു അവളെ ചേർത്ത് പിടിച്ചിരിക്കുന്ന കാർത്തിയെ കണ്ടതും അവന്റെ കൈ ഫോണിൽ മുറുകി അവനാ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു ഒരു അധ്യാപകന്റെ ശാന്തതയിൽ നിന്ന് പുറത്തു കടന്നിരുന്നു അവനപ്പോൾ പൊതുവെ ശാന്തനായ അവന് ആ ഫോട്ടോ കണ്ടപ്പോൾ അവന്റെ ദേശ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൻ ബാൽക്കണിയിലെ കൈവരിയിൽ പിടി മുറുക്കിക്കൊണ്ട് മുറ്റത്തേക്ക് നോക്കിയതും കാർത്തിയുടെ കാർ വന്നു നിന്നത് കണ്ടു അവൻ മുഖം തിരിച്ചു അകത്തേക്ക് പോയി സോഫയിൽ ഇരുന്നു

അല്പം കഴിഞ്ഞു ശിവയേയും കൂട്ടി അകത്തേക്ക് വന്ന കാർത്തിയെ അവൻ ഒന്ന് കടുപ്പിച്ചു നോക്കി " എവിടെ ആയിരുന്നു ഇത്രയും നേരം .....?" ശിവയെ നോക്കി ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവൻ ചോദിച്ചു " അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു ...." കാർത്തി ആയിരുന്നു മറുപടി പറഞ്ഞത് " am asking to you ..... Tell me shivaani ......!!" അവൻ കാർത്തി പറയുന്നത് കേൾക്കാത്ത ഭാവത്തിൽ ശിവാനിക്ക് നേരെ ഗൗരവത്തിൽ നിന്ന് കൊണ്ട് ചോദിച്ചു "ഞാൻ ..... അത് ..... കാർത്തിക്കൊപ്പം ബീ .... ബീച്ചിൽ ....." അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു " നീ പോകുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നല്ലോ ...... എന്നോട് പറഞ്ഞിട്ടാണോ നീ പോയത് ......?"

അവൻ അവൾക്ക് മുന്നിൽ കൈയും കെട്ടി നിന്ന് ഗൗരവത്തോടെ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി " താനെന്തിനാ അവളെ ചോദ്യം ചെയ്യുന്നേ ..... അവളെ കൊണ്ട് പോയത് ഞാൻ അല്ലെ .....?" കാർത്തി ഇടക്ക് കയറി പറഞ്ഞതും അവനൊന്ന് കടുപ്പിച്ചു നോക്കി " അതിന് താനാരാ ..... തനിക്ക് manners ഇല്ലേ ...... ഒരു ഹസ്ബന്റും വൈഫും സംസാരിക്കുന്നിടത് വന്ന് നില്ക്കാൻ ....." ആനന്ദ് അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞതും കാർത്തി അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ശിവയെ ഒന്ന് നോക്കി പോകാൻ തുനിഞ്ഞ കാർത്തി പെട്ടെന്ന് തിരികെ വന്ന് ശിവയെ എടുത്ത് കട്ടിലിൽ കിടത്താൻ തുനിഞ്ഞതും ആനന്ദ് അവനെ തടഞ്ഞു "excuseme ......

ഇവളുടെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം ..... മൂന്നാമത്തരാളുടെ സഹായം വേണ്ടപ്പോൾ അറിയിക്കാം ..... You may leave now ....." അവനു മുന്നിൽ തടസ്സമായി നിന്നുകൊണ്ട് ആനന്ദ് പറഞ്ഞതും കാർത്തി ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ഗൗരവം നടിച്ചു "പിന്നേയ് ...... ഈ ഭാര്യയും ഭർത്താവ് എന്നൊക്കെ പറച്ചിലിൽ മാത്രമല്ല വേണ്ടത് പ്രവർത്തിയിൽ കൂടി വേണം ഇന്ന് ഇവളെ നിങ്ങളുടെ പൂർവ കാമുകി കൊല്ലാൻ ശ്രമിച്ചിട്ടും അവൾക്ക് നേരെ ഒരു ചെറുവിരൽ അനക്കാൻ നിങ്ങൾക്ക് തോന്നിയോ എന്നിട്ടിപ്പോ അവകാശം പറഞ്ഞു വന്നേക്കുന്നു ...." അത്രയും പറഞ്ഞു പുച്ഛത്തോടെ കാർത്തി പുറത്തേക്ക് പോയതും എന്തോ ഓർത്തു ആനന്ദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു  .....തുടരും………

ശിവാനന്ദം : ഭാഗം 14

Share this story