ശിവാനന്ദം 💞: ഭാഗം 21

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അരുന്ധതി വന്ന് ശിവയെ ഫ്രഷ് ആക്കി ഫുഡും ടാബ്ലറ്റ്സും കൊടുത്ത ശേഷം അവളുടെ കാല് ചൂടുവെള്ളം കൊണ്ട് ഉഴിയാൻ തുനിഞ്ഞതും ആനന്ദ് അവരെ തടഞ്ഞു "ഞാൻ ചെയ്തോളാം അപ്പ പൊയ്ക്കോ ...." അരുന്ധതിയുടെ കൈയ്യിൽ ഇരുന്ന തുണി വാങ്ങിക്കൊണ്ട് അവൻ അവരെ നോക്കാതെ പറഞ്ഞതും ശിവ ഒന്ന് ഞെട്ടി "വേണ്ട ആന്റി ചെയ്തോളും ....." അവൾ പരിഭ്രമത്തോടെ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി "ഞാൻ ചെയ്യും ...." അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അരുന്ധതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി അരുന്ധതി പോയതും അവൻ ഡോർ ലോക്ക് ചെയ്തത് കണ്ട് ശിവാനി ഞെട്ടി "ഡോർ എന്തിനാ ലോക്ക് ചെയ്യുന്നേ .....?"

അവൾ ഉമിനീരിറക്കിക്കൊണ്ട് ചോദിച്ചതും അവൻ അല്പം ഗൗരവത്തോടെ തിരിഞ്ഞു നോക്കി "എന്തിനാണെന്ന് പതിയെ മനസ്സിലായിക്കോളും ....." അവളെ നോക്കി അവൻ ഒരു ഊന്നലോടെ പറഞ്ഞതും അവൾ പരിഭ്രമത്തോടെ അവനെ നോക്കി ഉടൻ തന്നെ ഡോറിൽ മുട്ട് കേട്ടതും ആനന്ദ് പുച്ഛത്തോടെ ചിരിച്ചു "ശിവാ ...... ശിവാ ....." പുറത്തു നിന്ന് കാർത്തിയുടെ ശബ്ദം കേട്ടപ്പോൾ ആനന്ദ് അത് കേൾക്കാത്ത ഭാവത്തിൽ ശിവക്കരികിൽ വന്നു "ഡോർ തുറക്ക് ..... കാർത്തി വിളിക്കുന്നത് കേട്ടില്ലേ ......" അവൾ അല്പം മടിയോടെ പറഞ്ഞതും അവൻ അവളെ തുറിച്ചു നോക്കി "അവനെ ഇങ്ങോട്ട് കയറ്റാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഡോർ ലോക്ക് ചെയ്തത് തന്നെ 😠..... "

അവൻ ദേശ്യത്തോടെ പറഞ്ഞതും അവൾ മുഖം ചുളിച്ചു "അതെന്താ .....?" അവൾ സംശയത്തോടെ ചോദിച്ചു "എന്താന്ന് ഇനി ഞാൻ പറയണോ ..... അയാൾക്ക് commonsense ഇല്ലേ ..... രാത്രി ഒരു ഹസ്ബന്റ്‌ ആൻഡ് വൈഫ് ഉള്ള മുറിയിലേക്ക് കയറി വരാൻ ..... Rascal 😡...." അവൻ ദേശ്യത്തിൽ പറഞ്ഞതും അവളുടെ മുഖം മാറി "എന്തിനാ കാർത്തിയെ കുറ്റം പറയുന്നേ ...... നമ്മൾ തമ്മിൽ ഹസ്ബന്റ്‌ ആൻഡ് വൈഫ് റീലേഷൻഷിപ് ഇല്ലല്ലോ ...... എന്റെ സുഖവിവരം അന്വേഷിക്കാനാണ് കാർത്തി വരുന്നത് ...... അവനെ തടയാൻ സാറിന് ഒരു അധികാരവുമില്ല ..... Mind it ....." അവൾക്കും നല്ല ദേശ്യം വരുന്നുണ്ടായിരുന്നു "എന്റെ അധികാരത്തെയും അവകാശത്തെയും താൻ എനിക്ക് പഠിപ്പിച്ചു തരണ്ട ....

.രാത്രി അവൻ ഇവിടെ വരാൻ പാടില്ല ..... എനിക്ക് അത് ഇഷ്ടമല്ല 😠....." അവൻ അവൾക്ക്നേരെ ചീറിക്കൊണ്ട് പറഞ്ഞു "നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്നിൽ അടിച്ചേൽപ്പിക്കാൻ നിങ്ങൾ എന്റെ ആരാ 😠.....?" അവൾ ദേശ്യം അടക്കാതെ തന്നെ ചോദിച്ചതും അവൻ ബെഡിലേക്കിരുന്നുകൊണ്ട് അവളിലേക്ക് വേഗത്തിൽ കുനിഞ്ഞു ..... അത് കണ്ടതും അവൾ പേടിയോടെ തല പിന്നിലേക്ക് വലിച്ചു "മറന്ന് പോയതാണെങ്കിൽ ഞാൻ ഓർമപ്പെടുത്താം ..... I am your husband....." അവളിലേക്ക് അടുത്തുകൊണ്ട് അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു "നീ അവനോട് അടുക്കുന്നതും അവൻ നിന്നിൽ അധികാരം കാണിക്കുന്നതും എനിക്ക് ഇഷ്ടമല്ല ..... 😠"

അല്പം ദേശ്യത്തോടെ അവനത് പറഞ്ഞതും ശിവയുടെ മുഖത്തു ഉണ്ടായ ഞെട്ടൽ അവൻ ശ്രദ്ധിച്ചു "അതെന്താ .....?" അവൾ പോലും അറിയാതെ അവളിൽ നിന്ന് അങ്ങനൊരു ചോദ്യം പുറത്തേക്ക് വന്നു "ശിവാ ...... " പുറത്തുനിന്ന് കാർത്തി ഉച്ചത്തിൽ വിളിച്ചതും ആനന്ദ് പല്ലും കടിച്ചു അവിടേക്ക് നടന്നു "കാർത്തിക് ശിവാനി ഉറങ്ങി ..... " അവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞതും കാർത്തിക് ശെരി ന്ന് പറഞ്ഞു പോയി "ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ...... ഇനി രാത്രി അവൻ ഇതിനകത്തു വന്നാൽ .....? ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം ......" അത്രയും പറഞ്ഞുകൊണ്ട് അവൻ ടേബിളിൽ ഇരുന്ന ചൂട് വെള്ളവുമായി ബെഡിലേക്കിരുന്നു

അവൻ കയ്യിൽ ഉണ്ടായിരുന്ന തുണി എടുത്ത് വെള്ളത്തിൽ മുക്കി പിഴിയുന്നത് കണ്ട് അവൾ പരിഭ്രമത്തോടെ അവനെ നോക്കി "ഇങ് തന്നേക്ക് ...... ഞാൻ ചെയ്തോളാം ....." അവൾ മടിയോടെ പറഞ്ഞതും അവൻ അവളെ നോക്കി കണ്ണുരുട്ടി "നിന്നോട് ഒരിക്കൽ പറഞ്ഞാൽ നിനക്ക് മനസിലാവില്ലെ ......? Huh ....? വായടച്ചു വെച്ചിട്ട് ആ skirt പൊക്ക്‌ ....." അവൻ യാതൊരു കൂസലുമില്ലാതെ പറയുന്നത് കണ്ടതും അവൾ വായും പൊളിച്ചു അവനെ നോക്കിയിരുന്നു പോയി "പൊക്കടീ skirt 😡....." അവൻ അലറിയതും അവളൊന്ന് ഞെട്ടിപ്പിടഞ്ഞുകൊണ്ട് skirt മുട്ടിനൊപ്പം പൊക്കി അവൾ അവനുമുന്നിൽ ചമ്മലോടെ ഇരിന്നുകൊണ്ട് ഇടം കണ്ണിട്ട് അവനെ നോക്കി കണ്ണടച്ച് കൊണ്ട് കാലിൽ ചൂട് പിടിക്കുന്ന അവനെ കണ്ടതും അവൾക്ക് ചിരിയാണ് വന്നത്

തപ്പി പിടിച്ചു ചൂടുവെള്ളത്തിൽ തുണി മുക്കുന്നതൊക്കെ കണ്ട് അവൾക്ക് ചിരി പൊട്ടി എങ്കിലും അവൾ കടിച്ചു പിടിച്ചിരുന്നു "ഇനി താഴ്ത്തിക്കോ ...." അവൻ അവിടെ നിന്നും എണീറ്റ് മാറി തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞതും അവൾ skirt വേഗം താഴ്ത്തി അവൻ ചൂടുവെള്ളം ഒക്കെ കൊണ്ടുപോയി വെച്ചിട്ട് തിരിച്ചു വന്നപ്പോ എന്തോ ആലോചിച്ചു ഇരിക്കുന്ന അവളെയാണ് കണ്ടത് "കിടക്കുന്നില്ലേ ......?" അവന്റെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും അവൾ ഒന്ന് തലകുലുക്കിക്കൊണ്ട് പതിയെ കിടക്കാൻ ശ്രമിച്ചു അത് കണ്ടതും അവൻ അവളെ പിടിച്ചു കിടത്തിക്കൊണ്ട് പുതപ്പിട്ടു കൊടുത്തു അവളെ കിടത്തിയ ശേഷം അവൻ അവൾക്കരികിലായി വന്ന് കിടന്നതും അവൾ കണ്ണും തള്ളി അവനെ നോക്കി

അവൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നതും തന്നെ തന്നെ അത്ഭുതത്തോടെ നോക്കി കിടക്കുന്ന അവളെ കണ്ട് അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചതും അവൾ ചുമലുകൂച്ചി കാണിച്ചുകൊണ്ട് തലതിരിച്ചു അത് കണ്ടതും അവൻ ഒരു ചിരിയോടെ കണ്ണുകളടച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു ••••••••••••••••••••••••••••••••••••••••••• ആനന്ദ് രാവിലെ ഉറക്കമുണർന്നതും അവന്റെ ഭാഗത്തേക്ക് തല ചെരിച്ചു വെച്ചുറങ്ങുന്ന ശിവയെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നു അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നീങ്ങിക്കിടന്നു അവളുടെ മുഖത്തേക്ക് ഏറെനേരം അങ്ങനെ നോക്കി കിടന്നുകൊണ്ട് അവളിലേക്ക് ആഞ്ഞുകൊണ്ട് അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു

അവൾക്ക് സമ്മാനിക്കുന്ന ആദ്യചുംബനത്തിന് കൂട്ടായെന്ന പോലെ ഒരു തണുത്ത കാറ്റ് വിൻഡോയിലൂടെ ഒഴുകി വന്നു നെറ്റിയിൽ സ്പർശനമേറ്റതുപോലെ തോന്നി പാതി ഉറക്കത്തിലായിരുന്ന ശിവ കണ്ണ് ചിമ്മി തുറന്നതും തന്റെ നെറ്റിയിൽ ചുണ്ടമർത്തി നിൽക്കുന്ന ആനന്ദിനെ കണ്ട് ഞെട്ടി ആനന്ദ് അത് കണ്ട് കണ്ണ് ഇറുക്കിയടച്ചുകൊണ്ട് അവളിൽ നിന്ന് അടർന്നു മാറി എണീറ്റിരുന്നു അവൾ ബെഡിൽ കൈകുത്തി ഒരു വിധത്തിൽ എണീറ്റിരുന്നുകൊണ്ട് ഹെഡ്‍ബോർഡിൽ ചാരി ഇരുന്നു "എന്താ .....?" അവൻ ഒന്നും സംഭവിക്കാത്തത് പോലെ തന്നെ ഒരു അത്ഭുതത്തോടെയും അല്പം ദേശ്യത്തോടെയും ഉറ്റുനോക്കുന്ന ശിവയെ നോക്കി ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഉറങ്ങിക്കിടക്കുന്ന എന്നെക്കേറി ഉമ്മ വെച്ചിട്ട് എന്താന്നോ .....? ആരോട് ചോദിച്ചിട്ടാ നിങ്ങൾ എന്നെ ഉമ്മ വെച്ചത് 😠.....?"

അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവൻ നെറ്റി ചുളിച്ചു "അതിപ്പോ ആരോടേലും ചോദിക്കണോ ....?" അവൻ അവളെ നോക്കി പുരികം പൊക്കിയതും അവൾ അവനെ നോക്കി പല്ലിറുമ്മി "ചോദിക്കണം ....." അവൾ പല്ലിറുമ്മി പറഞ്ഞു "എന്റെ ഭാര്യയെ എനിക്ക് കിസ് ചെയ്യാൻ തോന്നിയാൽ ഞാൻ കിസ്സ്‌ ചെയ്യും ...... അതിന് എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല ....." അവൻ മാറിൽ കൈയും കെട്ടി ഇരുന്നുകൊണ്ട് തലചെരിച്ചു അവളെ നോക്കി പറഞ്ഞതും അവൾ അത്ഭുതത്തോടെ നോക്കി ഇന്നലെ മുതൽ അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുന്ന് അവൾ മനസ്സിൽ ചിന്തിച്ചു "നിങ്ങൾക്ക് എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയില്ല ..... ഉമ്മ വെക്കണം ..... അല്ലെ ....?" അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവനൊന്ന് ചിരിച്ചു "എന്ന് ആരാ തന്നോട് പറഞ്ഞെ .....?" അവൻ അതെ ചിരിയോടെ ചോദിച്ചു

"ഞാൻ നിങ്ങൾക്ക് ഒരു ബാധ്യതയല്ലേ ...... ബാധ്യത എന്നതിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയാം ....." പറയുമ്പോൾ അവളുടെ തൊണ്ട ഇടറി അവൾ പറഞ്ഞത് കേട്ട് അത്രയും നേരം അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു "ബാധ്യത ആണെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ ..... എന്തിനാ പപ്പയോട് പറഞ്ഞു പപ്പയെക്കൂടി സങ്കടപ്പെടുത്തിയെ .....? ബാധ്യത ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു പോകുമായിരുന്നില്ലേ ...... ബാധ്യ ........" "just stop it shivaani ....." പറഞ്ഞു വന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ അവൾക്ക് നേരെ അലറി "ബാധ്യത ....... ബാധ്യത ....... ബാധ്യത .....

ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് നീ ഒരു ബാധ്യത ആണെന്ന് ..... പറഞ്ഞോന്ന് .....?" അവൻ അവളുടെ ഇരുതോളിലും പിടിച്ചു കുലുക്കിക്കൊണ്ട് അവൻ ദേശ്യത്തോടെ ചോദിച്ചു "അറിയാതെ വായിൽ നിന്ന് വീണുപോയ ചില വാക്കുകൾ കേട്ടാ നിന്റെ പപ്പ തെറ്റിദ്ധരിച്ചത് നിന്നെ ഒരു ബാധ്യതയായി കണ്ടിട്ടില്ല ..... കാണാനും സാധിക്കില്ല നിന്നെ ഇഷ്ടമാണോന്ന് അങ്കിൾ ചോദിച്ചപ്പോ ഞാൻ ആകെ confused ആയി ...... കാരണം എന്റെ ഉള്ളിലുള്ള ഇഷ്ടം ഞാൻ പോലും അറിഞ്ഞിരുന്നില്ല ....." അവളെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൻ പറഞ്ഞതും അവളൊരു ഞെട്ടലോടെ ഹെഡ്‍ബോർഡിൽ തട്ടി ഇരുന്നു "അതുകൊണ്ടാ നീയുമായി അഡ്ജസ്റ്റ് ചെയ്യാൻ struggle ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് ......

എന്റെ മനസ്സിലുള്ളത് എന്താന്ന് പോലും മനസ്സിലാകാതെ അപ്പോഴത്തെ സാഹചര്യത്തിൽ എന്തൊക്കെയോ പറഞ്ഞു പോയതാ അല്ലാതെ നീ എനിക്ക് ബാധ്യതയാണെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല....." അവൻ കിതച്ചുകൊണ്ട് പറഞ്ഞതും അവൾ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു "ഒടുവിൽ എന്റെ മനസ്സിലെ ഇഷ്ടം ഞാൻ തിരിച്ചറിഞ്ഞപ്പോ നിന്റെ പപ്പ എന്നോട് പറഞ്ഞത് ഡിവോഴ്സിനെ പറ്റിയാ ..... എനിക്ക് പറയാനുള്ളതൊന്നും കേട്ടില്ല അതും മറികടന്ന് നിന്നോട് ഇഷ്ടം പറയാൻ തീരുമാനിച്ചപ്പോ അപ്പ വന്ന് നിന്റെ മുന്നിൽ വെച്ചു എനിക്ക് നീ ബാധ്യതയാണെന്ന് പറഞ്ഞു .....

നിന്നിൽ നിന്ന് അകന്ന് നില്ക്കാൻ പറഞ്ഞു അങ്ങനെ ഓരോ തവണ ഞാൻ തീരുമാനിക്കുമ്പോഴും തടസ്സമായി ഓരോരുത്തർ വന്നു കൊണ്ടിരുന്നു ....... ഇനി ഞാൻ എങ്ങനെയാ ഒന്ന് പറഞ്ഞു മനസിലാക്കുക നിങ്ങളെ ഒക്കെ എനിക്ക് ..... എനിക്ക് നിന്നെ ജീവനാടോ ...... എങ്ങനെയാ വിശ്വസിപ്പിക്കുക എന്നെനിക്ക് അറിയില്ല But I want you to be with me till the end of my life ...... I love you ...... I love you more than my life ......". ഒരു അലർച്ചയോടെ തുടങ്ങി അവസാനം അവന്റെ സ്വരം നേർത്തു വന്നു തന്നെ നോക്കി ഞെട്ടലോടെ ഇരിക്കുന്ന അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു ....തുടരും………

ശിവാനന്ദം : ഭാഗം 20

Share this story