ശിവാനന്ദം 💞: ഭാഗം 3

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ആനന്ദ് പോയതും ശിവ അവളുടെ ബുക്ക്സ് ഒക്കെ എടുത്തു വെച്ചു ..... അവൾക്ക് കോളേജിലേക്ക് പോകാൻ തോന്നിയില്ല ..... അർജുനെ കണ്ടാൽ തന്റെ നിയന്ത്രണം വിട്ടുപൊകുമെന്ന ഭയം ആയിരുന്നു അതിന് കാരണം അവൾ കണ്ണാടിക്ക് മുന്നിലേക്ക് നടന്നു ..... കണ്ണുകളിലെ മിഴിനീർത്തിളക്കം കണ്ടതും അവളൊന്ന് ദീർഘനിശ്വാസം എടുത്തുവിട്ടു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി ...... ആനന്ദ് വന്ന് ഫോൺ ടേബിളിൽ വെച്ച ശേഷം അവളെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് പോയതും അവൾ ഫോൺ കയ്യിലെടുത്തു ...... റാം ആയിരുന്നു അത് "ശിവാ ..... പപ്പ ബുക്ക്സ് ഒക്കെ ആനന്ദിനെ ഏൽപ്പിച്ചിട്ടുണ്ട് ..... കിട്ടിയോ അത് ....?"

റാമിന്റെ ചോദ്യത്തിന് അവളൊരു മൂളലിൽ മറുപടിയൊതുക്കി ..... അയാളുടെ ശബ്ദം കേട്ടതും അവൾ അറിയാതെ തന്നെ വിതുമ്പിപ്പോയി "ശിവാ .... What happened to you .... Are you okay moluu....?" അയാൾ പരിഭ്രമത്തോടെ ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു "എനിക്ക് പറ്റണില്ല പപ്പേ ..... I can’t be happy without him .... എനിക്ക് സഹിക്കാൻ പറ്റണില്ല പപ്പേ ..... ഞാൻ എന്താ ചെയ്യേണ്ടേ പപ്പേ ..... എനിക്ക് സമനില തെറ്റുന്നത് പോലെ ഒക്കെ തോന്നുന്നു ...." അവൾ വിതുമ്പലോടെ പറഞ്ഞതും അയാൾ ഒന്ന് ശ്വാസം എടുത്തു വിട്ടു "shivaa ..... Just calm down Listen Molu ..... this is not the time to worry about him ..... shivaaa you have to move on നീ എന്ന് മുതലാ ഇത്രയും സില്ലി ആയത് ..... നീ പപ്പ വളർത്തിയ കുട്ടിയാ ....

നീ തളർന്നാൽ തോറ്റു പോകുന്നത് ഈ പപ്പയാ ..... പപ്പയെ മോൾക്ക് തോൽപ്പിക്കണോ ....?" അയാൾ അത്രയും പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് തലയാട്ടി "ശിവാ ..... നീ നിന്റെ ലൈഫിൽ തോറ്റു പോയാൽ പപ്പയെ കുറ്റപ്പെടുത്താൻ അത് നിന്റെ അമ്മക്ക് കിട്ടുന്ന ഒരു അവസരമാകും ...." അയാൾ അത് പറഞ്ഞതും ശിവയുടെ തേങ്ങൽ നിലച്ചു "ഇല്ല പപ്പേ .... ഞാൻ തോൽക്കില്ല .... ആ സ്ത്രീക്ക് മുന്നിൽ പപ്പയെ തോൽക്കാൻ അനുവദിക്കേമില്ല ..... ഞാൻ ഇനി അര്ജുന് വേണ്ടി കരയില്ല പപ്പാ .... പപ്പ വിഷമിക്കണ്ട ....

ഞാൻ പപ്പേടെ മോളാ .... " അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പറഞ്ഞതും അയാളൊന്ന് ആശ്വസിച്ചു "That’s my girl ..... പിന്നെ ആനന്ദിനോട് നിന്റെ ശെരിക്കുള്ള സ്വഭാവം ഒന്നും എടുത്തേക്കല്ലേ ..... അവൻ ഇപ്പൊ നിന്റെ സർ മാത്രം അല്ല .... your husband too.... so you have to respect him ..... " അയാൾ പറയുന്നതൊക്കെ അവൾ താല്പര്യമില്ലാത്ത മട്ടിൽ കേട്ട് നിന്നു "ശിവാ .... നീ കേൾക്കുന്നുണ്ടോ .... Are you there ....?" അവളുടെ മറുപടി വരഞ്ഞതും അയാൾ വീണ്ടും ചോദിച്ചു "ഹാ പപ്പേ ..... "

അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു "നിന്റെ ഫോൺ എവിടെയാ .... എത്ര തവണ വിളിച്ചു .... റിങ് കൂടി ചെയ്യുന്നില്ല ...." അയാൾ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു "അത് പപ്പേ ഇന്നലെ എവിടെയോ മിസ് ആയി .... അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല ...." അവൾ മറുപടി പറഞ്ഞു "ഹ്മ്മ് ശെരി .... എന്നാൽ മോള് കിടന്നോ ....ഗുഡ് നൈറ്റ് ..." "ഗുഡ് നൈറ്റ് പപ്പെ ...." അത്രയും പറഞ്ഞവൾ ഫോൺ കട്ട് ചെയ്‌തുകൊണ്ട് സോഫയിലേക്ക് ഇരുന്നു •••••••••••••••••••••••••••••••••••••••••••• "ടാ ശിവമോൾക്ക് വിശപ്പില്ലെന്ന് പറഞ്ഞു ഒന്നും കഴിക്കാതെയാ പോയത് .....

നീയീ പാല് മോൾക്ക് കൊടുക്ക് .... രാപ്പട്ടിണി കിടക്കേണ്ട ..." സ്റ്റെയർ കയറാൻ നിന്ന ആനന്ദിനെ പുറകിൽ നിന്ന് വിളിച്ചുകൊണ്ട് ഭാമ പറഞ്ഞതും അവനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് അത് വാങ്ങി മുകളിലേക്ക് പോയി അവൻ മുറിയിലേക്ക് കയറിയപ്പോൾ അവൾ ബാൽക്കണിയിൽ ആണെന്ന് മനസ്സിലായി .... അവൻ ആ ഗ്ലാസും കൊണ്ട് അവിടേക്ക് നടന്നു ഇരുകൈയും നീട്ടി ഒഴുകിവരുന്ന തണുത്ത കാറ്റിനെ തന്നിലേക്ക് ആവാഹിക്കുന്ന ശിവയെ അവൻ അൽപനേരം നോക്കി നിന്നു .....

അവൻ ഗൗരവത്തോടെ അവൾക്ക് പിന്നിൽ നിന്ന് മുരടനക്കിയതും അവൾ തിരിഞ്ഞുനോക്കി അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റെങ്ങോ നോക്കിക്കൊണ്ട് അവൾക്ക് നേരെ ആ പാൽഗ്ലാസ്സ് നീട്ടിയതും അവൾ അത് കാണാത്തതു പോലെ പഴേ പോലെ തിരിഞ്ഞു നിന്നു "'അമ്മ നിനക്ക് തരാൻ ആയിട്ട് തന്നു വിട്ടതാ ..... വേണേൽ കുടിക്കാം ഇല്ലേൽ അവിടെ തന്നെ വെക്കാം ....." അത്രയും പറഞ്ഞുകൊണ്ട് ബാൽക്കണിയിലെ കൈവരിയിൽ അത് വെച്ചുകൊണ്ട് അവൻ ഗൗരവത്തോടെ അകത്തേക്ക് പോയി എടുക്കണ്ട എന്ന് അവളുടെ ആത്മാഭിമാനം പലതവണ പറഞ്ഞെങ്കിലും അവളുടെ വിശപ്പ് അതിന് അനുവദിച്ചില്ല

അവൻ പോയോ എന്ന് തിരിഞ്ഞുനോക്കി ഉറപ്പു വരുത്തിയ ശേഷം അവൾ ആ പാല് എടുത്ത് ഒറ്റവലിക്ക് കുടിച്ചു തീർത്തു ചുണ്ടു തുടച്ചുകൊണ്ട് അവൾ തിരിഞ്ഞതും ബാൽക്കണിയുടെ വാതിൽക്കൽ നിന്ന് ഗൗരവത്തോടെ അവളെ നോക്കുന്ന ആനന്ദിനെ കണ്ട് ഒന്ന് ഞെട്ടി ..... അവൾ കുറച്ചുനേരം നിന്ന് തപ്പി കളിച്ച ശേഷം അവനെ നോക്കാതെ അകത്തേക്ക് പോയി അവളെ ഗൗരവത്തോടെ ഒന്ന് നോക്കിക്കൊണ്ട് അവനും അകത്തേക്ക് നടന്നു അവൾ അവനെ നോക്കാതെ നേരെ പോയി സോഫയിൽ കിടന്നു

അവൾക്ക് കിടക്കാനായി ഭാമയോട് പറഞ്ഞു സെറ്റ് ചെയ്ത സോഫ ആയിരുന്നു അത് ആനന്ദ് അവളെ ഒന്ന് നോക്കിക്കൊണ്ട് വാച്ച് അഴിച്ചു ടേബിളിൽ വച്ചുകൊണ്ട് ബെഡിൽ വന്ന് ഇരുന്നു "നാളെ sharp 8:30 ക്ക് ഞാൻ പോകും .... നിന്നെയും കൂട്ടണം എന്ന് അച്ഛൻ പറഞ്ഞു .... കറക്റ്റ് ടൈമിന് വന്നാൽ എനിക്കൊപ്പം വരാം ... അല്ലെങ്കിൽ നടന്നു പോകത്തേ ഉള്ളൂ ..." അവൻ അല്പം ഗൗരവത്തോടെ പറഞ്ഞതും അവൾ മിണ്ടാതെ കിടന്നു അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് ബെഡിലേക്ക് കയറി കിടന്നുകൊണ്ട് ഒരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി ശിവക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ..... അർജുനൊപ്പം താൻ സ്വപ്നം കണ്ട രാത്രിയായിരുന്നു .....

കളിയും ചിരിയുമായി സന്തോഷത്തോടെ കഴിഞ്ഞുപോകേണ്ട രാത്രി ആയിരുന്നു എന്നവൾ ഓർത്തു പക്ഷെ അവൾ കരഞ്ഞില്ല ..... താൻ കരഞ്ഞാൽ തോൽക്കുന്നത് തന്റെ അച്ഛൻ ആണെന്ന ബോധം അവളുടെ കണ്ണുനീരിനെ തടഞ്ഞു വെച്ചു ഉറങ്ങാൻ കഴിയില്ല എന്നുറപ്പായിട്ടും അവൾ കണ്ണുകൾ ഇറുകെയടച്ചു കിടന്നു കണ്ണുകൾ ഇറുകെയടച്ചു കിടക്കുന്ന അവളെ കണ്ടതും ആനന്ദ് ബുക്ക് മാറ്റി വെച്ച് ലൈറ്റ് ഓഫ് ചെയ്തുകൊടുത്തു അവനും ഉറങ്ങാൻ കഴിയുമായിരുന്നില്ല .... ധനു വരുമ്പോൾ ഉണ്ടാകാൻ പോകുന്ന കോലാഹലങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ ...........തുടരും………

ശിവാനന്ദം : ഭാഗം 2

Share this story