ശിവാനന്ദം 💞: ഭാഗം 4

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അലാം ശബ്ദം കേട്ടാണ് ശിവ കണ്ണ് തുറന്നത് .... അവൾ കണ്ണ് തിരുമ്മിക്കൊണ്ട് എണീറ്റിരുന്നതും ആനന്ദ് ജോഗ്ഗിങ്ങിനു പോകാനായി റെഡി ആയി നിൽക്കുന്നു "നിനക്കുള്ള ഡ്രസ്സ് ഒക്കെ കബോർഡിൽ സെറ്റ് ചെയ്തിട്ടുണ്ട് .....8:30 ക്ക് റെഡി ആയി നിൽക്കണം .... ലേറ്റ് ആകരുത് ....." അവളെ കണ്ടതും അവൻ പുറത്തേക്ക് നടന്നുകൊണ്ട് പറഞ്ഞതും അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു അവൻ ഡോറിൽ പിടിച്ചുകൊണ്ട് അവളുടെ മറുപടിക്കായി ഒന്ന് തിരിഞ്ഞുനോക്കിയതും വേറെങ്ങോ നോക്കി ഇരിക്കുന്ന അവളെ കണ്ട് അവനൊന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് പോയി

അവൻ പോയതും അവൾ കബോർഡിൽ നിന്നും ഒരു ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ പോയി ആനന്ദ് തിരിച്ചെത്തുന്നതിന് മുന്നേ അവൾ റെഡി ആയിക്കഴിഞ്ഞിരുന്നു ..... അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും ആരുടെയോ കാലിൽ തട്ടി ശിവ താഴെ വീണു ..... അവൾ അവിടെ നിന്നും എണീറ്റുകൊണ്ട് തിരിഞ്ഞുനോക്കിയതും കാലുവെച്ചു വീഴ്ത്തിക്കൊണ്ട് അതിഥിയും അവൾക്കൊപ്പം പുച്ഛത്തോടെ ചിരിച്ചുകൊണ്ട് നിൽക്കുന്ന അരുന്ധതിയെയും കണ്ടു "എന്താടി നോക്കുന്നെ ..... ഓ ഇപ്പൊ ഇവിടുത്തെ തമ്പുരാട്ടി ആയി എന്നുള്ള അഹങ്കാരം കൊണ്ടാണോ...? എന്നാൽ മോള് കേട്ടോ ..... നിന്റെ നമ്പറിൽ എന്റെ ഏട്ടനും ഏടത്തിയും വീഴുമായിരിക്കും ....

പക്ഷെ ഞങ്ങളെ കബിളിപ്പിക്കാൻ നിനക്ക് ആവില്ല ആനന്ദിനെ നീ ട്രാപ് ചെയ്തതാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഒക്കെ എനിക്കുണ്ടെടീ ..... ഈ സ്വത്തുക്കളൊക്കെ അടക്കി ഭരിക്കാനല്ലേ നിന്റെ ഉദ്ദേശം ..... എങ്കിൽ നിനക്ക് തെറ്റി ഈ കണ്ട സ്വത്തുക്കൾക്ക് ഒക്കെ ഒരേയൊരു അവകാശിയെ ഉള്ളൂ ..... അത് ഈ അരുന്ധതി വർമയാണ് ..... അതുകൊണ്ട് വ്യാമോഹങ്ങൾ ഒന്നും വേണ്ടാ ...." അവൾക്ക് മുന്നിൽ ഒരു താക്കീതോടെ അരുന്ധതി പറഞ്ഞതും അവൾ കൈയും കെട്ടി അവർക്ക് മുന്നിൽ നിന്നു " കഴിഞ്ഞോ .....? കെട്ടിക്കയറി വരുന്ന മരുമകളെ ചൊറിഞ്ഞു കരയിപ്പിക്കുന്നതൊക്കെ പഴേ ഏർപ്പാടാ .... സ്ഥിരം ക്ളീഷേ ..... നിങ്ങളൊന്ന് മാറ്റിപ്പിടിക്കാൻ നോക്ക് ....."

അവൾ പരിഹാസത്തോടെ പറഞ്ഞതും അവരുടെ മുഖം മാറി " കണ്ടോ അപ്പേ .... അവളുടെ അഹങ്കാരം കണ്ടോ ...." അതിഥി അവളെ നോക്കി ദേശ്യത്തോടെ പറഞ്ഞുകൊണ്ട് അരുന്ധതിയെ നോക്കി " അവൾ അഹങ്കരിക്കട്ടെ മോളെ ..... അണയാൻ പോകുന്ന തീയാ ഇവൾ .... ആളി കത്തട്ടെ അധികം സ്വപനം ഒന്നും നീ നെയ്തു കൂട്ടണ്ട .... ആനന്ദിനെ പ്രസവിച്ചത് ഞാൻ അല്ലെങ്കിലും അവൻ വളർന്നത് എന്റെ മകനായിട്ടാ .... നീ ഒരിക്കലും അവനു ചേർന്ന പെണ്ണല്ല ..... അവനു വേണ്ടി ഞാൻ കണ്ടെത്തിയത് ധനുവിനെയാ .... അവൾക്ക് ഒരു തടസ്സമായി ആര് വന്നാലും വെട്ടി മാറ്റും ഞാൻ ..... ഓർത്തോ നീ ...." അവൾക്ക് നേരെ വിരല് ചൂണ്ടിക്കൊണ്ട് അരുന്ധതി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു

" നിങ്ങടെ ഭീഷണി കേട്ട് പേടിക്കുന്നവൾ അല്ല ഈ ശിവ .... നിങ്ങൾ എന്നെ ഒന്നും ചെയ്യാൻ പോണില്ല .... വെറുതെ ഡയലോഗ് അടിച്ചു ക്ഷീണിക്കാതെ പോയി റസ്റ്റ്‌ എടുക്ക് ...." അവരെ പരിഹസിച്ചുകൊണ്ട് അവൾ പോയതും അരുന്ധതി മുഷ്ടി ചുരുട്ടി നിന്നു " നീ പേടിക്കും .... പേടിപ്പിക്കും ഈ അരുന്ധതി .... ഇനി ഡയലോഗ് ഇല്ല .... Only action ...." അവൾ പോകുന്നതും നോക്കി അരുന്ധതി നിഗൂഢമായി പറഞ്ഞതും അഥിതിയിലും നിഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു •••••••••••••••••••••••••••••••••••••••••••

ആനന്ദ് ഫ്രഷ് ആകാൻ കയറിയെന്ന് ഉറപ്പിച്ച ശിവ ഭാമയോട് പറഞ്ഞുകൊണ്ട് കോളേജിലേക്ക് പോയി .... ഒറ്റക്ക് പോകണ്ടായെന്ന് അവർ പറഞ്ഞെങ്കിലും അവളത് കേൾക്കാൻ കൂട്ടാക്കിയില്ല ആനന്ദ് ഇറങ്ങി വന്ന് ഫുഡ് ഒക്കെ കഴിച്ച ശേഷം അവളെയും കാത്തു ഒരുപാട് നേരം നിന്നു .....9:00 ആയിട്ടും അവൾ ഇറങ്ങി വരുന്നില്ലെന്ന് കണ്ടതും അവൻ ദേശ്യത്തിൽ മുറിയിലേക്ക് കയറിപ്പോയി ..... അവിടെ അവളെ കാണാതായതും അവൻ ടെൻഷൻ ആയി വീട് മുഴുവൻ തിരഞ്ഞു അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം കടന്നു കൂടി " അവളെന്തെങ്കിലും ബുദ്ധിമോശം കാണിച്ചിട്ടുണ്ടാകുമോ ....?"

അങ്ങനൊരു ചോദ്യം മനസ്സിലേക്ക് വന്നതും റാം അവളെ ശ്രദ്ധിക്കണം എന്ന് എടുത്തു പറഞ്ഞത് അവനോർത്തു ....അവൻ ഒന്നുകൂടി ആ വീട് മുഴുവനും അന്വേഷിച്ചു നടന്നു "അമ്മേ ..... ശി .... ശിവാനിയെ കണ്ടോ ....?" അവൻ ഭാമയോട് പരിഭ്രമത്തോടെ ചോദിച്ചു "നീ ഫ്രഷ് ആകാൻ കയറിയപ്പോൾ അവൾ കോളേജിലേക്ക് പോയല്ലോ .... നിന്നോട് പറഞ്ഞില്ലേ ....?" അവന്റെ ഭാവം ഒക്കെ കണ്ട ഭാമ സംശയത്തോടെ ചോദിച്ചു ..... അവളെ ഞാൻ വെയിറ്റ് ചെയ്യുമെന്നറിഞ്ഞിട്ടും പറയാതെ പോയതിൽ അവളോട് അവനു അരിശം തോന്നി ഭാമയോട് ഒന്നും പറയാതെ അവൻ കാർ എടുത്ത് കാറ്റുപോലെ പാഞ്ഞു ഏറെദൂരം പിന്നിട്ടതും നടന്നുപോകുന്ന ശിവ അവന്റെ കണ്ണിലുടക്കി .....

അവൻ ദേശ്യത്തിൽ അവൾക്ക് മുന്നിൽ കാർ കൊണ്ടുപോയി നിർത്തി തടസ്സം സൃഷ്ടിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി ഡോർ ഉച്ചത്തിൽ വലിച്ചടച്ചു "നീയെന്താടി നിന്നെപ്പറ്റി കരുതിയെക്കുന്നെ ..... ഞാൻ നിന്നെ വെയിറ്റ് ചെയ്യും എന്നറിഞ്ഞിട്ടല്ലേ നീ പറയാതെ പോയത് .... എനിക്കൊപ്പം പോകാമെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ .... അനുസരിക്കാൻ നിനക്ക് എന്താ ഇത്രക്ക് ബുദ്ധിമുട്ട് ..,എന്റെ വീട്ടിൽ കഴിയുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കണം " അവളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ടു അവനവളെ കാറിനോട് ചേർത്ത് നിർത്തി പറഞ്ഞതും അവൾ അരിശത്തോടെ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു "ഇയാൾ പറയുന്നത് ഞാൻ എന്തിനാ അനുസരിക്കുന്നെ ....

എവിടെ പോണം എങ്ങനെ പോണം എന്നൊക്കെ എന്റെ ഇഷ്ടമാ .... അത് തന്നെ ബോധിപ്പിക്കാനോ അനുവാദം വാങ്ങിക്കാനോ എനിക്ക് പറ്റില്ല .... അതിന്റെ ആവശ്യവുമില്ല ...."അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളുടെ കൈ രണ്ടും പിടിച്ചു വച്ചു " ആവശ്യമുണ്ട് Mrs .Shivani Anand Varma..... ആ ലേബൽ നിനക്ക് ഉള്ളിടത്തോളം കാലം നീ എവിടെ പോകുന്നു എന്ത് ചെയ്യുന്നു ഇതൊക്കെ അറിയാനുള്ള അവകാശം എനിക്കുണ്ട് .... mind it ...." അവൻ അവളിലേക്ക് മുഖമടുപ്പിച്ചുകൊണ്ട് പറഞ്ഞതും അവൾ മുഖം തിരിച്ചുകൊണ്ടു മുഷ്ടി ചുരുട്ടി ദേശ്യം നിയന്ത്രിച്ചു " അവകാശം ...ഹും 😏....

അത് നേടിയെടുത്തത് എങ്ങനെ ആണെന്ന് എനിക്കറിയാം നിങ്ങൾ ഇന്നലെ മനഃപൂർവം എന്റെ മുറിയിലേക്ക് കയറി വന്നതാണ് ..... നല്ല പിള്ള ചമഞ്ഞു ബാക്കി ഉള്ളവരെ പറ്റിച്ചത് പോലെ എന്നെ പറ്റിക്കാമെന്ന് നിങ്ങൾ കരുതണ്ട ...." അവനെ പുച്ഛിച്ചുകൊണ്ട് അവൾ പറഞ്ഞതും അവന്റെ മുഖം മാറി "what nonsense are you talking ...?😡" അവളുടെ കയ്യിൽ അവന്റെ പിടി മുറുകി "നിങ്ങൾ എന്ന ഈ പകൽമാന്യന്റെ ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ട് ..... നിങ്ങളുടെ ആ വൃത്തികെട്ട മുഖം ശെരിക്ക് അറിഞ്ഞവളാ ഞാൻ ..... നിങ്ങളുടെ വൃത്തികെട്ട ചിന്തകൾക്കും പ്രവർത്തികൾക്കും ബലിയാടായത് ഞാനാ ..... നിങ്ങൾ കാരണം തകർന്നത് ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതമാ ....

ഒരു അധ്യാപകൻ വിദ്യാർത്ഥിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ നിങ്ങൾ എന്നോട് ചെയ്തത് ...." അവൾ കത്തുന്ന കണ്ണുകളോടെ അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു "shut up ..... you are crossing your limits ... Do not try to make me angry ....😡" അവനു വല്ലാതെ ദേശ്യം വരുന്നുണ്ടായിരുന്നു .... അവൻ ദേശ്യം അണപ്പല്ലിൽ കടിച്ചമർത്തിക്കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി പുച്ഛിച്ചു "സത്യം പറയുമ്പോൾ നിങ്ങൾക്ക് പൊള്ളുന്നുണ്ടോ ..... തന്റെ ദുഷിച്ച മനസ്സ് കൊണ്ടാ താൻ അന്ന് എന്റെ മുറിയിലേക്ക് കയറി വന്നത് ..... ഒരു സർ ആവാൻ നിങ്ങൾക്ക് ഒരു യോഗ്യതയും ഇല്ല ....

അമ്മയേം പെങ്ങളെയും തിരിച്ചറിയാത്ത ഒരു beast ആണ് നിങ്ങൾ നല്ലവനായി അഭിനയിച്ചുകൊണ്ട് എന്റെ അച്ഛനെ സ്വാധീനിച്ചു ഇയാൾ എന്നെ ഭാര്യ ആക്കി .... ചതിച്ചതാ ..... You are a cheat..." അവനു മുന്നിൽ നിന്ന് അവൾ അലറിയതും അവന്റെ കരങ്ങൽ അവളുടെ കരണത്തു പതിഞ്ഞതും ഒരുമിച്ചായിരുന്നു "അനാവശ്യം പറഞ്ഞാലുണ്ടല്ലോ .... നിന്റെ നാവ് ഞാൻ പിഴുതെടുക്കും നീ ഇത്രയും നേരം പറഞ്ഞ വേണ്ടാതീനം ഒക്കെ കേട്ട് നിന്നത് എന്റെ കഴിവ് കേട് കൊണ്ടല്ല .... ഞാൻ കാരണം നീ വേദനിക്കില്ലന്ന് നിന്റെ അച്ഛന് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു ... ആ വാക്കിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ മിണ്ടാതെ നിന്നത് പക്ഷെ ഇപ്പൊ നിനക്ക് കിട്ടിയത് ,

അത് നീ ചോദിച്ചു വാങ്ങിയതാണ് ഒരു ഭർത്താവ് എന്ന പരിഗണന നീ എനിക്ക് തരണ്ട .... അത് ഞാൻ ആഗ്രഹിക്കുന്നുമില്ല .... പക്ഷെ ഞാൻ നിന്റെ സർ ആണ് .... ആ ഒരു റെസ്‌പെക്ട് നിന്നിൽ ഉണ്ടായില്ലെങ്കിൽ , നീ പറഞ്ഞില്ലേ എന്റെ ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ടെന്ന് .... ആ ചെകുത്താൻ പുറത്തു വരും ... ഒരു അധ്യാപകനായി മാത്രമേ നീ എന്നെ കണ്ടിട്ടുള്ളൂ .... ശെരിക്കുള്ള എന്റെ സ്വഭാവം പുറത്തെടുപ്പിച്ചാൽ അതൊരിക്കലും നിന്റെ നല്ലതിനാവില്ല ..... ഇനി എനിക്ക് മുന്നിൽ വാ തുറക്കുന്നതിന് മുന്നേ മൂന്ന് പ്രാവശ്യം എങ്കിലും ചിന്തിക്കണം ..." അവൾക്ക് താക്കീത് കൊടുത്തുകൊണ്ട് അവളെ തള്ളിമാറ്റിയ ശേഷം അവൻ ദേശ്യത്തോടെ കാർ എടുത്ത് അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••••

"ഡാ ജിതിനെ ദേ മറ്റവള് വരുന്നുണ്ട് ....." പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ കിടക്കുന്ന ജിതിനെ നോക്കി ഒരുത്തൻ വിളിച്ചു പറഞ്ഞതും അവൻ മുഖത്തു വെച്ചിരുന്ന സ്കാർഫ് ഊരിമാറ്റി അവിടെ നിന്നും എണീറ്റിരുന്നുകൊണ്ട് ദൂരെ നിന്നും നടന്നു വരുന്ന ശിവയെ നോക്കി ഗൂഢമായി ചിരിച്ചു "ഒന്നവിടെ നിന്നേ .... എങ്ങോട്ടാ ഇത്ര ധൃതിയിൽ ....?" അടുത്തെത്തിയ ശിവക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് ജിതിൻ അവൾക്ക് മുന്നിൽ കയറി നിന്നു "മാറി നിൽക്ക്‌ ..." അവൾ അവനെ നോക്കി അമർഷത്തോടെ പറഞ്ഞു "മാറാം .... അതിന് മുൻപ് .... എങ്ങനെ ഉണ്ടായിരുന്നു നിന്റെ വിവാഹം .... പൊളിച്ചില്ലേ ....?"

ഒരുതരം പരിഹാസത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ സംശയത്തോടെ അവനെ നോക്കി "വിവാഹം കഴിഞ്ഞു വന്ന സ്ഥിതിക്ക് ഞാൻ നിനക്കൊരു സർപ്രൈസ് തരാം .....". അവൻ ഒരു വിജയ ഭാവത്തോടെ പറഞ്ഞതും അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി "നീ ജീവന് തുല്യം സ്നേഹിച്ച നിന്റെ അർജുൻ സർ എന്നെ സ്വന്തം ചേട്ടനാണ് ...." ഒരുതരം ആവേശത്തോടെ അവനത് പറഞ്ഞതും അവളൊരു ഞെട്ടലോടെ അവനു പിന്നിൽ ബൈക്ക് കൊണ്ട് വന്ന് പാർക്ക് ചെയ്ത അർജുനെ നോക്കി "എന്താ ഞെട്ടിയോ .... ഇപ്പോഴേ ഞെട്ടല്ലേ .... ഞെട്ടാൻ ഇനിയും അവസരം തരാം നീ മറന്നുപോയ കുറച്ചു കാര്യങ്ങളുണ്ട് ..... ഞാൻ നിനക്ക് അത് ഒന്ന് ഓര്മപ്പെടുത്തിത്തരാം ..... "

ബൈക്കിൽ നിന്ന് ചാടിയിറങ്ങിക്കൊണ്ട് അവൻ അവൾക്ക് മുന്നിലായി വന്നു നിന്നു "പണ്ട് നിന്നെ ആത്മാർഥമായി പ്രണയിച്ച ഒരു ഹൃദയമുണ്ടായിരുന്നു ഈ എനിക്ക് .... ആ ഹൃദയത്തെ കുതിമുറിച്ചുകൊണ്ട് നീ എന്നെ അവഗണിച്ചപ്പോൾ എനിക്ക് നിന്നോട് വെറുപ്പ് തോന്നിയിരുന്നില്ല പലതവണ പ്രണയാഭ്യര്ഥനയുമായി നിന്റെ മുന്നിൽ വന്നപ്പോഴും നീയെന്നെ അപമാനിച്ചു തിരിച്ചയച്ചു .... എന്റെ പ്രണയത്തെ പരിഹസിച്ചു അപ്പോഴും നിന്നെ ഞാൻ ഭ്രാന്തമായി പ്രണയിച്ചു കൊണ്ടിരുന്നു പക്ഷെ അന്നൊരിക്കൽ നിന്റെ കയ്യിൽ കയറി പിടിച്ചതിന് നീയും നിന്റെ തന്തയും കൂടി എന്നെ ജയിലിലാക്കി .... ഒന്നും രണ്ടും ദിവസമല്ല ആറ് മാസം പുറത്തിറങ്ങിയ എനിക്ക് നാട്ടുകാർ ഒരു ഓമനപ്പേര് തന്നു ...

. പെണ്ണ്പിടിയൻ ! ഞാനും എന്റെ കുടുംബവും സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു .... നാട്ടുകാരുടെ പരിഹാസം കൂടി വന്നപ്പോൾ ജനിച്ചുവളർന്ന നാടും ഉപേക്ഷിച്ചു ഞങ്ങൾക്ക് പോകേണ്ടി വന്നു അന്ന് മുതൽ എന്റെ പ്രണയം നിന്നോടുള്ള വെറുപ്പായി ..... നിനക്ക് വേണ്ടി തുടിച്ച ഹൃദയം നിന്നോടുള്ള പ്രതികാരത്തിനായി തുടിച്ചുകൊണ്ടിരുന്നു ഒരു പ്രണയവിരോധിയായ നിന്നെ വരുതിയിലാക്കാൻ ഞാനും എന്റെ ഏട്ടനും കൂടി കളിച്ച well planned drama ആയിരുന്നു നിന്റെ 3 വർഷത്തെ ദിവ്യപ്രണയം 😏...." അവൾക്ക് മുന്നിൽ പുച്ഛത്തോടെ നിൽക്കുന്ന ജിതിന്റെ വാക്കുകൾ കൂരമ്പുപോലെ അവളുടെ ഹൃദയത്തിലേക്ക് തുളച്ചു കയറി ....

കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവസാന പ്രതീക്ഷയെന്നോണം അവൾ അർജുനെ നോക്കി .... ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന അർജുനെ കണ്ടതും അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി "പക്ഷെ നിന്നോട് അടുത്തിടപെഴുകിയപ്പോൾ നിന്റെ കഥകൾ അറിഞ്ഞപ്പോൾ അവനു നിന്നെ ചതിക്കാൻ കഴിയില്ലെന്ന് പോലും ..... അപ്പൊ ഇത്രയും വര്ഷം നിന്റെ പതനം കാണാൻ കാത്തിരുന്ന ഞാൻ പൊട്ടൻ ആണോ .... അവൻ നിന്നെ കെട്ടും എന്ന് ഉറപ്പായപ്പോൾ ആണ് നിന്റെ മുറിയിലേക്ക് ഞാൻ ആനന്ദിനെ തള്ളിയിട്ടത് .... അവൻ പുറത്തു ഇറങ്ങാതിരിക്കാനായി വാതിൽ പൂട്ടിയതും ആളുകളെ വിളിച്ചു കൂട്ടിയതും ഒക്കെ ഈ ഞാനാ ..."

ജിതിൻ പറയുന്നതൊക്കെ ഞെട്ടലോടെയാണവൾ കേട്ട് നിന്നത് .... ആനന്ദിനോട് പറഞ്ഞതൊക്കെ അവളുടെ മനസ്സിലൂടെ കടന്നു പോയി "എന്റെ ഹൃദയം നീ കീറിമുറിച്ചതുപോലെ നിന്റെ ഹൃദയവും ഞാൻ കീറിമുറിച്ചു എന്റെ വീട്ടുകാരെ നാണം കെടുത്തിയതുപോലെ നിന്റെ തന്തയെ ഞാൻ നാണം കെടുത്തി ..... ഒരുപാട് ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ആ വേദന നിന്നെ അറിയിക്കണമായിരുന്നു എനിക്ക് .... അതിപ്പോ സാധിച്ചു .... ആ ആനന്ദ് നിന്നെ ഏറ്റെടുത്തതുകൊണ്ട് അധികം നാറാതെ നീ രക്ഷപ്പെട്ടു ....

ഹാ സാരമില്ല .... ആനന്ദിനൊപ്പം അവനെ അംഗീകരിക്കാൻ കഴിയാതെ അർജുനെ ഓർത്തു നീ ഉരുകി ജീവിക്കും ഇനിയുള്ള കാലം .... അത് മാത്രം മതി എനിക്ക് സന്തോഷിക്കാൻ ....." അത്രയും പറഞ്ഞുകൊണ്ട് അവൻ അർജുന്റെ തോളിൽ കയ്യിട്ട് നിന്നു "ഞാൻ .... ഞാനീ കേട്ടതൊക്കെ സത്യമാണോ ....?" അർജുനെ നോക്കി അവൾ വിതുമ്പലോടെ വിക്കി വിക്കി ചോദിച്ചതും അവളെ ദയനീയമായി നോക്കിനിന്ന അർജുൻ തലതാഴ്ത്തിക്കൊണ്ട് അതേയെന്ന അർത്ഥത്തിൽ തലയാട്ടി കേട്ടതൊക്കെ കള്ളമാണെന്ന അവളുടെ അവസാന പ്രതീക്ഷയും അർജുന്റെ മറുപടിയോടെ അസ്തമിച്ചു അവൾ കണ്ണുകൾ ഇറുക്കിയടച്ചു ....

കണ്ണുനീർ അണപൊട്ടി ഒഴുകി ഭൂമി രണ്ടായി പിളർന്നെങ്കിൽ എന്നവൾ ആശിച്ചുപോയി ..... അവൾക്ക് തല കറങ്ങുന്നത് പോലെ ഒക്കെ തോന്നി ജിതിൻ അർജുനെ കൂട്ടി അവിടെ നിന്നും പോയതും അവൾക്ക് ബോധം മറയുന്നത് പോലെ തോന്നി ..... ഒടുവിൽ ബോധം നഷ്ടപ്പെട്ട കുഴഞ്ഞു വീണതും അവൾക്ക് താങ്ങായി രണ്ടു കരങ്ങൽ ഉണ്ടായിരുന്നു .... ബോധം മറയുന്നതിനിടയിൽ മങ്ങിയ കാഴ്ച്ചയിൽ അവൾ കണ്ടു തന്നെ താങ്ങിപ്പിടിച്ചു നിൽക്കുന്ന ആനന്ദിനെ ...., ...........തുടരും………

ശിവാനന്ദം : ഭാഗം 3

Share this story