ശിവരുദ്ര്: ഭാഗം 18

shivarudhr

എഴുത്തുകാരി: NISHANA

രാവിലെ എന്നത്തേയും പോലെ ജോഗിങ്ങിന് ഇറങ്ങിയതാണ് രുദ്രനും അഭിയും, "ദേവാ,, എനിക്ക് നിന്നോട് കുറച്ച് സീരിയസായി സംസാരിക്കാനുണ്ട് " ഓടുനനതിനിടയിൽ കിതപ്പ് അടക്കിക്കൊണ്ട് അഭി പറഞ്ഞതും രുദ്രൻ എന്താ എന്ന ഭാവത്തോടെ അവനെ നോക്കി, "ശിവയുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം,,?" അഭിയുടെ ചോദ്യത്തിന് രുദ്രൻ അരയിൽ കൈ വെച്ച് ഒന്ന് ദീർഗമായി നിശ്വസിച്ചു, "എന്ത് ഉദ്ധേശത്തേ കുറച്ചാ അഭി നീ പറയുന്നത്,? എനിക്ക് മനസ്സിലായില്ല,?" "മനസ്സിലാവാഞ്ഞിട്ടോ അതോ,, മനസ്സിലായില്ലെന്ന് അഭിനയിക്കാണോ,?

ആ ഗോവിന്ദനോടുളള ദേഷ്യത്തിൽ നീ അവളെ വിവാഹം കഴിച്ച് ഇങ്ങനെ ഉപദ്രവിക്കുന്നത് തെറ്റാണെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്, ഒന്ന് ചോദിച്ചോട്ടെ ഞാൻ,, പണ്ട് ശിവയോട് തോന്നിയ സ്നേഹം ഒരു നുള്ള് പോലും ഇപ്പോൾ നിന്റെ ഉളളിൽ ഇല്ലേ,,?" കുറച്ച് ദേഷ്യത്തോടെ അഭി ചോദിച്ചതും രുദ്രൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു, "നിന്റെ ഈ മൗനത്തിൽ നിന്ന് ഞാൻ എന്താ മനസ്സിലാക്കേണ്ടത്,,? നിനക്ക് അവളെ ഇഷടമാണെന്നോ,,?" അഭി പിറകിൽ നിന്ന് വിളിച്ച് ചോദിച്ചതും രുദ്രൻ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു,

"എനിക്ക് അവളോട് ഒരു ചുക്കും ഇല്ല, അവൾ എന്റെ എനിമിയുടെ മകളാണ്,, അങ്ങനെ ഉളള അവളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല, " വർദ്ധിച്ച ദേഷ്യത്തോടെ രുദ്രൻ പറഞ്ഞതും അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, "അപ്പൊ നിനക്ക് അവളെ ഒട്ടും ഇഷ്ടമില്ല അല്ലേ,," "അതെ,," "അപ്പോൾ ആ ഗോവിന്ദന് നീ അയാൾ ചെയ്ത തെറ്റിന് ശിക്ഷ കൊടുത്ത് കഴിഞ്ഞാൻ ശിവയെ എന്ത് ചെയ്യാനാ നീ ഉദ്ധേശിക്കുന്നത്, ,?" ഇരു കൈകളും മാറിൽ പിണച്ച് കെട്ടി ചെറു ചിരിയോടെ അഭി ചോദിച്ചതും രുദ്രൻ പെട്ടന്ന് ഞെട്ടി, 'അതിനെ കുറിച്ച് ഒന്നും താൻ ഇതു വരെ ചിന്തിച്ചിരുന്നില്ല,,

അപ്പോഴത്തെ ദേഷ്യത്തിലാണ് അവളുടെ കഴുത്തിൽ താലി കെട്ടിയത് തന്നെ,, മറ്റൊന്നും ഈ നിമിഷം വരെ താൻ ചിന്തിച്ചിട്ടില്ല.' അവന്റെ ആലോചന കണ്ട് അഭിക്ക് ചിരി പൊട്ടി, എങ്കിലും അത് സമർത്ഥമായി മറച്ച് പിടിച്ച് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞ് അവൻ രുദ്രനെ ഉറ്റ് നോക്കി, "ശിവയുടെ കാര്യത്തിൽ ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്, അവളുടെ കഴുത്തിൽ താലി കെട്ടി എന്നല്ലാതെ നിയമപരമായി നീ അവളെ വിവാഹം ചെയ്തിട്ടില്ല, അതും അല്ല നിങ്ങള് ഒരിക്കൽ പോലും ഭാര്യാഭർത്താക്കൻ മാരായി ജീവിച്ചിട്ടും ഇല്ല, അത് കൊണ്ട്,,,"

അഭി ഒന്ന് നിര്‍ത്തി രുദ്രനെ നോക്കി അവൻ അഭി എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ നെറ്റി ചുളിച്ച് അഭിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു, "ഞാൻ ശിവയെ സഞ്ജുവിന് വിട്ട് കൊടുക്കാൻ തീരുമാനിച്ചു," അഭിയുടെ വാക്കുകൾ കേട്ട് രുദ്രൻ ഞെട്ടി, അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ട് അഭി ഊറിച്ചിരിച്ചു, "സഞ്ജുവിന് ശിവയെ എത്രത്തോളം ഇഷ്ടമാണെന്ന് നിനക്കും അറിയാം എനിക്കും അറിയാം,, അന്ന് അവൻ അവളെ ഉപേക്ഷിച്ചതിന് പിറകിൽ വൃക്തമായ ഒരു കാരണം ഉണ്ടായിരുന്നു,

എന്തായാലും ഞാൻ സഞ്ജുവിനെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചു, അവന്റെ സ്നേഹം ആത്മാർത്ഥത ഉളളതാണെങ്കിൽ തീർച്ചയായും അവന് ശിവയെ തളളിക്കളയാനാവില്ല," അഭി പറയുന്നത് കേട്ട് രുദ്രൻ ദേഷ്യത്തോടെ അവനെ പിറകിലേക്ക് തളളി, "ആത്മാർത്ഥത,, ഹും,, അവന് അത്രക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഏത് സിറ്റിവേഷനിലായിരുന്നെങ്കിലും ആ പാതിരാത്രി അവനെ വിശ്വസിച്ച് ഇറങ്ങി വന്ന അവളെ ആ വിചനമായ വഴിയിൽ തനിച്ച് വിട്ട് പോകില്ലായിരുന്നു,

അന്ന് അവിടെ എത്താൻ ഞാൻ അൽപം വൈകിയിരുന്നെങ്കിൽ എന്താവുമായിരുന്നു അവളുടെ അവസ്ഥ?," ദേഷ്യത്തോടെയുളള രുദ്രന്റെ സംസാരം കേട്ട് അഭിക്ക് ചിരി പൊട്ടി, "എന്താകാനാ,, ഏറിപ്പോയാൽ അവൾ മരിക്കും,, ഏതായാലും നീ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തുന്നതിലും നല്ലത് അവളുടെ മരണം തന്നെ ആയിരുന്നു, " രുദ്രൻ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്തിച്ച് നിന്നു, അവന്റെ ഓരോ ഭാവവും നോക്കി കാണുക ആയിരുന്നു അഭി, "ദേവാ,, നീ എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും നിന്റെ ഉളളിന്റെ ഉളളിൽ നീ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്,

എന്തിനാടാ ഈ വാശി,, ശിവ എന്ത് കൊണ്ടും നിനക്ക് ചേർന്ന കുട്ടിയാ,, അവൾ ആ ഗോവിന്ദന്റെ മകളാണെന്നത് ഒഴിച്ചാൽ മറ്റെല്ലാ ഗുണവും അവളിലുണ്ട്, ഒരു കാലത്ത് നീ അവളെ കുറിച്ച് ഒന്നും അറിയാതെ തന്നെ പ്രാണനായി സ്നേഹിച്ചിരുന്നതല്ലേ,," രുദ്രൻ മുഖം പൊത്തി കരഞ്ഞ് സൈഡിലെ അരമതിലിലേക്ക് ഇരുന്നു, "എനിക്ക്,, എനിക്ക് കഴിയുന്നില്ലെടാ,, ശിവയെ കാണുമ്പോഴൊക്കെ അമ്മയെ ഓർമ്മ വരാ,, ഞാൻ,,,എനിക്ക് അവളെ ഇഷ്ടമാണ് പക്ഷേ എന്തോ ഒന്ന് എന്നെ അവളോടുളള ഇഷ്ടത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു, ഒരു പക്ഷേ അത് അവൾ ആ ഗോവിന്ദന്റെ മകളായത് കൊണ്ട് ആവാം,,

" രുദ്രൻ വേദനയോടെ പറഞ്ഞത് കേട്ട് അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അഭി കുഴങ്ങി, "നീ ശിവയോട് സ്നേഹം കാണിക്കേണ്ട, പക്ഷേ അവളെ വേദനിപ്പിക്കരുത്, ഉപദ്രവിക്കരുത്,,എന്റെ അപേക്ഷയാണ് പ്ലീസ്,, " രുദ്രൻ അവനെ ദയനീയമായി ഒന്ന് നോക്കി, "എനിക്ക് അറിയാം,, ഒന്നും നീ മനപ്പൂർവ്വം ചെയ്യുന്നതല്ലെന്ന്, എങ്കിലും നീ സ്വയം നിയന്തിക്കാൻ ശ്രമിക്കണം, " അഭി പറഞ്ഞതും രുദ്രൻ തലയാട്ടി സമ്മതിച്ചു, "ഹ്മ്മ് വാ പോകാം,, നേരം ഒരുപാട് ആയി, വൈകിയാൽ ലക്ഷ്മിയമ്മ വഴക്ക് പറയും,," രുദ്രനെ വലിച്ച് എഴുനേൽപ്പിച്ച് അവന്റെ തോളിലൂടെ കയ്യിട്ട് അഭി നടന്നു, ••••••••

രാവിലെ ശിവ കണ്ണ് തുറന്നപ്പോഴാണ് താൻ രുദ്രന്റെ മുറിയിലാണ് ഇന്നലെ കിടന്നതെന്ന് അവൾക്ക് മനസ്സിലായത്, അവൾ പരിദ്രമത്തോടെ ചുറ്റും നോക്കി രുദ്രനെ മുറിയയിൽ കാണാത്തത് കൊണ്ട് തന്റെ മുറിയിലേക്ക് ചെന്ന് ഫ്രഷായി പൂജാമുറിയിലേക്ക് പോയി, അവിടെ വിളക്ക് വെച്ചത് കണ്ട് ഒന്ന് പ്രാർത്ഥിച്ച് ഒരു നുള്ള് സിന്തൂരം നെറുകിൽ ചാർത്തി കിച്ചണിലേക്ക് നടന്നു, കിച്ചണിൽ ആരേയും കാണാത്തത് കൊണ്ട് ഉടുത്തിരുന്ന ദാവണിത്തുമ്പ് ഇടുപ്പിൽ തിരുകി അവൾ ജോലിക്ക് തിരിഞ്ഞു, "ശിവാ,," പെട്ടന്ന് പിറകിൽ നിന്ന് ലക്ഷ്മിയമ്മയുടെ ശബ്ദം കേട്ടതും ശിവ ഞെട്ടലോടെ അവരെ നോക്കി,

അവരുടെ ദേഷ്യത്തോടെയുളള മുഖഭാവം മനസ്സിലാവാതെ അവൾ മിഴിച്ച് നിന്നു, ലക്ഷ്മിയമ്മ ദേഷ്യത്തോടെ വന്ന് ശിവയുടെ കയ്യിൽ പിടിച്ച് വലിച്ച് അവളെ കിച്ചണിൽ നിന്ന് അവളുടെ മുറിയിലേക്ക് നടന്ന് ദേഷ്യത്തോടെ തന്നെ അവളെ ബെഡിലേക്ക് ഇരുത്തി, "ഇവിടുന്ന് ഇനി അനങ്ങിയാലുണ്ടല്ലോ,, ഒറ്റ അടി വെച്ച് തരും ഞാൻ, വയ്യാത്തതാണെന്ന് ഒരു ബോധവും ഇല്ലെ നിനക്ക്, " ഗൗരവത്തോടെ ലക്ഷ്മിയമ്മ ചോദിച്ചപ്പോഴാണ് അവൾ അതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ,, അവൾ ചിരിയോടെ ലക്ഷ്മിയമ്മയെ നോക്കി നാക്ക് കടിച്ചു, ലക്ഷ്മിയമ്മ അവളെ നോക്കി കണ്ണുരുട്ടി,, "ഇനി ഇവിടുന്ന് അനങ്ങിയാലുണ്ടല്ലോ,,"

ദേഷ്യത്തോടെ അവർ പറഞ്ഞതും ശിവ ചിരിയോടെ അവരെ ചുറ്റിപ്പിടിച്ച് കവിളിൽ മുത്തി, അതോടെ അവരുടെ ദേഷ്യം മാറി ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. അവർ വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടി, ശിവയെ തിരക്കി മുറിയിലേക്ക് വന്ന ഉണ്ണിയും മീനുവും അവരുടെ സ്നേഹ പ്രകടനം കണ്ട് പരസ്പരം നോക്കി നിന്നു, മിനു ഓടിച്ചെന്ന് അവരെ അടർത്തി മാറ്റി രണ്ടു പേരുടെയും നടുക്ക് കയറി ഇരുന്ന് ശിവയെ കെട്ടിപ്പിടിച്ച് ഉണ്ണിയെ നോക്കി കൊഞ്ഞനം കുത്തി, അത് കണ്ട് പുഛത്തോടെ ചിരിച്ച് ഉണ്ണി ശിവയുടെ മടിയിലേക്ക് തലവെച്ച് കിടന്നു, ജോഗിങ് കഴിഞ്ഞ് വീട്ടിൽ എത്തിയ രുദ്രനും അഭിയും ഹാളിൽ ആരെയും കാണാത്തത് കണ്ട് പരസ്പരം സംശയത്തോടെ നോക്കി, പെട്ടെന്ന് ശിവയുടെ മുറിയിൽ നിന്ന് ഉച്ചത്തിലുളള ചിരിയും സംസാരവും കേട്ട് അവർ അങ്ങോട്ട് നടന്നു........തുടരും………

ശിവരുദ്ര് : ഭാഗം 17

Share this story