ശിവരുദ്ര്: ഭാഗം 5

shivarudhr

എഴുത്തുകാരി: NISHANA

പൂമുഖത്തിരുന്ന് ലക്ഷ്മിയമ്മയുടെ സ്പെശൽ പക്കൊവടയും ചായയും കുടിച്ച് നാട്ടുവിശേഷം പറഞ്ഞിരിക്കായിരുന്നു ശിവയും ലക്ഷ്മിയമ്മയും, പെട്ടെന്ന് ഗേറ്റ് കടന്ന് രുദ്രന്റെ കാറ് വരുന്നത് കണ്ടതും ശിവ ചാടി എണീറ്റ് അകത്തേക്ക് ഓടി, "വരുന്നത് ദേഷ്യത്തിലാണെങ്കിൽ താങ്ങാൻ ഈ കുഞ്ഞ് ശരീരത്തിന് ശക്തിയില്ല," അവളെ നോക്കി ചിരിക്കുന്ന ലക്ഷ്മിയമ്മയോട് ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു, രുദ്രൻ കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് ഒന്ന് പാളി നോക്കി, ശിവ ഓടുന്നത് അവൻ കണ്ടിരുന്നു, "നിന്നെ പേടിച്ച് ഓടിയതാ,," അവന്റെ നോട്ടം കണ്ട് അവർ പറഞ്ഞതും രുദ്രൻ ഗൗരവത്തോടെ ഒന്ന് മൂളി അകത്തേക്ക് നടന്നു,,

"ആഹ് ലക്ഷ്മിയമ്മെ,, എന്തൊക്കെയോ സാധനങ്ങൾ എടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നില്ല,, ഞാനൊന്ന് ഫ്രഷാവട്ടെ അപ്പോഴേക്ക് നിങ്ങള് റെഡിയാവ്,, നമുക്ക് പുറത്ത് പോവാം,, പിന്നെ എനിക്ക് ഒരു കോഫി വേണം, ശിവയുടെ അടുത്ത് കൊടുത്തയച്ചേക്ക്" സ്റ്റയർ കയറുന്നതിനിടയിൽ തിരിഞ്ഞ് രുദ്രൻ പറഞ്ഞതും ഒരു പുഞ്ചിരിയോടെ അവർ തലയാട്ടി, വാതിലിന് മറവിൽ നിന്ന ശിവ അത് കേട്ട് ഞെട്ടി തരിച്ച് നിന്നു, കോഫിയുമായി ലക്ഷ്മിയമ്മ ശിവയുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ പിറുപിറുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോടും നടക്കുകയായിരുന്നു, അടക്കിപ്പിടിച്ച ചിരിയോടെ അവർ കോഫി അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു,

അവളുടെ ദയനീയമായ നോട്ടം വകവെക്കാതെ അവർ കിച്ചണിലേക്ക് നടന്നു, കോഫിക്കപ്പുമായി വിറയലോടെ അവൾ രുദ്രന്റെ മുറിയിലേക്ക് നടന്നു, മുറിയിൽ ആരേയും കാണാത്തത് കൊണ്ട് കോഫിക്കപ്പ് ടേബിളിൽ വെച്ച് ഓടാൻ തുനിഞ്ഞതും വാശ്റൂമിൽ നിന്ന് രുദ്രൻ ഇറങ്ങിയതും ഒന്നിച്ചായിരുന്നു, അവനെ കണ്ട ഞെട്ടലിൽ പിറകിലേക്ക് വേച്ച് അവൾ ബെഡിലേക്ക് വീണു, "എണീറ്റ് പോടി എന്റെ ബെഡിൽ നിന്ന്,," രുദ്രന്റെ അലർച്ച കേട്ട് അവൾ ചാടി എണീറ്റ് പുറത്തേക്ക് നടന്നതും പെട്ടെന്ന് അവളുടെ കയ്യിൽ അവന്റെ പിടിവീണു, അവളുടെ കയ്യിൽ പിടിച്ച് തിരിച്ച് രുദ്രൻ അവളെ ചുമരിലേക്ക് ചേര്‍ത്ത് നിർത്തി, പേടി കൊണ്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ തലതാഴ്ത്തി നിന്നു,

രുദ്രൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ച് മുഖം ഉയര്‍ത്തി,, "എന്നെ കാണുമ്പോഴൊക്കെ ദാ ഇത് പോലെ നിന്റെ അധരങ്ങൾ ഭയം കൊണ്ട് വിറക്കണം, നിന്റെ കണ്ണുകൾ പിടക്കണം, ശരീരം ഇങ്ങനെ വിറക്കണം,, അത് കാണുമ്പോൾ ഒരു ലഹരി എന്നെ പൊതിയുന്നത് പോലെ തോന്നും,," വല്ലാത്തൊരു ഭാവത്തോടെ അവൻ പറഞ്ഞതും ശിവ ഒന്നും മിണ്ടാതെ അവന്റെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു, അവൾ കുതറി മാറാൻ ശ്രമിക്കുന്നതിനനുസരിച്ച് അവന്റെ കൈ അവളുടെ കയ്യിൽ മുറുകിക്കൊണ്ടിരുന്നു, പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തതും അവൻ അവളിലെ പിടി വിട്ട് ഫോണെടുത്ത് ബാൽക്കണിയിലേക്ക് പോയി,

കിട്ടിയ അവസരം പാഴാക്കാതെ ഫോൺ വിളിച്ച ആൾക്ക് നന്ദി പറഞ്ഞ് അവൾ അവിടുന്ന് ജീവനും കൊണ്ട് ഓടി, ••••••••••• രുദ്രൻ താഴെക്ക് വന്നപ്പോഴെക്ക് ലക്ഷ്മിയമ്മയും ശിവയും റെഡിയായിരുന്നു, കുടെ വരാൻ കൂട്ടാക്കാതിരുന്ന ലക്ഷ്മിയമ്മയെ അവൾ നിർബന്ധിച്ച് കുടെ കൂട്ടിയതാണ്,ലക്ഷ്മിയമ്മ ഫ്രഡ് സീറ്റിലും ശിവ ബാക്ക് സീറ്റിലുമായിരുന്നു ഇരുന്നത്,, കാറിൽ കയറിയതും ശിവ ആദ്യമായി കാഴ്ചകൾ കാണുന്നത് പോലെ കൗതുകത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു, ഒരു വലിയ ഷോപ്പിങ് മാളിന് മുമ്പിൽ രുദ്രൻ വണ്ടി നിര്‍ത്തി, ആ വലിയ ബിൽഡിങ്ങിലേക്ക് അവൾ അത്ഭുതത്തോടെ നോക്കി ഇരുന്നു,, "തമ്പുരാട്ടിക്ക് ഇനി അകത്ത് കയറാൻ താലപ്പൊലിയുമായി ആളുകൾ വരേണ്ടി വരുമോ,?"

കാറിൽ നിന്നും ഇങ്ങാതെ ചുറ്റും അത്ഭുതത്തോടെ വീക്ഷിക്കുന്ന ശിവയോട് ഗൗരവത്തോടെ രുദ്രൻ ചോദിച്ചതും അവള് പെട്ടെന്ന് ഇറങ്ങി, ലക്ഷ്മിയമ്മയുടെ കയ്യിൽ ചുറ്റിപ്പിടിച്ച് വിടർന്ന കണ്ണുകളോടെ അവൾ അവിടെ മുഴുവൻ മിഴികളോടിച്ചു, ലക്ഷ്മിയമ്മ ആയിരുന്നു അവൾക്ക് വേണ്ടതെല്ലാം സെലക്റ്റ് ചെയ്തത്, രുദ്രൻ ഫോണും കൊണ്ട് ഒരു സോഫയിൽ ചെന്നിരുന്നു, രണ്ട് മൂന്ന് സാരിയും ദാവണിയും ചുരാദാറും വേണ്ടെന്ന് പറഞ്ഞിട്ടും ലക്ഷ്മിയമ്മ അവൾക്കായി എടുത്തു, പിന്നെ അത്യാവശ്യം വേണ്ട ഫാൻസിയും കാജളും മേക്കപ്പ് സാധനങ്ങളും വാങ്ങി, ഒരുവിധം എല്ലാം വാങ്ങിതീർന്നപ്പോഴേക്ക് രാത്രി ആയിരുന്നു, അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ചാണ് അവർ വീട്ടിലേക്ക് തിരിച്ചത്,

വീട്ടിലെത്തിയതും താഴെയുളള അവളുടെ മുറിയിൽ ചെന്ന് സാധനങ്ങളൊക്കെ അടുക്കി വെച്ച് കിടന്നു, ••••••••• ഈ സമയം രുദ്രൻ അവന്റെ മുറിയിലെ ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, കയ്യിൽ എരിഞ്ഞമർന്ന സിഗരറ്റ് ദുരേക്ക് വലിച്ചെറിഞ്ഞ് കണ്ണുകളടച്ച് ഒരു നിമിശം അവൻ നിന്നു, പഴയ ഓർമ്മകൾ അവന്റെ കണ്ണിനെ നനയിച്ചു, ചുവന്ന കണ്ണുകൾ വലിച്ച് തുറന്ന് അവൻ മുറിയിലേക്ക് ചെന്ന് വാഡ്രോബിൽ തുറന്ന് ഒരു കുപ്പി കയ്യിലെടുത്ത് അത് മുഴുവനായും വായിലേക്ക് കമഴ്ത്തിയ ശേഷം അത് വലിച്ചെറിഞ്ഞ് അവൻ തലക്ക് കൈ കൊടുത്ത് ബെഡിലേക്കിരുന്നു, മറക്കാൻ ആഗ്രഹിക്കുന്ന പലതും മൈന്റിലേക്ക് വന്നതും തലയൊന്ന് കുടഞ്ഞ് അവൻ പതിയെ എണീറ്റ് മുറിയിൽ നിന്ന് ഇറങ്ങി താഴെക്ക് നടന്നു,

ശിവയുടെ മുറിയിലെ വാതിൽ തുറന്ന് അകത്ത് കയറിയ അവൻ ബെഡിൽ ഉറങ്ങിക്കിടക്കുന്ന ആ പെണ്ണിനെ കുറച്ച് സമയം നോക്കി നിന്നു, പിന്നെ പതിയെ വേച്ച് വേച്ച് അവളുടെ അടുത്തേക്ക് നടന്നു, നിലാവെളിച്ചൽ തിളങ്ങുന്ന ആ കുഞ്ഞു മുഖത്തേക്ക് അവൻ ഉറ്റ് നോക്കി, അവളുടെ മൂക്കിലെ നീലക്കൽ മുക്കുത്തിയിൽ ചൂണ്ടുവിരൽ കൊണ്ട് കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അമർത്തിയതും അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞ് കിടന്നു, കിടത്തത്തിൽ അവളുടെ തെന്നിമാറിയ ദാവണിക്കിടയിലൂടെ കാണുന്ന വെളത്ത വയറിൽ രുദ്രന്റെ മിഴികളുടക്കി, അവന്റെ കൈകൾ അവളുടെ കുഞ്ഞ് വയറിൽ പതിഞ്ഞതും ശിവ ഞെട്ടിപ്പിടഞ്ഞ് എണീറ്റു,

ഇരുട്ടിൽ തന്റെ അരികിൽ ഇരിക്കുന്ന രൂപം കണ്ട് അവൾ അലവിളിക്കാൻ തുടങ്ങിയതും രുദ്രൻ അവളുടെ വാ പൊത്തി പിടിച്ചു, "ശി,,വ" കുഴഞ്ഞ് കൊണ്ടുളള രുദ്രന്റെ ശബ്ദം കേട്ടതും അവൾ അവന്റെ കൈ തട്ടിമാറ്റി പേടിയോടെ പിറകിലേക്ക് നീങ്ങി ഇരുന്നു, അവളുടെ മുഖത്തെ ഭയം അവൻ കുറച്ച് നേരം നോക്കി നിന്നു, "നിന്റെ,, മുഖത്തെ ഈ,, ഭയം കാണുമ്പോ എനിക്ക് ഒത്തിരി,, സന്തോഷം തോന്നുന്നു,," അവളുടെ കണ്ണുകളിലെ പിടച്ചിൽ ആസ്വതിച്ച് കൊണ്ട് അവൻ പറഞ്ഞു, ശിവ സങ്കടത്തോടെ തലതാഴ്ത്തി, അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് ഒരു ഗദ്ഗദം പുറത്തേക്ക് വന്നു, ...............തുടരും………

ശിവരുദ്ര് : ഭാഗം 4

Share this story