ശിവരുദ്ര്: ഭാഗം 7

shivarudhr

എഴുത്തുകാരി: NISHANA

ആരോ അടുത്തിരുന്ന് തലോടുന്നത് പോലെ തോന്നിയപ്പോഴാണ് ശിവ കണ്ണ് തുറന്നത്, മുന്നിൽ ചിരിയോടെ ഇരിക്കുന്ന ലക്ഷ്മിയമ്മയെ കണ്ട് അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി എണീറ്റ് ഇരുന്നു, "എന്ത് ഉറക്കാ മോളേ,, സമയം എത്ര ആയെന്ന് അറിയോ,, മൂന്ന് മണി, രാവിലെ ഭക്ഷണം പോലും കഴിയാതെ കിടന്നതല്ലെ നീ,," അവർ സ്നേഹത്തോടെ പറഞ്ഞതും ശിവ 'അത്രയും സമയമായോ' എന്ന് ചോദിച്ച് ചാടി എണീറ്റു, പക്ഷേ പെട്ടെന്ന് തന്നെ തലയിൽ കൈ വെച്ച് ബെഡിലേക്ക് തന്നെ ഇരുന്നു, "എന്ത് പറ്റി മോളേ,,?" ആവലാതിയോടെ ലക്ഷ്മിയമ്മ ചോദിച്ചതും ശിവ അവരെ നോക്കി ഒന്ന് ചിരിച്ചു, "ഒന്നൂല്ല്യ, പെട്ടെന്ന് ഒരു തലകറക്കം പോലെ,, ഭക്ഷണമൊന്നും കഴിക്കാത്തത് കൊണ്ടാവും,,"

അവൾ പതിയെ എണീറ്റ് വാഷ്റൂമിലേക്ക് പോയി ഫ്രഷായി വന്ന് ലക്ഷ്മിയമ്മ കൊണ്ട് വന്ന ചോറ് കഴിക്കാൻ തുനിഞ്ഞതും അവരത് തടഞ്ഞ് ചെറിയ ചെറിയ ഉരുളകളാക്കി സ്നേഹത്തോടെ അവളുടെ നേരെ നീട്ടി, നിറകണ്ണുകളൊടെ ശിവ അത് വാങ്ങി കഴിച്ചു, "അയ്യോ മോള് എന്തിനാ കരയുന്നത്, ഞാൻ വാരിത്തന്നത് ഇഷ്ടായില്ലേ,," ലക്ഷ്മിയമ്മ സങ്കടത്തോടെ ചോദിച്ചതും ശിവ കരച്ചിലോടെ അവരുടെ മാറിലേക്ക് വീണു, "ഞ,, ഞാൻ,, എനിക്ക്,, ഇത് വരെ,, ആരും ഇങ്ങനെ വാരിതന്നിട്ടില്ല,, കുഞ്ഞായിരുന്നപ്പോഴൊക്കെ,, ഒത്തിരി ഞാൻ കൊതിച്ചിട്ടുണ്ട്,," ഏങ്ങലോടെ അവൾ പറഞഞതും അത്ഭുതത്തോടെ ലക്ഷ്മിയമ്മ അവളെ അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കി,

"അ,, അപ്പോ നിന്റെ അമ്മ,,?" ആ ചോദ്യത്തിന് മുമ്പിൽ അവൾ ചുണ്ടുകൾ കടിച്ച് പിടിച്ച് സങ്കടം കടിച്ച മർത്തി, "എന്റെ ജനനത്തോടെ അമ്മ പോയി,, എന്റെ സമയ മോശം കൊണ്ടാണെന്നാ അഛൻ പറഞ്ഞത്, എനിക്ക് അമ്മയുടെ സ്നേഹത്തിനും പരിചരണത്തിന് ഒന്നും വിധിയുണ്ടാവില്ല, അമ്മയെ കൊല്ലി എന്ന് പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കുമ്പോ എനിക്ക് എത്രത്തോളം നൊന്തിട്ടുണ്ടെന്ന് അറിയോ,, ഭദ്രഅപ്പച്ഛി പവിച്ചേച്ചിക്കും വിഷ്ണുവേട്ടനു മൊക്കെ കുഞ്ഞുനാളിൽ ഭക്ഷണം വാരിക്കൊടുക്കുമ്പൊ ഒരു ഉരുളക്ക് വേണ്ടി ഞാൻ കുറെ കെഞ്ചീട്ടുണ്ട്, പക്ഷേ അപ്പച്ചി എന്നെ ആട്ടിയോടിക്കും,,"

വിതുമ്പലോടെ തലതാഴ്ത്തി അവൾ പറഞ്ഞതും ലക്ഷ്മിയമ്മ അവളെ അവരുടെ മാറിലേക്ക് ചേര്‍ത്ത് പിടിച്ചു, "മോൾക്ക് സമ്മതാച്ചാ ഇനി മുതൽ നീ എന്നെ അമ്മേ വിളിച്ചോ,, " അവളുടെ നെറുകിൽ തലോടിക്കോണ്ട് അവർ പറഞ്ഞുതും വിടർന്ന കണ്ണുകളിൽ അത്ഭുതം നിറച്ച് ആ പെണ്ണ് അവരെ നോക്കി, സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു, "ഇതാ ഇപ്പോ നന്നായെ,, ഇനി എന്തിനാ കരയുന്നത്, മര്യാദക്ക് ഈ കണ്ണ് തുടച്ചോ എന്നിട്ട് ദാ ഈ ചോറ് മുഴുവൻ കഴിക്ക്,," കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവർ ഒരു ഉരുള അവളുടെ നേരെ നീട്ടിയതും നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ അവർ നീട്ടിയ ഭക്ഷണം മുഴുവൻ കഴിച്ചു,

ലക്ഷ്മിയമ്മ തന്നെ അവളുടെ വാ കഴുകി കൊടുത്ത് വാഡ്രോബിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് അവളുടെ നെറ്റിയിലെ മുറിവിൽ ഒരു ബാന്‍ഡേജ് ഒട്ടിച്ച് കൊടുത്ത് അതിന് പുറത്ത് അവൾക്ക് വേദിനിക്കാതെ ചുംബിച്ചു, "ന്റെ മോളാ,, ന്റെ മീനൂന്റെ ചേച്ചി,," അവളെ ചേര്‍ത്ത് പിടിച്ച് അതിയായ വാത്സല്യത്തോടെ അവർ പറഞ്ഞു, ••••••••• രുദ്രൻ വൈകീട്ട് വീട്ടിലെത്തിയപ്പൊ ഹാളിലും മുറിയിലും ഒന്നും ശിവയെയും ലക്ഷ്മിയമ്മയെയും കാണാത്തത് കൊണ്ട് ഒരു സംശയത്തോടെ കിച്ചണിലേക്ക് ചെന്നു, അവിടെ അപ്പൊ ലക്ഷ്മിയമ്മ ശിവയെ ഉണ്ണിയപ്പം തീറ്റിക്കുന്ന തിരക്കിലായിരുന്നു, ഒരു ഉണ്ണിയപ്പം എടുത്ത് ചെറിയ പാസാക്കി ചൂടാറ്റി അവളുടെ വായിലേക്ക് അവർ വെച്ച് കൊടുക്കുന്നത് കണ്ട് അവൻ വായും പൊളിച്ച് നോക്കി നിന്നു,

ഇടക്ക് കുസൃതി ചിരിയോടെ ശിവ ലക്ഷ്മിയമ്മയുടെ കയ്യിൽ ചെറുതായി കടിക്കുമ്പോ ലക്ഷ്മിയമ്മ അവളെ കണ്ണുരുട്ടി നോക്കും, അത് കണ്ട് ശിവ പൊട്ടിച്ചിരിച്ച് അവരുടെ ഇരു കവിളിലും ഓരോ മുത്തം കൊടുക്കുമ്പോ ചിരിയോടെ അവളുടെ കയ്യിൽ ചെറുതായി അടിച്ച് ഒരു പീസ് അവർ അവളുടെ വായിലേക്ക് വെച്ച് കൊടുക്കും, ശിവയുടെ മുഖത്ത് വിരിയുന്ന കുസൃതിയും കുറുമ്പും സന്തോഷവു മൊക്കെ രുദ്രൻ കുറച്ച് നേരം നോക്കി നിന്നു, അവന് അവന്റെ അമ്മയോടൊത്തുളള നിമിഷം ഓർമ്മ വന്നു, അഛനും അമ്മയും ഉണ്ണിയും ഒത്തുളള നിമിഷങ്ങൾ ഓർക്കെ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി,

അവൻ അവിടുന്ന് തിരിഞ്ഞ് നടന്ന് ഹാളിന്റെ സൈഡിലായി ഉളള പൂട്ടിയിട്ട ഒരു മുറിയിലേക്ക് കയറി വാതിലടച്ചു, വാതിലിനോട് ചേര്‍ന്ന് നിന്ന് കരയുന്നതിനിടയിൽ ചുമരിൽ വലുതായി ഫ്രെയിം ചെയ്തു വെച്ച അവരുടെ ഫാമിലി ഫോട്ടോയിൽ അവന്റെ മിഴികൾ ഉടക്കി, കുറച്ച് നേരം അവൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു, ഒരു വീഡിയോ പോലെ അവന്റെ ഓർമ്മയിൽ പഴയ കാലം ഓടിക്കൊണ്ടിരുന്നു, അവസാനം ചോരയിൽ കുളിച്ച് കിടക്കുന്ന അഛന്റെയും അമ്മയുടെയും മുഖം ഓർക്കേ സങ്കടവും ദേഷ്യവും കൂടിക്കലർന്ന ഭാവത്തോടെ അവൻ ആ ഫോട്ടോയിലേക്ക് ഉറ്റ് നോക്കി കുറച്ച് സമയം നിന്നു,

പിന്നെ കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് ദേഷ്യത്തോടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ ശിവ അവളുടെ മുറിയിലേക്ക് പോകുന്നത് കണ്ട് അവനും അവളുടെ പിറകെ ചെന്ന് വാതിലടച്ചു, ശബ്ദം കേട്ട് നോക്കിയ ശിവ വാതിലിൽ ചാരി നിൽക്കുന്ന രുദ്രനെ കണ്ട് പേടിയോടെ പിറകിലേക്ക് നീങ്ങി, രദ്രൻ പാഞ്ഞ് വന്ന് ഇരു ഷോൾഡറിൽ പിടിച്ച് അവളെ ചുമരിലേക്ക് ചേര്‍ത്ത് നിർത്തി, ഒന്ന് കുതറി മാറാൻ പോലും കഴിയാത്ത വിധം അവൻ അവളെ ലോക്ക് ചെയ്തു, അവളുടെ കൈകൾ അവന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞമർന്നു, വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു, "വേ,, വേദനിക്കുന്നു" കണ്ണുകൾ ഇറുകെ അടച്ച് വിതുമ്പലോടെ അവൾ പറഞ്ഞതും രുദ്രന്റെ കൈകൾ അയഞ്ഞു, അവൻ ചുവന്ന് തുടുത്ത അവളുടെ മുഖത്തേക്ക് നോക്കി, അവന്റെ ഓർമയിലേക്ക് അമ്മയെ അവസാനമായി കണ്ട ആ ദിവസം തെളിഞ്ഞ് വന്നു,

"വേദനിക്കുന്നു ദേവാ,, എനിക്ക് വയ്യ ഇങ്ങനെ കിടക്കാൻ,, എന്നെ ഒന്ന് കൊന്ന് തരാൻ പറയോ,,?" ഹോസ്പിറ്റലിൽ വെച്ച് വേദനയോടെ അമ്മ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിലേക്ക് തുളച്ച് കയറുന്നത് പോലെ തോന്നി, അവൻ ചെവി രണ്ടും പൊത്തിപ്പിടിച്ച് നിലത്തേക്ക് ഇരുന്ന് അലറിക്കരഞ്ഞു, രുദ്രന്റെ പെട്ടന്നുളള ഭാവമാറ്റം കണ്ട് ശിവ ഞെട്ടലോടെ അവനെ നോക്കി നിന്നു, എന്ത് ചെയ്യുമെന്നറിയാതെ അവൾ ഒന്ന് പരുങ്ങി, അവന്റെ അടുത്തേക്ക് പോകാൻ പേടി ഉണ്ടെങ്കിലും അവന്റെ കരച്ചില് കണ്ട് വരുന്നത് വരട്ടെ എന്ന് തീരുമാനിച്ച് അവൾ അവന്റെ അരികിലായി ഇരുന്ന് അവന്റെ തോളിൽ കൈ വെച്ചു, "രു,, രുദ്രാ,,"

ചെറിയ ഒരു പേടിയോടെ അവൾ വിളിച്ചതും അവൻ മുഖം ഉയര്‍ത്തി അവളെ ഒന്ന് നോക്കി, പിന്നെ ഒന്നും മിണ്ടാതെ അവളുടെ കൈ തട്ടിമാറ്റി മുറിയിൽ നിന്ന് ഇറങ്ങി പോയി, അവൻ പോയ വഴിയെ വേദനയോ അവൾ നോക്കി നിന്നു, ••••••••• "മോളേ,,," രുദ്രനെ കുറിച്ച് ചിന്തിച്ച് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ശിവയുടെ തോളിൽ കൈ വെച്ച് ലക്ഷ്മിയമ്മ സ്നേഹത്തോടെ വിളിച്ചതും അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു, "നല്ല ആളാ,, ഇപ്പൊ വരാമെന്ന് പറഞ്ഞ് പോന്നിട്ട് ഒരുപാട് നേരമായില്ലേ,, ഇവിടെ എന്ത് ചെയ്യാ,? " അവളുടെ നെറുകിൽ തലോടിക്കോണ്ട് അവർ ചോദിച്ചതും ശിവ ചിരിച്ച് ഒന്നുമില്ലെന്ന് തലയാട്ടി, അവർ ഒന്ന് മൂളി ബെഡിലേക്ക് ഇരുന്നു,

"രുദ്രൻ ഇങ്ങോട്ട് എങ്ങാനും വന്നോ മോളേ,, അവന്റെ കാറ് പുറത്ത് കിടക്കുന്നത് കണ്ട് അവനുളള കാപ്പിയുമായി ഞാൻ അവന്റെ മുറിയിലേക്ക് ചെന്നപ്പോ വാതിലടച്ചിട്ടുണ്ട്,, വിളിച്ചിട്ടും തുറന്നില്ല, എന്ത് പറ്റി ആവോ,,?" ആവലാതിയോടെ അവർ പറഞ്ഞതും ശിവ നേരത്തെ നടന്നതൊക്കെ അവരോട് പറഞ്ഞു, "അവന് അവന്റെ അമ്മയെ ഓർമ്മ വന്ന് കാണും അല്ലാതെ അവൻ അങ്ങനെ തളരില്ല," നിറഞ്ഞ കണ്ണുകൾ തുടച്ച് അവർ എണീറ്റ് പോകാൻ തുനിഞ്ഞതും ശിവ അവരുടെ കയ്യിൽ പിടിച്ചു, "അമ്മേ,, രുദ്രന്റെ അഛനും അമ്മക്കും ശരിക്കും എന്താ സംഭവിച്ചത്,,

ദയവു ചെയ്ത് എന്നോട് പറയോ,, എനിക്ക് അറിയണം എന്തിന്റെ പേരിലാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്ന്,, പ്ലീസ് അമ്മേ,, ഒന്ന് പറ" ശിവ അവരുടെ കൈ പിടിച്ച് കെഞ്ചിയതും അവർ തലയാട്ടി പറയാമെന്ന് പറഞ്ഞ് ദീർഗ ശ്വാസമെടുത്ത് ബെഡിലേക്ക് തന്നെ ഇരുന്നു, അവർ എന്താവും പറയാൻ വരുന്നതെന്ന് ചെവിയോർത്ത് അവൾ അവരുടെ അടുത്ത് ഇരുന്നു,...........തുടരും………

ശിവരുദ്ര് : ഭാഗം 6

Share this story