💕മൗനാനുരാഗം💕: ഭാഗം 5

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

നാഥുവും ജോണും പരസ്പരം തുറിച്ച് നോക്കി നിന്നു....പതിയെ അവരുടെ മുഖത്തെ ഗൗരവം പുഞ്ചിരിക്ക് വഴിമാറീ..... ടാ.....രുദ്രാ......കലിപ്പാ.....നീയിവിടെയും എത്തിയോ......എത്ര നാളായടാ കോപ്പേ കണ്ടിട്ട്... മോനേ ജോൺസാ.....നീ ഇങ്ങോട്ട് വരുന്നൂന്ന് അമ്മച്ചി പറഞ്ഞപ്പോ....ഇത്ര പെട്ടെന്ന് കാണാൻ പറ്റൂന്ന് കരുതീല.... പിന്നെ എന്നാവുണ്ടെടാ വിശേഷം.....നിന്റെ കൃഷിയും തടി മില്ലൊക്കെ....എങ്ങനെ പോണു.... എല്ലാം നന്നായി പോവുന്നുണ്ട്......നിന്റെ അമ്മച്ചിയെ ഞാൻ ഇടക്കിടെ കാണാറുണ്ട്......നീ ഇങ്ങോട്ട് ട്രാൻസ്ഫർ ആണെന്ന് അമ്മച്ചി പറഞ്ഞു...... ടാ....അതൊക്ക പോട്ടെ നിന്റെ മിണ്ടാ പെണ്ണെന്തു പറയുന്നു......വിവാഹം ഉടനെ ഉണടാവുവോ...... ഇല്ലട....അതൊക്കെ പിന്നെ പറയാം...... നീ നേരത്തെ പറഞ്ഞല്ലോ ഒരു കുട്ടിടെ കാര്യം അവളെ സുഭദ്ര ഹോസ്പിറ്റലിൽ ആണോ അഡ്മിറ്റ് ചെയ്തിരിക്കുന്നത്..... ആ...അതെ....നീ കണ്ടാരുന്നോ......

ആ.....ഞാൻ ഇന്നലെ പോയിരുന്നു......എൻക്വയറിക്കായി.....ഡോ.ഗീതികയാണ് വിളിച്ചറിയിച്ചത്..... ഗീതു തന്നാ....എന്നേം വിളിച്ചു പറഞ്ഞത്......അതൊക്കെ വിശദവായിട്ട് പിന്നെ പറയാം.....ഇവനെ വിടരുത്.... അതോർത്ത് നീ....ബേജാറാവണ്ട.....ഇവന്റെ കാര്യം ഞാനേറ്റു........ അൻവർ ഇവരെ രണ്ടു പേരെയും വിട്ടയച്ചേക്ക്..... രുദ്രാ നീ വൈകിട്ട് വീട്ടിലുണ്ടാവുല്ലോ.....ഞാൻ വരൂട്ടോ.... ആഹ്.......ശരിയെടാ...... ചന്തുവും നാഥുവും വീട്ടിലേക്ക് തിരിച്ചു..... ടാ....നിനക്ക് എ സി പി യെ പരിചയം ഉണ്ടായിരുന്നോ..... ആ.....അവൻ ഐ പി എസ് എടുക്കുന്നതിന് മുന്നേയുളള പരിചയവാ.... എങ്ങനെ......നീ യൊന്ന് തെളിച്ചു പറയ്...... നിനക്കറിയാലൊ....

അച്ഛൻ മരിച്ചതിൽ പിന്നെ എന്റെ പഠനമൊക്കെ പകുതി വഴിയിലായിരുന്നു....കൃഷി.....മില്ലിന്റെ കാര്യം എന്റെ കൈയിലായീരുന്നു....പ്ളസ് ടൂ വിന് നല്ല മാർക്ക് നേടിയെങ്കിലും....ഡിഗ്രി ക്ക് പോകാൻ പറ്റുമായിരുന്നില്ല.....അങ്ങനെ ഡിഗ്രി ചെയ്യാനുളള ആഗ്രഹം കൊണ്ട് ഡിസ്റ്റൻസ് ആയി ചെയ്യാൻ തീരുമാനിച്ചു. ....ആ കാലയളവിലാണ് ഞങ്ങൾ പരിചയപ്പെട്ടു....അവന്റെ ചാച്ചൻ മരിച്ചതിൽ പിന്നെ എന്റെ അവസ്ഥ തന്നായിരുന്നു.....പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.....ഐപിഎസ് ആയതിനു ശേഷം ആദ്യമായാ ഇപ്പൊ കാണുന്നത്. ..... _____💕💕💕💕💕 ഗൗരി ഗാർഡനിൽ നിന്ന് ചെടികളെ പ്രത്യേകം പ്രത്യേകം ചെടിച്ചട്ടികളീലാക്കാരുന്നു......

അപ്പോഴാണ് അവിടേക്ക് മുത്തശ്ശിയും ഗീതുവും വരുന്നത്.... ഗൗരിമോളെ......ഇതുവരെ കഴിഞ്ഞില്ലേ....കുട്ടീ.....എത്ര നേരായി തൂടങ്ങീട്ട്.... ആ...അ...ബ്....(കഴിയാറായി മുത്തശ്ശി ). മോളെ നിനക്ക് നാഥുവിനെ ഇഷ്ടാണോ...... അ...ആ.....(എന്തായിപ്പോ അങ്ങനെ ചോദിക്കാൻ നാഥുവേട്ടൻ നല്ല ആളല്ലേ....ആർക്കാ ഇഷ്ടമല്ലാത്തത്). മറ്റുള്ളവരുടെ കാര്യല്ല....നിന്റെ കാര്യാ....ഞങ്ങൾക്കറിയേണ്ടതാ....അല്ലേ മുത്തശ്ശി.... അതിന് മറുപടിയായി ആണെന്ന് തലയാട്ടിയിരുന്നു ഗൗരി..... അപ്പോ നമുക്കതങ്ങുടനെ ഉറപ്പീക്കാം ല്ലേ മുത്തശ്ശി...... ആ....അ...(.എന്ത്) നിന്റെയും നാഥുവേട്ടന്റെയും വിവാഹം..... ഗീതു പറയുന്നത് കേട്ട് തറഞ്ഞു നിക്കാരുന്നു ഗൗരി...ഈ സമയം രാവിലെ നാഥു അവളോട് പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.... അപ്പോ....നാഥുവേട്ടനെന്നെ ഇഷ്ടായിരുന്നോ....പക്ഷേ കാണുമ്പോഴൊക്കെ എന്നോട് ദേഷ്യപ്പെടാറല്ലേ ഉണ്ടായിരുന്നുളളൂ.....

ഇല്ല....ഒരിക്കലും ഞാൻ നാഥുവേട്ടന് ചേർന്ന പെണ്ണല്ല.....നാഥുവേട്ടന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടേണ്ടതാ....എന്നെ പ്പോലെ ശബ്ദമില്ലാത്തൊരാളല്ല നാഥുവേട്ടന് ഭാര്യ യാവേണ്ടത്....ഞാൻ ഒരിക്കലും നാഥുവേട്ടനൊരു ഭാരാവാൻ പാടീല്ല...(ഗൗരി ആത്മ). ആ...ആ...ബ്.....(എനിക്ക് ഈ വിവാഹത്തിന് സമ്മതല്ല....) എന്താ....നീ.....തമാശ കളീക്കാ.....നാഥുവേട്ടന് നിന്നെ ഒരുപാടിഷ്ടാ.... ആ....ആ...ബ്... .(പക്ഷെ എനിക്കിഷ്ടല്ല.....നിക്ക് .....ഈ വിവാഹം വേണ്ട. ....) നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ഗൗരി.....എന്തായാലും പറയ്....ആരും നിന്റെ ഇഷ്ടത്തിന് എതിരു നിക്കില്ല...... ആ.....അ..(ഇല്ല....എനിക്കീ ജന്മം വിവാഹം വേണ്ട. ...നാഥുവേട്ടനെന്നല്ല.....ആരേയും.....നിക്ക് വിവാഹം കഴീക്കണ്ട....)

പക്ഷെ എന്തുകൊണ്ട്. ....എന്തായാലും പറയ്..... ആ....അ.....(എനിക്ക് സംസാരിക്കാൻ കഴിയില്ല. ...ഞാൻ. ...ആർക്കും ഒരു ഭാരമാവാൻ. ...ആഗ്രഹിക്കുന്നില്ല).....അത് പറയുന്നതിനൊപ്പം ഗൗരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....ശബ്ദം പുറത്തേക്ക് വരാതെ തട്ടിതടയുന്നുണ്ടായിരുന്നു.....അവരുടെ മുന്നിൽ നിൽക്കാൻ കഴിയില്ലെന്നായപ്പോൾ അവളുടെ റൂമിലേക്ക് ഓടിപ്പോയി. ... ______💕💕💕💕💕 ടാ......ശേഖരാ.....എന്റെ മോനിപ്പോൾ പോലീസ് കസ്റ്റഡിയിലാ.....നിന്റെ ആ തെറിച്ച അനന്തരവൾ കാരണം.......നിനക്കറിയാല്ലോ...നിന്റെ പല രഹസ്യങ്ങളും എന്റെ കൈയിൽ ഭദ്രമാണ്.... .അതു കൊണ്ട് ഏതു വിധേനയും ഈ കേസിൽ നിന്നും അവനെ പുറത്തിറക്കണം... ഹാ.....

നീയൊന്ന് അടങ്ങെന്റെ മഹേന്ദ്രാ.....നമുക്കെന്തെങ്കിലും പരിഹാരം ഉണ്ടാക്കാം....തെളിവുകളെല്ലാം കിരണിനെതിരാ....മാത്രമല്ല അവളുടെ റിപ്പോർട്ട് കൂടി ആയപ്പോ അവന് ജാമ്യം കൂടിക്കിട്ടാത്ത അവസ്ഥയാ.....പിന്നെ ഇപ്പോഴത്തെ പുതിയ എ.സി.പി....എങ്ങിനെ നോക്കിയിട്ടും അയാൾ അടുക്കുന്നില്ല.....നമ്മൾ ഇതുവരെ കണ്ടവന്മാരെ പോലെയല്ല....ഇനം വേറെയാ....ആകെ പിടി മുറുകിയിരിക്കാ.... ഇനി ഒരൊറ്റ വഴിയേ ഉള്ളൂ......ആ കേസ് പിൻവലിപ്പിക്കുക.....എന്ത് വില കൊടുത്തിട്ടായാലും.... എന്ത് ചെയ്തിട്ടായാലും വേണ്ടില്ല.....എന്റെ മോൻ പുറത്തിറങ്ങണം.... .നീ സമാധാനത്തോടെ പോ....എന്റെ പിളളാരെ ഇറക്കി ആ ദരിദ്ര വാസികളെ ഒരു പാഠം പഠിപ്പിക്കണം.....കൈയിലീരുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു. ......

_________💕💕💕💕💕💕 ജോൺ ഗീതുവിനെ കാണാൻ ഹോസ്പിറ്റലിൽ പോയി...... ജോൺ അവളുടെ ക്യാമ്പിൽ ചെന്നപ്പോൾ. .അവൾ ലാപ്ടോപ്പിൽ എന്തോ നോക്കുന്നുണ്ടായിരുന്നു..... മേ ഐ കമിൻ......കുസൃതിച്ചിരിയോടവൻ ചോദിച്ചു. ... ഇങ്ങ് കേറിപ്പോര് സാറേ....എന്തിനാ ഫോർമാലിറ്റീസ്. ........ ആണല്ലോ.....നമുക്കിടയിൽ ഫോർമാലിറ്റീസ് വേണ്ടല്ലേ....അപ്പോ പിന്നെ ഈ സാർ വിളിയങ്ങൊഴിവാക്കിയാൽ നന്നായിരുന്നു..... അയ്യോ.....സർനെ ക്കേറി പേരു പറഞ്ഞു വിളിക്കുന്നതെങ്ങനാ..... എന്നാ പിന്നെ എന്റെ കൊച്ച് അച്ചായോ ന്ന് വിളിച്ചാ മതി....എനിക്കും അതാ ഇഷ്ടം (ജോൺ ആത്മ ). ഓ തനിക്കെന്നെ ജോൺ എന്ന് വിളിക്കാലോ..... മ്മ് എന്നാലേ ജോൺ എന്നെ ഗീതു ന്ന് വിളിച്ചാ മതി......

അല്ലാ.....ജോൺ എന്താ ഈ വഴിക്ക് ..... ഓ.......അതോ......ആ കുട്ടി യുടെ മൊഴി വീണ്ടും എടുക്കാൻ പറഞ്ഞിരുന്നു....മുകളിൽ നിന്നും ഈ കേസ് തേച്ച് മാച്ച് കളയാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെടോ....... എത്ര കാലം എനിക്ക് ഫൈറ്റ് ചെയ്ത് നിക്കാൻ പറ്റൂന്നറിയില്ല.... എപ്പോഴാണ് തട്ടി മാറ്റുന്നതെന്ന് പറയാനൊക്കില്ല..... അത് കേട്ടതും ഗീതുവിന്റെ മുഖം വാടി..... ടോ.....ഞാനിറങ്ങാ കുറച്ചു ജോലിയുണ്ട്. ... വൈകാതെ ജോൺ അവിടെ നിന്നും തിരിച്ചു...... _______💕💕💕💕💕 ഗൗരി വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞത് ഗീതു നാഥുവിനെ അറിയിച്ചിരുന്നു..... വൈകിട്ട് ഗൗരി റൂമിലിരുന്ന് എംബ്രോയ്ഡറി ചെയ്യാരുന്നു......പെട്ടെന്ന് വാതിൽ പൂട്ടി കുട്ടിയിടുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി.....രൂക്ഷമായ നോട്ടം പായിച്ചു കൊണ്ട് അവൾക്കു നേരെ വരികയായിരുന്നു നാഥു...... അവനെ കണ്ടതും തെല്ലൊരു ഭയത്തോടവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ......

എന്തിനാ.....വിവാഹം വേണ്ടാന്ന് പറഞ്ഞത്. . അവന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞ് നിക്കാരുന്നവൾ...... ചോദിച്ചതു കേട്ടില്ലേന്ന്....പറയുന്നതിനൊപ്പം അവളുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് മുഖം അവന് അഭിമുഖമായ് വച്ചു. ... ആ....അ...ഞാൻ പറയേണ്ടതെല്ലാം മുത്തശ്ശി യോട് പറഞ്ഞിട്ടുണ്ട്..... ഞാൻ വിവാഹം കഴിക്കാൻ പോണത് നിന്നെയാ... നീ തന്നെ പറയണം....എന്നെ നിനക്കിഷ്ടമല്ലേ.....നന്ദാ.....ആ വിളി കേട്ടപ്പോൾ അവൾ അമ്പരപ്പോടെ നിന്നു.... നന്ദാ....നീ ഒരിക്കലും എനിക്ക് ഭാരമാവില്ല പെണ്ണേ. ....നീ....നീയെന്റെ പ്രാണനാ പെണ്ണേ. ...എന്നു മുതലാ നീയെന്റ പ്രണയമായതെന്നറിയില്ല....അത് മറച്ചു വക്കാൻ വേണ്ടിയാ....ഞാൻ നിന്നോട് ദേഷ്യപ്പെട്ടിരുന്നത്......നീ....ഇല്ലാതെ പറ്റില്ലടീ.....കാത്തിരിക്കും ഞാൻ എത്ര നാൾ വേണമെങ്കിലും....എന്നെ വേണ്ടാന്ന് മാത്രം പറയല്ലേ പെണ്ണേ അത് പറയുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞിരുന്നു..................................... തുടരും...........

മൗനാനുരാഗം : ഭാഗം 4

Share this story