💕മൗനാനുരാഗം💕: ഭാഗം 6

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

നാഥുവിന്റെ കണ്ണുനീർ ഗൗരിയെ വല്ലാതെ ഉലച്ചു.... ഞാൻ ഈ കണ്ണുനീർ കണ്ടില്ലെന്ന് നടീച്ചേ മതിയാവൂ നാഥുവേട്ടാ......കുഞ്ഞു നാള് മുതൽ വീടിനു വേണ്ടി കഷ്ടപ്പെടുന്ന നാഥുവേട്ടനെയാ...ഞാൻ കണ്ടിട്ടുളളത്.......എന്നെ പോലൊരു ശബ്ദമില്ലാത്ത പെണ്ണ് നാഥുവേട്ടന്റെ ജീവിതത്തിൽ വന്നാൽ നാഥുവേട്ടന്റെ ലോകവും ശബ്ദമില്ലാത്തതാവും.....എന്നെങ്കിലും ഒരിക്കൽ എന്റെ ഈ കുറവ്....നിങ്ങൾക്കും വേദനയുണ്ടാക്കും...അന്ന്.....നമുക്കിടയിൽ ഉണ്ടാകാവുന്ന മൗനം ഹൃദയത്തെ കീറിമുറിക്കും...അതിലും നല്ലത് നമ്മൾ ഒന്നാവാതിരീക്കണതാ.....ചേരില്ല....ഞാൻ.....നിങ്ങൾക്ക് ...... (ഗൗരി ആത്മ )

നന്ദാ......എന്താ നീ ഒന്നും പറയാത്തേ...... ആ...ആഅ....(ഞാൻ പറയാനുളളതെല്ലാം പറഞ്ഞു കഴിഞ്ഞു.......എന്റെ തീരുമാനത്തിന് ഒരു മാറ്റവുമില്ല.......ഇനി ഉണ്ടാവുകയുമില്ല ....എനിക്ക് വേണ്ടി ആരും കാത്തിരിക്കണ്ട).ഹൃദയത്തെ കല്ലാക്കിക്കൊണ്ട് അവളത് പറയുമ്പോഴും മനസ്സുകൊണ്ട് അവൾ അവനോട് മാപ്പിരന്നു.... ഗൗരിയുടെ മറുപടി കേട്ട്....നാഥു അവളെ തന്നെ ഉറ്റുനോക്കി നിന്നു.....ഈ സമയം ഗൗരി അവനെ നോക്കാനാകാതെ കുനിഞ്ഞ് തന്നെ നിക്കാരുന്നു...... എന്റെ മോള് വാക്കു മാറില്ലാന്നുറപ്പാ... ..കുറച്ചു നേരത്തെ മൗനത്തെ ഭേതിച്ചു കൊണ്ട് നാഥു തുടർന്നു... നീ എന്താടീ വിചാരിച്ചത്.....നീ....ഇങ്ങനൊക്കെ പറഞ്ഞാൽ ഞാനങ്ങ് തീരുമാനം മാറ്റുമെന്നോ..

നിന്നെ ഞാനങ്ങ് സന്യസിക്കാൻ വിടുമെന്നോ..... രുദ്രനൊരു കാര്യം വിചാരിച്ചിട്ടുണ്ടെങ്കിൽ.....അത് നേടിയെടുക്കുക തന്നെ ചെയ്യും.....നീ നോക്കിക്കോ.....നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടുകയും ചെയ്യും.....നിന്നെ എന്റെ പിളളാരുടെ അമ്മയാക്കുവേം ചെയ്യും..... മീശ മുറുക്കി കളളചിരിയോടെ പറയുന്നത് കണ്ട് അമ്പരന്നു നിക്കാരുന്നു ഗൗരി....... ആ.....ആ.....(എന്റെ സമ്മതത്തോടെ ഈ വിവാഹം ഒരിക്കലും നടക്കില്ല....അത് കൊണ്ട് നാഥു വേട്ടൻ വെറുതെ സമയം കളയണ്ട) നിന്റെ സമ്മതത്തോടെ നടക്കണമെന്ന്.....എനിക്കും വല്യ നിർബന്ധമൊന്നുമില്ല......നീ യീ രുദ്രന്റേതാ....എന്റെ മാത്രാ......ഇത്രയും നാളത്തെ എന്റെ പ്രണയവാ.......

നിന്നെ എന്റെ ജീവനുളളടുത്തോളം കാലം ഞാനുപേക്ഷിക്കില്ല.....പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തിരുന്നവൻ....ഞാനിപ്പോ പോവാ.....പക്ഷെ ഒരു ദിവസം ഞാൻ നിന്നെ പത്മനാഭത്തിലേക്ക് കൊണ്ട് പോവും....ഈ രുദ്രന്റെ നന്ദയായ്....... ഗൗരി നാഥുവിനെ തന്നെ നോക്കി നിക്കാരുന്നു......നാഥുവിൽ നിന്നും ഇങ്ങനൊരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നില്ല...... അപ്പോ ഞാനിറങ്ങുവാ...ഞാൻ മുത്തശ്ശിയോട് അതങ്ങ് ഉറപ്പിക്കാൻ പറയാൻ പോവാ...... അ........ആ...അവളെന്തിങ്കിലും പറയാൻ തുടങ്ങുന്നതിന് മുന്നേ അവനവളെ തടഞ്ഞു...... സംസാരിക്കാൻ പറ്റില്ലാന്നറിഞ്ഞിട്ട് തന്നാ ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്......

ഇനിയും ആ ഇഷ്ടത്തിന് ഒരു മാറ്റവുമുണ്ടാവില്ല....അത്രയും പറഞ്ഞുകൊണ്ട് നാഥു അവിടെ നിന്നും ഇറങ്ങി......ഗൗരി അമ്പരപ്പോടെ അവനെ നോക്കി നിക്കാരുന്നു...... _________💕💕💕💕💕 ശേഖരന്റെ ആൾക്കാർ വന്ദനയുടെ വീട്ടിൽ ചെന്ന് അവിടുണ്ടായിരുന്ന വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകർക്കുകയും......കിരണിനെതിരായുളള പരാതി പിൻ വലിച്ചില്ലെങ്കീൽ വീടു കത്തീക്കുകയും ചെയ്യുമെന്ന് ഭീഷണി പ്പെടുത്തീ....... അവരെ പേടിച്ച് പരാതി പിൻവലിക്കാനായി അവർ ജോണിന്റെ ഓഫീസിലെത്തി......ശേഖരനും അവർക്കൊപ്പം ഉണ്ടായിരുന്നു.... സാർ.....ഞങ്ങൾ കിരണിനെതിരായുളള പരാതി പിൻവലിക്കാനാ വന്നത്....(ശേഖരൻ)

പരാതി പിൻവലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല ഇവരാണ്..... സാറേ....ഞങ്ങള് പരാതി പിൻ വലിക്കാൻ തയ്യാറാണ്......ഞങ്ങൾക്ക് പരാതി ഇല്ല...... നിങ്ങളിതെന്തൊക്കെയാ പറയുന്നത്.....നിങ്ങളുടെ മോൾടെ ജീവിതം നശിപ്പിച്ചവനെയാണോ നിങ്ങൾ രക്ഷിക്കാൻ നോക്കുന്നത് ......എനിക്കറിയാം.....നിങ്ങളിയാളെ പേടിച്ചിട്ടല്ലേ....ഇപ്പൊ ഈ തീരുമാനം എടുത്തിരിക്കുന്നത്...നിങ്ങളാരേയും പേടിക്കണ്ട ഞാനുണ്ടാവും നിങ്ങൾക്കൊപ്പം.... സാറേ ആരും നിർബന്ധിച്ചിട്ടല്ല....ഞങ്ങളുടെ തീരുമാനം തന്നെയാ..... ഒരിക്കൽ കൂടി ആലോചിച്ചിട്ട് പോരേ.... ഇനി എന്താലോചിക്കാനാ സാറേ.....ആ ഡോക്ടർ അവരെക്കോണ്ട് നിർബന്ധപൂർവ്വം പരാതി കൊടുപ്പിച്ചതാ....

അതിപ്പോ അവരു തന്നെ പിൻ വലിക്കുന്നു....സാറ് ബാക്കിയുള്ള ഫോർമാലിറ്റീസ് നോക്കിയേക്ക്..... അവസാനം വേറെ മാർഗമില്ലെന്ന് കണ്ട് കിരണിനെതിരായുളള പരാതി പിൻ വലിച്ചു..... ________💕💕💕💕💕 നാഥു നെറ്റിക്ക് മീതെ കൈവച്ചു കൊണ്ട് കട്ടിലിൽ കിടക്കാരുന്നു.......ഈ സമയം ജാനകി അവനടുത്തേക്ക് വന്നു....നിറുകിൽ പതിയെ തലോടി...അപ്പോഴേക്കും അവൻ കണ്ണു തുറന്ന് അവരെ നോക്കി പുഞ്ചിരിച്ചു. ...... എന്താ....നാഥൂട്ടാ...നിനക്കെന്താ പറ്റിയേ....വന്നപ്പോൾ മുതൽ ഈ കിടത്തയാണല്ലോ.... അമ്മാ.....എനിക്കമ്മയോട് കുറച്ചു സംസാരിക്കാനുണ്ട്.....അതും പറഞ്ഞുകൊണ്ട് അവൻ അവരുടെ മടിയിലേക്ക് തലചായ്ച്ചു....

അവർ അവന്റെ നിറുകിൽ തലോടിക്കൊണ്ടിരുന്നു....... എന്താ നഥൂട്ടാ.....നിനക്ക് പറയാനുള്ളത് എന്തായാലും പറഞ്ഞോളൂ..... അമ്മാ......ഞാനൊരു കുട്ടിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് .......അവളെത്തന്നെ വിവാഹം കഴിക്കാൻ ഞാനാഗ്രഹിക്കുന്നുണ്ട്...... അവൻ പറയുന്നത് കേട്ട് അവർ അമ്പരന്നു.... എടാ ......കളളാ......അതുകൊണ്ടാണല്ലേ....ഇത്രയും നാൾ പിടിതരാതെ നടന്നത്...അതൊക്കെ പോട്ടെ. .....ആരാ....കുട്ടി.... സുഭദ്രത്തിലെ ഗൗരിനന്ദ....... ഗൗരി മോളോ!!!! ശാരദാമ്മക്കും (മുത്തശ്ശി) ഗൗരി മോൾക്കും....സമ്മതായിരിക്കോ...... മുത്തശ്ശിയോട് ഞാൻ സംസാരിച്ചു മുത്തശ്ശിക്ക് സമ്മതാ.....പക്ഷെ ഗൗരി...അവളടുക്കുന്നില്ല.....അവൾക്ക് വിവാഹമേ വേണ്ടാന്ന് പറഞ്ഞിരിക്കാ.......

മറ്റുള്ളവർക്ക് ഭാരമാവാൻ അവൾ ആഗ്രഹിക്കുന്നില്ലാന്നാ പറയുന്നത്...... ഇതൊക്കെ എപ്പോഴാ നടന്നത്......എന്നിട്ട് ഒരക്ഷരം മിണ്ടാതെ പതുങ്ങി വന്ന് കിടക്കാ....കളളൻ ......നാഥുവിന്റെ കവിളിൽ പതിയെ തല്ലിക്കൊണ്ടവർ പറഞ്ഞു. .. അമ്മക്കിഷ്ടവാണോ അവളെ ഞാൻ വിവാഹം കഴിക്കുന്നത്. .... എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇപ്പോഴാണോ ചോദിക്കാൻ തോന്നിയേ.....നിനക്ക്.....ഞാൻ എന്ത് പറയാനാ നാഥൂട്ടാ.....നിന്റെ ഇഷ്ടത്തിന് ഞാനൊരിക്കലും എതിരു നിക്കില്ല...... കീർത്തിയുടെയും ചന്തുവിന്റയും വിവാഹം കഴിഞ്ഞിട്ടോ....അല്ലെങ്കിൽ അതിനൊപ്പമോ....നിങ്ങളുടെ വിവാഹം നടത്താം.... മ്മ് പെണ്ണിങ്ങനെ വാശി പിടിച്ചിരിക്കുവാണേൽ....

ഞാൻ അവളെ തട്ടിക്കൊണ്ട് വരേണ്ടി വരും ....... ദേ ചെക്കാ കുരുത്തക്കേടൊന്നും കാണിച്ചു വെക്കല്ലേ....നീയ്.... ഓ......ഞാൻ വെറുതെ പറഞ്ഞതാന്റെ ജാനൂട്ടി....അങ്ങനെ പറഞ്ഞുകൊണ്ട് അവനവരുടെ കവിളിൽ പിച്ചി..... ________💕💕💕💕💕 ഗീതു ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിക്ക് സൂപ്പർ മാർക്കറ്റിൽ കയറി....അവിടെ വച്ച്....അവൾ ജോണിനെയും അമ്മച്ചിയേയും കണ്ടു.....അവരെ കണ്ടയുടനെ തന്നെ ഗീതു അങ്ങോട്ടേയ്ക്ക് പോയി..... അമ്മച്ചീ....സുഖാണോ....... അല്ല.....ആരിത് ഗീതു മോളോ......സുഖവായിരിക്കുന്നു മോളെ. ......അന്നത്തേ പിന്നെ മോളങ്ങോട്ട് വ്ന്നില്ലല്ലോ..... തിരക്കായിരുന്നമ്മച്ചീ.....അതാ വരാത്തേ..... അല്ലാ....ജോൺ എന്താ....മിണ്ടാതെ നിൽക്കുന്നേ.....

എനിക്ക് സംസാരിക്കാൻ നിങ്ങളൊരു ഗ്യാപ്പ് തരണ്ടേ..... എന്നാലേ.....നിങ്ങൾ രണ്ടാളും സംസാരിക്ക്....എനിക്ക് കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ട്..... ദേ ത്രേസ്യക്കൊച്ചേ........ഈ കട മുഴുവനും ചുമന്നോണ്ട് പോവാനുള്ള കപാസിറ്റിയൊന്നും എന്റെ കാറിനില്ലേ.....അത് ഓർത്തോണ്ട് വേണം ഓരോന്ന് വാങ്ങിക്കൂട്ടാൻ...... ഒന്ന് പോടാ ചെക്കാ. ......അത്യാവശ്യം വേണ്ടത് വാങ്ങിച്ചില്ലേലേ.....പ്ളേറ്റിന് മുന്നിൽ വന്നിരുന്നോണ്ട്.....അമ്മച്ചീ അതില്ലേ....അമ്മച്ചീ അതൊണ്ടാക്കാത്തതെന്തേ......

എന്നൊക്കെ ചോദിക്കുമ്പോ.....ഞാൻ എന്നാ ചെയ്യും.....സമയത്തും കാലത്തും പെണ്ണും കെട്ടത്തില്ല....വെറുതെ വയസാം കലത്ത് എന്നെ ബുദ്ധിമുട്ടിക്കാനായിട്ട്....😏😏😏 പിറു പിറുത്തുകൊണ്ട്.....ത്രേസ്യ മുന്നോട്ട് നടന്നു...... ഇതു കേട്ടപ്പോൾ ഗീതുവിന് ചിരിപൊട്ടി..... .ഈ അമ്മച്ചീടേ കാര്യം ......😁😁😁😁 ഇളിക്കണ്ട......അമ്മച്ചീ പറഞ്ഞതിലെന്താ തെറ്റ്. ......ഇനി ഒരു വിവാഹം ഒക്കെ ആവാല്ലോ...... അതിനിനിയും സമയമുണ്ടല്ലോ.... എപ്പോഴാ. .....മൂക്കേല് പല്ലുമുളച്ചിട്ടാ....... ഓ എനിക്കതിനുളള പ്രായമൊന്നു മായില്ല കൊച്ചേ.....

മനസ്സിനിഷ്ടപെട്ടാൽ ഒരു ഡോക്ടറു കൊച്ചാണേലും എനിക്കിഷ്ടാ....ഇടം കണ്ണാലെ ഗീതുവിനെ നോക്കി ക്കൊണ്ട്....കുസൃതി ച്ചിരിയോടവൻ പറഞ്ഞു..... ആള് അത്രക്ക് മോശവല്ലല്ലോ....അവളവനെയൊന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ........ ദേ കൊച്ചേ......വളച്ചുകെട്ടില്ലാതെ പറയാല്ലോ.....നിന്നെ എനിക്കിഷ്ടവാ...നീ നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാ മതി....നിനക്കിഷ്ടവാണേ. ....ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമല്ല....... ജോൺ പറയുന്നത് കേട്ട് തറഞ്ഞു നിക്കാരുന്നു ഗീതു.................................... തുടരും...........

മൗനാനുരാഗം : ഭാഗം 5

Share this story