സ്നേഹദൂരം.....💜: ഭാഗം 2

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ശ്രീഹരിക്ക് ടിക്കറ്റ് ശരിയായി എന്ന് അറിഞ്ഞതോടെ ഇന്ദീവരം മുഴുവൻ ആഘോഷങ്ങളാൽ സമ്പുഷ്ടമായിരുന്നു.......... വറുക്കലും, പൊരിക്കലും, പൊടിക്കലും അങ്ങനെ ഇഷ്ടപ്പെട്ട കൂട്ടാൻ ഉണ്ടാക്കാനും ആഹാരങ്ങൾ വെച്ചുണ്ടാക്കി കൊടുക്കാനും എല്ലാവരും മത്സരിക്കുകയായിരുന്നു..... ശ്രീവിദ്യയും ശ്രീദേവും ഏട്ടനോട് ഓരോ ആവശ്യങ്ങൾ പറയുന്നത് തിരക്കിലും.... ലാപ്ടോപ്പും മൊബൈലും അങ്ങനെ പല പല ആവശ്യങ്ങളും അതിൽ നിറഞ്ഞിരുന്നു..... അവൻ അത് സന്തോഷപൂർവ്വം കേട്ട് സമ്മതിച്ചു...... ഷോപ്പിംഗിന് പോകുന്നതിനു തലേദിവസം തന്നെ അവൻ ജാനകിയുടെ നമ്പറിലേക്ക് വിളിച്ചിരുന്നു..... ഒന്ന് രണ്ട് ബെല്ലിൽ തന്നെ ഫോൺ എടുത്തു...... "ടിക്കറ്റ് കിട്ടി അല്ലെ ഹരിചേട്ടാ..... "കിട്ടി മോളെ..... ഞാൻ ഷോപ്പിങ്ങിന് പോകാൻ തുടങ്ങാണ് നിനക്കും അമ്മയ്ക്കും എന്താ വാങ്ങേണ്ടത്...... എല്ലാ വർഷവും യാത്ര തുടങ്ങുമ്പോൾ ഈ ചോദ്യം ഉള്ളതാണ്..... തന്നെയും അമ്മയെയും ഒരിക്കലും ഒഴിവാക്കിയിട്ടില്ല ഹരിച്ചേട്ടൻ..... അമ്മയുടെയും തന്റെയും എല്ലാ ആവശ്യങ്ങളും ചോദിച്ചറിയാറുണ്ട്........ ആദ്യമായി ഹരി ചേട്ടൻ ഗൾഫിൽ പോകുന്ന സമയത്ത് കുറച്ച് കാശ് ചേട്ടൻറെ കൈകളിലേക്ക് വച്ച് കൊടുത്തത് അച്ഛനായിരുന്നു...... ആ കാശ് ആയിരുന്നു ഹരി ചേട്ടൻറെ ജീവിതംതന്നെ ഐശ്വര്യ പൂർണമാക്കാൻ കഴിഞ്ഞത് എന്ന് ആണ് ഇപ്പോഴും ഹരി ചേട്ടൻ പറയുന്നത്...... ജയൻ അങ്കിളിൻറെ മോളെ എനിക്ക് അങ്ങനെ മറക്കാൻ കഴിയുമോ....? എന്നും ഞങ്ങളുടെ ജീവനല്ലേ നീ എന്നൊക്കെ ഹരി ചേട്ടൻ ചോദിക്കാറുണ്ട്......

ദേവേട്ടൻ ആണെങ്കിലും ആണെങ്കിലും സ്വന്തം അനുജത്തിയെ പോലെ തന്നെയാണ് തന്നെ കാണുന്നത്...... സത്യം പറഞ്ഞാൽ ആ വീട്ടിൽ ജനിക്കാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു സങ്കടം മാത്രമേ തനിക്കുള്ളൂ..... എല്ലാവരോടും ഗൗരവത്തിലും ദേഷ്യത്തിലും നിൽക്കുന്ന ഹരി ചേട്ടൻ കുറച്ചെങ്കിലും തമാശയും ചിരിയും സംസാരിക്കുന്നത് തന്നോട് ആണ് എന്ന് ദേവനും വിദ്യയും പലപ്പോഴും പറയാറുണ്ട്....... " ഞങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചൊന്നും വാങ്ങണ്ട ഹരി ചേട്ടാ...കാശൊക്കെ ഇല്ലാതിരിക്കുന്ന സമയത്ത്..... "കാശിന്റെ കാര്യം ഒന്നും നീ ചിന്തിക്കേണ്ട....... എന്താ ആവശ്യം ഉള്ളത് എന്ന് വെച്ചാൽ വേഗം വാട്സാപ്പിൽ അയക്കടി പെണ്ണെ....... കുറച്ച് ദേഷ്യത്തോടെ പറഞ്ഞപ്പോൾ കുറേ ചോക്ലേറ്റ്സിന്റെയും നെയിൽ പോളിഷിന്റെയും, മേക്കപ്പ് സെറ്റിന്റെയും ഒക്കെ ലിസ്റ്റ് അയച്ചു കൊടുത്തു.....തനിക്കറിയാം ആയിരുന്നു ആ നിമിഷം തന്നെ ചേട്ടൻ തിരിച്ചുവിളിക്കുമെന്ന്.... " എന്താടി ഇത് ഞാൻ കണ്ട ലേഡീസ് ഷോപ്പിൽ ഒക്കെ കേറി ഇറങ്ങണോ....? " ഹരി ചേട്ടൻ അല്ലേ എന്തൊക്കെയാണെന്ന് ചോദിച്ചത്...... അപ്പൊ എനിക്ക് ഇതൊക്കെ മതിയായിരുന്നു.... " പിന്നെ നീയിപ്പോൾ മേക്കപ്പ് സെറ്റ് ഒക്കെ ഇട്ടു സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോവല്ലേ.... ഒന്ന് വെച്ചിട്ട് പൊടി..... ചേട്ടൻ പറഞ്ഞപ്പോൾ ചിരിയോടെ തന്നെ താനും അത് ഏറ്റുപിടിച്ച് ഫോൺ കട്ടാക്കി......ശേഷം അമ്മയുടെ അരികിലേക്ക് ചെന്നു...... " ഹരി ചേട്ടൻ ആയിരുന്നു വിളിച്ചത്..... എന്താ വാങ്ങി കൊണ്ടു വരേണ്ടത് എന്ന്..... " ഒന്നും വേണ്ടന്ന് നിനക്ക് പറയാരുന്നില്ലേ.....

വരാൻ പോണത് കല്യാണം ഒക്കെ ആണ്.... കാശ് കളയാതെ വെക്കാൻ പറയാമായിരുന്നില്ലേ നിനക്ക് അവനോട്......? " ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല..... പിന്നെ കുറെ ചോക്ലേറ്റ് ഒക്കെ വേണം എന്ന് അയച്ചു കൊടുത്തു..... ഹരി ചേട്ടൻ കല്യാണം കഴിച്ചാൽ പിന്നെ നമുക്ക് ആ വീട്ടിൽ പഴയ സ്വാതന്ത്ര്യം ഉണ്ടാവുമൊ അമ്മേ.....? ഹരി ചേട്ടന് വരുന്ന പെൺകുട്ടിക്ക് നമ്മളെ ഇഷ്ടമായില്ലെങ്കിലോ......? എത്രയായാലും ഞാൻ സ്വന്തം പെങ്ങൾ അല്ലല്ലോ....... അവൾക്ക് കണ്ണുകൾ ചുവന്നു പോയി.... "ഹരികുട്ടൻ ഒരു കല്യാണം കഴിച്ചാൽ പിന്നീട് നമ്മൾ കുറച്ചൊക്കെ മാറിനിൽക്കണം ജാനി.... ഹരി മാത്രമല്ല ദേവൻ കെട്ടി കഴിഞ്ഞാലും നമ്മൾ ആ വീട്ടിൽ ആരും അല്ലാതാവും..... ഇപ്പൊൾ അവർക്ക് നമ്മളോടുള്ള സ്നേഹം വന്നു കേറുന്ന പെൺകുട്ടികൾക്ക് നമ്മളോട് ഉണ്ടാവണമെന്നില്ല..... അവരെ സംബന്ധിച്ചെടുത്തോളം നമ്മൾ ആ കുടുംബത്തിന് പുറത്തുള്ള ആൾക്കാ...... രാ സ്വന്തം ഭർത്താവിനെ മറ്റുള്ളവർ ഒരുപാട് സ്വാതന്ത്ര്യം കാണിക്കുന്നത് ഒരു സ്ത്രീക്ക് ഇഷ്ടം ഇല്ല...... ഞാനും മോളോട് പറയാനിരിക്കായിരുന്നു, ഹരിയുടെ കല്യാണം കഴിഞ്ഞ് പഴയതുപോലെ മോൾ അടുത്ത് സംസാരിക്കാനും ഇടപഴകാനും ഒന്നും പോകരുത്...... നമ്മളോടുള്ള സ്നേഹം കൊണ്ട് അവരുടെ ജീവിതത്തിൽ ഒന്നും പറ്റരുത്..... നമ്മൾ കാരണം അവരുടെ ആരുടേയും ജീവിതം നശിച്ചു പോകാൻ പാടില്ല......" ഒരു ഉപദേശം പോലെ ജയന്തി അത് പറഞ്ഞു തരുമ്പോൾ വരാൻ പോകുന്ന ഒരു സത്യത്തെ ഉൾക്കൊള്ളാൻ അവളുടെ മനസ്സും തയ്യാറെടുക്കുകയായിരുന്നു.......

ഹരി ചേട്ടനോട് ഒരു അകലം ഇട്ടു നിൽക്കുക എന്ന് പറഞ്ഞാൽ തനിക്ക് ഒരിക്കലും സാധിക്കുന്നില്ല..... അവൾ ചിന്തിക്കുകയായിരുന്നു മനസ്സിൻറെ ഉള്ളിൽ എന്നും ഹരി ചേട്ടനോട് വലിയ ബഹുമാനമാണ്..... ഒരു വിഷമം വന്നാൽ എത്ര ദൂരെയാണെങ്കിലും തന്നെ കേൾക്കുന്നത് എന്നും ഹരി ചേട്ടൻ ആയിരുന്നു...... മനസ്സറിഞ്ഞ് അതിനൊരു പരിഹാരവും ഹരി ചേട്ടൻ കണ്ടുപിടിക്കും...... ആ വ്യക്തിക്ക് മറ്റൊരു അവകാശി വന്നാൽ തീർച്ചയായും താൻ ഒരു അകലം കാണിക്കുക തന്നെ വേണം..... ഒരിക്കലും വിദ്യയെച്ചിയെ പോലെ തന്നെ കാണുവാൻ മറ്റൊരു പെൺകുട്ടിക്ക് കഴിയില്ല...... അമ്മ പറഞ്ഞതു പോലെ അവരുടെ കണ്ണിൽ താൻ ഏതോ ഒരു പെൺകുട്ടിയാണ്..... ഏതോ ഒരു പെൺകുട്ടി സ്വന്തം ഭർത്താവിനോട് ഒരുപാട് അധികാരം കാണിക്കുന്നത് ഒരു ആൾക്കും ഇഷ്ടമാകില്ല....... ഹരി ചേട്ടൻറെ കല്യാണം കഴിയുന്നതോടെ തങ്ങൾ ഒറ്റപ്പെട്ടു പോകും എന്ന് അവൾക്ക് മനസ്സിലായിരുന്നു...... ഒരു നിമിഷം തൻറെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയിരുന്നു....... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 പിറ്റേന്നു ഇന്ദീവരത്തിലേക്ക് പോകാനായി രാവിലെ തന്നെ അമ്മയും മകളും തയ്യാറായിരുന്നു....... ഇന്ന് കാലത്താണ് ഹരി ചേട്ടൻ വരുന്നത്....... അതുകൊണ്ടുതന്നെ അവിടേക്ക് പോകുന്നത് ഒരു പതിവാണ്...... എങ്കിലും അമ്മയ്ക്ക് മടിയാണ് എപ്പോഴും...... വന്നു കയറുന്ന ദിവസം തന്നെ അവിടേക്ക് ചെല്ലുക എന്ന് വെച്ചാൽ മറ്റുള്ളവർ എന്തായിരിക്കും കരുതുന്നത് കാണുന്നവർ വിചാരിക്കും ഗൾഫിൽ നിന്ന് വന്ന ഉടനെ അമ്മയും മകളും അവിടെ പോയി എന്ന്....... അങ്ങനെയൊക്കെയുള്ള ചിന്തകൾ ആ അമ്മമനസിനെ അലട്ടുന്നുണ്ടായിരുന്നു........

എങ്കിലും സേതു അങ്കിളും സുഗന്ധി ആൻറിയും വഴക്കു പറയും എന്ന് ഓർത്ത് അമ്മ വരിക തന്നെ ചെയ്തു...... ഓട്ടോയിലേക്ക് വന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരുടെയും സന്തോഷം കാണാനുണ്ടായിരുന്നു....... വിദ്യ വന്നു ജാനകിയെ കണ്ടപാടെ അകത്തേക്ക് കൂട്ടിക്കൊണ്ടു മുറിയിലേക്ക് പോയി..... പിന്നീട് വിദ്യയുടെ കോളേജ് വിശേഷങ്ങളും കോളേജ് സംസാരങ്ങളും ഒക്കെയായിരുന്നു..... വിദ്യ കോളേജിൽ ഒരാളുമായി ഇഷ്ടത്തിലാണ് വീട്ടിൽ ആർക്കും അറിയില്ല തന്നോട് മാത്രമേ അത് തുറന്നു പറഞ്ഞിട്ടുള്ളൂ..... ആദ്യമൊക്കെ താൻ പ്രോത്സാഹനം നൽകേണ്ട എന്ന് വിചാരിച്ചതാണ്...... പിന്നീട് സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ താൻ അത് മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നെങ്കിലും ആരെയും വിഷമിപ്പിച്ച ഒരു ജീവിതം തേടി എടുക്കില്ല എന്ന് ഒരു ഉറപ്പ് വിദ്യ ചേച്ചി തനിക്ക് തന്നിരുന്നു...... ദേവ് ചേട്ടനെ അവിടെ മുഴുവൻ തിരഞ്ഞിരുന്നത്..... " ദേവേട്ടൻ എവിടെയാണ് ചേച്ചി......? മുഖത്തേക്ക് നോക്കി ചോദിച്ചു " അവനും പിന്നെ അച്ഛനും കൂടിയായ എയർപോർട്ട് പോയിരിക്കുന്നത്.... "ആഹ്... അത് ഞാൻ മറന്നു പോയി...... എന്തൊക്കെ ഉണ്ടാക്കി സ്പെഷ്യൽ ആയി ഹരിയേട്ടന്...... "ഹരിയേട്ടന് ഇഷ്ടമുള്ള കറികൾ ഒക്കെ അമ്മ ഉണ്ടാക്കിയിട്ടുണ്ട്..... ഓലനും കാളനും അതോടൊപ്പം ചെമ്മീൻ വാങ്ങി കൊണ്ടുവന്നു ഫ്രൈ ചെയ്തിട്ടുണ്ട്..... ചേട്ടൻ വരാതെ തുറക്കില്ല എന്ന് പറഞ്ഞിട്ട് ഇരിക്കുവാ അമ്മ.....

രാവിലെ ചോദിച്ചിട്ട് പോലും ഒരു ശകലം തന്നില്ല...... അവളുടെ വാക്കുകളിൽ വിഷാദം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു പോയി....... കുറച്ചു സമയത്തിനുശേഷം ഹോണെടുത്ത് ഒരു ഇന്നോവ കാർ വീടിന് മുൻപിലേക്ക് വന്ന് നിർത്തിയപ്പോൾ എല്ലാവരുടെയും മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു....... എല്ലാവരും പുറത്തേക്കിറങ്ങി അതിൽനിന്നും ബ്രൗൺ നിറത്തിൽ വൈറ്റ് ലൈനിങ് ഉള്ള ഒരു ഷർട്ടും ബ്ലൂ നിറത്തിൽ ഉള്ള ജീൻസും ഇട്ടു ഒരാൾ ചിരിയോടെ പുറത്തേക്കിറങ്ങി....... എല്ലാവരും കാണാൻ ആഗ്രഹിച്ച മുഖം.. " ഹരിയേട്ടൻ......! മുഖത്തെ മീശ അല്പംകൂടി കട്ടി വെച്ചിട്ടുണ്ട്, തടിയും വച്ചിട്ടുണ്ട് അല്പം വയറു ചാടിയിട്ടുണ്ട്...... പ്രവാസജീവിതം ഹരിയേട്ടന് സമ്മാനിച്ചതായിരുന്നു ആ തടി എന്ന് ഓർത്തപ്പോൾ വെളുത്ത് കൊലുന്നനെ ഇരുന്ന ഒരു പയ്യനായിരുന്നു അവളുടെ ഓർമയിൽ.... "തടി വച്ചല്ലോടാ.... ഹരിയേട്ടന്റെ അമ്മ പറയുന്നത് കേട്ടു...... " നന്നായി തടി വെച്ചിട്ടുണ്ട്...... വിദ്യയും ഏറ്റു പിടിച്ചു...... " അവിടുത്തെ ഫുഡ് അല്ലേ അമ്മ...... ഇങ്ങനെയൊക്കെ വരും...... എല്ലാവരെയും നോക്കി ചിരിയോടെ ഹരിയേട്ടൻ അത് പറഞ്ഞപ്പോൾ എല്ലാവരും തന്നെ സന്തോഷത്തോടെ അകത്തേക്ക് കയറിയിരുന്നു...... ചിരിക്കുമ്പോൾ തെളിയുന്ന ഹരിയേട്ടന്റെ നുണക്കുഴി ചേട്ടന്റെ ഏറ്റവും വലിയ സൗന്ദര്യങ്ങളിൽ ഒന്നാണ് എന്ന് തോന്നിയിരുന്നു........ "നീ വലിയ പെണ്ണായാല്ലോടി ചിരിയോടെ തന്നോട് ചേർത്ത് ചെവിയിലേക്ക് തിരുമ്മി ജാനകിയുടെ മുഖത്തേക്ക് നോക്കി ശ്രീഹരി അത് പറഞ്ഞപ്പോൾ അവൾ ഒന്നു ചെറുതായി വേദനിക്കാതെ രീതിയിൽ പിച്ചി കൊണ്ട് പറഞ്ഞു....... " പിന്നെ വലിയൊരു ആൾ.... സുഗന്ധി ആന്റി ചേട്ടന് കഴിക്കാൻ ഒന്നും കൊടുക്കേണ്ട......

പട്ടിണി കിടക്കട്ടേ കുറച്ചുദിവസത്തേക്ക്...... തടിയൊക്കെ ഒന്ന് പോയി സ്ലിം ആയി വരട്ടെ...... ഇല്ലെങ്കിൽ പെണ്ണു കാണാൻ ചെല്ലുമ്പോൾ തടിയൻ ആണെന്ന് പറഞ്ഞിട്ട് പെണ്ണ് വേണ്ടെന്നു വയ്ക്കും......" " അതൊക്കെ ഓക്കേ ആയിട്ടുള്ളോർ കെട്ടിയാൽ മതിയടി...... പിന്നെ പട്ടിണി കിടക്കാൻ ആണെങ്കിൽ അവിടെ നിന്നാൽ പോരെ..... ഇങ്ങോട്ട് വരേണ്ട കാര്യം ഉണ്ടോ....... ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ വേണ്ടി ആടി പെണ്ണേ ഇങ്ങോട്ട് വന്നത്..... ഹരി ചേട്ടൻ ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും ആ ചിരിയിൽ പങ്കു ചേർന്നു...... ശ്രീഹരിയെ കുടുംബത്തിന് തനിച്ച് വിട്ടിട്ട് ആ നിമിഷം തന്നെ ജാനകിയമ്മ പോകാനായി നിന്നെങ്കിലും അവിടെയുള്ള ആരും അത് സമ്മതിച്ചിരുന്നി.ല്ല....... " കുറച്ചു സമയം നിങ്ങൾ ഇരിക്കു എന്നുപറഞ്ഞ് ശ്രീഹരി തന്നെ മുൻഗണന എടുത്ത് ജയന്തിയുടെ കൈ പിടിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അവർ നിന്നും...... കുറച്ചു നേരം കൂടികഴിഞ്ഞപ്പോൾ അവർ ജാനകിയുടെ കൈപിടിച്ച് പോകാം എന്ന് പറഞ്ഞു.... ആ വീടിൻറെ ആഘോഷങ്ങളും സന്തോഷങ്ങളും അവളെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്...... അങ്ങനെയൊന്നും ജീവിതത്തിൽ ഇല്ല എന്നതും അവൾക്ക് ഏറെ സങ്കടമായിരുന്നു..... " കുറച്ചുകൂടെ കഴിഞ്ഞിട്ട് പോകാം...... ഹരി ജയന്തിയോട് പറഞ്ഞു.... " എന്തിനാ ഇപ്പോൾ നേരത്തെ അങ്ങോട്ട് പോയിട്ട് എന്തെങ്കിലും തിരക്കുണ്ടോ.....? രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരെ...... " ഞങ്ങൾ വരാം മോനെ..... നീ വന്നു കയറിയതേയുള്ളൂ..... കുറച്ചു നേരം എല്ലാവരോടും സംസാരിക്കു.... തിരക്ക് ഒക്കെ കഴിയുമ്പോഴേക്കും ഞങ്ങൾ വരാം.... സ്നേഹപൂർവ്വം അവരുടെയെല്ലാം ക്ഷണം ഒരു നിരസിച്ചിട്ട് ജയന്തികൊപ്പം ജനകീയും നടന്നു ..... 💙💙💙💙💙💙💙💙💙💙💙💙💙

പിറ്റേന്ന് അതിരാവിലെ തന്നെ ഒരു കാറ് കൊണ്ടെന്ന വീടിൻറെ മുൻപിൽ നിർത്തി...... മുറ്റം തൂത്തു കൊണ്ട് ഇരുന്നപ്പോൾ ആണ് ജാനകി ഇറങ്ങി നോക്കിയത്...... വണ്ടിയിൽ നിന്നിറങ്ങുന്ന ഹരിയെ കണ്ടപ്പോഴേക്കും അവൾക്ക് സന്തോഷം അടക്കാനായില്ല...... തൂത്തു കൊണ്ടിരുന്ന ചൂല് അവിടെ തന്നെ കുത്തി ചാരി വച്ചു ചുരിദാറിന്റെ തുമ്പിൽ ഒന്ന് കൈ തുടച്ചു ഓടി ചെന്നിരുന്നു..... ഓടിച്ചെന്ന് അവൻറെ കയ്യിലേക്ക് തൂങ്ങി..... " അമ്മ എവിടെ...... ചിരിയോടെ അവളുടെ തോളിൽ കൂടി കൈ ചേർത്തു ഹരി അത് ചോദിച്ചു...... അവൾ നീട്ടി അമ്മയെന്ന വിളിച്ചു..... " നീ എന്തിനാ ജാനി വിളിച്ചു കൂവുന്നത്......? സ്നേഹപൂർവ്വം അവളെ ശാസിച്ചു..... "ഹരിച്ചേട്ടൻ വന്ന സന്തോഷത്തിൽ...... " " എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ ആദ്യമായിട്ട് വരുവല്ലേ.....? ഇങ്ങനെ അലച്ചു കൂവി വിളിക്കാൻ വേണ്ടി..... അപ്പോഴേക്കും ജയന്തി ഇറങ്ങി വന്നിരുന്നു...... ഹരിയെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു.... " മോനിങ് പോന്നോ.....? " പിന്നില്ലാതെ നിങ്ങൾ അവിടെ നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല എങ്കിൽ ഞാൻ ഇങ്ങോട്ട് വന്നല്ലേ പറ്റൂ...... "തിരക്ക് മാറിയതിനു ശേഷം വന്നാൽ മതിയായിരുന്നു...... അവർ സ്നേഹത്തോടെ ശാസിച്ചു..... " അവരെ പോലെ തന്നെയല്ലേ നിങ്ങൾ എനിക്ക്...... ഇന്നലെ നിങ്ങൾ ഓടിപ്പോയപ്പോൾ യാത്രയുടെ ക്ഷീണം കൊണ്ട് അന്ന് എനിക്കൊന്നും പറയാൻ പറ്റിയില്ല....... അതുകൊണ്ട് ആണ് രാവിലെ വന്നത്..... ഒരു വലിയ കവർ അവളുടെ കൈകളിലേക്ക് വെച്ചു കൊടുത്ത ചിരിയോടെ തന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " നീ പറഞ്ഞ എന്തൊക്കെയോ കുന്ത്രണ്ടങ്ങൾ വാങ്ങിയിട്ടുണ്ട്......

പിന്നെ മിഠായി മുഴുവൻ വാങ്ങിയിട്ടുണ്ട്.... ഒറ്റയിരുപ്പിന് എല്ലാം തിന്നേകല്ല്..... " പിന്നെ നടന്നതും ആണ്.... "ഇങ്ങനെ ആണോടി ഒരാൾ വീട്ടിൽ വന്നാൽ.... പോയി ചായ എടുക്കടി..... ശ്രീഹരി കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു.... " അത് പിന്നെ ഹരിചേട്ടനല്ലേ..... വേറെ ആരും അല്ലല്ലോ.... അവൾ തലച്ചോറിഞ്ഞു കൊണ്ട് പറഞ്ഞു.... " ഇന്ന് രാവിലത്തെ ബ്രേക്ഫാസ്റ്റ് ഇവിടെ നിന്നാക്കാം എന്ന് വിചാരിച്ചു ഞാൻ..... അവൻ ഒന്നൂടെ ഇളകി ഇരുന്നു പറഞ്ഞു .. " ഹരി ചേട്ടൻ വരുന്നത് ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും കാര്യം ആയി ഉണ്ടാക്കിയേനെ..... ഇപ്പോൾ ഞങ്ങൾ മാത്രമേ ഉള്ളല്ലോ എന്ന് വിചാരിച്ചിട്ട് രാവിലെ കൊഴുക്കട്ട ആണ് ഉണ്ടാക്കിയത്..... "അതെന്ന കൊഴുക്കട്ട കഴിച്ചാൽ ഇറങ്ങില്ലേ.....? ഇഷ്ട്ടം ഉള്ളത് മാത്രമേ കഴിക്കൂ എന്ന് വാശി പിടിക്കാൻ പാടില്ല ജാനിക്കുട്ടി..... എന്നെപ്പോലെ ഗൾഫീന്ന് വരുന്നവർക്ക് കൊഴുക്കട്ട എന്നൊക്കെ പറയുന്നത് സ്വർഗ്ഗമാണ് മോളെ സ്വർഗ്ഗം..... ഒരു താളത്തിൽ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോയിരുന്നു..... പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി ചായയും കൊഴുക്കട്ടയും ആയി അവൾ എടുത്തു കൊണ്ട് വന്നു..... സെറ്റിയിൽ അവന് അരികിൽ തന്നെ ഇരുന്നിരുന്നു...... " അപ്പോൾ ഞാൻ വന്നത് വീട്ടീന്ന് ആ പെങ്കൊച്ചിനെ കാണാൻ വേണ്ടി എല്ലാവരും കൂടെ ബുധനാഴ്ച അങ്ങോട്ട് പോവ്വാണ്.....നിങ്ങൾ രണ്ടുപേരും എങ്ങനെയാണ് ഇവിടുന്ന് വരുവോ അതോ ഞാൻ വന്ന് കൂട്ടിക്കൊണ്ടു പോണോ....? അവൻ ചോദിച്ചപ്പോഴും ജയന്തിയുടെ മുഖം കുറച്ച് മങ്ങിയിരുന്നു..... അതിന് കാരണം അറിയാതെ ജാനകിയും ശ്രീഹരിയും പരസ്പരം നോക്കി..... കാത്തിരിക്കൂ....💙

സ്നേഹദൂരം.....💜: ഭാഗം 1

Share this story