സ്നേഹദൂരം.....💜: ഭാഗം 3

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഞങ്ങൾ വരണോ മോനെ...... നിങ്ങൾ കുടുംബക്കാർ എല്ലാവരും കൂടെ പോകുന്നതിനിടയിൽ ഞങ്ങൾ വരേണ്ട ആവശ്യം ഉണ്ടോ....? മടിയോടെ ജയന്തി ചോദിച്ചു.... " എന്താണ് നിൻറെ അമ്മയ്ക്ക്..... ജാനകിയുടെ മുഖത്തേക്ക് നോക്കി ആയിരുന്നു ശ്രീഹരി ചോദിച്ചത്..... " നിങ്ങൾ ഞങ്ങൾ എന്നൊന്നും ഞാൻ ഇതുവരെ വേർതിരിച്ച് കണ്ടിട്ടില്ല..... അമ്മ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്.....? അങ്ങനെയാണെങ്കിൽ ഞാൻ എൻറെ അമ്മയെ വിളിക്കുന്നതുപോലെ അമ്മ എന്നെ വിളിക്കേണ്ട കാര്യം ഉണ്ടോ.....? ഇവൾ അമ്മയെ വിളിക്കുമ്പോലെ എനിക്ക് വേണമെങ്കിൽ ആന്റി എന്ന് അമ്മയെ വിളിച്ചാൽ പോരെ.....ഞാൻ എൻറെ അമ്മയായി തന്നെയാണ് കണ്ടിട്ടുള്ളത്......

അമ്മയില്ലാതെ എൻറെ ജീവിതത്തിൽ ഒരു പ്രധാന കാര്യത്തിനു ഞാൻ പോകുവോ.....? പറഞ്ഞു വന്നപ്പോൾ അവൻ ഇടറി പോയിരുന്നു..... " എങ്കിലും മോനെ...... ജയന്തിക്കും എന്നിട്ടും ഒരു മടി നിന്നു...... " ഒരു എങ്കിലും ഇല്ല.....!! നിങ്ങൾ രണ്ടാളും നാളെ വൈകിട്ട് തന്നെ വീട്ടിലേക്ക് വരണം...... അവിടെ രാവിലെ പോണം....... ആലപ്പുഴ വരെ പോകണ്ടേ..... നേരത്തെ ഇറങ്ങിയാലേ പറ്റൂ..... "കാണാൻ ധൃതി ആയി....!! ഒരു താളത്തിൽ അവനെ ഒന്ന് കളിയാക്കി ചിരിയോടെ കൈയ്യിലൊരു കുത്ത് കൊടുത്തുകൊണ്ട് ജാനകി പറഞ്ഞപ്പോൾ ശ്രീഹരി അവളെ നോക്കി കണ്ണുരുട്ടി കാണിച്ചിരുന്നു......... അവൻറെ മുഖത്ത് പെട്ടെന്ന് ഒരു ഗൗരവം വന്നപ്പോൾ പിന്നീട് അവൾ അതിനെപ്പറ്റി പറഞ്ഞിരുന്നില്ല........

പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഹരി ചേട്ടൻ ........ " എങ്കിൽ ഞാൻ വരുന്നില്ല.....!! ജാനി വരും...... നിങ്ങൾ എല്ലാവരും കൂടെ പോയാൽ മതി..... ഞാൻ ഒരു വിധവ അല്ലെ മോനെ...... ഇത്തരം ചടങ്ങുകൾ ഒന്നും ഞാൻ പങ്കെടുത്തുകൂടാ..... അതു നടക്കില്ല...... ജയന്തി തന്റെ മനസ്സ് തുറന്നു..... " അമ്മ ഏത്‌ കാലത്താണ് ജീവിക്കുന്നത്......? പഴയ അന്ധവിശ്വാസങ്ങളാണ് ഇതൊക്കെ.... ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല....... അമ്മ വന്നില്ലെങ്കിൽ ഞാൻ പോണില്ല അത്രയേ ഉള്ളൂ..... കുഞ്ഞു കുട്ടികളെ പോലെ അവൻ വാശി പിടിച്ചു..... "മോനെ....... നിസ്സഹായതയോടെ ജയന്തി വിളിച്ചു..... "അമ്മയ്ക്ക് അറിയാലോ..... ഈ കുടുംബത്തോട് എനിക്കും അച്ഛനുമൊക്കെ ഒരു കടപ്പാടുണ്ട്......

ഒരുപക്ഷേ ഞങ്ങടെ വീട് തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസരത്തിൽ ഈ വീട് ലോൺ വച്ചിട്ട് ജയൻ അങ്കിൾ ചെയ്തുതന്നത് ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല ഞങ്ങൾക്കാർക്കും......വിദ്യയും ദേവനും ഒക്കെ അന്ന് കുട്ടികളാണ്...... ഒന്നും ഓർമ കാണില്ല...... ജാനിമോൾക്ക് ഒരു അഞ്ചോ ആറോ വയസ്സ് ഉണ്ടാവും....... പക്ഷേ എനിക്ക് അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കുന്ന പ്രായം..... അതുകൊണ്ടുതന്നെ ഞാൻ അതൊന്നും ഒരിക്കലും മറക്കില്ല...... മറക്കാൻ എനിക്ക് പറ്റില്ല അമ്മേ........ ഞാനും അമ്മയും അച്ഛനും കുട്ടികളെ എല്ലാം കൂടി ഒരുമിച്ച് തെരുവിൽ ഇറങ്ങേണ്ടി വന്നേനെ.....

നോട്ടീസ് പതിപ്പിച്ച ആ സമയത്ത് ഏറ്റവും കൂടുതൽ പലിശ കൊടുക്കുന്ന ആരുടെയോ കയ്യിൽ സ്വന്തം ആധാരം കൊണ്ടുവെച്ച കാശെടുത്ത് അച്ഛൻറെ കയ്യിൽ കൊടുത്ത ജയൻ അങ്കിളിന്റെ മുഖം ഒരിക്കലും ഞാൻ മറക്കില്ല...... പിന്നീട് എത്രയോ ജീവിത പ്രതിസന്ധികളിൽ ആ മുഖം എനിക്ക് മുൻപിൽ കാരുണ്യം വർഷിച്ചു...... ആദ്യമായി ഗൾഫിലേക്ക് പോകുന്ന സമയത്ത് അവർ ചോദിച്ച പണം കൊടുക്കാനില്ലാതെ നിസ്സഹായതയോടെ നിന്ന് എൻറെ മുൻപിൽ അമ്മയുടെയും മകളുടെയും ആഭരണങ്ങൾ പണയം വച്ച് തുച്ഛമായ സംഖ്യകൊണ്ട് കൈകളിലേക്ക് വെച്ചു തരുമ്പോഴും എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതാണ് ഞാൻ മനസ്സിലാക്കിയിരുന്നു....... തിരിച്ച് കൊടുക്കാൻ വേണ്ടി ഒരു വലിയ സമ്മാനവുമായി വരാൻ കാത്തിരുന്നു എന്ന തേടിയെത്തുന്നത്, ആ മനുഷ്യന്റെ മരണവാർത്ത.....

ഇനി ഒരിക്കലും തിരിച്ചു ഒരു പ്രത്യുപകാരവും ആ മനുഷ്യനോട് ചെയ്യാൻ സാധിക്കില്ല എന്ന് അറിഞ്ഞ നിമിഷം കടലിനക്കരെ ഇരുന്ന് ഞാൻ കരഞ്ഞ കരച്ചിൽ ഒന്നും നിങ്ങളാരും ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല....... ഏറ്റവും അടുത്ത് ഒരാൾ മരിച്ചു പോയി...... എന്നിട്ട് ഒന്ന് കരയാൻ പോലും അവകാശമില്ലാതെ അന്നത്തെ ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്ന ഒരു പ്രവാസിയുടെ വിഷമം പറഞ്ഞാൽ നിങ്ങൾക്ക് ആർക്കും മനസ്സിലാവില്ല..... അതൊക്കെ അനുഭവിച്ചാലേ മനസിലാകൂ..... പക്ഷേ ആർക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്ന് ആയിരിക്കും ഓരോ പ്രവാസികളും പ്രാർഥിക്കുന്നതും......" അത് പറഞ്ഞപ്പോഴേക്കും ജാനകിയുടെയും ജയന്തിയുടെയും കണ്ണുകൾ നിറഞ്ഞു...... "അതുകൊണ്ട് എൻറെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങളെ കൂടി ഉൾപ്പെടുത്തി ഉള്ളതാണ്...... നിങ്ങൾ രണ്ടാളും വന്നില്ലെങ്കിൽ എന്റെ സന്തോഷം പൂർണമാവില്ല......

ഇനി അവനെ വിഷമിപ്പിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് വരാമെന്ന് ജയന്തി സമ്മതിച്ചിരുന്നു...... അവന്റെ കണ്ണിലേ തിളക്കം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... കുറച്ചുനേരം കൂടി ഇരുന്ന് സംസാരിച്ച് ആയിരുന്നു ശ്രീഹരി പോകാനായി ഇറങ്ങിയത്...... ഉച്ചയ്ക്ക് കഴിച്ചിട്ട് പോയാൽ മതി എന്ന് ജയന്തി നിർബന്ധിച്ചിട്ടും ഒരു കൂട്ടുകാരന്റെ വീട്ടിൽ സാധനം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൻ ഇറങ്ങി..... " ഈ കാറ് ഏതാണ് ഹരിയേട്ടാ..... സംശയത്തോടെ ജാനകി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..... " ഇത് റെന്റ് എടുത്തതാ.... ചിരിയോടെ തന്നെ അവൻ മറുപടി പറഞ്ഞു..... " ഇനി ഒരു സ്വന്തമായി ഒരു കാറൊക്കെ മേടിക്കണം..... കല്യാണം കഴിയുമ്പോൾ കറങ്ങാൻ പോകേണ്ടതല്ലേ.....

കാറിന്റെ അരികിലേക്ക് അവനെ അനുഗമിച്ചു ജാനകി പറഞ്ഞു.... " നിൻറെ നാക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ..... അമ്മ ഇരുന്നോണ്ട് ആണ് ഞാൻ ഒന്നും പറയാതിരുന്നത്...... ചെറിയ വായിലെ വലിയ വർത്തമാനം നിർത്തിക്കോ..... ഒരു ശാസന പോലെ ഗൗരവത്തോടെ അവൻ അത് പറഞ്ഞപ്പോൾ ഒരു ചമ്മിയ ചിരി ആയിരുന്നു അവളുടെ മുഖത്ത് വിരിഞ്ഞു ഇരുന്നത്...... "നീ വരുന്നോ.....? പുറത്തു നിന്ന് എന്തെങ്കിലും വാങ്ങിക്കാണോ....? എന്തെങ്കിലും ഫുഡ് കഴിക്കുകയൊ അല്ലെങ്കിൽ ഡ്രസ്സ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഇന്ന് ഞാൻ ഫ്രീയാകാം..... അവൻ മുടി ശരി ആക്കി കൊണ്ട് പറഞ്ഞു....! " വേണ്ട ഹരിചേട്ടാ എനിക്ക് ഒന്നും വാങ്ങാൻ ഇല്ല.....

ചിരിയോടെ തന്നെ അവൾ പറഞ്ഞു..... " എന്തുണ്ടെങ്കിലും ഹരി ചേട്ടനോട് പറയാൻ മടിക്കരുത്..... അമ്മയെ പോലെ നീ ഉൾവലിഞ്ഞ നിന്ന് കളഞ്ഞേക്കല്ലേ.....അത് എനിക്ക് സങ്കടം ആണ്...... നീ എന്റെ കുഞ്ഞല്ലേ.... അവളുടെ കവിളിൽ തട്ടി ആർദ്രമായി അവൻ അത് പറഞ്ഞപ്പോൾ ഒരു ചിരിയോടെ തന്നെ അവൾ അവനു നേരെ തലയാട്ടി.... " ആവശ്യമുണ്ടെങ്കിൽ പറഞ്ഞിരിക്കും.....അതിന് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല..... ആവശ്യങ്ങളൊക്കെ കേൾക്കുമ്പോൾ ഹരിച്ചേട്ടന് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി..... "പൊടി.... കുറുമ്പി... അവളത് പറഞ്ഞപ്പോൾ ചിരിയോടെ അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്ത് യാത്രയും പറഞ്ഞ് ശ്രീഹരി കാറിലേക്ക് കയറിയിരുന്നു...... 💙💙💙💙💙💙💙💙💙💙💙💙💙💙

ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീക്കരിക്കുമ്പോഴും ജാനകി പറഞ്ഞ കാര്യത്തെപ്പറ്റി ആയിരുന്നു ആ നിമിഷം അവനും ആലോചിച്ചത്...... " നേരാണ് ഇനി സ്വന്തമായി ഒരു വാഹനം ഒക്കെ വാങ്ങണം..... വിവാഹം കഴിയുകയാണെങ്കിൽ ഒരു വാഹനം അത്യാവശ്യമാണ്..... ഈ വരവിൽ വിവാഹം.... അടുത്ത വരവിൽ ഒരു കാർ.....p അങ്ങനെ അവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു....... അതിനുശേഷം രണ്ടുമൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു വീട് അങ്ങനെ പോകുന്നു സ്വപ്നങ്ങളുടെ നിര..... വീട് വയ്ക്കാനായി ചെറിയ ഒരു സമ്പാദ്യം താൻ കരുതിവെച്ചിട്ടുണ്ട്...... ഒരുപാടൊന്നും ഇല്ലെങ്കിലും അത് ബാങ്കിൽ ഉണ്ട് എന്ന് ഒരു ആശ്വാസം മാത്രമേ ഈ 12 വർഷത്തെ സമ്പാദ്യം ആയി പ്രവാസജീവിതം കൊണ്ട് താൻ നേടിയിട്ടുള്ളൂ...... പറയാൻ വലിയ സംഖ്യ ഒന്നുമല്ല.......

കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ കുട്ടികളായി തുടങ്ങിയപ്പോഴാണ് ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നത്....... എങ്കിലും പയ്യനെ 30 വയസ്സ് കഴിഞ്ഞു എന്ന് പറയുമ്പോൾ പെൺ വീട്ടുകാരുടെ നെറ്റി അല്പം ചുളിയും എന്നുള്ള കാര്യം അവനും ഉറപ്പായിരുന്നു...... മുപ്പത് കഴിഞ്ഞ പുരുഷന്മാർക്ക് ഈ നാട്ടിൽ പെണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടിനെ പറ്റി അകലെയാണെങ്കിലും ശ്രീഹരിക്കും നല്ല തിരിച്ചറിവ് ഉണ്ടായിരുന്നു...... 💚💚💚💚💚💙💙💙💙💙💙💙💚💚💚💚💚 അങ്ങനെ കാത്തിരുന്ന ബുധനാഴ്ച എല്ലാവരും കൂടി ഒരുമിച്ച് ആയിരുന്നു പെണ്ണുകാണാൻ ആയി പോയത്....... 2 വണ്ടിയിൽ ആയിരുന്നു ആളുകൾ കയറിയത്......

ശ്രീഹരിയുടെ വണ്ടിയിൽ പിള്ളേര് സെറ്റ് എല്ലാം ഇടം പിടിച്ചപ്പോൾ പുറകിലുള്ള ചെറിയ വണ്ടിയിൽ മാതാപിതാക്കൾ എല്ലാവരും അവരുടെ വിശേഷങ്ങളുമായി ഇരുന്നു...... ശ്രീഹരിയും കൂട്ടരും ആയി അങ്ങോട്ട് പോകുന്ന വണ്ടി വലിയ ഉത്സവത്തിൽ ആയിരുന്നു...... പാട്ടൊക്കെ വച്ച് എല്ലാവരും സന്തോഷത്തോടെ തന്നെ ആയിരുന്നു പോയിരുന്നത്..... ഇടയ്ക്ക് ശ്രീദേവും വിദ്യായും ജാനകിയും കൂടി ശ്രീഹരിയുടെ വിവാഹത്തെ പറ്റിയുള്ള ചർച്ച ആയി..... വിവാഹദിവസം ഇടാൻ ഉള്ള വേഷം വരെ അവർ പ്ലാൻ ചെയ്തു..... അറിയാതെ ഒരു ചിരി ശ്രീഹരിയുടെ ചൊടിയിലും വിരിഞ്ഞു ..... ഒരു കുടുംബജീവിതം അവനും സ്വപ്നം കണ്ടു തുടങ്ങി........

വളരെ സന്തോഷത്തോടെ പെൺകുട്ടിയുടെ വീടിനു മുന്നിൽ കാർ നിന്നു...... കായലിന് ശീതക്കാറ്റും പച്ചപ്പ് വിരിച്ചിരിക്കുന്ന വയലോരവും കാഴ്ചയിൽ തന്നെ കുളിർമയേകിയിരുന്നു...... എല്ലാവർക്കും ആ വീട് ഇഷ്ടമാവുകയും ചെയ്തിരുന്നു........ ചെറുതെങ്കിലും മനോഹരമായിരുന്നു..... അകത്തേക്ക് കയറി പതിവ് ചടങ്ങുകൾ എല്ലാം കഴിഞ്ഞു പെൺകുട്ടിയുടെ വരവിനായി എല്ലാരും കാത്തിരുന്നു.....അവസാനം കൈയ്യിൽ ഒരു ട്രേ ആയി പെൺകുട്ടി രംഗപ്രേവശനം നടത്തി.... എല്ലാവരും ആ മുഖത്തേക്ക് നോക്കി..... ഒരു വേള ശ്രീഹരിയുടെ നോട്ടവും അവളുടെ മുഖത്തേക്ക് ഇടിഞ്ഞിരുന്നു..... നീണ്ട മുടിയുള്ള പെൺകുട്ടിയാണ്..... നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം..... ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവർക്കും ആ പെൺകുട്ടിയെ ഇഷ്ടമാവുകയും ചെയ്തിരുന്നു..... "മോൾ എന്ത് ചെയ്യാം... സുഗന്ധി ആയിരുന്നു ചോദിച്ചിരുന്നത്.... ശ്രീഹരി ഒന്ന് നോക്കി ചിരിച്ചു....

ചെറു ചിരിയോടെ അവൾ അതിന് മറുപടി പറഞ്ഞു...... " ഡിഗ്രി സെക്കൻഡ് ഇയർ ആണ്...... പതിഞ്ഞ രീതിയിൽ അവളത് പറഞ്ഞപ്പോൾ മാത്രം ശ്രീഹരിയുടെ മുഖം ഒന്ന് ഉയർന്നിരുന്നു..... അതിനുശേഷം ഒന്നും മനസ്സിലാവാതെ എല്ലാവരുടെയും മുഖത്തേക്ക് അവൻ നോക്കിയിരുന്നു..... മകൻറെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ ഒപ്പിയെടുക്കുക ആയിരുന്നു ആ അച്ഛനുമമ്മയും...... മങ്ങിയ ആ മുഖത്തിന്റെ കാര്യമെന്തെന്ന് അവർക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല...... വിവരങ്ങൾ വിളിച്ച് പറയാം എന്നു പറഞ്ഞ് അവിടെ നിന്നും എല്ലാരും ഇറങ്ങിയിരുന്നു..... പെൺകുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മനപ്പൂർവം ശ്രീഹരി ഒഴിഞ്ഞു മാറുകയും ചെയ്തു.....

അങ്ങോട്ടുള്ള യാത്രയിൽ ശ്രീഹരി ഒന്നും സംസാരിച്ചിരുന്നില്ല എന്നത് എല്ലാവരെയും വിഷമത്തിലാക്കിയിരുന്നു..... നിമിഷങ്ങൾക്ക് മുൻപ് ആഘോഷം കൊണ്ടാടിയ വണ്ടി ശോകമായി തിരിച്ചു പോയി..... വീട്ടിലേക്ക് കയറി ചെന്നതിനു ശേഷം എല്ലാവരും ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി...... ആരോടും ഒന്നും പറയാതെ നേരെ മുറിയിലേക്ക് പോകാൻ തുടങ്ങിയവനെ സേതുവാണ് പിടിച്ചു നിർത്തിയത്.... " ഹരി കുട്ടാ എന്താടാ.....?? മോന് ആ പെൺകുട്ടി ഇഷ്ടമായില്ലേ.....? അവൻറെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ ശ്രീഹരി നിന്നു പോയിരുന്നു.... എല്ലാ കണ്ണുകളും അവനിൽ ആണ് എന്ന് അവൻ മനസ്സിലാക്കി..... എല്ലാവരും തന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്..... ഇനി താൻ മറുപടി പറയാതെ ഇരിക്കുന്നതിൽ അർത്ഥമില്ല എന്നു മനസ്സിലായി..... " അച്ഛൻ എന്നോട് ഒരു കാര്യം മറച്ചുവച്ചു.....

വിവാഹം ആലോചിച്ച് സമയത്ത് തന്നെ ഞാൻ അച്ഛനോട് പറഞ്ഞതല്ലേ പെൺകുട്ടിക്ക് എന്നെക്കാൾ ഒരു അഞ്ചാറു വയസ്സെങ്കിലും ഇളപ്പമേ ഉണ്ടാവാൻ പാടുള്ളൂ എന്ന്..... ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന പെൺകുട്ടി എന്ന് വെച്ചാ എന്ത് പ്രായം ഉണ്ടാകും....? നമ്മുടെ ജാനി കുട്ടിയുടെ പ്രായം..... അതായത് 19 - 20 വയസ്സ്.....എനിക്ക് 32 വയസ്സ് അല്ലേ....?12 വയസൊളം ഇളയത്.... എങ്ങനെയാ ഞാൻ അത്രയും ചെറിയ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് .....? ഇപ്പൊൾ ഇവളെ കാണിച്ചിട്ട് എന്നോട് വിവാഹംകഴിക്കാൻ പറഞ്ഞാൽ എനിക്ക് പറ്റുമോ.....? അതുപോലെതന്നെ അല്ലേ അതും...... അത്രയും ചെറിയ കുട്ടിനെ ഞാൻ...... എന്നെക്കൊണ്ട് പറ്റില്ല...... ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് ഒരു 25 വയസ്സ് എങ്കിലും ഉണ്ടാവണം...... ഇല്ലെങ്കിൽ പിന്നെ അത് എനിക്ക് പറ്റില്ല....

അവൻ അത് പറഞ്ഞപ്പോൾ ആർക്കും മറുപടി ഇല്ലായിരുന്നു.... " മോനേ..... അവർക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞത്... അവസാന പ്രതീക്ഷ എന്നോണം സേതു പറഞ്ഞു.... " അവരുടെ ഇഷ്ടം മാത്രമല്ലല്ലോ, എൻറെ ഇഷ്ടത്തിന് പ്രാധാന്യം ഇല്ലേ.....? എൻറെ അനിയത്തിയുടെ പ്രായം ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുക..... ഭാര്യയായി കാണുക എനിക്ക് അതൊന്നും ചിന്തിക്കാൻപോലും പറ്റില്ല..... അത്രയും പറഞ്ഞ് അവൻ മുറിയിലേക്ക് കയറി പോയപ്പോൾ എല്ലാ മുഖങ്ങളിലും വിഷാദം പടർന്നിരുന്നു......പെട്ടെന്നായിരുന്നു അവിടെ തളം കെട്ടിയിരുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു ഫോൺ ബെൽ അടിച്ചത്..... ആ ഫോൺ വീണ്ടും അവരുടെ വിഷമത്തെ കൂട്ടുവാൻ ആഴമുള്ളതാണ് എന്ന് ആരും അറിഞ്ഞിരുന്നില്ല.......... കാത്തിരിക്കൂ....💙

സ്നേഹദൂരം.....💜: ഭാഗം 2

Share this story