സ്വയം വരം: ഭാഗം 2

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

രുദ്രൻ നേരെ പോയത് ലൈബ്രറിയിലേക്ക് ആയിരുന്നു.. ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് തന്നെ അവിടെ കുട്ടികൾ ആരും തന്നെയുണ്ടായിരുന്നില്ല... രുദ്രൻ സൈഡിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ പോയിരുന്നു.. അവന്റെ ഉള്ളം മുഴുവൻ ഒരു കടലുപോലെ ആർത്തിരമ്പുകയായിരുന്നു... മനസ്സ് അസ്വസ്ഥമായതും രുദ്രൻ ഡെസ്കിൽ തലവച്ചു കിടന്നു..... "രണ്ട് വർഷം മുൻപ് ഈ ദിവസം ജീവിതത്തിലേക്ക് കടന്നു വന്നവൾ.... അല്ല താൻ വിലകൊടുത്തു വാങ്ങിയവൾ.. ഒരുവർഷത്തെ കപട ദാമ്പത്യം അവസാനിപ്പിച്ചവളെ പടിയിറക്കുമ്പോൾ വീണ്ടും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ല.. അവൾ പോയതിൽ പിന്നെ ആ വീട് ചിരിച്ചിട്ടില്ല... അവിടെ ആരും തന്നോട് ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല...

എല്ലാം മറന്ന് സാഹചര്യത്തോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുമ്പോൾ പഴയതൊക്കെ പൊടിതട്ടിയെടുക്കുവാൻ ആയി എന്തിന് വന്നു അവൾ... വല്ലാത്തൊരു മൂകത മനസിനെ ബന്ധിക്കുന്നു... ആ കണ്ണുകൾ ആ സ്വരം ഹൃദയത്തിന്റെ കോണിൽ ഇപ്പോഴും അലയടിക്കും പോലെ .... " ചിന്തകൾ രുദ്രനെ വലിഞ്ഞു മുറുക്കിയതും അവന്റെയുള്ളിൽ ശിവദയുടെ രൂപം കൂടുതൽ മികവോടെ തെളിഞ്ഞു വന്നു..... "പാവം ആയിരുന്നില്ലേ അവൾ.... സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഞാൻ ഇല്ലാതാക്കിയത് അവളുടെ ജീവിതം ആണ്.. അവളെ പടിയിറക്കി വിട്ടതിൽ പിന്നെ ഒരുപാട് തവണ മനസ്സിൽ മാപ്പ് പറഞ്ഞിട്ടുണ്ട്.....

അവളില്ലായിമയിൽ ശൂന്യത പേറുമ്പോൾ സ്വന്തം ന്യായങ്ങൾ നിരത്തി ആ നിമിഷങ്ങളെ മറികടന്നിട്ടുണ്ട്.... പക്ഷേ ഇന്ന്... ഈ നിമിഷം മുതൽ അതിന് കഴിയുന്നില്ല... അവളുടെ മുഖം ഇന്ന് വല്ലാതെ തന്നെ നോവിക്കുന്നു.... ഒരു നോക്ക് കാണാൻ എപ്പോഴോക്കയോ മനസ് കൊതിച്ചിട്ടുണ്ട്.. പക്ഷേ എന്തിനോ അതിന് മുതിർന്നില്ല... അല്ല തന്റെ സ്വാർത്ഥത അഹങ്കാരം അതിന് അനുവദിച്ചില്ല.... പക്ഷേ ഇപ്പൊ എന്നിൽ ഉണ്ടാകുന്ന മാറ്റം അതിന്റെ കാരണം എന്താണ്.....സ്വന്തം ആയപ്പോൾ തോന്നാത്തൊരാത്മബന്ധം ഇപ്പൊ അവളോട്‌ തോന്നുന്നു.... " വീണ്ടും വീണ്ടും എന്തൊക്കെയോ ചിന്തിച്ചവൻ അവിടെ തന്നെയിരുന്നു... ശേഷം എന്തോ ഓർത്തെന്നപോലെ രുദ്രൻ സ്റ്റാഫ് റൂമിലേക്ക് നടന്നു....

 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എന്ത് പറ്റിയെടോ വയ്യേ.. " ഡെസ്കിൽ തലവച്ചു കിടക്കുകയായിരുന്ന ശിവദയുടെ തോളിൽ പിടിച്ചുകൊണ്ടു അടുത്തിരിക്കുന്ന ശ്രുതി ചോദിച്ചതും ശിവദ പതിയെ ഡെസ്കിൽ നിന്നും തലയുയർത്തി അവളെ നോക്കി... "ഏയ് ചെറിയൊരു തലവേദന പോലെ അതാ.. " ശ്രുതിയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ശിവദ പറഞ്ഞതും അവൾ ശിവദയുടെ നെറ്റിയിൽ കൈ വച്ചു നോക്കി.. "പനിയൊന്നും ഇല്ല... വയ്യെങ്കിൽ താൻ കിടന്നോ.. ഞാൻ വല്ല ബാമും കിട്ടുമോ എന്ന് നോക്കട്ടെ.. " അതും പറഞ്ഞുകൊണ്ട് ബെഞ്ചിൽ നിന്നും എഴുനേൽക്കാൻ പോയ ശ്രുതിയെ ശിവദ കൈപിടിച്ചവിടെ ഇരുത്തി..

"അതിന്റെ ഒന്നും ആവശ്യം ഇല്ല... ഇപ്പൊ കുഴപ്പം ഇല്ല... " ശിവദ അങ്ങനെ പറഞ്ഞതും ശ്രുതി പിന്നെ അവൾക്കരികിൽ ഇരുന്നുകൊണ്ട് തന്റെ കൈ ശിവദയ്ക്ക് നേരെ നീട്ടി... "ഞാൻ ശ്രുതി....ഇവിടെ അടുത്ത് തന്നെയാണ് എന്റെ വീടും.. " ശ്രുതി അവളെ പരിചയപ്പെടുത്തിയതും ശിവദ അവൾക്ക് കൈകൊടുത്തുകൊണ്ട് അവളോട്‌ കൂട്ടായി .... "തന്റെ വീട്ടിൽ ആരൊക്കെയുണ്ട് ശിവദ" ശ്രുതി ശിവദയോടായി തിരക്കി.. "വീട്ടിൽ അച്ഛനും ഞാനും മാത്രം ആണ്.. " എങ്ങോ നോക്കികൊണ്ട് ശിവദ പറഞ്ഞതും ശ്രുതി സംശയത്തോടെ അവളെ നോക്കി.. "അപ്പൊ അമ്മ... " (ശ്രുതി ) "എന്റെ ജനനത്തോടെ അമ്മ മരിച്ചു...അതോടെ റിലേറ്റീവ്സ്സ് ഒക്കെ ഞങ്ങളിൽ നിന്നും അകന്നു... പിന്നെ ഞാനും അച്ഛനും മാത്രം... " ഉള്ളിൽ നോവ് ഉണരുമ്പോഴും ചെറുപുഞ്ചിരിയോടെ ശിവദ പറഞ്ഞു നിർത്തിയതും ശ്രുതി വേദനയോടെ അവളെ നോക്കി.. ഒരുവേള ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി ശ്രുതിക്ക്...

"ആ.. താൻ ഇവിടെ ആദ്യം അല്ലെ.. തനിക്ക് ഞാൻ നമ്മുടെ കോളേജ് ഒക്കെ കാണിച്ചു തരട്ടെ... വാ.. " ബെഞ്ചിൽ നിന്നും എഴുനേറ്റ് കൊണ്ട് ശിവദയുടെ കൈ പുടിച്ചുകൊണ്ട് ശ്രുതി പറഞ്ഞു.. "അപ്പൊ ക്ലാസ്സോ.. " സംശയത്തോടെ ശിവദ ചോദിച്ചതും ശ്രുതി ഇടുപ്പിൽ കൈ വച്ചവളെ നോക്കി.. "അങ്ങനെ എല്ലാ ക്ലാസ്സിലും കയറി ഇരുന്നിട്ട് വലിയ കാര്യം ഒന്നും ഇല്ല... താൻ വാ... രുദ്രൻ സാർ പോയ സ്ഥിതിക്ക് പേടിക്കാൻ ഇല്ല.. സാറേ പോലെ സ്ട്രിക്ട് ആയ വേറെ ആരും ഈ ഡിപ്പാർട്മെന്റിൽ ഇല്ലെടോ... " അത്രയും പറഞ്ഞുകൊണ്ട് ശിവദയെയും കൊണ്ട് ശ്രുതി വെളിയിലേക്ക് നടന്നു.... അപ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് അവനെ ആയിരുന്നു..... തന്നിലെ താലിയുടെ അവകാശിയെ...... ❤️

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ശ്രുതിയോടൊപ്പം കോളേജ് മുഴുവൻ ചുറ്റികാണുമ്പോഴും ശിവദയുടെ കണ്ണുകൾ രുദ്രനെ തിരഞ്ഞുകൊണ്ടിരുന്നു.... ഡിവോഴ്സ് കഴിഞ്ഞതിനു ശേഷം ഇന്ന് വീണ്ടും അവനെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ആ മുഖം ഒന്നു കൂടെ കാണാൻ അവളുടെ ഉള്ളം വെമ്പി.. "അല്ലേലും അന്നും ഇന്നും വേണ്ടാതായത് തനിക്ക് അല്ലലോ.... ആദ്യമായി താൻ പ്രണയിച്ചവനല്ലേ .... സീമന്ത രേഖ ആദ്യമായി ചുവപ്പണിഞ്ഞത് ആ ഒരാൾക്ക് വേണ്ടിയായിരുന്നില്ലേ.. ജീവനിൽ ജീവനായി മാറിയതും അവൻ മാത്രം ആയിരുന്നില്ലേ ... പിന്നെ എങ്ങനെ അവനില്ലായിമയെ സ്നേഹിക്കും ഞാൻ... " മനസ് കണിഞ്ഞാൺ പൊട്ടിയത് പോലെ പറക്കാൻ തുടങ്ങിയതും തൊണ്ടക്കുഴിയിൽ എവിടെയോ നോവിന്റെ ചീളുകൾ കുരുങ്ങികിടക്കും പോലെ തോന്നി ശിവദയ്ക്ക്.....

"ഡീ നീ ഇത് എന്ത് ആലോചിച്ചു നടക്കുവാ... ഞാൻ പറയുന്ന വല്ലതും കേൾക്കുന്നുണ്ടോ.. " എങ്ങോ നോക്കി കൊണ്ട് നടക്കുന്ന ശിവദയുടെ കൈയിൽ പിടിച്ചു കുലുക്കികൊണ്ട് ശ്രുതി ചോദിച്ചപ്പോൾ ആണ് ശിവദ ചിന്തകളിൽ നിന്നും മോചിതയായത്... "അത്‌ ഞാൻ.... ഇതൊക്കെ കണ്ടപ്പോൾ അങ്ങനെ.. " പെട്ടന്നുള്ള ശ്രുതിയുടെ ചോദ്യത്തിൽ ഒന്ന് പതറി കൊണ്ട് ശിവദ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു... "മ്മ് സാരല്ല പോട്ടേ.. " അതും പറഞ്ഞുകൊണ്ട് ശിവദയുടെ കൈയും പിടിച്ചുകൊണ്ടു ശ്രുതി വീണ്ടും മുന്നോട്ട് നടന്നു.... "നന്ദാ...... " പിറകിൽ നിന്നും ഒരു വിളികേട്ടതും ശിവദയും ശ്രുതിയും ഒരുപോലെ തിരിഞ്ഞു നോക്കി... അപ്പോഴാണ് തങ്ങൾക്ക് നേരെ നടന്നു വരുന്ന പ്രവീണിനെ ഇരുവരും കണ്ടത്.. ശ്രുതി ആണെങ്കിൽ ആരാ നന്ദ എന്നുള്ള രീതിയിൽ ചുറ്റും നോക്കുന്നുണ്ട്... "അല്ല സാർ ആരെയാ വിളിച്ചേ.. ആരാ നന്ദാ." പ്രവീൺ അരികിൽ എത്തിയതും ശ്രുതി ചോദിച്ചു...

"അതോ തന്റെ ഫ്രണ്ടിനെ വിളിച്ചതാ... " പ്രവീൺ ശിവദയെ ചൂണ്ടിക്കൊണ്ട് പറഞ്ഞതും ശ്രുതി ഒന്നും മനസിലാകാതെ നിന്നു.. "അതിന് ഇവൾ ശിവദ അല്ലെ.. " ശ്രുതി നഖം കടിച്ചുകൊണ്ട് ചോദിച്ചതും ശിവദ അവൾക്ക് നേരെ തിരിഞ്ഞു.. "എന്നെ നന്ദ എന്നും ശിവാ എന്നും വിളിക്കും... " ശിവദ പറഞ്ഞതും ശ്രുതി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "തനിക്ക് കോളേജ് ഒക്കെ ഇഷ്ട്ടം ആയോ.. " പ്രവീൺ ശിവദയോടായി ചോദിച്ചതും അവൾ അതേന്ന് തലയാട്ടി... "ഞാൻ ഇവൾക്ക് കോളേജ് ഒക്കെ കാണിച്ചുകൊടുക്കുവായിരുന്നു " ശ്രുതി വലിയ കാര്യം പോലെ പറഞ്ഞതും പ്രവീൺ ശിവദയെ ഒന്ന് നോക്കി... "എങ്കിൽ നിങ്ങളുടെ പരിപാടി നടക്കട്ടെ ..എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഉണ്ട് പിന്നെ കാണാം.. അതേ തനിക്ക് വല്ല പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറയാം കേട്ടോ.. " അതുംപറഞ്ഞുകൊണ്ട് പ്രവീൺ തിരിഞ്ഞു നടന്നതും ശ്രുതി ശിവദയേയും കൊണ്ട് മുന്നോട്ട് പോയി...

അപ്പോഴും അങ്ങകലെ ഇതെല്ലാം കണ്ട് മാറിനിൽക്കുന്നവനെ അവളും കണ്ടിരുന്നില്ല.... അവൻ മുഷ്ടി ചുരുട്ടികൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴും രുദ്രന്റെ മനസ്സ് മുഴുവൻ നേരത്തെ നടന്ന കാര്യങ്ങൾ ആയിരുന്നു... പ്രവീണിന്റെ ഓരോവാക്കുകളും ഭാവവും രുദ്രനിൽ പല സംശയങ്ങൾക്ക് കാരണമായികൊണ്ടിരുന്നു... "നന്ദയും പ്രവീണും തമ്മിൽ എന്തായിരിക്കും ബന്ധം.... അവൾക്ക് പറയാൻ മാത്രം അങ്ങനെ ബന്ധുക്കൾ ആരും തന്നെയും ഇല്ല... പിന്നെ പ്രവീൺ...????? അവളെ എന്റെ വീട്ടിൽ ഉള്ളവർ അല്ലാതെ വേറെ ആരും നന്ദ എന്ന് വിളിക്കാറില്ല... അവളുടെ അച്ഛൻ പോലും അവളെ ശിവാ എന്നെ വിളിക്കാറുള്ളു... എന്നിട്ടും പ്രവീൺ എങ്ങനെ...???? അവൾക്ക് എന്തായിരിക്കും പ്രവീണും ആയുള്ള ബന്ധം.. " രുദ്രൻ കൈയിലെ പേനയിൽ തന്റെ ദേഷ്യം മുഴുവൻ തീർത്തു....

"അല്ലേലും അവളുടെ കാര്യത്തിൽ താൻ എന്തിന് ടെൻഷൻ അടിക്കണം... ഈ രുദ്രനാഥിന് അതിന് മാത്രം ഗതികേട് വന്നിട്ടില്ല.... എന്റെ ആവശ്യങ്ങൾക്ക് വേണ്ടി വിലകൊടുത്തു വാങ്ങിയ ഒരു കളിപ്പാട്ടം മാത്രം ആയിരുന്നില്ലേ അവൾ... ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞതും ആണ്... പിന്നെ ഇനിയും അവളെ കുറിച്ചെന്തിന് ചിന്തിക്കണം... " സ്വയം വാക്കുകളിൽ ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും രുദ്രന് അതിന് കഴിഞ്ഞില്ല.. അവന്റെ ചിന്തകൾക്കതീതമായായിരുന്നു മനസ്സ് സഞ്ചരിച്ചത്... അതുകൊണ്ട് തന്നെ ഈവെനിംഗ് ക്ലാസ്സ്‌ കഴിഞ്ഞതും രുദ്രൻ ശിവദയെ കാണാൻ ആയി അവളുടെ ക്ലാസ്സ്‌ ലക്ഷ്യം വച്ചു നടന്നു.. .....അപ്പോഴാണ് വരാന്തയിൽ കൂടെ തനിയെ നടന്നു വരുന്ന ശിവദയിൽ അവന്റെ കണ്ണുടക്കിയത്... "പഴയതിലും ഒരുപാട് മാറിയിരിക്കുന്നു ഇന്നവൾ... ആകെ മെലിഞ്ഞശരീരം...

ആ ഉണ്ടക്കണ്ണുകൾ കരിമഷിയാൽ നീട്ടി വരച്ചെങ്കിലും പഴയ തിളക്കം ഇന്ന് അവയിൽ നിന്ന് മറഞ്ഞിരിക്കുന്നു...... മുട്ടറ്റം നീണ്ട മുടിയിഴകൾ കാറ്റിൽ പാറിപറക്കുന്നുണ്ട്... എന്നും കുങ്കുമം നീട്ടിവരയാറുള്ള അവളുടെ സീമന്ത രേഖ ഇന്ന് ശൂന്യം ആണ്.... കഴുത്തിൽ നേരിയ ഒരു സ്വർണ്ണ ചെയിൻ മാത്രം.... എന്നും ദാവണി ചുറ്റി മുന്നിൽ വന്നു നിൽക്കാറുള്ളവൾ ആ ചുരിദാറിലും ഒത്തിരി സുന്ദരി ആയത് പോലെ തോന്നി രുദ്രന്..... " "നന്ദാ " അരികിൽ എത്തിയ ശിവദയെ അത്രയും പതിയെ രുദ്രൻ വിളിച്ചെങ്കിലും അവൾ അത് കേൾക്കാത്ത ഭാവം നടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... രുദ്രൻ തിരിഞ്ഞു നിന്ന് അവളെ വീണ്ടും വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല... നടത്തത്തിന് സ്പീഡ് കൂട്ടിയവൾ വേഗം നടന്നു നീങ്ങി.... അപ്പോഴും അവളുടെ കണ്ണിൽ നിന്നൊഴുകുന്ന ആ നീർമണികൾ മുഴുവൻ അവനോടുള്ള പ്രണയം ആയിരുന്നു.....

എത്രയൊക്കെ പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ മാത്രം തിരിച്ചറിയാതെ പോയ അവളുടെ പ്രണയം... ഒരു വർഷത്തെ കരാറിൽ തകർത്താടിയ അവന്റെ ഭാര്യ എന്ന നാടകത്തിൽ അറിയാതെ ഒരു പാവം പെണ്ണ് ജീവിച്ചു പോയതിന്റെ ബാക്കി പത്രം....💔💔💔💔💔.. "അവൾക്ക് തന്നെ മനസിലായില്ലേ.... അതോ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ പോയതാണോ.... 🤔🤔🤔🤔നന്ദ എന്ന എന്റെ വിളിയിൽ എന്നും സന്തോഷിച്ചിരുന്നവൾ ആണ് ഇന്ന് മുഖത്തു പോലും നോക്കാതെ തന്നെ മറികടന്നു പോയത്.... ആട്ടിപായിക്കുമ്പോഴും പട്ടിയെ പോലെ പുറകെ വന്നിട്ടുണ്ടവൾ... എന്റെ ഇഷ്ട്ടങ്ങൾക്ക് ഒരിക്കലും എതിരുപറയാത്തവൾ..എന്റെ ഇഷ്ട്ടങ്ങൾക്കൊപ്പം ജീവിച്ചവൾ...നാടകം ആയിരുന്നിട്ടു പോലും അവളിൽ ആദ്യം താലിചാർത്തിയവൻ അല്ലെ ഞാൻ... എന്നിട്ടും അവൾ എന്നെ മറന്നുവോ... " ശിവദ പോകുന്നതും നോക്കി രുദ്രൻ മനസ്സിൽ പറഞ്ഞു...

ഉള്ളിൽ എവിടെയോ ചെറിയ നോവ് ഉടലെടുക്കും പോലെ തോന്നി രുദ്രന്.. സ്വയം ചെറുതായത് പോലെ.... "വേണ്ടായിരുന്നു.... അവൾക്ക് മുന്നിൽ ഈ രുദ്രനാഥ്‌ ചെറുതായത് പോലെ... " മുഷ്ടി ചുരുട്ടിയവൻ അത്‌ പറയുമ്പോൾ അവന്റെ കണ്ണിലെ ഗോളത്തിനുള്ളിൽ എരിയുന്ന കോപത്തിൽ നന്ദയുടെയും പ്രവീണിന്റേയും ചിത്രം ആയിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "നന്ദാ വാ കയറ് ഒന്നിച്ചു പോകാം. ഞാനും അങ്ങോട്ട് തന്നെയല്ലേ... " വേഗത്തിൽ നടന്നു പോകുന്ന ശിവദയിക്കരികിൽ ബൈക്ക് നിർത്തിക്കൊണ്ട് പ്രവീൺ പറഞ്ഞതും അവൾ അത്‌ സ്നേഹത്തോടെ നിരസിച്ചു... "അല്ലടോ വീട്ടിൽ അച്ഛൻ മാത്രം ആയിരിക്കില്ലേ... ഇവിടുന്ന് അവിടേക്ക് ബസും കുറവാ.. ഞാൻ എന്തായാലും അവിടേക്ക് ആണ്... പിന്നെ തനിക്ക് ഒരു ലിഫ്റ്റ് തന്ന എന്താ കുഴപ്പം.. " പ്രവീൺ വീണ്ടും ഒത്തിരി നിർബന്ധിച്ചതും ശിവദ മനസില്ല മനസോടെ അതിൽ കയറി....

അവൾ കയറിയതും പ്രവീണിന്റെ ബൈക്ക് കോളേജ് ഗേറ്റ് കടന്നു പോയി... അപ്പോഴും അവന്റെ ചുണ്ടിൽ ഇടം പിടിച്ച പുഞ്ചിരിയിൽ അവളോടുള്ള പ്രണയമായിരുന്നു ... എന്നാൽ ഇതൊക്കെ കണ്ട് രുദ്രന്റ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.... "അറിയില്ല ഒരിക്കലും അവളെ താൻ സ്നേഹിച്ചിട്ടില്ല.... പക്ഷേ ഇന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നു.... രണ്ട് വർഷം മുൻപ് ഈ ദിവസം ഞാൻ താലി കെട്ടി സ്വന്തം ആക്കിയവൾ ഇന്ന് മറ്റൊരുത്തന്റെ കൂടെ... ഉള്ളിൽ എന്തോ നീറും പോലെ...അവൾക്കെല്ലാം മറക്കാൻ കഴിഞ്ഞുവോ.... ഉപേക്ഷിക്കല്ലേ എന്ന് ഒരിക്കൽ കാലുപിടിച്ചു കരഞ്ഞവൾ ആണ്... ഇന്നിപ്പോൾ ഇങ്ങനെ.... ഒന്ന് കണ്ടിട്ടുപോലും അവൾ തന്നെ മാറിനടക്കുന്നു..... " രുദ്രന് തന്നിലെ മാറ്റത്തിന്റെ ഉത്തരം അറിയുമായിരുന്നില്ല അവൻ വർധിച്ചു വന്ന ദേഷ്യത്തോടെ കാറിൽ പോയി കയറി നേരെ ബാറിലേക്ക് വണ്ടി വിട്ടു.....

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എങ്ങനെ ഉണ്ടായിരുന്നു മോളെ കോളേജ് ഒക്കെ. " രാത്രിയിൽ തനിക്കു മെഡിസിൻ എടുത്തുതരുവായിരുന്ന ശിവദയോടായി അച്ഛൻ സുധാകരൻ ചോദിച്ചു... "കുഴപ്പം ഒന്നും ഇല്ലച്ഛാ... പ്രവീൺ സാർ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം നന്നായി നടന്നു.. " മെഡിസിൻ അച്ഛന്റെ കൈയിൽ കൊടുത്തുകൊണ്ട് ശിവദ പറഞ്ഞു... "ശിവാ മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... " വീണ്ടും ആ അച്ഛൻ തിരക്കിയതും ശിവാ ഒന്നും ഇല്ലെന്ന് പറഞ്ഞുകൊണ്ട് ബെഡിൽ ആ അച്ഛന് ഓരം ചേർന്നിരുന്നു.. .. "ഒന്നും ഇല്ലെന്ന് വെറുതെ പറയുവാ.. കോളേജ് വിട്ട് വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ... അച്ഛന്റെ മോൾക്ക് എന്താ പറ്റിയെ.. " മകളുടെ മുടിയിഴകളിലൂടെ തലോടി കൊണ്ട് ആ അച്ഛൻ വെപ്രാളത്തോടെ വീണ്ടും കാര്യം തിരക്കി... "അത്‌ പിന്നെ... ഇന്ന് കോളേജിൽ വച്ച് ഞാൻ... രു... രുദ്രേട്ടനെ കണ്ടിരുന്നു...

ഏട്ടൻ അവിടെ എന്റെ ഡിപ്പാർട്മെന്റ് അധ്യാപകൻ ആണ്.. " ആ അച്ഛനെ ഉറ്റുനോക്കികൊണ്ട് അവൾ പറഞ്ഞു.. "എന്തിനാ മോളെ വീണ്ടും അതൊക്കെ... ഞാൻ പറഞ്ഞതല്ലെ വീണ്ടും എല്ലാം ഓർമ്മിക്കാൻ വേണ്ടി ഈ നശിച്ച നാട്ടിലോട്ട് തിരിച്ചുവരേണ്ട എന്ന്... നിന്റെ നിർബന്ധം അല്ലെ എല്ലാം..... വീണ്ടും നോവുപേറുന്ന ആ ഭൂതകാലത്തിലേക്ക് എന്തിനാ നീ ചെന്ന് കയറുന്നെ... ആ ദുഷ്ട്ടൻ കാരണം നശിച്ചതല്ലേ എല്ലാം.. " നോവോടെ പറഞ്ഞു തുടങ്ങിയ വാക്കുകൾ ഒടുവിൽ നീരസത്തിൽ അവസാനിച്ചു... "അച്ഛാ.. അച്ഛനും ആഗ്രഹം ഇല്ലേ അമ്മ ഉറങ്ങുന്ന ഈ മണ്ണിൽ കഴിയാൻ.. അതാ ഞാൻ ഇവിടേക്ക് മടങ്ങിവരാൻ വാശി കാട്ടിയെ... കഴിഞ്ഞതൊക്കെ ഞാൻ വിട്ടു.. നമുക്കിടയിൽ ഇനി ആ സംസാരം വേണ്ട.. എന്താ... " അച്ഛന്റെ നെഞ്ചോട് ചേർന്ന് അതും പറഞ്ഞവൾ അവിടുന്ന് എഴുന്നേറ്റു.. "ഇനി അച്ഛൻ കിടന്നോ എന്തേലും ഉണ്ടെങ്കിൽ വിളിക്കണം.. "

അദ്ദേഹത്തെ പുതപ്പിച്ചുകൊണ്ട് ശിവദ ആ റൂമിന് വെളിയിലേക്ക് നടന്നു...അപ്പോഴും തന്റെ മകളെയോർത്താ അച്ഛന്റെ മിഴികൾ തൂകുന്നുണ്ടായിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "അവൻ എന്താ വരാത്തത്... സമയം 9:00 കഴിഞ്ഞല്ലോ... " സിറ്റ്ഔട്ടിൽ ഇരുന്ന് കൊണ്ട് സുമിത്ര ഗേറ്റിലേക്ക് നോക്കികൊണ്ട് ദേവിയോടായി ചോദിച്ചു... "ചിലപ്പോൾ ബാറിൽ വല്ലതും പോയി കാണും... ഇങ്ങനെ ഓരോന്നും ഉള്ളപ്പോൾ അത്‌ പതിവ് ആണല്ലോ.. " ദേവി പറഞ്ഞതും സുമിത്ര വേദനയോടെ അവരെ നോക്കി.. "ഇന്ന് നമ്മുടെ രുദ്രന്റെയും നന്ദ കുഞ്ഞിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആയി... ഇപ്പൊ ഇവിടെ അവനെ കാത്തുനിൽക്കേണ്ടവൾ ഇന്ന് എവിടെ ആണെന്ന് പോലും അറിയില്ല... എല്ലാം അവന്റെ വാശിയായിരുന്നില്ലേ.. " എങ്ങോ നോക്കികൊണ്ട് സുമിത്ര പറഞ്ഞു.. "പറഞ്ഞിട്ട് കാര്യം ഇല്ല കുഞ്ഞേ...

അവന് യോഗം ഇല്ല.. അല്ലാതെ അത്രയും നല്ലൊരു കുഞ്ഞിനെ ആരേലും വേണ്ടെന്ന് വയ്ക്കുമോ.. ഇപ്പൊ എവിടെ ആണോ എന്തോ.. " ദീർഘനിശ്വാസം എടുത്തുകൊണ്ട് ദേവി പറഞ്ഞതും സുമിത്ര മിഴി നിറച്ചവരെ നോക്കി.. "എല്ലാരേയും നല്ല കാര്യം ആയിരുന്നു നന്ദ മോൾക്ക്... തിരിച്ചും അതുപോലെ തന്നെയായിരുന്നു.. പക്ഷേ അത്‌ അവന് മാത്രം മനസിലാക്കാൻ കഴിഞ്ഞില്ല.. " സുമിത്ര അത്‌ പറഞ്ഞു നിർത്തുമ്പോഴേക്കും രുദ്രന്റെ കാർ ഗേറ്റ് കടന്നു വന്നിരുന്നു.. കാറിൽ നിന്നും നാലുകാലിൽ ഇറങ്ങിവരുന്ന രുദ്രനെ വേദനയോടെ നോക്കി നിന്നു സുമിത്രയും ദേവിയും... അത്‌ കണ്ടതും രുദ്രൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.. " രുദ്രാ... ആർക്ക് വേണ്ടിയാ നീ ഇങ്ങനെ സ്വയം നശിക്കുന്നെ.. " അകത്തേക്ക് കയറാൻ ഒരുങ്ങിയ രുദ്രനെ തടഞ്ഞുകൊണ്ട് സുമിത്ര പൊട്ടി തെറിച്ചു... "അത്‌ നിങ്ങൾ നോക്കേണ്ട...

ഞാൻ കുടിക്കേ ചാവേം എന്ത് വേണേലും ചെയ്യും.. അതൊന്നും ആരും അന്വേഷിക്കേണ്ട... എന്റെ ജീവിതം എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഞാൻ ജീവിക്കും.. " "ടപ്പേ...... " ആടി കുഴഞ്ഞുകൊണ്ട് രുദ്രൻ പറഞ്ഞു നിർത്തിയതും സുമിത്ര അവന്റെ കാരണം പുകച്ചൊന്ന് കൊടുത്തു.. "അതേടാ എല്ലാം നിന്റെ ഇഷ്ട്ടം ആണ്... അറിയോ ഇന്ന് നിന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആയി... എന്നിട്ട് ആ പെണ്ണ് എവിടെ.. അന്വേഷിച്ചോ നീ... അവന്റെ ഒരു വർഷത്തെ കരാർ... അതുകൊണ്ട് നീ ഇല്ലാതാക്കിയത് ഒരു പാവം പെണ്ണിന്റെ ജീവിതം ആണ്... കരഞ്ഞു പറഞ്ഞിട്ടില്ലെടാ ആ പെണ്ണ് ഉപേക്ഷിക്കല്ലേ എന്ന്.... കേട്ടോ നീ.. ഏഹ്... 😡😡😡😡😡😡ഒരൊപ്പിൽ തീർത്തില്ലെടാ ഒരു പെണ്ണിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും... നിനക്ക് വിലയില്ലെങ്കിൽ പോലും ആ പെണ്ണ് ജീവനായി കൊണ്ട് നടന്നിരുന്നെടാ നിന്റെ പേര് കൊത്തി വച്ച താലിമാല..

അതൊക്കെ നീ എങ്ങനെ അറിയാൻ ആണ്... ഇനി പറഞ്ഞിട്ടും കാര്യം ഇല്ല... കരഞ്ഞുകൊണ്ട് ഈ വീടിന്റെ പടിയിറങ്ങിയത് ഒരു പാവം പെണ്ണാ... അതിന്റെ ഗതികേട് കൊണ്ടാ അന്ന് നിന്റെ താലിക്ക് മുന്നിൽ നീ വച്ച വ്യവസ്ഥയിൽ അവൾ അവളുടെ ജീവിതം അർപ്പിച്ചത് .....മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി നീ ആ പെണ്ണിനെ കരുവാക്കി... എന്നിട്ട് എന്ത് നേടിയെടാ... മരിച്ചു നിന്റെ തലയ്ക്കു മുകളിൽ നിൽക്കുന്ന മുത്തശ്ശിയുടെ ആത്മാവ് പോലും നിനക്ക് മാപ്പ് തരില്ല... ജീവനോടെ ഇരിക്കുമ്പോൾ നീ വഞ്ചിക്കുവായിരുന്നില്ലേ ആ വൃദ്ധയെ പോലും.. പിന്നെ എന്റെ നന്ദ മോള് ആ പെണ്ണിന്റെ കണ്ണീരിന്റെ ശാപം നിന്നെ വെറുതെ വിടില്ല... അതിനൊക്കെ അനുഭവിക്കേണ്ടി വരും നീ... നോക്കിക്കോ.. "

വേദനയോടും പിന്നെ അവനോടുള്ള ദേഷ്യത്തിലും ആകെ വിറച്ചുകൊണ്ട് സുമിത്ര അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി... "നന്ദ അവൾ ഒരു പാവം ആയിരുന്നില്ലേ രുദ്രാ... കിടപ്പിലായ ആ അച്ഛനെയും കൊണ്ട് ഒരു പെണ്ണ് ഒറ്റക്ക് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ നീ... പറയാൻ ദേവിയേട്ടത്തി ആരും അല്ലെന്ന് അറിയാം... പക്ഷേ എല്ലാരുടെയും വേദന കാണുമ്പോൾ പറയാതിരിക്കാൻ പറ്റിയില്ല.. " രുദ്രനോട് അതും പറഞ്ഞുകൊണ്ട് നടന്നു നീങ്ങുന്ന ദേവിയെ അവൻ വേദനയോടെ നോക്കി.. പിന്നെ വേച്ചു വേച്ചവൻ റൂമിലേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തലയണയിൽ മുഖം അമർത്തി കിടക്കുമ്പോഴും ശിവദയുടെ മനസ്സ് മുഴുവൻ അവളുടെ രുദ്രേട്ടൻ മാത്രം ആയിരുന്നു..

"എന്നെങ്കിലും തന്നെ പ്രണയിക്കും എന്ന് കരുതി... ഒരു വേർപിരിയൽ പ്രതീക്ഷിച്ചതല്ല... പക്ഷേ എല്ലാം ആശിച്ചതിലും വിപരീതമായി നടന്നു... " നെഞ്ചിൽ കിടക്കുന്ന താലി കൈയിൽ എടുത്ത് ശിവദ അതിൽ ചുണ്ട് ചേർത്തു... "ഓർക്കുന്നുണ്ടോ രുദ്രേട്ട.. ഇതെന്റെ നെഞ്ചിൽ കയറിയിട്ട് ഇന്നേക്ക് രണ്ട് വർഷം ആയി... കോളേജിൽ വച്ചിട്ട് എന്നെ തിരിച്ചറിഞ്ഞപ്പോഴും നന്ദ എന്ന് വിളിച്ചപ്പോഴും മനസ്സ് എത്ര സന്തോഷിച്ചെന്നറിയോ... പക്ഷേ അടുത്ത് വന്നാൽ, സംസാരിച്ചാൽ ഞാൻ കരഞ്ഞു പോകും... എന്നെ കൂടെക്കൂട്ടാൻ യാചിച്ചു പോകും.. അതാ ഒഴിഞ്ഞു മാറിയേ... 😭😭😭😭" താലിയിൽ നോക്കികൊണ്ട്എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടിരുന്നു... അവന്റെ ഓർമകളിൽ സ്വയം ഉരുകി അവൾ ആ രാത്രിയെ മാറോട് ചേർത്തു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ബോധം ഇല്ലാതെ ബെഡിൽ കിടക്കുമ്പോഴും രുദ്രന്റെ മനസ്സിൽ അവൾ ആയിരുന്നു... അവളോട്‌ ചെയ്തതൊക്കെ ഓർക്കവേ അവന്റെ ഉള്ളിൽ എവിടെയോ കുറ്റബോധം ഉണരും പോലെ... ഒരേ നിമിഷം കൊണ്ട് അവൻ ചതിച്ചത് ഒരു കുടുംബത്തെ ആയിരുന്നു.... അവൻ പോലുമറിയാതെ ചെന്നിയിലൂടെ അവന്റെ കണ്ണുനീർ ഒഴുകി ആ ബെഡിൽ പതിച്ചു.. അവയിൽ എവിടെയോ അവളോടുള്ള നേരിയ വേദനയുണ്ടായിരുന്നു.. അത്‌ എന്നോ താൻ തിരിച്ചറിയാതെ പോയ അവളോടുള്ള പ്രണയം ആയിരുന്നെന്ന് അപ്പോഴും അവൻ തിരിച്ചറിഞ്ഞിരുന്നില്ല................... തുടരും........

സ്വയം വരം : ഭാഗം 1

Share this story