സ്വയം വരം: ഭാഗം 3

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

മോള് പോകാൻ നോക്ക്.. സമയം ആയില്ലേ.. " ഭക്ഷണം കൊടുത്തതിനു ശേഷം തന്റെ മുഖം വൃത്തിയാക്കുകയായിരുന്ന ശിവദയോടായി സുധാകരൻ പറഞ്ഞു.. "പോകുവാ അച്ഛാ.. ഇതുകൂടെ കഴിഞ്ഞിട്ട് പോകാം എന്ന് വച്ചിട്ടാ..." അച്ഛനെ ബെഡിൽ കിടത്തികൊണ്ട് ശിവദ പറഞ്ഞതും ആ വൃദ്ധൻ വേദനയോടെ അവളെ നോക്കി... "മോള് പോയില്ലേ.... സമയം ആയല്ലോ.. " ആ മുറിയിലേക്ക് കയറി വന്നുകൊണ്ട് സീത പറഞ്ഞതും ശിവദയും സുധാകരനും ഒരുപോലെ അവരെ നോക്കി.... "ഞാൻ അച്ഛന് ഭക്ഷണം ഒക്കെ കൊടുത്തിട്ട് പോകാം എന്ന് കരുതി... ഇനി ഈ മെഡിസിൻ കൂടെ കൊടുക്കാൻ ഉണ്ട്. അത്‌ കഴിഞ്ഞ് ഇറങ്ങണം.. " കൈയിൽ ഉള്ള മെഡിസിൻ സുധാകരന് കൊടുത്തുകൊണ്ട് ശിവദ പറഞ്ഞു...

"എങ്കിൽ അതും കൂടെ കഴിഞ്ഞിട്ട് മോള് പൊക്കോ.. സുധാകരേട്ടനെ ഇനി നീ വരും വരെ ഞാൻ നോക്കാം... " സീത പറഞ്ഞതും ശിവദ ചെറുചിരിയോടെ അവരെ നോക്കി... പ്രവീൺ സാറിന്റെ അമ്മയാണ് സീത... ശിവദയും അച്ഛനും ഈ വീട്ടിൽ വന്നതിൽ പിന്നെ എല്ലാ സഹായത്തിനും അയൽക്കാരായ സീതയും പ്രവീണും അവർക്കൊപ്പം തന്നെയുണ്ട്... ശിവദ കോളേജിൽ പോയി വരുംവരെ സുധാകരന് ഒരു താങ്ങായി ആ സ്ത്രീ അവിടെ കാണും.. "എന്നാ ഇനിയും സമയം കളയേണ്ട.. മോള് പോകാൻ നോക്ക്... ബസിൽ പോകാൻ നിക്കേണ്ട... പ്രവീണും അങ്ങോട്ട് തന്നെയല്ലേ... അവൻ വീട്ടിൽ നിന്ന് ഇറങ്ങുന്നേ ഉള്ളു... നന്ദമോളും അവന്റെ കൂടെ പൊക്കോ..

" ശിവദയേയും സുധാകരനെയും നോക്കിയവർ പറഞ്ഞതും ശിവദ എന്ത് വേണം എന്നറിയാതെ അച്ഛനെ നോക്കി.. "എന്നാ മോൾ പ്രവീൺ മോന്റെ കൂടെ പൊക്കോ.. അതാവുമ്പോൾ അച്ഛനും സമാധാനമല്ലേ.. " സുധാകരന്റെ വാക്കുകൾ കേട്ടെങ്കിലും ശിവദയ്ക്ക് എന്തോ അത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. "അതല്ല സാറിന് അതൊരു ബുദ്ധിമുട്ട് ആവില്ലേ.. " ദുപ്പട്ടയിൽ കൈ മുറുക്കി കൊണ്ട് ശിവദ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. "അവന് ഒരു ബുദ്ധിമുട്ടും ഇല്ല.. മോൾ ഇങ് വാ.. " ശിവദയുടെ കൈയിൽ പിടിച്ച് അതും പറഞ്ഞുകൊണ്ട് സീത ആ വീടിന് വെളിയിലേക്ക് ഇറങ്ങി..അവർ അവളെയും കൊണ്ട് നേരെ പ്രവീണിനരികിലേക്കാണ് പോയത്..

. "ഡാ നീ പോകുമ്പോൾ ഇനി മുതൽ നന്ദ മോളെയും കൂടെ കൊണ്ട് പൊക്കോ.. തിരിച്ചു വരുമ്പോൾ അവളെയും കൊണ്ട് വന്നാലും മതി... " പ്രവീണിനോടായി സീത പറഞ്ഞതും അവൻ നിറഞ്ഞ ചിരിയാലെ അമ്മയെ നോക്കി.. "ആയിക്കോട്ടെ... എന്നാ താൻ വന്നു കയറ്.. " ബൈക്ക് സ്റ്റാർട്ട്‌ ആക്കികൊണ്ട് പ്രവീൺ പറഞ്ഞതും ശിവദ സീതയെ ഒന്ന് നോക്കി.. "ധൈര്യം ആയിട്ട് പോയിട്ട് വാ... ഇനിയും ലേറ്റ് ആക്കേണ്ട .. അച്ഛനെ ഞാൻ നോക്കിക്കോളാം.. " സീതയുടെ വാക്കുകൾ കേട്ടതും ശിവദ പ്രവീണിന്റെ ബൈക്കിന് പിറകിൽ കയറി.. അവൾ കയറിയതും പ്രവീൺ കോളേജ് ലക്ഷ്യം വച്ചു നീങ്ങി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോഴും രുദ്രന്റ മനസ് മുഴുവൻ എത്രയും വേഗം കോളേജിൽ എത്തണം എന്ന ചിന്ത മാത്രമായിരുന്നു..... "ഇന്നലെ നീ എപ്പോഴാ രുദ്ര വീട്ടിൽ കയറി വന്നേ... വല്ല ചന്ത പിള്ളേരെയും പോലെ നാല് കാലിൽ നിനക്ക് വന്നു കയറാൻ ഉള്ള സ്ഥലം അല്ലിത്... " ഭക്ഷണം കഴിക്കുകയായിരുന്നു രുദ്രന്റെ അരികിൽ വന്നുകൊണ്ട് മാധവൻ പറഞ്ഞതും അവൻ തലയുയർത്തി അച്ഛനെ നോക്കി... ശേഷം ഒന്നും മിണ്ടാതെ കഴിപ്പ് തുടർന്നു... "ഞാൻ ചോദിച്ചത് നീ കേട്ടില്ലേ.....നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ ഇറങ്ങിയതാണോ നീ.. ആദ്യം ഇല്ലാത്ത ന്യായങ്ങൾ നിരത്തി ഒരു പെണ്ണിന്റെ ജീവിതം തുലച്ചു...

ഇപ്പൊ സ്വന്തം ജീവിതവും ഒപ്പം വീട്ടുകാരുടെ സമാധാനവും കളയാൻ നടക്കുവാണോ നീ.. " മാധവൻ ശബ്ദം ഉയർത്തിയതും രുദ്രൻ കഴിച്ചുകൊണ്ടിരുന്ന ആഹാരം പാതിയിൽ നിർത്തിക്കൊണ്ട് അവിടുന്ന് എഴുന്നേറ്റു... "മാധവേട്ട.. ഒന്നും പറയേണ്ട.. ഇന്നലെ ഒന്നും കഴിച്ചിട്ടില്ല അവൻ... ഇപ്പൊ അതേ പാതി വച്ചു നിർത്തി പോകുന്നു.. " മാധവന്റെ കൈയിൽ പിടിച്ചുകൊണ്ടു നിറമിഴിയാലേ സുമിത്ര പറഞ്ഞു.. "ഇന്നലെ അതിന് ആവശ്യത്തിന് കുടിച്ചിട്ടല്ലേ വന്നത്.. അത്‌ ഇപ്പോഴും കാണും വയറ്റിൽ...അല്ലേലും രണ്ട് നേരം കഴിച്ചില്ല എന്ന് കരുതി അവൻ വീണുപോകത്തൊന്നും ഇല്ല... ആരുടെ കണ്ടിട്ടാണോ ഇവൻ ഇങ്ങനെ തലതിരിഞ്ഞു പോയെ.. എന്റെ വിധി..

ഇതൊക്കെ കണ്ട് കണ്ണ് അടയാൻ ആവും നമ്മുടെ യോഗം.. " സുമിത്രയോടായി പൊട്ടിത്തെറിച്ചു കൊണ്ട് മാധവൻ റൂമിലേക്ക് പോയതും രുദ്രൻ ഒന്നും മിണ്ടാതെ കോളേജിലേക്ക് യാത്രയായി... "ഈശ്വരാ ഇതിനൊന്നും ഒരു അവസാനം ഇല്ലേ... " നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് സുമിത്ര ആരോടെന്നില്ലാതെ പറഞ്ഞു..🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കോളേജിലേക്കുള്ള യാത്രയിലും രുദ്രന്റെ മനസ് അച്ഛൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങികിടന്നു. ... "എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു രുദ്രൻ... ജീവിതത്തിൽ ബുദ്ധി മോശം കൊണ്ട് ചെയ്തുപോയൊരു തെറ്റ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു...

ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് താൻ നന്ദയോട് ചെയ്തത്.. അന്ന് തന്റെ മാനസികാവസ്ഥ അതായിരുന്നു.. ഒരു ദാമ്പത്യം ഒരിക്കലും മനസ്സിൽ ആഗ്രഹിച്ചതല്ല... പക്ഷേ മരിക്കാൻ കിടക്കുന്ന മുത്തശ്ശിയുടെ ആഗ്രഹം പൂർത്തീകരിക്കാൻ തനിക്കു നന്ദയെ വിവാഹം ചെയേണ്ടി വന്നു... ഒരിക്കൽ പോലും അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്കിയിട്ടില്ല.. സത്യം പറഞ്ഞാൽ അവളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കുകയായിരുന്നില്ലേ താൻ... അവളുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എന്റെ മുന്നിൽ ആ പെണ്ണ് കൈ നീട്ടിയപ്പോൾ ആ വൃദ്ധന്റെ ജീവന് പ്രതിഫലമായി ചോദിച്ചതും ആ പതിനെട്ടുകാരിയുടെ നിഷ്കളങ്ക ജീവിതം ആയിരുന്നു..

അവളെ ഇറക്കിവിട്ടതിന് ശേഷം എന്റെ ഇഷ്ടപ്രകാരം ആശിച്ച ജീവിതം ജീവിക്കാൻ കൊതിച്ചതായിരുന്നു .. പക്ഷേ ഒന്നും നടന്നിട്ടില്ല... അവൾ ഇറങ്ങി പോയതിൽ പിന്നെ രുദ്രൻ മനസറിഞ്ഞു സന്തോഷിച്ചിട്ടില്ല... വീട്ടിൽ ആരും രുദ്രനെ സ്നേഹിച്ചിട്ടില്ല എന്തിന് സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല... അവൾ ഇറങ്ങിയപ്പോൾ അവസാനിച്ചതാണ് തന്റെ ജീവിതത്തിലെ വസന്തം... അന്ന് മുതൽ ഇന്ന് വരെ വരണ്ടുണങ്ങുന്ന വേനലായി മാറിയിരിക്കുന്നു എന്റെ ജീവിതം.. എന്നൊക്കെയോ മനസ്സിൽ ചിന്തിച്ചിട്ടുണ്ട് അവളെ തിരിച്ചുകൊണ്ടുവന്നാൽ നഷ്ടം ആയ തന്റെ ജീവിതം തിരികെ കിട്ടുമെന്ന്.. പക്ഷേ പോകാൻ മാത്രം മടിച്ചു...

എല്ലാവർക്കും മുന്നിലും താന്തോന്നി ആയി നടക്കുമ്പോഴും ഉള്ളിൽ എവിടെയോ പുകയുന്ന ഞെരിപ്പോടിൽ അവൾ മാത്രം ആയിരുന്നു.... എല്ലാം അവസാനിപ്പിച്ചാലും എന്താ, തുടങ്ങാൻ ഇനിയും സമയം ഉണ്ട്.. ഇനി നിന്നെ എന്നിലേക്ക് തന്നെ ഞാൻ മടക്കി കൊണ്ട് വരും നന്ദ... നിയമങ്ങൾക്ക് മുന്നിൽ മാത്രം ആണ് നാം അകന്നത് ഈ ഭൂമിയിൽ അല്ല... കാത്തിരുന്നോ നന്ദ..... ഈ രുദ്രന്റെ പാതിയായി ജീവന്റെ ഭാഗം ആയി നിന്നെ തിരിച്ചുകൊണ്ടുവരും ഞാൻ... ഒരിക്കൽ നിയമങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ സ്വയംവര പന്തൽ നാം ഇനിയും കെട്ടിപ്പൊക്കും നമ്മിലെ പ്രണയം കൊണ്ട്...

എന്നിൽ നിന്നും ഒരുപാട് ദൂരത്തേക്ക് നീ അകന്നെന്ന് കരുതിയതാ പക്ഷേ ഇന്ന് വീണ്ടും നീയായിട്ട് തന്നെ എന്നിലേക്ക് കടന്നു വന്നു... ഇനി കൈ വിട്ടു പോകാതെ ഞാൻ നോക്കിക്കൊള്ളാം... ഈ രുദ്രന്റെ പ്രണയച്ചൂടിൽ എരിയൻ നിനക്ക് മാത്രമേ കഴിയു നന്ദ... " മനസ്സിൽ പലതും കണക്ക് കൂട്ടികൊണ്ട് രുദ്രൻ കോളേജ് ഗേറ്റ് കടന്നു പാർക്കിങ് ഏരിയയിൽ പോയി വണ്ടി നിർത്തി... കാറിൽ നിന്നും ഇറങ്ങിയതും രുദ്രൻ തനിക്കു മുന്നിലെ കാഴ്ചകണ്ട് ഒരു നിമിഷം നിശ്ചലമായി... അവന്റെ കവിൾ തടങ്ങൾ കോപം കൊണ്ട് വിറച്ചു ദേഷ്യം കൊണ്ടാ മുഖം വലിഞ്ഞു മുറുകി... കാറിന്റെ ഡോർ ശക്തിയിൽ വലിച്ചടച്ചുകൊണ്ട് അവൻ സ്റ്റാഫ് റൂമിലേക്ക് നടന്നു...

അപ്പോഴും ഇതൊന്നും അറിയാതെ പ്രവീണിന്റെ ബൈക്കിന് പിറകിൽ നിന്നും ഇറങ്ങുന്ന തിരക്കിൽ ആയിരുന്നു നന്ദ .... "എന്നാ ശെരി സാർ.. ഞാൻ ക്ലാസ്സിൽ പോകുവാ.. " പ്രവീണിനോട് അതും പറഞ്ഞു ക്ലാസ്സിലേക്ക് നടക്കാൻ ഒരുങ്ങിയവളെ അവൻ പിറകിൽ നിന്നും വിളിച്ചു.. "അതേ ഈവെനിംഗ് വെയിറ്റ് ചെയ്യണം കേട്ടോ.. അമ്മ പറഞ്ഞ പോലെ ഇനി ഒന്നിച്ചിട്ട് ആവാം യാത്ര.. " പ്രവീണിന്റെ വാക്കുകൾ കേട്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശിവദ ക്ലാസ്സ്‌ റൂമിലേക്ക് നടന്നു... അവൾ പോകുന്നത് നോക്കി പ്രവീൺ സ്റ്റാഫ് റൂമിലേക്ക് നീങ്ങി.. ചുണ്ടിൽ അവൾക്കായി മാത്രം ഒരു പുഞ്ചിരി മൊട്ടിട്ടു... ഹൃദയം അവൾക്കായി പ്രണയം പുഷ്പങ്ങൾ പൊഴിച്ചു ...

അതിന്റെ ഗന്ധം പോലും അവനെ വികാരഭരിതനാക്കി... എന്നാൽ ജനൽ പാളികളിലൂടെ ഇതൊക്കെ കണ്ടു കൊണ്ടിരുന്ന രുദ്രന്റെ ഹൃദയം പിടയുന്നുണ്ടായിരുന്നു.... അവളോടുള്ള പ്രണയം പ്രവീണിനോടുള്ള പകയായി ആളിക്കത്താൻ തുടങ്ങിയിരുന്നു അവനിൽ.. "നിന്നിൽ എനിക്കല്ലാതെ മറ്റാർക്കും സ്ഥാനം ഇല്ല.... ഞാൻ ആദ്യം ആയി താലികെട്ടിയ പെണ്ണാ നീ .. ഞാൻ ഇന്ന് പ്രണയം അറിയുന്നത് നിന്നിലൂടെയാണ്.... എന്റെ ജീവിതം കാത്തിരിക്കുന്നത്പോലും നിനക്ക് വേണ്ടിമാത്രമാണ് നന്ദ... അവിടെ വിലങ്ങുതടിയായി ഇനി ആരും വരേണ്ട...വന്നാൽ പിഴുതുകളയും ഞാൻ ആരായാലും.....എനിക്ക് പറ്റിയ തെറ്റ് തിരുത്തും ഞാൻ... ഇനി നിന്നിലേക്കുള്ള യാത്രയിൽ ആണ് ഞാൻ..... "

ജനൽ കമ്പികളിൽ പിടിമുറുക്കികൊണ്ട് രുദ്രൻ മനസ്സിൽ പറഞ്ഞു ... ശേഷം ക്ലാസ്സിലേക്ക് നടന്നു .. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ശിവദയുടെ കണ്ണുകൾ കോളേജ് എത്തിയത് മുതൽ രുദ്രനെ തിരയുകയായിരുന്നു... പക്ഷേ എവിടെയും അവന്റെ നിഴൽ പോലും അവൾ കണ്ടില്ല... എന്നാൽ അവളറിയാതെ അവളുടെ നിഴൽ പോലെ അവൻ ഉണ്ടായിരുന്നു അവൾ പോകും വഴിയെല്ലാം... "ഡീ എപ്പോഴും ഇങ്ങനെ കിടക്കാതെ എഴുനേറ്റ് ഇരിക്ക്... ഇപ്പൊ രുദ്രൻ സാർന്റെ പിരീഡ് ആണ് ... " ശ്രുതി പറഞ്ഞതും ശിവദ ഡെസ്കിൽ നിന്നും തലയുയർത്തി .. "ശെരിയാ ഇന്ന് സെക്കന്റ്‌ പിരീഡ് സാർ ആണല്ലേ.. " ശ്രുതിയോടായി ശിവദ ചോദിച്ചതും അവൾ അതേന്ന് തലയാട്ടി..

ശിവദയുടെ കണ്ണുകളിൽ വീണ്ടും പ്രണയം വിരിഞ്ഞു.. തന്റെ പ്രിയപ്പെട്ടവനേ ഒന്ന് കാണാൻ അവളുടെ ഉള്ളം വെമ്പി... അർഹത ഇല്ലെങ്കിൽ പോലും ഒന്ന് കാണാൻ മാത്രം ആ ഹൃദയം കൊതിച്ചു... ഏറെ പ്രതീക്ഷയോടെ അവൾ വെളിയിലേക്ക് മിഴിനട്ടിരുന്നു .. അവളുടെ പ്രതീക്ഷകളിൽ വെട്ടം വിരിച്ചവൻ കടന്നു വന്നതും അവൾ പോലുമറിയാതെ അവളുടെ കൈകൾ ടോപ്പിനടിയിലെ താലിയിൽ പിടിമുറുക്കി... രുദ്രൻ ക്ലാസ്സിൽ വന്നതും അവന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു.. താൻ വിലയറിയാതെ പോയ അവന്റെ മാണിക്യത്തെ... ആ മുഖം കണ്ണിൽ ഉടക്കിയതും രുദ്രൻ പെട്ടെന്ന് തന്നെ അവളിൽ നിന്നും ഉള്ള നോട്ടം മാറ്റി...

നേരത്തെ കണ്ടതൊക്കെ ഓർക്കവേ ഉള്ളിൽ എവിടെയോ വേദനയും ദേഷ്യവും ഇടകലരും പോലെ തോന്നി രുദ്രന് .. അവൾ നോക്കുമ്പോഴൊക്കെ രുദ്രൻ മനഃപൂർവം അവളിൽ നിന്നും നോട്ടം മാറ്റും... അവളെ അവഗണിച്ചെന്ന് നടിച്ചുകൊണ്ട് രുദ്രൻ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്നു.... ഒത്തിരി ആഗ്രഹിച്ചിട്ടും രുദ്രനിൽ നിന്നും ഒരുനോട്ടം പോലും കിട്ടാത്തതിൽ ശിവദയുടെ ഉള്ളം നീറി... എന്നാൽ താൻ പോലുമറിയാതെ തന്നെ മാത്രം നോക്കുന്ന രുദ്രനെ അവൾ കണ്ടതെ ഇല്ല... "ഇന്നലെ വിളിച്ചിട്ടും ഒന്ന് മിണ്ടാതെ പോയത് കൊണ്ടാവും ഇന്ന് ഒന്ന് നോക്കുകപോലും ചെയ്യാത്തത്.. അല്ലേലും താൻ ആണ് മണ്ടി.. എന്തിനാ വീണ്ടും ഓരോ പൊട്ടത്തരും ചിന്തിച്ചു കൂട്ടുന്നെ...

അത്രമേൽ പ്രണയിച്ചിട്ടും ചേർന്നുനിന്നിട്ടും തന്നെ അറിയാതെ പോയവൻ ആണ്.. അങ്ങനെ ഉള്ളവൻ ഇന്ന് തന്നെ എന്തിന് നോക്കണം... അവനിൽ എന്നും അവന്റെ തീരുമാനങ്ങൾക്ക് മാത്രം ആണ് വില... അന്യരുടെ കണ്ണുനീരുപോലും ആ ഹൃദയത്തെ നോവിക്കില്ല... എങ്കിലും നന്ദിയുണ്ട്.. എന്റെ ജീവിതം കവർന്നെങ്കിലും എന്റെ അച്ഛന്റെ ജീവൻ സംരക്ഷിച്ചതിന്.. " ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്ന രുദ്രനെ നോക്കിയവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു... "സാർ ശിവദയെ പ്രവീൺ സാർ വിളിക്കുന്നുണ്ട്..

സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു..പിന്നെ ബാഗ് എടുക്കാനും " രുദ്രന്റെ ക്ലാസ്സിനിടയിൽ ഒരു കുട്ടി വന്നു പറഞ്ഞതും എല്ലാവരുടെയും നോട്ടം അവനിൽ ആയി.. "ഓക്കെ താൻ പൊയ്ക്കോളൂ അവൾ വന്നോളും... " രുദ്രൻ ദേഷ്യം കടിച്ചമർത്തി പറഞ്ഞതും ആ പയ്യൻ തിരിച്ചു പോയി.. ശിവദ അനുവാദത്തിനായി രുദ്രനെ നോക്കിയതും അവൻ ഒന്ന് അമർത്തി മൂളി അതോടെ തന്റെ ബാഗും ആയി ശിവദ സ്റ്റാഫ് റൂമിലേക്ക് പോയി.. രുദ്രന്റെ ഉള്ളിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു.. അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി കൈയിൽ ഇരുന്ന ബുക്ക്‌ ടേബിളിൽ എറിഞ്ഞു കൊണ്ട് ശിവദയ്ക്ക് പിറകെ വച്ചു പിടിച്ചു... സ്റ്റാഫ് റൂമിന് അരികിൽ എത്തിയതും അവൻ കണ്ടു...

പ്രവീണിന്റെ ബൈക്കിന് പിറകിൽ അവനോട് ചേർന്നിരുന്നു പോകുന്ന നന്ദയെ... "ഛെ... " അടുത്ത തൂണിൽ കൈ ഇടിച്ചു കൊണ്ട് രുദ്രൻ ശബ്‌ദിച്ചു... അവൻ ആകെ ദേഷ്യം കൊണ്ട് വിറച്ചു... കണ്ണുകൾ ചുവന്നു വന്നു... ഉള്ളം കടലുപോലെ ആർത്തിരമ്പി....ദേഷ്യവും പ്രണയവും വേദനയും ഒരു നിമിഷം അവനെ അന്ധനാക്കി... "ഇല്ല അവളെ തട്ടിയെടുക്കാൻ ആരും നോക്കേണ്ട.. പ്രവീണും അവളും തമ്മിൽ ഉള്ള ബന്ധം കണ്ടെത്തിയേ മതിയാകു... എന്നാലും ഇപ്പൊ അവർ എവിടെയാകും പോയിട്ടുണ്ടാകുക...

ഇല്ല ആർക്കും വിട്ടുകൊടുക്കില്ല രുദ്രൻ അവളെ.... നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അത്‌ എന്റെ കൂടെ മാത്രമാകും... ഇല്ലെങ്കിൽ ഈ ഭൂവിൽ നീയോ ഞാനോ ഉണ്ടാവില്ല.... രുദ്രന്റെ തീരുമാനമാണത്... " മനസ്സിൽ പലതും കണക്ക് കൂട്ടിയവൻ സ്റ്റാഫ് റൂമിൽ കയറി ബാഗും എടുത്തു കൊണ്ട് കാറിനരികിൽ പോയി.. പിന്നെ പതിവ് പോലെ തന്റെ അഭയസ്ഥാനമായ ബാറിലേക്ക് വണ്ടി തിരിച്ചു.... അപ്പോഴും ഉള്ളിൽ അവൾ മാത്രമായിരുന്നു നന്ദ..... ചേർന്നുനിന്നപ്പോൾ അറിയാതെ പോയ അവന്റെ പ്രണയം.. 💖💖💖.................. തുടരും........

സ്വയം വരം : ഭാഗം 2

Share this story