സ്വയം വരം: ഭാഗം 4

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

ശിവദ വീട്ടിൽ വന്നു കയറിയതും വേഗം തന്നെ അച്ഛൻ കിടക്കുന്ന റൂമിലേക്ക് ഓടി... അവിടെ എത്തിയതും കണ്ടു ശാന്തമായുറങ്ങുന്ന തന്റെ അച്ഛനെ.. "എന്ത് പറ്റിയതാ സീതേച്ചി എന്റെ അച്ഛന്.. " വെപ്രാളത്തോടെ ശിവദ ആ റൂമിൽ നിൽക്കുന്ന സീതയോടായി ചോദിച്ചു... "പേടിക്കാൻ ഒന്നും ഇല്ല മോളെ... ചെറിയൊരു നെഞ്ച് വേദനപോലെ എന്ന് പറഞ്ഞപ്പോൾ ഞാൻ പ്രവീണിനെ വിളിച്ചതാ... നിന്നെ കൊണ്ടവൻ ഇങ്ങോട്ട് വരുമെന്ന് കരുതിയില്ല.." ശിവദയേയും അവളുടെ പിറകിൽ ആയി നിൽക്കുന്ന പ്രവീണിനെയും നോക്കികൊണ്ട് സീത പറഞ്ഞു... " അയ്യോ, ഹോസ്പിറ്റലിൽ പോകേണ്ടേ എന്നാൽ . " നിറമിഴികളാലെ സീതയെ നോക്കികൊണ്ട് ശിവദ ചോദിച്ചു.... "ഞാൻ ഡോക്ടറെ വിളിച്ചിരുന്നു മോളെ.. അവരുവന്നു നോക്കിയിട്ട് പോയെ ഉള്ളു.. പേടിക്കാൻ ഒന്നും ഇല്ലെന്ന് പറഞ്ഞു.. മെഡിസിൻ വാങ്ങാൻ ഉണ്ട്... അത് പ്രവീൺ പോയി വാങ്ങിയിട്ട് വരും..

ഇനിയും വല്ല ബുദ്ധിമുട്ട് തോന്നുവാണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. എന്തായാലും ഞങ്ങൾ എല്ലാരും ഇല്ലേ.. " സീത കരുതലോടെ ശിവദയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞതും അവൾ വേദനയോടെ അച്ഛനെ നോക്കി.. പ്രവീൺ ആണെങ്കിൽ അവളുടെ നിറഞ്ഞ മിഴികൾ നോവോടെ നോക്കുകയായിരുന്നു... ശിവദ പതിയെ ബെഡിൽ അച്ഛന് ഓരം പോയിരുന്നു.. കൈകൾ അച്ഛന്റെ നെഞ്ചോരം വച്ചതും ആ പിതാവ് പതിയെ തന്റെ മിഴികൾ തുറന്നു... "മോൾ എപ്പൊ വന്നു.. " പെട്ടെന്ന് ശിവദയെ മുന്നിൽ കണ്ട ഞെട്ടലോടെ ആ പിതാവ് ചോദിച്ചു... "വന്നേ ഉള്ളു... ഞാൻ മാത്രം അല്ല പ്രവീൺസാറും ഉണ്ട്.. " വാതിലിനരികിലായി നിൽക്കുന്ന പ്രവീണിനെ ചൂണ്ടിക്കൊണ്ട് ശിവദ പറഞ്ഞതും അദ്ദേഹം പ്രവീണിനെ നോക്കി പുഞ്ചിരിച്ചു.. "ബുദ്ധിമുട്ട് ആയി അല്ലെ മോന്.... " സുധാകരൻ ചോദിച്ചതും പ്രവീൺ അദ്ദേഹത്തിനടുത്തേക്ക് വന്നു നിന്നു. "ഒരു ബുദ്ധിമുട്ടും ഇല്ല....

അമ്മ വയ്യെന്ന് വിളിച്ചു പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല നന്ദയേയും കൊണ്ട് ഇങ് പോന്നു... അത്യാവശ്യം വരുമ്പോൾ അല്ലെ അയൽക്കാർ ഒക്കെ വേണ്ടത്.. " നേർത്ത പുഞ്ചിരിയോടെ പ്രവീൺ പറഞ്ഞതും ശിവദയും സുധാകരനും നന്ദിയോടെ അവനെ നോക്കി.. "സാർ എന്നാൽ കോളേജിലോട്ട് പൊക്കോ... ക്ലാസ്സ്‌ കാണില്ലേ... ഞാൻ എന്തായാലും ഇന്ന് അങ്ങോട്ടേക്കില്ല.. " ശിവദ പ്രവീണിനോടായി പറഞ്ഞു.. "ഞാൻ എന്തായാലും ലീവ് എഴുതി കൊടുത്തിട്ട അവിടുന്ന് ഇറങ്ങിയത്... ഇനി ഇന്ന് കോളേജിൽ പോകുന്നില്ല... താൻ അച്ഛന്റെ കാര്യം ഒക്കെ നോക്ക്.. ഞാൻ ഡോക്ടർ പറഞ്ഞ മെഡിസിൻ വാങ്ങിച്ചോണ്ട് വരാം.. " അത്രയും പറഞ്ഞുകൊണ്ട് സീതയുടെ കൈയിൽ നിന്നും പ്രെസ്ക്രിപ്ഷൻ വാങ്ങിക്കൊണ്ട് പ്രവീൺ പുറത്തേക്ക് പോയി... അവൻ പോകുന്നതും നോക്കി ശിവദ അച്ഛന് അരികിൽ ഇരുന്നു.. "നിങ്ങൾ എന്നാ സംസാരിച്ചിരിക്ക് ഞാൻ പോയി കഞ്ഞി എടുത്തോണ്ട് വരാം...

" സീത അച്ഛനോടും മോളും ആയി പറഞ്ഞുകൊണ്ട് കിച്ചൺ ലക്ഷ്യം വച്ചു നീങ്ങി.. അപ്പോഴേക്കും ശിവദ അവരെ പുറകിൽ നിന്നും വിളിച്ചിരുന്നു.. "ചേച്ചി വേണേൽ വീട്ടിലോട്ട് പൊക്കോ.. ഞാൻ കഞ്ഞി വച്ചോളാം.. " ശിവദ പറഞ്ഞതും സീത ഒന്നവിടെ നിന്നുകൊണ്ട് അവളെ നോക്കി.. "ബുദ്ധിമുട്ട് ആവും എന്ന് കരുതിയിട്ടാണേൽ വേണ്ട മോളെ .. നിങ്ങളെ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയിട്ടേ ചേച്ചി കണ്ടിട്ടുള്ളു.. ഇനി അത് എന്നും അങ്ങനെ തന്നെയായിരിക്കും.. " അത്രയും പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് പോകുന്ന ആ സ്ത്രീയേ ശിവദയും സുധാകരനും നിറമിഴിയാലെ നോക്കി നിന്നു... തങ്ങൾക്കായി വീണ്ടും ആരൊക്കെയോ ഉള്ളത് പോലെ തോന്നി ആ ഇരു മനസുകൾക്കും... സീതയുടെ ഓരോ വാക്കുകളിലും സുമിത്രഅമ്മയെ ഓർമവന്നു ശിവദയ്ക്ക്...തന്റെ അമ്മ മരിച്ചതിൽ പിന്നെ ഒരു അമ്മയുടെ സ്നേഹവും കരുതലും തന്നത് ആ സ്ത്രീ ആയിരുന്നെന്നവൾ ഓർത്തു...

അവസാനമായി ആ വീടിന്റെ പടിയിറങ്ങുമ്പോൾ തന്നെക്കാൾ കൂടുതൽ കരഞ്ഞതും ആ അമ്മയായിരുന്നു.... "എന്റെ കുഞ്ഞ് എന്ത് ആലോചിച്ചിരിക്കുവാ...? " അരികിൽ ഇരിക്കുന്ന ശിവദയുടെ കൈയിൽ പിടിച്ചുകൊണ്ടു ആ അച്ഛൻ ചോദിച്ചപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഞെട്ടിയത്... "ഏയ് ഒന്നും ഇല്ല.. ഞാൻ വെറുതെ.. " ശിവദ അലസമായി മറുപടി നൽകി... "നല്ല മനുഷ്യന്മാരാ മോളെ അവർ... അല്ലെങ്കിൽ നമ്മുടെ എല്ലാകാര്യത്തിനും ഒരു കൈത്താങ്ങായി നിക്കോ അവരൊക്കെ.. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവങ്ങൾ.. ഈ കാലത്ത് ഇങ്ങനെ ഉള്ളവർ ചുരുക്കം അല്ലെ.. " ഇടറിയ ശബ്ദത്തോടെ ആ അച്ഛൻ പറഞ്ഞതും ശിവദ മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു... "അച്ഛൻ എന്നാ റസ്റ്റ്‌ എടുക്ക് ഞാൻ പോയി ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടു വരാം... " അത്രയും പറഞ്ഞുകൊണ്ട് ശിവദ അവളുടെ റൂമിലേക്ക് നടന്നു...

കണ്ണാടിക്ക് മുന്നിൽ നിന്നവൾ സ്വന്തം പ്രതിബിംബം നോക്കി മനസ്സിൽ രണ്ട് പുരുഷ മുഖങ്ങൾ തെളിഞ്ഞു വന്നു.. ബന്ധമേതുമില്ലാതെ തനിക്കായി കൂട്ടുനിൽക്കുന്ന തന്നെ സഹായിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖവും പിന്നെ എല്ലാ ബന്ധവും ഉണ്ടായിട്ടും തന്റെ കണ്ണുനീരും വേദനയും കാണാതിരുന്ന തന്റെ ഹൃദയത്തിലെ വസന്തം ശിശിരമാക്കി മാറ്റിയവന്റെ മുഖവും .... "ഓർമ്മയുടെ താളിൽ ഇപ്പോഴും ഉണ്ട് നിങ്ങൾ... ഓർക്കാൻ മാത്രം ആയിട്ട്.. എന്റെ നെഞ്ചിലെ പ്രണയവും ഉള്ളിലെ കനലും നിങ്ങളെ മാത്രം ഓർമപ്പെടുത്തുന്നു.. എന്തിനാണെന്നറിയില്ല.. ഇന്നും നിങ്ങളെ കണ്ട് കൊണ്ടിരിക്കാൻ കൊതിയാവുന്നു.. " കഴുത്തിലെ താലിയിൽ മതിതീരെ ചുംബിച്ചവൾ... കണ്ണുനീർ ഹൃദയം പൊള്ളിച്ചുകൊണ്ട് കവിളിനെ തഴുകി... കണ്ണുകൾ ഇറുകെ അടച്ചതും മുന്നിൽ തെളിഞ്ഞു വന്നത് അവന്റെ രൂപം ആയിരുന്നു... തന്റെ എല്ലാം എല്ലാം ആയവന്റെ....അവളുടെ മാത്രം രുദ്രേട്ടന്റെ 💞.🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രുദ്രൻ ബാറിൽ നിന്നും ഇറങ്ങിയതും നേരെ വീട്ടിലേക്ക് വിട്ടു... അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതും സുമിത്ര വെളിയിലേക്ക് വന്നിരുന്നു... "നിനക്ക് ഇന്ന് കോളേജ് ഇല്ലേ. " അകത്തേക്ക് കയറിപ്പോകുന്ന രുദ്രനോട് ആ അമ്മ ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് തന്നെ പോയി..ഓവർ അല്ലാത്തതിനാൽ അവൻ മദ്യപിച്ച കാര്യം ആ അമ്മയ്ക്കും മനസ്സിലായിരുന്നില്ല.... " എന്തിനാ കുഞ്ഞേ വെറുതെ എത്രചോദിച്ചാലും അവൻ പറയില്ലെന്ന് അറിയില്ലേ.. " അങ്ങോട്ട് കയറിവന്ന ദേവി സുമിത്രയോടായി ചോദിച്ചു.. "എന്നേലും ഒരിക്കൽ അവൻ മാറിയാലോ എന്ന് കരുതിയിട്ട.. ഞാൻ അവന്റെ അമ്മയല്ലേ... അവന്റെ കാര്യം ഓർത്ത് എനിക്ക് കാണില്ലേ ആവലാതി... എന്താണാവോ ഇന്ന് നേരത്തെ വന്നേ വല്ല വയ്യായികയും ഉണ്ടോ ആവോ.. " ആ അമ്മ വേവലാതിയോടെ ചോദിച്ചതും ദേവി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കിച്ചണിലേക്ക് തന്നെ പോയി .. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"നാശം എവിടേയും കാണുന്നില്ലല്ലോ.. " റൂമിൽ എത്തിയതിന് ശേഷം രുദ്രൻ അവന്റെ റൂം മുഴുവൻ വലിച്ചു വാരിയിട്ടുകൊണ്ട് പറഞ്ഞു.. ഒരുപാട് തിരഞ്ഞതും ഒടുവിൽ പഴയ സാധങ്ങൾ വച്ച കോബോർഡിൽ നിന്നും അവന് ഒരു ഫോട്ടോ കിട്ടി..അത് കൈയിൽ എടുത്തതും അതിനുമുകളിൽ ഇരുന്ന പൊടിയെല്ലാം അവൻ ഒരു തുണികൊണ്ട് തുടച്ചുമാറ്റി.. ശേഷം അത് നെഞ്ചോട് ചേർത്തുകൊണ്ട് ബെഡിൽ കിടന്നു...പതിയെ കൈയിലെ ഫോട്ടോ ഉയർത്തി അതിലേക്ക് മിഴിനട്ടു രുദ്രൻ... നന്ദയും അവനും തമ്മിൽ ഉള്ള വിവാഹഫോട്ടോ ആയിരുന്നു അത് .. അതിൽ പുഞ്ചിരിച്ചു നിൽക്കുന്ന നന്ദയുടെ മുഖത്തൂടെ വിരൽ ഓടിച്ച ശേഷം അതിൽ ചുണ്ട് ചേർത്തു രുദ്രൻ... "അടുത്തുള്ളപ്പോൾ അറിയാതെ പോയി നിന്നെ ഞാൻ... പക്ഷേ ഇന്ന് എന്നിൽ നിന്നും നീ അകന്നപ്പോൾ നിന്റെ വിലയറിയുണ്ട് ഞാൻ... തെറ്റ് പറ്റാത്തതായി ആരും ഇല്ലല്ലോ നന്ദ...

എനിക്ക് ഒരു തെറ്റ് പറ്റി.. ഇനി അത് തിരുത്താൻ നീ ഒരു അവസരം തരില്ലേ..?? ദേഷ്യം ഉണ്ടാവും എന്ന് അറിയാം... പക്ഷേ ഇനി നിന്നെ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ എനിക്ക് ആവില്ല... ഈ രുദ്രൻ ആദ്യം ആയി താലിക്കെട്ടിയ പെണ്ണാ നീ... ഇന്ന് നിന്നിലൂടെയാണ് ഞാൻ പ്രണയം അറിയുന്നതും.. നിന്നെ എനിക്ക് വേണം പെണ്ണേ... എന്റെ ഭാര്യയായി.. എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി.. ഈ വീടിന്റെ വിളക്കായി... പഴയത് പോലെ ഈ വീട് മാറണമെങ്കിൽ ഇനി നീ വേണം ഇവിടെ... " നന്ദയുടെ ഫോട്ടോയിൽ നോക്കികൊണ്ട് അവൻ പുലമ്പിക്കൊണ്ടിരുന്നു... "പക്ഷേ നിന്നെ മറ്റൊരുവൻ നോക്കുന്നത് പോലും എനിക്കിഷ്ട്ടമല്ല.. 😡😡😡പിന്നെ എന്തിന് ആ പ്രവീണിന്റെ കൂടെ പോന്നു നീ.... അവൻ അതിന് മാത്രം ആരാ നിനക്ക് 😡😡😡നിന്നിൽ എനിക്ക് അല്ലാതെ മറ്റൊരു പുരുഷനും അവകാശം ഇല്ല.. അതിന് ഈ രുദ്രൻ ജീവനോടെ ഉള്ളകാലത്തോളം അനുവദിക്കത്തും ഇല്ല.. ..

കൊന്ന് കളയും ആ നായയെ ഞാൻ 😡😡😡😡😡😡എന്റെ പെണ്ണിനോട് അവന്റെ കണ്ണിൽ കാണുന്ന വികാരം എന്താണ് എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.. അത് പോലെ നിന്റെ മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ 😡😡😡വേണ്ട അങ്ങനെ ഒന്നും വേണ്ട... നീ എന്റേതാ.. എന്റേത് മാത്രം.... എന്നിലെ പ്രണയം വിരഹം ഒക്കെ നീയാ.. നീ ഇല്ലാതെ ഇനി ഞാൻ ഇല്ല.. ആർക്കും കൊടുക്കില്ല നിന്നെ ഈ രുദ്രൻ..I love u നന്ദ... ലവ് യൂ സൊ മച്ച് 😘😘😘😍😘😍😘😘😍😘😍😘😘😍😘😍😘😍😘😍😘😘😍😘😍 ബോധം മറയുമ്പോഴും ആ ഫോട്ടോ നെഞ്ചോട് ചേർത്തവൻ എന്തൊക്കെയോ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു... അപ്പോഴും അവന്റെ ഉള്ളിൽ അവൾ മാത്രം ആയിരുന്നു.. അവന്റെ നന്ദ...

😍😍😍😍വിധിയുടെ പകിടകളിയിൽ ഇനി വരാൻ പോകുന്ന പുതിയ പരീക്ഷണങ്ങളെ അറിയാതെ അവൻ പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് അവന്റെ സ്വപ്നലോകങ്ങളിൽ.. അങ്ങകലെ അവനെ കാത്തിരിക്കുന്ന ആ പെണ്ണിലും നോവിന്റെ പുതിയ ഭാവങ്ങൾ നിറയാൻ കാത്തിരിക്കുകയായിരുന്നു .. സ്നേഹം കൊണ്ട് മുറിവേറ്റവൾക്ക് വീണ്ടും വിധികനിയാൻ പോകുന്നത് പുതിയ സ്നേഹം പരീക്ഷണങ്ങൾ ആണ്.. അവിടെ അവളുടെ പ്രണയം ഒരു പക്ഷേ തോറ്റു പോയെന്നിരിക്കാം 💔💔💔എന്നാൽ ഇതൊന്നും അറിയാതെ എന്നോ വേർപിരിഞ്ഞു പോയൊരാ ഇരു ഹൃദയവും ഒന്നാവാൻ കൊതിക്കുകയാണ്.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് കോളേജിൽ എത്തിയ രുദ്രൻ ആദ്യം തിരഞ്ഞത് അവന്റെ പെണ്ണിനെ ആയിരുന്നു... എന്നാൽ നന്ദ അന്ന് ലീവ് ആയതിനാൽ അവളെ കാണാൻ അവന് സാധിച്ചില്ല... മനസ് മുഴുവൻ അസ്വസ്ഥമായതും രുദ്രൻ ലൈബ്രറിയിൽ ചെന്നിരുന്നു... പ്രവീണിനോട് കാര്യം തിരക്കാം എന്ന് കരുതിയെങ്കിലും അവന്റെ ഈഗോ അതിന് അനുവദിച്ചില്ല ....

നന്ദയ്ക്ക് എന്ത് പറ്റി എന്നറിയാതെ അവന്റെ ഉള്ളം വിങ്ങി.. അന്ന് ആദ്യം ആയി അവൾക്കായി അവന്റെ മിഴി നിറഞ്ഞു.. എന്നാൽ ഇങ്ങകലെ ഇതൊന്നും അറിയാതെ തന്റെ അച്ഛന് കൂട്ടിരിക്കുകയായിരുന്നു ശിവദ.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ പിന്നെയും ഏറെ കടന്നു പോയി... രുദ്രനും ശിവദയും കോളേജിൽ വച്ചു കാണുമെങ്കിലും ഇരുവർക്കും ഒന്ന് മിണ്ടുവാൻ പോലും സാധിച്ചില്ല... നന്ദയിൽ പ്രവീൺ കാണിക്കുന്ന താല്പര്യം രുദ്രന്റ രക്തം തിളപ്പിച്ചുകൊണ്ടേയിരുന്നു.... അത് പലപ്പോഴും അവൻ തീർത്തത് മറ്റുള്ളവരോട് ദേഷ്യപെട്ടായിരുന്നു... ഈ ഇടയിൽ പ്രവീണിൽ നന്ദയോടുള്ള പ്രണയം ഒത്തിരി വളർന്നു.... അവൻ അത് തന്റെ അമ്മയോട് പറയുകയും ചെയ്തു.. അവളെ കുറിച്ചുള്ള എല്ലാ കാര്യവും അറിഞ്ഞതിൽ പിന്നെ പ്രവീണിന് അവളോടുള്ള സ്നേഹം കൂടിയതെ ഉള്ളു.. അപ്പോഴും രുദ്രൻ ആണ് ശിവദയുടെ ആദ്യ ഭർത്താവ് എന്ന സത്യം പ്രവീൺ അറിഞ്ഞിരുന്നില്ല..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "മോളെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. " സുധാകരനെ പുതപ്പിച്ചുകൊണ്ട് റൂമിൽ നിന്നും ഇറങ്ങാൻ നോക്കുന്ന ശിവദയോടായി ആ അച്ഛൻ പറഞ്ഞു.. "എന്താ അച്ഛാ.. " അച്ഛനരികിൽ വന്നിരുന്നു കൊണ്ട് അവൾ ചോദിച്ചു.. "അത് ഈ അച്ഛൻ ഇനി എത്ര കാലം കൂടി ഉണ്ടാകും... എന്റെ മോൾ പിന്നെ തനിച്ചല്ലേ.. അതുകൊണ്ട് അച്ഛൻ മോളുടെ വിവാഹം നടത്താൻ തീരുമാനിച്ചു.. " സുധാകരൻ ശിവദയെ നോക്കികൊണ്ട് പറഞ്ഞതും ശിവദ ഒന്ന് ഞെട്ടി.. "അച്ഛാ അത്... " നിറഞ്ഞ മിഴിയാലെ അവൾ വിളിച്ചു... "മോൾ ഒന്നും പറയേണ്ട. അച്ഛൻ ഇത് അങ്ങ് ഉറപ്പിക്കുവാ.. ചെക്കൻ വേറെ ആരും അല്ല.. നമ്മുടെ പ്രവീൺ ആണ്.. ഇന്ന് സീത എന്നോട് കാര്യം പറഞ്ഞു അവന് നിന്നെ ഇഷ്ട്ടം ആണത്രേ.. നിന്നെ കുറിച്ച് എല്ലാം അറിയുന്നവർ ആകുമ്പോൾ അത് നല്ലതാണ് എന്ന് എനിക്കും തോന്നി.. "

ആ അച്ഛന്റെ ഓരോ വാക്കുകളും അത്രമേൽ ഉറപ്പുള്ളതായിരുന്നു.. എതിർക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ശിവദ ഒരു നേരിയ പ്രതീക്ഷയോടെ അച്ഛനെ നോക്കി.. "എന്നോ നിന്നെ വേണ്ടെന്ന് വച്ചു പോയവന് വേണ്ടി ഇനിയും എന്റെ മോൾ കാത്തിരിക്കേണ്ട.. അതുകൊണ്ട് നീ ഇതിന് സമ്മതിക്കണം.. ഈ അച്ഛനെ മോൾ അനുസരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ സീതയ്ക്കും മോനും വാക്ക് കൊടുത്തിട്ടുണ്ട്.. എത്രയും വേഗം നിങ്ങളുടെ മോതിരം മാറ്റൽ നടത്താം എന്നാ ഞങ്ങളുടെ തീരുമാനം.. " അച്ഛന്റെ ഓരോ വാക്കുകളും അവളെ കൂടുതൽ കൂടുതൽ നോവിച്ചുകൊണ്ടിരുന്നു.. ഹൃദയം കീറി രക്തം കിനിയും പോലെ.. അച്ഛനെ ധിക്കരിക്കാൻ ആ മകൾക്ക് കഴിയുമായിരുന്നില്ല..

ഹൃദയം അലമുറയിട്ടു കരയുമ്പോഴും അച്ഛന് ആശ്വാസത്തിന്റെ പുഞ്ചിരി നൽകിക്കൊണ്ടവൾ റൂമിലേക്ക് നടന്നു.. ബെഡിൽ വീണു പൊട്ടി പൊട്ടി കരഞ്ഞു.. നെഞ്ചിൽ ആരും കാണാതൊളിപ്പിച്ച രുദ്രനാഥ്‌ എന്ന് പേരുകൊത്തിയ ആലിലത്താലിയിൽ ഭ്രാന്തിയെ പോലെ ചുംബിച്ചവൾ.. പ്രാണനായവൻ.. പ്രണയം ആയവൻ.. എല്ലാം തന്നിൽ നിന്നകലെ എന്നോർക്കവേ ആ പെണ്ണിലെ നോവിനാഴം കൂടി.. "എന്നെ വേണ്ടല്ലേ.. എല്ലാം മറന്നല്ലേ... വീണ്ടും വീണ്ടും ഓരോന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന ഞാൻ ആണ് വിഡ്ഢി.. പാടില്ലായിരുന്നു... 😭😭😭😭😭😭എന്നും നോവ് മാത്രം.. അല്ലേലും ശ്രീശൈലത്തിലെ രുദ്രനാഥിന് ഈ പാവം പെണ്ണ് ചേരില്ല...

അച്ഛനെ ധിക്കരിക്കാൻ വയ്യ.. പക്ഷേ തന്റെ പ്രണയം.. അതെങ്ങനെ മറക്കും... രുദ്രേട്ടന് പകരം പ്രവീൺ സാർനെ എങ്ങനെ സങ്കല്പിക്കും.. പറ്റില്ല തനിക്കതിന്... പക്ഷേ സത്യം അതാകാൻ പോകുന്നു.. ഏട്ടനായി കണ്ടവനെ വിവാഹം ചെയ്തേ പറ്റു... അച്ഛനെ ഇനിയും നോവിക്കാൻ വയ്യ... തോറ്റു താൻ.. വിധി വീണ്ടും തന്നെ തോല്പിച്ചിരിക്കുന്നു... 😭😭😭😭😭ഒരിക്കലും രുദ്രേട്ടൻ തന്നെ തേടി വരില്ല... ആ മനസ്സിൽ ഞാൻ ഇല്ല.. അതാണ് സത്യം.. അത് മാത്രം 😢😢😢😢" ഹൃദയം പൊട്ടി കരഞ്ഞവൾ .. അച്ഛന്റെ വാക്കുകൾ ഇപ്പോഴും ആ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.. ഹൃദയത്തിൽ പ്രിയപ്പെട്ടവന്റെ മുഖം നിറഞ്ഞു നിന്നു.. പതിയെ പതിയെ നേർത്ത നിഴലായി അത് മറഞ്ഞു കൊണ്ടേയിരുന്നു.. അപ്പോഴേക്കും തളർന്നു വീണിരുന്നു ശിവദ..  💖💖💖.................. തുടരും........

സ്വയം വരം : ഭാഗം 3

Share this story