സ്വയം വരം: ഭാഗം 5

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

ദിവസങ്ങൾ കടന്നു പോകുംതോറും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു ശിവദ.. പ്രവീണിന്റെ ഇടപഴകൽ അവളിൽ അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും ഒഴിഞ്ഞു മാറാൻ അവൾക്ക് കഴിഞ്ഞില്ല . സീതയുടെ സ്നേഹവും കരുതലും കാണുമ്പോൾ ആ അമ്മമനം നോവിക്കാനും അവൾക്ക് തോന്നിയില്ല... സ്വയം വേദനിച്ചുകൊണ്ട് മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി അവൾ ഓരോ ദിനവും തള്ളി നീക്കി ... രുദ്രൻ ഒരിക്കലും മായാത്ത നോവായി അവളിൽ ആവശേഷിക്കുമ്പോഴും ഒന്ന് അവൻ വിളിച്ചിരുന്നെങ്കിൽ എന്നവൾ വല്ലാതെ ആശിച്ചു ...

അങ്ങകലെ അവളുടെ ഓർമയിൽ അവനും ദിനങ്ങൾ തള്ളി നീക്കുമ്പോൾ പരസ്പരം മനസ്സ് തുറക്കാൻ ഉള്ള സാഹചര്യം വിധി അവർക്ക് നൽകിയില്ല.... പരീക്ഷണങ്ങളുടെ പുതിയ കളിക്കളത്തിൽ അവർക്ക് നേരെ എയ്യാൻ പോകുന്നത് കൊടും വിരഹത്തിന്റെ പുതിയ കൂരമ്പുകൾ ആയിരുന്നു .....  🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "രുദ്രാ.... " ബാൽക്കണിയിൽ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്ന രുദ്രനെ മാധവൻ പിറകിൽ നിന്നും വിളിച്ചതും അവൻ ഞെട്ടിക്കൊണ്ട് ചെയറിൽ നിന്നും എഴുനേറ്റ് മാധവനെ നോക്കി.. "എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.." ഗൗരവത്തോടെ മാധവൻ പറഞ്ഞതും രുദ്രൻ എന്തെന്ന അർത്ഥത്തിൽ അച്ഛനെ നോക്കി..

"നാളെ നീ തറവാട്ടിലോട്ട് ഒന്ന് പോണം... ചന്ദ്രൻ ടെറസിൽ നിന്ന് വീണു... ഹോസ്പിറ്റലിൽ ആണ്...അവിടെ ഓടിനടന്ന് കാര്യങ്ങൾ ചെയ്യാൻ ആൺപിള്ളേർ ഒന്നും ഇല്ലല്ലോ.... അതുകൊണ്ട് ഒരാഴ്ച നീ ഒന്ന് ഹോസ്പിറ്റലിൽ നിക്കണം... " മാധവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും രുദ്രൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി.. "അച്ഛന് പോകാൻ ഒക്കില്ലേ.. " എങ്ങോ നോക്കികൊണ്ട് രുദ്രൻ ചോദിച്ചതും മാധവൻ ദേഷ്യത്തോടെ അവനെ നോക്കി.. "എനിക്ക് പറ്റുമായിരുന്നെങ്കിൽ നിന്നോട് പറയില്ലായിരുന്നു ... അത് എങ്ങനെയാണ് മറ്റുള്ളവരുടെ വേദന അറിഞ്ഞിട്ടു വേണ്ടേ നിനക്ക്... ഒന്നുമില്ലേലും നിന്നെ കുറേ എടുത്തു നടന്നിട്ടുള്ളതല്ലേ...

അച്ഛൻ ആയ എന്നേക്കാൾ ചെറിയച്ഛൻ ആയ അവനോടായിരുന്നല്ലോ നിനക്ക് പ്രിയം.. ഇപ്പൊ അതിന്റെ ഒരു നേരിയ അംശം എങ്കിലും ബാക്കി ഉണ്ടെങ്കിൽ നീ നാളെ പോകാൻ നോക്ക്.. " അത്രയും പറഞ്ഞുകൊണ്ട് രുദ്രന്റെ മറുപടിക്ക് കാക്കാതെ മാധവൻ താഴേക്ക് പോയി.. രുദ്രൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു... "അവളെ കാണാതെ എങ്ങനെ ഒരാഴ്ച പിടിച്ചു നിൽക്കും ☹️☹️☹️..പക്ഷേ അച്ഛന്റെ വാക്ക് ധിക്കരിക്കാൻ വയ്യ .. അവൾ പോയതിൽ പിന്നെ ഇന്നാദ്യം ആയാണ് അച്ഛൻ ഒരു കാര്യത്തിനായി പോലും തന്നോട് സംസാരിക്കുന്നത്... അച്ഛൻ പറഞ്ഞത് പോലെ അച്ഛനെക്കാൾ തനിക്ക് പ്രിയപ്പെട്ടതാണ് അച്ഛന്റെ അനിയൻ ആയ ചന്ദ്രൻ ചെറിയച്ഛൻ...

പാവത്തിന് വയ്യാതിരിക്കുമ്പോൾ പോകാതിരിക്കാൻ ആവില്ല... അവളെ പിരിയുന്നത് നോവാണെങ്കിൽ പോലും ഒരാഴ്ച ആ വേദന സഹിച്ചേ ഒക്കു..... " ബെഡിൽ കിടന്നു കൊണ്ട് രുദ്രൻ ഓരോന്നും ചിന്തിച്ചു കൂട്ടി.. ഒടുവിൽ നാളെ ഹോസ്പിറ്റലിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്തുവച്ചു... ശേഷം ഹോസ്പിറ്റലിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു... ടേബിളിൽ വച്ച മൊബൈൽ വീണ്ടും കൈയിൽ എടുത്തുകൊണ്ട് ഗാലറിയിലെ ശിവദയുടെ ഫോട്ടോയിൽ ചുണ്ട് ചേർത്തു രുദ്രൻ . അത്രമേൽ പ്രണയത്തോടെ അത്രമേൽ കരുതലോടെ... 😘😘 "നോവ് മാത്രം ആണ് കാലം നമുക്ക് സമ്മാനിച്ചത്... പക്ഷേ ആ നോവിന്റെ അവസാനം നമുക്കായി ഒരു വെട്ടം വിരിയാതിരിക്കില്ല...

നിന്നിലെ എന്നെ ഇല്ലാതാക്കാൻ അവയ്ക്ക് കഴിയില്ലായിരിക്കാം.. കാത്തിരിക്കണം കാലമേറെ താണ്ടേണ്ട, എന്നോട് നീ ചേരാൻ ഇനി കുറച്ച് നാൾ കൂടെ... " ആ ഫോട്ടോ നെഞ്ചോട് ചേർത്തുകൊണ്ട് രുദ്രൻ നിദ്രയെ പുൽകി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് തന്നെ രുദ്രൻ കോളേജിൽ ഒരാഴ്ച ലീവ് പറഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ പോയി... ശിവദ അവനെ തിരയുമെങ്കിലും കാണാൻ കഴിഞ്ഞില്ല.. ഒടുവിൽ ശ്രുതി വഴി അവൾ അറിഞ്ഞു രുദ്രൻ ഒരാഴ്ച ലീവ് ആണെന്ന്... "കാത്തിരിപ്പിന് അർത്ഥം ഇല്ലെന്ന് കാലം തെളിയിക്കുകയാണല്ലോ രുദ്രേട്ട.... ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം നിങ്ങൾ എന്നിൽ നിന്നും അകലും പോലെ.. മറ്റൊരുവന്റെ താലിക്ക് മുന്നിൽ കഴുത്തു നീട്ടിക്കൊടുക്കും മുൻപ് ഒരുവാക്ക് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ അതിന് പോലും ഒരവസരം തന്നില്ല നിങ്ങൾ...".

കഴുത്തിലെ താലിയിൽ പിടിമുറുകുമ്പോൾ കണ്ണുകൾ ചാലിട്ടൊഴുകിയിരുന്നു ആ പാവം പെണ്ണിന്റെ... രുദ്രനില്ലാത്തതുകൊണ്ട് ശിവദയ്ക്ക് ഒന്നിനും ഒരു താല്പര്യം തോന്നിയില്ല... ഈവെനിംഗ് പ്രവീണിന്റെ കൂടെ വീട്ടിലേക്ക് പോകുമ്പോൾ പതിവ് പോലെ ഇരുവരും മൗനം പൂണ്ടിരുന്നു.... എല്ലാം അവനോട് പറയണം എന്ന് തോന്നി ശിവദയ്ക്ക്... തന്നിലെ പ്രണയം അത് രുദ്രൻ മാത്രം ആണ്... അവന്റെ താലിക്കപ്പുറം മറ്റൊരുവന്റെ പതിയാവാൻ അവൾക്ക് കഴിയില്ലെന്ന് പറയാൻ നന്ദയുടെ ഉള്ളം വെമ്പി... പക്ഷേ മിററിൽ കൂടി തന്റെ നേർക്ക് നീളുന്ന പ്രവീണിന്റെ പ്രണയപൂർവമുള്ള നോട്ടം അവളെ തളർത്തി.. വാക്കുകൾ എല്ലാം തൊണ്ട കുഴിയിൽ തങ്ങി നിന്നു...

കണ്ണുകൾ മാത്രം നിറഞ്ഞു വന്നു... "എടോ താൻ ഇറങ്ങുന്നില്ല... വീട് എത്തി.. " പ്രവീൺ വിളിച്ചപ്പോൾ ആണ് ശിവദ ചിന്തകളിൽ നിന്നും ഉണർന്നത്... അവൾ വേഗം തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി... പ്രവീൺ അവളെ ഒന്ന് നോക്കി കൊണ്ട് അവൾക്ക് പിറകെ നടന്നു... വീടിനകത്തേക്ക് കടന്നതും കണ്ടു അച്ഛനും സീതചേച്ചിയും കൂടെ സംസാരിച്ചിരിക്കുന്നത്... "ആ രണ്ട് പേരും എത്തിയോ.. " അകത്തേക്ക് കയറി വന്ന നന്ദയെയും പ്രവീണിനെയും നോക്കികൊണ്ട് സീത ചോദിച്ചതും ഇരുവരും ഒന്ന് ചിരിച്ചുകൊണ്ട് ആ റൂമിലേക്ക് കയറി നിന്നു... "എന്തായാലും രണ്ട് പേരോടും ഒരു സന്തോഷവാർത്ത പറയാൻ ഉണ്ട്... ഞാൻ ഇന്ന് ജ്യോൽസ്യനെ കാണാൻ പോയിരുന്നു..

മറ്റന്നാൾ ചെറിയൊരു ചടങ്ങോട് കൂടി നിങ്ങളുടെ മോതിരം മാറ്റൽ നടത്താം എന്ന് തീരുമാനിച്ചു....അധികം ആരും ഇല്ല നമ്മൾ രണ്ട് വീട്ടുകാരും പിന്നെ ഞങ്ങളുടെ കുറച്ചു റിലേറ്റീവ്സ്സും മാത്രം ഉള്ള ചെറിയൊരു ഫങ്ക്ഷൻ... " സീത ഇരുവരെയും നോക്കി പറഞ്ഞതും പ്രവീണിന്റെ മുഖം സന്തോഷത്താൽ വിടർന്നു.. എന്നാൽ നന്ദയുടെ ഉള്ളം നീറുകയായിരുന്നു... എല്ലാവരും തന്നെയാണ് നോക്കുന്നതെന്നറിഞ്ഞതും അവൾ കൃത്രിമമായ ഒരു പുഞ്ചിരി എല്ലാവർക്കും സമ്മാനിച്ചു.. "ഞാൻ എന്നാ ഒന്ന് ഫ്രഷ് ആയിട്ട് വരാം... " ഇനി അവിടെ നിന്നാൽ താൻ കരയും എന്നുറപ്പുള്ളത് കൊണ്ട് ശിവദ അതും പറഞ്ഞു റൂമിലേക്ക് പോയി.. അവൾ പോകുന്നതും നോക്കി പ്രവീൺ വെളിയിലേക്ക് ഇറങ്ങി..

"സുധാകരേട്ടൻ പേടിക്കേണ്ട എല്ലാം ഞങ്ങൾ നോക്കിക്കോളാം.. നന്ദ മോളെ ഞങ്ങൾക്ക് തന്നാൽ മാത്രം മതി.. സ്വന്തം മോളെ പോലെ ഞാൻ നോക്കിക്കോളാം അവളെ... അപ്പൊ ഞാൻ ഇറങ്ങുവാ.. " ബെഡിൽ കിടക്കുന്ന സുധാകരനോട് അത്രയും പറഞ്ഞുകൊണ്ട് സീത അവരുടെ വീട്ടിലേക്ക് പോയി.. ആ പിതാവിന്റെ ഉള്ളം അപ്പോഴും ആനന്ദത്താൽ നിറയുകയായിരുന്നു... ഉരുകി തീരുന്ന തന്റെ മകളുടെ ഉള്ളം അറിയാതെ.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 റൂമിൽ വന്നതും ബെഡിൽ കിടന്നു കൊണ്ട് പൊട്ടി കരഞ്ഞു ശിവദ...ആ പെണ്ണിന് അതിന് മാത്രമേ കഴിയുമായിരുന്നുള്ളൂ... സ്വയം വെറുപ്പ് തോന്നി... തന്റെ വിധിയെ ഓർത്തവൾ ആർത്തു കരഞ്ഞു... എത്രയൊക്കെ വേദനിപ്പിച്ചിട്ടും രുദ്രന് വേണ്ടി വാശിപിടിക്കുന്ന അവളുടെ ഹൃദയം അവൾക്ക് തന്നെ അത്ഭുതം ആയി തോന്നി... അവന് വേണ്ടി ഉള്ളം വെമ്പുന്നു...

കണ്ണുകൾ അവനെ തേടുന്നു... "ഇല്ല തനിക്ക് ഇതിന് കഴിയില്ല.. രുദ്രേട്ടൻ മതി... ആ വീട്ടിലെ ഒരു വേലക്കാരി ആയി എങ്കിലും തന്നെ കണ്ടാൽ മതി. കൂടുതൽ ഒന്നും വേണ്ട.. ഒരു നോട്ടം പോലും... പക്ഷേ മറ്റൊരാൾക്ക്‌ മുന്നിൽ കഴുത്തു നീട്ടാൻ വയ്യ.. നോവുന്നു ഈ പെണ്ണിന്...... ഹൃദയം നുറുങ്ങുന്നു... എനിക്ക്... എനിക്ക് മറ്റൊരാളെ പ്രണയിക്കാൻ വയ്യ.. ഉള്ളിൽ നിങ്ങൾ മാത്രമേ ഉള്ളു രുദ്രേട്ട... ഈ പെണ്ണിനോട് ഒരിത്തിരി ഇഷ്ട്ടം പോലും തോന്നുന്നില്ലേ...സഹതാപം പോലും ഇല്ലേ എന്നോട്... നോവിക്കാൻ മാത്രം എങ്ങനെ കഴിയുന്നു... " എന്തൊക്കെയോ പതം പറഞ്ഞവൾ കരഞ്ഞു... കഴുത്തിലെ താലിയിൽ വാശിയോടെ ചുണ്ട് ചേർക്കുമ്പോൾ അകലെ രുദ്രനും അവളുടെ ഓർമയിൽ ആയിരുന്നു...

കൈയിൽ എന്നോ അവൾ അണിയിച്ച ശിവദ എന്ന് പേരുകൊത്തിയ മോതിരത്തിൽ അവൻ ചുണ്ട് ചേർത്തു... ഹൃദയങ്ങൾ തമ്മിൽ വല്ലാതെ അടുക്കുമ്പോഴും അതറിയാതെ ശരീരം കൊണ്ടകലുകയായിരുന്നു ഇരുവരും.. തന്റെ പ്രിയപ്പെട്ടവൾ മറ്റൊരാളുടെ സ്വന്തം ആകാൻ പോകുന്നത് അറിയാതെ അവൻ അവളുടെ ഓർമ്മകളെ നെഞ്ചേറ്റി കൊണ്ട് ചെയറിൽ ചാരിയിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി.. ഇന്നാണ് ശിവദയും പ്രവീണും തമ്മിലുള്ള എൻഗേജ്മെന്റ്... അധികം ആരും തന്നെ ഉണ്ടായിരുന്നില്ല.. അവർ ഇരു വീട്ടുകാരും പിന്നെ പ്രവീണിന്റെ കുറച്ചു റിലേറ്റീവ്സ്സും മാത്രം..

ആ വീട് മുഴുവൻ സന്തോഷം കൊണ്ട് നിറഞ്ഞാടുമ്പോൾ ശിവദയുടെ ഉള്ളം മാത്രം മരണവീട് പോലെ അലറി കരഞ്ഞു... എല്ലാവരുടെയും നിർദേശങ്ങൾക്കനുസരിച് ചലിക്കുന്ന പാവമാത്രം ആയിരുന്നു അവൾ... സമയം ആയപ്പോൾ പ്രവീണും ശിവദയും കൂടെ സുധാകരന്റെ അനുഗ്രഹം വാങ്ങി സ്റ്റേജിൽ കയറി നിന്നു... മുഹൂർത്തം ആയതും പ്രവീണും ശിവദയും പരസ്പരം മോതിരം അണിയിച്ചു... പ്രവീൺ എന്ന് പേരുകൊത്തിയ മോതിരം തന്റെ വിരലിൽ അണിഞ്ഞതും ശരീരം ആകെ പൊള്ളും പോലെ തോന്നി ശിവദയ്ക്ക്... എല്ലാം ഇട്ടെറിഞ്ഞു അവിടുന്ന് ഓടിപോയാലോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചവൾ.. പക്ഷേ അച്ഛന്റെ മുഖത്തെ പുഞ്ചിരി അവളെ അതിൽ നിന്നും പിറകോട്ടു വലിച്ചു.....സാരിക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ച രുദ്രൻ അണിയിച്ച താലി ഹൃദയത്തെ കുത്തിനോവിക്കുന്നുണ്ട്....

ഹൃദയത്തിൽ രക്തം പൊടിയുമ്പോഴും പുറമെ പുഞ്ചിരിയോടെ നിന്നാപ്പെണ്ണ്... ഫോട്ടോഷൂട്ടിനിടെ പ്രവീൺ അവളെ ചേർത്തുപിടിക്കുമ്പോൾ സ്വയം ഇല്ലാതെ ആകും പോലെ തോന്നി ശിവദയ്ക്ക്... ആകെ ഒരു അസ്വസ്ഥത.. രുദ്രന്റെ ചേർത്തുപിടിക്കലുകൾ സമ്മാനിച്ച മധുരം പ്രവീണിൽ നിന്നും കയ്പ്പ് നല്കുന്നു... മനസ്സിൽ അപ്പോഴും അവൻ മാത്രം... തന്നെ അറിയാതെ പോയവൻ മനസ്സ് വീണ്ടും വീണ്ടും അവന്റെ ഓർമകളിൽ പോയൊളിക്കുന്നു.. കണ്ണുകൾ കാതുകൾ ഒക്കെ അവന്റെ രൂപങ്ങളിലും ശബ്ദങ്ങളിലും കുരുങ്ങി കിടന്നു..... ആ വീടിനുള്ളിലെ ബഹളം ആ പെണ്ണിനെ ഒത്തിരി തളർത്തി... പ്രവീണിന്റെ സാനിധ്യം അവളുടെ ശരീരത്തെ പോലെ മനസിനെയും പൊള്ളിച്ചുകൊണ്ടിരുന്നു . സമയം കടന്നു പോയതും വീട്ടിനുള്ളിലെ ആൾക്കൂട്ടം കുറഞ്ഞു വന്നു ചടങ് കഴിഞ്ഞതും എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.....

പ്രവീണും വീട്ടുകാരും കൂടെ പോയതോടെ അവിടെ ശിവദയും അച്ഛനും മാത്രം ബാക്കിയായി... "അച്ഛന് സന്തോഷം ആയി മോളെ.. ഇനി നിന്റെ കല്യാണം കൂടെ കണ്ട മതി.. പ്രവീണിന് നിന്നെ കൈ പിടിച്ചുകൊടുത്താൽ അച്ഛന് സമാധാനം ആയി കണ്ണടയ്ക്കാം.. " ബെഡിൽ തന്റെ അരികിൽ ഇരിക്കുന്ന ശിവദയുടെ തലയിൽ തഴുകികൊണ്ട് ആ പിതാവ് പറഞ്ഞതും ശിവദ നിറമിഴിയാലെ ആ അച്ഛന്റെ വാക്കുകൾ വിലക്കി... കുറച്ച് നേരം ആ നെഞ്ചോട് ചേർന്നുകൊണ്ടിരുന്നവൾ... അച്ഛൻ മയങ്ങി എന്ന് തോന്നിയതും അവൾ സ്വന്തം റൂമിലേക്ക് പോയി.. കതക് അടച്ചു കുറച്ച് നേരം ബെഡിൽ ഇരുന്നു.. കഴുത്തിലെ രുദ്രൻ എന്നെഴുതിയ താലിയിലും വലം കൈയിലെ മോതിരവിരലിൽ ഉള്ള പ്രവീൺ എന്ന് പേരുകൊത്തിയ മോതിരത്തിലേക്കും അവൾ മാറി മാറി നോക്കി.. ഏതിന് മൂല്യം കൊടുക്കണം എന്ന് അവൾക്ക് മനസിലായില്ല...

ഒന്ന് തനിക്ക് പ്രിയപ്പെട്ടവൻ... മറ്റവന് താൻ പ്രിയപ്പെട്ടവളും.. തന്റെ ഉള്ളിൽ അപ്പോഴും ആരെ പ്രതിഷ്ഠിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം അവളിൽ ഇല്ലായിരുന്നു... "വയ്യ രുദ്രേട്ട നിങ്ങളെ മറക്കാൻ.. മറ്റൊരാൾക്ക്‌ പ്രതീക്ഷ കൂടെ കൊടുത്തിരിക്കുവാ ഇപ്പൊ ഞാൻ... എന്ത് വേണം എന്നറിയില്ല.. അച്ഛന്റെ സന്തോഷത്തിന് വേണ്ടി.. വിഡ്ഢി വേഷം കെട്ടുവാ ഈ പെണ്ണ്..... ഈ താലിയോ അതോ ഈ മോതിരവോ... ഏത് വേണം ഈ പെണ്ണ് ഊരി മാറ്റാൻ... ഇവയിൽ ഒന്ന് മാത്രമേ ഇനി എനിക്ക് സ്വീകരിക്കാൻ പറ്റു... ഓരേ സമയം രണ്ട് പുരുഷന്മാരുടെ സാനിധ്യം പേറാൻ വയ്യ.. മനസ്സ് നിങ്ങൾക്കൊപ്പം ആണ്... പക്ഷേ വിധി അതെന്നെ മറ്റൊരാൾക്കൊപ്പം ചേർക്കുന്നു..

ഇനിയും പരീക്ഷിച്ചു കഴിഞ്ഞില്ലേ കാലമേ... 😭😭ഇങ്ങനെ നോവിക്കാൻ മാത്രം എന്ത് തെറ്റ് ചെയ്തു ഞാൻ... " ബെഡിൽ കിടന്നു കരഞ്ഞുകൊണ്ടവൾ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു... കരഞ്ഞുവീർത്ത കൺപോളകൾ പോലും ആ പെണ്ണിലെ നോവ് എടുത്തുകാട്ടി.. എന്നാൽ ദൂരെ ഇതൊന്നും അറിയാതെ കഴിയുകയായിരുന്നു രുദ്രൻ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൈയിലെ മോതിരത്തിൽ പ്രണയത്തോടെ ചുണ്ട് ചേർക്കുമ്പോൾ പ്രവീണിന്റെ ഉള്ളം മുഴുവൻ നന്ദയായിരുന്നു... ഒത്തിരി ആഗ്രഹിച്ചത് സ്വന്തം ആകാൻ പോകുന്നു എന്നോർക്കും തോറും അവനിൽ എന്തെന്നില്ലാത്ത സന്തോഷം വന്നു നിറയും പോലെ...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് ഒരു ആശ്വാസത്തിനായി നന്ദ ക്ഷേത്രത്തിലേക്ക് പോയി.. ശ്രീകോവിലിന് മുന്നിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോഴും ഉള്ളം മുഴുവൻ അവളുടെ രുദ്രേട്ടൻ മാത്രം ആയിരുന്നു..... "മോളെ ശിവാ..... " ആരോ തന്റെ തോളിൽ തട്ടി വിളിക്കുന്നത് കേട്ടപ്പോൾ ആണ് നന്ദ തന്റെ മിഴികൾ തുറന്നത്... മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന സുമിത്രയെ കണ്ടതും നന്ദ ഞെട്ടിക്കൊണ്ട് അവരെ നോക്കി.. "അമ്മേ... " ഇടറിയ ശബ്ദത്തോടെ അവൾ വിളിച്ചതും സുമിത്ര അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു... "മോൾ എപ്പോ വന്നു നാട്ടിൽ... അച്ഛൻ എവിടെ.. " ശിവദയെ നെഞ്ചിൽ നിന്നും മാറ്റി കൊണ്ട് സുമിത്ര തിരക്കി...

"അച്ഛൻ വീട്ടിൽ ഉണ്ട് പഴയതുപോലെ തന്നെ.. അരയ്ക്ക് താഴോട്ട് തളർന്നിട്ട്... അമ്മയുറങ്ങുന്ന മണ്ണ് വിട്ട് ഒത്തിരി കാലം നിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ഇവിടേക്ക് തന്നെ മടങ്ങി വന്നു.. " സുമിത്രയെ നോക്കികൊണ്ട് ശിവദ പറഞ്ഞതും ആ അമ്മ അവളെയും കൊണ്ട് ക്ഷേത്രത്തിന് വെളിയിലേക്ക് വന്നു.. "മോൾക്ക് സുഖം അല്ലെ... എന്റെ മോൻ കാരണം ആണ് മോൾക്ക് ഈ അവസ്ഥ വന്നതെന്ന് അറിയാം... മാപ്പ് പറയാൻ കൂടി ഈ അമ്മയ്ക്ക് കഴിയുന്നില്ല... എന്റെ മോളെ കാണാൻ അമ്മ ഒത്തിരി കൊതിച്ചിട്ടുണ്ട് പക്ഷേ ഒരിക്കലും കരുതിയതല്ല ഇങ്ങനെ ഒരു കൂടി കാഴ്ച.. രുദ്രൻ അറിഞ്ഞ എന്താകും എന്ന് അമ്മയിക്കറിയില്ല.. നിന്നെ എന്റെ മോൻ മനസിലാക്കാതെ പോയി.. "

ആ അമ്മ നിറക്കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു നിർത്തി.. "സാരല്യ... രുദ്രേട്ടൻ എന്നെ കണ്ടിട്ടുണ്ട്... രുദ്രേട്ടന്റെ കോളേജിൽ ആണ് ഞാൻ പഠിക്കുന്നെ...സെയിം ഡിപ്പാർട്മെന്റ്... എന്റെ സാർ ആണ് രുദ്രേട്ടൻ ഇപ്പൊ.. ഒന്നും പറഞ്ഞില്ലേ അമ്മയോട്.. " അവൾ പ്രതീക്ഷയോടെ ചോദിച്ചതും ആ അമ്മ ഇല്ലെന്ന് തലയാട്ടി.. അത് അവളിൽ നോവ് സമ്മാനിച്ചു.. അല്ലേലും പറയാൻ മാത്രം ആരും അല്ലല്ലോ താൻ എന്നോർക്കവേ അവളുടെ മിഴിയിൽ നീർമണികൾ ഉരുണ്ടു കൂടി.. പിന്നെ ഇരുവരും ഓരോന്നും പറഞ്ഞും വിവരങ്ങൾ അന്വേഷിച്ചും സംസാരിച്ചുകൊണ്ടിരുന്നു.. ഇതുവരെ നടന്നതൊക്കെ അവൾ പറയുമ്പോൾ ആ അമ്മയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു...

രുദ്രനെ കുറിച്ച് പറയുമ്പോഴും അവന്റെ കാര്യങ്ങൾ ചോദിച്ചറിയുമ്പോഴും ആ പെണ്ണിൽ ഉണ്ടാകുന്ന വെട്ടം ആ അമ്മയുടെ ഉള്ളം നോവിച്ചു കൊണ്ടിരുന്നു.. തന്റെ മകന്റെ ഭാഗ്യക്കേട് ഓർത്താ മനം നീറി.. "മോൾ ഇവിടെ നിക്കുകയായിരുന്നു... ഞാൻ അവിടെ ഒക്കെ നോക്കി.. പ്രാർത്ഥന കഴിഞ്ഞെങ്കിൽ നമുക്ക് വീട്ടിലേക്ക് പോകാം.." സീത അവർക്കിടയിലേക്ക് കയറി വന്നുകൊണ്ട് പറഞ്ഞതും സുമിത്ര സംശയത്തോടെ അവരെ നോക്കി.. "അല്ല ഇതാരാ മോളെ.. ഇതിന് മുൻപ് കണ്ടിട്ടില്ലാലോ.. " സീത ശിവദയോടായി ചോദിച്ചു.. "അത് ഇതെന്റെ ഒരു റിലേറ്റീവ് ആണ്.. എനിക്ക് അമ്മയെപോലെയാണ്.. " ശിവദ പെട്ടെന്ന് പറഞ്ഞതും സീത സുമിത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

"അല്ല ഇതാരാ മോളെ.. " സുമിത്ര ശിവദയോട് ചോദിച്ചതും സീത ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശിവദയെ ചേർത്തുപിടിച്ചു.. "ഞാൻ ഇവരുടെ അയല്പക്കം ആണ്... അതും അല്ല എന്റെ മോൻ വിവാഹം ചെയ്യാൻ പോണത് ഈ നന്ദ മോളെയാണ്... ഇന്നലെ ഇവരുടെ എൻഗേജ്മെന്റ് ആയിരുന്നു.. " സീത പറഞ്ഞതും സുമിത്ര ഞെട്ടിക്കൊണ്ട് അവരെ ഇരുവരെയും നോക്കി.. ആ അമ്മയുടെ കണ്ണിലെ നനവ് ശിവദയുടെ മനസ്സിൽ നോവായി മാറി... "എന്നാൽ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ.. അവിടെ മോളുടെ അച്ഛൻ തനിച്ചേ ഉള്ളു.. " സീത അതും പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.... അപ്പോഴേക്കും സുമിത്ര ശിവദയെ തന്നോട് ചേർത്തുപിടിച്ചു... "അച്ഛന്റെ ഇഷ്ട്ടത്തിന് വേണ്ടി ജീവിക്കുവാ അമ്മേ..

ഇപ്പൊ ശിവയ്ക്ക് അങ്ങനെ ഇഷ്ട്ടങ്ങൾ ഒന്നും ഇല്ല.. " വേദനയിൽ കലർന്ന പുഞ്ചിരിയോടെ ശിവദ പറഞ്ഞതും ആ അമ്മ അവളുടെ നെറുകിൽ ചുംബിച്ചു.. "എന്റെ മോൾക്ക് നല്ലതേ വരു. ഈശ്വരൻ എന്നും ഒരാൾക്ക് തന്നെ നോവ് സമ്മാനിക്കില്ല... എന്റെ മോന് യോഗം ഇല്ലാതെ പോയി..ഇപ്പൊ മോള് പോകാൻ നോക്ക് " സുമിത്ര പറഞ്ഞതും ശിവദ ആ അമ്മയെ ഒന്നുകൂടെ നോക്കിക്കൊണ്ട് സീതയ്ക്കൊപ്പം പോയി.. സീതയുടെ കൂടെ നടന്നുപോകുന്ന ശിവദയെ വേദനയോടെ നോക്കി നിന്നു സുമിത്ര.. തന്റെ മകന്റെ പെണ്ണായവൾ ആണെങ്കിലും തനിക്കു സ്വന്തം മകൾ തന്നെയായിരുന്നു...മകൻ തെറ്റ്കാരൻ ആണെങ്കിൽ പോലും അവൾ മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നു എന്ന് അറിയുമ്പോൾ ഉള്ളിൽ എവിടെയോ ചെറു നോവ് തങ്ങും പോലെ തോന്നി സുമിത്രയ്ക്ക്..മനസ്സിൽ ഈശ്വരനെ വിളിച്ചവർ ക്ഷേത്രത്തിനകത്തേക്ക് നടന്നു..അപ്പോഴും ശിവദയെ തന്റെ മകളായി തിരിച്ചുകിട്ടാൻ ആ അമ്മ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു...  💖💖💖.................. തുടരും........

സ്വയം വരം : ഭാഗം 4

Share this story