താലി 🥀: ഭാഗം 10

thali

എഴുത്തുകാരി: Crazy Girl

ശരീരത്തിലേൽക്കുന്ന കുളിർമയുള്ള കാറ്റ് അവളുടെ മനസ്സും തണുപ്പിച്ചു... പതിവിലും എന്തോ സന്തോഷം... ആദ്യമായി ആണ് കാശിയേട്ടനൊപ്പം ഇങ്ങനെ ഒരു നടത്തം ... മനസ്സ് ശാന്തമായി മിടിക്കുന്ന പോലെ... വല്ലാത്തൊരു സന്തോഷം പോലെ... "നിങ്ങള് ശെരിക്കും സ്പെഷ്യലാ... കാശിയേട്ടാ.... നിങ്ങടെ കൂടെ നടക്കുമ്പോൾ ഇത് വരെ തോന്നാത്ത... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു സന്തോഷം എന്നിൽ നിറയുന്നു...എന്തായിരിക്കും അങ്ങനെ " അവൾ തല ഉയർത്തി അവനെ നോക്കി... ഇപ്പോഴും കണ്ണുകൾ വിടർത്തി കൗതുകത്തോടെ ഓരോന്ന് നോക്കി കാണുന്ന തിരക്കിലായിരുന്നു... "വാവേ "പെട്ടെന്നവൻ അവളെ നോക്കി വിളിച്ചു.. "ഹ്മ്മ്മ് "അവൾ ഒന്ന് ഞെട്ടി പിന്നെ ചിരിയോടെ മൂളി "കാൽ വേദനിക്കുന്നു..."അവന് മടിയോടെ നിന്നു.. "ദേ കുറച്ചൂടെ... ഇപ്പൊ എത്തും " അവളെ നോക്കി മുഖം ചുളിച്ചു നില്കുന്നവനെ കയ്യും വലിച്ചവൾ മുന്നോട്ട് നടന്നു...

അവന്റെ മടി മാറ്റാൻ എന്ന പോൽ അവൾ ഓരോന്ന് ചൂണ്ടിയും ഓരോന്ന് പറഞ്ഞും അവനൊപ്പം നടന്നു... അവനും എന്തെല്ലാമ്മോ പറഞ്ഞു അവൾക്കൊപ്പം ചിരിച്ചു നടന്നു... ഇരുവരുടേം കാൽ വേദന മാറിയതോ അമ്പലം എത്താനായതോ ഒന്നും അറിഞ്ഞില്ലാ... പരസ്പരം സംസാരിച്ചു ചിരിച്ചും അമ്പല മുറ്റത് എത്തിയതും ഇരുവരുടെയും കണ്ണുകൾ വിടർന്നു... "ബജ്ജി " വൈശാലി ചുണ്ട് നനച്ചു പറഞ്ഞത് കേട്ട് അവനും അവളെ പോലെ ചുണ്ട് നനച്ചു അവിടേക്ക് കണ്ണ് നോക്കി... അമ്പലത്തിനു പുറത്ത് നിരത്തിയുള്ള പെട്ടി കടയിൽ ബജ്ജി കാണെ അവന്റെ കണ്ണു വിടർന്നു... "എന്താ ഒരു സൈഡ് വലി "അവൾ പിടിച്ച കൈകളിൽ സൈഡിലേക്ക് നീങ്ങുന്നത് കണ്ടു അവൾ തലചെരിച്ചു നോക്കി...

ആ കടയിലേക്ക് നടക്കുന്നവനെ കണ്ടു അവൾക് ചിരി വന്നു.. "കാശിയേട്ടാ... അമ്പലത്തിലേക്കാ വന്നത്... ഇങ്ങോട്ടാ "അവൾ അമ്പലം ചൂണ്ടി പറഞ്ഞു... "എനിക്ക് അത് വേണം വാവേ "അവന് ചുണ്ട് കോട്ടി... "ആദ്യം അമ്പലത്തിൽ പോയി തൊഴാം... എന്നിട്ട് നമുക്ക് ബജ്ജിയും വാങ്ങി കഴിച്ചോണ്ട് നടക്കാം... എന്തെ " "പറ്റിക്കോ "അവന് ചുണ്ട് പിളർത്തി.. "വാവ പറ്റിക്കുവോ..."അവൾ സങ്കടം വരുത്തി ചോദിച്ചു.. "വാവായല്ല അയാളെയാ പറഞ്ഞെ നമ്മള് വരുമ്പോളേക്കും തീർത്തലോ "അവളുടെ സങ്കടം കണ്ടവൻ മാറ്റി പറഞ്ഞത് കേട്ട് അവൾക് ചിരി പൊട്ടി... "കാശിയേട്ടന് തരാതെ അത് തീരില്ല.... വാ നമ്മക്ക് പോകാം..."അവൾ ചിരിയടക്കി പറഞ്ഞത് കേട്ട് അവൻ അനുസരണയോടെ തലയാട്ടി അവൾക്കൊപ്പം കൈകൾ കോർത്തു നടന്നു... ശ്രീകൃഷ്ണന് മുന്നിൽ കൈകൾ കൂപ്പി നിൽകുമ്പോൾ അവൾക്കും ഒന്നും തന്നെ ചോദിക്കാൻ ഇല്ലായിരുന്നു....

ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ കണ്ണുകൾ തുറന്നവൾ മുന്നിലെ വിഗ്രഹത്തിൽ നോക്കി മെല്ലെ തലചെരിച്ചു തൊട്ടടുത്തു നില്കുന്നവനെ നോക്കി... മുന്നോട്ട് കൈകൾ കൂപ്പി തലചെരിച്ചു തന്നെ നോക്കി നിൽക്കുന്ന കാശിയെ കാണെ അവൾ നെറ്റി ചുളിച്ചു... "മുന്നോട്ട് നോക്കി പ്രാർത്ഥിക്ക് കാശിയേട്ട "അവന്റെ തല നേരെ വെച്ചു കൊണ്ട് അവൾ കൈകൾ ഉയർത്തി അവന്റെ ഇരുക്കണ്ണുകളും തഴുകി അടച്ചു കൊടുത്തു... "എന്തേലും ആഗ്രഹം ഉണ്ടേൽ പ്രാർത്ഥിച്ചോ....കൃഷ്ണൻ തരും..."അവൾ അവന് ചെവികരുകിൽ പതിയെ മൊഴിഞ്ഞു... "എന്ത് പ്രാർത്ഥിച്ചാലും തരുമോ "അവന് കണ്ണുകൾ തുറക്കാതെ ചോദിക്കുന്നത് കേട്ട് അവൾ ചെറുചിരിയോടെ കണ്ണടച്ച് നില്കുന്നവന്റെ മുഖത്ത് ഉറ്റുനോക്കി മൂളി...

"ദൈവമെ ബജ്ജി തീരല്ലേ... എനിക്കും വാവക്കും കിട്ടണേ "അവന് ചോദിക്കുന്നത് കേൾക്കേ അവൾക് ചിരി പൊട്ടി പോയി... ചുറ്റും നിൽക്കുന്ന രണ്ട് മൂന്ന് ആൾകാർ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും കഷ്ടപ്പെട്ടവൾ ചിരിയടക്കി കണ്ണുകൾ തുടച്ചു... ചിരി അമിതമായാലും കണ്ണ് നിറയും... നെറ്റിയിൽ കുറി തൊട്ട് ഇരുവരും പടികൾ ഇറങ്ങി... പടികൾ ഇറങ്ങാൻ വല്ലാതെ ആവേഷമായിരുന്നു കാശിക്ക് ബജ്ജി തീർന്നുപോകുമോ എന്ന പേടിയാണ്... വൈശാലി ചിരിയോടെ അവനൊപ്പം നടന്നു... "വൈശാലി..." കടയിലേക്ക് നടക്കുമ്പോൾ ആണ് പരിചിതമായ ശബ്ദം കേട്ടവൾ ചുറ്റും പരതി... "കാശിയേട്ടാ ദേ മുത്തശ്ശി.."റോഡരികിൽ കാറിൽ ഇരിക്കുന്ന മുത്തശ്ശിയെ കണ്ടവൾ കാശിക്ക് ചൂണ്ടി കാണിച്ചു കൊടുത്തു... മുത്തശ്ശി കാറിൽ നിന്ന് ഇറങ്ങി അവർക്കടുത്തേക്ക് നടന്നു...

"അമ്പലത്തിൽ വരുന്നുണ്ടെങ്കിൽ രാവിലെ എന്നോട് പറയാമായിരുന്നില്ലേ മീറ്റിംഗിന് പോകുമ്പോൾ നിങ്ങളേം കൂട്ടുമായിരുന്നല്ലോ "മുത്തശ്ശി ഗൗരവമായി പറഞ്ഞു.. "സാരില്ല മുത്തശ്ശി നടന്നു വരാനും നല്ല സുഗമുണ്ടായിരുന്നു അല്ലെ കാശിയേട്ടാ "അവൾ കാശിയെ നോക്കി... "അതെ മുത്തശ്ശി പക്ഷെ കാൽ വേദനിച്ചു കാശിക്ക് "അവന് പറഞ്ഞത് മുത്തശ്ശി ഒന്ന് ചിരിച്ചു... "എന്നാൽ കാറിൽ കയറിക്കോ എനി വീട്ടിലേക്കാ.. ഞാൻ ആ കണാരനോട് ഒന്ന് സംസാരിച്ചിട്ട് വരാം " കലിപ്പാട്ടവും മറ്റും വിൽക്കുന്ന കുറച്ചു ദൂരെയുള്ള കടയിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു "മുത്തശ്ശി ഞങ്ങൾ ബജ്ജി വാങ്ങുവാ "കാശി ഉത്സാഹത്തോടെ പറഞ്ഞു.. "ബജ്ജിയോ "മുത്തശ്ശി നെറ്റി ചുളിച്ചു "ആ ദേ അവിടുന്ന് "അവന് പറഞ്ഞത് കേട്ട് മുത്തശ്ശി അവിടേക്ക് നോക്കി... "വേണ്ടാ വേണ്ടാ.. അവിടെ നിന്നൊന്നും വാങ്ങണ്ടാ... എത്ര പഴക്കമുള്ള എണ്ണയാണെന്ന് ആർക്കറിയാം...

മുളക് ബജ്ജിയാക്കാനുള്ള സാധനം വാങ്ങിയാൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാം "മുത്തശ്ശി പറഞ്ഞത് കേട്ട് കാശിയുടെ "അല്ലാ മുത്തശ്ശി നല്ലതാ ഞാൻ കഴിക്കാറുള്ളതാ "കാശിയുടെ മുഗം കണ്ടു വൈശാലി മുത്തശ്ശിയെ നോക്കി പറഞ്ഞു.. "അതാണ്‌... അതും ഇതുമൊക്കെ പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നത് കൊണ്ടാ ഒരു പനി വന്നാൽ തളർന്നു വീഴുന്നെ... അവിടെ നിന്നു ഒന്നും വാങ്ങണ്ടാ രണ്ടും ചെന്ന് കാറിൽ കയർ "മുത്തശ്ശി കടുപ്പിച്ചു പറഞ്ഞതും ഇരുവരുടേം ചുണ്ട് പിളർന്നു വന്നു... "മുത്തശ്ശി " കണാരെട്ടന്റെ കടയിലേക്ക് നടക്കാൻ തുനിഞ്ഞ മുതശ്ശിയെ വൈശാലി വിളിച്ചത് കേട്ട് മുത്തശ്ശി ഒന്ന് നിന്നു... "ദേ കാശിയേട്ടനും വരുന്നെന്ന് "ബജ്ജി കടയിൽ നോക്കി നഗം കടിക്കുന്ന കാശിയെ ചൂണ്ടി വൈശാലി പറഞ്ഞു... കാശി അവളെ നോക്കി... "ഞാൻ പോണില്ല "അവന് അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു "അങ്ങനെ പറയല്ലേ കാശിയേട്ടാ...

വേം മുത്തശ്ശിടെ ഒപ്പം പോയിക്കോ അവിടെ ചെന്ന് വാവക്ക് വള വാങ്ങിച്ചു താ "അവനെ നോക്കിയവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. "എന്നാ വാവേം വാ "അവന് വിളിച്ചു... "ഏയ് ഞാനില്ല എനിക്ക് കാൽ വേദനിക്കുന്നു ഞാൻ കാറിൽ ഇരിക്കാം..." അവൾ പറഞ്ഞത് കേട്ട് അവന് മടിയോടെ നോക്കി... "പാവല്ലേ ഞാൻ "ചുണ്ട് പിളർത്തി സങ്കടത്തോടെ വൈശാലി പറഞ്ഞു.. "വാവ കരയണ്ടാ ഞാൻ വള വാങ്ങി തരാവെ "അവളുടെ സങ്കടം കണ്ടവൻ വേഗം പറഞ്ഞു... "കാശി വരുന്നുണ്ടേൽ വാ മോനെ "മുത്തശ്ശി വിളിച്ചത് കേട്ട് വൈശാലി വേഗം അവനെ മുന്നിലേക്ക് അയച്ചു... അവന് അവളോട് റ്റാറ്റായും പറഞ്ഞു മുത്തശ്ശിക്ക് ഒപ്പം നടന്നു... അവൾ അവരെ തന്നെ നോക്കി കാറിനരികിലും കാലുകൾ ചലിപ്പിച്ചു... അവർ കടയിലേക്ക് കയറിയതും ശരവേഗം അവൾ ബജ്ജി കടയിലേക്ക് ഓടി... "ചേട്ടാ രണ്ട് ബജ്ജി "പുറത്ത് നിന്ന് വിളിച്ചു പറഞ്ഞവൾ കാണാരെട്ടന്റെ കടയിലേക്ക് നോക്കി...

"ഒന്ന് വേഗം ചേട്ടാ "അവൾക് നിക്കപ്പൊറുതി ഇല്ലാതായി....അവളുടെ കണ്ണുകൾ കാണാരെട്ടന്റെ കടയിൽ തന്നെ ഉറപ്പിച്ചു വെച്ചു... അവർ ഇറങ്ങി വരുന്നതിനു മുന്നേ കാറിൽ കയറി ഇരിക്കണം.. അവൾ ഓർത്തു.. "ഇന്നാ മോളെ.."അവർ അവൾക് നേരെ ബജ്ജി പൊതിഞ്ഞു നീട്ടി... "എത്രയാ ചേട്ടാ " "ഒന്നിന് പതിനഞ്ചു " പേഴ്സ് അധികം എടുക്കാറില്ല... അത്യാവശ്യം പണം മൊബൈൽ കവറിനുള്ളിൽ കയറ്റി വെക്കും.... അവൾ വേഗം കവറിൽ നിന്ന് മൊബൈൽ എടുത്ത് രണ്ട് ഇരുപത്തിന്റെ നോട്ട് എടുത്തു നീട്ടി മൊബൈൽ കവറിലിട്ടു... അപ്പോഴും കണ്ണുകൾ ദൂരേക്ക് നോക്കി കൊണ്ടിരുന്നു... "ഓക്കേ ചേട്ടാ "അവൾ വേഗം പൊതി വാങ്ങി ഓടി.. "മോളെ ബാക്കി പത്ത് വേണ്ടേ " "വേണ്ട അത് ചേട്ടൻ വെച്ചോ "അയാൾ പറഞ്ഞത് കേട്ട് അവൾ പറഞ്ഞു കൊണ്ട് വേഗം ഓടി കാറിൽ കയറി ഗ്ലാസ്‌ തുറന്നു...

വേഗം പൊതി ഇടുപ്പിനിടയിൽ സാരിയുടെ പിൻ അഴിച്ചു അവിടേം ഇറുക്കി വെച്ചു അതിനു മേലേ സാരി പൊതിഞ്ഞുകൊണ്ട് പിൻ ചെയ്ത് ഇറുക്കി വെച്ചു...അതിന്റെ മണം കാറിനുള്ളിൽ തങ്ങരുത് എന്ന് കരുതിയവൾ കൈകൾ കൊണ്ട് വീശിയിരുന്നു... "എന്താ വൈശാലി "കുറച്ചു കഴിഞ്ഞതും മുത്തശ്ശിയുടെ ശബ്ദം കേട്ടവൾ ഞെട്ടി... "ഏയ് ഒരു പ്രാണി മുത്തശ്ശി "അവൾ കൈകൾ നേരെ വെച്ചു ഇരുന്നു... മുത്തശ്ശി ഡ്രൈവിംഗ് സീറ്റിലും കാശി കൊ സീറ്റിലും കയറി ഇരുന്നു... അവൾ മൂക് വലിച്ചു മണമുണ്ടോ നോക്കി... ഒന്നും മണക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയതും അവൾ പുറത്തേക്ക് കണ്ണിട്ടിരുന്നു... "വാവേ വള വേണ്ടേ "കാശി പുറകിലേക്ക് നോക്കി.. "കാശിയേട്ടൻ പിടിച്ചോ വീട്ടിൽ എത്തിയിട്ട് തന്ന മതി "അവൾ അവനെ നോക്കി പറഞ്ഞു...

"മ്മ്ഹ്ഹ്... ബജ്ജി മണക്കുന്നല്ലോ... ഹായ്ഷ്... നല്ല മണം " കണ്ണടച്ച് നാസികയിൽ ബജ്ജിയുടെ സ്മെല്ല് ആവാഹിച്ചു കയറ്റുന്ന കാശിയെ കണ്ടു അവൾ മുത്തശ്ശിയെ ഒന്ന് എറിഞ്ഞു നോക്കി... ഇല്ലാ ഡ്രൈവിംഗ് ആണ് ശ്രെദ്ധ എന്നറിഞ്ഞതും അവൾ കൈകൾ കൊണ്ട് അവിടെ വീശി മണം പുറത്തേക്ക് പറഞ്ഞയക്കാൻ നോക്കി... "കാശിയേട്ടൻ എന്റെ പൊക കണ്ടേ അടങ്ങൂ.. ഇങ്ങനെ മണത്താൽ അവസാനം എനിക്കിട്ട് പണി കിട്ടുവല്ലോ ഈശ്വരാ"പുറകിലേക്ക് നോക്കി മൂക് വലിക്കുന്നവനെ കണ്ടു അവൾ മനസ്സിൽ ഓർത്തു... "ദേ കാശിയെട്ടാ മുന്നിലേക്ക് നോക്കിയേ... വലിയ റോഡ് " മുന്നിലേക്ക് നോക്കിയപ്പോൾ വേറൊന്നും കാണാത്തത് കൊണ്ട് അവൾ റോഡ് ചൂണ്ടി... അവന് വേഗം മുന്നിലേക്ക് നോക്കി ഇരുന്നതും അവൾ ശ്വാസം നേരെ വിട്ടു... വീടെത്തിയതും വൈശാലി കാറിൽ നിന്നിറങ്ങി സാരിയുടെ മുന്താണി കൊണ്ട് ഇടുപ്പ് പൊതിഞ്ഞു പിടിച്ചു...

"കൃഷ്ണാ കള്ളത്തരം ആണെന്ന് അറിയാം...മുത്തശ്ശിയെ ധിക്കരിച്ചതല്ല... കാശിയേട്ടൻ നിന്നോട് ചോദിച്ചത് ഒരു ബജ്ജിയല്ലേ... അത് വാങ്ങി കൊടുക്കേണ്ട കടമ നീയെന്നെയല്ലേ ഏല്പിച്ചേ അതുകൊണ്ടാട്ടോ..."അവൾ ആകാശത്തേക്ക് കണ്ണുയർത്തി കൊണ്ട് മനസ്സിൽ ഓർത്തു... മൂവരും വീട്ടിലേക്ക് കയറിയതും അമ്മ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു "ആഹ് വന്നോ രണ്ടാളും...മോളപ്പം കാശിയെ വിട്ടത് ഓർത്തു പിന്നീട് എനിക്ക് നല്ല പേടി തോന്നി... " അകത്തേക്ക് കയറി വരുന്ന വൈശാലിയെ നോക്കി അമ്മ പറഞ്ഞു... "അതെന്താ സുഭദ്രേ... വൈശാലിക്കൊപ്പം കാശിയെ പറഞ്ഞു വിട്ടാൽ "മുത്തശ്ശിയും അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.. "അത് പിന്നെ കാശി കൊറേ ആയില്ലേ അമ്മേ പുറത്തൊക്കെ പോയിട്ട് .. അവന് ഓടുകയോ എന്തേലും കാണിച്ചാലോ മോള് പെടുമോ എന്നോർത്താണ് "അമ്മ പറഞ്ഞു... "ഇല്ലമ്മേ കാശിയേട്ടൻ ഒരു കുരുത്തക്കേടും കാണിച്ചില്ല...

അല്ലെ കാഷിയേട്ടാ " പുറകെ വരുന്ന കാശിയെ നോക്കി വൈശാലി പറഞ്ഞതും അവന് അതെ എന്ന മട്ടിൽ മുന്നിൽ വന്നു നിന്നു... അപ്പോഴാണ് അമ്മ അവനെ കണ്ടത്... അമ്മയുടെ കണ്ണുകൾ മിഴിഞ്ഞു... "എടാ കള്ളാ അച്ഛന്റെ മുണ്ട് നീയാണല്ലേ പൊക്കിയത്... ഇത് തിരയാൻ എനി സ്ഥലം ബാക്കിയില്ല...വേറെ മുണ്ട് എടുക്കാം എന്ന് വെച്ചപ്പോ ഇസ്തിരിയിടാൻ കറന്റ്റും ഇല്ലാ അവസാനം പാന്റും ഇട്ടാ അച്ഛന് പോയേ "കാശിയുടെ ചെവിയിൽ അമ്മ പിടിച്ചു.. "ഞാനല്ല അമ്മേ വാവയാ "കാശി അമ്മയുടെ കയ്യില് പിടിച്ചു കൊണ്ട് ചിണുങ്ങി... അമ്മ വൈശാലിയെ നോക്കിയതും അവൾ നന്നായി ഒന്ന് കിണിച്ചു കാട്ടി... "ആഹ്ഹ കാഷിയേക്കാൾ കുരുത്തക്കേട് നിനക്കാലെ "അവളുടെ ചെവിയിൽ അമ്മ പിടിച്ചതും അവൾ കുണുങ്ങി കൊണ്ട് അമ്മയുടെ കവിളിൽ മുത്തി...

"കാശിയേട്ടനെ സുന്ദരൻ ആകിയതല്ലേ "അവൾ ചിണുങ്ങി പറഞ്ഞത് കേട്ട് അമ്മ ചിരിയോടെ ചെവിയിൽ നിന്ന് കയ്യെടുത്തു...അവളുടെ മുടിയിഴയിൽ തലോടി... മുത്തശ്ശി മൂവരേം നോക്കി മുന്നോട്ട് നടന്നു... പടികൾ കയറുമ്പോൾ അവരുടെ ചുണ്ടിൽ നേരിയ പുഞ്ചിരി ഉണ്ടായിരുന്നു... മുത്തശ്ശി പോകുന്നതും നോക്കി കാശി ചുണ്ട് കൂർപ്പിച്ചു നിന്നു ... "ഇവന്റെ മുഖമെന്താ കടന്നൽ കുത്തിയത് പോലെ"അമ്മ പറഞ്ഞത് കേട്ട് വൈശാലി കാശിയെ നോക്കി... "അതോ അമ്പലത്തിനു പുറത്ത് നല്ല മണമുള്ള മുളക്ബജ്ജി.. തിരികെ വരുമ്പോൾ വാങ്ങാമെന്ന് കരുതിയതാ.. അപ്പോഴാ മുത്തശ്ശിയെ കണ്ടത്... മുത്തശ്ശി പുറത്ത് നിന്ന് വാങ്ങണ്ടാ എന്ന് പറഞ്ഞതിനാ "വൈശാലി പറഞ്ഞു... "എനിക്ക് ബജ്ജി വേണംമ്മേ "കാശി ചുണ്ട് കൂർപ്പിച്ചു.. "അതിനെന്താ അച്ഛന് വരുമ്പോൾ മുളക് കൊണ്ട് വരാൻ പറയാം അമ്മ ആക്കി തരാലോ "അമ്മ പറഞ്ഞു..

"എനിക്കിപ്പോ വേണം "അവന് വാശി പിടിച്ചു... "പാവം കൊറേ ആശിച്ചമ്മേ "അവൾ സാരിയുടെ മുന്താണീ നേരെ വെച്ചു കൊണ്ട് പറഞ്ഞു... "ഹ്മ്മ് എത്ര ആശിച്ചാലും മുത്തശ്ശി പറഞ്ഞതെ നടക്കൂ... നിനക്കോർമ്മ ഇല്ലേ കാശി മുത്തശ്ശി പറഞ്ഞത് കേൾക്കാതെ സമൂസയും വാങ്ങി വന്ന കല്ലുവിനെ മുത്തശ്ശി ഒരു ദിവസം മുഴുവൻ പുറത്താക്കിയത്... "അമ്മ പറഞ്ഞതും വൈശാലി ഞെട്ടി.. "ഈശ്വരാ "അവൾ വിളിച്ചു പോയി.. "അതെ മോളെ... അമ്മ പറഞ്ഞാൽ അതിനെതിരായി എന്ത് ചെയ്താലും തക്കതായ ശിക്ഷ നൽകും... അതുകൊണ്ടല്ലേ ഈ പിള്ളേരൊക്കെ അമ്മയുടെ മുന്നിൽ പൂച്ചകുട്ടികൾ ആവുന്നേ "അമ്മ പറഞ്ഞത് കേട്ട് അവൾ വിളറി ചിരി നൽകി... "എന്നാ ഞാൻ പോയി വേഷം മാറ്റട്ടെ....വാ കാശിയേട്ട..."കാശിയുടെ കയ്യും പിടിച്ചു അവൾ ദ്രിതിയിൽ നടന്നു.. മുറിയിൽ കയറിയതും മുത്തശ്ശി മുറിയിൽ നിന്ന് ഇറങ്ങി പുറത്തുള്ള സോഫയിൽ ഇരുന്നത് കണ്ടു അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു...... "ഹ്മ്മ് എന്തെ "മുത്തശ്ശി അവളെ നോക്കി പുരികം പൊക്കി...

"ഒന്നുല്ല ഡ്രസ്സ്‌ മാറാൻ "അവൾ പറഞ്ഞത് കേട്ട് മുത്തശ്ശി ഒന്ന് മൂളി കൊണ്ട് മാഗസിൻ എടുത്ത് മറിച്ചു... അവൾ വേഗം ഡോർ അടച്ചു കുറ്റിയിട്ടു... "കാശിയേട്ടാ "ബെഡിൽ ഇരുന്ന് വാങ്ങിയ വളകൾ എണ്ണുന്നവനെ നോക്കി അവൾ പതിയെ വിളിച്ചു.. "ദേ വാവേ നല്ല ചുവന്ന വള ഇഷ്ടായോ "അവന് അവളെ നോക്കി കണ്ണ് വിടർത്തി... "ഓ ഒരുപാട്... പിന്നെ ഞാൻ ഒരു സർപ്രൈസ്‌ തരട്ടെ "അവൾ ചോദിച്ചത് കേട്ട് അവന് സംശയത്തോടെ നോക്കി... "എന്ത്‌ സർപ്രൈസാ " "അതൊക്കെയുണ്ട്... പക്ഷെ വാക്ക് തരണം ആരോടും പറയില്ല എന്ന് "അവൾ അവനു നേരെ കൈ നീട്ടി... "പറഞ്ഞാലോ " "പറഞ്ഞാൽ ഞാൻ മിണ്ടില്ല "അവൾ ചുണ്ട് കോട്ടി പറഞ്ഞു... "ഇല്ലാ പറയില്ല "അവൻ വേഗം പറഞ്ഞു... "എന്റെ തലേൽ തൊട്ട് സത്യം ചെയ്യ്"അവൾ കുനിഞ്ഞു നിന്നു... "വാവായണേ സത്യം "അവന് തലയിൽ കൈവെച്ചു ചിരിച്ചു...

അവളും ചിരിയോടെ ഉയർന്നു നിന്നു കൊണ്ട് ഇടുപ്പിൽ ഇറുക്കി വെച്ച സാരിയുടെ മുന്താണീ എടുത്തു മാറ്റി.. പിൻ അഴിച്ചുകൊണ്ട് പൊതി എടുത്തു... അവിടം ചെറിയ ചൂടും കടലാസ് പൊതിയിൽ പറ്റിയ എണ്ണയും ഉണ്ടായിരുന്നു.... ഒന്നൂടെ കുളിക്കാം എന്നോർത്തവൾ വീണ്ടും പിൻ കുത്തി... "ഇതെന്താ വാവേ " അവള്ടെ കയ്യിലെ പൊതിയിൽ ചൂണ്ടിയവൻ ചോദിച്ചു... "ഇന്നാ തുറന്ന് നോക്ക് "അവൾ പറഞ്ഞത് കേട്ട് അവന് അവള്ടെ കയ്യിന്ന് വാങ്ങി ആവേശത്തോടെ നോക്കി... അവൾ ബെഡിൽ ഇരുന്നു അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... ബജ്ജി കണ്ടപ്പോൾ വികസിച്ചു വന്ന അവന്റെ നേതൃഗോളങ്ങൾ കാണെ അവളുടെ ചെൻചൊടിയിൽ പുഞ്ചിരി വിരിഞ്ഞിരുന്നു.. "ബജ്ജി "അവന് ആവേശത്തോടെ പറഞ്ഞുകൊണ്ട് വൈശാലിയുടെ കവിളിൽ അമർത്തി മുത്തി... അവന്റെ താടി രോമങ്ങൾ അവളുടെ കവിൾതടം ഇക്കിളിക്കൂട്ടി....

പെട്ടെന്നുള്ള അവന്റെ പെരുമാറ്റം അവളെ ഞെട്ടിച്ചിരുന്നു.. "ഒരുപാട് ഇഷ്ടാ വാവേ "അവന് ചുണ്ട് അടർത്തി അവളെ നോക്കി പറഞ്ഞുകൊണ്ട് അതിൽ നിന്ന് ഒന്നെടുത്തു അവൾക് നേരെ നീട്ടി... അവളിൽ പകപ്പ് മാറിയതും ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവന്റെ കയ്യില് നിന്നു വാങ്ങി... "ദേ കാഷിയേട്ടാ കഴിക്കുന്നതൊക്കെ കൊള്ളാം ആരോടും പറയല്ലേ.. മുത്തശ്ശി അറിഞ്ഞാൽ എന്നേ പൊറത്താക്കും " അവൾ കാശിയെ നോക്കി പറഞ്ഞെങ്കിലും അവൻ ബജ്ജിയിലെ കഴിപ്പിൽ ശ്രെദ്ധ കൊടുത്തു തലയാട്ടുന്നത് കണ്ടു അവൾ നെടുവീർപ്പിട്ടു.... അവളും കഴിക്കാൻ തുടങ്ങി... തീരാറായതും പെട്ടെന്നാണ് അലർച്ച കേട്ടത്... അവൾ ഞെട്ടി മുന്നിലിരിക്കുന്നവനെ നോക്കി... "എരിയുന്നു... ആഹ്ഹ... വാവേ എരിയുന്നു ഊഫ്..." നാവ്വ് പുറത്തേക്ക് ഇട്ടും അകത്തേകിട്ടും കരയുന്ന കാശിയെ കണ്ട് അവൾ ഉമിനീരിറക്കി...

പുറത്ത് തന്നെ മുത്തശ്ശിയുണ്ട് എന്ന ബോധം വന്നതും കയ്യില് ബാക്കിയുള്ളതും വായിലിട്ടു അവൾ പിടഞ്ഞെഴുന്നേറ്റു.... "അയ്യോ ഒച്ചവെക്കല്ലേ... മുത്തശ്ശി അറിഞ്ഞാൽ എന്റെ കൊലപാതകം ആയിരിക്കും... നല്ല കാശിയേട്ടൻ അല്ലെ "അവൾ ബജ്ജി ചവച്ചുകൊണ്ട് പറഞ്ഞു അവന്റെ പുറത്ത് തലോടി.. "എരിയുന്നു.... ആഹ്ഹ "അവന്റെ അലർച്ച കൂടി എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല... അവൾ വേഗം അവന്റെ വാ പൊത്തി പിടിച്ചു... ടേബിളിൽ കണ്ണ് പതിപ്പിച്ചതും കാലി ജഗ്ഗ് കാണെ പേടിയോടെ കാൽ വിറക്കാൻ തുടങ്ങി... "വെള്ളമോ പഞ്ചസാരയോ കിട്ടണമെങ്കിൽ താഴെ പോണം കാശിയേട്ടൻ ആണേൽ കരയുന്നു... ഈശ്വരാ പെട്ടല്ലോ ഞാൻ.... മുത്തശ്ശി അറിഞ്ഞാൽ... എന്റമ്മേ ഓർക്കാൻ വയ്യ "അവൾ കാലു നിരത്തുറക്കാതെ എന്ത് ചെയ്യണം എന്നറിയാതെ നിന്നു... ഉള്ളം കയ്യില് അവന്റെ ഉമിനീർ ആയെന്ന് തോന്നിയതും അവൾ കയ്യെടുത്തു...

അവന്റെ അലർച്ച വീണ്ടും മുഴങ്ങി... "കരയല്ലേ .. കരയല്ലേ "കാശിയോട് അവൾ പറയുമ്പോൾ അവൾ കരച്ചിൽ വരാതിരിക്കാൻ പാട് പെട്ടു... അവന്റെ മുഖം ഉയർത്തിയവൾ താടിക്കും മീശക്കും ഇടയിൽ ചെറുതായി കാണുന്ന ചുണ്ടുകളിൽ ഊതി കൊടുത്തു... കാശി നാവ് അകത്തേക്കും പുറത്തേക്കും ഇട്ടു എരിവ് സഹിക്കാൻ പറ്റാതെ ഒച്ചവെച്ചുകൊണ്ടിരുന്നു എന്നല്ലാതെ അവന് അടങ്ങിയില്ല... "വൈശാലി എന്താ ശബ്ദം "മുത്തശ്ശിയുടെ ഗൗരവമേറിയ ശബ്ദം കേട്ടതും അവൾ ഊതൽ നിർത്തി നിന്ന് വിയർത്തു... "ഒന്നുല്ല മുത്തശ്ശി ഡ്രസ്സ്‌ മാറ്റുവാ "അവൾ അടഞ്ഞ ഡോറിൽ നോക്കി പുറത്തേക്ക് വിളിച്ചു പറഞ്ഞുകൊണ്ട് കാശിക്ക് നേരെ തിരിഞ്ഞു....കാശി കൈകൾ വീശി നാവ് തണുപ്പിക്കാൻ ഒക്കെ നോക്കുമ്പോഴും അവന്റെ മൂളലിനു കുറവ് വന്നില്ല... "ഓവ്വ്... എരിയുന്നു "അവന് വീണ്ടും കരയാൻ തുടങ്ങിയതും അവൾ പെട്ടത് പോലെ അവനെ നോക്കി...

പെട്ടെന്ന് ഏതോ ഒരു ഉൾപ്രേരണയിൽ അവൾ മുഖം താഴ്ത്തി ചുണ്ടുകൾ കൊണ്ട് അവന്റെ ചുണ്ടുകളെ ശബ്ദം വരാതെ പൊതിഞ്ഞു പിടിച്ചു...അവൻ മൂളികൊണ്ട് അവളെ തള്ളി മാറ്റാൻ നോക്കുന്നുണ്ടേലും അവളുടെ കണ്ണുകൾ അടഞ്ഞുപിടിച്ചു...കൈകൾ അവന്റെ ഇരുചെവികരുകിലും മുറുകെ പിടിച്ചു... അവന്റെ പിടപ്പുകൾ മാറി വന്നു...അവന് അനങ്ങുന്നില്ല എന്ന് തോന്നിയതും അവൾ മെല്ലെ കണ്ണുകൾ തുറന്നു... തുറന്നു കിടക്കുന്ന അവന്റെ കണ്ണുകളിൽ അവളാണെന്ന് അറിഞ്ഞതും അവൾ പൊടുന്നനെ അകന്നു മാറി കിതച്ചു... അവനും... അവൾക് വല്ലാതെ നെഞ്ചിടിക്കുന്ന പോലെ തോന്നി... "എരിവ് പോയി വാവേ "അവന് ചുണ്ടിൽ തൊട്ടു പറഞ്ഞു... "അത് സൂത്രമാ എരിവ് പോകാൻ "വെപ്രാളം പിടിച്ചു പറഞ്ഞൊപ്പിച്ചുകൊണ്ട് അവൾ ബാത്‌റൂമിൽ കയറി ഡോർ അടച്ചു അതിൽ ചാരി നിന്നു...അപ്പോഴും അവളുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു... "ഈശ്വരാ ഞാൻ എന്താ കാണിച്ചേ... ഒന്നുമറിയാത്ത പാവത്തിനെ..."അവൾ ചുണ്ടിൽ ഒന്ന് തൊട്ടു... "അയ്യേ... ഇത്രയും അത്മ്പതിച്ചു പോയോ വൈശാലി നീ "വീണ്ടും മനസ്സിൽ തെളിഞ്ഞതും അവൾ സ്വയം പിറുപിറുത്തുകൊണ്ട് തലക്കടികൊട്ടിക്കൊണ്ടിരുന്നു..........................തുടരും…………

താലി : ഭാഗം 9

Share this story