താലി 🥀: ഭാഗം 11

thali

എഴുത്തുകാരി: Crazy Girl

എന്നാലും എങ്ങനാ തോന്നിയെനിക്ക് ?.. എന്നോടാണ് കാശിയേട്ടൻ അങ്ങനെ കാണിച്ചെങ്കിൽ ഞാൻ തെറ്റിദ്ധരിക്കുമായിരുന്നില്ലേ ?... കാശിയേട്ടൻ ഒന്നുമറിയാത്തതാണേലും ചെയ്തത് തെറ്റല്ലേ... എന്ത് തെറ്റ് ഒരുതെറ്റുമില്ല.... എരിവ് വലിച്ചോണ്ടല്ലേ...പാവം കരഞ്ഞോണ്ടല്ലേ... ഉമ്മ കൊടുത്തപ്പോ എരിവ് പോയി... അതൊരു സഹായമല്ലേ...അതും താലി ചാർത്തിയ സ്വർത്ഥം ഭർത്താവിന്... അഥവാ പഞ്ചസാര കൊടുത്തിനെങ്കിലോ ഷുഗർ കൂടിയേനെ.... എന്റെ ഭർത്താവിന് ഷുഗർ കൂടാൻ ഞാൻ സമ്മതിക്കില്ല... സമ്മതിക്കരുത്... അതാണ്‌ ഉത്തമ ഭാര്യമാർ... ബുദ്ധിയും ഹൃദയവും തമ്മിൽ പൊരിഞ്ഞ പോരാട്ടം... രണ്ട് തോണിയിൽ കാലിട്ട് നിക്കുന്ന പോലെ ആ പറഞ്ഞത് ശെരിയാണ്...

അതും ശെരിയാണ് എന്ന് പിറുപിറുത്തു പടികൾ കയറി... "വൈച്ചു " വാവേ വാവേ കേട്ട് കേട്ട് ഇപ്പൊ അത് മാത്രം മനസ്സിൽ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു വൈച്ചു വിളി കേട്ടപ്പോൾ ആകെ ഒരു ചൊറിച്ചിൽ പോലെ... "ഹ്മ്മ് എന്താ " മുന്നിൽ നില്കുന്നവനെ നോക്കി അവൾ ഗൗരവത്തോടെ ചോദിച്ചു.. "നീ അമ്പലത്തിൽ പോകുമ്പോൾ എന്താ എന്നോട് പറയാതിരുന്നേ "ദേവ് അവളെ തന്നെ നോക്കി "ഞാനെന്തിന് പറയണം..."അവൾ നെറ്റി ചുളിച്ചു "മുൻപേപ്പോഴും നീ പറയാറില്ലേ... ഇപ്പൊ എന്താ നിനക്ക് സംഭവിച്ചത്... ഈ ചെറിയ കാര്യത്തിന് പോലും ... എന്തിനാ ഈ അകൽച്ച...എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ"ദേവ് പറഞ്ഞത് കേൾക്കേ അവൾ അവനെ പുച്ഛിച്ചോന്ന് നോക്കി...

"എന്തിനാ ഈ അകൽച്ച എന്ന് നിനക്ക് എനിയും മനസ്സിലായില്ലേ ദേവ്... നിനക്കെന്താ സത്യത്തിൽ വേണ്ടത് "അവൾ കൈകൾ മാറിൽ പിണച്ചവനെ നോക്കി "എനിക്ക് പഴേ വൈച്ചുവിനെ വേണം.. ദേവിന്റെ വൈച്ചുവിനെ "അവന് പറഞ്ഞത് കേൾക്കേ അവളുടെ മുഖം ഇരുണ്ടു... "പഴേ വൈച്ചു... ദേവ് നീ എന്റെ ക്ഷമ പരീക്ഷിക്കുവാണ്.... ഓരോ ദിവസവും നീ ഭൂമിയോളം തരംതാഴുവാണ്... ഞാൻ നിന്റെ ഏട്ടന്റെ ഭാര്യ ആണെന്ന് നീ മനസ്സിലാക്കുന്നത് നല്ലതാ...അത്രക്ക് നിനക്കെന്നോട് ഇഷ്ടമാണേൽ നീ സത്യങ്ങൾ എല്ലാവരോടും പറ... എന്നിട്ട് എന്റെ കഴുത്തിൽ ഒരു താലി ചാർത്ത്... അപ്പോൾ ഞാൻ വിശ്വസിക്കാം നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് "

അവനെ തറപ്പിച്ചു നോക്കിയവൾ പറഞ്ഞു കൊണ്ട് മുറിയിൽ കയറി... "കാശിയേട്ടാ വാ ഫുഡ്‌ കഴിക്കാം "അകത്തേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു കൊണ്ട് അവിടെ തന്നെ നിൽക്കുന്ന ദേവിനെ നോക്കാതെ അവൾ താഴേക്ക് നടന്നു... "ഇത്രയും ബുദ്ധിയില്ലാതെ ആയിപോയോ അവൾക്... ഞാൻ സ്നേഹയെ കെട്ടിയാലും അവൾ എന്റെ ഏട്ടന്റെ ഭാര്യ ആണെലും പരസ്പരം സ്നേഹിക്കുന്നതിൽ എന്താണ് തെറ്റ്... ആരുമറിയാതെ അതല്ലേ സേഫ്... എനി അവളെ താലി കെട്ടിയാൽ ഞാൻ എങ്ങനാ പുറത്തിറങ്ങും... ഈ വീട്ടിൽ എങ്ങനാ കഴിയും... നാട്ടുകാരുടെ മുന്നിൽ എങ്ങനാ തല ഉയർത്തി നടക്കും... അന്ന് ഞാൻ കാരണമാണ് അവൾ വീട്ടിൽ വന്നതെന്ന് അറിഞ്ഞാൽ എല്ലാവരും എന്നേ കാർക്കിച്ചു തുപ്പില്ലേ... അതെന്താ അവൾ മനസ്സിലാക്കാത്തത്.. " ദേവിന് ദേഷ്യം തോന്നി... "വാവേ "മുറിയിൽ നിന്ന് കാശി ഇറങ്ങികൊണ്ട് വിളിച്ചു...

"താഴേക്ക് വാ കാശിയേട്ടാ "കാശിയുടെ ശബ്ദം കേട്ട് വൈശാലി താഴേന്ന് വിളിച്ചു പറഞ്ഞു... കാശി ദേവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് താഴെക്കിറങ്ങി... കാശിക്ക് വൈശാലി നൽകുന്ന പരിഗണനയുടെ ഒരംശം തന്നോടില്ലെന്ന് ഓർക്കവേ ദേവ് മുഷ്ടി ചുരുട്ടി പിടിച്ചു താഴേക്ക് നടന്നു...  പണികളെല്ലാം കഴിഞ്ഞു മുറിയിലേക്ക് കയറുമ്പോൾ ജനലിനിടയിൽ പുറത്തേക്ക് കയ്യിട്ട് തകർത്ത് പെയ്യുന്ന മഴയെ കയ്യെത്തിച്ചു പിടിക്കുവാൻ നോക്കുകയായിരുന്നു കാശി... എന്തോ നോക്കാൻ മടി തോന്നുണ്ടേലും ഒന്നും നടന്നില്ലെന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു അവൾ അവനടുത്തേക്ക് നടന്നു... "എന്താ ഇത് "അവൾ അവനടുത്ത് വന്ന് നിന്നു... "വീണ്ടും മഴ പെയ്യുന്നു വാവേ "അവന് കണ്ണ് വിടർത്തി അവളോട് പറഞ്ഞു...അവൾ അവനു നേരെ പുഞ്ചിരിച്ചു നിന്നു... "നമ്മക്ക് മഴയത്ത് പോകാം... നല്ല രസമല്ലേ "അവന് ചോദിച്ചത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു നോക്കി അവനെ...

"ആഹ് എന്നിട്ട് മുത്തശ്ശി പിടിച്ചിട്ട് എന്നേ പറയാനല്ലേ ഞാനില്ല "അവൾ ചുണ്ട് കോട്ടി ബെഡിൽ ഇരുന്നു... "വാവേ "അവന് അവളെ ചുണ്ട് പിളർത്തി അവളെ കെഞ്ചലോടെ വിളിച്ചു..... "ഒരു വാവയും ഇല്ലാ ഞാൻ വരില്ലാന്ന് പറഞ്ഞാൽ വരില്ല..."അവൾ ബെഡിൽ കേറി മലർന്നു കിടന്നു... "കൃഷ്ണാ എന്തും പറഞ്ഞാലും തരുമെന്ന് വാവ പറഞ്ഞതല്ലേ... എനിക്ക് മഴയത് കളിക്കാൻ വാവ വരണേ... പ്ലീസ്... പ്ലീസ്..."അവന് കൈകൾ. കൂപ്പി കണ്ണുകൾ പൂട്ടി പറയുന്നത് കേട്ട് അവൾക് ചിരി വന്നു... "ദേ വാവ ചിരിക്കുന്നു "അവന് കണ്ണു തുറന്നു പുഞ്ചിരിക്കുന്ന വൈശാലിയെ കണ്ടു സന്തോഷത്തോടെ പറഞ്ഞു... "കാശിയേട്ടന്റെ ക്യൂട്ട്നെസ്സ് കാണുമ്പോ എങ്ങനാ ചിരിക്കാതിരിക്കും പൊന്നെ "അവൾ ബെഡിൽ ഇരുന്നു... "പ്ലീസ് വാ "അവന് അവളെ വിളിച്ചു... അവൾ ആലോചിക്കുന്നത് പോലെ താടി പിടിച്ചു നിന്നു...

"കൃഷ്ണാ വാവ വരില്ലെന്ന് പറയല്ലേ "അവന് വീണ്ടും കൈകൾ കൂപ്പി പറഞ്ഞത് കേട്ട് അവൾ ചിരിയോടെ ബെഡിൽ നിന്ന് ഇറങ്ങി... "അയ്യോ മതി വാ പോകാം "അവൾ അവന്റെ കവിളിൽ വലിച്ചു പറഞ്ഞു... "ഹോ ഈ താടി "കവിൾ നേരെ പിടിക്കാന് കിട്ടാത്തത് കൊണ്ട് അവൾ പിറുപിറുത്തു... മുത്തശ്ശി ഉറങ്ങിയെന്നു ഉറപ്പു വരുത്തി ഇരുവരും മെല്ലെ പടികൾ ഇറങ്ങി... അമ്മ തന്റെ കയ്യില് ഏൽപ്പിച്ച കാശിയുടെ ഫോൺ അവൾ മുറുകെ പിടിച്ചു.. മറ്റേകയ്കൊണ്ട് കാശിയുടെ കയ്യും പിടിച്ചവൾ ഇറങ്ങി... ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു ഇരുവരും പരസ്പരം നോക്കി... പിന്നെ പൊട്ടിച്ചിരിയോടെ മുറ്റത്തേക്കിറങ്ങി... കയ്യില് കരുതിയ ഫോൺ ഓൺ ചെയ്തു വീഡിയോ ക്യാമറ ഓൺ ആകിയവൾ പടികളിൽ ചാരി വെച്ചത് കണ്ടു കാശി അവൾക്കാരുകിൽ ചെന്നു ഫോൺ എടുക്കാൻ തുനിഞ്ഞു... അവൾ അവന്റെ നീട്ടിയ കൈകളിൽ തട്ട് വെച്ചു കൊടുത്തു...

അവന് ചുണ്ട് കൂർപ്പിച്ചു കൈ തടവി... "വേദനിച്ചോ "അവൾ അവന്റെ തടവുന്ന കൈയിൽ പിടിച്ചു തടവി കൊണ്ട് ചോദിച്ചു... "ഹ്മ്മ് ല്ലാ "അവന് നിഷേധാർത്ഥത്തിൽ തലയാട്ടി.. "എന്തിനാ വാവേ അത് "ഫോണിൽ ചൂണ്ടി അവന് ചോദിച്ചു... "അതോ... കാശിയേട്ടനെ എന്നേ മിസ്സ്‌ ചെയ്യുമ്പോൾ കാണാൻ വേണ്ടി..... കാശിയേട്ടനെ എന്നെയല്ലേ കൂടുതൽ ഇഷ്ടം "അവൾ ചോദിച്ചത് കേട്ട് അവന് തലയാട്ടി... "ആഹ് അപ്പൊ ഞാൻ എവിടെ പോയാലും കാശിയേട്ടൻ വീട്ടിൽ വഴക്കുണ്ടാക്കരുത്... ഈ വീഡിയോ ഒക്കെ കണ്ടു തീരുമ്പോളേക്കും ഞാൻ എത്തും "അവൾ പറഞ്ഞത് കേട്ടവൻ ആണോ എന്നാ പോലെ നോക്കി... ഒരുമാസം കഴിഞ്ഞാൽ ലാസ്റ്റ് ഇയർ എക്സാം ആണ്... അത് കഴിഞ്ഞാൽ മാത്രമേ തനിക് സർട്ടിഫിക്കറ്റ് കിട്ടൂ... വീട്ടിൽ നിന്ന് പഠിച്ചിട്ടാണെങ്കിലും തനിക് എക്സാം എഴുതിയെ പറ്റൂ... അന്ന് വീട്ടിൽ പോയപ്പോൾ കാശിയേട്ടൻ ഉണ്ടാക്കിയ ബഹളം എനി ഉണ്ടാവരുത്...

അതിനു വേണ്ടിയാണ് ഇങ്ങനെ ഒരു പ്രയത്നം... അവൾ ഓർത്തു... മഴയോടൊപ്പമുള്ള അവരുടെ ഓരോ കുറുമ്പും കുസൃതിയും പുറത്തെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ മൊബൈലിൽ പതിഞ്ഞു കൊണ്ടിരുന്നു.... മഴയൊന്നു തോർന്നതും അവൾ മൊബൈൽ കയ്യിലെടുത്തു... മുടിയാകെ നനഞ്ഞോട്ടിയത് നേരെയാക്കിയവൾ കാശിക്കടുത്തു ചെന്നു... "കാശിയേട്ടാ ഇതാരാ "ക്യാമെറയിൽ കാണുന്ന അവളെ തന്നെ ചൂണ്ടിയവൾ അവനോട്... "കാശിടെ വാവ "അവന് ചിരിച്ചുകൊണ്ട് പറഞ്ഞു... "അല്ലല്ലോ "അവൾ കുറുമ്പൊടെ പറഞ്ഞു.. "തന്നെ "അവന്റെ ചുണ്ട് കൂർത്ത് വന്നു... "അല്ലന്നേ "അവൾക് ചിരി വന്നു... "തന്നെ തന്നെ തന്നെ "അവന്റെ മുഖം വീർത്തു വന്നു... "അല്ലാന്ന് "അവൾ ചിരിച്ചു പോയി... "ഞാൻ മുത്തശ്ശിയുടെ ചോദിക്കും "അവന് അവളെ പൊക്കിയെടുത്തു നടന്നു... "ഈശ്വരാ പെട്ടൊ "അവൾ ഞെട്ടി "മുത്തശ്ശി "അവന് ഉമ്മറത്ജ് കയറി നിന്നു അകത്തേക്ക് നീട്ടി വിളിച്ചു..

"അയ്യോ കാശിയേട്ടാ... ഞാൻ ചുമ്മാ പറഞ്ഞതാ "അവൾ വേഗം മൊബൈൽ ഓഫ്‌ ചെയ്തു അവനിൽ നിന്ന് കുതറി... "ശെരിക്കും "അവന് അവളെ ഉറ്റുനോക്കി... "ആന്നേ... കാശിയേട്ടൻ ആണേ സത്യം ഞാൻ ചുമ്മാ പറഞ്ഞതാ കാശിയേട്ടന്റെ വാവ അല്ലെ ഞാൻ "അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു... "ആഹ് വേദനിച്ചു "അവന് മുഖം ചുളിച്ചു... "എന്നാ താഴെ ഇറക്ക് "അവൾ പറഞ്ഞത് കേട്ട് അവന് അനുസരണയോടെ താഴെ ഇറക്കി... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കയ്യും പിടിച്ചു അകത്തേക്ക് കയറി... ഇപ്പ്രാവശ്യം ആരുടെയോ ഭാഗ്യത്തിന് മുത്തശ്ശി ഇല്ലായിരുന്നു.... അവൾ ശബ്ദമുണ്ടാക്കാതെ ഡോർ അടച്ചു അവനേം കൂട്ടി അകത്തേക്ക് കയറി... കുളിച്ചിറങ്ങുമ്പോൾ ബെഡിൽ കിടന്നു മൊബൈൽ വീഡിയോ കാണുന്ന കാശിയെ കണ്ടവൾ തല തുവർത്തി ബെഡിൽ അവനടുത്തു കിടന്നു... വീഡിയോ കാണെ അവന് ചിരിക്കുന്നത് കണ്ടു അവൾ അവനെ ഉറ്റുനോക്കി..

"എന്തിനാ ചിരിക്കൂന്നേ "അവന്റെ മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു... "എന്ത് രസാ കാണാൻ അല്ലെ "അവന് മൊബൈലിൽ കണ്ണ് മാറ്റാതെ പറഞ്ഞു... അവൾ ഒന്നും മിണ്ടിയില്ല... അവന്റെ കണ്ണുകളിലെ തിളക്കം അവളുടെ കണ്ണുകൾ വിടർത്തി... അവളിൽ ചെറുച്ചിരി ഉണർന്നു...താടിക്കും മീശക്കും ഇടയിൽ വിടർന്നിരിക്കുന്ന അവന്റെ ചുണ്ടുകളിൽ കണ്ണ് പതിഞ്ഞതും രാവിലെ നടന്നത് ഓർമയിൽ തെളിഞ്ഞു... അവളുടെ ചിരി പൊടുന്നനെ മാഞ്ഞു... എന്തോ വല്ലാത്താ ഒരു പരവേഷം... അവനിൽ നിന്ന് അകന്നു ചുമരിനു നേരെ ചെരിഞ്ഞു കിടന്നവൾ... "വാവ ഉറങ്ങിയോ "അവന് ചോദിച്ചത് കേട്ട് അവൾ ഒന്ന് മൂളി... "ന്നാ ഞാനും ഉറങ്ങുവാ " അവന് പറഞ്ഞുകൊണ്ട് ഫോൺ വെക്കുന്നത് അറിഞ്ഞവൾ ചുമരിലെ സ്വിച്ച്ബോർഡിൽ തൊട്ട് ലൈറ്റ് ഓഫ്‌ ചെയ്തു.... "പെട്ടെന്നെന്താ എനിക്ക് പറ്റിയത് "അവൾ ഓർത്തു...

"പുതച്ചോ വാവേ തണുക്കും "അവന് പുതച്ച പുതപ്പ് അവളേം പുതപ്പിച്ചുകൊണ്ട് പുറംചാരി കിടക്കുന്നവളെ ചുറ്റിപ്പിടിച്ചവൻ കിടന്നു... പതിവിലും ഹൃദയമിടിപ്പ് ഉയർന്നുവന്നു... എന്നും ഇങ്ങനെയാണ് ഉറങ്ങുന്നേ... പക്ഷെ ഇന്നെന്താ ഇങ്ങനെ... അവൾക് വിറകുന്ന പോലെ തോന്നി....മറ്റെന്തോ വികാരം വന്ന് മൂടുന്നത് പോലെ... സ്വയം മനസ്സ് ശാന്തമാകിയവൾ കണ്ണുകൾ അടച്ചു...മനസ്സിൽ നിറഞ്ഞു വരുന്ന കാശിയുടെ മുഖം തെളിയവേ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു... പിറ്റേന്ന് അവന്റെ കാലുകൾക്കും കൈകൾക്കും ഇടയിൽ ഞെരുങ്ങിയവൾ എങ്ങനെയോ പുറത്ത് വന്നു... "ഹോ "പുറത്ത് എത്തിയതും അവൾ ദീർഘാശ്വാസം വിട്ടു... ഒന്ന് കുറുകിയവൻ അവളുടെ തലയണ എടുത്തു കയ്യും കാലും കേറ്റി വെച്ചു വീണ്ടും ഉറങ്ങുന്നത് കണ്ടു അവൾക് ചിരി വന്നു.... അവനിലെ ഓരോ ഭാവവും അവളിൽ എത്രമാത്രം സന്തോഷം നിറക്കുന്നുണ്ടെന്ന് അവൾ മനസ്സിലാക്കുകയിരുന്നു ...

ഒരുകാലത്തു മനസ്സിൽ കൊണ്ട് നടന്നവനെ ഇപ്പൊ കണ്ണിൽ പോലും നിറച്ചു നോക്കാറില്ല... എന്നാൽ താലി ചാർത്തിയവനെ കണ്ടില്ലെങ്കിലും മനസ്സിൽ നിറയെ തെളിഞ്ഞു നില്കുന്നത് ആ മുഖമാണ്.... അവനുമൊപ്പമുള്ള നിമിഷങ്ങളെല്ലാം അവൾ ക്യാമെറയിൽ പകർത്തി... ഇടക്കെപ്പോഴോ മുൻപത്തെ കാശിയേട്ടന്റെ ഫോട്ടോ നോക്കി ഇതാരാണെന്ന് ചോദിച്ചു അരികെ വന്നു.. എന്റെ കെട്ടിയോനാ എന്ന് പറഞ്ഞപ്പോൾ ആണോ എന്നും പറഞ്ഞു അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ഫോട്ടോ കാണിച്ചു വാവേടാ കെട്ടിയോനാ എന്നും പറഞ്ഞു പാടി നടന്നു...അപ്പൊ നീ ആര എന്ന് ചോദിച്ചപ്പോൾ പറഞ്ഞു വാവേടെ മാത്രം കാശിയേട്ടൻ എന്ന്... എല്ലാവരിലും പൊട്ടിച്ചിരി വിരിയിച്ച നിമിഷങ്ങൾ ആയിരുന്നു അത്.... ഒരുമാത്ര അവന്റെ നിഷ്കളങ്കത നിറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പോലും വല്ലാതെ ആകർശണമാണെന്ന് അവൾ അറിയുകയായിരുന്നു...

ദിവസങ്ങൾ നീങ്ങി... അന്ന് ഉമ്മറ പടികളിൽ ഇരുന്നു പരസ്പരം സംസാരിച്ചു വീട്ടിൽ നട്ടുപിടിപ്പിച്ച മുല്ലപ്പൂ കോർക്കുമ്പോൾ ആണ് മുറ്റത് ആക്ടിവ നിർത്തി ഹെൽമെറ്റും ഊരി കല്പന ഇറങ്ങിയത്... അവളെ കണ്ടതും അത്രയും നേരം അടുത്ത് നിന്ന് മാറാത്തവൻ കല്ലു എന്നും വിളിച്ചു ഉരുട്ടികൊണ്ട് പോയത് കണ്ടു അവൾ മിഴിച്ചു നോക്കി... എങ്കിലും കല്പനക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു അവൾ പടികളിൽ നിന്ന് എണീറ്റു... "വാ കല്ലു "അവളേം പിടിച്ചു വലിച്ചു കാശി പോകുമ്പോൾ ഇങ്ങനെ ഒരുവൾ ഇവിടെ വടി പോലെ നില്കുന്നത് ഓർക്കാത്തത് കണ്ടവൾക് ആകെ മൊത്തം ഇരിഞ്ഞു കയറുന്ന പോലെ തോന്നി... തുന്നി വെച്ച മുല്ലപ്പൂവും ബാക്കിയുള്ളതും പൊറുക്കിയവൾ പത്രത്തിൽ ആക്കി അകത്തേക്കു നടന്നു... ഹാളിൽ ഇരുന്നു അവളോട് കത്തിയടിക്കുന്ന കാശിയെ കാണെ...വൈശാലിയുടെ നടക്കുന്ന കാലടിക്ക് പോലും ശബ്ദം ഉയർന്നു...

ഫ്രിഡ്ജിൽ മുല്ലപ്പൂ വെച്ചവൾ ഡോർ വലിച്ചടച്ചു... "ആ കല്ലുവോ... എന്താ പതിവില്ലാതെ "ഹാളിൽ നിന്ന് ഉയർന്ന അമ്മയുടെ ചോദ്യം അവളുടെ കാതിൽ പതിഞ്ഞു... "കാവിൽ ഉത്സവമല്ലേ അമ്മായി ചന്തയൊക്കെ തുടങ്ങി കാണും അച്ഛനും അമ്മയും വന്നില്ല... രാത്രി ആണേൽ പോകാനും സമ്മതിക്കില്ല... അതുകൊണ്ട് ഇങ്ങോട്ട് വന്നു... നമുക്ക് ചന്തയൊക്കെ കണ്ടു വരാന്നെ അല്ലെ കാശി" "മോളെ കാശിയെ കൂട്ടണോ "അമ്മ ഒന്ന് നിന്നു.. "അതിനെന്താ വൈശാലിക്കൊപ്പം കാശി അമ്പലത്തിൽ പോയി എന്ന് കെട്ടിരുന്നല്ലോ... അപ്പൊ പിന്നെ കൂട്ടുന്നതിൽ ഒരു കുഴപ്പവും ഇല്ലാ അമ്മായി ചെന്ന് റെഡി ആകു... നാലു മണിക്ക് ഇറങ്ങാം " അവൾ പറഞ്ഞത് കേട്ട് അമ്മ മുറിയിലേക്ക് നടന്നു "വൈശാലി താനും വേഗം ഒരുങ്ങിക്കോ... കേട്ടോ... കാശിടെ ഡ്രസ്സ്‌ തന്നേക്ക് ഞാൻ ഇട്ടുകൊടുക്കാം " മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയ വൈശാലിയോട് കല്ലു പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി...

അവളിൽ നിന്ന് മുഖം വീട്ടിച്ചതും മുഖം ഇരുണ്ടു... "കാശിടെ ഡ്രസ്സ്‌ തന്നെ ഇട്ടുകൊടുക്കാം ... ഞഞ്ഞഞഞ്ഞാ... കാശിയേട്ടനു ഒറ്റക്ക് ഡ്രസ്സ്‌ ഇടാൻ അറിയാം ഹും..."അവൾ പറഞ്ഞത് പോലെ പറഞ്ഞു കൊഞ്ഞനം കുത്തി പിറുപിറുത്തവൾ മേലേക്ക് നടന്നു.. അച്ഛന് കടയിൽ പോയത് കൊണ്ട് തന്നെ അച്ഛന് ഇല്ലായിരുന്നു വീട്ടിൽ... ദേവ് വരില്ലെന്ന് പറഞ്ഞതുകൊണ്ട് ദേവും അച്ഛനും ഒഴികെ എല്ലാവരും ഒരുങ്ങി ഇറങ്ങി.. കാശി നേരത്തെ താഴെ തന്നെയായിരുന്നു... വൈശാലി ഡോർ അടച്ചു താഴേക്ക് നടക്കാൻ നിന്നതും ദേവ് അവളെ തടഞ്ഞു... "നീ പോകണ്ടാ വൈച്ചു... ഞാൻ ഇവിടെ ഒറ്റക്കല്ലേ... " "അതിനു ഞാൻ എന്ത് വേണം "അവൾ അവന്റെ കൈ തട്ടി എറിഞ്ഞു മുന്നോട്ട് നടന്നു...

പിന്നെന്തൊ ഓർത്ത പോലെ നിന്നു കൊണ്ട് അവനെ നോക്കി... "ഇവിടെ ഒറ്റക്കല്ലേ... എന്നേ വിളിച്ചു കയറ്റിയ പോലെ ആരെയും കേറ്റാൻ നിൽക്കണ്ടാ... കാരണം കാശിയേട്ടനേം കൂട്ടുന്നുണ്ട്... നാട്ടുകാർ പിടികൂടിയാ ആരുടേം തലേൽ ഇട്ടു ഒഴിയാൻ കഴിയില്ല സ്വയം അനുഭവിക്കേണ്ടി വരും.. അവസാനം വീട്ടുകാരുടെ മുന്നിൽ മാന്യനെന്ന മുഖം മൂടി അഴിഞ്ഞു വീഴും..." അവനെ നോക്കി പുച്ഛിച്ചു പറഞ്ഞവൾ താഴെക്കിറങ്ങിരമ്പോൾ അവളുടെ വാക്കുകളിലെ മൂർച്ചയിൽ അവനു ദേശ്യവും സങ്കടവും തോന്നി... "മുല്ലപ്പൂ കോർക്കുന്ന കണ്ടല്ലോ... വെറുതെ കളയണ്ടാ അത് എടുത്തിട്ട് വാ വൈശാലി "അമ്മ പറഞ്ഞത് കേട്ട് അവൾ വേഗം ഫ്രിഡ്ജിൽ ചെന്ന് മുല്ലപ്പൂ എടുത്തു... അത് വരെ ഞാൻ ഇവിടെ ഉണ്ടെന്ന് പോലും നോക്കാത്ത കാശി അവൾക്കടുത്തേക്ക് വന്നതും അവൾ ജാഡയിട്ട് നിന്നു... എന്നാൽ അവന് മുല്ലപ്പൂ വാങ്ങിയത് കണ്ടു അവൾക് ചിരി വന്നു...

"വാ കല്ലു... മുല്ലപ്പൂ ഇതാ "അവന് കല്ലുവിനെ വിളിക്കുന്നത് കേട്ട് അവള്ടെ മുഖം വീർത്തു വന്നു... "മിണ്ടില്ല ഞാൻ നോക്കിക്കോ "അവൾ പിറുപിറുത്തു... "വേണ്ട കാശി... എന്റെ മുടി കെട്ടിയതാ എനി അഴിക്കാൻ വയ്യ "കല്ലു പറഞ്ഞത് കേട്ട് അവന് വൈശാലിക്ക് തന്നെ മുല്ലപ്പൂ നീട്ടി... അവൾ അത് തട്ടിപ്പറിച്ചുകൊണ്ട് തലയിൽ ചൂടി...എല്ലാവരും അവരുടേതായ ലോകത്തായൊണ്ട് ആർക്കും ഒന്നും മനസ്സിലായില്ല... മുത്തശ്ശിക്കും അമ്മക്കും നടുവിൽ നടക്കുമ്പോൾ അവളുടെ കണ്ണുകൾ മുന്നിൽ സംസാരിച്ചു നടക്കുന്ന കാശിയിലും കല്ലുവിലും ആയിരുന്നു... "തന്നെ മറന്നു പോയോ...ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ.... ഹും... ഒന്നുല്ലേലും ബജ്ജി വാങ്ങിച്ചു കൊടുത്തില്ലേ.. മഴയത്ത് കളിക്കാൻ കൂടിയില്ലേ... അച്ഛന്റെ മുണ്ട് കട്ടെടുത്തു തന്നില്ലേ... ഒക്കെ പോട്ടെ അന്ന് ചോറിൽ സാമ്പാർ പൊടി ഇട്ടത് ആരോടും പറയാതെ പാവം പൂച്ചേടെ തലേൽ ഇട്ടു രക്ഷപ്പെടുത്തിയതും പോരാ...

എന്നിട്ടിപ്പോ അവളെ കണ്ടപ്പോ എന്നേ വേണ്ടല്ലേ... ഹും അവൾ പോകും വീണ്ടും എന്റെ അടുത്തേക്ക് തന്നെ വരും അപ്പൊ ഞാൻ മൈൻഡ് ആകൂലാ നോക്കിക്കോ " വൈശാലി സാരിയുടെ അറ്റം വിരലിൽ കറക്കി പിറുപിറുത്‌കൊണ്ടിരുന്നു... അവൾക് സങ്കടവും ദേഷ്യവും എല്ലാം കാരണം എങ്ങനേലും അവിടുന്ന് വീട്ടിൽ എത്തിയാ മതി എന്ന് തോന്നി... പോരാത്തതിന് വയറിൽ വല്ലാത്ത കൊളുത്തി വലിയും... അവിടെയുള്ള ആൾക്കൂട്ടവും ബഹളവും അവൾക് തലവേദനയൊക്കെ തോന്നി... "അമ്മേ ഞാൻ പോകുവാ എനിക്കെന്തോ.. ഡേറ്റ് ആയി തോന്നുന്നു "അവൾ അമ്മയോട് പറഞ്ഞു... "ഇപ്പൊ എത്തിയല്ലേ ഉള്ളൂ മോളെ " "സാരില്ല ഞാൻ പോകാം..

നിങ്ങള് മെല്ലെ വാ "അവൾ മുത്തശ്ശിയെയും അമ്മയെയും നോക്കി പറഞ്ഞു "എങ്കിൽ ഒരു ഓട്ടോ പിടിച്ചു തരാം വാ "മുത്തശ്ശി പറഞ്ഞത് കേട്ട് അവൾ തലയാട്ടി കാശിയെ നോക്കി... "കാശിയേട്ടാ ഞാൻ പോകുവാണേ "അവൾ കല്ലുവിനോപ്പം കത്തിയടിക്കുന്ന കാശിയോട് വിളിച്ചു പറഞ്ഞു.. "പോവണ്ട വാവേ വള വാങ്ങി തരാം "അവന് അവൾക്കടുത്തേക്ക് നടന്നു... "ഓ വേണ്ടാ... കല്ലുനോടും പാറേനോടും സംസാരിച്ചിരുന്നോ.. ഞാൻ പോന്നു...ഹും "അവന് കേൾക്കാൻ പാകം പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു നടന്നു... അവന് ഒന്നും മനസ്സിലായില്ല... "കല്ലു വാവക്ക് പാറയോട് സംസാരിക്കണം പറഞ്ഞു " കല്ലുവിനോട് അവന് ചെന്ന് പറയുന്നത് തിരികെ നടക്കുമ്പോൾ വൈശാലി കേൾക്കുന്നുണ്ടായിരുന്നു...

മുത്തശ്ശി ഓട്ടോ പൈസ കൊടുത്തതിനാൽ അവൾ വേഗം ഓട്ടോയിൽ നിന്ന് ഇറങ്ങി... വയറിലെ അസഹനീയമായ വേദന കാരണം അവൾ ബെൽ അടിച്ചു... കുറച് കഴിഞ്ഞതും ദേവ് വന്നു തുറന്നതും മുന്നിലെ വൈശാലിയെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു.. "ഇപ്പൊ പോയല്ലേ ഉള്ളൂ അവരെവിടെ "അവന് പുറകിലേക്ക് നോക്കി... "ഞാൻ മാത്രമേ ഉള്ളൂ "വേദന കടിച്ചു പിടിച്ചവൾ പടികൾ കയറി കൊണ്ട് പറഞ്ഞു... "എനിക്കറിയാമായിരുന്നു നീ ദേഷ്യം കാണിക്കുമെങ്കിലും ഇപ്പോഴും ആ മനസ്സിൽ ഞാൻ ഉണ്ടെന്ന് അല്ലെങ്കിൽ ഞാൻ ഒറ്റക്കായത് കൊണ്ട് നീ വരില്ലല്ലോ.."ഡോർ അടച്ചവൻ വിളിച്ചു പറയുന്നതൊന്നും വേദനയിൽ അവൾ കേട്ടിരുന്നില്ലാ.........................തുടരും…………

താലി : ഭാഗം 10

Share this story