താലി 🥀: ഭാഗം 12

thali

എഴുത്തുകാരി: Crazy Girl

സാരി വേഗം മാറിയവൾ സിമ്പിൾ സാരി എടുത്തിട്ടു... ക്ഷീണം കാരണം നിലത്തു വീണ സാരിയൊന്നും ഒതുക്കി വെക്കാൻ നിന്നില്ല... ബെഡിൽ കമിഴ്ന്നു കിടന്നു.... എന്തോ ഉള്ളിലൊക്കെ ചൂട് പോലെയും തോന്നി... ഫാൻ കാറ്റിൽ ദേഹം വിറക്കുന്നത് പോലെ തോന്നിയത്തും അവൾ വേഗം പുതപ്പെടുത്തു ചുരുണ്ടു കിടന്നു.... കണ്ണുകൾ മാടി അടയാൻ നിൽകുമ്പോൾ ആണ് ഡോറിൽ തുടരേയുള്ള മുട്ട്... "എന്താ "മുഖം ചുളിച്ചവൾ ബെഡിൽ നിന്ന് തന്നെ ഒച്ചയിൽ ചോദിച്ചു... "ഡോർ തുറക്ക് വൈച്ചു "ദേവ് പറഞ്ഞത് കേട്ട് അവൾ തലയണയിൽ മുഖം പൂഴ്ത്തി... "തുറക്ക് വൈച്ചു വയ്യേ നിനക്ക് "തുടരേയുള്ള അവന്റെ ഡോർ മുട്ട് കാരണം അവൾക് സഹികെടുന്ന പോലെ തോന്നി...

ബെഡിൽ നിന്ന് ഇറങ്ങിയവൾ ഡോർ തുറന്നു... മുന്നിൽ മുടിയൊക്കെ പാറി നിൽക്കുന്ന വൈശാലിയെ കാണെ അവന്റെ നെറ്റി ചുളിഞ്ഞു... "എന്ത് പറ്റി സുഖമില്ലേ "അവൻ അവളുടെ കവിളിൽ തലോടി...അവൾ അത് തള്ളി മാറ്റി... "എനിക്കൊന്നുമില്ല നീ ഒന്ന് പോയി തരുമോ "അവൾ ദേഷ്യം തോന്നി... "എന്താ വൈച്ചു നിനക്ക് സുഖമില്ലെങ്കിൽ പറ ഡോക്ടർടുത്തു പോകാം "അവൻ മുറിയിലേക്ക് കയറി അവളുടെ തലയിൽ തൊടാൻ നിന്നതും അവൾ പുറകിലേക്ക് നീങ്ങി... "ദേവ് എനിക്കൊന്നുമില്ല.. ദയവ് ചെയ്തു നീ ഒന്ന് പോയി തരുമോ "അവൾ അവനു നേരെ കൈകൾ കൂപ്പി... "ആഹ് അമ്മേ "അടിവയറ്റിൽ പൊട്ടിപിളരും വേദന തോന്നിയത്തും അവൾ വയർ പൊതിഞ്ഞു പിടിച്ചു...

"വൈച്ചു നിനക്ക് വയർ വേദന ആണോ... ഇങ് വാ " അവൾ വേദനയിൽ പുളയുന്നത് കണ്ടവൻ അവളുടെ തോളിൽ പിടിക്കാൻ തുനിഞ്ഞു... അവൾ ദേഷ്യപ്പെടുമോ എന്നോർത്തെങ്കിലും അവൾക്കിപ്പോ ദേഷ്യപ്പെടാനൊന്നും കഴിയില്ല എന്നോർത്തപ്പോൾ അവൻ അവളെ തോളിൽ പിടിച്ചു... അവന്റെ പിടി അറിഞപ്പോൾ പൊട്ടിപിളരുന്ന വേദനയിലും അവൾ കുതറാൻ ശ്രേമിച്ചു... അവന്റെ പിടി മുറുകി എന്നല്ലാതെ അയഞ്ഞില്ല... "വിട്... ദേവ്... നീ.. പോ... എനിക്ക് കിടക്കണം "അവൾ വേദനയിൽ പുളഞ്ഞു... "സാരില്ല വൈച്ചു നിനക്ക് ഞാനില്ലേ..."അവൻ അവളിലെ പിടി മുറുക്കി പറഞ്ഞു... "എന്നെ നീ തൊടല്ലേ ദേവ്... എനിക്കിഷ്ടല്ലാ "അവൾ കണ്ണുകൾ തുറക്കാൻ പാട് പെട്ടു കൊണ്ട് പറഞ്ഞു... "അതൊക്കെ നീ പറയുന്നതാ വൈച്ചു എനിക്കറിയാം ഒരിക്കലും ഭർത്താവിന്റെ സ്ഥാനത് നിനക്ക് ഭ്രാന്തനായ ഒരാളെ കാണാൻ കഴിയില്ല എന്ന്...

പക്ഷെ എന്നോടുള്ള ഈ അകൽച്ച അത് മാറ്റിയെടുക്കാൻ എനിക്ക് അറിയാം " വയറിൽ പിടിച്ചു കുനിഞ്ഞു നില്കുന്നവളെ അവൻ നേരെ നിർത്തി അവൾക്കു മുന്നിൽ നിന്നു... അവൾ വേദനയിലും അവന്റെ ഉറ്റുനോക്കി..അവന്റെ ചുണ്ടിലെ വശ്യമായ ചിരി കാണെ അവൾ പുച്ഛിച്ചു... "പണ്ട് നിന്റെ ഈ ചിരി മതിയായിരുന്നു എന്റെ ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതവൻ.. പക്ഷെ ഇപ്പൊ ഇത് കാണുമ്പോൾ സങ്കടത്തിനും ദേഷ്യത്തിനുമപ്പുറം വെറുപ്പ് തോന്നുന്നു ദേവ് " അവൾ പറയുന്നത് കേൾക്കേ അവന്റെ ചിരി മാഞ്ഞു.. അവനു ദേഷ്യം തോന്നി... "എന്താ നിനക്ക് ഏഹ്... ഇത്രയും ദിവസം പട്ടിയെ പോലെ പുറകെ നടക്കുമ്പോൾ നീ എന്നെ തോൽപ്പിക്കാൻ അവനൊപ്പം നടക്കുന്നു... എന്നെ മാത്രം നോക്കിയിരിക്കുന്നവൾ ഇപ്പൊ എന്നെ കാണുമ്പോൾ കണ്ണ് വെട്ടിക്കുന്നു.. എന്നിട്ടിപ്പോ വെറുപ്പ് ആണ് പോലും.. അതിനുമാത്രം ഞാൻ എന്താ ചെയ്തത്...

നമ്മുടെ നല്ലതിന് വേണ്ടിയല്ലേ ഞാൻ നിന്നെ അകറ്റിയത്.. അത് മനസ്സിലാക്കാതെ "അവളുടെ ചുമലിൽ കുലുക്കിയവൻ പറഞ്ഞതും അവൾ ശക്തിയോടെ അവൾ തട്ടിഎറിഞ്ഞു... "നമ്മുടെ നല്ലതിനോ.. ഹ്ഹ്ഹ്... നിന്റെ മാത്രം നല്ലതിന് നിന്റെ സ്വാർത്ഥതക്ക് വേണ്ടി എന്ന് പറ... നീ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല ദേവ്... പണമില്ലാത്തതിന്റെ പേരിലാ നീ എന്നെ അകറ്റിയത് എന്ന് എനിക്ക് മനസ്സിലാക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ല... നമുക്ക് വേണ്ടി പോലും.."ദേഷ്യത്തിൽ അവളുടെ മുഖം വിറച്ചു... "അവസാനമായി ഞാൻ പറയുവാ ദേവ് കാത് കൂർപ്പിച്ചു വെച്ച് കേട്ടോ നീ... എനിക്ക് കാശിയേട്ടനെ ഇഷ്ടമാണെന്ന്...ഭ്രാന്തൻ ആണേലും അയാൾക്കൊപ്പം ജീവിതം കാലം ഞാൻ സന്തോഷമായി കഴിയും...

അതിനിടക്ക് നിന്റെ പ്രണയം എനിക്ക് വേണ്ടാ... നിന്നെ തന്നെ എനിക്ക് വേണ്ടാ... ഈ വീട്ടിൽ നീയെന്ന ഒരുവൻ ഉണ്ടെന്ന് ഇപ്പൊ ഞാൻ കണക്കിൽ കൂട്ടുന്നില്ല... കാശിയേട്ടനിൽ ഞാൻ സന്ദുഷ്ടയാണ്...അതുകൊണ്ട് മേലാൽ ഇതും പറഞ് നീ വന്നാൽ... കാശിയേട്ടൻ ആണേ സത്യം ഞാൻ എല്ലാം വിളിച്ചു പറയും.... ഓർത്തോ നീ " അവനെ നോക്കിയവൾ വിരൽ ചൂണ്ടി പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. "പ്പ്പ്ഫാ..." അവൾ പറഞ്ഞു നിർത്തിയതും അവന്റെ കൈകൾ ശക്തിയോടെ അവളുടെ കവിളിൽ പതിഞ്ഞു പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ വേച്ചു പോയവൾ മേശയിൽ കയ്യ് തട്ടി നിലത്തേക്ക് തലയടിച്ചു വീണു...

മേശയിൽ കൈകൾ തട്ടിയപ്പോൾ അവിടെ വെച്ചിരുന്ന സിന്ദൂരചെപ്പ് നിലത്തു വീണു അവൾക് ചുറ്റും ചിന്നിചിതറി... "ശെരിയാ നിന്റെ തൊലിവെളുപ്പും ആറ്റിട്യൂടും കണ്ട് വീണു പോയി... എന്ന് കരുതി എനിക്ക് നേരെ നാവ് ഉയർത്താൻ നീ ആയില്ല വൈശാലി "നിലത്തു വീണു കിടക്കുന്നവൾക് നേരെ ചീറിയവൻ മുറിയിൽ നിന്ന് ഇറങ്ങി ഡോർ വലിച്ചടച്ചു... അവന്റെ അടിയിൽ കവിളിൽ വേദന കൊണ്ട് പുളഞ്ഞു... വയർ വേദനയും ഇരട്ടിച്ചു വന്നു... അടിയിൽ തല പൊട്ടിപിളരും പോലെ തോന്നി... ആകെ മൊത്തം അസ്സഹനീയമായ വേദന നിറഞ്ഞു... കണ്ണുകൾ നിറഞ്ഞൊഴുകി... നിലത്തു നിന്ന് എഴുനേൽക്കാൻ പറ്റാതെ അവൾ പിടഞ്ഞു പോയി... ********************* "എവിടെ ആയിരുന്നു എത്ര നേരമായി ബെൽ അടിക്കുന്നു " സുഭദ്ര അകത്തേക്ക് കയറിക്കൊണ്ട് ദേവിനോട് കനപ്പിച്ചു ചോദിച്ചു...

"ഞാൻ കേട്ടില്ല...പാട്ട് കേൾകുവായിരുന്നു "അവൻ പറഞ്ഞുകൊണ്ട് പടികൾ കയറി "വൈശാലി വന്നില്ലേ... എവിടെ അവൾ "അമ്മ പടികൾ കയറുന്നവനെ നോക്കി ചോദിച്ചു... "ആ എനിക്കറിയില്ല"കൂസൽ ഇല്ലാതെ പറഞ്ഞവൻ അടഞ്ഞിട്ട ഡോർ നോക്കി പുച്ഛിച്ചു കൊണ്ട് അവന്റെ മുറിയിൽ കയറി ഡോർ അടച്ചു.... "കാശി "അകത്തേക്ക് ഓടുന്ന കാശിയെ കല്ലൂ വിളിച്ചു... "നീ പോയിക്കോ കല്ലു... ഞാനേ വാവക്ക് വള കൊടുക്കട്ടെ " കല്ലുവിന് ടാറ്റാ പറഞ്ഞുകൊണ്ടവൻ ഓടി.. "എന്നാ ഞാൻ ഇറങ്ങുവാ അമ്മായി... മുത്തശ്ശി ശെരിയെന്നാൽ..." യാത്ര പറഞ്ഞു കല്ലു സ്കൂട്ടിയുമായി പോയതും മുത്തശ്ശി വീട്ടിലേക്ക് കയറി.. "മെല്ലെ ഓട് കാശി... വീഴും "ഓരോ പടികൾ ഇടവിട്ട് മേലേക്ക് ഓടുന്ന കാശിയെ നോക്കി മുത്തേശ്ശി വിളിച്ചു പറഞ്ഞു.... അവൻ എന്നാൽ വാവയെ കാണാൻ ദൃതിയായിരുന്നു... "വാവേ ഞാൻ നീല വള കൊണ്ട് വന്നിട്ടുണ്ടാലോ നോക്കിയേ " ഡോർ തുറന്നുകൊണ്ടവൻ വിളിച്ചു പറഞ്ഞു...

എന്നാൽ അവിടേം ഇവിടേം വീണു കിടക്കുന്ന വസ്ത്രവും മുന്നിൽ സ്ഥാനംതെറ്റിയ സാരിയുമായി മുഖം ചുളിച്ചു കുറുക്കുന്ന വൈശാലിയിൽ അവൻ തറഞ്ഞു നോക്കി... അവൾക്ക് ചുറ്റും വീണു കിടക്കുന്ന സിന്ദൂരം അവന്റെ കണ്ണുകളിൽ തുള്ളി രക്തങ്ങളായിരുന്നു... അവന്റെ കണ്ണുകൾ മുട്ടിനു താഴെയോളം പൊങ്ങി കിടക്കുന്ന അവളുടെ കാലുകളിൽ നിന്ന് അവളുടെ വേദനയോടെ ചുളിയുന്ന മുഖത്തിലേക്ക് പതിഞ്ഞു.... അവളുടെ മുഖമാകെ മുറിഞ്ഞു കിടക്കുന്ന പോലെ തോന്നി അവനു... വേദനയോടെപ്പം പിടയുമ്പോൾ ഉയരുന്ന അവളുടെ മൂളലുകൾ അവന്റെ കാതിൽ ഇരിച്ചു കയറി... അവളുടെ പിടച്ചിൽ അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു....

അവന്റെ കൈകളിലെ വള നിലം പതിച്ചു വീണു...തലചോറിൽ നിന്ന് എന്തോ കുത്തിവലിക്കും പോലെ.... അവന് കണ്ണുകൾ ഇറുക്കെ അടച്ചു മുടികളിൽ വിരൽ കടത്തി കൊരുത്തു പിടിച്ചു വലിച്ചു... കണ്ണുകളിലെ ഇരുട്ടിൽ ആ ദൃശ്യം തെളിഞ്ഞു വന്നു.... ചോരയിൽ പിടഞ്ഞു കിടക്കുന്ന പെൺകുട്ടി... പണ്ടെങ്ങോ നടന്ന ദുരന്തത്തിന്റെ ആവർത്തനം എന്ന പോലെ അവന്റെ മനസ്സുകൾ ആ നാളുകളിലേക്ക് പോയി കഴിഞ്ഞിരുന്നു... "അലോഷി...."അവന് കണ്ണുകൾ തുറന്നു അലറി കരഞ്ഞു അവൾക്കടുത്തേക്ക് നടന്നു.... "മോളെ അലോഷി.... എണീക്ക്..."അവളുടെ മുഖത്തവൻ തട്ടി വിളിച്ചു... അവന്റെ അലർച്ച കേട്ട് മുത്തശ്ശിയും അമ്മയും ഓടി എത്തി... ദേവ് ഡോർ തുറന്നു ഇറങ്ങി... ബോധമില്ലാതെ കിടക്കുന്ന വൈശാലിയെ കാണെ അവന് ഞെട്ടി... അടിച്ചിരുന്നു പക്ഷെ ബോധം പോയിരുന്നു എന്ന് അവന് അറിഞ്ഞില്ല...

"അലോഷി.... ഞാനാ കാശിയേട്ടനാ "വൈശാലിയുടെ മുഗം കൈകളിൽ ഒതുക്കി കാശിയുടെ കരച്ചിൽ കേൾക്കേ വാതിക്കൽ നിന്നവർ ഒരടി അനങ്ങാൻ ആവാതെ തറഞ്ഞു നിന്നു... അവന് ഞെട്ടലോടെ അവളുടെ മുഖത്ത് നിന്ന് കൈകൾ എടുത്തു അവന്റെ കൈകളിൽ നോക്കി.... അവനുമാത്രം അവന്റെ ഉള്ളം കയ്യില് ചോര കണ്ടു... അവന് ഞെട്ടി.... അവന് ഞെട്ടലോടെ അവളുടെ ദേഹം നോക്കിയതും അവന് മുഖം വെട്ടി തിരിച്ചു... സാരിയിൽ കിടക്കുന്ന വൈശാലിയെ അവന് കണ്ടില്ല പകരം നഗ്നമായ ശരീരമായിരുന്നു അവന്റെ കണ്മുന്നിൽ.... അവന് പൊട്ടികരച്ചിലോടെ എണീറ്റു... ബെഡിൽ നിന്ന് ബെഡ്ഷീറ്റ് വലിച്ചെടുത്തു ഭ്രാന്തനെ പോലെ അവളുടെ ദേഹം പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്തു കരഞ്ഞു.... "അലോഷി... കണ്ണ് തുറക്ക് മോളെ "അപ്പോഴും അവന് പുലമ്പിക്കൊണ്ടിരുന്നു.... അവന് അവളെ വീണ്ടും നിലത്ത് കിടത്തി...

പണ്ടെങ്ങോ ചെയ്തത് പോലെയുള്ള ആവർത്തനം പോലെ... പെട്ടെന്നാണ് അവന് തിരിഞ്ഞു നോക്കിയത്... വാതിക്കൽ നിൽക്കുന്ന ദേവിനേം അമ്മയെയും മുത്തശ്ശിയെയും അവന് അറിയുന്നില്ല... പകരം ഒരു കൂട്ടം ആളുകൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു... "ഞാൻ അല്ലാ... എനിക്കറിയില്ല... ഞാൻ അല്ലാ... അമ്മയാണെ സത്യം എനിക്കൊന്നും അറിയില്ല... എന്റെ പെങ്ങളാ...എനിക്ക് ആവില്ല അതിനു.... എന്നേ വിശ്വസിക്കണം " കൈകൾ കൊണ്ട് അല്ലെന്ന് വീശി കരഞ്ഞുകൊണ്ടവൻ പുറകിലേക്ക് നീങ്ങി ഇരുന്നു അവസാനം ചുമരിൽ തട്ടി ഇരുന്നു... "മോനെ കാശി "സുഭദ്ര കരച്ചിലോടെ അവനടുത്തു നടക്കുമ്പോൾ മുത്തശ്ശി വൈശാലിക്കടുത്തു ചെന്നു അവളെ തട്ടിവിളിച്ചുകൊണ്ടിരുന്നു...

"കാശി അമ്മയാ "സുഭദ്ര അവന്റെ തോളിൽ പിടിച്ചു... "അടിക്കല്ലേ... ഞാൻ അല്ലാ... എനിക്കറിയില്ല..."അവന് പിടഞ്ഞെഴുനേറ്റു.... സുഭദ്ര തൊടുമ്പോൾ കൈകൾ തട്ടിമാറ്റിയവൻ പേടിയോടെ ചുമരിൽ നിരങ്ങി ഡോറിനടുത്തു നിന്നു... അവന്റെ അവസ്ഥ കാണെ സുഭദ്ര കരഞ്ഞു തുടങ്ങി... മുത്തശ്ശിയുടെ കണ്ണുനീർ ഉരുണ്ടു കൂടി... അവർ വേഗം ജഗിൽ വെള്ളമെടുത്തു വൈശാലിയുടെ മുഖത്ത് കുടഞ്ഞു... അവൾ മെല്ലെ കണ്ണുകൾ ചുളിച്ചു തുറന്നു.... ദേഹമാകെ വേദന തോന്നി... ചുറ്റും കൂടി നിൽക്കുന്നവരെ കാണെ അവൾ മെല്ലെ എണീറ്റു... "ഞാനല്ലാ.. എനിക്കറിയില്ല "അപ്പോഴും കാശി പുലമ്പിക്കൊണ്ട് ദേവിനെ തള്ളി മാറ്റി ഓടിയിരുന്നു.. "മോനെ "സുഭദ്ര അവനെ പിടിക്കാനായി പുറത്തേക്കിറങ്ങി...

"കാശി...."അമ്മയുടെ അലർച്ച കേട്ട് വൈശാലി ഞെട്ടി... അവൾ പിടഞ്ഞെഴുനേറ്റു കൊണ്ട് പുറത്തേക്കിറങ്ങി... മുത്തശ്ശിയും... പടികളിൽ നിന്ന് താഴേക്ക് ഓടുമ്പോൾ കാൽ തടഞ്ഞവൻ ഉരുണ്ടു മറിഞ്ഞു നിലത്തേക്ക് തലയടിച്ചു വീണു... "ഞാൻ അല്ല... എനിക്കാവില്ല "ബോധം മറയുമ്പോഴും അവന് പുലമ്പി കൊണ്ടിരുന്നു അവന് പുലമ്പിക്കൊണ്ടിരുന്നു....  അമ്മയും വൈശാലിയും ഉമ്മറ പടികളിൽ കരഞ്ഞു തളർന്നിരുന്നു.... ബോധമറിഞ്ഞ കാശിയെ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി... കൂടെ കരഞ്ഞുകൊണ്ട് പോകാന് നിന്ന വൈശാലിയെയും അമ്മയെയും മുത്തശ്ശി തടഞ്ഞു... വൈശാലിക്ക് വയ്യാത്തതിനാൽ വരണ്ട എന്നായിരുന്നു നിർദ്ദേശം... അവൾക് കൂട്ടിനു അമ്മയും.....

പൊട്ടികരച്ചിലോടെ അമ്മയിൽ നിന്ന് നടന്നതെല്ലാം വൈശാലി അറിഞ്ഞതും അവൾ തളർന്നു പോയി.... ക്ഷീണം കാരണം വീണു പോയതാ എന്ന് പറഞ്ഞവൾ മുറിയിലേക്ക് ഓടി... ചങ്ക് പൊട്ടിപിളരും പോലെ അവളുടെ കരച്ചിൽ ആ മുറിയാകെ ഉയർന്നു.... കരഞ്ഞു കരഞ്ഞു ശ്വാസവും കണ്ണീരും വിലങ്ങിയപ്പോൾ അമ്മയെ ഓർത്തവൾ മുറിയിൽ നിന്ന് ഇറങ്ങി... അവരെയും കാത്ത് കണ്ണുനീർ പൊഴിച്ചു ഉമ്മറത് ഇരിക്കുന്ന അമ്മയുടെ അടുത്ത് ഇരുന്നവൾ അവരുടെ മടിയിൽ തലചായിച്ചു തേങ്ങി... "ഒന്നുമില്ല മോളെ... അവന് എന്റെ മോനാ... ഒന്നും പറ്റില്ല അവനു "അവളുടെ മടിയിൽ തഴുകി അമ്മ പറയുമ്പോളും അവളുടെ ഹൃദയം വിങ്ങി പൊട്ടിയിരുന്നു.... ************* തലയിലെ മുറിവ് കാരണം കെട്ട് കെട്ടി മുറിയിൽ കിടത്തിയിരിക്കുവാണ് കാശിയെ... മണിക്കൂർ ഒന്നായി ഈ കിടത്തം ഇപ്പോഴും ബോധം വന്നിട്ടില്ല...

മുറിയിലേക്ക് കയറി വരുന്ന കാശിയുടെ പേർസണൽ ഡോക്ടർ സെബാസ്റ്റ്യൻ കുര്യനെ കണ്ടതും കേശവനും ദേവും ചെയറിൽ നിന്ന് എണീറ്റു... കാശിയുടെ അടുത്തിരിക്കുന്ന പത്മാവധിയും അയാളെ കണ്ടു എണീറ്റ് നിന്നു... "എങ്ങനെയുണ്ട് "സെബാസ്റ്റ്യൻ ഉറങ്ങുന്ന കാശിയെ നോക്കി... "എഴുന്നേറ്റില്ല "പത്മാവധിയും കാശ്യിലേക്ക് നോക്കി "ഒരുമണിക്കൂറത്തെ ഡോസ് ആണ് എഴുനേൽക്കാൻ സമയം ആയി "സെബാസ്റ്റ്യൻ കയ്യിലെ വാച്ചിൽ നോക്കി പറഞ്ഞു... "എന്താ സെബാസ്റ്റ്യൻ അവനു... എല്ലാം മറന്നു കുട്ടികളെ പോലെ ആണെന്ന് നിങ്ങള് പറയുന്നു... എന്നാൽ കുറച്ചു മുന്നേ അവന് വിളിച്ചു കരഞ്ഞത് വർഷങ്ങൾക് മുന്നേ മറിച്ചു പോയ അലോഷിയുടെ പേര് വിളിച്ചാണ്... ഇതിനൊക്കെ അർത്ഥം എന്താണ് " പത്മാവധിയുടെ ശബ്ദത്തിൽ ഉയർച്ചെയും ഇടർച്ചയും തെളിഞ്ഞു...

"ശെരിയാണ് മെന്റലി അവനിപ്പോൾ ഒന്നും ഓർമയില്ല... പക്ഷെ അവന് പണ്ടെങ്ങോ കടന്നു പോയ സിറ്റുവേഷൻ വീണ്ടും അവന്റെ മുന്നിൽ റീക്രീറ്റ് ചെയ്യുമ്പോൾ അവന് മനസ്സും തലച്ചോറും ഭൂതകാലത്തേക്ക് പോകുന്നു.... അതവനെ വയലന്റ് ആകുന്നു... നിങ്ങള് പറഞ്ഞു നിങ്ങളുടെ വീട്ടിലെ കുട്ടി ബോധമില്ലാതെ കിടക്കുന്നത് കണ്ടാണ് അവന് വയലന്റ് ആയതെന്ന്... മുൻപും ഇതേ ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട്.... അതിനർത്ഥം മുൻപ് അവന്റെ കൂട്ടുക്കാരന്റെ അനിയത്തിയുടെ മരണം നേരിൽ കണ്ടതിന്റെ ഷോക്ക്... അവന്റെ സമനില തെറ്റിയട്ടും മെന്റലി എല്ലാം മറന്നിട്ടും വീണ്ടും അതെ സാഹചര്യം മുന്നിൽ വീണ്ടും കാണുമ്പോൾ അവന്റെ തലച്ചോറിലും മനസ്സിലും ആ പഴേ ചലനമറ്റു കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യം അവന് അറിയുന്നു... അവന് വീണ്ടും ആ ഒരു സിറ്റുവേഷനിലേക്ക് മടങ്ങി പോകുന്നു... ചിലപ്പോൾ നേരത്തെ നടന്നത് അതായിരിക്കാം..."

സെബാസ്റ്റ്യൻ പറഞ്ഞു നിർത്തുമ്പോൾ മൂവരും അക്ഷമയോടെ കേട്ടിരുന്നു... "അതിനർത്ഥം അവനെല്ലാം ഓർമയുണ്ടെന്നാണോ "ദേവ് ചോദ്യം ഉന്നയിച്ചു "ഓർമയുണ്ടെന്ന് അല്ല...എങ്ങനെയാണോ അവന് ഈ അവസ്ഥയിൽ എത്തിപ്പെട്ടത് എന്ന അവന് ആഗ്രഹിക്കാത്ത ഓരോ സാഹചര്യം അവന് കാണുമ്പോൾ പഴേ ഓർമയിലേക്ക് അവന്റെ തലച്ചോറിനേം മനസ്സിനേം എത്തിക്കുന്നു അതവനെ കൂടുതൽ വയലന്റ് ആകുന്നു.... എന്നാൽ ബോധം മറഞ്ഞു ഉണരുമ്പോൾ അവന് വീണ്ടും എല്ലാം മറന്ന് കൊച്ചു കുട്ടികളെ പോലെ ആകുന്നു..ചിലപ്പോ കുട്ടികളിൽ നിന്ന് മറ്റൊരു സ്റ്റേജിലേക്ക് അവന് പോകാം... ഒന്നും മിണ്ടാതെ ഒന്നുമറിയാതെ ശാന്തമായ സ്വഭാവത്തിൽ..അല്ലെങ്കിൽ എപ്പോഴും ദേഷ്യം അല്ലെങ്കിൽ വെറുതെ ചിരിക്കും... എന്ന് കരുതി അവന് ഓക്കേ ആണെന്നല്ല... അതും ഇതിന്റ മറ്റൊരു സ്റ്റേജ് ആണ്... " സെബാസ്റ്റ്യൻ പറഞ്ഞതും അച്ഛന് കാശിയെ നിറക്കണ്ണോടെ നോക്കി...

"എന്റെ മകന് ഒരിക്കലും ഓർമ്മകൾ തിരിച്ചു ലഭിക്കില്ലേ... പഴേ കാശിയായി ഞങ്ങള്ക്ക് ലഭിക്കില്ലേ അവനെ "അയാളുടെ ശബ്ദം ഇടറി... "കേശാവാ "മുത്തശ്ശി ശാസനയോടെ വിളിച്ചു.... എങ്കിലും അയാളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു... ആ അമ്മയിൽ വേദന തോന്നിയെങ്കിലും അനങ്ങിയില്ല... "അവന്റെ അസുഖത്തെ കണ്ട്രോൾ ചെയ്യാം എന്നല്ലാതെ അവന്റെ ഓർമകൾ വീണ്ടെടുക്കാനോ നിങ്ങളുടെ പഴേ കാശിനാഥൻ ആയി തിരിച്ചുകൊണ്ടുവരാനോ എനിക്ക് ആവില്ല....പകരം മുകളിൽ ഒരുവൻ തീരുമാനിച്ചാൽ ചിലപ്പോൾ ഈ നിമിഷം അവന് പഴേ കാശിയാകാം...ഇന്നല്ലെങ്കിൽ നാളെ... അതുമല്ലെങ്കിൽ പണ്ട് നടന്ന ഏതേലും ഇൻസിഡന്റ് ഇത് പോലെ ഏതെങ്കിലും സാഹചര്യത്തിൽ വീണ്ടും മുന്നിൽ കാണുമ്പോൾ... അല്ലെങ്കിൽ ചിലപ്പോ ഒരു ഉറക്കിൽ ഉണരുമ്പോൾ....ഒരുപക്ഷെ ഒരിക്കലും ഓർമ്മകൾ വരാതിരിക്കാനും ചാൻസ് ഉണ്ടാകാം..."

അവസാന വാജകം കേൾക്കേ അയാൾ വേദനയോടെ നോക്കി... "ചാൻസ് എന്നേ പറഞ്ഞുള്ളു... but i am sure kashi will recover.... പക്ഷെ അതെന്ന് എന്ന് ദൈവത്തിനു മാത്രമേ അറിയൂ " സെബാസ്റ്റ്യൻ പറഞ്ഞു കഴിഞ്ഞതും മുഖം ചുളിച്ചു കൊണ്ട് തലയിൽ കൈകൾ വെച്ചു കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു കാശി... "മോനെ കാശി "പത്മാവധി അവനടുത്തു ഇരുന്നതും അവന് അവരെ ഉറ്റുനോക്കി... അച്ഛനും മുത്തശ്ശിയും പലതും ചോദിച്ചെങ്കിലും അവന് അവരെ ഉറ്റുനോക്കി മൂളുന്നു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല... "സെബാസ്റ്റ്യൻ "പത്മാവധി അയാളെ നോക്കി... "ഞാൻ പറഞ്ഞല്ലോ അവന് മെന്റലി ഓക്കേ അല്ല... അതിന്റെ മറ്റൊരു സ്റ്റേജ്... പക്ഷെ പേടിക്കണ്ടാ... അവന് ഇപ്പൊ ഹെൽത്ത്ലി ഓക്കേ ആണ്..."

സെബാസ്റ്റ്യൻ പറഞ്ഞത് കേൾക്കേ അവരിൽ നേരിയ ആശ്വാസം തോന്നി... സമയം രാത്രി പതിനൊന്നു ആയിരുന്നു വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ... കാശിയെ കണ്ടതും സുഭദ്ര കരഞ്ഞു അവനെ കെട്ടിപ്പിടിച്ചും മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടിയും അലറി വിളിച്ചു...അപ്പോഴും നിർവികരമായി ഇരിക്കുന്ന കാശിയെ കാണെ അവർക്ക് വേദന അലയടിച്ചു വന്നു... എന്നാൽ ഹൃദയം നിലച്ച പോലെ വൈശാലി ദൂരെന്ന് നോക്കി നിന്നു..... "വാവേന്ന് വിളിക്ക് കാശിയേട്ടാ... മറന്ന് പോയോ എന്നേ... രാവിലെ മുതൽ കാത്ത് നിന്നതാ ആ വിളി ഒന്ന് കേൾക്കാൻ .. പക്ഷെ ഇപ്പോഴും എന്നേ ഒന്ന് നോക്കുന്നില്ലല്ലോ "അവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു..........................തുടരും…………

താലി : ഭാഗം 11

Share this story