താലി 🥀: ഭാഗം 13

thali

എഴുത്തുകാരി: Crazy Girl

ഹൃദയം നിലച്ച പോലെ തോന്നി വൈശാലിക്ക് .. "വാവേന്ന് വിളിക്ക് കാശിയേട്ടാ... മറന്ന് പോയോ എന്നേ... രാവിലെ മുതൽ കാത്ത് നിന്നതാ ആ വിളി ഒന്ന് കേൾക്കാൻ .. പക്ഷെ ഇപ്പോഴും എന്നേ ഒന്ന് നോക്കുന്നില്ലല്ലോ "അവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു... "അവന് ഒന്ന് ശ്വാസം വിടട്ടെ സുഭദ്രേ" മുത്തശ്ശി പറഞ്ഞത് കേൾക്കേ അമ്മ കണ്ണുകൾ തുടച്ചു.. "ഞാൻ പേടിച്ചോണ്ടാ അമ്മേ... ഒന്നും പറ്റില്ലല്ലോ ദൈവത്തിനു നന്ദി "അവർ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി വീണ്ടും കാശിയുടെ മുഖം കൈകുമ്പിളിലാക്കി..... "എന്താ ഏട്ടാ എന്റെ മോന് ഒന്നും മിണ്ടാത്തെ" കാശിയുടെ നിർവികരമായ ഇരുത്തം കാണെ സുഭദ്ര കേശവനേം ചുറ്റുമുള്ളവരെയും നോക്കി...

അപ്പോഴും വൈശാലിയുടെ കണ്ണ് കാശിയിൽ തറഞ്ഞു നിന്നു.... സെബാസ്റ്റ്യൻ ഡോക്ടർ പറഞ്ഞത് അതെ പടി അച്ഛന് പറഞ്ഞു നിർത്തുമ്പോൾ വൈശാലിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി... "അപ്പൊ കാശിയേട്ടൻ പഴേ പോലെ ആവില്ലേ... വാവെന്നു വിളിക്കില്ലേ.... ഈശ്വരാ എല്ലാം ഞാൻ കാരണമാ... ഈ അവസ്ഥയിൽ.... വേണ്ടാ ഈ കാശിയേട്ടനെ വേണ്ടാ... എനിക്ക് എന്റെ പഴേ കാശിയേട്ടനെ താ... വാവേന്ന് വിളികുന്ന ... എന്റെ അടുത്ത് പറ്റിയിരിക്കുന്ന കാശിയേട്ടനെ താ "മനസ്സിൽ അവൾ അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നു... "അപ്പൊ എന്റെ കുട്ടി എനി മിണ്ടില്ലെ..."സുഭദ്ര എല്ലാവരേം പകച്ചു നോക്കി... "അറിയില്ല അവന്റെ മനസ്സ് ഇപ്പൊ എവിടെയാണെന്ന് അറിയില്ല ഞങ്ങള്ക്ക് "കേശവന്റെ ശബ്ദം ഇടറി...

"എന്റീശ്വരാ... നീയെന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നെ... മതിയായില്ലേ നിനക്ക്... എന്റെ കുഞ്ഞിനെ പരീക്ഷിച്ചത് മതിയായില്ലേ.... ഒന്ന് മിണ്ടിയാൽ മതി....സുഖമില്ലെങ്കിലും കുഴപ്പമില്ല...മിണ്ടുന്ന ചിരിക്കുന്ന കാശിയായി മതി.. ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ നെഞ്ച് പൊട്ടി മരിക്കും ഞാൻ.." അമ്മയുടെ കരച്ചിൽ മുഴങ്ങി...അവർ അവന്റെ തോളിലേക്ക് ചാഞ്ഞു.... അവരുടെ കണ്ണുനീർ അവന്റെ ഷർട്ട്‌ ആകെ നനച്ചു... വൈശാലിലേക്ക് ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നി... അടിവയറ്റിൽ കുത്തി വലിക്കുന്നതോന്നും അവൾ അറിഞ്ഞില്ല... പക്ഷെ മനസ്സ്... മനസ്സിന്റെ വേദനയിൽ അവൾക് അവനെ ചെന്ന് കെട്ടിപുണരണം എന്ന് തോന്നി....ഒരു ആശ്വാസത്തിനു...

ആ വീടാക്ക് സുഭദ്രയുടെ തേങ്ങലിന്റെ ശബ്ദം മാത്രം നിറഞ്ഞു... കേശവൻ സങ്കടങ്ങൾ കടിച്ചോതുക്കി നിന്നു... പത്മാവധി കൈകൾ ചുരുട്ടിപിടിച്ചു ക്ഷമയോടെ ഇരുവരേം നോക്കി നിന്നു... ദേവ് അവന് ഒന്നും മിണ്ടാതെ ഒരു സൈഡിൽ മാറി നിന്നു "അമ്മാ " നിശബ്ദതയെ കീറി മുറിച്ചു അവിടേമുയർന്ന സ്വരം കേൾക്കേ സുഭദ്ര ഞെട്ടി... "അമ്മാ "വീണ്ടും അവന്റെ വിളി ഉയർന്നതും അവർ കണ്ണീരോടെ അവനിൽ നിന്ന് അകന്നു... "ഇല്ലടാ... എന്റെ മോന് ഒന്നുല്ല...അമ്മ കരയില്ലാട്ടോ "അവർ കണ്ണീർ തുടച്ചു... "എത്ര കാലമായി അമ്മാ ഞാൻ ഇങ്ങനെ "വീണ്ടും ഇടിമുഴക്കം പോലെ അവന്റെ വാക്കുകൾ ഉയർന്നതും എല്ലാവരും ഞെട്ടി... "എന്താ... കാശി "സുഭദ്ര ഞെട്ടലോടെ കാശിയുടെ കവിളിൽ കൈകൾ ചേർത്ത് വെച്ചു...

"ഞാൻ ഭ്രാന്തനാണോ അമ്മാ... എല്ലാരേം ദ്രോഹിച്ചോ അമ്മാ..."അവന്റെ ശബ്ദം ഇടറി... "കാശി... നീ... നിനക്ക്... ഞാൻ "സുഭദ്രക്ക് വാക്കുകൾ തൊണ്ടേൽ കുരുങ്ങി കിടന്നു... "അമ്മേ എന്റെ മോന് "കേശവൻ പത്മാവധിയെ ഞെട്ടലോടെ നോക്കി... അപ്പോഴും വിശ്വാസം വരാതേ നില്കുവായിരുന്നു പത്മാവധി... കേശവന്റെ വിളി കേട്ടതും അവർ ഞെട്ടി മുന്നോട്ടേക്ക് നടന്നു... "കാശി " കാശിക്കടുത്തു മുത്തശ്ശി ഇരുന്നു...അവന് മുത്തശ്ശിക്ക് നേരെ നോക്കി... "നിനക്ക്...കുഴപ്പമൊന്നുമില്ലല്ലോ... മോന് വയ്യേ..."അവരുടെ കൈകൾ അവന്റെ മുടിയിഴയിൽ തലോടി അവനെ സംശയത്തോടെ നോക്കി... "മുത്തശ്ശി... എനിക്ക് തല വേദനിക്കുന്നു... കുത്തിപ്പൊട്ടും പോലേ.... എനിക്ക് ഭ്രാന്തായിരുന്നോ... ഞാൻ... എന്ന് മുതലാ...

അലോകിനെ കാണാൻ പോയിരുന്നോ ഞാൻ... അവസാനമായി കണ്ടിരുന്നോ അവനെ... എനിക്ക് ഒന്നും ഓർമ വരുന്നില്ല.... തല പെരിക്കുന്നു... വല്ലാതെ... വേദനിക്കുന്നു... അച്ഛാ.. ദേവ്... നിങ്ങളെയൊക്കെ ദ്രോഹിച്ചോ ഞാൻ... എനിക്കൊന്നു... ഓർമ വരുന്നില്ല...." അവന് തലയിൽ ഇറുക്കെ പിടിച്ചു.... അവനു നിയന്ത്രണം തെറ്റുന്ന പോലെ തോന്നി.... അത്രയും നേരം മിണ്ടാതെ ഇരുന്നതിന് അലറി വിളിച്ചു കരയണമെന്ന് തോന്നി... സ്വയം തലയടിച്ചു വേദനിപ്പിക്കണമെന്ന് തോന്നി... അവന്റ വിരലുകൾ മുടികളിൽ കൊരുത്തു പിടിച്ചു... തലയുടെ പിരിമുറുക്കം അവന്റെ ബാൻഡേജ് കെട്ടിൽ നിന്ന് ചോരപൊടിഞ്ഞു തുടങ്ങി... "കേശാവാ... വണ്ടിയെടുക്കെടാ " വീണ്ടും നെറ്റിപൊട്ടി ചോരയൊലിക്കുന്ന കാണെ മുത്തശ്ശി പറഞ്ഞത് കെട്ട് അച്ഛന് ബോധത്തിൽ വന്ന് കാറിന്റെ ചാവി എടുത്തു... അപ്പോഴും വേദനയോടെ പുലമ്പുന്ന കാശിയെ താങ്ങി ദേവും മുത്തശ്ശിയും ഉമ്മറത്തേക്ക് നടന്നു...

അമ്മയും കരഞ്ഞുകൊണ്ട് അവർക്ക് പുറകെ നടന്നു... അപ്പോഴും ഒരടി അനങ്ങാൻ ആവാതെ വൈശാലി തറഞ്ഞു നിന്നു... അവൾക് ശരീരം കുഴയുന്ന പോലെ തോന്നി... "ഓർമ വന്നോ... കാശിയേട്ടൻ ഓർമ വന്നോ... എല്ലാരേം വിളിച്ചല്ലോ... എല്ലാരേം... എന്നേ ഒഴികെ... എന്നേ മാത്രം വിളിച്ചില്ല... കേൾക്കാത്തതാണോ... അല്ലാ വിളിച്ചില്ല... എന്നേ നോകീല... കാശിയേട്ടനെ നോക്കി നിൽക്കുന്ന എന്നേ മാത്രം കണ്ടില്ല... അതിനർത്ഥം... മറന്നോ എന്നേ... ഓർമ വന്നപ്പോ എന്നേ മറന്നോ... ഈശ്വരാ... ഞാൻ... ഞാൻ എന്താ ചെയ്യാ... എന്നേ നോകീലല്ലോ ... വിളിച്ചില്ല... വാവേന്ന് വിളിച്ചില്ല... എല്ലാരേം. വിളിച്ചു എന്നേ മാത്രം... ന്നെ മാത്രം വിളിച്ചില്ല " മുറ്റത്തെ കാർ ഗേറ്റ് വിട്ടു പോകുമ്പോൾ വൈശാലി തളർച്ചയോടെ പടികൾ ഇരുന്നു... ഒറ്റപ്പെട്ടത് പോലേ.. ആരുമില്ലാത്തത് പോലെ തോന്നി അവൾക്... **************

"whats your name " "കാശി.... കാശിനാദ് " "എന്റെ പേര് അറിയാമോ കാശിക്ക് " "സെബാസ്റ്റ്യൻ കുര്യൻ " അയാളുടെ ടേബിളിനെ പേര് എഴുതിയിടം നോക്കി അവന് വായിച്ചു... "പെർഫെക്ട് "ഡോക്ടർ അവന്റെ അവന്റെ തോളിൽ തട്ടി... "ഒന്നര വർഷമായി ഞാൻ കാശിയുടെ പേർസണൽ ഡോക്ടർ ആണ്..." അയാൾ ചെറുചിരിയോടെ പറഞ്ഞു...കാശി അയാളെ ഉറ്റുനോക്കി... " എനിക്കറിയാം കാശിയുടെ മനസ്സിൽ എന്താണ് എന്ന്... "ഡോക്ടർ പറഞ്ഞത് കേട്ട് അവന് അവരെ സംശയത്തോടെ നോക്കി... "ഞാൻ ഒന്ന് ചോദിക്കട്ടെ കാശിനാദ് "ഡോക്ടർ അവനടുത്തേക്ക് ചാഞ്ഞിരുന്നു... "തന്റെ ഫ്രണ്ട്സിന്റെ പേര് പറയാമോ " "അലോക് പ്രവീൺ "അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു...

"അവരൊക്കെ എവിടെയാ " "പ്രവീൺ കൊച്ചിയിൽ... അലോക് മരിച്ചു..."അവന്റെ ശബ്ദം ഇടറി... "എപ്പോഴാ മരിച്ചത് " "ഏപ്രിൽ 25ത് monday... പക്ഷെ ഞാൻ അറിഞ്ഞത് ടുസ്‌ഡേ... ന്യൂസ്‌പേപ്പറിൽ... ചരമ കോളത്തിൽ... അലോക്... അവന്റെ മുഖം "കാശിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... "എന്നിട്ട് താൻ കാണാൻ പോയില്ലേ "സെബാസ്റ്റ്യൻ അവന്റെ ഭാവങ്ങൾ നോക്കി നിന്നു... "ഇല്ലാ.....അവന് വിളിച്ചിരുന്നു... ഒരുപാട് സംസാരിച്ചു... പക്ഷെ പെട്ടെന്ന് പ്രധീക്ഷിക്കാതെ പത്രത്തിൽ അവന്റെ മരണം... ഷോക്കായി പോയി... അലോഷിയുടെ മരണത്തിൽ നിന്ന് റിക്കവർ ആയില്ലാ... അതിനു മുന്നേ അലോകും....എന്ത് കൊണ്ടോ എല്ലാത്തിനും കാരണം ഞാൻ ആണെന്ന് തോന്നി..

. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി....അവനെ മരണത്തിലേക്ക് തള്ളിവിട്ടത് ഞാൻ ആണെന്ന് മനസ്സ് പറഞ്ഞു... ഞാൻ... എനിക്ക്... " കാശിക്ക് വാക്കുകൾ കിട്ടാതെ കിതക്കാൻ തുടങ്ങി... "കൂൾ കാശി... everything is past... ഇതൊക്കെ കഴിഞ്ഞിട്ട് വർഷം രണ്ടാവാറായി.... "സെബാസ്റ്റ്യൻ അവന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു പുറം തലോടി... "രണ്ടോ... അപ്പൊ ഞാൻ "അവന് സെബാസ്റ്റ്യനെ പകപ്പോടെ നോക്കി "താൻ വിചാരിക്കുന്നത് പോലെ അല്ല... തനിക് ഒന്നും ഓർമയില്ലായിരുന്നു.... മെന്റലി താൻ ഓക്കേ അല്ലായിരുന്നു... but now u recovered "സെബാസ്റ്റ്യൻ അവന്റെ പുറത്ത് തട്ടി... "മെന്റലി ഓക്കെ അല്ലായിരുന്നു.. its means.. എനിക്ക് ഭ്രാന്ത് ആയിരുന്നു അല്ലെ "കാശിയുടെ ചുണ്ടിൽ പുച്ഛവും വേദനയും നിറഞ്ഞു... "yhh so what... ഭ്രാന്തെന്താ ഒരു രോഖമാണ്‌... മനസ്സിൽ താങ്ങാൻ പറ്റാത്തതിലും എന്തെലും മനസ്സിൽ പതിഞ്ഞാൽ ഉണ്ടാകുന്ന ഒരുതരം സിക്ക്.....

അതിപ്പോ നാളെ എനിക്ക് വരാം... അല്ലേൽ മാറ്റാർക്കേലും വരാം... its not their problem... its god decision...ദൈവം തീരുമാനിച്ചാൽ നമുക്ക് ഒരു ഭ്രാന്തിനെയും തടയാൻ കഴിയില്ലാ... പിന്നെ ഈ ഭ്രാന്തുള്ളവർക്ക് ലോകത്തു ജീവിച്ചൂടെ...അവരും മനുഷ്യരാടോ...സാഹചര്യം കൊണ്ട് സമനില തെറ്റുന്നവർ.... എന്ന് കരുതി അതിനിത്ര പുച്ഛിക്കാനും ഒക്കാനിക്കും മാത്രം ഒന്നുമില്ല..." സെബാസ്റ്റ്യൻ പറഞ്ഞത് കേൾക്കേ കാശി അയാളെ ഉറ്റുനോക്കി... സെബാസ്റ്റ്യൻ ചെയറിൽ നിന്ന് എണീറ്റു... "കാശ്നാഥ്‌ ഇപ്പൊ perfectly ok ആണ്...പക്ഷെ ഈ ഒന്നരവർഷത്തിനിടയിൽ തന്റെ ജീവിതത്തിൽ നടന്നതൊന്നും തനിക്കറിയില്ല....

അതൊക്കെ താൻ വിശദമായി തന്റെ വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും ഒക്കെ സംസാരിചാൽ അറിയാവുന്നതേ ഉള്ളൂ .... അതുകൊണ്ട് താൻ എനി ഭ്രാന്തന് ആണ് എന്ന് ചിന്തിച്ചു കൂട്ടേണ്ടതില്ല...താൻ അതും ഓർത്തു നിന്നാൽ ഈ ഒന്നരവർഷവും നിന്നെ കുറിച്ചോർത്തു വിഷമിച്ചു കഴിഞ്ഞ തന്റെ വീട്ടുകാർക് അറിഞ്ഞു കൊണ്ട് നീ വേദന നൽകുന്നത് പോലെ ആകും... നിന്നെ ഇങ്ങനെ കാണാൻ അവർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...and i promised... അവരുടെ പഴേ കാശി നാദിനെ ഞാൻ നൽകുമെന്ന്.... and i am sure i will " കോൺഫിഡനസോടെ പറയുന്ന സെബാസ്റ്റ്യനെ കാണെ കാശി നോക്കി നിന്നു... അവനു നേരെ ഒരു മെഡിസിൻ നീട്ടി ഒരു ഗ്ലാസ്‌ വെള്ളവും നൽകി...

"take it... തന്റെ head injury ക്കുള്ളതാ " സെബാസ്റ്റ്യൻ കൊടുത്തത് അവന് വാങ്ങി കുടിച്ചു കൊണ്ട് അവിടെ ഇരുന്നു... "take some rest... you can go home soon "അവന്റെ തോളിൽ തട്ടി സെബാസ്റ്റ്യൻ പുറത്തേക്കിറങ്ങി... അക്ഷമയോടെ കാത്തിരിക്കുന്ന പത്മാവധിയും കേശവും ദേവും സെബാസ്റ്റ്യൻ മുറിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട് അയാൾക്കാടുത്തേക്ക് നടന്നു... "സെബാസ്റ്റ്യൻ കാശിക്ക് ഇപ്പോൾ "പത്മാവധി അയാളെ ചോദ്യപൂർവം നോക്കി ... "നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ദൈവാനുഗ്രഹം എന്ന് പറയാം... കാശി ഈസ്‌ അൽറൈറ്.... അവനെല്ലാം ഓർമയുണ്ട്... പ്രവീൺ അലോക്.. അലോശി... അവരുടെ ഡെത്ത് എല്ലാം... " സെബാസ്റ്റ്യൻ പറഞ്ഞു കഴിഞ്ഞതും മൂവരിലും ഞെട്ടലും സന്തോഷവും നിറഞ്ഞു...

"പക്ഷെ ഈ ഒന്നരവർഷം അവന് എങ്ങനെ ആയിരുന്നു എന്നവൻ അറിയില്ല... എന്നാൽ അവന് ഭ്രാന്തായിരുന്നു എന്ന് അവനു മനസ്സിലായിരിക്കുന്നു...." "അവന് എന്തേലും "മുത്തശ്ശി "ഭ്രാന്തനായിരുന്നു എന്നുള്ള അവന്റെ ചിന്താഗതി മാറ്റിയെടുക്കണം...അല്ലെങ്കിൽ അവന് depressed ആവാം... അതിന് അനുവദിക്കരുത്... അവനെ സൈലന്റാവൻ അനുവദിക്കരുത്... അലോക് അലോഷി എന്നീ ഓർമ്മകൾ അവനിൽ തുടച്ചു മാറ്റണം... പുതിയ പുതിയ സന്തോഷങ്ങൾ അവനു നൽകണം... അത്ര മാത്രമേ എനി അവനെ പഴേ പോലെ സ്മാർട്ട്‌ ആക്കാൻ കഴിയൂ...mostly important എനിയും അവന്റെ ഹാർട്ട്‌ ബ്രേക്കിങ് ആയിട്ടുള്ള ഒരു സിറ്റുവേഷനും ഉണ്ടാക്കാൻ പാടില്ല....

അത് ചിലപ്പോൾ അവനെ ഇത് പോലെ ആയിരിക്കില്ല എഫക്റ്റ് ചെയ്യുന്നത്....അത് പോലെ അവന് മെന്റൽ പ്രോബ്ലംത്തിൽ നിന്നു റിക്കവർ ആയി വന്നതാണെന്ന് നിങ്ങളുടെ പെരുമാറ്റത്തിൽ അവനു തോന്നരുത്.... as usual പണ്ട് എങ്ങനെയായിരുന്നോ അത് പോലെ ബീഹെവ് ചെയ്യണം... സ്പെഷ്യൽ കേറിങ് സ്നേഹം ഒക്കെ അവനെ വീർപ്പുമുട്ടിക്കത്തെ ഉള്ളൂ .. so be carefull " സെബാസ്റ്റ്യൻ പറഞ്ഞു നിർത്തിയതും മൂവരും ഗൗരവമായി കേട്ടു നിന്നു... ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീണ്ടും വീട്ടിലേക്കെത്തുമ്പോൾ സമയം ഉച്ചയോടു അടുത്തിരുന്നു... ************** "മോളെ ആ ഉള്ളിയെടുത്തു ഒന്ന് അരിഞ്ഞിട്ടേക്ക്..." സുഭദ്ര പറഞ്ഞു കൊണ്ട് മീൻ പൊരിക്കാൻ വേണ്ടി പാൻ അടുപ്പത്തു വെച്ചു...

അപ്പോഴും അനങ്ങാതെ നിൽക്കുന്ന വൈശാലിയെ സുഭദ്ര ഒന്ന് തട്ടി... "എന്ത് പറ്റി... ഹ്മ്മ്..." അമ്മയുടെ ചോദ്യം കേട്ട് അവൾ ഒന്നുമില്ലെന്ന് തലയാട്ടി... "എന്നാ ആ ഉള്ളി ഒന്ന് അരിഞ്ഞിട് "അമ്മ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് ഉള്ളിയെടുത്തു... അവൾ അമ്മയെ ഒന്ന് നോക്കി... ദൃതിയിലാണ്... വെപ്രാളവും ഉണ്ട്... എന്നാൽ ചുണ്ടിൽ നിറചിരിയും.... അച്ഛന് വിളിച്ചത് മുതൽ അടങ്ങി ഇരുന്നിട്ടില്ല... കാശിയേട്ടന് ഇഷ്ടമുള്ള വിഭവമെല്ലാം ഉണ്ടാക്കി വെക്കാനുള്ള തിരക്കിലാ.... പഴേ കാശിയേട്ടനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാ അമ്മാ... "അതെ പഴേ കാശിയേട്ടൻ... ഇവർക്കു പഴേ കാശി... പക്ഷെ എനിക്ക് പുതിയ കാശിയേട്ടൻ അല്ലെ...കുട്ടികളെ പോലെ പെരുമാറില്ല എനി... എന്നെ ഒട്ടി ഇരിക്കില്ല എനി...

എന്നോടപ്പം കുറുമ്പ് കാണിക്കില്ല ...പകരം പക്വദ്ധയോടെ സംസാരിക്കുന്ന കാശിയേട്ടൻ ആയിരിക്കും.... അപ്പൊ എന്നേ ഓർമയുണ്ടാകുമോ... ഞാന് കാശിയേട്ടന്റെ മാത്രം വാവയാണെന്ന് ഓർമയുണ്ടാകുമോ.... എന്നോടപ്പം ചിലവഴിച്ച നിമിഷങ്ങൾ ആ മനസ്സിൽ ഉണ്ടാകുമോ... ഇല്ലാ മറന്ന് കാണില്ലേ ... അതെങ്ങന സാധ്യമാകും... വാവയെ മറക്കാൻ കാശിയേട്ടന് ആവില്ല... ഒരിക്കലും ആവില്ല " നിറഞ്ഞ കണ്ണുകൾ വീറോടെ തുടച്ചവൾ ഓർത്തു.... എല്ലാവരും വന്നതും അവൾക് അവർക്കടുത്തേക്ക് പോകാൻ മടി തോന്നി.....ആ നോട്ടത്തിനു മുന്നിൽ പതറി പോയാൽ എന്നേ പിടിച്ചാൽ കിട്ടില്ല... ഒന്നര ദിവസമായി അടുത്ത് കിട്ടിയിട്ട്.... ആ സാനിധ്യം അറിഞ്ഞിട്ട് ഒന്നര ദിവസം... ദേഷ്യം തോന്നുന്നു...

സങ്കടവും... മുന്നിൽ കണ്ടാൽ ആരുണ്ടെന്നും ഞാൻ നോക്കില്ല... കെട്ടിപ്പുണർന്നു പോകും ഞാൻ... അത്രമേൽ ഞാൻ ഇപ്പൊ ആ സാനിദ്യം ആഗ്രഹിക്കുന്നുണ്ട്..... "മോളെ വൈശാലി... ആ അച്ചാർ ഒന്ന് എടുത്ത് വാ " അമ്മയുടെ വിളി കേട്ടതും അവൾ ഞെട്ടി...വേഗം കയ്യില് അച്ചാർ എടുത്തു അവൾ അടുക്കളയുടെ വാതിക്കൽ പൊടുന്നനെ നിന്നു... ഒന്ന് കാണാൻ ആഗ്രഹമുണ്ട്...പക്ഷെ അടുത്തേക് പോകാനും പറ്റുന്നില്ല... അവള്ടെ മനസ്സ് ആസ്വസ്ഥമായി... "വൈശാലി "മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി... ദീർഘ ശ്വാസമെടുത്തവൾ ഉയരൂന്ന നെഞ്ചിടിപ്പിൽ പതിയെ തലോടി ശാന്തമാക്കി കൊണ്ട് തീന്മേഷക്കാടുത്തേക്ക് നടന്നു... "കഴിക്ക് കാശി "കാശിക്ക് അടുത്ത് നിന്ന് സുഭദ്ര പറഞ്ഞു...

ഭക്ഷണത്തിൽ തലകുമ്പിട്ടു നോക്കിയിരിക്കുന്ന കാശിയേട്ടനെ കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു...അതിലുപരി നെഞ്ചം തുടിച്ചുകൊണ്ടിരുന്നു.. ഒന്ന് തല ഉയർത്തി നോക്കിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു... "നീ എവിടെ ആയിരുന്നു "മുത്തശ്ശിയുടെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി... "ഞാ... ഞാൻ... അടുക്കളയിൽ...പാത്രം... കഴു... കാൻ " വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ... മുത്തശ്ശിയോട് പറയുമ്പോളും ഇടയ്ക്കിടെ കണ്ണുകൾ അവനിലേക്ക് പതിഞ്ഞുകൊണ്ടിരുന്നു... നോക്കുന്നുണ്ടോ എന്നറിയാൻ... എന്നാൽ തല ഉയർത്തി നോക്കാത്തത് കാണെ അവളിൽ നിരാശ പടർന്നു... അവൾ ഒരു മൂലയിൽ ചെന്ന് നിന്നു അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു...

താനിലേക്ക് നീളുന്ന ഒരു നോട്ടത്തിനായി കാത്ത് നിന്നു... "താടിയും മുടിയും ഒന്നും ഒതുക്കമില്ല... മുറിയിൽ എത്തിയിട്ട് ചീകി തരാം... ഒറ്റ ദിവസം കൊണ്ട് ഒന്ന് മെലിഞ്ഞോ... ഹോസ്പിറ്റലിൽ ആയോണ്ടായിരിക്കും... പാവം ക്ഷീണിച്ചു... ഒന്ന് കുളിച്ചാൽ റെഡി ആകും... കാശിയേട്ടന് ഡ്രസ്സ്‌ എടുത്ത് ബെഡിൽ വെക്കാം... ഒന്നും ഓർമ ഉണ്ടാകില്ലലോ " സ്വയം എന്തെല്ലാമോ ചിന്തിച്ചു കൂട്ടിയവൾ മുകളിൽ മുറിയിലേക്ക് ഓടി... "ഹ്മ്മ് ഇതല്ലേ കാശിയേട്ടന്റ ഫേവ് ടീഷർട് ഇത് തന്നെ ആയിക്കോട്ടെ..." ബെഡിൽ ടീഷർട്ടും പാന്റ്സും വെച്ചു ബാത്ത് ടവലും വെച്ചുകൊണ്ടവൾ താഴേക്ക് ഇറങ്ങി... അപ്പോഴേക്കും കാശിയേട്ടൻ കഴിച്ചു എണീറ്റിരുന്നു...

"വൈശാലി നീ കഴിച്ചില്ലല്ലോ ചെന്ന് കഴിക്ക് വേഗം "അമ്മ പറഞ്ഞത് കേട്ട് അവൾ മൂളിയെങ്കിലും കണ്ണുകൾ മുകളിലേക്ക് കയറി പോകുന്നവനിൽ തങ്ങി നിന്നു... "ഇങ്ങനെയൊരുത്തി ഇവിടെ ഉള്ളത് പോലും അറിയുന്നില്ല... അറ്റ്ലീസ്റ്റ് അമ്മ വൈശാലി എന്ന് വിളിക്കുമ്പോൾ എങ്കിലും ഒന്ന് നോക്കേണ്ടതല്ലേ... ഇതെന്താ എന്നേ മാത്രം ശ്രെദ്ധിക്കാത്തത് "മനസ്സിൽ ചോദ്യം നിറഞ്ഞു കൂടുന്നോടപ്പം സങ്കടവും നിറഞ്ഞു നിന്നു... വേഗം കഴിച്ചു എല്ലാം ക്ലീൻ ചെയ്തവൾ ഹാളിൽ വന്നു... ഇന്നലെത്തെ ഹോസ്പിറ്റലിലെ യാത്രയും ക്ഷീണവും കാരണം എല്ലാവരും അവരവരുടെ മുറിയിൽ ചെന്ന് ഉച്ചമയക്കത്തിൽ ആയിരുന്നു... അവൾക് മുകളിലേക്ക് പാഞ്ഞു... വല്ലാത്ത പരവേഷം തോന്നി അവൾക്... എങ്ങനെയായിരിക്കും തന്നോട് സംസാരിക്കുന്നെ... എങ്ങനെയായിരിക്കും തന്നെ നോക്കുന്നെ... എന്നുള്ള പല ചോദ്യവും അവളിൽ ഉയർന്നു...

മുറിയുടെ ഡോറിൽ പിടിയിട്ടവൾ ശ്വാസം നീട്ടിവലിച്ചു കൊണ്ട് ഡോർ തുറക്കാൻ നിന്നതും അത് തുറന്ന് വന്നില്ല.... അകത്തു നിന്ന് ലോക്ക് ചെയ്‌തെന്ന് മനസ്സിലായതും അവൾക് സങ്കടവും ദേഷ്യവും ഇരിച്ചു കയറി... "എന്നേ മാത്രം നോകീല... എന്നോട് മാത്രം മിണ്ടീല... അതെന്തുകൊണ്ടാ... ഇങ്ങനെ ഒരു മനുഷ്യൻ ഈ വീട്ടിൽ ഉള്ളത് മറന്നു പോയോ ഏഹ്..." മനസ്സ്സിൽ പുലമ്പിയവൾ വീണ്ടും വീണ്ടും തുറക്കാനായി ശ്രേമം നടത്തി... ഇപ്പൊ കരയും എന്നവസ്ഥയിൽ തൊണ്ടക്കുഴിയിൽ കരച്ചിൽ വന്നെത്തി.... "വൈശാലി " മുത്തശ്ശിയുടെ വിളി കേട്ടതും അവൾ തല കുമ്പിട്ടു തിരിഞ്ഞു നിന്നു... അവൾക് സങ്കടം അലയടിച്ചു വന്നു കൊണ്ടിരുന്നു .... "അവന് മരുന്ന് കൊടുത്ത് കിടന്നേ ഉള്ളു.. കുറച്ചു കിടന്നോട്ടെ.. നീ ഇങ്‌ വാ " മുത്തശ്ശി വിളിച്ചത് കേട്ട് അവൾ നിസ്സഹായതയോടെ അടഞ്ഞ ഡോറിൽ ഒന്ന് നോക്കി... പതിയ തല കുമ്പിട്ടവൾ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു...........................തുടരും…………

താലി : ഭാഗം 12

Share this story