താലി 🥀: ഭാഗം 14

thali

എഴുത്തുകാരി: Crazy Girl

"എന്താ നിന്റെ മുഖം വല്ലാതെ..." മുറിയിലേക്ക് കയറുമ്പോൾ ബെഡിൽ ഇരുന്നുകൊണ്ടുള്ള മുത്തശ്ശിയുടെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ അവൾ നിന്നു.... സങ്കടം ഇരിച്ചു വരുന്നുണ്ടെങ്കിലും മുത്തശ്ശിക്ക് മുന്നിൽ കരയാൻ പറ്റുന്നില്ല... "വാ ഇവിടെ ഇരിക്ക് " ഗൗരവമേറിയ ശബ്ദത്തോടെ മുത്തശ്ശിക്കടുത്തേക്ക് വിളിച്ചതും അവൾ മെല്ലെ അവിടെ ചെന്ന് ഇരുന്നു... അപ്പോഴും അവളുടെ തല ഉയർന്നില്ല.... "ഇന്നലെ ഉറങ്ങി കാണില്ലല്ലോ... കുറച്ചു കിടന്നോ " മുത്തശ്ശി പറഞ്ഞതും അവള്ടെ കണ്ണ് നിറഞ്ഞു.. "ഡോക്ടർ എന്ത്‌ പറഞ്ഞു മുത്തശ്ശി " മുഖമുയർത്തി മുത്തശ്ശിയെ നോക്കി നിറക്കണ്ണോടെ അവൾ ചോദിച്ചു.... മുത്തശ്ശി അവളുടെ വാടിയ മുഖം ഒന്ന് നോക്കി നേരെ യിരുന്നു...

"അവന് പഴേ കാശിയിലേക്ക് തിരിച്ചു വന്നിരിക്കുന്നു... പക്ഷെ അവന് പൂർണമായി സുഖപ്പെട്ടില്ല.... ഇപ്പൊ അവനറിയാം ഇത്രയും ദിവസം ഭ്രാന്തനെ പോലെ ആയിരുന്നു എന്ന്... പക്ഷെ ഈ സമയങ്ങളിൽ നടന്നതൊന്നും അവനു ഓർമയില്ല " "എന്നെയോ.. എന്നെയും ഓർമ ഇല്ലേ " മുത്തശ്ശി പറഞ്ഞു തീരും മുന്നേ വൈശാലി പതർച്ചയോടെ ചോദിച്ചു.... എന്നാൽ ഇല്ലെന്ന് തലയിട്ടുന്ന മുത്തശ്ശിയെ കാണെ അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.... "തന്നെ അറിയില്ലേ... പേടിച്ചത് പോലെ സംഭവിച്ചിരിക്കുന്നു.... തന്നെ മറന്നിരിക്കുന്നു കാശിയേട്ടൻ വാവയെ മറന്നിരിക്കുന്നു "അവൾക് സങ്കടം തോന്നി... വാ പൊതിയവൾ കരച്ചിൽ അടക്കി... "

എനിക്കറിയില്ല അവന് നിന്നെ കണ്ടാൽ എങ്ങനെ പെരുമാറുമെന്ന്... അവന്റെ ഭാര്യ ആണെന്ന് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന്... അവന്റെ ഹെൽത്ത്‌ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്... എനിയും ഒരു വേദന നൽകാൻ ഞങ്ങൾ ആഗ്രഹിക്കില്ല അവനു..." മുത്തശ്ശി പറയുന്നത് കേട്ടതും അവൾ പകപ്പോടെ നോക്കി... ഹൃദയം പൊട്ടുന്ന പോലെ തോന്നി അവൾക്... "എന്താ പറഞ്ഞു വരുന്നേ... ഞാൻ ഒഴിഞ്ഞു മാറണം എന്നാണോ... കാശിയേട്ടന്റെ ഭാര്യ ആണെന്ന് മറച്ചു വെക്കണം എന്നാണോ... മുന്നിലേക്ക് ചെല്ലരുത് എന്നാണോ "അവളുടെ പിടി താലിയിൽ മുറുകി... മുത്തശ്ശിയെ നിർവികരമായി നോക്കി നിന്നവൾ മനസ്സിൽ ഓർത്തു...

"പക്ഷെ നീ അവന്റെ ഭാര്യ ആണ്... അറിഞ്ഞിട്ടാണെലും അറിയാതെയാണേലും അവന്റെ താലിയും സിന്ദൂരവും നിനക്ക് ചാർത്തിയിട്ടുണ്ട്... അഗ്നിക്ക് സാക്ഷിയായി വലയം ചെയ്തിട്ടുണ്ട്... എനിയുള്ള ഏഴ് ജന്മവും ദൈവത്തിനു മുന്നിൽ നീ അവന്റെ ഭാര്യ ആണ്... ആർക്കും അത് പറിച് കളയാൻ ആവില്ല... അതുകൊണ്ട് നീ അവനെ മനസ്സിലാക്കണം കാശിയുടെ ഭാര്യ ആയിരുന്നു നീ എന്ന്... എങ്ങനെ പ്രതികരിച്ചാലും അത് തരണം ചെയ്യണം... പക്ഷെ അവനെ ഡിപ്രെഷനിൽ തള്ളിയിടാനും പാടില്ല.... സാവധാനം അവനെ പറഞ്ഞു മനസ്സിലാക്കണം അവന്റെ താലിയാണ് നിന്റെ കഴുത്തിൽ എന്ന്... മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത് "

മുത്തശ്ശി അവളെ ചോദ്യപൂർവം നോക്കുമ്പോൾ അവൾ തറഞ്ഞിരിക്കുവായിരുന്നു... "വൈശാലി "അവളുടെ ഇരുത്തം കാണെ മുത്തശ്ശി ഗൗരവമായി വിളിച്ചതും അവൾ ഒരു തേങ്ങലോടെ മുത്തശ്ശിയെ പുണർന്നു... "ഞാൻ കരുതി എന്നേ ഒഴിവാകുമെന്ന്... കാശിയേട്ടന്റെ ജീവിതത്തിൽ എന്നേ ആകറ്റുമെന്ന്... പേടിച്ചു പോയി ഞാൻ... ഒരു നിമിഷത്തേക്ക് ഇല്ലാതായി പോയി ഞാൻ "അവൾ കരച്ചിലിനിടയിലും തേങ്ങി പറഞ്ഞത് കേട്ട് മുത്തശ്ശിയുടെ ചുണ്ടിൽ മന്ദഹാസം വിടർന്നു... "അവനിൽ നിന്ന് നിന്നെയോ നിന്നിൽ നിന്ന് അവനെയൊ അകറ്റാനുള്ള അവകാശം ഞങ്ങൾക്കില്ല.... പരസ്പരം ആഗ്രഹിച്ചില്ലെങ്കിലും ദൈവം സാക്ഷിയായി ഒന്നായവരാണ് നിങ്ങള്...

നിങ്ങളെ അകറ്റാനുള്ള അവകാശവും ദൈവത്തിനു മാത്രമേ ഉള്ളു.... അറിയില്ല അവന് നിന്നെ സ്വീകരിക്കുമോ ഇല്ലയോ എന്ന്... പക്ഷെ ദൈര്യത്തോടെ എല്ലാം തരണം ചെയ്യണം... ഒന്നുറപ്പാ അവനൊരിക്കലും നിന്നെ മനസ്സ് കൊണ്ട് വെറുക്കാൻ ആവില്ല... കാരണം അവന് പോലും അറിയാതെ അവന്റെ മനസ്സിൽ കേറി കൂടിയവളാ... കാശി പറയുന്ന പോലെ കാശിയുടെ മാത്രം വാവയാ... അതവന് മനസ്സിലാക്കി കൊടുക്കണം നീ " അവളുടെ പുറത്ത് നേർമയായി തലോടി മുത്തശ്ശി പറയുമ്പോൾ മനസ്സിൽ വലിയ ഭാരം ഒഴിഞ്ഞു പോയിരുന്നു....കുറച് നേരം പിന്നിട്ടതും മുത്തശ്ശി അവളെ അടർത്തി മാറ്റി... "എനിക്കറിയാം നീ എങ്ങനെയാ കാശിയുടെ പെണ്ണായി ഈ വീട്ടിൽ കയറിയതെന്ന്...

ശെരിയാ മറ്റൊരു പുരുഷനെ സ്നേഹിച്ചവളാ നീ.... താല്പര്യമില്ലാതെയാ നീ കാശിക്ക് മുന്നിൽ തല കുനിച്ചത്... പക്ഷെ അന്ന് മുതൽ നീ അവന്റെ ഭാര്യ ആണ് അവന്റെ പാതി ആണ്... ആദ്യം അറിവില്ലായ്മ കൊണ്ട് തെറ്റ് സംഭവിച്ചെങ്കിലും പിന്നീട് അത് മനസ്സിലാക്കി നീ പ്രായശ്ചിത്തം ചെയ്തിരുന്നു... ഇപ്പൊ ഒന്നെനിക്കറിയാം നിന്റെ മനസ്സിൽ കാശി മാത്രമേ ഉള്ളു എന്ന്... അതെന്നും അങ്ങനെ തന്നെയായിരിക്കണം... എല്ലാവർക്കും ആദ്യ പ്രണയം ജയിക്കണമെന്നില്ല... എത്ര കടുത്ത പ്രണയമാണെങ്കിൽ ദൈവം കരുതി വെച്ചവനെയെ ലഭിക്കൂ... നിനക്ക് എഴുതി വെച്ചത് കാശിയാണ്... കാശിക്ക് നീയും... അത് പോലെ മതി.... ഇനിയൊരിക്കലും ഭൂതക്കാലത്തേക്ക് ഒരു എത്തിനോട്ടം പാടില്ല...

അഥവാ അവന്റെ താലിയുമണിഞ്ഞു വീണ്ടും മനസ്സ് തെറ്റി പോയാൽ ഞാൻ അന്ന് പറഞ്ഞത് സത്യമാ താലിയുടെ ശാപം തലവിട്ടു പോകില്ല... ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടി വരും...." മുത്തശ്ശി പറഞ്ഞത് കേട്ട് അവൾ തല കുമ്പിട്ടു.... "എനി ഒരിക്കലും ഇത് പോലെ തല കുനിച്ചു നിൽക്കാൻ ഒരു അവസരം ഉണ്ടാക്കരുത്... മനസ്സിലായോ "ഗൗരവമേറിയ ശബ്ദം ഉയർന്നത് അവൾ മനസിലായത് പോലേ തലയാട്ടി.... "ഹ്മ്മ്... പിന്നെ... നേരത്തെ ഒളിച്ചും പാത്തും നിന്ന പോലെ നിൽക്കണ്ടാ.... എത്രയും പെട്ടെന്ന് കാശി അറിയണം നീ ആരാണെന്ന്... അവനു സമയം കൊടുക്കണം നിന്നെ സ്വീകരിക്കാൻ വേണ്ടി... ഒരിക്കലും അവന്റെ മനസ്സ് വേദനിപ്പിക്കും വിധം പെരുമാറരുത്...

എനിക്കറിയാം നീ അവനെ പഴേ പോലെ നോക്കുമെന്ന്.... പക്ഷെ ഇപ്പൊ പഴേ കാശിയല്ല...ചിലപ്പോ അവഗണിച്ചെന്ന് വരാം... അവന്റെ അവസ്ഥയെ ഓർത്തു മനസ്സിലാക്കണം.. കേട്ടോ " മുത്തശ്ശി പറഞ്ഞത് കേൾക്കേ അവൾ അനുസരണയോടെ മൂളി... അവളിൽ നേരിയ ആശ്വാസം തോന്നി... മുത്തശ്ശിയുടെ ഉപദേശം അവളിൽ ഊർജം നൽകുന്നത് പോലെ തോന്നി... ക്ഷീണം കാരണം മുത്തശ്ശി കുറച്ചു കിടന്നെങ്കിലും അവളിൽ ഉറക്ക് വന്നില്ല... കാശിയെട്ടനോട് എങ്ങനാ സംസാരിച്ചു തുടങ്ങും എന്ന ചിന്തയിൽ അവൾ അസ്വസ്ഥമായിരുന്നു.... ഒന്ന് നോക്കാത്തത്തിൽ പരിഭവമായിരുന്നു... നേരിയ ഭയവും.... രാത്രി അത്തായം കഴിക്കുമ്പോളും കാശിയുടെ നോട്ടം അവളിൽ തേടി എത്തിയില്ല...

തലയും കുനിച്ചുള്ള ഇരുത്തം കാണെ എല്ലാവർക്കും വല്ലായ്മ തോന്നിയെങ്കിലും എല്ലാത്തിൽ നിന്നു പൊരുത്തപ്പെട്ടു വരാൻ അവനിൽ കുറച്ചു സമയം നൽകണം എന്നവർ കരുതി... ഭക്ഷണം കഴിച്ചു കുറച്ചു നേരം കാശിയെ അച്ഛന്റേം അമ്മേടേം അടുത്തിരുത്തി... അവനോട് പലതും പറയുന്നുണ്ടെങ്കിലും ഒരു മൂളലിൽ അവന് ഉത്തരം നൽകി... സ്വയം കുറ്റപ്പെടുന്ന പോലെ... അവന്റെ മനസ്സ് നീറുന്നുണ്ടായിരുന്നു.... പക്ഷെ അച്ഛനും അമ്മയ്ക്കും എനിയും ഒരു സങ്കടം നൽകാൻ അവന് തോന്നിയില്ല... വൈശാലി മുറിയിലേക്ക് നടക്കുമ്പോൾ ദേവിനെ കണ്ടവൾ വേഗം അകത്തേക്ക് കയറി.... പ്ലെയിൻ ചുരിദാറും പാന്റും എടുത്ത് ബാത്‌റൂമിൽ കയറി...

കാശി മുറിയിലേക്ക് കയറി ഡോർ അടച്ചുകൊണ്ട് ബെഡിൽ ഇരുന്നു... മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു അവന്റെ... അലോക് അലോഷി.. അവരുടെ കളി ചിരി അവരോപ്പമുള്ള നിമിഷം പതിയെ അവരുടെ മരണ വാർത്ത... അവളുടെ ചലനമറ്റ ശരീരം... അവന് വേദന തോന്നി... മനസ്സിൽ നിന്ന് മായ്ക്കാൻ വേണ്ടിയവൻ കണ്ണുകൾ ഇറുക്കെ അടച്ചു... മുടിയിൽ വിരൽ കടത്തി പിടിച്ചു കുറച്ച് നേരം ഇരുന്നു.... ശാന്തമായതും അവന് കണ്ണുകൾ തുറന്നു ടേബിളിലെ ജഗിൽ നിന്ന് വെള്ളം കുടിച്ചു തിരികെ ബെഡിൽ ഇരിക്കുമ്പോൾ ആണ് കണ്ണാടിക്ക് മുട്ടിയുള്ള മേശയിലെ വളകളും മാലകളും കണ്മഷിയും സിന്ദൂരചെപ്പും എല്ലാം അവന്റെ കണ്ണിൽ ഉടക്കിയത്... എങ്കിലും അതിനടുത്തേക്ക് നടന്നു അതൊന്നു നോക്കാൻ അവനു തോന്നിയില്ല.... പ്രധീക്ഷിക്കാതെ ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടതും അവന് ഞെട്ടി ഒരു മാത്ര വൈശാലിയും...

ആദ്യമായി ആണ് ഇത്രയും ഗൗരവം നിറഞ്ഞ മുഖം അവൾ കാണുന്നത്... നിഷ്കളങ്കമായ നോട്ടമല്ല പകരം പൗരഷത്തം നിറഞ്ഞ നോട്ടം... അവളിൽ നേരിയ പേടി തോന്നിയെങ്കിലും മനസ്സിൽ ഒളുപ്പിച്ചുകൊണ്ടവൾ പുഞ്ചിരി വരുത്തി... തല തുവർത്തി നടന്നു... അവന് അവളെ ഉറ്റുനോക്കുകയിരുന്നു... "എന്താ ഇങ്ങനെ നോക്കണേ... "അവന്റെ നോട്ടം കണ്ടു ചെറു ചിരിയോടെ അവൾ ചോദിച്ചതും അവന് മുഖം വെട്ടിതിരിച്ചു... "ഹ്മ്മ് താടിയും മുടിയും ഒക്കെ അലങ്കോലമായി... നേരത്തെ കരുതിയതാ ചീകി തരണം എന്ന് " അവന്റെ ഭാവത്തിൽ നേരിയ സങ്കടം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവനടുത്തേക്ക് നടന്നു... "എനി ഏതായാലും നാളെ റെഡി ആകാം "വൈശാലി അവനടുത് നിന്ന് പറഞ്ഞു...

അവന് മുഖമുയർത്തി അവളെ നോക്കി... മുഖത്ത് മായാത്ത ചെറുചിരിയാണ്...കണ്ണുകളിലെ ഭാവം മനസ്സിലാകുന്നില്ല...അവന്റെ കണ്ണുകൾ നെറ്റിയിലെ സിന്ദൂരത്തിൽ പതിഞ്ഞു...പതിയെ അവന്റെ കണ്ണുകൾ താഴേക്ക് പതിഞ്ഞു കൊണ്ട് അവളുടെ താലിയിൽ കൊരുത്തു.... അതിൽ കോർതിരിക്കുന്ന കാശിനാദ് എന്ന പേര് കാണെ അവനിൽ പേരറിയാത്ത ഒരു വികാരം പൊതിഞ്ഞു... താലിയിലേക്ക് ഉറ്റുനോക്കുന്ന അവന്റെ നോട്ടം കാണെ അവൾ അവന്റെ ഭാവം ഉറ്റുനോക്കി... ഞെട്ടൽ ഉണ്ടെങ്കിലും പ്രധീക്ഷ പോലെ പൊട്ടിത്തെറിയോ ഒന്നും ഇല്ലാത്തത് അവളിൽ നേരിയ ആശ്വാസം തോന്നി.... "ഓർമയുണ്ടോ എന്നറിയില്ല...നാല് മാസമായി കല്യാണം കഴിഞ്ഞിട്ട്.....

അമ്മയും അച്ഛനും പഴേ കാശിയെ തിരിച്ചു കിട്ടി എന്ന് പറഞ്ഞു സന്തോഷിക്കുന്ന കണ്ടപ്പോൾ ഞാൻ ഓർത്തു എന്നേ ഓർമയുണ്ടാകുമോ എന്ന്... പക്ഷെ എവിടെ... എന്നേ കണ്ട പരിജയം പോയിട്ട് എന്നേ ഒന്ന് നോക്കി കൂടി ഇല്ലാ..." ജഗ്ഗിലെ വെള്ളം കുടിച്ചു പറഞ്ഞു കൊണ്ട് മുടിയൊക്കെ ഒതുക്കി കെട്ടുമ്പോൾ അവൾ പറയുന്നത് കേട്ട് അവന് അവളിൽ നോക്കി... "പിന്നെ ഇതെന്റേം കൂടി മുറിയാ... ഇത് അടച്ചിട്ടുള്ള പരിവാടി വേണ്ടാട്ടോ... നേരത്തെ മുത്തശ്ശി ഇല്ലായിരുന്നേൽ പുറത്തെ സോഫയിൽ കിടക്കേണ്ടി വന്നേനെ " ഒരു നിമിഷം പോലും വാ അടച്ചു വെക്കാതെ അവൾ ഓരോന്ന് പറഞ്ഞിരുന്നു...ഒരുമാത്ര ഒരു കൂസലുമില്ലാത്ത അവളുടെ ഭാവത്തിൽ അവന്റെ നെറ്റിച്ചുളിഞ്ഞു....

"വൈശാലി " സംസാരിച്ചു കൊണ്ടിരിക്കെ ഇടക്ക് അവന്റെ വിളികെട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി... വാവേന്ന് മാത്രം വിളിക്കാറുള്ള നാവിൽ നിന്ന് വൈശാലി... അവൾക് സങ്കടം തോന്നി... അതിലുപരി ഞെട്ടലും... "എന്റെ പേര് അറിയോ..."അവൾ അവനെ അത്ഭുദത്തോടെ നോക്കി... "അമ്മ വിളിച്ചത് കേട്ടു "മൂന്ന് വാക്കുകളിൽ ഒതുക്കിയവൻ അനങ്ങാതെ നിന്നു.. "അപ്പൊ കേട്ടിരുന്നു അല്ലെ... ഒന്നുല്ലേലും കാശിയേട്ടന്റെ വീടല്ലേ... ആര വൈശാലി എന്നെങ്കിലും ചോദിക്കാമായിരുന്നു.... കാശിയേട്ടന് അറിയോ എന്റെ പേര് മുൻപൊന്നും അറിയില്ലായിരുന്നു...എത്ര പറഞ്ഞാലും എന്റെ പേര് മാത്രം കാശിയേട്ടൻ വിളിക്കില്ല....." അത് പറയുമ്പോൾ അവൾക് സങ്കടം കഠിച്ചു പിടിച്ചു......

"പക്ഷെ എന്നേ " "വൈശാലി ഒന്ന് മിണ്ടാതെ ഇരിക്കുമോ... എനിക്കൊന്ന് കിടക്കണം " അവൾ വാ അടക്കില്ലെന്ന് തോന്നിയതും കാശി പറഞ്ഞു പോയി... എടുത്തടിച്ച പോലെ അത്ര മാത്രം പറഞ്ഞു തിരിഞ്ഞു കിടക്കുന്നവനെ കണ്ടു അവള്ടെ ചുണ്ട് കൂർത്തു വന്നു.... "എന്റെ പഴേ കാശിയേട്ടൻ ആണേൽ ഒത്തിരി സംസാരിച്ചേനെ "അവൾ ചുണ്ട് കോട്ടി അവനടുത്തു ചുമരിൽ തട്ടി കിടന്നു... പെട്ടെന്നവൻ ഞെട്ടി പോയി... "എന്തിനാ നോക്കുന്നെ... മുന്നും ഞാൻ ഇവിടെ കിടക്കാർ "അവന്റെ നോട്ടം കണ്ടു ചുണ്ട് കോട്ടിയവൾ പറഞ്ഞു... അവളെ ഒന്ന് നോക്കിയവൻ പൊടുന്നനെ തിരിഞ്ഞു കിടന്നു... അവൾ ഒന്ന് ദീർഘശ്വാസം വിട്ടു ലൈറ്റ് ഓഫ്‌ ചെയ്തു...

ബെഡ്‌ഡിനു അറ്റം മുട്ടി കിടക്കുന്ന കാശിയെ കാണെ അവൾക് ദേഷ്യവും സങ്കടവും എന്തെല്ലാമ്മോ തോന്നി... "പണ്ടത്തെ കാശിയേട്ടൻ ആണേൽ എന്നിൽ ഒട്ടി കിടക്കും... പക്ഷെ ഇതോ... എനിക്കെന്തോ തൊട്ടാൽ പകരുന്ന അസുഗം പോലെ ദൂരെ കിടക്കുന്നു.... കാശിയേട്ടന്റെ അവസ്ഥ ഓർത്തോണ്ടാ... അല്ലേൽ ചവിട്ടി നിലത്തിട്ടേനെ ..." അവളും പിറുപിറുത്തു തിരിഞ്ഞു കിടന്നു... സമയം നീങ്ങിയതും അവളിലെ നിശ്വാസം ഉയർന്നു കേട്ടതും അവന് തിരിഞ്ഞു നോക്കി... പുറം തിരിഞ്ഞു കിടക്കുന്നവളെ കാണെ അവന് മലർന്നു കിടന്നു തലയ്ക്കു പിന്നിൽ കൈകൾ വെച്ചു... "ഒന്നര വർഷം... തനിക് ഓർമയില്ലാ... ഈ ഒന്നര വർഷം കൊണ്ട് തന്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നതെന്ന്....

എന്റെ കല്യാണം കഴിഞ്ഞോ... പക്ഷെ എനിക്ക് ഭ്രാന്തായിരുന്നു... എന്നെപോലെ ഒരുവനെ എങ്ങനെ ഒരു പെണ്ണിന് സ്വീകരിക്കാൻ കഴിയും....സമനില തെറ്റിയവന്റെ താലി എങ്ങനെ പെണ്ണിന് പൂർണസമ്മധത്തോടെ അണിയാന് കഴിയും...." ചിന്തകൾ അവന്റെ മനസ്സിൽ അസ്വസ്ഥത പടർത്തികൊണ്ടിരുന്നു... ഒന്ന് കുറുകി തനിക് നേരെ തിരിഞ്ഞു കിടക്കുന്നവളെ അവന് തല ചെരിച്ചു നോക്കി... നിലാ വെളിച്ചത്തിൽ അവളുടെ മുഖം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു... "സാഹചര്യം കൊണ്ട് തന്റെ താലി അണിഞ്ഞതായിരിക്കുമോ..വീട്ടുകാരുടെ ഭീഷണിക്ക് മുന്നിൽ ആയിരിക്കുമോ...അതോ ഇവൾക്കും എന്തേലും അസുഗം..." അവന് അവളെ ഒന്നൂടെ നോക്കി....

മനസ്സിൽ പല ചിന്തകളും കടന്നു കൂടി...അവനു ആകെ ശ്വാസം മുട്ടുന്ന പോലെ തോന്നി.... ഭ്രാന്തനായിരുന്നു താൻ... എന്നിട്ടും...അവന് ആസ്വസ്ഥതയോടെ ബെഡിൽ നിന്ന് എണീക്കാൻ തുനിഞ്ഞതും ദേഹത്തേക്ക് വീണ കൈകൾ കാണെ അവന് ഞെട്ടി... "ഒന്നുല്ല.. ഉറങ്ങിക്കോ കാശിയേട്ടാ....അപ്പോഴേ പറഞ്ഞതല്ലേ പ്രേത സിനിമ കാണണ്ടാ എന്ന്... സാരില്ല... പേടിക്കണ്ടാ... കണ്ണും പൂട്ടി കിടന്നോ " അവന്റെ താടിയിൽ തലോടി ഉറക്കത്തിൽ പിച്ചും പെയ്യും പറയുന്നവളെ അവന് ഉറ്റുനോക്കി...പതിയെ തലോടൽ നിന്നതും താടിയിൽ നിന്ന് പതിയെ കൈകൾ എടുത്തു മാറ്റി.... തിരിഞ്ഞു കിടന്നവൻ ... മറ്റെന്തെങ്കിലും മനസ്സിൽ നിറയുന്നതിനു മുന്നേ കണ്ണുകൾ ഇറുകെ അടച്ചു............................തുടരും…………

താലി : ഭാഗം 13

Share this story