താലി 🥀: ഭാഗം 3

thali

എഴുത്തുകാരി: Crazy Girl

കണ്ണുകൾ തുറന്നവൾ കുറച്ചു നേരം അങ്ങനെ കിടന്നു... മനസ്സിൽ ഒന്നുമില്ല..... ചിന്തിക്കാനും ഒന്നും വരുന്നില്ല.... മരവിച്ചു പോയോ ഞാൻ....അവൾ ഓർത്തു... പെട്ടെന്നവൾ ഞെട്ടി... തല വെച്ചിരിക്കുന്ന ഭാഗം അവൾ ഒന്ന് തൊട്ടു...അവൾ മുഖം ഉയർത്തി നോക്കിയതും ഡോറിൽ തല ചാരി ഉറങ്ങുന്ന കാശിയെ കണ്ടവൾ അവന്റെ മടിയിൽ നിന്ന് ഞെട്ടി എണീറ്റു.... ഇന്നലെ ഇവിടമായിരുന്നു ഞാൻ ഉറങ്ങിയത്.. ഇയാൾ ബെഡിൽ ഉറങ്ങിയതാണല്ലോ... പിന്നെപ്പോഴാ... ഏതോ ഒരു ഭയത്താൽ അവൾ അവളെ മൊത്തമായി ഒന്ന് കണ്ണോടിച്ചു... സാരിയുടെ സ്ഥാനം ഒന്നും മാറിയില്ലെന്ന് കണ്ടതും അവൾ ദീർഘശ്വാസം വിട്ടു... തൊട്ടടുത്തു ഇരുന്നു ഉറങ്ങുന്നവനെ അവൾ ഒന്ന് നോക്കി... ആകെ കാണാൻ പറ്റുന്നത് ആ കണ്ണ് മാത്രമാണ്... ഇത്ര അടുത്ത് ഇരുന്നിട്ടും താടിയും മുടിയും കാരണം അയാളുടെ മുഖം ഏത് രീതിയിൽ ആണെന്ന് തന്നെ അറിയാൻ ബുദ്ധിമുട്ടാണ്....

അവൾ മെല്ലെ കൈകൾ ഉയർത്തി അവന്റെ താടിയിൽ ഒന്ന് തൊട്ടു.. അലങ്കോലമായി കിടക്കുന്ന താടിയിൽ വിരലുകൾ കൊണ്ടവൾ ഒതുക്കി വെച്ചു... പാറി കളിക്കുന്ന മുടിയിലും വിരലുകൾ കടത്തിയവൾ ഒതുക്കി കൊടുത്തു... പിന്നെന്തൊ ഓർത്തവൾ അവളുടെ മുടി കെട്ടിവെച്ച ചെണ്ട് അഴിച്ചവൾ മുട്ടിന്മേൽ ഇരുന്നു ഉയർന്നുകൊണ്ട് അവന്റെ മുടിയെല്ലാം കൈകളിൽ ഒതുക്കി കെട്ടിവെച്ചു... അവന്റെ നിശ്വാസം നെഞ്ചിൽ പതിഞ്ഞതും അവൾ സാധാ പോലെ ഇരുന്നു കൊണ്ട് അവനെ നോക്കി... മുടിയും കെട്ടി മുഖം ചുളിച്ചു കണ്ണുകൾ കഷ്ടപ്പെട്ട് കൊണ്ട് തുറക്കുന്നവനെ കണ്ടു അവൾക് ചിരി വന്നു.... അവന് കണ്ണുകൾ തുറന്ന് മുന്നിലിരിക്കുന്നവളെ നോക്കി... പെട്ടെന്നാണ് അവൾക് ബോധം വന്നത്... അവൾ പൊടുന്നനെ എഴുനേൽക്കാൻ നിന്നതും അവളുടെ കൈകളിൽ അവന് ശക്തിയോടെ പിടിച്ചു വലിച്ചു...

പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവനിലേക്ക് ചാഞ്ഞവൾ അവന്റെ തോളിൽ മേൽ കൈകൾ വെച്ചവൾ ബാലൻസ് ചെയ്തിരുന്നു... "പ്ലീസ് ഉപദ്രവിക്കല്ലേ "അവളുടെ ശബ്ദം ഇടറി.. അപ്പോഴും അവളുടെ മുഖത്ത് ഉറ്റുനോക്കിയവൻ ഇരിക്കുന്നത് കാണെ അവളുടെ ഹൃദയമിടിപ്പ് ക്രമതെറ്റിത്തുടങ്ങി... അവനിൽ നിന്ന് അകലാൻ നിന്നതും അവന് അവളെ ഇറുക്കെ പിടിച്ചു അവന്റെ നീട്ടി വളർത്തിയ നഖം അവളുടെ കൈകളിൽ മുറുകി... "ശ്ശ് അങ്ങനല്ലേ വാവേ "അവളെ നോക്കിയവൻ മെല്ലെ പറഞ്ഞു കൊണ്ട് അവളിൽ നിന്ന് കൈകൾ മാറ്റിയവൻ അവളുടെ തോളിൽ പറ്റികിടക്കുന്ന വെട്ടുക്കിളി(grasshopper.. ഞാൻ പച്ചതുള്ളൻ എന്ന് പറയും 😌)അതിനെ കയ്യിലെടുത്തു... അവളുടെ കണ്ണുകൾ വിടർന്നു... "പാവം വാവേടെ മുടിയിൽ കുടുങ്ങി പോയതാ "അവളെ വിട്ടവൻ അതിനെ ഉള്ളംകയ്യിൽ വെച്ചുകൊണ്ട് പറയുന്നത് കേട്ട് അവൾ അവനെ കൗതുകത്തോടെ നോക്കി...

അവന് ഉള്ളംകയ്യിൽ ഒന്ന് ഊതിയതും അത് പറന്നുപോയിരുന്നു... അത് കണ്ടവൻ പൊട്ടിച്ചിരിക്കുന്നത് കാണെ അവളിൽ നേരിയ പുഞ്ചിരി വിടർന്നു.... അവനെ പിടിച്ചെഴുനേൽപ്പിച്ചവൾ നേരെ നിർത്തി... അവളുടെ കൈകൾ മാറ്റികൊണ്ടവൻ ബാത്റൂമിലേക്ക് നടന്നതും അവന് പോകുന്നതും നോക്കിയവൾ അങ്ങനെ നിന്നു.... ഭ്രാന്തനാണെന്ന് പറയുന്നു... പക്ഷെ പരസഹായം ഇല്ലാതെ കുളിക്കാനും പല്ലുതേക്കാനും എല്ലാം അറിയാം... സ്വഭാവത്തിൽ മാത്രം കുട്ടികളെ പോലെ... ജന്മനാ ഇങ്ങനെ ആയതാണോ ...അവൾ ഓർത്തു... ************* കയ്യില് ആവി പറക്കുന്ന ചായയുമായി ദ്രിതിയിൽ അവൾ പടികൾ കയറി... പടികൾ ഇറങ്ങി വരുന്ന ദേവ് ഈറനണിഞ്ഞ വിടർത്തിയിട്ട മുടിയുമായി സാരിയുടെ അറ്റം അരയിൽ കുത്തി കയറിവരുന്നവളെ കാണെ ചുറ്റും കണ്ണോടിച്ചു പിന്നെ ചിരിയോടെ അവളെ നോക്കി...

"എന്തിനാ ഇത്ര തിടുക്കം.. വീഴും വൈച്ചു "ദേവ് പറഞ്ഞു കൊണ്ട് അവള്ടെ കയ്യിലെ കപ്പ്‌ വാങ്ങാൻ തുനിഞ്ഞതും അവൾ അത് പുറകിലേക്ക് നീക്കി... "നിനക്കുള്ള ചായ അമ്മ താഴെ വെച്ചിട്ടുണ്ട് ദേവ് "അവനെ നോക്കി യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറയുന്നവളെ കണ്ടവൻ നെറ്റിച്ചുളിച്ചു... "എന്ത് പറ്റി വൈച്ചു... നിനക്ക് ദേഷ്യമാണോ എന്നോട് "അവന് അവളുടെ കവിളിൽ കൈകൾ ചേർക്കാൻ നിന്നതും അവൾ അത് തട്ടി മാറ്റി... "നിന്നോടല്ല ദേവ് എനിക്കെന്നോട് തന്നെയാ ദേഷ്യം...നീ പറഞ്ഞത് കാരണമാ ആ പാവത്തിനെ ഞാൻ... ഈശ്വരൻ പൊറുക്കില്ല എന്നോട്..." അവളുടെ മനസ്സിൽ കരഞ്ഞു തളർന്നു നോക്കുന്ന അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു... പിന്നെന്തൊക്കെ ഓർത്ത പോലെ അവൾ ദേവിനെ ഗൗരവമേറിയ നോട്ടം നൽകി... "നീ പറഞ്ഞല്ലോ ഏട്ടന്റെ താലി എന്റെ കഴുത്തിൽ കിടന്നാലും ഞാൻ നിന്റെ പെണ്ണാണെന്ന്... അതെനിക്ക് വേണ്ടാ... എത്രയും പെട്ടെന്ന് ഇതിലൊരു തീരുമാനം നീ കണ്ടെത്തണം" അവനെ നോക്കി തറപ്പിച്ചു പറഞ്ഞവൾ അവനെ മറികടന്നു നടന്നു.... "വൈശാലി എവിടെ "

"ഏട്ടത്തി ഏട്ടന് ചായ കൊടുക്കാൻ പോയി മുത്തശ്ശി " മുത്തശ്ശിയുടെ ഗൗരവമേറിയ ചോദ്യത്തിന് ദേവിന്റെ മറുപടി കേട്ടവളിൽ പുച്ഛം നിറഞ്ഞു...ഒന്ന് ശ്വാസം നീട്ടിവിട്ടവൾ കാശിയുടെ മുറിയിലേക്ക് കയറി... ജനലോരം ഇരിന്നുകൊണ്ടവൻ സ്വയം എന്തെല്ലാമോ പിറുപിറുക്കുന്നത് കണ്ടാണ് അവൾ അകത്തേക്ക് കയറിയത്... പേടിയോ ദേഷ്യമോ സ്നേഹമോ ഒന്നുമില്ല പകരം ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം അത് മാത്രമായിരുന്നു അവളിൽ... അവളെ കണ്ടതും അവന്റെ വിടർന്ന് വരുന്ന കണ്ണുകൾ കണ്ടവളിൽ പുഞ്ചിരി നിറഞ്ഞു... അവനു നേരെ ചായക്കപ്പ് നീട്ടിയവൾ ബെഡിൽ ഇരുന്നു... "ചൂടുണ്ട്... ഊതി കുടിക്ട്ടൊ " കപ്പ് ചുണ്ടോട് ചേർക്കാൻ നിന്നതും അവൾ പറഞ്ഞത് കേട്ട് അവന് നല്ല പോലെ തലയാട്ടി... ഊതി കുടിക്കാൻ തുടങ്ങി... "നല്ല ചായ "ചുണ്ടുകൾ നാവ് കൊണ്ട് തുടച്ചു പറയുന്നത് കേട്ട് അവൾക് ചിരി വന്നു... "എപ്പോ വേണേലും ചോദിച്ചോ...

ഞാൻ ആക്കി തരാലോ "അവനെ നോക്കിയവൾ പറയുമ്പോൾ അവന് അവളെ കണ്ണ് വിടർത്തി നോക്കികൊണ്ട് ചായ കുടിച്ചിരുന്നു... മുറിയിൽ കയറി വരാൻ നിന്ന പദ്മാവധി ഇരുവരുടേം സംസാരം കേട്ട് തിരികെ നടന്നു... ദേവ് ആകെ വിളറി പിടിച്ച പോലെ ഉലാത്തികൊണ്ടിരുന്നു... വൈശാലി കോപത്തിലാണ്.. എന്നെങ്കിലും സ്വയം നിയന്ത്രണം വിട്ടുകഴിഞ്ഞാൽ അവൾ എല്ലാം വിളിച്ചു പറഞ്ഞാൽ വീട്ടുക്കാരുടെ മുന്നിൽ തന്റെ ഇമേജ് മുഴുവൻ അങ്ങ് പോകും...പിന്നെ തല ഉയർത്തി നടക്കാൻ കഴിയില്ല തനിക്... അവന് ആകെ ആസ്വസ്ഥമായി... അലക്കി കഴിഞ്ഞു പണികൾ തീർത്തു പടികൾ കയറി വരുന്ന വൈശാലിയെ കണ്ടതും അവന് മുത്തശ്ശിയുടെ മുറിയിലേക്ക് നോക്കി.. ഇല്ലാ മുത്തശ്ശി അടുക്കളയിൽ ആണെന്ന് അവനു മനസ്സിലായതും അവന് വേഗം അവൾക്കടുത്തേക്ക് നടന്നു... സ്റ്റെയർ കയറിയപ്പോൾ തന്നെ അടുത്തേക്ക് വരുന്ന ദേവിനെ കണ്ടവൾ സംശയത്തോടെ നോക്കി...

"വൈശാലി എനിക്ക് നിന്നോട് ഒരു കാര്യം പറയണം..." "ഹ്മ്മ് പറഞൊ " "ഇവിടെ വെച്ചല്ല മുറിയിലേക്ക് വാ മുത്തശ്ശി കണ്ടാൽ പിന്നെ അത് മതി "അവളുടെ കയ്യില് പിടുത്തമിട്ടവൻ പറഞ്ഞു... "ഒന്ന് പറഞ്ഞു രണ്ടാമത്തേതിൽ ദേഹത്തിൽ തൊടുന്നത് നിർത്തിക്കോ ദേവ്... നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് നല്ല പോലെ അറിയാം... pls വൈച്ചു നീ എന്നോട് ദേഷ്യപ്പെടല്ലേ എന്റെ അവസ്ഥ നീ മനസ്സിലാക്കൂ... ചേട്ടന്റെ വൈഫിനെ എങ്ങനെ ഞാൻ താലി കെട്ടുന്നേ... എന്റെ അച്ഛനും അമ്മയും എന്നേ പുറത്താക്കും... വീട്ടുകാരുടെ മുന്നിൽ നാണംകെട്ടവൻ ആവും നാട്ടുകാരുടെ മുന്നിൽ തല ഉയർത്തി നടക്കാൻ കഴിയില്ല... ഇതൊക്കെ അല്ലെ നീ പറയാൻ പോകുന്നെ... എനിക്ക് ഇതൊന്നും കേൾക്കണ്ടാ ദേവ്...നീ കാരണം ഈ അപമാനമൊക്കെ സഹിച്ചാ ഞാൻ ഈ അവസ്ഥയിൽ....പിന്നെ നിനക്ക് എന്തുകൊണ്ട് പറ്റില്ലാ....ദേവ് ഇതിനൊക്കെ പരിഹാരം നീ തന്നെ കണ്ടെത്തണം "അവനെ നോക്കി കൈകൾ ചൂണ്ടി തറപ്പിച്ചു പറഞ്ഞവൾ തിരിഞ്ഞു നടന്നു... എന്നാൽ അവളുടെ ദേഷ്യം എങ്ങനേലും മാറ്റണം എന്ന് കരുതി തിരിഞ്ഞു നടക്കുന്നവളെ പിടിക്കാൻ അവളുടെ സാരിയിൽ പിടിയിട്ടതും ബാലൻസ് തെറ്റിയവൾ പുറകിലേക്ക് മലർന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു...

ദേവ് ഞെട്ടി പുറകിലേക്ക് നീങ്ങി..... കാശി ഡോറും തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ മലർന്നു വീണു പിടയുന്ന വൈശാലിയെ കണ്ടവൻ ഒന്ന് ഞെട്ടി നിന്നു... വൈശാലിയുടെ വേദനയിൽ ചുളിയുന്ന മുഖവും അവളുടെ പിടയുന്ന ശരീരവും കാണെ അവന്റെ ഭാവം മാറി..കണ്ണുകൾ ഇറുക്കെ അടച്ചു... തലച്ചോറിനുള്ളിൽ നിന്നു കുത്തിവലിയുന്ന വേദന പോലെ...മനസ്സും കണ്ണും ഇരുട്ട്... ചോരയിൽ പിടയുന്ന ഒരു പെൺകുട്ടി... "ആഹ്ഹ്ഹ് "വിരലുകൾ മുടിയിൽ കോർത്തു പിടിച്ചു വലിച്ചവൻ അലറി... വൈശാലി മെല്ലെ എണീറ്റിരുന്നതും മുന്നിൽ ഭ്രാന്തമായി അലറുന്ന കാശിയെ കണ്ടവൾ പുറകിലേക്ക് നീങ്ങി...ദേവ് അവനെ ഉറ്റുനോക്കി... മുടികളിൽ പിടിച്ചു വലിക്കുന്നവന്റെ ഭാവം കണ്ടു അവൾക്ക് പേടി തോന്നി....എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു... പെട്ടെന്ന് അവന് ശാന്തമായി പക്ഷെ കണ്ണുകൾ ചുവന്നവൻ നിലത്തിരുന്നു കരയുന്ന വൈശാലിയേയും അവൾക്ടുത്തു നിൽക്കുന്ന ദേവിനേം നോക്കി.... പെട്ടെന്നു കുതിച്ചലോടെ വന്നവൻ ദേവിന്റെ നെഞ്ചിൽ ചവിട്ടിയതും അവന് തെറിച്ചു പോയിരുന്നു....

വൈശാലി ഞെട്ടി എണീറ്റു... "അമ്മേ "ദേവ് വേദനയോടെ അലറി... അപ്പോഴും കാശി അവനിൽ ശക്തിയോടെ അടിച്ചു കൊണ്ടിരുന്നു... " അ.. അമ്മേ... അമ്മേ ദേവിനെ അടിക്കുന്നു അമ്മേ "അലറി കരഞ്ഞുകൊണ്ടവൾ പടിക്കൽ നിന്നു വിളിച്ചു പറഞ്ഞതും ശബ്ദം കെട്ടു മുത്തശ്ശിയും അച്ഛനും അമ്മയും ഓടി എത്തിയിരുന്നു... മുന്നിൽ ദേവിനെ തല്ലിച്ചതക്കുന്ന കാശിയെ കണ്ടു സുഭദ്ര കരഞ്ഞു കൊണ്ട് കാശിക്ക് അടുത്ത് ചെന്നു അവനെ പിടിച്ചു മാറ്റാൻ തുനിഞ്ഞു എന്നാൽ അവന് കൈകൾ കുടഞ്ഞതും അവർ പുറകിലേക്ക് വേച്ചു പോയി... അത്രമേൽ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു... അച്ഛനും അമ്മയും മുത്തശ്ശിയും കൂടെ കാശിയെ പിടിച്ചു മാറ്റി.. അപ്പോഴും അവരുടെ കൈകൾ നിന്ന് അവൻ കുതറി ദേവിനെ കാലുകൊണ്ട് ചവിട്ടാൻ ശ്രേമിച്ചുകൊണ്ടിരുന്നു... ദേവ് പേടിയോടെ അവനിൽ നിന്ന് ദൂരെ മാറി ഇരുന്നു ചുണ്ട് പൊട്ടി ചോര പൊടിഞ്ഞ ഇടം തുടച്ചു കൊണ്ട് വേദനയോടെ കിതച്ചു...

അവനെ താങ്ങാൻ അവർക്ക് കഴിയില്ലെന്ന് തോന്നിയതും വൈശാലിയും കാശിയെ പിടിക്കാൻ സഹായിച്ചു... അവനെ ബെഡിന്മേൽ ഇരുത്തുമ്പോഴും അവന്റെ അവസ്ഥ മോശമായിമായിരുന്നു... ഭ്രാന്തനെ പോലെ അവന് അലറി കൊണ്ടിരുന്നു... "മോളെ സിറിഞ്ചു എടുക്ക് "അച്ഛന് പറഞ്ഞത് കേട്ടവൾ അവനിൽ നിന്ന് വിട്ടുകൊണ്ട് ബോക്സിൽ നിന്ന് സിറിഞ്ചു എടുത്ത് വന്നു... മൂവരുടേം കൈകളിൽ നിന്ന് ശക്തിയോടെ കുതറാൻ ശ്രേമിക്കുന്ന കാശിയുടെ കൈകളിൽ അവനെ നോവിപ്പിക്കാതെ പതിയെ അവൾ സിറിഞ്ചു കുത്തി.... അവന്റെ ഭലം കുറഞ്ഞു വന്നു കണ്ണുകൾ മാടി അടഞ്ഞുകൊണ്ടിരുന്നു... അവന് ബെഡിലേക്ക് താനേ ചായാൻ നിന്നതും അച്ഛന് അവനെ നേരെ കിടത്തി... "എന്റെ കുഞ്ഞിനെ വേദനിപ്പിച്ചത് മതിയായില്ലേ ഭഗവാനെ " സാരിയുടെ തലപ്പ് കൊണ്ട് വാ പൊത്തി കരയുന്ന അമ്മയെ വൈശാലിയെ നിറ കണ്ണോടെ നോക്കി...

"എന്താ അവനു പറ്റിയത് ദേവ് "മുത്തശ്ശി മുറിയിലേക്ക് വേച്ചു വരുന്ന ദേവിനെ കണ്ടു ചോദിച്ചതും അവന് വേദനയോടെ കൈകൾ നേരെ വെച്ചു... "അറിയില്ല മുത്തശ്ശി ഏട്ടത്തി വീണതാ... അത് കണ്ടപ്പോ അലറി... പിന്നെ എന്നേ പൊതിരെ തല്ലുവായിരുന്നു "അവനു ദേഹമാകെ വേദന തോന്നി... "ഒന്ന് ഡോക്ടറെ വിളിച്ചേക്ക് കേശവാ... അവന് വീണ്ടും വയലന്റാകാൻ കാരണമെന്താണെന്ന് അറിയണം "പദ്മാവധി ഉറങ്ങുന്ന കാശിയെ വേദനയോടെ നോക്കി... "അറിയാൻ മാത്രമെന്താ ഭ്രാന്താണെന്ന് അറിയുന്നതല്ലേ എല്ലാർക്കും... പിന്നേം എന്തിനാ മറ്റുള്ളവരെ ദ്രോഹിക്കാൻ ചേട്ടനെ ഇവിടെ നിർത്തുന്നത്... ഡോക്ടർ പറഞ്ഞതല്ലേ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ... അന്ന് കൊണ്ട് പോയിരുന്നേൽ ഇന്നെനിക്ക് ഈ അടി കൊള്ളേണ്ടിയിരുന്നില്ല...."ദേഹമാകെയുള്ള വേദനയിൽ അവന് പറഞ്ഞു പോയി...

"ദേവ് "മുത്തശ്ശിയുടെ ദേഷ്യം നിറഞ്ഞ വിളിയാണ് അവന് പറഞ്ഞതെന്താണെന്ന ബോധം വന്നത്... "മുത്തശ്ശി ഞാൻ... പെട്ടെന്ന്"അവന് നിന്ന് വിയർത്തു... "എനി മേലാൽ നിന്റെ നാവിൽ നിന്ന് ഇത് പോലെ വീഴരുത് "അവനെ നോക്കിയവർ ഗൗരവമേറിയ ശബ്ദത്തോടെ പറഞ്ഞതും അവന് തലകുനിച്ചുകൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി... വൈശാലി ഒന്നും മനസ്സിലാകാതെ പേടിയോടെയും സങ്കടത്തോടെയും ഒരു മൂലയിൽ മാറി നിന്നു... ഡോക്ടർ വന്നു കാശിയെ ചെക്കപ്പ് ചെയ്തു കഴിഞ്ഞു പുറത്തേക്ക് വന്നതും എല്ലാവരും ഡോക്ടറുട്ത് ചെന്ന് നിന്നു... "എന്താ സെബാസ്റ്റ്യൻ.. അവന് പെട്ടെന്ന് ഇങ്ങനെ "മുത്തശ്ശി ഡോക്ടറെ ഗൗരവമേറി നോക്കി... "പെട്ടെന്ന് ഒരു ഉത്തരം നൽകാൻ എനിക്ക് അറിയില്ലാ... പക്ഷെ കാശിയുടെ വൈഫ്‌ വീണത് കൊണ്ടാണ് അവന് വയലന്റ് ആയത് എന്ന് നിങ്ങള് പറയുന്നു... may be വൈഫ്‌ നെ ഉപദ്രവിക്കാൻ നോക്കിയെന്ന് കരുതിയുള്ള ദേഷ്യമായിരിക്കാം... അല്ലെങ്കിൽ മറ്റെന്തെങ്കിലും മനസ്സിൽ പതിഞ്ഞു കാണാം... അവനെ കൂടുതൽ കോപിതനായി വയലന്റ് ആകുന്ന എന്തേലും...

പക്ഷെ പേടിക്കണ്ടാ now he is calm..." സെബാസ്റ്റ്യൻ പറഞ്ഞത് കേട്ട് അവിടമുള്ളവർ മൂളുമ്പോഴും ഒന്നും മനസ്സിലാകാതെ വൈശാലി നോക്കി നിൽക്കുക ആയിരുന്നു... ഡോക്ടർ പോയതും അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാം കാശിക്കടുത്തു ഇരുന്നു അവനോട് സംസാരിക്കുകയായിരുന്നു... അവർക്കടുത്തു ചെല്ലാതെ ചുമരിൽ ചാരി നിന്നവൾ കാശിയിൽ കണ്ണ് പതിപ്പിച്ചിരുന്നു... നേരത്തെ നടന്നതൊന്നും അവന്റെ മനസ്സിൽ ഇല്ലാ... വീണ്ടും പഴയത് പോലെ... കുട്ടികളെ പോലെ... ഒരുമാത്ര അവൾക് അവന്റെ ഈ അവസ്ഥ കാണെ സഹതാപം തോന്നി.... "കുറച്ചു നേരം അവന് കിടക്കട്ടെ സുഭദ്രേ... "മുത്തശ്ശി പറഞ്ഞത് കേട്ട് അച്ഛനും അമ്മയു അനുസരണയോടെ എണീറ്റു പുറത്തേക്ക് നടന്നു... അപ്പോഴും ഒന്നും അറിയാതെ അവൾ മറ്റേതോ ലോകത്തെന്ന പോൽ അവനിൽ മാത്രമായിരുന്നു കണ്ണുകൾ... "മോളെ"സുഭദ്ര അവളുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചു... "അവന് കിടന്നോട്ടെ വാ "അവളോടും പുറത്തേക്ക് ഇറങ്ങാൻ പറയുന്ന അമ്മയെ അവൾ വല്ലാതെ നോക്കി നിന്നു നെഞ്ചിൽ ഒരു കൊളുത്തി വലി പോലെ...

അവൾ ബെഡിൽ കിടക്കുന്ന കാശിയെ ഒന്ന് നോക്കി... "അവനു എന്തേലും വേണ്ടി വരും അവൾ ഇവിടെ നിൽക്കട്ടെ "മുത്തശ്ശി പറഞ്ഞത് കേട്ട് അമ്മ അവളിൽ നിന്ന് അകന്നു മാറി നടന്നു... അവളെ നോക്കി പോകുന്ന മുത്തശ്ശിക്ക് നേരെ അവൾ തെളിച്ചമില്ലാത്തൊരു പുഞ്ചിരി നൽകി... എല്ലാവരും പോയതും അവൾ ഡോർ അടച്ചു കൊണ്ട് അവനടുത്തു ചെന്നിരുന്നു... "എന്തിനാ വാവേ കരഞ്ഞേ "കിടന്നുകൊണ്ടവൻ കൈകൾ ഉയർത്തി അവളുടെ കണ്ണുനീർ ഉണങ്ങിപിടിച്ച കവിളിൽ തൊട്ടു കൊണ്ടവൻ ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല.. അവനിൽ തന്നെ ഇമവെട്ടാതെ അവൾ നോക്കി നിന്നു... "എന്നേ പേടിയാ "അവളുടെ നോട്ടം കണ്ടവൻ ചോദിച്ചത് കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി... "അന്ന്... അന്ന്... വന്നപ്പോ എന്നേ പേടിച്ചു കരഞ്ഞു ഓടിയപ്പോൾ വീണില്ലേ..." അവന് ചോദിക്കുന്നത് കേട്ടവൾ ആദ്യമായി കാശിയെ കണ്ടത് ഓർമയിൽ തെളിഞ്ഞു വന്നു...

"അതുകൊണ്ടാ കരയാതിരിക്കാൻ വാ പൊത്തിയെ... എനിയും കരയാൻ തോന്നിയാൽ ഞാൻ വാ പൊത്താം... പക്ഷെ എന്നേ സൂചി കുത്തിലെ "അവന് പറഞ്ഞത് കേട്ട് അവൾക് സങ്കടവും വേദനയും എന്നാൽ മനസ്സിൽ പറയാൻ പറ്റാത്ത എന്തോ ഒരു സന്തോഷവും തോന്നി... "ഞാൻ കരയുന്നത് ഇഷ്ടമല്ലേ "അവൾ ചോദിച്ചു പോയി.. "ആരെയും കരയിക്കരുത് എന്ന് മുത്തശ്ശി പറയാറുണ്ടല്ലോ "അവന് പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു.... "ഹ്മ്മ് ഉറങ്ങിക്കോ " അവന്റെ മുടിയിഴയിൽ തലോടിയവൾ പറഞ്ഞതും അവന് മെല്ലെ കണ്ണുകൾ അടച്ചു...എന്തോ അവനോടുള്ള വാത്സല്യം ആയിരുന്നു അവൾക്.... കൊച്ചു കുഞ്ഞിന്നോടെന്ന പോലെ.... കാശി ഉറങ്ങി കഴിഞ്ഞതും അവന് ഉണരാതിരിക്കാൻ ശബ്ദമുണ്ടാക്കാതെ അവൾ മുറിയിൽ നിന്ന് ഇറങ്ങി.... അപ്പോഴാണ് തൊട്ടടുത്തെ മുറിയിൽ നിന്ന് ദേവും ഇറങ്ങി വന്നത്... "അവന് ഉറങ്ങിയോ വൈച്ചു "അവളെ കണ്ടതും അവന് ചോദിച്ചു...

അവൾ ഒന്ന് മൂളി കൊണ്ട് താഴേക്ക് നടക്കാൻ ഒരുങ്ങി... "വൈച്ചു "അവന്റെ വിളി കേട്ടവൾ എന്തെന്ന മട്ടിൽ തിരിഞ്ഞു നോക്കി... "ഈ മരുന്നൊന്നു വെച്ചു തരുമോ... ദേഹമാകെ വേദന..."അവന്റെ വേദന നിറഞ്ഞ മുഖം കാണെ അവൾക് നിരസിക്കാൻ തോന്നിയില്ല... അവന്റെ നെറ്റിയിൽ മരുന്ന് വെച്ചുകൊണ്ടവൾ കണ്ണിനു താഴെ പുരട്ടികൊടുത്തു...അവന് അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നത് അവൾ കാണാത്ത ഭാവം നടിച്ചു... ചുണ്ടിനു താഴെയും മരുന്ന് വെച്ചതും അവന് എരിവ് വലിച്ചത് കേട്ട് അവൾ കൈകൾ എടുത്തു... "ഇവിടെ മരുന്ന് കൊണ്ട് മാറില്ല വൈച്ചു... just kiss me "അവളുടെ ഇടുപ്പിൽ പിടിയിട്ടവൻ പറഞ്ഞതും അവൾ അവനിൽ നിന്ന് കുതറി മാറി... "ആദ്യം താലി... എന്നിട്ട് ആലോചിക്കാം "അവൾ പറഞ്ഞത് കേട്ട് അവന്റെ മുഖം ഇരുണ്ടു വന്നു... "

വൈശാലി പ്ലീസ് എപ്പോഴും താലി താലി... ഒരു കിസ്സ് ചെയ്യണമെങ്കിലും പോലും ഈ താലിയെന്തിനാ....എന്റെ ഫ്രണ്ട്‌സ് ഒക്കെ അവരുടെ പാർട്ണർസിന്റെ കൂടെ റൊമാന്റിക് ആകുമ്പോൾ നീ താലിയുടെ പുരാണവും പറഞ്ഞു വരും...bullshit.."അവന് ദേഷ്യം വന്നിരുന്നു.. "അതേടാ... നിന്റെ ഫ്രണ്ട്സിന്റെ വേലത്തരം പറഞ്ഞിട്ടാണ് നീ എന്നേ ഇവിടെ കൊണ്ട് വന്ന് ഇങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടാക്കി തന്നത്....ഇപ്പൊ സ്നേഹിച്ചവന്റെ ചേട്ടനെ കല്യാണം കഴിച്ചു... താലികെട്ടിയവനെ സ്വീകരിക്കാനോ സ്നേഹിച്ചവനെ മറക്കാനോ പറ്റാതെ മനസ്സ് നീറി നീറി കഴിയുമ്പോൾ നിനക്ക് റൊമാന്റിക്... ഒന്ന് ചോദിച്ചോട്ടെ ഈ വീട്ടിൽ ഉരുകി തീരുമ്പോൾ തൊട്ടു തലോടുന്നു എന്നല്ലാതെ ഒരു ആശ്വാസ വാക്ക് നീ പറയുന്നുണ്ടോ... താൻ ഇത്രയും കാലം പ്രണയിച്ച പെൺകുട്ടി ചേട്ടന്റെ ഭാര്യ ആണെന്ന് എന്നോർത്ത് സങ്കടപെടുന്നത് ഈ നിമിഷം വരെ ഞാൻ കണ്ടിട്ടില്ല ദേവ്...ഇപ്പൊ തോന്നുവാ നിന്നെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ എന്ന് "

അവനെ നോക്കി പറഞ്ഞു അവന്റെ ദേഹത്തേക്ക് ഓയിന്മെൻറ് എറിഞ്ഞു കൊണ്ടവൾ മുറിയിൽ നിന്ന് ഇറങ്ങി ദേവ് ഇനിയെങ്കിലും നീ ആലോചിക്ക്... നമ്മുടെ സ്നേഹത്തെ പറ്റി ആലോചിക്...എന്നിട്ട് നീ നിന്റെ അച്ഛനമ്മയോട് പറയ് ഞാൻ നിന്റെ പെണ്ണാണെന്ന്....അത് പറയുന്നത് വരെ നിന്നിൽ ഞാൻ അകന്നിരിക്കും ദേവ്... കണ്ണുകൾ അമർത്തി തുടച്ചവൾ ഓർത്തു... പിന്നീടുള്ള ഓരോ നിമിഷവും ദേവുമായുള്ള കൂടി കാഴ്ച അവൾ മനപ്പൂർവം ഒഴിവാക്കി... തന്റെ സ്നേഹം അങ്ങനെയെങ്കിലും മനസ്സിലാക്കട്ടെ എന്നവൾ ഓർത്തു... അച്ഛന് അധികം സംസാരിക്കാറില്ല... അന്ന് കാശിയെ സിറിഞ്ചു വെച്ചു കുത്തിയത് അറിഞ്ഞതിനു ശേഷം അമ്മയും തന്നോട് അധികം മിണ്ടാറില്ലേ... മുത്തശ്ശിയുടെ ഒന്നോ രണ്ടോ വാക് മാത്രം തന്നിൽ തേടിയെത്തും...ഇതിനിടയിൽ കാശി മാത്രമായിരുന്നു അവൾക് കൂട്ടു.... എന്തുകൊണ്ടോ ഉള്ളിൽ വേദന തോന്നുമ്പോൾ അവന്റെ വാവെന്നുള്ള വിളിയിൽ അതെല്ലാം മാഞ്ഞു പോകുന്ന പോലെ തോന്നിയവൾക്.... അങ്ങനെയിരിക്കയാണ് മുത്തശ്ശിയുടെ മകൾ ലതയും ഭർത്താവ് സുമേഷും മകൾ കല്പന എന്ന കല്ലുവും വീട്ടിൽ വന്നത്...

മുത്തശ്ശി വിളിച്ചിട്ട് വന്നതാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് അവൾക് മനസ്സിലായെങ്കിലും കാശിയിൽ ചിരിച്ചു സംസാരിക്കുന്ന കല്ലുവിൽ ആയിരുന്നു അവളുടെ ശ്രെദ്ധ.... ആൺകുട്ടികളെ തെല്ലും ദേഷ്യത്തോടെ ആണ് നോക്കുന്നതെങ്കിലും പെൺകുട്ടികളോട് കാശി വെറുതെ പോലും നോവിക്കില്ലെന്ന് ഈ ദിവസങ്ങളിൽ അവൾ മനസ്സിലാക്കിയിരുന്നു... പക്ഷെ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ ഇടയ്ക്കിടെ അവിടെ പതിഞ്ഞു കൊണ്ടിരുന്നു.... പെട്ടെന്ന് മുത്തശ്ശിയുടെ ശബ്ദം ഹാളിൽ മുഴുകിയതും അവൾ ഞെട്ടി ഹാളിലേക്ക് നോക്കി... അവിടെ എല്ലാരും സ്ഥാനമുറപ്പിച്ചിരുന്നിരുന്നു... എന്തോ കാര്യമായ ചർച്ചയാണെന്ന് മനസ്സിലായതും അതിൽ തലയിടുന്നത് ശെരിയല്ലെന്ന് കരുതി കാശിക്കും കല്ലുവിനും അടുത്ത് നടക്കാൻ ഒരുങ്ങി... എന്നാൽ മുത്തശ്ശിയുടെ വാക്കുകൾ അവളുടെ ചെവിയിലൂടെ തുളച്ചു കയറിയതും... കാലുകൾ നിഛലമായി നിന്നു.....................തുടരും…………

താലി : ഭാഗം 2

Share this story