താലി 🥀: ഭാഗം 4

thali

എഴുത്തുകാരി: Crazy Girl

"സുമേഷ് ദേവിന്റെ കാര്യം പറയാൻ ആണ് വിളിച്ചത്... സ്വപ്നക്കും ദേവിനും എതിർപ്പൊന്നുമില്ല... അതുകൊണ്ട് എത്രയും പെട്ടെന്ന് ഇരുവരുടേം കല്യാണം നടത്താം എന്നാണ് വിചാരിക്കുന്നത് " നിന്നടുത്തു നിന്നു തിരിഞ്ഞു പോലും നോക്കാൻ ആവാതെ വൈശാലി തറഞ്ഞു നിന്നു.... കേട്ടത് മാറി പോകണേ എന്നവളുടെ ഹൃദയം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു... "കാശിയുടെ കാര്യമോർത്തിട്ടായിരുന്നു ഇത് ഇത്രയും നീണ്ടു പോയത്.. ഇപ്പൊ അവന് സേഫ് ആണ്... എനി ദേവിന്റെയും കൂടി പെട്ടെന്ന് നടത്തണം... ഒരു മാസമായില്ലേ എൻഗേജ് കഴിഞ്ഞിട്ട്... അതുകൊണ്ട് നല്ലൊരു തീയതി രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകുമെങ്കിൽ അത് തന്നെ ആയിക്കോട്ടെ... എന്തെ കേശാവാ അങ്ങനെ പോരെ " പദ്മാവധി കേശവന് നേരെ ചോദിച്ചു... "അമ്മയുടെ തീരുമാനം പോലെ "കേശവൻ പറഞ്ഞു... "

എങ്കിൽ അവരെ അറിയിച്ചോളൂ..എത്രയും പെട്ടെന്ന് കല്യാണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങാൻ പറയണം " അവിടെ ചർച്ച മുറുകുമ്പോൾ വൈശാലി ചലനശക്തിയില്ലാതെ ശ്വാസം പോലും വിടാതെ തറഞ്ഞു നിൽക്കുകയായിരുന്നു.... ദൂരെ പുറം തിരിഞ്ഞു തറഞ്ഞു നിൽക്കുന്ന വൈശാലിയെ കാണെ ദേവിന്റെ ഹൃദയമിടിപ്പ് ഉയർന്നുകൊണ്ടിരുന്നു...എല്ലാം കേട്ടവൾ എന്നവന് മനസ്സിലായിരുന്നു... എന്നാൽ അവളുടെ നിർത്തം കാണെ പൊട്ടിത്തെറിക്കുമോ അവൾ എന്നവൻ ഭയന്നു.... പൊടുന്നനെ അവൾ നിന്നിടത് നിന്നു തിരിഞ്ഞു നടന്നു ആരെയും തല ഉയർത്തി നോക്കാതെ പടികൾ പാഞ്ഞു കയറി പോകുന്നത് കണ്ടതും അവനു ദീർഘശ്വാസം വിട്ടു... "കല്യാണമോ ദേവിനോ... അവന് എന്റേതാണെന്ന് പറഞ്ഞിട്ട്... എനിക്ക് മാത്രമാണെന്ന് പറഞ്ഞിട്ട്.. അവന്റെ മനസ്സിൽ ഞാൻ മാത്രമാണെന്ന് പറഞ്ഞിട്ട്... എന്നിട്ടിപ്പോ കല്യാണമോ... മിണ്ടാതിരുന്നാൽ എന്റെ സ്നേഹം അങ്ങനെയെങ്കിലും മനസ്സിലാകുമെന്ന് വിചാരിച്ച ഞാൻ മണ്ടിയോ...ഏയ് ആയിരിക്കില്ല... വീട്ടുകാരുടെ തീരുമാനം ആയിരിക്കണം..

അവനു എതിർക്കാൻ പറ്റിയിട്ടുണ്ടാവില്ല... അല്ലാ അങ്ങനെ അല്ലാ... ഒരു മാസം മുന്നേ എൻഗേജ് കഴിഞ്ഞിരിക്കുന്നു... ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ആർ മാസം... അപ്പൊ അവന് എന്നേ ചതിക്കുവായിരുന്നോ... എന്ത് കൊണ്ടാ ഇങ്ങനെ ഒരു കാര്യം എന്നോട് പറയാഞ്ഞത്..." കണ്ണുകൾ നിറയുന്നില്ല... എന്നാൽ നിലത്ത് ഇരുന്നു മുട്ടിന്മേൽ കൈവെച്ചു ബെഡിൽ ചാരി ഇരുന്നവൾ പിറുപിറുത്‌കൊണ്ടിരുന്നു...  "ഇതെന്താ ദേവ്.. ഇങ്ങനെ ഒരു റിങ് ഞാൻ കണ്ടിട്ടില്ലല്ലോ... നോക്കട്ടെ " സംസാരിച്ചിരിക്കുമ്പോൾ ദേവിന്റെ വിരലിലെ സ്വർണ മോതിരം കാണെ വൈശാലി അവന്റെ കൈകൾ പിടിച്ചു നോക്കി... "ഏയ് അത് കസിന്റെതാ അവന്റെ എൻഗേജ് കഴിഞ്ഞു ചുമ്മാ വട്ട് പിടിപ്പിക്കാൻ ഞാൻ അങ്ങ് പൊക്കി...അവന്റെ പെണ്ണിന്റെ കയ്യിന്ന് കുറച്ചു കിട്ടട്ടെ... ഈവെനിംഗ് കൊടുക്കാം " അവളിൽ നിന്ന് കൈകൾ കുടഞ്ഞവൻ മോതിരം കയ്യില് നിന്ന് ഊരിയെടുത്തുകൊണ്ട് പോക്കറ്റിൽ ഇട്ടു... "ച്ചേ... മോശമാട്ടോ ദേവ്.. ഒന്നുല്ലേലും എൻഗേജ് റിങ് അല്ലെ... ഇങ്ങനെ ചെയ്യാൻ പാടില്ല "

"എന്റെ വൈച്ചു just fun... എല്ലാം ഇങ്ങനെ സീരിയസ് ആയി എടുക്കല്ലേ... "അവന് അവളുടെ കവിളിൽ പിടിച്ചു വലിച്ചു... "ഓക്കേ ഓക്കേ... പിന്നെ പറ ഇന്നലെ ഫങ്ക്ഷന് എങ്ങനെ ഉണ്ടായിരുന്നു... " "നല്ലാതായിരുന്നു.... സത്യം പറഞ്ഞ ഇന്നലെ നിന്നെ കാണാതിരുന്നപ്പോൾ മിസ്സ്‌ ചെയ്തു "അവന്റെ കൈകൾ അവളുടെ തോളിലൂടെ ഇഴഞ്ഞു... "അയ്യെടാ എന്നിട്ടാണ് ഇന്നലെ വിളിച്ചപ്പോ ഫോൺ എടുക്കാഞ്ഞത് "അവന്റെ കൈകൾ തട്ടിമാറ്റിയവൾ കപട ഗൗരവം കാട്ടി ചോദിച്ചു... "അത് പിന്നെ ഫാമിലി ഫങ്ക്ഷന് അല്ലെ ചുറ്റും റിലേറ്റീവ്സ് ആണ് നിന്നോട് സൊള്ളി ഇരുന്നാൽ പിന്നെ അത് മതി അവർക് അവിഹിതം ഉണ്ടാക്കാൻ " ദേവ് പറഞ്ഞത് കേട്ട് അവൾക് ചിരിച്ചു പോയി... "അതെ... അന്ന് അവന്റെ കയ്യിലെ മോതിരത്തിലും സ്വപ്ന എന്ന പേര് ഉണ്ടായിരുന്നു... അതിനർത്ഥം അവന് എന്നേ... ഇല്ലാ... ആവില്ല... അങ്ങനെ ആവില്ല...

"മുടികളിൽ വിരലുകൾ കടത്തിയവൾ അലറി... "ദേവ് പറ്റിക്കുകായായിരുന്നോ ...മടുത്തെങ്കിലും ഒരു വട്ടം പറയാമായിരുന്നില്ലേ നിനക്ക്... ഒഴിഞ്ഞു പോകുവായിരുന്നില്ലേ ഞാൻ....പക്ഷെ വീണ്ടും വീണ്ടും എന്റെ മാത്രം ദേവാണെന്ന് പറഞ്ഞു നീ തന്നെയല്ലേ എന്റെ ഹൃദയത്തെ പറ്റിച്ചു കൊണ്ടിരുന്നത്... എന്തിനായിരുന്നു.... എന്ത് തെറ്റാ നിന്നോട് ഞാൻ ചെയ്തത്... " അവൾ അലറി... അവൾക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി...കരയണം എന്നുണ്ട് പറ്റുന്നില്ല... തൊണ്ടക്കുഴിയിൽ കുടുങ്ങി കിടക്കുന്നു... വേദനിക്കുന്നു ഹൃദയം വല്ലാതെ വേദനിക്കുന്നു.... അവൾ മുടികളുടെ വലിച്ചു പിടിച്ചു ഭ്രാന്തിയെ പോലെ... കണ്ണുകളിൽ ഇരുട്ട് പോലെ... ശരീരം കുഴയുന്ന പോലെ.... അവളുടെ ശരീരത്തിനു ഭലം കുറയുന്നത് അവൾ അറിഞ്ഞു... അവളുടെ കണ്ണുകൾ അടഞ്ഞു... വെറും നിലത്തവൾ തളർന്നു വീണുപോയി.... "വൈശാലി... മോളെ... വൈശാലി"

കവിളിലെ സ്പർശനമറിഞവൾ കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ കൂടി നിൽക്കുന്നവരെ കാണെ അവൾ എഴുനേറ്റിരിക്കാൻ ശ്രമിച്ചുകൊണ്ട് ഹെഡ്ബോർഡിൽ ചാരി ഇരുന്നു.... "എന്ത് പറ്റി മോളെ...വയ്യേ നിനക്ക് "അമ്മ അവളെടുത്തു ഇരുന്നു... അവൾ ചുറ്റും കണ്ണോടിച്ചു... എല്ലാരും ഉണ്ട് അമ്മ അച്ഛന് മുത്തശ്ശി ആന്റി അങ്കിൾ കല്ലു.. ഏറ്റവും പുറകിൽ ദേവനും... അവള്ടെ കണ്ണുകൾ അവനിൽ പതിഞ്ഞപ്പോൾ അവന് അവളിൽ നിന്ന് നോട്ടം മാറ്റായതറിഞ്ഞു അവളിൽ മന്ദഹാസം വിടർന്നു വേദന കലർന്നൊരു മന്ദഹാസം... "വൈശാലി "വീണ്ടും അമ്മയുടെ വിളിയാണ് അവളെ ബോധത്തിൽ കൊണ്ടു വന്നതു.. "ഒന്നുല്ലമ്മേ... ഇന്ന് രാവിലെ കഴിച്ചില്ലല്ലോ അതിന്റേതാ.."അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... "പറഞ്ഞതല്ലേ വൈശാലി കഴിക്കാൻ "അച്ഛന് പറഞ്ഞത് അവൾ ചിരി വരുത്തി കൊണ്ട് തല കുനിച്ചു നിന്നു... മനസ്സിൽ തിരമാലയടിക്കുന്നത് പോലെ വെമ്പി വരുന്നുണ്ട്...

പക്ഷെ സ്വയം കൈവിട്ടു പോകാതിരിക്കാൻ അവൾ കൈകൾ ചുരുട്ടി പിടിച്ചു.... "കാശിയാ പറഞ്ഞത് മോൾ എണീക്കുന്നില്ലെന്ന്... "അമ്മ പറഞ്ഞത് കേട്ട് അവൾ തല ഉയർത്തി ചുറ്റും നോക്കി.... "അവന് കരഞ്ഞു... നീ എഴുനേൽക്കുന്നില്ലെന്ന് പറഞ്ഞ്... ഞാൻ പുറത്ത് ഇരുത്തിയിട്ടുണ്ട് "അവളുടെ നോട്ടം കണ്ടു പത്മാവധി പറഞ്ഞു... "എനിക്ക് കുഴപ്പില്ലാ... കുറച്ചു നേരം ഒന്ന് കിടന്നാൽ മതി " എല്ലാവരേം നോക്കി അവൾ സൗമ്യമായി പറഞ്ഞത് കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി...കൂടെ ദേവും ഇറങ്ങിപോകുന്നത് കണ്ടവളുടെ ചുണ്ടോന്നു കോട്ടി വന്നു.... എത്രനേരം അവൾ ആ ഇരിപ്പ് ഇരുന്നെന്ന് അറിയില്ല... മനസ്സിലെ ചിന്തകൾ അടിഞ്ഞു മറഞ്ഞു കലാശിച്ചുകൊണ്ടിരിക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞില്ല... "അറിയണം... അവനു ഞാൻ ആരായിരുന്നു എന്നറിയണം "ദൃഡയമായി പറഞ്ഞുകൊണ്ടവൾ എണീറ്റു... പുറത്തേക്ക് നടന്നു...

താഴേന്നു സംസാരിക്കുന്ന ശബ്ദം കേൾക്കാം എല്ലാവരും അവിടെയാണ്... ദേവും അവിടെ ആയിരിക്കുമോ... അവൾ ഒന്ന് നിന്നു അവന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു... പെട്ടെന്നാണ് മുറി തുറന്ന് വരുന്ന ശബ്ദം കേട്ടതും അവൾ അവിടേക്ക് കണ്ണ് പതിപ്പിച്ചു.... വൈശാലിയെ കണ്ടതും ദേവോന്ന് ഞെട്ടിയെങ്കിലും അവന് അവൾക് നേരെ പുഞ്ചിരിച്ചു... "എങ്ങനെയുണ്ട് വൈച്ചു..."അവന് വാതിക്കൽ നിന്ന് കൊണ്ട് തന്നെ ചോദിക്കുന്നത് കേട്ട് അവളുടെ മുഷ്ടി ചുരുട്ടി പിടിച്ചു... അവനടുത്തു വന്നു അവനെ പുറകിലേക്ക് തള്ളിയവൾ അകത്തേക്ക് കയറി ഡോർ കുറ്റിയിട്ടു... അവന് അവളെ പകച്ചു നോക്കിയതും അവളുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു... "ചതിക്കുവായിരുന്നു അല്ലെ... നീ എന്നേ ചതിക്കുവായിരുന്നു അല്ലെ... എന്തിനായിരുന്നു... ഏഹ്... എന്ത് തെറ്റാ നിന്നോട് ഞാൻ ചെയ്തത്...

പറയ്.. ദേവ്... എന്തിനാ എന്നോട് ഈ ചതി നീ ചെയ്തത്..."അവന്റെ കോളറിൽ പിടിച്ചവൾ അലരുമ്പോൾ അവന് എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു നിന്നു... "വൈച്ചു നിന്നെ ചതിക്കാൻ എനിക്കാവുമോ... നീ തെറ്റിദ്ധരിച്ചിരിക്കുവാണ് എന്നേ... വൈച്ചു നീ ഒന്ന് അടങ് "അവന് അവളുടെ കവിളിൽ കൈകൾ വെച്ചു... "വിടെന്നെ... തൊട്ടു പോകരുത്..."അവൾ അവനെ കണ്ണിൽ എരിയുന്ന തീയോടെ നോക്കി... "വൈശാലി ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്... നീ എന്തോ തെറ്റിദ്ധരിച്ചിരിക്കുവാണ് "അവന് പറഞ്ഞത് കേട്ട് അവൾ ചുണ്ടോന്ന് കോട്ടി... "അതെ... ഇത്രയും കാലം നീ എന്നേ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു... നിനക്കെന്നോട് പ്രണയമാണെന്ന് നീ എന്നേ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു... എന്നാൽ ഇപ്പോഴാ എനിക്ക് എല്ലാം വെറും അഭിനയം ആണെന്ന് മനസിലായത്..."അവൾ അവനു നേരെ ചീറി... "വൈശാലി... നിന്റെ ദേവ് അല്ലെ ഞാൻ...

നീ എന്താ പറയുന്നേ എന്ന് "അവളെ പുണരാൻ അടുത്തേക്ക് അവന് നീങ്ങിയതും അവൾ രണ്ടടി പുറകിലേക്ക് വെച്ചു... "ആണോ ദേവ്... നീ എന്റേതാണോ.... എന്നാൽ താഴെ കൂടി നില്കുന്നവരോട് ചെന്ന് പറ ഞാൻ നിന്റേതാണെന്ന്... ഇങ്ങനെ ഒരു വിവാഹം എനിക്ക് വേണ്ടെന്ന്... പറയ് ദേവ്... എന്തെ പറ്റില്ലേ നിനക്ക് "അവന്റെ കുനിഞ്ഞു വരുന്ന മുഖം കണ്ടവൾ ചോദിച്ചു... "പറ്റില്ല അല്ലെ... എനിക്കറിയാം നിനക്ക് കഴിയില്ല എന്ന്... കാരണം ഞാൻ നിനക്ക് വെറും ഒരു നേരം പോക്കായിരുന്നു നിനക്ക്... കൂടെ നടന്നു കിടപ്പുമുറി വരെ എത്തിച്ചിട്ട് ഒഴിവാക്കാൻ വിചാരിച്ചിരുന്ന വെറും നേരം പോക്ക് ... പക്ഷെ കിടപ്പുമുറി വരെ കയറാൻ മാത്രം കഴിഞ്ഞില്ല...കാരണം ദൈവം എന്റെ കൂടെയാ ദേവ്... അതുകൊണ്ടാ ഓരോ തവണ നീ എന്നിലേക്ക്‌ അടുക്കുമ്പോഴും ഓരോ കാരണത്താൽ നീ വിചാരിച്ചതൊന്നും നടക്കാഞ്ഞത്.... ദേവ് നീ ശെരിക്കും അറപ്പുള്ളവനാ എനിക്കിപ്പോ...

നീ തൊട്ട എന്റെ കൈകൾ കവിളുകൾ എനിക്ക് പുഴു അരിയുന്ന പോലെ തോന്നുവാ...ഇതിനൊക്കെ നീ അനുഭവിക്കും ദേവ്...സ്വയം ജീവിതം വെറുത്തു നീ സ്വയം നരകിക്കും " "ച്ചി നിർത്തേടി "ദേവിന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി പോയി... "അതെ... നീ വെറും ടൈം പാസ്സ് മാത്രമായിരുന്നു... കൂട്ടുകാരുടെ ഇടയിൽ തന്റെ ആവിശ്യം നടത്തി തരുന്ന കളിപ്പവാ...അല്ലാതെ നീ എന്താ വിചാരിച്ചേ കാൽകാശിന് വകയില്ലാത്ത നിന്നെ ഞാൻ കെട്ടികൂടെ പൊറുപ്പിക്കും എന്നോ... നിനക്ക് അറിയോ എന്റെ ഭ്രാന്തൻ ചേട്ടനെ പോലും കെട്ടാനുള്ള യോഗ്യത നിനക്കില്ല ബ്ലഡി ബിച്ച്...." അവളെ നോക്കിയവൻ അലറി പറയുമ്പോൾ അവളുടെ കണ്ണുകൾ പകപ്പോടെ അവന്റെ ഭാവങ്ങൾ നോക്കി കാണുക ആയിരുന്നു... എന്നും കൊഞ്ചലോടെ മാത്രം സംസാരിക്കുന്നവൻ മൃഘത്തെ പോലെ... "ഡാമിറ്റ്... അന്നെത് നേരത്താണോ നിന്നെ എനിക്ക് വീട്ടിൽ കൊണ്ട് വരാൻ തോന്നിയത്...

you know അന്നത്തെ ദിവസം കഴിഞ്ഞാൽ നിന്നെ അങ്ങ് പറിച്ചു കളയാം എന്നും ഓർത്തു നിന്നതാ... പക്ഷെ ആ ഭ്രാന്തൻ അവന് എല്ലാം നശിപ്പിച്ചു.... അവസാനം നാട്ടുകാരുടെ മുന്നിൽ തടി തപ്പിയപ്പോൾ ഞാൻ കരുതി അങ്ങനെയെങ്കിലും നീ പോകുമെന്ന്... അവിടേം അച്ഛന്റെ ഓഫർ.... അതും മരുമകൾ ആയി...സ്വപ്നയുമായുള്ള എന്റെ ജീവതത്തിൽ നീ എനിക്ക് ഭീഷണി ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ട്.. ഒഴിവാക്കാൻ നോക്കിയതാ ഞാൻ.... പക്ഷെ അട്ടപ്പറ്റിയ പോലെ ഒട്ടിവരുന്നു എന്നല്ലാതെ അടർന്നു പോകുന്നില്ല നാശം..." തലക്ക് സ്വയം അടിച്ചവൻ വിളിച്ചു പറഞ്ഞത് കേട്ട് അവൾ അവനെ ഉറ്റുനോക്കുകയായിരുന്നു... ഒരുനിമിഷം കൊണ്ട് മനുഷ്യൻ മാറാൻ കഴിയുമോ എന്നവളുടെ മനസ്സിൽ ചോദ്യം ഉണർന്നു... "ദേവ് "അവളുടെ ശബ്ദം നേർമായായിരുന്നു... "എന്തിനാ ദേവ് എന്നോടിങ്ങനെ പറയുന്നേ.... എന്നേ പോലെ ഒരു പെണ്ണല്ലേ സ്വപ്ന... എനിക്കുള്ളതല്ലേ അവൾക്കുള്ളു..

"അവൾ അവനെ പകപ്പോടെ നോക്കി ചോദിച്ചു... അവന് അവളെ നോക്കി... അവളിൽ നിന്ന് ഇപ്പോഴും അവനിൽ നിന്നു വന്ന വാക്കുകൾ ദാഹിച്ചില്ലായിരുന്നു... "അല്ലാ വൈശാലി... നീ സൗന്ദര്യമുള്ളവളാണ്... അതാണ്‌ എന്നേ നിന്നിലേക്ക് അടുപ്പിച്ചത്...ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടവുമാണ്... പക്ഷെ സ്വപ്ന അവളെ കല്യാണം കഴിച്ചാൽ ഒരു ജന്മം മുഴുവൻ ജീവിക്കാനുള്ളത് എന്റെ ഈ കൈകൾ വരും...നിന്റെ റിട്ടയേർഡ് ആയി വീട്ടിൽ ഇരിക്കുന്ന പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അച്ഛനിൽ നിന്ന് ഒരു തരി പോന്നെങ്കിലും കിട്ടുമോ നിനക്ക്... ഇല്ലാ..അപ്പോ എനിക്ക് ഇതേ മാർഗമുള്ളൂ " അവന് പറഞ്ഞത് കേൾക്കെ അവളുടെ രക്തം തിളച്ചു വന്നിരുന്നു... അവൾ കുതിച്ചലോടെ അവന്റെ കോളറിൽ പിടി മുറുക്കി... "ആദ്യമായി എന്നേ പരിചയപെടുമ്പോൾ നിനക്ക് അറിയില്ലായിരുന്നോ... വെറും സ്കൂൾ മാഷ് ആയ അച്ഛന്റെ മോൾ ആണ് ഞാൻ എന്ന്.....

ഇഷ്ടമാണെന്ന് പറഞ്ഞ് വരുമ്പോൾ അറിയില്ലായിരുന്നോ എന്റെ അച്ഛന് റിട്ടയേർഡ് ആയി വീട്ടിലിരിക്കുവാണെന്ന്... നിന്റെ ഈ വീട്ടിൽ വിളിച്ചപ്പോ നിനക്ക് അറിയില്ലായിരുന്നോ അച്ഛന്റെ പെൻഷനിൽ നിന്നുണ്ടാക്കിയ അന്നമാണ് ഈ ശരീരത്തിൽ എന്ന്....അപ്പോഴൊന്നും നിന്റെ മുഖത്ത് ഈ അവഗജ്ഞത ഞാൻ കണ്ടില്ലല്ലോ.... പിന്നെ എപ്പോ മുതലാ നിനക്ക് തുടങ്ങിയത്... കോടീശ്വരിയായ സ്വപ്നയുടെ പ്രൊപോസൽ വന്നപ്പോഴോ... ഏഹ്ഹ്...പറയെടാ... അപ്പോഴാണോ എന്നോടും എന്റെ വീട്ടുകാരേം നിനക്ക് കുറച്ചിലായിട്ട് തോന്നിയത്.... ഹാ " അവന്റെ കോളറിൽ പിടിച്ചു കുലുക്കി അവൾ ചോദിക്കുമ്പോൾ അവനെ ചുട്ടരിക്കാനുള്ള ദേഷ്യം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.... "വൈച്ചു നിന്നെ എനിക്ക് ഇഷ്ടമാണ്... ഇപ്പോഴും ഇഷ്ടമാണ് പക്ഷെ സ്വപ്ന... അവളുടെ സ്വത്ത്‌ സ്വപ്നത്തിൽ പോലും വിചാരിക്കാൻ പറ്റാത്ത പ്രൊപോസൽ ആണ് എനികിത്... അവളെ കല്യാണം കഴിച്ചാലും നമുക്ക് ഇത് പോലെ കഴിയാം വൈച്ചു...നിന്റെ ദേവ് ആയി "അവന് പറഞ്ഞ് കഴിഞ്ഞതും അവളുടെ കൈകൾ അവനു കരണത് പതിഞ്ഞിരുന്നു...

"പോയി ചാവേടാ... അതാ നിനക്ക് നല്ലത് "അവനെ നോക്കി കാർക്കിച്ചു കൊണ്ട് പറഞ്ഞവൾ തിരിഞ്ഞു നടന്നു... "നീ... നീ ഇത് എല്ലാവരോടും പറയുമോ "കവിളിൽ കൈകൾ വെച്ചവൻ നടന്നു പോകുന്നവളോട് ചോദിച്ചു.... "ഹ്മ്മ്മ് പേടി അല്ലെ...എനിക്ക് വേണേൽ പറയാം... വിശ്വസിച്ചാലും ഇല്ലേലും എനിക്ക് എല്ലാം പറഞ്ഞ് ഇട്ടറിഞ്ഞെനിക്ക് പോകാം... പക്ഷെ ഞാനത് ചെയ്യില്ലാ.... നിന്നെ സ്നേഹിച്ചത് ശിക്ഷയായി എന്റെ ജീവിതം ആ ഭ്രാന്ത് നിറഞ്ഞ മനുഷ്യന്റെ കൂടെ ഞാൻ അങ്ങ് ജീവിക്കും... നിന്നെക്കാളും എത്രയോ നല്ലതാ ഭ്രാന്തന്റെ കൂടെയുള്ള ജീവിതം.... പക്ഷെ ഞാൻ പറയുന്നു ഒരുനാൾ... ഒരുനാൾ നീ അനുഭവിക്കും...... ഹൃദയത്തിൽ തൊട്ടാ വൈശാലി പറയുന്നേ.... നീ അനുഭവിക്കും ദേവ്..." അവൾ പറഞ്ഞുകൊണ്ട് മുറികടന്നു പകുമ്പോൾ അവനു ആശ്വാസം തോന്നി... പറയില്ല എന്ന് പറഞ്ഞാൽ അവൾ പറയില്ല... പക്ഷെ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു എന്നത് അവനിൽ വേദനയും തോന്നി... തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അവൾക് വല്ലാതെ തളർച്ച തോന്നിയിരുന്നു...

അത്രയും അവനോട് പറയുമ്പോൾ സ്വയം തോറ്റു പോകാതിരിക്കാൻ തന്റെ കണ്ണീരിനെ പിടിച്ചുകെട്ടിയിരിക്കുകയിരുന്നു... വല്ലാതെ നെഞ്ചം മുറിഞ്ഞ പോലെ തോന്നി അവൾക്... "വാവേ.."മുറിയിലേക്ക് കയറിയതും കാശിയുടെ വിളി കേട്ടവൾ അവനെ തല ഉയർത്തി നോക്കി... "ഇങ് വാ "അവന് വിളിച്ചത് കേട്ട് മരിച്ച മനസ്സുമായി അവൾ അവനടുത്തു നടന്നു ബെഡിൽ ഇരുന്നു.... അവന് അവളുടെ മുഖമൊക്കെ തൊട്ടു നോക്കി... അവൾ അവനേം..... കരഞ്ഞത് കൊണ്ട് കണ്ണുകൾ ചുവന്നത് അവൾ കണ്ടു... തനിക് വേണ്ടി കരഞ്ഞു... താൻ ബോധമില്ലാതെ കിടക്കുന്നത് കണ്ടു തനിക് വേണ്ടി നിറഞ്ഞ കണ്ണുകൾ... അവൾ അവനെ ഉറ്റുനോക്കി.... "എന്താ വാവേ ഇങ്ങനെ നോക്കണേ " "തന്നെ പോലെ ഒരാൾക്കു എങ്ങനെയാ അവനെ പോലെ ഒരു അനിയൻ ഉണ്ടായത്..."അവൾ അവന്റെ മുഖത്ത് നോക്കി ചോദിച്ചു പോയി.... "എന്താ വാവേ കാശിക്ക് മനസ്സിലായില്ല "അവന് പറഞ്ഞത് കേട്ട് അവൾ ഒന്നുമില്ലെന്ന് തലയാട്ടി... "കാശി വാ ഞാൻ ഇപ്പൊ പോകും... നമുക്ക് നടക്കാം "കല്ലു വിളിച്ചത് കേട്ട് കാശി അവളെ നോക്കി...അപ്പോഴും അവൾ വന്നത് അറിയാതെ മറ്റേതോ ലോകത്തു ആയിരുന്നു വൈശാലി.. "ഞാനില്ല... വാവക്ക് ഭക്ഷണം കൊടുക്കണം.. നീ പൊക്കോ..."

കാശി പറഞ്ഞത് കേട്ട് കല്ലു ഇരുവരേം നോക്കി പുറത്തേക്ക് നടന്നു... "വാവെ... ഞാൻ ചോർ കൊണ്ട് വന്നിട്ടുണ്ട്... നല്ലാ പുളിശ്ശേരിയും കൂട്ടുകറിയും ഒക്കെ യുണ്ട് തരട്ടെ ഞാൻ "അവന് കൊഞ്ചലോടെ ചോദിക്കുന്നത് ഒന്നും അവൾ കേട്ടില്ല... മനസ്സിൽ ദേവ് മാത്രമായിരുന്നു അവനുമൊത്തുള്ള പ്രണയം നിമിഷങ്ങൾ ആയിരുന്നു... എല്ലാം എല്ലാം വഞ്ചനയായിരുന്നു എന്ന് മനസ്സിലാക്കവേ അവൾക് സങ്കടം അലയടിച്ചു വന്നു.... "വാവേ..."കാശി അവളെ തട്ടി വിളിച്ചു... അവന്റെ കയ്യിലെ പത്രത്തിലെ ചോർ കാണെ അവൾ അവനെ നോക്കി വേണ്ടെന്ന് തലയാട്ടി... "പിന്നെന്താ വേണ്ടേ " "എന്നെയൊന്നു ഹഗ് ചെയ്യുമോ "അവളുടെ ഹൃദയം പിടയുകായായിരുന്നു... "എന്താ വാവേ " "പ്ലീസ് എന്നേ ഒന്ന് കെട്ടിപ്പിടിക്കുമോ "അവൾ വീണ്ടും തളർച്ചയുടെ ചോദിച്ചു... എന്നാൽ അവന്റെ മുഖത്ത് നാണം വിരിഞ്ഞു... "ആരേലും കാണും വാവേ "അവന് ചിണുങ്ങി പറഞ്ഞ്... "പ്ലീസ്..."അവൾ തേങ്ങി... "അയ്യോ കരയണ്ടാ... ഞാൻ...ഞാൻ കെട്ടിപ്പിടിക്കാം "അവൾ കരഞ്ഞത് കണ്ടവൻ കയ്യിലെ പ്ലേറ്റ് ടേബിളിൽ വെച്ചു അവളുടെ തോളിൽ പിടിച്ചു പുണർന്നു....

അവൾ തേങ്ങി... ശബ്ദമില്ലാതെ തേങ്ങി... പക്ഷെ പറ്റുന്നില്ല... അവൾക് പൊട്ടിക്കരയണം എന്ന് തോന്നി അവന്റെ പുറത്ത് കൈകൾ അള്ളിപ്പിടിച്ചവൾ അലറി അലറി കരഞ്ഞു ശബ്ദം വരാതിരിക്കാൻ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയവൾ അലറി കരഞ്ഞു.... "ഞാൻ കെട്ടിപിടിച്ചല്ലോ... കരയല്ലേ..." കെട്ടിപ്പിടിക്കാതെ നിന്നത് കൊണ്ടാ കരയുന്നു എന്ന് കരുതിയവൻ അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു പിടിച്ചു... അപ്പോഴും ശ്വാസം പോലും വിലങ്ങിയവൾ അവന്റെ നെഞ്ചിൽ കണ്ണീർ ഒഴുക്കികൊണ്ടിരുന്നു.... എന്റെ കുഞ്ഞ് ജീവിതത്തിൽ കടന്നു വന്നു പ്രണയം പകർന്നു തന്നത് ഞാനെന്ന പെണ്ണിന്റെ മനസ്സിനെ വേരോടെ തളർത്താനായിരുന്നോ ദേവ്... വേണ്ടിയിരുന്നില്ല എന്നോടിത് വേണ്ടിയിരുന്നില്ല... അവന്റെ പുറത്ത് അള്ളിപ്പിടിച്ചു...നെഞ്ചിൽ മുഖം പൂഴ്ത്തിയവൾ സ്വയം പുലമ്പിക്കൊണ്ടിരുന്നു... അപ്പോഴും ഒന്നുമറിയാതെ അവളുടെ സങ്കടം നികത്താൻ അവന് അവളെ ദേഹത്തോടെ ചേർത്തുകൊണ്ടിരുന്നു......................തുടരും…………

താലി : ഭാഗം 3

Share this story