തമസ്സ്‌ : ഭാഗം 13

തമസ്സ്‌ : ഭാഗം 13

എഴുത്തുകാരി: നീലിമ

മോഹൻ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു ഇനി അവിടെയ്ക്കെങ്ങാനും അവൾ പോയിക്കാണുമോ? പക്ഷെ അവളത് എങ്ങനെ അറിയാൻ? എന്തായാലും ഒന്ന് പോയി നോക്കാം…… മനസ്സിൽ ഓരോന്ന് ചിന്തിച്ചു ആൽവി അവിടെ നിന്നും ഇറങ്ങി… ഹോസ്പിറ്റലിലും ജാനകിയെ കാണാതെ ആയപ്പോൾ ആകെ ആസ്വസ്ഥമായി ആൽവിയുടെ മനസ്സ്….. അവൾ എവിടെ പോയതാകും….? മോഹനോട് എന്ത് പറയും..? എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല ആൾവിയ്ക്ക്. അപ്പോഴും സംശയത്തിന്റെ നിഴലിൽ ഷിഹാബ് തന്നെ ആയിരുന്നു. പോലീസിൽ ഒരു പരാതി കൊടുക്കാൻ തന്നെ അവൻ തീരുമാനിച്ചു. സ്റ്റേഷനിൽ എത്തുമ്പോൾ ഹെഡ് കോൺസ്റ്റബിൾ മരിയ ചേടത്തി അവനെ കണ്ടോ

ന്നു ചിരിച്ചു. “”””എന്താ ആൽവി ഈ സമയത്ത്?”””” “”””റോയ് സാർ ഉണ്ടോ അകത്തു?””””” ചോദ്യത്തിന് മറുപടി നൽകാതെ അവൻ മറുചോദ്യമെറിഞ്ഞു. “””””സാറ് പോയല്ലോ…. ഇപ്പൊ പുതിയ ആളാ… ശരത് കുമാർ…. ചെറുപ്പക്കാരനാ.. പണിഷ്‌മെന്റ് ട്രാൻസ്ഫറാ ഇങ്ങോട്ട്…..”””” “”””അയ്യോ… അപ്പൊ കുഴപ്പകാരനാണോ ചേച്ചി?”””” ആൽവി ഒന്ന് പരുങ്ങി. “””””ഏയ്…. കുഴപ്പക്കാരനൊന്നുമല്ല…. ജനുവിനാ…..നീ കേറിക്കോ…… സാർ ഇപ്പൊ ഇറങ്ങും….”””” ഉള്ളിലേയ്ക്ക് കയറുമ്പോൾ കണ്ടത് സുമുഖനായ ഒരു ചെറുപ്പക്കാരനെയാണ്. അയാൾ ചിരിയോടെയാണ് ആൾവിയെ സ്വാഗതം ചെയ്തത്. ആൽവി പറഞ്ഞതൊക്കെയും അയാൾ ശ്രദ്ധയോടെ കേട്ടിരുന്നു. ഷിഹാബിനെക്കുറിച്ചുള്ള സംശയവും പറഞ്ഞു. തന്റെ സംശയങ്ങളൊക്കെ ചോദിച്ചു മനസിലാക്കി ആൾവിയെ ആശ്വസിപ്പിച്ചു ശരത്…… അവിടെ നിന്നിറങ്ങുമ്പോൾ ജാനകിയെ ശരത് കണ്ടെത്തും എന്നൊരു പ്രതീക്ഷ ആൽവിയിൽ ഉടലെടുത്തിരുന്നു…. ❣❣

ഹോസ്പിറ്റലിലേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ ആൽവിയുടെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു. എങ്ങനെ മോഹനെ ആശ്വസിപ്പിക്കും എന്നതായിരുന്നു അതിലേറെ അവനെ വിഷമിപ്പിച്ചത്. ഹോസ്പിറ്റലിൽ എത്താറായപ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഒന്ന് കണ്ണെത്തിച്ചു നോക്കി……..പരിചയമില്ലാത്ത നമ്പർ! അതിനാൽ ആദ്യം കാൾ അറ്റൻഡ് ചെയ്തില്ല. ഒന്ന് കൂടി ബെൽ മുഴങ്ങിയപ്പോൾ വലത് കൈ കൊണ്ട് സ്റ്റിയറിങ്ങ് ബാലൻസ് ചെയ്ത് ഇടത് കൈ നീട്ടി ഫോൺ എടുത്തു. കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർക്കുമ്പോൾ SI എങ്ങാനും ആണെങ്കിലോ എന്ന് ചിന്ത ആയിരുന്നു അവന്റെ മനസ്സിൽ …. “””””ഹലോ ആൽവിച്ചായാ…… എന്നെ മനസിലായോ?”””” എവിടെയോ കേട്ട് പരിചയമുള്ള ശബ്ദം…… മറുപടി പറയാതെ ആലോചനയോടെ ഇരുന്നപ്പോൾ ആ ശബ്ദം വീണ്ടും കാതിലെത്തി….

“”””ഞാനാ വിനോദ്…..ജാനാകിയെ തിരിഞ്ഞു നടക്കുകയാകും അല്ലെ?”””” ആൽവി അക്ഷരാർത്ഥത്തിൽ ഞെട്ടി…. ജാനകി മിസ്സിംഗ്‌ ആണെന്ന് ഇവൻ എങ്ങനെയാണറിഞ്ഞത്? ചിന്തിച്ചു കഴിയുന്നതിനു മുന്നേ വീണ്ടും ആ ശബ്ദം കേട്ടു ….. “”””ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കുമല്ലേ ഇപ്പൊ ആലോചിക്കുന്നത്? അധികം തല പുകയ്‌ക്കേണ്ട … അവൾ ഇപ്പൊ എന്റെ അടുത്തുണ്ട്…”””” വീണ്ടും ആൽവിയിൽ ഒരു ഞെട്ടൽ ഉണ്ടായി … കാർ ഒന്ന് സ്ലോ ചെയ്തു. ജാനകി എങ്ങനെ വിനോദിനൊപ്പം…..? ഒരുപക്ഷെ ഷിഹാബ് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവൻ രക്ഷിച്ചതാകും…. അങ്ങനെ ആകാനേ തരമുള്ളൂ….. എന്തായാലും അവൾ സേഫ് ആണല്ലോ…. അങ്ങനെ ചിന്ദിക്കാനാണ് അവന് തോന്നിയത്…. “”””ജാനി ഇപ്പൊ സേഫ് അല്ലെ വിനോദ്? അവൾ എങ്ങനെയാ നിന്റെ അടുത്ത്…?””

“” ആൽവിയുടെ ചോദ്യത്തിനുള്ള മറുപടി ഒരു ചിരി ആയിരുന്നു. “”””ഇതെന്തു ചോദ്യമാ അച്ചായാ? എന്റെ പെണ്ണ് എന്റെ അടുത്തല്ലേ ഉണ്ടാവേണ്ടത്….?”””” ആൽവിയുടെ കാല് ബ്രേക്കിൽ അമർന്നു… കാർ നടുറോഡിൽ ഇരമ്പി നിന്നു…. “”””നീ…. നീ ഇപ്പൊ എന്താ പറഞ്ഞെ? “”””” അവന്റെ ശബ്ദത്തിൽ വിറയൽ ബാധിച്ചിരുന്നു…… “”””ഹ!!! …. എന്താ അച്ചായാ….? ഇതൊക്കെ ഇപ്പൊ സാധാരണയല്ലേ? ഒരാളെ കല്യാണം കഴിക്കുന്നു…. അയാളെ സ്നേഹിക്കുന്നതായി അഭിനയിക്കുന്നു… കുറെ നാളുകൾക്ക് ശേഷം പഴയ കാമുകനെ കാണുന്നു…. ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു അവനൊപ്പം പോകുന്നു…. ഇതൊക്കെ അല്ലെ ഇപ്പോഴത്തെ ട്രെൻഡ്…..ദിവസോം പത്രങ്ങളിൽ വായിക്കുന്നതല്ലേ?

ഇത്രയും ഞെട്ടാനെന്താ ഉള്ളത്? ജാനകിയും ഞാനും കോളേജിൽ വച്ചേ പ്രണയത്തിലായിരുന്നു… വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾ മോഹനെ കെട്ടി… ഇപ്പൊ….. ഞങ്ങൾ വീണ്ടും കണ്ടു മുട്ടിയപ്പോൾ…..മോഹനേക്കാൾ എന്ത് കൊണ്ടും ഞാനാണ് നല്ലതെന്നു അവൾക്ക് തോന്നി….. അവൾ എന്നോടൊപ്പം പൊന്നു… അത്ര തന്നെ…… നിങ്ങളൊക്കെ അവളെ തിരഞ്ഞു ഓടണ്ട എന്ന് കരുതിയ ഞാൻ വിളിച്ചറിയിച്ചത്….. എന്നാൽ ശരി അച്ചായാ… വച്ചേക്കട്ടെ…?”””” കാൾ അവസാനിച്ച ശേഷവും ഏറെ നേരം ആൽവി ഫോൺ ചെവിയിൽത്തന്നെ പിടിച്ചിരുന്നു…… ശരീരം ആകെ മരവിച്ചത് പോലെ……. എന്തൊക്കെയാണ് അവൻ പറഞ്ഞത്….? ജാനി….. അവൾ…… ഇല്ല…. ഒരിക്കലുമില്ല…… ആൾവിച്ചായാ എന്ന് വിളിച്ചു എന്നോട് കുറുമ്പ് കാട്ടുന്ന എന്റെ കുഞ്ഞനിയത്തി………

ഊണിലും ഉറക്കത്തിലും ജയേട്ടാ എന്ന് മാത്രം ജപിക്കുന്നവൾ…….. അവൾക്ക് ഒരിക്കലും ഇങ്ങനെ പെരുമാറാൻ കഴിയില്ല…….. മോഹന്റെ നിസ്വാർത്ഥ സ്നേഹം ഉപേക്ഷിച്ച് …. കുഞ്ഞിയുടെ കളിയും ചിരിയും കൊഞ്ചലുകളും മറന്ന്‌ മറ്റൊരാളിനൊപ്പം പോകാൻ അവൾക്ക് ഒരിക്കലും കഴിയില്ല…. അവന്റെ മനസ്സ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു….. തനിക്ക് പിറകിൽ റോഡ് ബ്ലോക്ക്‌ ആയത് ആൽവി അറിഞ്ഞത് കൂടിയില്ല…..യാത്രക്കാരുടെ ചീത്തവിളികളോന്നും അവന്റെ കാതിൽ എത്തുന്നുണ്ടായിരുന്നില്ല……… ഒരു ഗുഹയ്ക്കുള്ളിൽ നിന്നെന്ന പോലെ അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ മാത്രം അവന്റെ കാതുകളിലെത്തി… ആരോ ഗ്ലാസ് വിൻഡോയിൽ മുട്ടി വിളിച്ചപ്പോഴാണ് അവന് സ്ഥലകാലബോധം ഉണ്ടായത്. തികച്ചും യാന്ത്രികമായി അവൻ കാർ മുന്നിലേയ്‌ക്കെടുത്തു. ❣❣❣

ഹോസ്പിറ്റലിൽ കാർ പാർക്ക്‌ ചെയ്ത ശേഷം അവൻ മൊബൈൽ എടുത്തു ശരത്തിനെ വിളിച്ചു. അറിഞ്ഞ വിവരങ്ങളൊക്കെ ശരത്തിനോട് പറഞ്ഞു. ജാനകിയെ വിനോദ് എന്തോ ചതിയിൽപ്പെടുത്തിയതാണെന്നും മോഹനെ മറന്നു മറ്റൊരാളെക്കുറിച്ച് ചിന്ദിക്കാൻ പോലും അവൾക്ക് കഴിയില്ല എന്നും ആൽവി അപ്പോഴും ശരത്തിനോട് തറപ്പിച്ചു പറഞ്ഞു. മോഹനരികിലേയ്ക്ക് നടക്കുമ്പോൾ നടന്നതൊക്കെ അവനോട് എങ്ങനെ പറയണമെന്ന് അറിയുമായിരുന്നില്ല ആൽവിയ്ക്ക്…. നടന്നതൊക്കെയും അവന് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്….. സരസ്വതി അമ്മ മരിച്ചപ്പോഴും അവൻ പിടിച്ചു നിന്നത് ജാനകിയുടെ സാമീപ്യം ഒന്ന് കൊണ്ട് മാത്രമാണ്…..

അവളെക്കൂടി നഷ്ടമായാൽ അവനാകെ തകർന്നു പോകും……. എന്തായാലും ഇപ്പോൾ അവനോടൊന്നും പറയണ്ട എന്ന് തീരുമാനിച്ചു ആൽവി. ജാനകി മായയോടൊപ്പമാണെന്ന് അവൻ വിചാരിച്ചോട്ടെ എന്ന് കരുതി. ❣❣❣❣❣❣❣❣❣❣ പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് പറഞ്ഞതിന് ശേഷമാണ് ശരത്തിന്റെ കാൾ ആൽവിയുടെ മൊബൈലിലേയ്ക്ക് എത്തുന്നത്….. “”””ആൽവിൻ… നിങ്ങളുടെ സുഹൃത്തിന്റെ വൈഫും വിനോദും ഇപ്പോൾ സ്റ്റേഷനിൽ ഉണ്ട്….. നിങ്ങളും ഇങ്ങോട്ടേക്ക് വന്നോളൂ….”””” ജാനകിയ്ക്ക് ആപത്തൊന്നും ഉണ്ടായിട്ടില്ല എന്നറിഞ്ഞപ്പോൾ ആൽവിയ്ക്ക് ഒരല്പം ആശ്വാസം തോന്നി. “”””സാർ… അവൾ എന്താ പറഞ്ഞത്….?”””””

“”””വിനോദ് പറഞ്ഞതൊക്കെ അവർ സമ്മതിച്ചിട്ടുണ്ട് മിസ്റ്റർ ആൽവിൻ….. അവരുടെ താല്പര്യപ്രകാരമാണ് അവൾ അവനോടൊപ്പം പോയതെന്നവർ സമ്മതിച്ചു.”””” ശില പോലെ നിന്നുപോയി ആൽവി….. ജാനകി……!!!! തന്നെ ഹൃദയത്തോട് ചേർത്തു വച്ചവനെ ചതിക്കാൻ അവൾക്ക് കഴിഞ്ഞുവെന്നോ….? ഇത്രനാളും അവൾ കാട്ടിയ സ്നേഹം അത് വെറും കാപട്യം ആണെന്നോ…..? സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ നിന്നുപോയി ആൽവി….. ❣❣❣❣❣❣❣❣❣ ഹോസ്പിറ്റലിൽ നിന്നും മോഹനെയും കൂട്ടി നേരെ പോയത് സ്റ്റേഷനിലേയ്ക്കാണ്…. ഇടയ്ക്കിടെ ഇതെങ്ങോട്ടാ പോകുന്നത് എന്ന് മോഹൻ ചോദിക്കുന്നുണ്ടായിരുന്നു.ആൽവി അതിന് മറുപടി നൽകിയില്ല…….

ആൽവിയും മോഹനും സ്റ്റേഷനിൽ എത്തുമ്പോഴേയ്ക്കും മായ കുഞ്ഞിയുമായി അവിടെ എത്തിയിരുന്നു. ആൽവിയെ കണ്ടു ഉടനെ മായ അവനരികിലേയ്ക്ക് വന്നു. “”””മോഹനേട്ടനോട് പറഞ്ഞോ?”””” അവൾ ആൾവിക്ക് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു… “”””എങ്ങനെയാടി ഞാൻ അവനോട് പറയുന്നത്? ചങ്ക് പൊടിഞ്ഞു പോകും അവന്റെ….. നേരിട്ട് കാണട്ടെ എല്ലാം….. എനിക്ക് വയ്യ ഒന്നും പറയാൻ…..”””” “”””മ്മ്…”””” മായ വെറുതെ മൂളി…. കുഞ്ഞി അപ്പോഴും കാര്യമറിയാതെ നാലുപാടും നോക്കുന്നുണ്ടായിരുന്നു. മോഹന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു. ആൽവിയ്‌ക്കരികിലേയ്ക്ക് വന്നു കാര്യമറിയാതെ അവൻ ചോദിച്ചു…. “””എന്തിനാ നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത്? ആരാ ഇവിടെ ഉള്ളത്?””””

“”””വാ.. അകത്തേയ്ക്ക് പോകാം…”””” മോഹന്റെ ചോദ്യത്തിന് മറുപടി പറയാതെ ആൽവി സ്റ്റേഷനുള്ളിലേയ്ക്ക് കയറി. പിറകിലായി മായയും… ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം മോഹനും അവർക്ക് പിറകെ ചെന്നു…. ഉള്ളിൽ കയറിയ മോഹന്റെ നോട്ടം ആദ്യം പതിഞ്ഞത് ജാനകിയിലാണ്… ആരെയും നോക്കാതെ തല കുമ്പിട്ടു നിൽക്കുകയായിരുന്നു അവൾ…… “””””ജാനി…..””””” മോഹൻ വേഗം അവൾക്കരികിലേയ്ക്ക് ചെന്നു….. “”””എന്താ നീയിവിടെ? എന്ത് പറ്റി നിനക്ക്? മുഖമാകെ വല്ലാതിരിക്കുന്നല്ലോ…..”””” മോഹന്റെ ചോദ്യങ്ങൾ കേൾക്കാത്തത് പോലെ അവൾ ആ നിൽപ്പ് തുടർന്നു ….. “”””മിസ്റ്റർ മോഹൻ……””””” SI ശരത് മോഹനരികിലേക്ക് വന്നു. മോഹൻ SI യുടെ നേരെ തിരിഞ്ഞു നിന്നു . ”

“””മോഹൻ……. നിങ്ങളുടെ ഭാര്യ ജാനകിയ്ക്ക് ഇനി നിങ്ങളോടൊപ്പം ജീവിക്കാൻ താല്പര്യമില്ലത്രെ….. ഈ നിൽക്കുന്ന വിനോദിനൊപ്പം പോകാനാണ് ആഗ്രഹം എന്നാണ് അവർ പറയുന്നത്….. പ്രായപൂർത്തിയായ ഒരു സ്ത്രീ ഇങ്ങനെ പറയുമ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും മോഹൻ….?”””” തലയിൽ ഒരു വലിയ കൂടം കൊണ്ട് അടി കിട്ടിയത് പോലെ തോന്നി മോഹന് ….. SI യുടെ വാക്കുകൾ ചെവിയിലേയ്ക്കല്ല അവന്റെ ഹൃദയത്തിലേയ്ക്കാണ് തുളഞ്ഞു കയറിയത് ……. ശരത് പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല മോഹന്….. ജാനകി അവൾ എന്റെ പ്രാണനാണ്…… എന്റെ ആത്‍മാവിന്റെ അംശം……. അവളെ സ്നേഹിക്കുന്നത് പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല……..

ഒരുപക്ഷെ എന്റെ അമ്മയെയും കുഞ്ഞിയെയും പോലും……. എന്റെ നെഞ്ചിൽ നിന്നും എന്റെ പ്രാണൻ പറിച്ചെടുത്തു കൊണ്ട് അകന്നു പോകാൻ അവൾക്ക് എങ്ങനെ കഴിയും……? ഇല്ല….. നുണയാണ്…. കേട്ടതൊക്കെയും അസത്യങ്ങളാണ്…….. ജാനിയ്ക്ക് കഴിയില്ല…. അവളുടെ ജയേട്ടനെ വിട്ടിട്ട് പോകാൻ അവൾക്കാകില്ല…..അവൾ എന്റേതാണ്…. എന്റേത് മാത്രം…… തന്റെ കാതുകളെക്കാൾ കണ്ണുകളെക്കാൾ അവന് വിശ്വാസം അവന്റെ ജാനിയെ ആയിരുന്നു… മോഹൻ ജാനകിയ്ക്ക് അരികിലേയ്ക്ക് ചെന്നു അവളുടെ വലത് കയ്യിൽ മുറുകെ പിടിച്ചു……. ഇവൾ എന്റേത് ആണ് എന്ന അധികാരത്തോടെ…. ഇവളെ ഞാൻ ആർക്കും വിട്ട് നൽകില്ല എന്ന് പറയുന്നത് പോലെ…… “”””ജാനി…. വന്നേ…. നമുക്ക് പോകാം……

എന്തൊക്കെയാ ഇവര് പറയുന്നത്….? എന്റെ ജാനിയ്ക്ക് എന്നെ വേണ്ട അത്രേ…. എന്തറിഞ്ഞിട്ടാ ഇവരീ പറയുന്നത്? നമ്മുടെ സ്നേഹത്തേക്കുറിച്ച് ഇവർക്കെന്തറിയാം….. നീ വന്നേ…. ഇനി ഇവിടെ നിക്കണ്ട…. നമുക്കിൽ പോകാം…..”””” നിന്നിടത്തു നിന്നനങ്ങിയില്ല ജാനകി. തല ഉയർത്തി നോക്കിയതുമില്ല….. “”””അവര് പറഞ്ഞത് ശരിയാ….. എനിക്ക് നിങ്ങളെ വേണ്ട……””””” തീരെ താഴ്ന്നിരുന്നു ജാനകിയുടെ ശബ്ദം…. പക്ഷെ അല്പം പോലും പതർച്ച ഉണ്ടായിരുന്നില്ല……… ഒരു നടുക്കത്തോടെ മോഹൻ കൈ പിൻവലിച്ചു….. അപ്പോഴും അവൻ കാതുകളെ വിശ്വസിക്കാതെ മിഴിഞ്ഞ കണ്ണുകളോടെ ജാനകിയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി…… തീർത്തും നിർവികാരമായിരുന്നു അവളുടെ മുഖം….

ആ കൺകോണുകളിൽ ഊറി നിൽക്കുന്ന ഒരു തുള്ളി മിഴി നീരിനായി അവന്റെ കണ്ണുകൾ പരതി എങ്കിലും നിരാശ ആയിരുന്നു ഫലം….. “”””ജാനീ… നീ…. എന്താ… ഇങ്ങനെ…. ഞാൻ …. എനിക്ക്……””””” എന്ത് പറയണമെന്ന് അറിയുമായിരുന്നില്ല മോഹന്…. അവന്റെ ശബ്ദം പോലും വിറപൂണ്ടു……. “””””കേട്ടതൊക്കെ സത്യമാണ്…. കൂടുതൽ എനിക്കൊന്നും പറയാനില്ല…..””””” ജാനകിയുടെ ശബ്ദം വീണ്ടും അവന്റ കാതിലെത്തി…. ശരീരം മുഴുവൻ ഉറഞ്ഞു പോയത് പോലെ തോന്നി മോഹന്…. ഒന്നുറക്കെ കരയാൻ അവന് കൊതി തോന്നി…. കണ്ണീർ പോലും പുറത്തേയ്ക്ക് വരാൻ മടിച്ചു നിന്നു…… എല്ലാപേരും നിശബ്ദരായിരുന്നു……. ആ നിശബ്ദത മോഹനെ വല്ലാതെ ഭ്രാന്തു പിടിപ്പിച്ചു… SI യും ആൽവിയും അരികിൽ വന്നെന്തോ പറഞ്ഞു……. അവനൊന്നും കേൾക്കാൻ കഴിഞ്ഞില്ല….

ചെവികൾ ആരോ കൊട്ടി അടച്ചത് പോലെ…. തലയ്ക്കുള്ളിൽ ഒരു മൂളൽ മാത്രം…. ഇരു കൈകൾ കൊണ്ടും അവൻ തലയിൽ അമർത്തി പിടിച്ചു….. സ്റ്റിച് പൊട്ടി രക്തം ഒഴുകാൻ തുടങ്ങി….. ശരീരത്തിന്റെ വേദന അറിഞ്ഞില്ല മോഹൻ… അതിനേക്കാൾ ഒരായിരം മടങ്ങു അവന്റെ ഹൃദയം നോവുന്നുണ്ടായിരുന്നു…… ഹൃദയം നിറഞ്ഞു നിന്നവൾക്ക് ഓരോ അണുവിലും പ്രണയം നിറച്ചവൾക്ക് ഇത്രയും പെട്ടന്ന് താൻ ആരുമല്ലാതായി എന്ന് വിശ്വസിക്കാൻ ആകുമായിരുന്നില്ല അവന്…. മോഹന്റെ അവസ്ഥ ശരത്തിൽ ഉൾപ്പെടെ ചുറ്റും കൂടി നിന്ന എല്ലാപേരിലും നോവുണർത്തി….. കുഞ്ഞി അപ്പോഴേയ്ക്കും അമ്മന്നും അച്ചായിന്നും വിളിച്ചു കരയാൻ തുടങ്ങിയിരുന്നു…. കരയുന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് മായ ആൽവിയ്‌ക്കരികിലേയ്ക്ക് വന്ന് നിന്നു. “”

“”ആൽവിച്ചായാ…. മോഹനേട്ടനെ പുറത്തേയ്ക്ക് കൂട്ടി പൊയ്ക്കോ…. നോക്ക്…. സ്റ്റിച് പൊട്ടിന്നാ തോന്നണത്… ചോര വരണുണ്ട്….ഹോസ്പിറ്റലിൽ കൊണ്ട് പോണം ആൽവിചായ….. ഇവിടെ ഇനി നിർത്തണ്ട…. ശരിയാകില്ല…. കണ്ടിട്ട് സഹിക്കാനൊക്കണില്ല…..”””” കരഞ്ഞു തുടങ്ങിയിരുന്നു മായ…. കണ്ണുകളിൽ ഒഴുകാൻ മടിച്ചു നിന്ന നീർതുള്ളിയെ തുടച്ചു മാറ്റി ആൽവി…. ജാനീയോടുള്ള ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി…. പ്രാണനാണെന്ന് പറഞ്ഞവൻ ഇപ്പോൾ ആരുമല്ലത്രേ അവൾക്ക്… നെഞ്ചോട്‌ പൊതിഞ്ഞു പിടിച്ചു വളർത്തിയ കുഞ്ഞിന്റ കരച്ചിൽ പോലും അവളെ നോവിക്കുന്നില്ല….. കല്ലായിപ്പോയോ അവളുടെ മനസ്സ്…..? വേണ്ട…. അവൾക്ക് വേണ്ടി ഇനി മോഹൻ വേദനിക്കണ്ട….. പോകട്ടെ അവള്… പോയി ചാകട്ടെ…… മോഹനരികിലെത്തി ആൽവി അവന്റെ തോളിൽ പിടിച്ചു….

“”””വാടാ…. പോകാം… ഇനി ആരെ കാണാനാ നീയിവിടെ നിൽക്കുന്നത്? അവൾക്ക് നിന്നെ വേണ്ടെങ്കിൽ നിനക്കവളെ ഇന്നലെ വേണ്ട…..”””” മോഹൻ തലയിൽ നിന്നും കൈ എടുത്തു കണ്ണുകൾ തുറന്നു ആൾവിയെ നോക്കി….. നെറ്റിയിൽ നിന്നും രക്തം കണ്ണുകളിലേയ്ക്ക് ഒഴുകി ഇറങ്ങി തുടങ്ങിയിരുന്നു….. “”””എടാ…. അവള്…..”””” കൂടുതൽ പറയാനവന് കഴിഞ്ഞില്ല… വാക്കുകൾ പോലും അന്യം നിന്നു പോയിരുന്നു…. ഒന്നും മിണ്ടാത്തെ മോഹനെ ബലമായി ചേർത്തു പിടിച്ചു പുറത്തേയ്ക്ക് നടന്നു ആൽവി…. പിറകെ അമ്മാ ന്നു ജാനകിയ്ക്ക് നേരെ കൈ നീട്ടി കരയുന്ന കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു മായയും….. മോഹനെ കറിലിരുത്തി ആൽവി ഒരിക്കൽക്കൂടി സ്റ്റേഷനുള്ളിലേയ്ക്ക് കയറി… ജാനകിയ്ക്ക് മുന്നിൽ വന്ന് നിന്നു….

“”””ജാനകി…… എനിക്ക് ഇവനോട് ഒന്നും ചോദിക്കാനില്ല…. ചോദ്യം നിന്നോട് മാത്രമാണ്……. ഇത്രനാളും ഇല്ലാതിരുന്ന എന്ത് കുറവാണ് ഇപ്പൊ നീ മോഹനിൽ കണ്ടത്? അവനില്ലാത്ത എന്ത് മേന്മയാണ് ഈ നിൽക്കുന്നവനുള്ളത് ….? പറയ്‌….. അത് മാത്രം അറിഞ്ഞാൽ മതി എനിക്ക് ….”””” ആൽവിയുടെ ഓരോ വാക്കിലും ജാനകിയോടുള്ള ദേഷ്യം നിറഞ്ഞു നിന്നു. “”””എനിക്ക്…. എനിക്കൊന്നും പറയാനില്ല…..”””” അവളുടെ സ്വരം അല്പം പതറിയോ…? പുച്ഛത്തോടെ അവളെ നോക്കി ആൽവി…. അവൾ അപ്പോഴും തല കുനിച്ചു തന്നെ നിന്നു…. ആൽവി SI യുടെ അരികിലെത്തി…. “”””മോഹനെ വേണ്ടാത്തവളെ അവനും വേണ്ട സാർ…. സാർ അവരെ പറഞ്ഞു വിട്ടോളൂ…. എങ്ങോട്ടാണെന്ന് വച്ചാൽ പൊയ്ക്കോട്ടേ….

ഞങ്ങൾക്ക് പരാതിയില്ല…. സാറിനെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിക്കുന്നു….”””” Its ok മിസ്റ്റർ ആൽവിൻ….. ശരത് ആൽവിയുടെ തോളിൽ ഒന്ന് തട്ടി…. ആൽവി തിരിഞ്ഞു വെറുപ്പോടെ ജാനിയെ നോക്കി… വിനോദിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പുറത്തേക്കിറങ്ങി നടന്നു….. കൂടുതൽ പറഞ്ഞിട്ടും പ്രയോജനം ഇല്ല എന്ന് മനസിലായത്തോടെ വിനോദിന്റെ അഡ്രസ്സും മറ്റു ഡീറ്റൈൽസും എഴുതി വാങ്ങിയ ശേഷം ജാനകിയെ വിനോദിനൊപ്പം പോകാൻ SI ശരത് അനുവാദം നൽകി. ❣❣❣❣❣❣❣❣❣ മഖമാകെ പടർന്ന ചോര മായ നൽകിയ കർച്ചീഫ് കൊണ്ട് ഒപ്പിയെടുത്തു മോഹൻ….. ജാനകിയുടെ അടുത്തെത്താനായി കുഞ്ഞി ഉറക്കെ കരഞ്ഞു മായയുടെ കൈകളിൽ കിടന്നു കുതറുന്നുണ്ട്…..

ആൽവിയും മായയും കൂടി കുഞ്ഞിയെ അടക്കാൻ പാട് പെടുമ്പോഴും ഇരുവരുടെയും മനസ്സ് വേദനിച്ചത് മോഹനെ ഓർത്തായിരുന്നു….. ആൽവി ഹോസ്പിറ്റലിലേക്ക് പോകാനായി കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴാണ് ജാനകിയും വിനോദും സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്നത്…….. മോഹൻ ഒന്ന് തല ചരിച്ചു നോക്കി…. കാഴ്ചയെ മറച്ചു കണ്ണുനീരിന്റെ ഒരു പാളി രൂപപ്പെട്ടിരുന്നു…. ഒഴുകി ഇറങ്ങാൻ മടിച്ച് അത് കണ്ണുകളിൽ തന്നെ തങ്ങി നിന്നു. ആ കണ്ണീർ പാടയ്ക്കിടയിലൂടെ കണ്ടു, ജാനിയുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന വിനോദിന്റെ കൈ….!!! അവന് പിറകിലായി കുനിഞ്ഞ ശിരസുമായി നടന്നകലുന്ന ജാനിയെ…….!!!…. തുടരും

തമസ്സ്‌ : ഭാഗം 12

Share this story