തമസ്സ്‌ : ഭാഗം 32

തമസ്സ്‌ : ഭാഗം 32

എഴുത്തുകാരി: നീലിമ

“”അല്ല, ഇതൊക്കെ എന്തിനാണെന്ന് മാത്രം പറഞ്ഞില്ലല്ലോ?”””””” ആൽവി സംശയത്തോടെ ജാനിയുടെ അരികിലേയ്ക്ക് നടന്നു വന്നു…. “”””””ഒക്കെ പറയാം….. ശരത് സാറിന്റെ കൂടി മുന്നിൽ വച്ച്….. അവരുടെ മുന്നിൽ ശക്തി കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ഇതിനകം നമുക്ക് ബോധ്യപ്പെട്ടില്ലേ?നിയമപരമായി നേരിടാൻ നോക്കി ഒരിക്കൽ ശരത് സാർ പരാജയപ്പെടുകയും ചെയ്തു… ഇനി കളികൾ ബുദ്ധി കൊണ്ട് മതി….. വിനോദിനെത്തേടി ഞാൻ അവനരികിലേയ്ക്ക് പോകില്ല… എന്നെത്തേടി അവൻ എന്റെ അടുത്ത് വരും… ഞാൻ ആരാണെന്നറിയാതെ എന്നെത്തേടി അവൻ എത്തും…

ഞാൻ ആഗ്രഹിക്കുന്നിടത്തേയ്ക്ക് എന്നെ അവൻ തന്നെ കൂട്ടിക്കൊണ്ട് പോകും…… ഞാൻ അവനായി ഒരുക്കാൻ പോകുന്ന ചതിക്കുഴിയിലേക്ക് അവനെ ഞാൻ വീഴ്ത്തും…..””””” ജാനകി മനോഹരമായൊന്നു ചിരിച്ചു…… അവളുടെ ചുണ്ടിലപ്പോൾ വിരിഞ്ഞ ചിരിയ്ക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു….. ഒന്നും മനസിലാകാതെ ആൽവിയും മായയും പരസ്പരം നോക്കി നിന്നു …. 🍀🍀🍀🍀🍁🍁🍁🍀🍀🍀🍀 “”””നിങ്ങൾ ഇതെവിടെ പോയതാണ്…? ഞാൻ വന്നിട്ട് തന്നെ ഒത്തിരി നേരമായി… കാര്യങ്ങൾ ഇത്ര നിസാരമായി കാണരുത് ജാനകി…. നിന്നെ കണ്ടാൽ പെട്ടന്ന് തിരിച്ചറിയാനാകില്ല എന്നത് ശെരി തന്നെയാണ്….

എന്ന് കരുതി റിസ്ക് എടുക്കാൻ നിൽക്കണ്ട….””””” മായയെയും ജാനിയെയും കണ്ട് ശരത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് ശാസനാരൂപത്തിൽ പറഞ്ഞു…. “”””അറിയാം സാർ… ഇവിടെ ഇരുന്നപ്പോൾ മനസ്സിനൊരു സ്വസ്ഥത തോന്നിയില്ല. അതാണ്‌ അടുത്ത് ഒരരുവി ഉണ്ടെന്ന് മായേച്ചി പറഞ്ഞപ്പോൾ അങ്ങോട്ട് പോകാമെന്നു തോന്നിയത്…. ആ അന്തരീക്ഷം…. വല്ലാത്തൊരു ശാന്തത ഉണ്ടായിരുന്നു അവിടെ…. കുറച്ചു സമയം എല്ലാം മറന്നു അവിടെ ഇരുന്നു പോയി… ഇനി ഇങ്ങനെ ഉണ്ടാവില്ല സാർ… ഞാൻ ശ്രദ്ധിച്ചോളാം …””””” ക്ഷമാപണം പോലെ ജാനി പറയുമ്പോൾ ശരത് വീണ്ടും ചെയറിലേയ്ക്ക് തന്നെ ഇരുന്നു….. “””””

ഹ്മ്മ്… ഷിഹാബിന്റെ വിവരം ജാനി അറിഞ്ഞുവല്ലോ അല്ലെ?”””” “”””അറിഞ്ഞു സാർ…. ആൽവിച്ചായൻ പറഞ്ഞു എല്ലാം…. ഒരു ശിക്ഷയും കിട്ടാതെ പെട്ടന്ന് തീർന്നു പോയി അല്ലെ അവൻ? ഹ്മ്മ്… പിന്നേ അവൻ അല്ലല്ലോ ഒക്കെയും ചെയ്തു കൂട്ടിയത്…. അവൻ വെറുമൊരു പാവയായിരുന്നില്ലേ? വിനോദ് കാശ് കൊടുത്തു വാങ്ങിയ അവന്റെ താളത്തിനൊത്തു തുള്ളിയ വെറുമൊരു കളിപാവ……. അവന്റെ മരണത്തിലൂടെ അവന്റെ ഭാര്യയും കുടുംബവുമെങ്കിലും രക്ഷപെടട്ടെ….. ഇല്ലെങ്കിൽ അവനെ പ്രതി അവർ ഒരുപാട് അനുഭവിക്കേണ്ടി വന്നേനെ….”””” ഷിഹാബിന്റെ മരണം ജാനകിയെ അല്പം നിരാശയാക്കിയെങ്കിലും അവൾ ആശ്വാസം കൊള്ളാൻ ശ്രമിച്ചു….. “””””

പക്ഷെ അവൻ ഇല്ലാതായത്തോടെ നമുക്ക് നഷ്ടമായത് വിനോദ് എന്ന എത്താക്കൊമ്പിലേയ്ക്കുള്ള പിടി വള്ളിയാണ്…..””””” ശരത്തിന്റെ നിരാശയോടെയുള്ള വാക്കുകൾ കേട്ട് ജാനകി അവനെ നോക്കി ഒന്ന് ചിരിച്ചു…. “””””അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽക്കൂടിയും അവനിൽ നിന്നും വിനോദിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല സാർ….. ഇനി വിനോദിനെക്കുറിച്ചു വരുണിനെക്കുറിച്ച്മുള്ള വിവരങ്ങൾ കിട്ടിയാൽത്തന്നെയും നമ്മൾ അവരെ എങ്ങനെ നേരിടും എന്നാണ് ? നിയമപരമായിട്ടോ? ഇന്നത്തെ നീതിയും നിയമവും ഉണ്ടാക്കുന്നത് പോലും വരുണിനേയും വിനോദിനെയും പോലെ ഉള്ളവരാണ് സാർ…. അവരെക്കുറിച്ചുള്ള വിവരം ലഭിച്ചാലും അവരുടെ അടുത്തെത്താനോ വിരൽത്തുമ്പിൽ ഒന്ന് തൊടാനോ പോലും കഴിയില്ല നമുക്ക്….”””””

“””””പിന്നേ നമ്മൾ എന്ത്‌ വേണമെന്നാണ് ജാനകി പറയുന്നത് ?”””” ആൽവിയുടെയും മായയുടെയും മനസിലും അതേ ചോദ്യം തന്നെ ആയിരുന്നു…. “””””ഷിഹാബിന്റെ ഫോണിൽ നിന്നും വിനോദിന്റെ മൊബൈൽ നമ്പർ സാറിനു കിട്ടിയില്ലേ?””””” ശരത്തിന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ അവന് നൽകിയത് ഒരു മറുചോദ്യമായിരുന്നു….. “””””ഹ്മ്മ്… ഷിഹാബിന്റെ ഫോണിൽ വിനോദിന്റെ രണ്ട് നമ്പർ ഉണ്ടായിരുന്നു….ആ രണ്ട് നമ്പറിൽ നിന്നുമുള്ള കാൾ ഡീറ്റെയിൽസ് ഞാൻ എടുത്തിട്ടുണ്ട്. ആദ്യത്തെ നമ്പരിൽ നിന്നുമാണ് ഷിഹാബിന്റെ മൊബൈലിലേക്ക് കൂടുതൽ കാൾസും വന്നിരിക്കുന്നത്… ആ നമ്പർ ഇപ്പോൾ സ്വിച്ച്ഡ് ഓഫ് ആണ്….

രണ്ടാമത്തെ നമ്പറിൽ നിന്നും ഒരൊറ്റ കാൾ മാത്രമേ ഷിഹാബിന്റെ ഫോണിലേയ്ക്ക് വന്നിട്ടുള്ളൂ…..അത് വിനോദിന്റെ പേർസണൽ നമ്പർ ആണെന്ന് തോന്നുന്നു…. അബദ്ധവശാൾ അവൻ ആ ഫോണിൽ നിന്നും ഷിഹാബിനെ വിളിച്ചതാക്കാനാണ് സാധ്യത…. ഈ ദൈവത്തിന്റെ അദൃശ്യമായ കൈ അടയാളം എന്നൊക്കെ പറയുന്നത് പോലെ…. ഇവിടെ നമുക്ക് വിനോദിലേയ്ക്ക് എത്താനുള്ള ഏക മാർഗം….! ആ നമ്പർ ഇപ്പോഴും ആക്റ്റീവ് ആണ്…. അത് കൊണ്ടാണ് അത് വിനോദിന്റെ പേർസണൽ നമ്പർ ആകാം എന്ന് ഞാൻ ഊഹിച്ചത്…. അത് ലൊക്കേറ്റ് ചെയ്‌തിട്ടുണ്ട്…. ലൊക്കേഷൻ ട്രിവാൻഡ്റം ….!!!””””” “””””എന്താ…? അപ്പൊ വിനോദ് ഇവിടെ തന്നെ ഉണ്ടല്ലേ?”””””

വിശ്വാസമാകാത്തത് പോലെ ആൽവിയും മായയും ഒരേ സ്വരത്തിൽ ചോദിച്ചു… എന്നാൽ ജാനകിയിൽ തരിമ്പും ഞെട്ടൽ ഉണ്ടായില്ല… അവളുടെ മുഖം കൂടുതൽ പ്രകാശിക്കുകയാണ് ചെയ്തത്…. “””””അതേ… അവൻ ഇവിടെ ഉണ്ട്… ചിലപ്പോൾ നമുക്ക് വളരെ അടുത്ത്… അത് കൊണ്ടാണ് സൂക്ഷിക്കണം എന്ന് ഞാൻ പറഞ്ഞത്…. അവൻ ജാനകിയെതിരഞ്ഞു വന്നതാണെന്ന് നമുക്ക് ഉറപ്പിക്കാനാകില്ല… ചിലപ്പോൾ മറ്റൊരിരയെ തേടി എത്തിയതാകാം….. അല്ലെങ്കിൽ നമ്മൾ ഭയക്കുന്നത് പോലെ ജാനിയെ അവൻ കണ്ടെത്തിയിട്ടുണ്ടാകാം…. രണ്ടായാലും നമ്മൾ ജാഗരൂകരായിരിക്കണം….”””””

“”അതേ.. നമ്മൾ കൂടുതൽ ശ്രദ്ധിക്കണം…. ജാനി ഇനി പുറത്തേയ്ക്കൊന്നും പോവുകയെ വേണ്ട…..””””” ആൽവി ജാനിയെ നോക്കി തീർത്തു പറഞ്ഞു…. “””””എന്താ ആൾവിചായ അവരെന്നെ കോല്ലുമെന്നുള്ള പേടിയാണോ? എന്നാൽ എനിക്ക് ആ പേടിയില്ല….. എന്റെ മരണം… അത് എന്നെ സംഭവിച്ചു കഴിഞ്ഞതാണ്….. അവിടെ… ഞാൻ കണ്ട ഓരോ പെൺകുട്ടിയും അവരുടെ നിസ്സഹായാവസ്ഥ….. വേദന…. ഒക്കെ എന്റെ മുന്നിൽ തുറന്നു വച്ചപ്പോൾ….. സ്വന്തങ്ങളെക്കുറിച്ചുള്ള ആവലാതിയോടെ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്നോർത്തുള്ള വേദനയോടെ എന്റെ മുന്നിലിരുന്നു ആർത്തു കരഞ്ഞപ്പോൾ….

അപ്പോഴൊക്കെയും ഒരായിരം കത്തി ഒരുമിച്ചു ഹൃദയത്തിൽ കുത്തി ഇറക്കുന്ന വേദനയോടെ പിടഞ്ഞു പിടഞ്ഞു മരിച്ചതാണ് ഞാൻ….. ഞാൻ ഒരു നൂറാംവർത്തി എങ്കിലും മരിച്ചു കഴിഞ്ഞിരിക്കുന്നു…….. ഇപ്പൊ… ഇപ്പൊ.. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്… ആത്‍മവില്ലാത്ത വെറും ശരീരമാണ് ….!!! ആ മൂന്ന് ജന്മങ്ങൾ ഇല്ലാതാക്കാനുള്ള പക മാത്രമേ ഇപ്പൊ എന്റെ ഉള്ളിൽ ഉള്ളൂ …. സംരക്ഷകരില്ലാതെ മൂന്നിനെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കിട്ടണം… ആർക്കും സംശയം തോന്നാത്ത രീതിയിൽ…. മൂന്നും എന്റെ മുന്നിൽ എത്തണം…. ഹൃദയം ഇല്ലാത്ത ആ മൂന്നിന്റെയും ഹൃദയം നോവിക്കാൻ എനിക്ക് കഴിയില്ല.

പകരം അവിടെ എത്തുന്ന ഓരോ പെണ്ണും മനസ്സ് കൊണ്ട് അനുഭവിച്ചതൊക്കെയും വേദനിച്ചതൊക്കെയും ശരീരത്തിൽ അറിഞ്ഞു ചാകണം… ഇഞ്ചിഞ്ചയി….””””” കിതപ്പോടെ ജാനി പറഞ്ഞു നിർത്തി…. അപ്പോഴുള്ള അവളുടെ മുഖഭാവം ആൾവിയെയും മായയെയും ഭയപ്പെടുത്തി …. “””””ആ ആഗ്രഹം ഞങ്ങൾക്കും ഉണ്ട് ജാനകി… പക്ഷെ എങ്ങനെ….?”””” സംശയത്തോടെ ശരത് അവളെത്തന്നെ നോക്കിയിരുന്നു…. “”””വിനോദിന്റെ ഒരു നമ്പർ ഇപ്പോഴും ആക്റ്റീവ് ആണെന്നല്ലേ സാർ പറഞ്ഞത് ? ആ നമ്പർ എനിക്കൊന്നു വേണം…..””””” ശരത് പറഞ്ഞു കൊടുത്ത നമ്പർ അവൾ ആൾവി നൽകിയ ഫോണിൽ സേവ് ചെയ്തു….. ആ നമ്പറിൽ കാൾ ചെയ്തു മറുതലയ്ക്കൽ കാൾ അറ്റൻഡ് ആകുന്നതും കാത്ത് നിന്നു….

കാൾ അറ്റൻഡ് ആയപ്പോൾ ഇങ്ങോട്ട് ഹലോ പറയുന്നതിന് മുൻപ് തന്നെ ശബ്ദം കഴിയുന്നതും സ്വീറ്റ് ആക്കി അവൾ സംസാരിച്ചു…. “””””ഹലോ…. ക്രിസ്റ്റി… ഇത് ഞാനാ റോസ്…. ….. എത്ര നാളായെടാ കണ്ടിട്ട്? ഞാൻ ഇന്നലെ നാട്ടിലെത്തി… നമുക്ക് ഒന്ന് മീറ്റ് ചെയ്യണ്ടേ?””””” തന്റെ സംസാരം ശ്രദ്ധിച്ചു മുന്നിലായി വാ പൊളിച്ചു നിൽക്കുന്ന മൂന്ന് പേരെയും നോക്കി അവളൊന്നു കണ്ണിറുക്കി കാണിച്ചു….. മറു തലയ്ക്കൽ കുറച്ചു നിമിഷങ്ങൾ നിശബ്ദത ആയിരുന്നു…. പിന്നീട് നേർത്ത ഒരു ഹലോ കേട്ടു… “””””ഞാൻ ക്രിസ്റ്റി അല്ല…..””””” “”””ഹോഹ്…. സോറി… ഞാൻ കരുതി…. ഇത് ക്രിസ്റ്റീടെ നമ്പർ ആണെന്ന് പറഞ്ഞു ഒരു സുഹൃത്ത് തന്നതാണ്…..

റിയലി സോറി….””””” കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൾ കാൾ കട്ട്‌ ആക്കി…. “””””അല്ല എന്താ നിന്റെ ഉദ്ദേശം?””””” ചോദ്യത്തോടെ മായ അവൽക്കരികിലേയ്ക്ക് നീങ്ങി ഇരുന്നു…. “””””ഉദ്ദേശം ഇത് തന്നെ…. അവനുള്ള വല ഞാൻ നെയ്തു തുടങ്ങി…. ഇനി അതിലേക്ക് അവൻ വീഴുന്നത് ഒരു എട്ടുകാലിയുടെ ജാഗ്രതയോടെ നോക്കിയിരിക്കണം…….””””” “””””മണ്ണാങ്കട്ട…!!! അവളുടെ ഒരു എട്ടുകാലി…..! നിനക്ക് ഭ്രാന്താണ് പെണ്ണെ….ഇവിടെ ഞങ്ങൾ നിന്നെ സേഫ് ആക്കാൻ പെടാപ്പാട് പെടുന്നു… അവള് അടക്കാനുള്ള കുഴി സ്വയം തോണ്ടുന്നു….”””””

മായ അല്പ ദേഷ്യത്തോടെ ജാനകിയുടെ നേരെ നോക്കി പറഞ്ഞു …. “””””മായേച്ചി… ആത്‍മവില്ലാത്ത വെറുമൊരു ശരീരം മാത്രമാണ് ഞാനിപ്പോ…. ഈ നിമിഷം ഇത് ചിതയിൽ വച്ച് കത്തിക്കാനും ഞാൻ ഒരുക്കമാണ്…. പക്ഷെ…. ഞാനത് ചെയ്യില്ല… എനിക്ക് ഈ ശരീരം വേണം… കുറച്ചു നാള് കൂടിയെങ്കിലും… എന്റെ പ്ലാൻ….. അത് പാളിപ്പോകില്ല… എനിക്കത് നൂറ് ശതമാനം ഉറപ്പാണ്…””””” ആത്‍മവിശ്വാസത്തോടെ ജാനി പറയുമ്പോൾ എന്ത്‌ പറയണമെന്നറിയാതെ ഇരുന്നു പോയി മായ “””””ജാനകിയുടെ ഉദ്ദേശമൊക്കെ മനസിലായി… പക്ഷെ അവൻ വീഴുമോ? ഇപ്പോൾത്തന്നെ അവൻ തിരികെ വിളിക്കും എന്ന് എന്താണ് ഉറപ്പ്?”””””

“””””വിളിക്കും സാർ…. അതിന് വേണ്ടിയാണല്ലോ ഞാൻ എന്റെ ശബ്ദം അത്രയും സ്വീറ്റ് ആക്കിയത്…? ഇത്രയും മധുരമുള്ള ഒരു സ്ത്രീ ശബ്ദത്തിന് ഉടമയെ കൈ വിട്ടു കളയാൻ അവന് കഴിയില്ല…. ഇവന്മാരെപ്പോലുള്ളവരുടെ സൈക്കോളജി അതല്ലേ?”””””” സംസാരം അവസാനിപ്പിക്കുന്നതിനു മുൻപ് തന്നെ ജാനകിയുടെ ഫോൺ റിങ് ചെയ്തു…. Prey എന്ന്‌ സ്‌ക്രീനിൽ തെളിഞ്ഞു…. ജാനകി എന്ന പ്രിഡേറ്ററിന്റെ ആദ്യത്തെ ഇര…. വിനോദ് !!!! ഒരു വിജയിയുടെ ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു…. ജാനകി ഒരല്പം മാറി നിന്നാണ് കാൾ അറ്റൻഡ് ചെയ്തത്….. ‘””””ഹലോ…”””””

ശബ്ദം കൂടുതൽ സ്വീറ്റ് ആക്കാൻ അവൾ ശ്രമിച്ചിരുന്നു…. “””””ഹലോ… റോസ്… ഞാൻ നേരത്തെ നിങ്ങൾ ഇങ്ങോട്ട് വിളിച്ച ആളാണ്‌…. എന്റെ പേര് വിനോദ് ….ഞാൻ….””””” “””””മിസ്റ്റർ…. ഞാൻ നിങ്ങളോട് പറഞ്ഞതാണല്ലോ എനിക്ക് അബദ്ധം പറ്റിയതാണെന്ന്….””””” വിനോദിനെ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ.. ഉള്ളിൽ ചിരിക്കുന്നുണ്ടെങ്കിലും സ്വരത്തിൽ ദേഷ്യം വരുത്തി ജാനകി സംസാരിച്ചു ….. “””””എന്റെ അടുത്ത സുഹൃത്താണ് ക്രിസ്റ്റി….. കുറച്ചു നാൾ ഞാൻ സ്റ്റേറ്റ്സ്സിൽ ആയിരുന്നു….

രണ്ട് ദിവസം മുൻപാണ് നാട്ടിൽ തിരികെ എത്തിയത്…. ക്രിസ്റ്റിയുടെ നമ്പർ ഇടയ്ക്ക് എന്റെ കയ്യിൽ നിന്നും മിസ് ആയിരുന്നു… പുള്ളിയെ ഒന്ന് കാണണമെന്ന് തോന്നിയത് കൊണ്ട് കുറച്ചു കഷ്ടപ്പെട്ട് ഒരു സുഹൃത്ത്‌ വഴി സംഘടിപ്പിച്ചതാണ് ഈ നമ്പർ….. ഈ നമ്പർ പറഞ്ഞു തന്നെ ആളിന് മിസ്റ്റേക്ക് പറ്റിയതാകാം…. അത് കൊണ്ടാണ് ഞാൻ താങ്കളോട് സോറി പറഞ്ഞത്…. ഇപ്പൊ ക്ലിയർ ആയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ ഇനി എന്നെ വിളിക്കരുത്…. പറഞ്ഞത് മനസിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…..””””” അവസാന വാക്കെന്നോണം ജാനി പറഞ്ഞു…. “”””””സോറി റോസ്….

ഞാൻ.. തന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് ഏറെ പ്രിയമുള്ള ഒരാളെ ഓർമ വന്നു…. ആളിന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട് തന്റെ ശബ്ദത്തിന്….. ആ ശബ്ദം ഒരിക്കൽക്കൂടി കേൾക്കാൻ വേണ്ടിയാ ഞാൻ…..””””” മറു വശത്ത് ശബ്ദം ഒന്നിടറിയത് പോലെ… ദീർഘമായി നിശ്വസിക്കുന്നത് കേട്ടു…. ഹോ… എന്തൊരഭിനയം…? ഇങ്ങനെ അഭിനയിച്ചു നീ എത്ര പെൺകുട്ടികളെ വീഴ്ത്തിയിട്ടുണ്ടെടാ? മനസ്സിൽ പറഞ്ഞു പല്ലുകൾ കടിച്ചു ദേഷ്യം അടക്കി ജാനകി…. “””””Its ok… ഈ ഒരു തവണ…. ഇനി ഇത് ആവർത്തിക്കരുത്….””””” ഒരു താക്കീത് പോലെ പറഞ്ഞു കൊണ്ട് ജാനകി കാൾ അവസാനിപ്പിച്ചു….

പിന്നേ ഒന്നൂറി ചിരിച്ചു….. അതേ ചിരിയോടെ തന്നെയാണ് അവൾ ശരത്തിന്റെയും ആൽവിയുടെയും മായയുടെയും അരികിലേയ്ക്ക് നടന്ന് വന്നത്…. “””””എനിക്കറിയാമായിരുന്നു അവൻ തിരികെ വിളിക്കുമെന്ന്…. എത്രയോ പെൺകുട്ടികളെ അവൻ ഇങ്ങനെ വരുതിയിലാക്കിയിട്ടുള്ളതാണ്…. അവൻ ഒരിക്കലും ചിന്ദിക്കില്ല ഒരു ചതിക്കുഴി അവനായിട്ടും ആരെങ്കിലും ഒരുക്കി വയ്ച്ചിട്ടുണ്ടാകുമെന്ന്….. അവൻ ഇനിയും വിളിക്കും… എനിക്കറിയാം… ഒരിക്കലും പുറത്ത് കടക്കാത്ത വിധം ഞാൻ ഒരുക്കിയ കുഴിയിലാക്കി മണ്ണിട്ട് മൂടും ഞാൻ അവനെ…..”””” ജാനകിയുടെ വാക്കിലും നോക്കിലും നിറഞ്ഞ നിന്നത് അവനോടുള്ള പകയാണ്…. അവന്റെ മരണത്തിലൂടെ മാത്രം അവൾക്ക് അടക്കാൻ കഴിയുന്ന പക!!!! 🍀🍀🍀

വിനോദ് അപ്പോൾ അവന്റെ മൊബൈലിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു….. റോസ്…. റോസാപ്പൂവ്…. സ്വീറ്റ് വോയിസ്‌…. ആളും സുന്ദരിയാകുമല്ലേ? അവൻ ഒന്ന് ചിരിച്ചു… കൗശലക്കാരനായ ഒരു കുറുക്കന്റെ ച്ചിരി !!! പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ ആ നമ്പർ തന്റെ മൊബൈലിലേയ്ക്ക് സേവ് ചെയ്തു… റോസ് എന്ന പേരിൽ…. പിന്നേ വേഗത്തിൽ വാട്സ്ആപ്പ് തുറന്നു റോസ് എന്ന കോണ്ടാക്ടിന്റെ വാട്സ്ആപ്പ് dp നോക്കി….. കണ്ട മാത്രയിൽ അവന്റെ കണ്ണുകൾ വിടർന്നു…. നേർത്ത ഒരു പുഞ്ചിരിയുമായി ഒരല്പം ചരിഞ്ഞു നിൽക്കുന്ന സുന്ദരിയായ പെണ് ….

മൂക്കുത്തിയിലെ കല്ലിന്റെ തിളക്കം അവളുടെ കവിളിണകളെക്കൂടി ചുവപ്പിച്ചിരുന്നു….. ചുണ്ടിലെ പുഞ്ചിരിക്കും വെള്ളികണ്ണുകൾക്കും വല്ലാത്ത വശ്യത ഉള്ളത് പോലെ…. “””””സുന്ദരി തന്നെ….!””””” വിനോദ് ആ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു….. നിന്റെ ശബ്ദത്തേക്കാൾ സൗന്ദര്യം ഉണ്ട് നിന്റെ മുഖത്തിന്‌….. അത്രയും പെട്ടെന്ന് വീഴ്ത്താൻ പറ്റില്ലെന്ന് തോന്നുന്നു….. ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചവളല്ലേ? അതിന്റെ അഹങ്കാരം വാക്കിലും സ്വഭാവത്തിലും ഒക്കെ കാണും…. പക്ഷെ, എവിടെ ജീവിച്ചാലും നീയൊരു പെണ്ണല്ലാതാകില്ലലോ? ഒരു പെണ്ണിന്റെ എല്ലാ ചാപല്യങ്ങളും നിന്നിലും ഉണ്ടാകും….. ഒരാണിന്റെ ബുദ്ധിക്കും ശക്തിക്കും മുന്നിൽ പിടിച്ചു നിൽക്കാൻ….

അവനെ ജയിക്കാൻ ഒരു പെണ്ണിന് എങ്ങനെ കഴിയും…? പെണ്ണ് എന്നും പെണ്ണ് തന്നെയാ….. നിന്നെ എങ്ങനെ എന്റെ വരുത്തിയിലാക്കണമെന്ന് എനിക്ക് നന്നായറിയാം…. അവൻ ചിരിയോടെ ഫോണിലേയ്ക്ക് തന്നെ നോക്കിയിരുന്നു…… വരുൺ ഡോക്ടറെ…. നമ്മുടെ പുതിയ ഇര അന്വേഷിച്ചു പോകാതെ നമ്മുടെ മുന്നിലേയ്ക്ക് വന്നു ചാടിയിട്ടുണ്ട്…. എന്റെ പോക്കറ്റിലേയ്ക്ക് ലക്ഷങ്ങൾ വിരുന്നു വരാൻ സമയമായിരിക്കുന്നു….. മനസ്സിൽ ഓർത്ത് അവൻ ഒന്നാർത്തു ചിരിച്ചു….. കയ്യിലിരുന്ന മദ്യത്തിന്റെ ബോട്ടിൽ വായിലേയ്ക്ക് കമിഴ്ത്തി….അവസാന തുള്ളിയും വായിലാക്കി അത് താഴേയ്ക്ക് വലിച്ചെറിഞ്ഞു…..പിന്നേ കട്ടിലിലേയ്ക്ക് മറിഞ്ഞു…… 🍁🍁🍁🍁

അതേ സമയം അകലെയല്ലാതെ ഒരു പെണ്ണ് ഒരുപാട് ജീവിതങ്ങളുടെ നാശത്തിന് കാരണമായ ഒരുവന്റെ ജീവനെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു….. തന്റെ ഫോണിൽ വാട്സ്ആപ്പ് തുറന്നു അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേയ്ക്ക് നോക്കിയിരുന്നു അവൾ…… സുന്ദരനായ വില്ലൻ…..!!!!! ഒരിക്കൽ നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ വിനോദ് ? വെറുമൊരു പെണ്ണായ എനിക്ക് നിന്നെ ഒന്നും ചെയ്യാനാകില്ല എന്ന്…….. അതേ പെണ്ണിന്റെ മുന്നിൽ നീ ജീവന് വേണ്ടി യാചിച്ചു നിൽക്കുന്ന ദിവസം അത്ര വിദൂരമല്ല വിനോദ്…. ഞാൻ ആരാണെന്നറിയാതെ നീ എന്റെ അരികിൽ വരും….

വരുത്തും ഞാൻ…… ഞാൻ ആരാണെന്നറിയുമ്പോൾ നിന്റെ മുഖത്ത് ഉണ്ടാകുന്ന ഞെട്ടൽ ഉണ്ടല്ലോ അതെനിക്ക് നേരിൽ കാണണം….. ഒരു പെണ്ണിന് നിന്നെ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞ അതേ നാവ് കൊണ്ട് നിന്റെ ജീവൻ തിരികെ കിട്ടാനായി നീ എന്നോട് കെഞ്ചണം….. ഒന്ന് ജീവൻ അവസാനിപ്പിക്കാൻ പോലുമാകാതെ ജീവശ്ചവമായി കഴിയുന്ന, ക്രൂരതയുടെ ആൾരൂപമായവരാൽ ജീവൻ പകുതി വഴിയിൽ മുറിഞ്ഞു പോയ…..അങ്ങനെ നൂറോളം പെൺകുട്ടികളുടെ നീറിപ്പുകഞ്ഞ മനസിന്റെ നോവിന് പകരമായി നിന്റെ ദേഹവും നോവണം…..

ഓരോ അണുവിലും വേദന അറിഞ്ഞു ജീവന് വേണ്ടി കരഞ്ഞു കരഞ്ഞു നീ മരിക്കണം….. ശക്തി കൊണ്ട് എനിക്ക് നിന്നെ ജയിക്കാനാകില്ലായിരിക്കാം… അതിനർത്ഥം നീ അജയ്യനാണെന്നല്ല വിനോദ്….. ഇന്ന് നീ ആസ്വദിക്കുന്ന ജയത്തിനപ്പുറം ഒരു പരാജയം കാത്തിരിപ്പുണ്ട്…അതോട്ടും ദൂരെയല്ല……… കയ്യിലെ മൊബൈലിൽ മുറുകെ പിടിച്ചു കണ്ണുകൾ അടച്ച് അവള് ദീർഘമായി നിശ്വസിച്ചു…….. തുടരും

തമസ്സ്‌ : ഭാഗം 31

Share this story