തമസ്സ്‌ : ഭാഗം 28

തമസ്സ്‌ : ഭാഗം 28

എഴുത്തുകാരി: നീലിമ

സംസാരം അവസാനിക്കുന്നത് വരെ മദറിന്റെ കണ്ണുകൾ ശരത്തിൽ തന്നെ ആയിരുന്നു…. അവന്റെ സംസാരത്തിൽ നിന്നും എന്തോ ഒരു പന്തികേട് അവർക്ക് തോന്നിയിരുന്നു…. “””””ജാനകിയെ എത്രയും വേഗം ഡോക്ടറിന്റെ വീട്ടിൽ നിന്നും മാറ്റണം മദർ…. ഞാൻ ആൾവിയെ ഒന്ന് വിളിക്കട്ടെ…. ജാനകിയ്ക്ക് സുരക്ഷിതമായോരിടം അയാളുടെ പക്കൽ ഉണ്ടാകും എന്നെന്റെ മനസ്സ് പറയുന്നു….”””” അവന്റെ വാക്കുകൾ ശെരിവച്ചു മദർ തല ചലിപ്പിക്കുക മാത്രം ചെയ്തു…. ശരത് ഫോണിൽ ആൽവിയുടെ നമ്പർ തിരഞ്ഞു കാൾ ബട്ടനിൽ വിരൽ അമർത്തി മറുവശത്തു കാൾ എടുക്കുന്നത് പ്രതീക്ഷിച്ചു നിന്നു…. അപ്പോഴും അവന്റെ മനസ്സ് നൂല് പൊട്ടിയ പട്ടം കണക്കെ ഏതൊക്കെയോ ചിന്തകൾക്ക് പിറകെ പറക്കുകയായിരുന്നു. ആൽവി തിരുവനന്തപുരത്താകും….

ജാനകിയെ ബിജോയ്‌ ഡോക്ടറിന്റെ വീട്ടിൽ നിന്നും എങ്ങനെ പുറത്തെത്തിക്കും എന്ന് കൂടി അറിയില്ല. അപ്പൊ പിന്നേ എങ്ങനെ അവളെ തിരുവനതപുരം വരെ എത്തിക്കും? അല്ലെങ്കിൽ തന്നെ അവൾ ആൽവിയുടെ വീട്ടിൽ ഒട്ടും സുരക്ഷിതയായിരിക്കില്ല. ജാനകി ഒക്കെ തങ്ങളോട് തുറന്നു പറഞ്ഞു കാണും എന്ന് അവർ ഊഹിക്കും.. അങ്ങനെ എങ്കിൽ ഒക്കെ മോഹനും ആൽവിയും അറിഞ്ഞിട്ടുണ്ടാകും എന്ന് തന്നെ അവർ കരുതും… അപ്പൊ മോഹന്റെയോ ആൽവിയുടെയോ അരികിൽ ജാനകി സേഫ് ആയിരിക്കില്ല….. ചിന്തകളുടെ നൂലിഴ പൊട്ടിച്ചു ആൽവിയുടെ ശബ്ദം കാത്തിലെത്തി…. “””””ശരത് സാർ… ഞാനിപ്പോ സാറിനെ വിളിക്കാൻ തുടങ്ങുവായിരുന്നു….

ഇപ്പൊ ഞങ്ങൾ അങ്ങോട്ട് വന്നാൽ ജാനിയെ ഒന്ന് കാണാനാകുമോ എന്ന് ചോദിക്കാൻ……””””” “””””അതെങ്ങനെ? നിങ്ങൾ ഇപ്പൊ ട്രിവാൻഡ്രത്ത് അല്ലെ?””””” ശരത് സംശയത്തോടെ ചോദിച്ചു. “””””അല്ല സാർ. ഞങ്ങൾ ഇപ്പൊ എറണാകുളത്തു ഉണ്ട്…. മായേടെ ബന്ധുവായ ഒരു ആന്റിയുടെ ബ്യൂട്ടി പാർലർ ഉൽഘാടനം ആണിന്ന്…. ഗുരു മായ ആയോണ്ട് ഞങ്ങളെയും ക്ഷണിച്ചു….അതിന് വന്നതാ….. മായേടെ അമ്മയും അച്ഛനും ജോക്കുട്ടനും ഒക്കെ ഉണ്ട് ഞങ്ങൾക്കൊപ്പം…. “”””” “””””ആഹാ.. മായ ബ്യുട്ടീഷൻ ആണോ?””””” ശരത്തിനു അതൊരു പുതിയ അറിവായിരുന്നു…. “”””അതേ സാർ…. പിന്നേ… ഇപ്പൊ ബ്യുട്ടീഷൻ എന്ന് പറഞ്ഞാൽ അവൾ എന്റെ കൊങ്ങയ്ക്ക് പിടിക്കും… മേക്കപ്പ് ആർട്ടിസ്റ്റ് എന്ന് പറയണം….

ഇപ്പൊ ചില സീരിയൽ സിനി ആർട്ടിറ്റുകളുടെ മേക്കപ്പ് കൂടി ഏറ്റെടുത്തിട്ടുണ്ട് ആള്…. അത് കൊണ്ട് വലിയ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്നാണ് വിചാരം…. കാര്യം അവൾ നല്ലൊരു ബുറ്റീഷ്യൻ തന്നെയാ.. പക്ഷെ ഞാൻ തക്കം കിട്ടുമ്പോഴൊക്കെ അവളെ കളിയാക്കും…””””” ആൽവി ചിരിയോടെ പറഞ്ഞു…. “””””അല്ല സാറൊന്നും പറഞ്ഞില്ല…. ഞങ്ങൾ അങ്ങോട്ട് വന്നോട്ടെ…?””””” പ്രതീക്ഷയോടെയാണ് ആൽവി ചോദിച്ചത്…. ജാനിയെ കാണാൻ ആൽവിയ്ക്കും മായയ്ക്കും ഒരുപോലെ ആഗ്രഹം ഉണ്ടായിരുന്നു. “””” ജാനി ഇവിടെ ഇല്ല ആൽവിൻ…. “”””” ആൽവി നന്നായി ഞെട്ടി….. “””””ജാനി എവിടെ പോയി? അവൾക്ക് എന്താ പറ്റിയത്?””””” വല്ലാതെ ഭയന്നിരുന്നു ആൽവി… ശരത് അന്ന് അത് വരെ ഉണ്ടായതൊക്കെ ആൽവിയോട് പറഞ്ഞു… ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ഒക്കെ കേട്ട് നിന്നു പോയി അവൻ…..

ശത്രുക്കൾ നിസാരക്കാരല്ല എന്ന് പൂർണ ബോധ്യം ഉണ്ടായത് അപ്പോഴാണ്… “””””ഇനിയിപ്പോ നമ്മൾ എന്ത്‌ ചെയ്യും സാർ? ജാനിയെ എങ്ങനെ അവിടെ നിന്നും പുറത്തെത്തിക്കും?””””” “””””പുറത്തെത്തിച്ചാൽത്തന്നെയും അവളെ എങ്ങോട്ടാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലല്ലോ ആൽവി?””””” “””””എന്റെ വീട്ടിലേയ്ക്കോ മോഹനടുത്തേയ്ക്കോ മാറ്റുന്നത് ഒട്ടും സേഫ് അല്ല അല്ലെ സാർ?””””” ഒരു വഴി കണ്ടെത്താൻ ആകാത്തതിനാൽ ആകെ വിഷമത്തിലായിരുന്നു ആൽവി…. “””””അതേ ടോ…. അവിടെ രണ്ടിടത്തേയ്ക്കും നമ്മൾ ജാനകിയെ കൊണ്ട് പോകാനുള്ള സാധ്യതയെക്കുറിച്ച് അവർ ഉറപ്പായും ചിന്ദിക്കും….മറ്റെവിടെയ്ക്കെങ്കിലും….?””

“”” ആൽവി കുറച്ചു സമയം ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു. “””””ഹാ.. ഒരിടം ഉണ്ട് സാർ.. മായയുടെ മുത്തശ്ശിയുടെ തറവാട്….. ഗ്രാമപ്രദേശമാണ്… കുറച്ചു ഉള്ളിലോട്ടു…. അധികം ആൾതാമസമൊന്നും ഇല്ലാത്ത സ്ഥലം.,. മുത്തശ്ശിയും സഹായത്തിനു ഒരു അകന്ന ബന്ധുവും മാത്രേ ഉള്ളൂ… ഞങ്ങളുടെ ഒപ്പം വന്നു നിൽക്കാൻ പറഞ്ഞിട്ട് കേൾക്കാതെ തറവാട്ടിൽ തന്നെ നിക്കുവാണ് ആള്….. പക്ഷെ ജാനിയെ എങ്ങനെ അത് വരെ എത്തിക്കും? അതിനേക്കാൾ വലിയ പ്രശ്നം എങ്ങനെ ഡോക്ടറിന്റെ വീട്ടിൽ നിന്നും പുറത്തെത്തിക്കും എന്നതല്ലേ? പ്രത്യേകിച്ചും ഡോക്ടർ ഇങ്ങനെ ഒരു സംശയം പറഞ്ഞു സ്ഥിതിയ്ക്ക്…..”””””

“””””ഞാൻ ഒന്ന് ചോദിച്ചോട്ടെ ആൽവിൻ .. മായയുടെ പേരെന്റ്സ്ന് ജാനകിയുടെ കാര്യങ്ങളൊക്കെ അറിയുമോ?””””” “””””അറിയും സാർ… മായ എല്ലാം അവരോടും പറഞ്ഞിട്ടുണ്ട്… അവർക്കും ജാനിയെ വലിയ ഇഷ്ടമായിരുന്നു…..””””” ശരത് കുറച്ചു സമയം ആലോചിച്ചു നിന്നു…. “””””മ്മ്… എന്നാൽ ഒരു വഴിയുണ്ട്….. ബിജോയ്‌ ഡോക്ടറിന്റെ വൈഫ് ഗൈനക്കോളജിസ്റ് ആണ്…. വീട്ടിൽ കോൺസൾട്ടഷൻ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്…. അങ്ങനെ ആണെങ്കിൽഒരു വഴിയുണ്ട്…. എത്രത്തോളം വിജയിക്കും എന്നറിയില്ല….കുറച്ചു റിസ്ക് ആണ്…. പക്ഷെ ഈ അവസ്ഥയിൽ നമുക്ക് റിസ്ക് എടുക്കാതിരിക്കാൻ കഴിയില്ല………””””” പിന്നീട് ശരത് പറഞ്ഞതൊക്കെ ആൽവി ശ്രദ്ധയോടെ കേട്ടു…. “””””ശെരി സാർ…. ഒക്കെ സാർ പറഞ്ഞത് പോലെ ചെയ്യാം… ഒരു അര മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെ എത്തുമെന്ന് ഡോക്ടറിനോട് വിളിച്ച് പറഞ്ഞേക്കൂ….”””””

“””””അത് ഞാൻ പറഞ്ഞേക്കാം…. എന്തായാലും ഞാൻ ആദ്യം ഡോക്ടറിനെ ഒന്ന് വിളിക്കട്ടെ…. അദ്ദേഹത്തോട് സംസാരിച്ചിട്ട് ആൾവിയെ ഒന്ന് കൂടി വിളിക്കാം… അത് കഴിഞ്ഞ് നിങ്ങൾ അവിടെ നിന്നും ഇറങ്ങിയാൽ മതി….ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ…വളരെ ശ്രദ്ധിക്കണം ആൽവി… എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഉടനെ എന്നെ അറിയിക്കണം…. അടുത്ത് വിളിക്കുമ്പോ വിശദമായി പറയാം…”””” ആൾവിനുമായുള്ള സംസാരം അവസാനിപ്പിച്ചു കഴിഞ്ഞു ശരത് ഒന്ന് രണ്ട് പോലീസ് സുഹൃത്തുക്കളെ വിളിച്ച് ഡോക്ടറുടെ വീട് നിരീക്ഷിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു… ശേഷം വീണ്ടും ഡോക്ടറിന്റെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്ത് നിന്നു…..

മനസ്സിൽ ഒരു നേരിയ ആശ്വാസം അപ്പോൾ അവന് തോന്നുന്നുണ്ടായിരുന്നു…. “””””എന്തായി ശരത്? എങ്ങനെയാ ജാനകിയെ ഇവിടെ നിന്നും മാറ്റുന്നത്? എന്തെങ്കിലും വഴി തെളിഞ്ഞോ?””””” കാൾ എടുത്ത് ഉടനെ ഡോക്ടറിന്റെ പരിഭ്രമത്തോടെയുള്ള ശബ്ദം കാത്തിലെത്തി… “””””സാറിന്റെ വൈഫിനു വീട്ടിൽ ഇപ്പോഴും കോൺസൽറ്റേഷൻ ഉണ്ടല്ലോ അല്ലെ?””””” ശരത്തിൽ നിന്നും ഒരു മറുചോദ്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. “””””ഉണ്ട് ശരത്…. എന്താ ചോദിച്ചത്?”””””” “””””സാധാരണ ഒരു അര മണിക്കൂർ കൂടി കഴിയുമ്പോ കോൺസൽറ്റേഷൻ തുടങ്ങേണ്ടതാണ്. പക്ഷെ ഇന്ന് കോൺസൽറ്റേഷൻ ഇല്ല എന്ന് ബോർഡ്‌ വച്ചാലോ എന്നാലോചിക്കുകയാണ്. ജാനകി ഇവിടെ ഉള്ളപ്പോൾ അതല്ലേ നല്ലത് …?””””” ഡോക്ടർ സംശയത്തോടെ ചോദിച്ചു… “””””വേണ്ട ഡോക്ടർ.. ഇന്നും പതിവ് സമയത്ത് അത് തുടങ്ങട്ടെ…..

പിന്നേ ഒരു കാര്യം അറിയാനുണ്ട്…… കോൺസൾറ്റേഷൻ റൂമിലേയ്ക്ക് വീട്ടിനുള്ളിലൂടെ എൻട്രൻസ് ഉണ്ടോ? അതോ പുറത്തു കൂടി മാത്രേ ഉള്ളോ?””””” “””””രണ്ട് വശത്തു കൂടിയും എൻട്രൻസ് ഉണ്ട്…..””””” “””””ഇനി ഞാൻ പറയുന്നത് ഡോക്ടർ ശ്രദ്ധയോടെ കേൾക്കണം. ജാനകിയെ അവിടെ നിന്നും മാറ്റാൻ ഇതല്ലാതെ മറ്റൊരു വഴി ഞാൻ കാണുന്നില്ല.””””” പിന്നീട് ശരത് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഡോക്ടറിനു ഒരു നേരിയ പ്രതീക്ഷ തോന്നി. ഒക്കെ ഭംഗിയായി കലാശിക്കണേ എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം കാൾ അവസാനിപ്പിച്ചത്….. വീണ്ടും ആൾവിയെ വിളിച്ച് തന്റെ പദ്ധതികൾ ഒന്ന് കൂടി സംസാരിച്ചു ഉറപ്പിച്ചു കഴിഞപ്പോൾ ഒരു നേരിയ ആശ്വാസം തോന്നി ശരത്തിനു…. എന്നാലും പ്ലാനുകൾ ഒക്കെ വർക്ക്‌ ഔട്ട്‌ ആകുമോ എന്നാലോചിച്ചുള്ള ടെൻഷൻ അപ്പോഴും അവനിൽ ആശങ്ക നിറച്ചു… 🍁🍁🍁

കോൺസൽടിങ് ടൈം അടുക്കും തോറും ഡോക്ടറിന്റെ വീട്ടിലേയ്ക്ക് രോഗികൾ വരാൻ തുടങ്ങി…. വാഹനങ്ങളിലും അല്ലാതെയും നിരവധി രോഗികൾ എത്തി…. അല്പ സമയം കഴിഞ്ഞപ്പോൾ പർദ്ദ അണിഞ്ഞ ഒരു സ്ത്രീയും അവളുടെ വാപ്പ എന്ന് തോന്നിക്കുന്ന ഒരാളും ഒരു കാറിൽ വന്നിറങ്ങിയത്….. അവരും രോഗികൾക്കായി പുറത്ത് നിരത്തിയിരുന്ന ചെയറിൽ സ്ഥാനം പിടിച്ചു….. എന്നാൽ ഊഴം കാത്ത് അധിക സമയം ഇരിക്കേണ്ടി വന്നില്ല അവർക്ക്…. “””””ഷാഹീന ആബിദ്..””””” പേര് വിളിച്ചപ്പോൾ അവളും ആയാളും എഴുന്നേറ്റു കോൺസൽടിങ് റൂമിനുള്ളിലേയ്ക്ക് കടന്നു … അവിടെ അവരെ പ്രതീക്ഷിച്ചു മൂന്ന് പേര് ഉണ്ടായിരുന്നു… ജാനക്കിയും മറ്റു രണ്ട് ഡോക്ടർമാരും…. പർദ്ദ ധരിച്ചിരുന്ന സ്ത്രീ ജാനകിയെ കണ്ട ഉടനെ ഓടിച്ചെന്നു അവളെ ഇറുകെ പുണർന്നു….

മായേച്ചി എന്ന വിളിയോടെ ജാനക്കിയും അവളെ പുണർന്നു നിന്നു…. ഒപ്പം ഉണ്ടായിരുന്ന വൃദ്ധൻ ജാനിയ്ക്കരികിലേയ്ക്ക് വന്നു… “””””ഒത്തിരി അനുഭവിച്ചു അല്ലെ മോളെ…? മായ എല്ലാം പറഞ്ഞു…. ഇനി വിഷമങ്ങൾ ഒന്നും ഉണ്ടാകാതിരിക്കട്ടെ …. സർവേശ്വരനോട് പ്രാർത്ഥിക്കാം നമുക്ക്…..””””” അയാൾ അവളുടെ മുടിയിഴകളിൽ തഴുകി പതിയെ പറയുമ്പോൾ മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു…. “””””ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ? നിങ്ങൾ ഇങ്ങോട്ട് വന്നപ്പോൾ റോഡിൽ ആരെങ്കിലും ഉണ്ടായിരുന്നോ?””””” ഡോക്ടറിന്റെ വാക്കുകളിലെ നേരിയ ഭയം പോലും മായയ്ക്ക് തിരിച്ചറിയാനായി… “””””കുറച്ചു ദൂരെ മാറി ഒരു ബൈക്ക് കണ്ടു… വേറെ ആരെയും കണ്ടില്ല….””””” “”””””അത് ശരത് പറഞ്ഞിട്ട് വന്ന പോലീസ് ആണ്… അവൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു… എന്തായാലും നിങ്ങൾ അധിക സമയം ഇവിടെ നിൽക്കണ്ട… ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഇറങ്ങിക്കോ….”””””

“””””അതേ മോളെ…. നീ അത് ജാനിയ്ക്ക് കൊടുക്ക്‌…. ഒത്തിരി വൈകിക്കണ്ട…. കോൺസൽറ്റേഷന് വന്ന രോഗികൾ ഒത്തിരി നേരം ഡോക്ടറിനൊപ്പം ഇരിക്കാറില്ലല്ലോ… വെറുതെ ആർക്കും നമ്മളായിട്ട് സംശയത്തിന് ഇട കൊടുക്കണ്ട…..””””” മായയുടെ അച്ഛനും ഡോക്ടറിന്റെ വാക്കുകൾ ശരി വച്ചു… മായ അപ്പോൾത്തന്നെ സാരിയ്ക്ക് മുകളിലായി ധരിച്ചിരുന്ന പർദ്ദ ഊരി ജാനകിയ്ക്ക് നൽകി…. ധരിക്കാതെ അവൾ കുറച്ചു സമയം അത് കയ്യിൽ പിടിച്ചു നിന്നു…. “””””ഞാൻ നിങ്ങളെയൊക്കെ ഒത്തിരി ബുദ്ധിമുട്ടിയ്ക്കുന്നുണ്ടല്ലേ?””””” നിറ കണ്ണുകളോടെ അവൾ എല്ലാപേരെയും ഒന്ന് നോക്കി…. “””””പിന്നേ… വലിയ ബുദ്ധിമുട്ടാ…. എന്റെ പെണ്ണെ…. നീ എന്റെ അനിയത്തിക്കുട്ടി അല്ലെ? നിനക്ക് ഒരാപത് ഉണ്ടാകുമ്പോൾ ഞങ്ങൾ അല്ലാതെ വേറെ ആരാടി ഒപ്പം നോൽക്കേണ്ടത്? ഏഹ്..?”””

“” പറയുന്നയത്തിനൊപ്പം അടുത്ത് ചെന്ന് വലത് കൈ കൊണ്ട് അവളെ ഒന്ന് ചുട്ടിപിടിച്ചു ചേർത്ത് നിരത്തി മായ… “”””””ഞങ്ങൾക്കും നിന്റെ പ്രായമുള്ള രണ്ട് മക്കളുണ്ട് മോളെ… അവർക്കാണ് ഇങ്ങനെ ഒരവസ്ഥ ഉണ്ടായതെങ്കിൽ ഞങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കില്ലായിരുന്നോ? ഇവിടേം അത്രേ ചെയ്തുള്ളൂ…..”””” ഡോക്ടറും പുഞ്ചിരിയോടെ പറഞ്ഞു…. ജാനി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പിന്നേ വേഗം തന്നെ മായ നൽകിയ വസ്ത്രങ്ങൾ എടുത്തണിഞ്ഞു…. അല്പ സമയം കഴിഞ്ഞു മായയുടെ അച്ഛനോടൊപ്പം പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ജാനകി ഒന്ന് കൂടി മായയുടെ അരികിൽ എത്തി…. “””””മായേച്ചി… ആൾവിച്ചായൻ ഉടനെ വരുമല്ലോ അല്ലെ?”””””” മായയുടെ കയ്യിൽ മുറുകെ പിടിച്ചു നിന്ന അവളുടെ സ്വരത്തിലെ ആധി മുഴുവൻ അപ്പോൾ മായയെ ഓർത്തായിരുന്നു…. “”

“””വരും പെണ്ണെ… നീ പേടിക്കാതെ പൊയ്ക്കോ…. അര മണിക്കൂർ കഴിയുമ്പോ ആൾവിച്ചായൻ ഇങ്ങേത്തും … ഞങ്ങൾ അങ്ങ് വന്നേക്കാം…. ആന്റീടെ വീട്ടിലേയ്ക്ക നീയിപ്പോ പോകാൻ പോകുന്നെ…. അവിടെ ശരത് സാറുണ്ടാകും…. പിന്നേ ആന്റിയും അങ്കിളും അമ്മയും ജോക്കുട്ടനും ഒക്കെ ഉണ്ടാകും. നീ ധൈര്യമായിട്ട് പൊക്കോ…””””” മായയെ ജാനി ഒരിക്കൽക്കൂടി ഇറുക്ക് പുണർന്നു….. “””””വാ മോളെ… നമുക്ക് പെട്ടെന്ന് ഇറങ്ങാം.. ഇനിയും വൈകിക്കേണ്ട….””””” മായയുടെ അച്ഛൻ പറഞ്ഞപ്പോൾ ജാനകി മായയിൽ നിന്നും അടർന്നു മാറി അദ്ദേഹത്തൊടൊപ്പം വേഗത്തിൽ പുറത്തേയ്ക്ക് നടന്ന്…. അടുത്ത പേഷ്യന്റിനെ വിളിക്കുന്നതിന്‌ മുന്നേ തന്നെ മായയെ ഡോക്ടർ കോൺസൽടിങ് റൂമില് ഉള്ളിലെ ഡോറിൽ കൂടി വീടിനുള്ളിൽ എത്തിച്ചിരുന്നു….

കാറിലേയ്ക്ക് നടക്കുമ്പോൾ ജാനകിയുടെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടുകയായിരുന്നു…. ചുറ്റും ഉള്ളവരൊക്കെ ഇപ്പൊ തന്നെ വല്ലാതെ സ്നേഹിക്കുന്നു…. പക്ഷെ ആ സ്നേഹം ഇന്ന് ഒരു വീർപ്പുമുട്ടലാണ്….. വേദനയാണ് തരുന്നത് …. എന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞാൽ പിന്നേ താനൊരു കൊലപാതകിയാണ്… ജയിലിലേയ്ക്ക് പോകേണ്ടവൾ….!!! ഇന്ന് തന്നെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ അന്ന് നിറഞ്ഞു കണ്ടാൽ അതിനേക്കാൾ വലയ വേദനയും നീറ്റലും വേറെ ഉണ്ടാകില്ല….. വേണ്ടായിരുന്നു… ആൾവിചായനും മായേച്ചിയും ഒന്നും അറിയേണ്ടിയിരുന്നില്ല… അവര് തന്നെ ഇങ്ങനെ സ്നേഹിക്കേണ്ടിയിരുന്നില്ല…. “””””ആലോചിച്ചു നിൽക്കാതെ കയറു മോളെ… നമുക്ക് സമയമില്ല….”””””” മായയുടെ അച്ഛൻ പറയുമ്പോഴാണ് ജാനി ചിന്തകളിൽ നിന്നും തിരികെ എത്തിയത്… കാറിലേയ്ക്ക് കയറുമ്പോൾ അവൾ ചുറ്റുമോന്നു കണ്ണുകൾ കൊണ്ട് പരതി…. കുറച്ചു ദൂരെയായി മായ പറഞ്ഞ ബൈക്ക് അല്ലാതെ മറ്റൊരു വാഹനവും അവൾക്ക് കാണായില്ല….. 🍁🍁🍁🍁

ഏകദേശം അര മണിക്കൂറോളം കഴിഞ്ഞാണ് ആൽവി ഡോക്ടറിന്റെ വീട്ടിൽ എത്തുന്നത്. വീട്ടിലേയ്ക്കെത്തുമ്പോൾ വഴിയുടെ ഓരോ മുക്കും മൂലയും അവൻ കണ്ണുകൾ കൊണ്ട് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടായിരുന്നു…. സംശയസ്പദമായി ഒന്നും കാണാത്തത് കൊണ്ട് ആശ്വാസത്തോടെയാണ് അവൻ വീട്ടിലേയ്ക്ക് കയറിയത്…. അവനെ കണ്ട ഉടനെ മായ ഓടിയെത്തി…. “””””ആൽവിചായ… ജാനി… അവൾ സേഫ് ആയി അവിടെ എത്തിയല്ലോ അല്ലെ?””””” “”””അവൾക്ക് ഒരു കുഴപ്പോം ഇല്ല മായേ…. അവളെ ഓർത്തു നീ ടെൻഷൻ ആകണ്ട…. നമ്മൾ ഇപ്പൊ അങ്ങോട്ട് തന്നല്ലേ പോകുന്നത്?”””” അവളെ ആശ്വസിപ്പിക്കാനെന്നോണം ആൽവി പറഞ്ഞു…. കുറച്ചു സമയം അവർ സംസാരിച്ചിരുന്നതിനു ശേഷം ഡോക്ടറിനോടും ഭാര്യയോടും നന്ദി പറഞ്ഞു ആൽവിയും മായയും പുറത്തേയ്ക്കിറങ്ങി…

കാർ റോഡിലേയ്ക്ക് ഇറക്കുന്നതിനു മുൻപ് അവൻ റോഡിലൂടെ പോകുന്ന വാഹങ്ങൾ ഒന്ന് കൂടി നിരീക്ഷിച്ചു…. സംശയസ്പദമായി ആരെയും കാണാത്തത് കൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ അവന്റെ മനസ്സ് തീർത്തും ശാന്തമായിരുന്നു…. എന്നാൽ കുറച്ചു മുന്നിലേയ്ക്ക് പോയപ്പോൾത്തന്നെ ഹെൽമറ്റ് ധാരികളായ നാല് പേര് രണ്ട് ബൈക്കുകളിലായി തങ്ങളെ ഫോളോ ചെയ്യുന്നത് പോലെ മായയ്ക്ക് തോന്നി…. മിററിലൂടെ അവൾ അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു… ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയും ചെയ്തു… “”””നീയെന്താ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത്?”””” ഡ്രൈവിങ്ങിനിടെ ആൽവി സംശയത്തോടെ അവളെ നോക്കി…. “”””ആൾവിചായ… കുറച്ചു നേരായി രണ്ട് ബൈക്ക് നമ്മുടെ പിറകെ തന്നെയുണ്ട്… എനിക്ക് എന്തോ വല്ലാതെ പേടിയാകുന്നു…..””

“”” ഭയത്തോടെ മായ ആൽവിയുടെ കയ്യിൽ മുറുകെ പിടിച്ചു .. തിരിഞ്ഞു നോക്കുമ്പോൾ ആൽവിയും കണ്ടു തൊട്ട് പിറകിലായി വരുന്ന ബൈക്കുകൾ…. “””%%നീ പേടിക്കാതെ…. ചിലപ്പോ നിനക്ക് തോന്നുന്നതാകും…. നമുക്ക് മെയിൻ റോഡിലേയ്ക്ക് കയറാം…. ഇനി അവര് നമ്മളെ ഫോളോ ചെയ്യുന്നതാണെങ്കിലും മെയിൻ റോഡിൽ ഇഷ്ടം പോലെ വാഹങ്ങൾ ഉണ്ടാകുമല്ലോ… അവിടെ വച്ച് ആക്രമിക്കാൻ അവരൊന്നു മടിക്കും….”””%% മായയെ ആശ്വസിപ്പിച്ചിട്ട് നേരെ നോക്കുമ്പോ മറ്റൊരു വാഹനത്തെ ഓവർട്ടിക്ക് ചെയ്തു അമിത വേഗത്തിൽ തങ്ങളുടെ കാറിനു നേരെ വരുന്ന ഒരു ചെറിയ കാറാണ് കണ്ടത്… ആക്‌സിഡന്റ് ഒഴിവാക്കാനായി ആൽവി കാർ ഒന്ന് വെട്ടിച്ചു…..

പെട്ടെന്നായത്തിനാൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള മതിലിൽ ഇടിച്ചു നിന്നു. മായയിൽ നിന്നും ഒരു നിലവിളി ശബ്ദം ഉയർന്നു. ആൽവിയും വല്ലാതെ ഭയന്ന് പോയിരുന്നു…. മെയിൻ റോഡിലേക്ക് കയറാനായി കാർ ഒന്ന് സ്ലോ ചെയ്തിരുന്നതിനാൽ വലിയ അപകടം ഒന്നും സംഭവിച്ചില്ല. ആൽവിനും മായയ്ക്കും കാര്യമായി പരിക്കുകളും ഉണ്ടായില്ല…. എന്നാൽ ഇടിയുടെ ആഖാദത്തിൽ കാറിന്റെ മുൻ ഭാഗം കുറച്ചു ചളുങ്ങിപ്പോയിരുന്നു. ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ ആൽവി അടുത്തിരുന്ന മായയെ ചേർത്തു പിടിച്ചു….. “””””നീ പേടിച്ചോ? ഒന്നും പറ്റില്ലെടി…. വണ്ടീടെ ഫ്രണ്ട് മുഴുവൻ പോയീന്ന തോന്നുന്നേ… നീ ഇവിടെ ഇരുന്നോ.. ഞാൻ ഒന്ന് നോക്കട്ടെ….”””മായയോട് പറഞ്ഞിട്ട് അവൻ പുറത്തേക്കിറങ്ങി വണ്ടിയുടെ മുന്നിലേയ്ക്ക് നടന്നു …. ആ സമയം പുറകിൽ കണ്ട ബൈക്കുകളുടെ കാര്യം അവരിരുവരും മറന്നു പോയിരുന്നു ……. തുടരും

തമസ്സ്‌ : ഭാഗം 27

Share this story