🍂തൊട്ടാവാടി🥀: ഭാഗം 4

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

കൈയ്യിൽ പാൽ ഗ്ലാസ്സുമായി ധാനി വിറയ്ക്കുന്ന കാലടികളോടെ ആദർശിൻ്റെ മുറിയിലേക്ക് നടന്നു... ഇടയ്ക്കിടെ ഉള്ളിൽ കയറി കൂടുന്ന ആന്തൽ അവൾ ശാസനയോടെ അടക്കി നിർത്തി... ദീർഘമായി ഒന്ന് നിശ്വസിച്ച് അവൾ അകത്തേക്ക് ചുവടുകൾ വെച്ചു... ആദർശ് ഇങ്ങനൊരു കല്ല്യാണമേ നടന്നിട്ടില്ല എന്ന തരത്തിൽ ഫോണും നോക്കി മറ്റേതോ ലോകത്ത് ഇരിക്കുന്നുണ്ടായിരുന്നു.. "സ... സർ..." ധാനി ഒരു വിധത്തിൽ വിളിച്ചൊപ്പിച്ചു... ആദർശ് തിരിഞ്ഞ് നോക്കിയതും പാൽ ഗ്ലാസ്സുമായി നിൽക്കുന്ന ധാനിയെ ആണ് കാണുന്നത്... അത് കണ്ടതും അവൻ കോപത്താലും അവജ്ഞയാലും മുഖം ചുളിച്ചു... "ഡീ..." അവൻ ദേഷ്യത്തിൽ അലറിയതും ധാനി പേടിയാൽ അറിയാതെ തന്നെ രണ്ടടി പിറകിലേക്ക് വെച്ചു.. കൈയ്യിലെ ഗ്ലാസ്സിൽ നിന്നും രണ്ട് തുള്ളി പാൽ തുളുമ്പി പോയി... "എന്ത് ധൈര്യത്തിലാടീ നീയെൻ്റെ റൂമിലേക്ക് കടന്ന് വന്നത്..?" കോപത്തോടെ പല്ലുകൾ ഞെരിച്ച് ആദർശ് ചോദിച്ചു... "ഞാ... ഞാൻ " "എന്താടീ നീ വിചാരിച്ച് വെച്ചിരിക്കുന്നത് നിൻ്റെ കഴുത്തിൽ ഒരു താലി കെട്ടിയെന്ന് കരുതി നീയെൻ്റെ ഭാര്യ ആയെന്നോ...? ഈ ആദർശ് രവീന്ദ്രൻ്റെ ഭാര്യ ആവാൻ എന്ത് യോഗ്യതയാടീ നിനക്കുള്ളത്...? ഒരു തവണ കണ്ടാൽ രണ്ടാമതാരും തിരിഞ്ഞ് നോക്കാത്ത ഒരു മോന്തയും കുറേ കരീം ചെളീം പിടിച്ച വസ്ത്രങ്ങളും... കണ്ടിട്ട് തന്നെ അറപ്പാകുന്നു...." അവൻ്റെ പ്രതികരണത്തിൽ ധാനി സ്തബ്ദയായി നിന്നു... "ഓഹ്... ആദ്യരാത്രി ആഘോഷിക്കാൻ വന്നതായിരിക്കും.. അതും ഈ ആദർശ് രവീന്ദ്രൻ്റെ കൂടെ... ഹ... ഹ..ഹ.. നിനക്ക് അത്ര പിടിച്ച് നിൽക്കാൻ വയ്യെങ്കിൽ ആ റോഡിലേക്ക് ഇറങ്ങിക്കോ..

ഏതേലും കണ്ണ് പൊട്ടൻമാരെ കിട്ടും... അല്ലാതെ എൻ്റെ മുറിയിലേക്ക് കയറി വന്നേക്കുന്നു ഒരു ഉളുപ്പും ഇല്ലാതെ.... എന്താടീ നീ നിന്നെപ്പറ്റി വിചാരിച്ച് വെച്ചേക്കുന്നത്...? ആദ്യം സ്വയം ഒന്ന് നോക്ക് സ്വന്തം കോലം... ഞങ്ങളുടെ എച്ചിൽ പാത്രങ്ങൾ കഴുകി വളർന്ന നിനക്ക് എന്നും ആ അടുക്കളയിൽ തന്നെ ആയിരിക്കും സ്ഥാനം... അല്ലാതെ എൻ്റെ ഭാര്യയായി വസിക്കാമെന്ന് വല്ല വ്യാമോഹോം ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്... എൻ്റെ ജീവിതത്തിലും എൻ്റെ മുറിയിലും നിനക്ക് ഒരു സ്ഥാനോം ഉണ്ടാകില്ല... നിന്നെ ഞാൻ അടിച്ചിറക്കാത്തത് നിൻ്റെ മേൽ തൊട്ട് എൻ്റെ കൈ അശുദ്ധമാക്കെണ്ടാന്ന് കരുതിയാ...." Now get lost...!!! ആദർശ് അലറി... "I say get out...!!" അവൻ വീണ്ടും ശബ്ദം ഉയർത്തിയതും ധാനി പതിയെ അവൻ്റെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു... പിന്നിൽ വാതിൽ ശക്തമായി അടയുന്ന ശബ്ദം പോലും ആ പാവം പെണ്ണിനെ വിറ കൊള്ളിച്ചു... ധാനി അടുക്കളയിലേക്ക് നടന്നു.. മടക്കി വെച്ചിരുന്ന പായ എടുത്ത് വിരിച്ച് നിലത്ത് കിടന്നു.... "എൻ്റെ തെറ്റാ... അർഹിക്കുന്നതേ ആഗ്രഹിക്കാവൂ... ഈ അടുക്കളയെങ്കിലും ഉണ്ടെല്ലോ..." ഉള്ളിൽ അണ പൊട്ടിയൊഴുകാൻ വെമ്പിയ സങ്കടത്തെ പിടിച്ചു നിർത്തി മിഴികൾ അടച്ചു കൊണ്ട് ധാനി സ്വയം പറഞ്ഞു... കരയാൻ താൻ മറന്ന പോലെ അവൾക്ക് തോന്നി.... ചില വാക്കുകൾ ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ ഏൽപ്പിക്കുമ്പോൾ ഒന്ന് വിങ്ങി പൊട്ടുവാൻ പോലും മിഴികൾ സഹകരിക്കാതെ വരും... ഒരു തരം മരവിച്ച അവസ്ഥ..!! ഇരുളിൻ്റെ മടിത്തട്ടിൽ രാവ് നിശ്ബദ ആയിട്ടും നിദ്രയെ പുൽകാൻ അവൾക്കായില്ല.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവേറെ ആയിട്ടും ഉറക്കം വരാതെ റയാൻഷ് സങ്കടത്തോടെ ജനാലയും തുറന്ന് നിർവികാരനായി ഇരുന്നു... "ഓർമ്മ വെച്ച നാൾ മുതൽ പ്രണയത്തോടെ മനസ്സിൽ കൊണ്ട് നടന്ന ഏക മുഖം... നിനക്കായ് ഹൃദയത്തിൽ കുറിച്ചിട്ട ആദൃശ്യമായ പ്രണയലേഖനങ്ങൾക്ക് ഇന്നെനിലെ കാമുകൻ്റെ ആയുസ്സുണ്ട് പെണ്ണേ...!!" "കഴിയുന്നില്ല ഇത് ഉൾക്കൊള്ളാൻ എനിക്ക്..." അവൻ അരിശത്തോടെ പറഞ്ഞു... ഞാനല്ലേ അവളെ സ്നേഹിച്ചത്... ഞാനല്ലേ അവളെ ആഗ്രഹിച്ചത്... പഠനം പൂർത്തിയാക്കി വന്നപ്പോഴും മിഴികൾ വെമ്പൽ കൊണ്ടത് ആ മുഖത്തിന് വേണ്ടിയല്ലേ... കാതുകൾ കേഴ്ന്നത് ആ ശബ്ദത്തിന് വേണ്ടിയല്ലേ...അധരങ്ങൾ പുൽകാനാഗ്രഹിച്ചത് ആ കവിളുകളെയല്ലേ.... ശ്വാസം പോലും ആ നിശ്വാസങ്ങളിൽ അലിയാനല്ലേ കൊതിച്ചിരുന്നത്... എല്ലാം ഓർക്കെ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.... ഈശ്വരാ അവളെ പറ്റി ഇനിയും ഓർക്കുന്നത്... ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എല്ലാം തെറ്റല്ലേ... ഹൃദയം തൻ്റേതാണ് ധാനിയെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ടെങ്കിലും ബുദ്ധി ഉപദേശിച്ചത് മറ്റൊന്നായിരുന്നു.. തൻ്റെ ചേട്ടൻ്റെ ഭാര്യയാണവൾ... ഇനിയും ഒറ്റ പ്രാർത്ഥനയെ ഉള്ളൂ... ചേട്ടനും ധാനിയും സന്തോഷമായി കഴിയട്ടെ... ചേട്ടൻ അവളെ സ്നേഹിക്കട്ടെ... അവൻ വേദനയോടെ മിഴികൾ അടച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ ജാനി ചേച്ചി വന്നപ്പോൾ തിരക്കിട്ട പണികളിൽ ആയിരുന്നു ധാനി.. "അയ്യോ മോളിനിയും ഇതൊന്നും ചെയ്യണ്ട.. മോൾ അപ്പുറത്തേക്ക് ചെല്ല്.." ജാനി ചേച്ചി പറഞ്ഞു.. "ഹും.. ധാനിയെന്നും പഴയ ധാനി തന്നെ... കഴുത്തിൽ ഒരു താലി വീണന്നേ ഉള്ളൂ... വേറെ വ്യത്യാസങ്ങൾ ഒന്നുമില്ല.." ജാനി ചേച്ചിക്ക് ധാനി പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായില്ല... എല്ലാം പതിവ് പോലെ തന്നെ... പക്ഷേ പതിവിന് വിപരീതമായി ഒന്ന് മാത്രം... എന്നും രാവിലെ ചിരിയോടെ കിച്ചൺ സ്ലാബിൽ കയറി ഇരിക്കുന്ന റയാൻഷിനെ അന്ന് കണ്ടില്ല.. "റയാൻഷ് മോനെവിടെ പോയി...? ഇന്നിങ്ങോട്ട് കണ്ടില്ലല്ലോ.. മോൻ ചാമ്പയ്ക്ക വേണമെന്ന് പറഞ്ഞോണ്ട് ഞാൻ കൊണ്ട് വന്നതാ.. പക്ഷേ ആളിനെ ഈ വഴിക്ക് കാണുന്നില്ല.. ഇവിടെ ഇല്ലാത്തതെന്താ..five star hotel വേണമെന്ന് പറഞ്ഞാലും രവീന്ദ്രൻ സർ കൊണ്ട് വരും... എന്നാലും മോനിതൊക്കെയാ ഇഷ്ടം..." ജാനി ചേച്ചിയുടെ കുശലം പറച്ചിലൊന്നും ധാനിയുടെ ശ്രദ്ധയിൽ പെട്ടില്ല.. അവളുടെ മനസ്സ് തലേന്ന് ആദർശ് പറഞ്ഞ വാചകങ്ങളിൽ തന്നെ കുടുങ്ങി കിടന്നു.. എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പുമ്പോഴും വെറുതെയവൾ ആദർശിനെയും നോക്കി നിന്നു... വേദന നിറഞ്ഞ പുഞ്ചിരിയോടെ... തൻ്റെ നേത്രങ്ങൾ ധാനിയിലേക്ക് പതിക്കാതിരിക്കാൻ റയാൻഷ് ശ്രമിച്ചെങ്കിലും അവനതിന് കഴിഞ്ഞില്ല... ഉള്ളിൽ വീണ്ടും അവളുടെ നാമത്തിൽ കൊരുത്ത പ്രണയത്തിൻ മൊട്ടുകൾ വിടരുവാൻ വെമ്പൽ കൊള്ളുന്നതവൻ അറിഞ്ഞു... എത്ര ഭാഗ്യവാനാണ് തൻ്റെ ചേട്ടൻ... റയാൻഷ് നിരാശയോടെ ഓർക്കുമ്പോഴും ആദർശ് അവളെ കെട്ടേണ്ടി വന്ന നിമിഷത്തെ ശപിക്കുവായിരുന്നു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "നന്നായി മോനേ അവളെ നീ മുറിയിൽ നിന്നും ഇറക്കി വിട്ടത്... അന്നാലും അവൾക്കൊരു ഉളുപ്പുമില്ലേ നാണമില്ലാതെ ഇങ്ങനെ കയറി വരാൻ..." പത്മിനി ആദർശിനോട് പറഞ്ഞു... "സത്യം.. അന്നാലും അവളെ സമ്മതിക്കണം... ചേട്ടൻ അവളെ കണ്ട് മയങ്ങി വീഴുമെന്നായിരിക്കണം അവളുടെ ധാരണ... അതാ അവൾ പാതിരാത്രീ പാലും കൊണ്ട് വന്നത്... അവളെ ഒക്കെ ആര് നോക്കാനാ.. ആ പാല് തിരിച്ച് അവളുടെ മോന്തയ്ക്ക് തന്നെ ഒഴിക്കേണ്ടതായിരുന്നു..." നിവിക പറഞ്ഞു... മൂന്ന് പേരും തമ്മിൽ എന്തൊക്കെയോ ഗൂഢാലോചനകൾ നടക്കുന്നത് റയാൻഷ് കണ്ടു... പതിവ് പോലെ തന്നെ വല്ല കുത്തിത്തിരുപ്പും ആകുമെന്നവൻ ഓർത്തു... താനിതിൻ്റെയൊന്നും ഭാഗമാവാത്തതിനാൽ അവൻ കൂടുതൽ ശ്രദ്ധിക്കാതെ നടന്നകന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പതിവു പോലെ ആ ദിനവും കൊഴിഞ്ഞു.. നിലാവും നക്ഷത്രക്കൂട്ടങ്ങളും വിണ്ണിൽ സ്ഥാനം പിടിച്ചു... രാവിൻ്റെ കുളിരും പേറി വന്ന തെന്നലുകൾക്ക് ചുട്ടുപൊള്ളുന്ന മനസ്സുകളിലെ കനലണയ്ക്കാൻ ആയില്ല... ധാനി വേദനയോടെ അടുക്കളയിൽ തന്നെ ചുരുണ്ട് കൂടി കടന്നു... അവൾക്ക് ചെറിയൊരു വയ്യായ്ക ഉണ്ടായിരുന്നു.. തലേന്ന് ഉറങ്ങാഞ്ഞതിനാൽ ശരീരം സ്വതവേ തളർന്നു.. "ആ ധാനി ഉണ്ടല്ലോ ഇപ്പോഴും അടുക്കളയിൽ തന്നെയാ... എൻ്റെ ചേട്ടൻ അവളെ പോലെ ഒരു പെണ്ണിൻ്റെ കൂടെ കഴിയുമെന്ന് തോന്നുന്നുണ്ടോ... പറഞ്ഞേക്ക് അനൂപേട്ടാ നിങ്ങളുടെ വീട്ടുകാരോട് ചേട്ടൻ ഞങ്ങളുടെ സ്റ്റാറ്റസിന് പറ്റിയ ഒരു പെണ്ണിനെ തന്നെ കെട്ടുമെന്ന്....

" അനൂപിൻ്റെ നെഞ്ചിൽ കിടന്നു കൊണ്ട് നിവിക പറഞ്ഞു.. "ങേ ധാനി അടുക്കളയിൽ തന്നെയാണോ കിടക്കുന്നത്..?" അനൂപ് ആവേശത്തോടെ ചോദിച്ചു.. "പിന്നല്ലാതെ... അവളെ എൻ്റെ ചേട്ടൻ മുറിയിൽ കയറ്റുമെന്ന് തോന്നുന്നുണ്ടോ..?" അനൂപിൻ്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിടർന്നു... പലപ്പോഴായി അവളെ താൻ നോട്ടമിട്ടിരുന്നത് അവൻ ഓർത്തു... ഒരവസരം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി... നിവിക ഉറങ്ങിയതും അവളെ അനൂപ് പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി.. വീട്ടിൽ എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും.. അവൻ ശബ്ദമുണ്ടാക്കാതെ മുറിക്ക് പുറത്തേക്ക് ഇറങ്ങി അടുക്കള ലക്ഷ്യം വെച്ച് നടന്നു.. ഇരയെ കിട്ടാൻ പോകുന്ന വന്യമൃഗത്തിൻ്റെ ആവേശത്തോടെ... അടുക്കള വാതിൽ അവൻ പതിയെ തുറന്നു... അവൻ്റെ മിഴികൾ ധാനിയെ പരതി.... തളർന്നുറങ്ങുന്ന ധാനിയിൽ അവൻ്റെ മിഴികൾ ഉടക്കി... അവളുടെ പാദങ്ങളിലെ വെള്ളിക്കൊലുസവൻ ആ അരണ്ട വെളിച്ചത്തിൽ കണ്ടു... ശെ! ആ ആദർശ് മണ്ടൻ... ഒരു ദിവസമെങ്കിലും അവനിതൊന്ന് മുതലാക്കി കൂടാരുന്നോ... എന്നിട്ട് ഉപേക്ഷിക്കുകയോ ഇറക്കി വിടുകയോ എന്താന്ന് വെച്ചാൽ ചെയ്തൂടെ... എന്ത് ചെയ്യാൻ എനിക്കാവും യോഗം... അനൂപ് ചിരിയോടെ ഓർത്തു.. ദാവണിക്കിടയിൽ കൂടെ കാണുന്ന അവളുടെ വയറിലേക്ക് അവൻ ആർത്തിയോടെ നോക്കി.. പതിയെ കരങ്ങൾ കൊണ്ടവൻ അവളുടെ മേലെ തഴുകി... ഉറക്കത്തിനിടയിൽ ധാനി ഒന്ന് ഞെരുങ്ങി......................................................തുടരും…………

തൊട്ടാവാടി : ഭാഗം 3 

Share this story