വിശ്വാമിത്രം: ഭാഗം 12

viswamithram

എഴുത്തുകാരി: നിലാവ്‌

മണിക്കുട്ടീ... രാവിലെ തന്നെ അപ്പയുടെ വിളി കേട്ടാണ് മിത്ര കണ്ണ് തുറന്നത്... എന്താ അപ്പേ രാവിലെ തന്നെ.. ശോ.. നെഞ്ചിൽ കിടത്തിയിരിക്കുന്ന കുട്ടൂസിനെ പതിയെ ബെഡിലേക്ക് കിടത്തി കൊണ്ട് മിത്ര കണ്ണ് തിരുമ്മി... നിനക്കുള്ള അടുത്ത പാര വന്നിട്ടുണ്ട്... കള്ളച്ചിരിയോടെ സേതു പറഞ്ഞു.. എന്ത്.... പാര എന്ന് കേട്ടതും ഞെട്ടലോടെ ഉള്ള കണ്ണ് ഒന്നൂടി വികസിപ്പിച്ചു കൊണ്ട് മിത്ര അപ്പയെ നോക്കി... മന്യേ... എണീക്കാൻ നിന്ന മിത്രയുടെ ഡ്രെസ്സിൽ പിടിച്ചു കൊണ്ട് കുഞ്ഞ് കോട്ടുവാ ഇട്ടു മിത്രയെ നോക്കി... രാവിലെ തന്നെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി.. പിറുപിറുത്തു കൊണ്ട് അവൾ കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചു നെഞ്ചോട് ചേർത്ത് കിടത്തി..

കൂടാതെ സുഖിച്ചു അപ്പുറത്ത് കിടക്കുന്ന ദിച്ചിയുടെ കയ്യിൽ ഒരു അടാർ പിച്ചും കൊടുത്തു... അച്ചായത്തിക്ക് എന്ത് നുള്ളലും മാന്തലും പുള്ളിക്കാരി ഒന്നൂടി ചുരുണ്ടു കൂടി കിടന്നു.. എന്താ അപ്പാ ഒരു ചിരി.. അപ്പോഴും നറുചിരിയോടെ നിൽക്കുന്ന സേതുവിനെ നോക്കി പുരികം ചുളിച്ചു കൊണ്ട് മിത്ര നോക്കി.. ഓഹ് എന്ത്... മകൾക്ക് വാട്സാപ്പിൽ കൂടി പ്രേമലേഖനം വരുന്നു.. ഈ വയസന് ഇപ്പൊ എന്താലെ... ഇപ്പോഴത്തെ പിള്ളേര്.. മിത്രയുടെ ഫോൺ കയ്യിൽ പിടിച്ചു കറക്കി കൊണ്ട് അവളെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് സേതു പറഞ്ഞു.. യാരത് !!.. ഒന്നുയർന്നു പൊങ്ങി അപ്പയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി മിത്ര ബെഡിൽ ഇരിപ്പുറപ്പിച്ചു.... വല്ലാതെ ചികയണ്ട..

ഞാൻ നന്നായിട്ട് റിപ്ലൈ കൊടുത്തിട്ടുണ്ട്.. എനിക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്...... മെപ്പൊട്ടും നോക്കിക്കൊണ്ട് അപ്പ പറഞ്ഞു... അത് ശെരിയാ അങ്കിൾ.. എനിക്ക് തന്നെ ഇപ്പൊ കണ്ടില്ലേ.. ഫുഡ്‌ ഇങ്ങനെ കഴിച്ചോണ്ടിരിക്കൽ ആണ് എന്റെ എന്റർടൈൻമെന്റ്... അപ്പൊ എല്ലാരും എന്നേ കളിയാക്കും... ബെറുത്തു പോയി... 😴😴 ഉറക്കത്തിൽ കിടന്ന് ദിച്ചി എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. ഇവളിത്.... അപ്പാ ഇത്‌ ... ഫോണിലേക്ക് നോക്കി മിത്ര പറയാൻ വന്നതും... ഇന്നലെ രാത്രി കണ്ട പയ്യൻ അല്ലെ മിഥുൻ... എനിക്കറിയാം... ഞെളിഞ്ഞു നിന്ന് കൊണ്ട് അയാള് പറഞ്ഞു.. അപ്പക്കെങ്ങനെ.... മിത്ര സംശയത്തോടെ അപ്പയെ നോക്കി... പശു വാല് പൊക്കുന്നത് കണ്ടാൽ അറിയാലോ എന്തിനാണെന്ന്...

ഇന്നലെ അവന്റെ സംസാരവും കുടുംബ ബന്ധം ഉണ്ടാക്കലും.. ഇന്നലെ വടി എടുത്ത് എറിയാഞ്ഞത് ഭാഗ്യം... പൊട്ടിച്ചിരിച്ചു കൊണ്ട് സേതു പറഞ്ഞു.. പൊ സാത്താനെ.. എണീറ്റിരുന്ന് കുരിശു വരച്ചു കൊണ്ട് ദിച്ചി വീണ്ടും ബെഡ് ഹോഗയാ... എല്ലാം കണ്ടല്ലേ.. അപ്പയെ നോക്കി താലമാന്തി കൊണ്ട് മിത്ര ചോദിച്ചു.. ഓ എല്ലാം... ആ പിന്നേയ് റിപ്ലൈ കൊടുത്തതിൽ വല്ല പോരായ്മയും ഉണ്ടേൽ പറയണം ട്ടോ.. നമുക്ക് വേറെ മോഡൽ എഴുതാം.. ഫോണിലേക്ക് നോക്കിക്കൊണ്ട് സേതു പറഞ്ഞു.. ഓഹ്.. നോക്കട്ടെ മലയാളം മാഷിന്റെ കൊലാവിരുത്... നാറ്റിക്കല്ലേ അപ്പാ... ഫോൺ ലോക്ക് തുറന്നു വാട്സ്ആപ്പ് എടുക്കുന്നതിനിടയിൽ മിത്ര പറഞ്ഞു.. ഇനി എങ്ങോട്ട് നാറാൻ.. കുളിക്കേം ഇല്ല്യാ നനക്കേം ഇല്ല്യാ...

ദിച്ചി വീണ്ടും ഉറക്കത്തിൽ ഉരുവിട്ട് കൊണ്ടിരുന്നു.. (എന്റെ ബലമായ സംശയം ഉറക്കം അഭിനയിച്ചു ട്രോളാൻ കിടക്കുവാണോ പുള്ളിക്കാരി എന്നാ 🙄🙄)... നിന്റെ.... കുറെ നേരം ആയി... ദേഷ്യത്തോടെ മിത്ര ദിച്ചിയുടെ പാട്ട നോക്കി കാല് കൊണ്ട് ഒരു കീച്ചങ്ങോട്ട് കീച്ചി... നേരം വെളുത്തോ... വീണതും ഒരു കോട്ടുവാ ഇട്ടു പുതപ്പും താങ്ങി നടുവും നീർത്തി ദിച്ചി മോൾ ബെഡിലേക്കിരുന്നു.... അപ്പോഴേക്കും സേതു അപ്പ റൂം വിട്ട് പോയിരുന്നു... മിഥുൻ പ്രൊപ്പോസ് മെസ്സേജ് അയച്ചിട്ടുണ്ട്.. അപ്പയാ റിപ്ലൈ കൊടുത്തേക്കുന്നെ.. ലൈവ് ആയി കാണണേൽ ബാ.. മിത്ര ഇരിക്കുന്ന ബെഡിന്റെ അവിടെ കൈ കൊണ്ട് തട്ടി കൊണ്ട് പറഞ്ഞു..

കേൾക്കേണ്ട താമസം കുട്ടൂസിനെ ചാടി മറിഞ്ഞു ഒരു സെക്കന്റ്‌ കൊണ്ട് ആള് ആ സ്ഥലത്ത് പ്രേസേന്റ് മിസ്സ്‌ കൊടുത്തു... ഓഹ് ത്വര... 😇😇... """എന്റെ ആത്മാവിനുള്ളിൽ വേരിറങ്ങിയ ഒന്നാണ് നീ """ മിത്ര മിഥുൻ ടൈപ് ചെയ്ത ഓരോ വരികളും വായിക്കാൻ തുടങ്ങി... വേരിറങ്ങാൻ നീയെന്താ വല്ല മരമോ മറ്റോ ആണോ.. ആ ബാക്കി വായിക്ക്... ഞെളിഞ്ഞിരുന്നു കൊണ്ട് ദിച്ചി പറഞ്ഞു... """"വെള്ളവും വളവും നൽകി എന്റെ മനസ്സിൽ വളർത്തി വലുതാക്കി പറിച്ചു കളയാനാവാത്ത വിധത്തിൽ വേരുറപ്പിച്ചു """" മിക്കവാറും ചാണകപ്പൊടിയും ആട്ടുംകാട്ടവും ആവും.. അടുത്ത വരി വായിച്ചതും ദിച്ചി പറഞ്ഞു.... ഏഹ്.. മിത്ര വായന നിർത്തി ദിച്ചിയെ സംശയത്തോടെ നോക്കി...

അല്ലേയ് വെള്ളവും വളവും കൊടുത്ത് ഇത്ര വേരുറപ്പിക്കാൻ ചാണകത്തിനും ആട്ടുംകാട്ടത്തിനും കഴിയും... പിന്നെ ആ മരം നീയാണല്ലോ.. നിനക്കതെ ചേരു... ഹുഹുഹു... മിത്രയുടെ കാലിൽ അടിച്ച് കൊണ്ട് ദിച്ചി ഒരേ ചിരി.... ഹിഹ്... യൂ കണ്ടിന്യു... മിത്രയുടെ നോട്ടം കണ്ടു ചുണ്ട് കൈ കൊണ്ട് പൊത്തി കൊണ്ട് ദിച്ചി പറഞ്ഞു... """ആർക്കും നീയെന്ന പടുവൃക്ഷത്തെ എന്നിൽ നിന്നും പറിച്ചു കളയാൻ പറ്റില്ല """" അപ്പൊ ഉറപ്പിച്ചു.. ഞാൻ പറഞ്ഞില്ലേ.. നിന്നെ പടുമരം ആക്കിയാ ഉപമിച്ചേക്കുന്നേ.. മണ്ട പോയതാണോ എന്തോ... അപ്പൊ അവനേതാ ചെരിഞ്ഞ മരമോ... പെട്ടെന്ന് ചുണ്ടിൽ വെച്ച കൈ മാറ്റി ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... ഇനി നീ മിണ്ടിയാൽ നിന്നെ ഞാൻ മണ്ട പോയ ദിച്ചി ആക്കും...

കൈചൂണ്ടി ദേഷ്യത്തോടെ മിത്ര പറഞ്ഞതും,,, കർത്താവെ എന്റെ തല എന്നും പറഞ്ഞു ദിച്ചി ചുണ്ടും കൂട്ടി ഹം പിടിച്ചു... """ഇഷ്ടമാണ് ഒരുപാട്... പ്രാണനാണ്... ജീവനാണ്... ബികോസ് യൂ ആർ മൈ സ്വീറ്റ് കുന്തംകുലുക്കി..... 💞""" അപ്പൊ ഇവള് പോയാൽ അവന്റെ പ്രാണൻ പോവുമോ... അപ്പൊ അവൻ എങ്ങനെ പടുവൃക്ഷത്തിന് വെള്ളവും വളവും കൊടുക്കും.. ഛെ ആകെ കൺഫ്യൂഷൻ ആയല്ലോ.. ആ കോളേജിൽ ചെല്ലുമ്പോൾ നേരിട്ട് ചോദിക്കാം.. ദിച്ചി മിത്രയോട് പറയാൻ പറ്റാത്തതിൽ മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടുവാണ്... എന്നിട്ട് അപ്പ എന്താണ് റിപ്ലൈ കൊടുത്തേ.. വേം വായിക്ക്... കൈ രണ്ടും കൂട്ടി തിരുമ്മി ആവേശത്തോടെ ദിച്ചി ചോദിച്ചു...

""""അന്നേരം കൊണ്ട് ഒരു മാവ് തൈ നട്ട് അതിന് വെള്ളവും വളവും നൽകി ഒരു പടുവൃക്ഷം ആക്കിമാറ്റി ആണ്ടിൽ വല്ല മാങ്ങയും തിന്നാൻ നോക്കെടോ മിഥു മോനെ... എന്ന് സ്വന്തം കുന്തംകുലുക്കിയുടെ അപ്പൻ തലകുലുക്കി.... """"" വായിച്ചു നിർത്തി ഒരു ചിരിയോടെ ഡോറിന്റെ സൈഡിലേക്ക് നോക്കിയപ്പോൾ കണ്ടു തലയും ചൊറിഞ്ഞു നിൽക്കുന്ന അപ്പനെ... നല്ല അപ്പനാ... അപ്പാ അപ്പൻ എന്ത് പണിയാ കാണിച്ചേ... ഹും... ദേഷ്യത്തിനിടയിലും ചിരി വിരിയിച്ചു കൊണ്ട് മിത്ര ചോദിച്ചു.. അങ്ങനെ ഇപ്പോൾ നീ ലൈൻ വലിക്കണ്ട... 5 മണി ആയി ഒക്കെ പോയി കുളിച്ചേ.. ആ പൊടി അവിടെ കിടന്നോട്ടെ... അതും പറഞ്ഞു അപ്പ പോയി... എന്നാൽ സേച്ചി പോയി വെള്ളം കണ്ടിട്ട് വരാം...

എന്നും പറഞ്ഞു ഡ്രസ്സ്‌ എടുക്കാൻ നേരം ഇല്ലാത്തത് കൊണ്ട് ബാഗും എടുത്ത് ദിച്ചി ബാത്‌റൂമിലേക്ക് ഓടി... ✨️✨️✨️ ഹൈ സുന്ദരി ആയി... ഒരുങ്ങി കഴിഞ്ഞു മുന്നിൽ നിൽക്കുന്ന മീരയെ ചേർത്ത് പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... എനിക്കെന്തോ വല്ലാത്ത ടെൻഷൻ ഡീ... വിരൽ ഞൊടിച്ചു കൊണ്ട് മീര പറഞ്ഞു.. ഏഹ്.. ഞാൻ സുന്ദരി ആണെന്ന് പറഞ്ഞപ്പോൾ അവൾ പറയുന്നു ടെൻഷൻ എന്ന്.. ക്ർർ.. ഒരു സ്മാൾ എടുക്കട്ടെ ടെൻഷൻ മാറാൻ... ആദ്യം ദേഷ്യത്തോടെയും പിന്നെ ചിരിയൊടെയും മിത്ര ചോദിച്ചു... ഒരു നിമിഷം മിത്രയെ തന്നെ നോക്കി നിന്ന് മീര അവളെ ചേർത്ത് പിടിച്ചു വരിഞ്ഞു മുറുക്കി... എന്താടി പന്നീ.. ഇറുക്കല്ലേ കോപ്പേ... നേരം ഇല്ലാത്ത നേരത്ത് അവളുടെ സ്നേഹ പ്രകടനം..

ഇതൊക്കെ അളിയനോട് കാണിക്ക് പൊന്നേ... വിടെടി ഞാൻ പോയി ഡ്രസ്സ്‌ മാറട്ടെ... പൊട്ടിവരുന്ന സങ്കടം വാക്കുകളിൽ പ്രതിഫലിപ്പിക്കാതെ മിത്ര അവളെ അടർത്തി മാറ്റി... മിത്രയുടെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് മീര പിടി വിട്ട് മാറി നിന്നു... ലിപ്സ്റ്റിക് പോയല്ലോ മോളെ.. ദേ കണ്ണീര് ഒലിച്ച ഭാഗത്തു നിന്റെ തനി നിറം കാണുന്നുമുണ്ട്.. ടച്ചപ്പ് വേണോ മോളുസേ.. മീരയുടെ മൈൻഡ് മാറ്റാൻ വേണ്ടി മിത്ര ഓരോന്നു പറഞ്ഞ് കൊണ്ടിരുന്നു... ദേ കാമറ ചേട്ടന്മാർ വന്നു... അപ്പൊ ഞാൻ പോയി ഒരുങ്ങി വരാം.. മണവാട്ടിയുടെ അനിയത്തി ആണെന്ന് അറിയിക്കണമല്ലോ... ചിരിയോടെ മീരയുടെ കവിളിൽ തട്ടി കൊണ്ട് മിത്ര ഗോവണി കയറി... എന്താടി നിന്റെ മുഖത്തിനൊരു കനം..

മോളിൽ ടച്ചപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ദിച്ചി ചോദിച്ചു... ഞാൻ രണ്ട് ഇഷ്ടിക എടുത്ത് മുഖത്ത് വെച്ചു അതിന്റെയാ.. തലയിൽ നിന്നും തോർത്തഴിച്ചു കഴുകാനുള്ള ബാസ്കറ്റിലേക്കിട്ട് കൊണ്ട് മിത്ര പറഞ്ഞു... രണ്ട് കരിങ്കല്ല് കൂടി വെക്കാമായിരുന്നു ഇഷ്ടികക്ക് ഒരു താങ്ങിന്.... മുഖം വെട്ടിച്ചു ചുണ്ട് കോട്ടിക്കൊണ്ട് ദിച്ചി പറഞ്ഞു... കുറച്ച് റബ്ബർ കൂടിയായാലോ.. പന്നീ ഞാൻ എടുത്തെറിയും മിണ്ടാതെ ഇരുന്നോ... ഡ്രെസ്സും എടുത്ത് തുള്ളി തുള്ളി പോവുന്നതിനിടയിൽ മിത്ര പറഞ്ഞു.. ഓ പിന്നെ... മണിക്കുട്ടി... പതുക്കെ എന്നാൽ ഒരു സമാധാനത്തിന് വേണ്ടി ദിച്ചി പിറുപിറുത്തു... ✨️✨️✨️✨️

വീട്ടിൽ വെച്ചു തന്നെ കല്യാണം നടത്തണം എന്ന് മീരയുടെ അച്ഛന് നിർബന്ധം ഉള്ളത് കൊണ്ട് വീട്ടിൽ ആണ് ഒരുക്കങ്ങൾ ഒക്കെ നടത്തുന്നത്... മുറ്റത്തു ചെറിയ കതിർമണ്ഡപം കെട്ടി അതിൽ പല തരം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്.. പലരും കുശലാന്വേഷങ്ങളും മറ്റു ചിലർ കല്യാണത്തിരക്കിലും ആയി മുഴുകിയിരിക്കുന്നു... ഇതേ സമയം മുകളിൽ ഒരുക്കം ഒക്കെ കഴിഞ്ഞു നിൽക്കുവാണ് പെൺപടകൾ... സിംപിൾ അധികം വർക്ക്‌ ഇല്ലാത്ത സാരി ആണ് മിത്ര ഉടുത്തത്.. പെണ്ണിന്റെ അനിയത്തി അല്ലെ ഇച്ചിരി മെയിൻ ആവാൻ... കൂടെ മുന്താണിയുടെ തല പിടിച്ചു ദിച്ചിയും.. കുട്ടി ആദ്യം ആയിട്ടാണ് സാരിയൊക്കെ... ഇതൊക്കെ അഴിഞ്ഞു വീഴുമോടി...

എവിടെക്കെയോ കയ്യിൽ ഒതുക്കി കൊണ്ട് ദിച്ചി ചോദിച്ചു.. അഴിഞ്ഞു വീണാൽ വാരി ചുറ്റി കെട്ടിക്കോണം.. അല്ലാതെ വേറെ വഴി ഇല്ല്യാ.. നീ ഭാവിയിൽ ചട്ടേം മുണ്ടും ഉടുക്കാൻ ആണോ പ്ലാൻ.. പ്രിയംവദ സ്റ്റൈൽ.. (കസ്തൂരിമാൻ ഫിലിമിൽ മീര ജാസ്മിൻ )ഏഹ്.. കളിയാക്കി കൊണ്ട് മിത്ര ചോദിച്ചു.. ഓഹ് ദിച്ചി സ്റ്റൈൽ തന്നെ വയ്യ എന്നിട്ടാ പ്രിയംവദ.. ഒന്ന് പോയെടി.... സാരി നോക്കുന്നതിനിടയിൽ ദിച്ചി പറഞ്ഞു.. മുഹൂർത്തം ആയി തുടങ്ങി... ഞാൻ ചെക്കനെ കണ്ടിട്ട് വരാട്ടോ.. ടെൻഷൻ അടിച്ചിരിക്കുന്ന മീരയെ നോക്കി ആക്കി പറഞ്ഞു കൊണ്ട് എല്ലാം ഓക്കേ അല്ലെ എന്ന് നോക്കി മിത്ര പറഞ്ഞു..

അപ്പൊ പിന്നെ ഞാനോ.. അവിടേം ഇവിടേം മറക്കാൻ ശ്രമിച്ചു കൊണ്ട് ദിച്ചി ചോദിച്ചു.. കാണണം എന്നുണ്ടേൽ പോര്.. കൈ കൊണ്ട് മാടി കൊണ്ട് സാരി ഒതുക്കി പിടിച്ചു മിത്ര മുന്നിൽ നടന്നു.... ഇതെന്താടി ചെക്കൻ മൂടും തിരിഞ്ഞു നിക്കുന്നെ.. ആറ്റുനോറ്റ് കാണാം എന്ന് വെച്ചപ്പോൾ.. ഉള്ളനടിയിൽ മുഷ്ടി ചേർത്ത് അടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. അയിന് മൂട് തിരിഞ്ഞു നിൽക്കുന്നതല്ലല്ലോ നിൽപ്പിച്ചതല്ലേ.... നിന്റെ വല്യച്ഛൻ അല്ലെ തിരിഞ്ഞു നിർത്തി നമുക്ക് പാട്ടയും കാണിപ്പിച്ചു സംസാരിക്കുന്നെ... ഓഹ് കെട്ടുമ്പോഴെങ്കിലും തിരുമുഖം ഒന്ന് കണ്ടാൽ മതി.. കൈ മലർത്തി കൊണ്ട് മിത്ര പറഞ്ഞു.. പിന്നെന്താ ചെക്കൻ തലവഴി മുണ്ട് ഇട്ടാണോ താലി കെട്ടുന്നേ...

ചീഞ്ഞ എക്സ്പ്രെഷൻ ഇട്ടു കൊണ്ട് ദിച്ചി ചോദിച്ചു... കുട്ടിയെ വിളിച്ചോളൂ... മിത്രയുടെ വായിൽ നിന്നും കനത്തിന് എന്തെങ്കിലും വരുന്നതിന് മുന്നേ നമ്പൂതിരി പറഞ്ഞു... മണീ... മണിക്കുട്ടീ... അപ്പയും വല്യച്ഛനും മിത്രയെ നോക്കി വിളിച്ചതും... എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു അതിനിടയിലും ആ പേര് വിളിച്ച രണ്ട് പേരെയും കണ്ണുരുട്ടി കാണിച്ചു കൊണ്ട് മിത്ര മീരയെ വിളിക്കാൻ വേണ്ടി അകത്തേക്ക് ഓടി.............................തുടരും………

വിശ്വാമിത്രം : ഭാഗം  11

Share this story