ഭാര്യ: ഭാഗം 2

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

പിന്നീട് ഞാൻ ഹർഷേട്ടന്റെ മുന്നിലേക്ക് ഉള്ള പോക്ക് നന്നേ കുറച്ചു ഹർഷേട്ടൻ ഉറങ്ങിയ ശേഷം മാത്രേ ആ മുറിയിലേക്ക് ഞാൻ പോകാറുള്ളൂ..... നിലത്തു ഒരു പായ വിരിച് അവിടെ കിടക്കും..... ഹർഷേട്ടൻ എണീക്കുന്നതിന് മുന്നേ ആ മുറി വിട്ട് പുറത്തേക്ക് വരും "എന്റെ കാര്യങ്ങളിൽ നീ ഇടപെടേണ്ട " എന്ന താക്കീത് വന്നതോടെ ഏട്ടന്റെ ഒരു കാര്യങ്ങളും ഏറ്റെടുക്കാൻ ഞാൻ പോയില്ല.... ഏട്ടൻ അറിയാതെ ഏട്ടന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു ഒരു ദിവസം അമ്മക്ക് വയ്യാണ്ടായപ്പോൾ ഹർഷേട്ടന്റെ ഡ്രസ്സ്‌ ഒന്ന് അയൺ ചെയ്യാൻ 'അമ്മ ആവശ്യപ്പെട്ടു.....ഹർഷേട്ടൻ ബാത്‌റൂമിൽ കയറിയ തക്കം നോക്കി ഞാൻ അത് അയൺ ചെയ്യാൻ പോയി....

ഒട്ടും പ്രതീക്ഷിക്കാതെ ഹർഷേട്ടൻ പുറത്തേക്ക് വന്നതും ഏട്ടന്റെ ഡ്രസ്സ്‌ അയൺ ചെയ്ത് കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി എന്നെ കണ്ടതും ആ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി കൊടുങ്കാറ്റ് പോലെ പാഞ്ഞു വന്ന് അയൺ ബോക്സ്‌ എടുത്തു എന്റെ കൈയിൽ അമർത്തി ഒരു നിമിഷം എന്റെ ജീവൻ പോയത് പോലെ എനിക്ക് തോന്നി "അമ്മേ "എന്ന് അലറിപ്പോയി "നാവടക്കടി 😡..... ശബ്ധിക്കരുത്..... ഇനി എന്റെ കാര്യങ്ങളിൽ ഇടപെടുമ്പോൾ ഇത് ഓർമ ഉണ്ടാവണം " എന്ന് പറഞ്ഞു എന്റെ ഉള്ളൻ കൈയിൽ അയൺ ബോക്സ്‌ അമർത്തിയപ്പോ അറിയുകയായിരുന്നു

ഹാർഷേട്ടന് എന്നോടുള്ള വെറുപ്പ് എത്രത്തോളമാണെന്ന് ആ ഡ്രസ്സ്‌ വലിച്ചെറിഞ്ഞു അവിടുന്ന് ഹർഷേട്ടൻ ഇറങ്ങി പോയപ്പോൾ നിശബ്ദമായി കരയാനെ എനിക്കായുള്ളൂ അതോടെ ഹാർഷേട്ടനിൽ നിന്ന് മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചു.....എത്ര ഒഴിഞ്ഞ മാറിയാലും മദ്യപിച്ചു വന്ന് ഹർഷേട്ടൻ ഉപദ്രവിക്കാൻ തുടങ്ങി.... ഹർഷേട്ടൻ എന്നോട് ചെയ്യുന്ന ക്രൂരതകൾ എന്നെ ഈ വീട്ടിൽ നിന്ന് മാറിനില്ക്കാൻ പ്രേരിപ്പിച്ചു.. വീട്ടുകാർക്ക് ഒരു ഭാരമാകാൻ ഞാൻ തയ്യാറല്ലായിരുന്നു...... Plus 2 ഓടെ മുടങ്ങിപ്പോയ പഠിപ്പ് തുടരണം എന്ന് ഹർഷേട്ടന്റെ അച്ഛനും അമ്മയും നിർബന്ധിച്ചു..... ഒടുവിൽ ഞാനും തീരുമാനിച്ചു. ആ നാട്ടിൽ നിന്ന് തന്നെ ഞാൻ മാറി......

അച്ഛന്റെ സഹായത്തോടെ ഞാൻ ബാംഗ്ലൂർ എന്നാ മഹാനഗരത്തിൽ എത്തിപ്പെട്ടു. വർഷങ്ങൾ കൊഴിഞ്ഞു പോയി..... ഇന്ന് ഞാൻ എന്റെ സ്വപ്നം നേടിയെടുത്തു..... അതെ.... ഞാൻ ഇന്ന് ഒരു ഡോക്ടർ ആണ്..... Dr. Anamika MBBS...... സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുത്ത നിർവൃതിയിൽ ആണ് ഇന്ന് ഞാൻ നാട്ടിലെ ഏതെങ്കിലും ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്താൽ മതി എന്ന് അച്ഛൻ പറഞ്ഞു..... പോകാൻ ഇഷ്ടമുണ്ടായിട്ടല്ല.... ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത് എന്റെ അച്ഛന്റെ കാരുണ്യം കൊണ്ടാണ്.... ആ മനുഷ്യനെ ധിക്കരിക്കാൻ വയ്യ ഹർഷേട്ടനെ പറ്റി ഞാൻ അന്വേഷിക്കാറില്ല......

ഇടക്ക് എപ്പഴോ 'അമ്മ ഹിമ മരിച്ചിട്ടില്ല ജീവനോടെ ഉണ്ടെന്ന് പറഞ്ഞിരുന്നു..... അത് കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു ഭാരവും ഒപ്പം ഒരു സന്തോഷവും തോന്നി..... ഹർഷേട്ടന്റെ സന്തോഷം അവൾ അല്ലെ.... അവർ ജീവിക്കട്ടെ എന്ന് ഞാനും കരുതി പിന്നീട് പലപ്പോഴും ഹർഷേട്ടനെ പറ്റി 'അമ്മ പറയാൻ ശ്രമിച്ചപ്പോഴും ഞാൻ ഒഴിഞ്ഞുമാറി ഒരു ഡിവോഴ്സ് നോട്ടീസ് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല വീണ്ടും അവരുടെ ഇടയിലേക്ക് ഒരു കരടായി ചെല്ലാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... അച്ഛന്റെ മകളായി എന്നെ അവിടേക്ക് അച്ഛൻ ക്ഷണിച്ചപ്പോൾ പോകാതിരിക്കാൻ ആകുന്നില്ല ഫ്രണ്ട്സിനോട് ഒക്കെ യാത്ര പറഞ്ഞു എയർപോട്ടിലേക്ക് വിട്ടു.....

ഏറെനേരത്തെ യാത്രക്ക് ശേഷം നാട്ടിൽ എത്തി.....8 വർഷങ്ങൾ കൊണ്ട് നാട്ടിൽ ഒരുപാട് വികസങ്ങൾ ഉണ്ടായി എന്നത് കൗതുകത്തോടെ നോക്കി കണ്ടു അച്ഛൻ എന്നെ പിക് ചെയ്യാൻ കാറുമായി വന്നിരുന്നു "ആദ്യം അച്ഛന്റെ നിർദേശ പ്രകാരം എന്റെ വീട്ടിലേക്ക് ആണ് പോയത്..... ഇത്രയും കാലം ഇവരിൽ നിന്ന് എല്ലാം മറച്ചു വെക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടിരുന്നു.... വീട്ടിൽ എല്ലാം പഴയത് പോലെ തന്നെ..... മാറ്റങ്ങൾ ഒന്നുമില്ല.... അനിയത്തി അനികയുടെ വിവാഹം കഴിഞ്ഞു....5 വയസ്സ് ഉള്ള ഒരു മകനും ഉണ്ട്..... അവരോടൊക്കെ സംസാരിച്ചപ്പോൾ ഞാൻ പഴേ അനുവായി മാറുകയായിരുന്നു വീട്ടിൽ എന്നെയും കാത്തു 'അമ്മ ഇരിപ്പുണ്ടെന്ന് അച്ഛന്റെ ഓര്മപ്പെടുത്തിയപ്പോൾ ആണ് അവരോട് യാത്ര പറഞ്ഞ അച്ഛനൊപ്പം യാത്ര തിരിച്ചത്

കാർ ഗേറ്റ് കടന്നപ്പോൾ തന്നെ കണ്ടു മുകളിൽ നിന്ന് റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന അമ്മയെ 'അമ്മ എന്നെ കണ്ടതും അവിടുന്ന് തിരിഞ്ഞോടി ഞാൻ കാളിങ് ബെൽ മൂന്ന് നാലു തവണ അമർത്തി അമ്മോയ് എന്ന് കൂവി വിളിച്ചതും..... മുൻവശത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അമ്മയെ കാണാൻ ഉള്ള ആവേശത്തിൽ അങ്ങോട്ടേക്ക് ഓടി ഡോർ തുറന്നതും അവിടെ നിൽക്കുന്ന ആളെ കണ്ടു എന്റെ മുഖത്തെ ചിരി മാഞ്ഞു "ഹർഷേട്ടൻ..." മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ന്റെ ചുണ്ടുകൾ മന്ത്രിച്ചു................തുടരും………

ഭാര്യ : ഭാഗം2

Share this story