ഭാര്യ: ഭാഗം 3

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഡോർ തുറന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി "ഹർഷേട്ടൻ " എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു ഈ എട്ട് വർഷം കൊണ്ട് ഹാർഷേട്ടന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്.... എന്നാലും ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി...... എന്നെ പെട്ടെന്ന് കണ്ടപ്പോ മനസിലാവാഞ്ഞിട്ടാകണം എന്നെ തന്നെ നെറ്റി ചുളിച് നോക്കുന്നുണ്ട്.... അധികം ആ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് തോന്നിയില്ല.... ഹർഷേട്ടന്റെ ചെയ്തികൾ ഒന്നും എന്റെ മനസ്സിന്നു ഇന്നും മാഞ്ഞിട്ടില്ല...... അതുകൊണ്ട് തന്നെ അദ്ദേഹത്തെ മറികടന്നു അമ്മയെ പോയി കെട്ടിപ്പിടിച്ചു.....

വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞാൻ ആരാണെന്ന് മനസിലായെന്ന് ഹർഷേട്ടന്റെ പിന്നീടുള്ള അത്ഭുതം കലർന്ന നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി എങ്കിലും ഞാൻ കണ്ടതായി ഭാവിച്ചില്ല "മോൾ ആകെ മാറിയല്ലോ.... ഇപ്പൊ കണ്ടാൽ ഒരു മോഡേൺ look ഒക്കെ ഉണ്ട് 😅.... ഇത് തന്നാ പഴേ അയ്യോ പാവി ലൂക്കിലും നല്ലത് " 'അമ്മ എന്റെ നെറുകയിൽ തലോടി പറഞ്ഞതും ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു " 'അമ്മ വന്നേ.... എനിക്ക് അമ്മയോട് ഒരുപാട് സംസാരിക്കാൻ ഉണ്ട് " അമ്മയെ വിളിച്ചു നേരെ മുറിയിലേക്ക് ഓടി അമ്മയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു അമ്മയുടെ മടിയിൽ തല വെച് കിടന്നു.....

എന്തോ എനിക്ക് 'അമ്മ കേവലം ഒരു അമ്മായിയമ്മ അല്ല..... എന്റെ പെറ്റമ്മയോളം എന്നെ അറിഞ്ഞ ഒരാൾ ഉണ്ടേൽ അത് ഈ അമ്മയാണ്.....ഇത് എന്റെ പുനർജ്ജന്മം ആണ്..... അവരുടെ മകൾ ആയി കിട്ടിയ പുനർജ്ജന്മം "മോൾ എന്താ ഹർഷനേം ഹിമയേം കുറിച് ഒന്ന് ചോദിക്കാതെ...." എന്റെ നെറുകയിൽ തലോടി 'അമ്മ ചോദിച്ചു "എനിക്ക് അതിന്റെ ആവശ്യം ഇല്ല അമ്മേ.... അവരുടെ ഇടയിൽ ഒരു കരടായി കടന്ന് ചെല്ലാൻ ഞാൻ ഇല്ല.... ഞാൻ ഇപ്പൊ പുതിയ അനുവാണ്.... അമ്മയുടെ അച്ഛന്റെയും മകൾ മാത്രം ആണ്.... വേറെ ഒരു ബന്ധത്തിനും എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല.... ആ പാവം കുട്ടിയുടെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കില്ല അമ്മേ..."

"പാവം പെൺകുട്ടിയോ.... അവളോ.... മോൾക്ക് അവളെ കുറിച് എന്തറിയാം.... നമ്മൾ ആരും കരുതിയ പോലൊരു കുട്ടി അല്ല അവൾ " 'അമ്മ പറയുന്നത് കേട്ട് ഒരു സംശയത്തോടെ ഞാൻ നോക്കി "അവൾ മരിച്ചെന്നു കരുതിയിരുന്നതാണല്ലോ നമ്മൾ എല്ലാവരും..... പക്ഷെ ആ സമയം അവൾ ജയിലിൽ ആയിരുന്നു..... വലിയ ഒരു സെക്സ് രാക്കറ്റിന്റെയും പണംതട്ടിപ്പിന്റേം ഒക്കെ കണ്ണി ആയിരുന്നു അവൾ..... ഇവിടെ വന്ന് ഞങ്ങടെയും ഹർഷന്റെയും സ്നേഹം പിടിച്ചു പറ്റി ഞങ്ങളുടെ സ്വത്തുക്കൾ അടിയോടെ കൊണ്ട് പോകാൻ ആയിരുന്നു അവളുടെ ലക്ഷ്യം.....

അവളുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ ആയിരുന്നു അവൾ പിടിയിലായത്..... അവളുടെ ഒരു ഫ്രണ്ട്നെ കൊണ്ട് അവൾ മരിച്ചുപോയി എന്ന് അവൾ ഹർഷനെ വിശ്വസിപ്പിച്ചു... ശിക്ഷ കഴിഞ്ഞ് വന്ന അവൾ ഇത്രയും കാലം കോമയിൽ ആയിരുന്നു എന്ന് പറഞ്ഞു അവനെ വിശ്വസിപ്പിച്ചു.... വീണ്ടും അവനുമായി അടുത്ത്.... വിവാഹത്തിന് ഞങ്ങൾ എതിർത്തിട്ടും അവൻ അത് വക വെച്ചില്ല.... വിവാഹത്തിന്റെ അന്ന് അവിടെ വന്ന അവന്റെ acp ആയ ഫ്രണ്ട് അവളെ തിരിച്ചറിഞ്ഞു..... തെളിവ് സഹിതം അവനു മുന്നിൽ കാണിച്ചപ്പോൾ ആണ് അവൻ വിശ്വസിച്ചത്..... ആദ്യം കൊറേ നേരം ഭ്രാന്തന്മാരെ പോലെ അലറി.....

ഒടുവിൽ അവൻ തന്നെ തട്ടിപ്പിന് അവൾക്ക് എതിരെ കേസ് കൊടുത്തു അവളെ ജയിലിൽ ആക്കി..." 'അമ്മ പറയുന്നത് ഒക്കെ അത്ഭുതത്തോടെ ആണ് ഞാൻ കെട്ടിരുന്നത്..... ഒരു സിനിമ കഥ പോലെ ഇണ്ട് "അവൾ ആ വഞ്ചന കാട്ടിയത് കൊണ്ടാ ഹർഷനെ ഞങ്ങൾക്ക് പഴേ ഹർഷനായി തിരിച്ചു കിട്ടിയത്..... ഒരുപാട് കൗൺസിലിങ് ഒക്കെ ചെയ്തു നോർമൽ ആക്കി എടുക്കാൻ " ഒരു നെടുവീർപ്പോടെ 'അമ്മ പറഞ്ഞു നിർത്തിയതും ഞാൻ ഒന്ന് മൂളി "'അമ്മ അവനെ സ്നേഹിക്കണം എന്നൊന്നും പറയില്ല..... അവൻ ചെയ്ത ക്രൂരതകൾ ആർക്കും പൊറുക്കാൻ കഴിയുന്നതല്ല..... പക്ഷെ മോൾ ജീവിതം കൈ വിട്ട് പോകാതെ ശ്രദ്ധിക്കണം.....

അവസാനകാലം തനിച്ചായിപ്പോകരുത്...... എന്റെ മോനെ സ്വീകരിക്കണമെന്നല്ല..... നിനക്ക് ഒരു കൂട്ട് വേണം.... അതാരായാലും ഞങ്ങൾ എതിർക്കില്ല...." 'അമ്മ എന്നെ തലയിൽ തലോടി കൊണ്ട് പറഞ്ഞു "വന്നിട്ട് ഇത്രേം നേരായി.... എനിക്ക് വല്ലതും തിന്നാൻ തരണമെന്ന് അമ്മക്ക് തോന്നിയോ.... എനിക്ക് വിശക്കുന്നു 😩" വിഷയം മാറ്റാൻ enna വണ്ണം ഞാൻ പറഞ്ഞു "കിടന്ന് കാറാതെ പെണ്ണെ.... എണീറ്റ് വാ 😅" ഞാൻ അമ്മയുടെ പിറകെ അനുസരണയുള്ള കുട്ടിയെപ്പോലെ പോയി ഞാനും അമ്മയും അച്ഛനും കൂടി ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞതും ഹർഷേട്ടൻ എന്റെ opposite വന്നിരുന്നു.....

ഞാൻ ഒന്ന് നോക്കിയതും എന്നെ നോക്കി ഒരു വിളറിയ ചിരി സമ്മാനിച്ചു..... ഞാൻ അത് കാണാത്ത മട്ടിൽ കഴിപ്പ് തുടർന്നു "മോൾ ഏത് മുറിയിലാ കിടക്കുന്നെ..... എന്റെ ഒപ്പം കിടക്കുന്നോ അതോ പഴേ പോലെ...." പറഞ്ഞു പൂർത്തിയാകാതെ 'അമ്മ എന്നെ നോക്കിയതും ഞാൻ ഹാർഷേട്ടനെ ഒന്ന് നോക്കി എന്നെ നോക്കി ഇരിക്കുന്ന ഹാർഷേട്ടനെ ശ്രദ്ധിക്കാതെ അമ്മയ്ക്ക് നേരെ തിരിഞ്ഞു "ഞാൻ അമ്മക്കൊപ്പം കിടന്നാൽ അച്ഛൻ എവിടെ പോകും 😁?" ഞാൻ ഒരു കള്ളചിരിയോടെ ചോദിച്ചതും അച്ഛൻ ഒന്ന് ഞെട്ടി "അത് പറ്റൂല നീ വേറെ എവിടേലും പോയി കിടന്നു.... എനിക്ക് എന്റെ നന്ദു ഇല്ലാതെ ഉറക്കം വരില്ല...."

അച്ഛൻ കൊച്ചു പിള്ളേരെ പോലെ ചിണുങ്ങി കൊണ്ട് പറഞ്ഞതും ഞാനും അമ്മയും പൊട്ടി ചിരിച്ചു "അമ്മാ.... ഞാനാ ഗസ്റ്റ് റൂമിൽ കിടന്നോളാം.." ഞാൻ അതും പറഞ്ഞു എന്റെ തിങ്സ് എടുത്തു റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി സാധനങ്ങൾ ഒക്കെ പെറുക്കി വെച്ചു ഞാൻ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങിയതും എന്റെ നേർക്ക് നടന്നു വരുന്ന ഹാർഷേട്ടനെ കണ്ടതും ഞാൻ വേഗം സ്റ്റെപ് ഇറങ്ങി പോയി പുറത്തേക്ക് ഇറങ്ങി ഗാർഡനിലേക്ക് നടന്നു..... പല നിറത്തിലുള്ള പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗി തോന്നി..... ആ ഭംഗി എന്റെ ഫോണിൽ പകർത്തി അതും നോക്കി നിന്നപ്പോൾ 'അമ്മ ചായയും കൊണ്ട് വന്നു......

പിന്നാലെ ഒരു കൈയിൽ ചായയും എടുത്ത് അച്ഛനും "ദാ മോളെ ചായ " ചായ എനിക്ക് നേരെ നീട്ടിക്കൊണ്ട് 'അമ്മ പറഞ്ഞു ഞാൻ അത് വാങ്ങി ചുണ്ടോട് ചേർത്തുകൊണ്ട് ഗാർഡന്റെ ഒരു വശത്തു ഇട്ടിരിക്കുന്ന ടേബിളിന്റേം ചെയറിന്റേം അടുത്തേക്ക് നടന്നു ... ചായ ടേബിളിൽ വെച് ചെയർ വലിച്ചു അതിൽ ഇരുന്നു ഒപ്പം അച്ഛനും അമ്മയും "മോൾ ഇവിടെ തന്നെ ജോബിന് ട്രൈ ചെയ്യുവാണെന്ന് അച്ഛൻ പറഞ്ഞു.... നേരാണോ മോളെ...?" എന്നെ നോക്കി സന്തോഷത്തോടെ ചോദിക്കുന്ന അമ്മയെ നോക്കി ഞാൻ ഒന്ന് തലയാട്ടി "എവിടെ ജോയിൻ ചെയ്യാനാ മോൾടെ പ്ലാൻ..?" അച്ഛൻ " ആഹ്.... ഒന്നും തീരുമാനിച്ചിട്ടില്ല..... നോക്കാം... "

ചായ മുത്തികുടിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു "എന്നാൽ മോൾക്ക് നമ്മുടെ ഹോസ്പിറ്റലിൽ തന്നെ നോക്കിക്കൂടെ....?" അച്ഛൻ ഒരു പ്രതീക്ഷയോടെ എന്നെ നോക്കി ചോദിച്ചതും ഞാൻ അൽപനേരം ചിന്തിച്ചു "അത് വേണോ അച്ഛാ....ഹർഷേട്ടൻ...?" മടിച്ചുകൊണ്ട് ഞാൻ ചോദിച്ചു "എന്താ മോളെ.... അത് എന്റെ ഹോസ്പിറ്റൽ ആണ്.... നീ എന്റെ മകളും... അവിടെ നീ വർക്ക്‌ ചെയ്യുന്നതിനെ എതിർക്കാൻ ആരും വരില്ല.... നീ ആരെയും നോക്കണ്ട.... അത് നിന്റേത് കൂടി ആണ് " അച്ഛൻ പറഞ്ഞതിനോട് യോജിക്കാൻ എനിക്കായില്ല "എന്നാലും അച്ഛാ...." "ഒരു എന്നാലും ഇല്ല.... ഈ അച്ഛനെ മോൾ എതിർക്കില്ലെന്ന് കരുതുന്നു....

നാളെ മോൾടെ certificates ഒക്കെ ആയിട്ട് ഹോസ്പിറ്റലിലേക്ക് പൊയ്ക്കോണം.... അത് ഹർഷനെ ഏൽപ്പിച്ചു നാളെ തന്നെ ജോയിൻ ചെയ്യണം.... മനസിലാകുന്നുണ്ടോ...?" അച്ഛൻ ആധികാരികമായി അത് പറഞ്ഞതും ഞാൻ ഒന്ന് തലകുലുക്കി അവിടെ നിന്ന് എണീറ്റു..... അകത്തേക്ക് നടക്കുന്നതിനുടയിൽ ഞാൻ കണ്ടു റൂമിന്റെ ബാൽക്കണിയിൽ നിന്ന് ഞങ്ങളെ നോക്കുന്ന ഹാർഷേട്ടനെ പിന്നീട് പലപ്പോഴും ഹർഷേട്ടന്റെ നോട്ടം എനിക്ക് നേരെ നീളുന്നത് ഞാൻ ശ്രദ്ധിച്ചു..... ആ കണ്ണുകളിൽ എന്നോട് ചെയ്ത ക്രൂരതകൾ ഓർത്തുള്ള പശ്ചാത്താപം ആയിരുന്നോ....?

അദ്ദേഹതെ കുറിച്ചുള്ള ചിന്തകൾ ഒരു പക്ഷെ എന്നെ പഴേ അനാമിക ആക്കിയേക്കാം എന്ന ചിന്ത വന്നതോടെ ആ ചിന്തകൾക്ക് വിരാമമിട്ടു •••••••••••••••••••••••••••• അടുത്ത ദിവസം dining ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു അനു..... അച്ഛൻ തിടുക്കപ്പെട്ടു ഓഫീസക്ക് പോകാൻ റെഡി ആകുവായിരുന്നു അവൾ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹർഷൻ അവളുടെ opposite ആയി വന്നിരുന്നതും അവൾ വേഗം കഴിക്കാൻ തുടങ്ങി വേഗത്തിൽ കഴിച്ചതുകൊണ്ട് ആഹാരം നെറുകയിൽ കയറി അവൾ ചുമക്കാൻ തുടങ്ങി അവൾ വെള്ളത്തിനായി പരതിയതും അവൾക്ക് നേരെ ഹർഷൻ ഒരു ഗ്ലാസ്‌ വെള്ളം നീട്ടി.....

അനു അത് ഒന്ന് നോക്കുക പോലും ചെയ്യാതെ വേറെ വെള്ളം എടുത്ത് കുടിച് അവിടെ നിന്ന് എണീറ്റ് പോയി..... അത് കണ്ടതും ഹർഷൻ നിസ്സംഗനായി അവൾ പോകുന്നതും നോക്കി നിന്നു "മോളെ അച്ഛന് ഇന്ന് ഓഫീസിൽ urgent ആയ മീറ്റിംഗ് ഉണ്ട്.... അല്ലേൽ ഞാൻ മോൾടെ ഒപ്പം ഹോസ്പിറ്റലിൽ വന്നേനെ " കൈ കഴുകി തിരിച്ചു വന്ന അണുവിനോടായി അയാൾ പറഞ്ഞു "അത് സാരമില്ല അച്ഛാ..... ഞാൻ പൊയ്ക്കോളാം "

അനു ചിരിയോടെ മറുപടി പറഞ്ഞു "തനിച് പോകണ്ട.... ഡ്രൈവറെ കൂട്ടി പോയാൽ മതി..... പിന്നെ ഹർഷാ സിന്ധുവിനോട് മോൾടെ കാര്യങ്ങൾ നോക്കാൻ ഞാൻ പറഞ്ഞെന്ന് പറയണം " ഹർഷൻ അതിനൊന്ന് മൂളി കൊണ്ട് കഴിക്കാൻ തുടങ്ങി അച്ഛൻ ഇറങ്ങിയതും പിന്നാലെ അനുവും ഡ്രൈവറെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി..... അത് കണ്ടതും ഹർഷൻ പെട്ടെന്ന് കഴിപ്പ് മതിയാക്കി കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഓടി..... ഇത് കണ്ടു കൊണ്ട് വന്ന നന്ദിനി (ഹർഷന്റെ 'അമ്മ ) കാര്യം മനസിലാകാതെ അവന്റെ പോക്കും നോക്കി നിന്നു ..............തുടരും………

ഭാര്യ : ഭാഗം 2

Share this story