ഭാര്യ: ഭാഗം 4

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അനു കാറിൽ നിന്നിറങ്ങിയത് ഒരു പടുകൂറ്റൻ ബിൽഡിങ്ങിന് മുന്നിലേക്കാണ്..... അവളാ ഹോസ്പിറ്റൽ മൊത്തത്തിലൊന്ന് കണ്ണോടിച്ചു കൊണ്ട് അകത്തേക്ക് കയറി " excuseme, MD യുടെ ക്യാബിൻ എവിടെയാ....? " റിസപ്ഷനിൽ നിൽക്കുന്ന ഒരു പെൺകുട്ടിയോട് അവൾ ചോദിച്ചു "3 rd ഫ്ലോറിലാണ് മാം.. റൈറ്റ് സൈഡ് " "മ്മ് ഒക്കെ താങ്ക്സ് 😊" ആ പെൺകുട്ടിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ ലിഫ്റ്റിലേക്ക് കയറി.... മൂന്നാമത്തെ നിലയിൽ എത്തിയതും അവൾ റൈറ്റിലേക്ക് നടന്നു.. ഹർഷവർദ്ധൻ (Managing Director) ആ ബോർഡ്‌ കണ്ണിലുടക്കിയതും അവൾ അങ്ങോട്ടേക്ക് നടന്നു....

ഹർഷൻ എത്തിയിട്ടില്ല എന്ന് അറിയുന്നത് കൊണ്ടവൾ പുറത്തെ ചെയറിൽ ഇരുന്നു അവനെ വെയിറ്റ് ചെയ്തു ഹർഷൻ വേഗം കാർ പാർക്ക്‌ ചെയ്ത് അവന്റെ ക്യാബിൻ ലക്ഷ്യമാക്കി പോയി..... ക്യാബിനു പുറത്ത് അവനെ വെയിറ്റ് ചെയ്ത് ഇരിക്കുന്ന അനുവിനെ കണ്ടതും അവൻ ഒന്ന് നിന്നു.... അവൻ പതിയെ casual ആയി നടന്നു ക്യാബിനിലേക്ക് പോയി ഹർഷൻ വന്നത് കണ്ടതും അനു ഒന്ന് നെടുവീർപ്പിട്ട് അവിടുന്ന് എണീറ്റു മനസ്സില്ലാ മനസ്സോടെ ഡോറിൽ മുട്ടി "Yes... Come in" ഹർഷന്റെ അനുവാദം കിട്ടിയതും അവൾ ഒന്ന് ശ്വാസം എടുത്തു വിട്ട് അകത്തേക്ക് കയറി ഒന്നും മിണ്ടാതെ അവൾ സർട്ടിഫിക്കറ്റ്സ് അവനു നേരെ നീട്ടി....

അവനത് വാങ്ങി പരിശോധിച്ചു "ഹ്മ്മ്.... Not bad" അവളുടെ സർട്ടിഫിക്കറ്റ് നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ അത് കേൾക്കാത്ത വണ്ണം നിന്നു ഹർഷന്റെ കണ്ണുകൾ marritial സ്റ്റാറ്റസ് എന്ന ബോക്സിലേക്ക് നീണ്ടതും അതിൽ മാരീഡ് എന്ന് എഴുതിയിരിക്കുന്നത് കണ്ടതും ഹർഷന്റെ ചുണ്ടിൽ ഒരു ചെറുച്ചിരി വിരിഞ്ഞു അനു ഹർഷനെ നോക്കാനെ പോയില്ല "സിന്ധു.... Come to my cabin " ഫോണിലൂടെ ഹർഷൻ അത് പറഞ്ഞതും ഒരു 30-31 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടേക്ക് വന്നു "സിന്ധു.... ഇത് Mrs. അനാമിക " "Miss. അനാമിക " ഹർഷൻ പറഞ്ഞതും അവനെ തിരുത്തിക്കൊണ്ട് അവൾ നീരസത്തോടെ പറഞ്ഞു

"മ്മ് സോറി.... ഇവർ ആണ് അച്ഛൻ പറഞ്ഞ gynacologist.... ഇവരുടെ എല്ലാ കാര്യവും അച്ഛൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്..... കൊണ്ട് പോയി എല്ലാം ഒന്ന് പറഞ്ഞു കൊടുക്ക് " സിന്ധുവിനെ നോക്കി ഗൗരവത്തോടെ അവൻ പറഞ്ഞതും സിന്ധു അനുവിനെ കൂട്ടി പുറത്തേക്ക് പോയി ഹർഷന്റെ തൊട്ട് അപ്പുറത്തുള്ളതായിരുന്നു അവൾക്കുള്ള ക്യാബിൻ.... സിന്ധു അവളെ അവിടേക്ക് കൊണ്ട് പോയി "ഡോക്ടർ ഇതാണ് ക്യാബിൻ..... ഇന്ന് മാമിനെ ഡ്യൂട്ടിക്ക് കയറ്റണ്ട എന്ന് വിജയൻ സർ (ഹർഷന്റെ അച്ഛൻ ) പറഞ്ഞിട്ടുണ്ട്.... അത്കൊണ്ട് ഇവിടുത്തെ രീതി ഒക്കെ ഒന്ന് പറഞ്ഞ തരാം" സിന്ധു അവൾക്ക് ഓരോന്ന് പറഞ്ഞു മനസിലാക്കി കൊടുത്തു

അവിടുത്തെ ഹെഡ് നേഴ്സ് ആണ് സിന്ധു.... വർഷങ്ങളായിട്ട് സിന്ധു അവിടെ ജോലി ചെയ്യുകയാണ്.... അതുകൊണ്ട് തന്നെ ഹോസ്പിറ്റലിനെ കുറിച് എല്ലാ കാര്യങ്ങളും സിന്ധുവിന് അറിയാമായിരുന്നു അനു അവിടുത്തെ എല്ലാ കാര്യങ്ങളും വേഗം പഠിച്ചെടുത്തു.... ഫ്രീ ടൈം കിട്ടുമ്പോൾ ഒക്കെ ഇടക്കിടക്ക് സിന്ധു അനുവിനെ വന്ന് ഒന്ന് നോക്കി പോകും ലഞ്ച് ബ്രേക്ക്‌ ആയപ്പോ സിന്ധു അനുവിനെ കൂട്ടി കാന്റീനിലേക്ക് പോയി കുറച്ചു കഴിഞ്ഞതും ഹർഷൻ അവർ ഇരിക്കുന്ന ടേബിളിൽ വന്നു ഇരുന്നു അവൾ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുനിഞ്ഞെങ്കിലും സിന്ധു ഉള്ളത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു ഹർഷന് അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.

സിന്ധു ആണേൽ MD വന്നിരുന്നത് കണ്ടു അവിടെ നിന്ന് എണീറ്റുന്നിന്നു "സിന്ധു ചേച്ചി എന്തിനാ എണീറ്റെ...?" അനു നെറ്റി ചുളിച് കൊണ്ട് അവരോട് ചോദിച്ചു "അത്. പിന്നെ സാറിന്റെ മുന്നിൽ എങ്ങനാ ഇരിക്കാ...?" അവർ മടിച്ചു മടിച്ചു പറഞ്ഞു "ഭക്ഷണം കഴിക്കുമ്പോൾ സാക്ഷാൽ ഭഗവാൻ വന്നാൽ പോലും എണീക്കരുതെന്നാണ്...... മാത്രമല്ല ഇതിപ്പോ ഡ്യൂട്ടി ടൈം അല്ലല്ലോ..... ചേച്ചി അവിടെ ഇരിക്ക് " അവൾ സിന്ധുവിനെ പിടിച്ചു നിർത്തി പറഞ്ഞതും അവർ ദയനീയമായി ഹർഷനെ നോക്കി..... ഹർഷൻ കണ്ണ് കൊണ്ട് ഇരുന്നോളാൻ പറഞ്ഞതും അവർ ഇരുന്നു അനു ഭക്ഷണം കഴിച്ചു കൈ കഴുകാനായി പോയതും പിന്നാലെ ഹർഷനും പോയി കൈ കഴുകി തിരിഞ്ഞ അനു തനിക്ക് തൊട്ട് മുന്നിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന ഹർഷനെ കണ്ടു ഒന്ന് ഞെട്ടി

അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി "അനാമിക.... എനിക്ക് തന്നോട് ഒരു " അവൻ പറയാൻ വന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ അവനെ മറികടന്നു പോയി "സിന്ധു ചേച്ചി.... വാ പോകാം " അവൾ സിന്ധുവിനെയും കൂട്ടി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയത് കണ്ടു ഹർഷൻ മുഷ്ടി ചുരുട്ടി കൈ ഭിത്തിയിൽ ഇടിച്ചു വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ അനു വീട്ടിലേക്ക് പോയി റൂമിൽ ചെന്ന് ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ അവിടെ അച്ഛനും അമ്മയും ഹർഷനും ഇരിക്കുന്നുണ്ടായിരുന്നു "മോൾ ഇരിക്ക്.... 'അമ്മ ചായ ഇപ്പൊ കൊണ്ടുവരാം " അത്രയും പറഞ്ഞു നന്ദിനി ചായ എടുക്കാൻ ആയിട്ട് അവിടുന്ന് എണീറ്റു

"വേണ്ട അമ്മേ..... ഞാൻ പോയി എടുത്തോളാം... 'അമ്മ അവിടെ ഇരുന്നോ..." അവൾ കിച്ചണിൽ പോയി കപിൽ ചായ പകർന്നു അതൊന്ന് മുത്തി കുടിച്ചുകൊണ്ട് ഹാളിലേക്ക് വന്നു ഹർഷൻ എന്തൊക്കെയോ പറയാനുള്ളത് പോലെ വിമ്മിഷ്ടപ്പെട്ടു ഇരിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും അനുവും നന്ദിനിയും ചായ കുടിച്ച കപ്പുമായി കിച്ചണിലേക്ക് പോയി..... വിജയന് ഒരു കാൾ വന്നതും അയാൾ പുറത്തേക്ക് പോയി ഹർഷൻ ചായ കുടിച് അവിടെ നിന്ന് എണീറ്റതും റൂമിലേക്ക് പോകാൻ നിൽക്കുന്ന അനുവിനെ കണ്ടു... അവൻ അവൾക്ക് നേരെ നടന്നടുത്തു "അനാമികാ.... ഞാൻ പറയുന്നത് ഒന്ന് കേട്ടിട്ട് പോ.. "

സ്റ്റെയർ കയറാൻ നിന്ന അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അവൻ ഗൗരവത്തോടെ പറഞ്ഞു അവൾ അവന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്ക് രൂക്ഷമായി മാറി മാറി നോക്കി അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവൻ കൈയിലെ പിടി വിട്ടു അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി മുകളിലേക്ക് കയറിപ്പോയി.. അത് കണ്ടു ദേശ്യത്തിൽ മുഷ്ടി ചുരുട്ടി തിരിഞ്ഞതും അവനെ ഒക്കില്ല മാറിൽ കയ്യും കെട്ടി നിൽക്കുന്ന അമ്മയെ ആണ് " മ്മ് എന്താ 😠..? " നന്ദിനിയുടെ നോട്ടം കണ്ടു അവൻ ഗൗരവത്തോടെ ചോദിച്ചു "എന്താ നിനക്ക് ഇപ്പൊ ഒരു ഇളക്കം 🤨...?" അവനെ നോക്കി പുരികം പൊക്കി അവർ ചോദിച്ചു "എന്ത് ഇളക്കം..?"

അവൻ നെറ്റിച്ചുളിച് അവരോട് ചോദിച്ചു "അവളെ ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് നാണം ഇല്ലേ ഹർഷാ.... മേലാൽ അവളുടെ പിറകെ മണപ്പിച്ചു നടക്കുന്നത് ഞാൻ കാണാൻ ഇട വരരുത് " അവനെ നോക്കി ഒരു പരിഹാസത്തിന്റേം ഗൗരവത്തിന്റേം രൂപേണ അവർ പറഞ്ഞതും ഹർഷന്റെ മുഖം വലിഞ്ഞു മുറുകി "'What the😡..അമ്മ എന്തൊക്കെയാ ഈ പറയുന്നേ..... ഞാൻ അവളോടുള്ള പ്രേമം മൂത്തു പിറകെ നടക്കുന്നതൊന്നുമല്ല..... അവളോട് ചെയ്ത തെറ്റിന് ഒരു സോറി പറയാം എന്ന് കരുതി... That's all..... ഇനി അതും പറയുന്നില്ല.... Damn it😡" അവൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചുകൊണ്ട് മുകളിലേക്ക് കയറി പോയി

"ഷെയ്യ്.... ഞാൻ കരുതി അവനു കുറ്റബോധം കൊണ്ട് മോളോട് പ്രേമം വരും.... അവൻ അവളുടെ പിറകെ നടക്കും.... രണ്ടും കൂടി ലാസ്റ്റ് സെറ്റ് ആവും എന്നൊക്കെ കരുതി " ഇതൊക്കെ കേട്ട് കൊണ്ട് വാതിൽക്കൽ നിന്ന വിജയൻ അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു "ആഹ്ന്ന്.... അവന്റെ നോട്ടം ഒക്കെ കണ്ടപ്പോൾ ഞാനും അങ്ങനെ കരുതി..... ഇവന് ഇനി എന്നാ ദേവ്യേ നല്ല ബുദ്ധി വരാ " അവർ നിരാശയോടെ പറഞ്ഞു "ദൈവം നിശ്ചയിച്ചത് പോലെ നടക്കട്ടെ " അയാൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി പിന്നീട് എന്തുകൊണ്ടോ ഹർഷൻ അവളോട് സംസാരിക്കാൻ മുതിർന്നില്ല....

എങ്കിലും പലപ്പോഴും അവന്റെ നോട്ടം അവളിലേക്ക് നീളുന്നുണ്ടായിരുന്നു..... അനു അത് കാണുന്നുണ്ടെങ്കിലും കാണാത്ത പോലെ ഭാവിച്ചു അനു ഡ്യൂട്ടിക്ക് ജോയിൻ ചെയ്തു വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ പേര് നേടിയെടുത്തു..... അതുകൊണ്ട് തന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ വളരെ തിരക്കുള്ള ഒരു gynacologist ആയി മാറി സീരിയസ് ആയി വന്ന ഒരു പേഷ്യന്റ്ന്റെ കേസ് അറ്റൻഡ് ചെയ്ത ശേഷം ഒന്ന് റസ്റ്റ്‌ എടുക്കാനായി അവൾ കേബിനിലേക്ക് പോയതും അവളുടെ സീറ്റിൽ ആരോ ഇരിക്കുന്നത് കണ്ടു അവൾ ഒന്ന് സംശയിച്ചു നിന്നും "Excuseme" പുറം തിരിഞ്ഞിരിക്കുന്ന ആളെ നോക്കി അവൾ പറഞ്ഞതും...... അയാൾ തിരിഞ്ഞു അവൾക്ക് അഭിമുഖമായി ഇരുന്നു വെളുത്തു മെലിഞ്ഞ സുന്ദരനായ ആ ചെറുപ്പക്കാരൻ അവളെ നോക്കി മാറിൽ കൈ കെട്ടി ഇരുന്നതും അവളുടെ കണ്ണുകൾ വിടർന്നു ..............തുടരും………

ഭാര്യ : ഭാഗം 3

Share this story