ഭാര്യ: ഭാഗം 5

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വെളുത്തു മെലിഞ്ഞു സുന്ദരനായ ചെറുപ്പക്കാരൻ തന്നെ നോക്കി മാറിൽ കൈ കെട്ടി അതിമനോഹരമായി പുഞ്ചിരിക്കുന്നത് കണ്ടതും അനുവിന്റെ കണ്ണുകൾ വിടർന്നു "വിക്കീ 😍" അവൾ സന്തോഷത്തോടെ അവനരികിലേക്ക് ഓടിയതും അയാൾ ചെയറിൽ നിന്ന് എണീറ്റു നിന്ന് രണ്ട് കയ്യും അവൾക്ക് നേരെ നീട്ടി അവൾ ഓടി പോയി അവന്റെ കൈ രണ്ടും തട്ടി മാറ്റി വയറ്റിന്നിട്ട് ഒന്ന് താങ്ങി "ഔച് ".. വേദന കൊണ്ടവൻ വയറും പൊത്തി അവളെ നോക്കി കണ്ണുരുട്ടി "ഡാ വിക്കീ " "Not വിക്കി... Call me Doctor. Vivek..... Vivek krishna😎" അവൻ വല്യ ഗമയിൽ പറഞ്ഞതും അവൾ അവന്റെ തലക്കിട്ടു ഒന്ന് കൊടുത്തു "നീ എന്താടാ ഇവിടെ...?" അനു അവനു നേരെ ഇരുന്നുകൊണ്ട് ചോദിച്ചു

"ഓഹ് നീ പോയ പിന്നാലെ ആ കുരിപ്പ് വേണിയേം അവളുടെ പേരെന്റ്സ് സ്റ്റേറ്റ്സിലേക്ക് പറഞ്ഞു വിട്ടു.... എനിക്ക് ആണേൽ നിയൊക്കെ ഇല്ലാഞ്ഞിട്ട് ഒരു രസോമില്ല.... അതോണ്ട് ഞാൻ നേരെ നിന്റെ വീട്ടിലേക്ക് ഇങ് പോന്നു.... വീട്ടിൽ വന്നപ്പോ നിന്റെ so കോൾഡ് ഡാഡി ഒരു ജോബ് opportunity വെച് നീട്ടി.... ഞാൻ അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.... അവസാനം ദേ ഇവിടെ എത്തി നിൽക്കുന്നു..😌" അവൻ ഒരു കഥപോലെ പറഞ്ഞു നിർത്തിയതും അവൾ വായും പൊളിച്ചു നോക്കി ഇരുന്നു അവൻ അവളുടെ വായക്ക് ഒരു തട്ട് കൊടുത്തുകൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു അനു കോളേജിൽ പഠിക്കുന്ന കാലം തൊട്ടുള്ള ഫ്രണ്ട്സ് ആണ് വിവേക് എന്ന വിക്കിയും അവന്റെ കസിൻ വേണിയും.....

ഒരു അയ്യോപാവി ആയിരുന്ന അനുവിനെ ഇന്തമാതിരി മാറ്റി എടുത്തത് ഈ രണ്ട് കുറിപ്പുകൾ ആണ്..... ഒരമ്മ പെറ്റ മക്കളെ പോലെയാണ് അവർ നീണ്ട 8 വർഷക്കാലം ജീവിച്ചത്...... ഇവർ രണ്ടും അനുവിന് അച്ഛനമ്മമാരേക്കാൾ പ്രീയപ്പെട്ടതായിരുന്നു.... അതുകൊണ്ട് തന്നെ അവളുടെ പാസ്ററ് ഒക്കെ ഏറെക്കുറെ അവർക്കും അറിയാം..പക്ഷെ അവളോട് ഹർഷൻ ചെയ്ത ക്രൂരതകൾ ഒന്നും തന്നെ അവൾ അവരോട് പറഞ്ഞിട്ടില്ല..... ഹർഷന് താൻ വെറുക്കപ്പെട്ട ഭാര്യ ആണെന്ന് മാത്രമേ അവൾ അവരോട് പറഞ്ഞിരുന്നുള്ളൂ.. " മ്മ്.... എന്നിട്ട് നിന്റെ കെട്ടിയോൻ എന്ത് പറയുന്നു.....? " ചാരി ഇരുന്ന ചെയറിലേക്ക് നേരെ ഇരുന്ന് കൊണ്ട് കുറച്ചു ഗൗരവത്തോടെ അവനത് ചോദിച്ചതും അവൾ അവനെ ഒന്ന് തുറിച്ചുനോക്കി.

"നീ തുറിച്ചു നോക്കൊന്നും വേണ്ട..... അയാളേം നിന്നേം സെറ്റ് ആക്കിയാൽ നല്ല രസാവും...." അവൻ അവളെ ചൂട് പിടിപ്പിക്കാനായി പറഞ്ഞതും അവൾ പേപ്പർ വെയിറ്റ് എടുത്ത് അവനു നേരെ എറിഞ്ഞതും അവൻ അതി വിധക്തമായി ഒഴിഞ്ഞു മാറി അവളെ നോക്കി ഒന്ന് പുച്ഛിച്ചു അവൾ അവനെ ഒന്ന് തുറിച്ചു നോക്കിയതും..... അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നെണീറ്റു അവളുടെ അരികിലേക്ക് നടന്നതും സിന്ധു അങ്ങോട്ടേക്ക് കടന്നു വന്നു സിന്ധു വിവേകിനെ നെറ്റി ചുളിച് നോക്കിയതും അനു അവർക്ക് അവനെ പരിചയപ്പെടുത്തി കൊടുത്തു....

അവർ വിവേകിനെ പരിചയപ്പെട്ട ശേഷം അവിടുന്ന് പുറത്തേക്ക് പോയി "എടാ നീ MD യുടെ അടുത്ത് പോയി സർട്ടിഫിക്കറ്റ് ഒക്കെ ഏൽപ്പിച്ചോ...?" അനു സിന്ധു പോയതും അവനോട് ചോദിച്ചു "ന്റെ ദേവ്യേ.... ഞാൻ അത് മറന്നു.... നീ ഒന്ന് വന്നേ... MD യുടെ ക്യാബിൻ ഒന്ന് കാണിച് താ " അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു ••••••••••••••°°°°°°°°°••••••••••••°°°°°° ലിഫ്റ്റിൽ നിന്നും ഇറങ്ങി കേബിനിലേക്ക് പോകുവായിരുന്നു ഹർഷൻ..... പെട്ടെന്ന് തന്റെ മുന്നിലൂടെ അനുവിന്റെ കൈയും പിടിച്ചു പോകുന്ന ചെറുപ്പക്കാരനെ കണ്ടതും അവൻ ഒന്ന് നിന്നു വിക്കി പിടിച്ചിരിക്കുന്ന അനുവിന്റെ കയ്യിലേക്കാണ് അവന്റെ നോട്ടം പോയത്.....

പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഹർഷൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ അവളുടെ മുഖത്ത് ഉണ്ടായിരുന്ന വെറുപ്പ് കടന്നു വന്നു..... അവന്റെ ഉള്ളിൽ എന്തിനെന്നില്ലാതെ ഒരു ദേശ്യം രൂപപ്പെട്ടു പക്ഷെ അപ്പോഴും അവൻ ആരാണെന്നുള്ള ചോദ്യം അവനെ കുഴക്കി "സിന്ധു.... ആരാ അത്...?" അതുവഴി പോയ സിന്ധുവിനെ തടഞ്ഞു നിർത്തി വിക്കിയെ ചൂണ്ടി കാണിച്ചു ഹർഷൻ ചോദിച്ചു "സർ അത് അച്ഛൻ അപ്പോയിന്റ് ചെയ്ത പുതിയ ന്യൂറോളജിസ്റ് ആണ്..... Dr. വിവേക് കൃഷ്ണ.... Dr. അനാമികയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു " അവർ പറഞ്ഞതും ഹർഷൻ ഗൗരവത്തിൽ ഒന്ന് മൂളി കേബിനിലേക്ക് പോയി ക്യാബിന് മുന്നിൽ തന്നെ കാത്തുനിൽക്കുന്ന വിക്കിയേം അനുവിനേം കണ്ട ഭാവം നടിക്കാതെ അവൻ ഉള്ളിലേക്ക് പോയി

അവൻ ക്യാബിൻ പുറത്തെ ബോർഡിൽ ഹർഷന്റെ പേര് കണ്ടതും അനുവിനെ ഒന്ന് നോക്കിയതും അവൾ അതേയെന്ന അർത്ഥത്തിൽ തല കുലുക്കി വിക്കി അത് കണ്ടു ഒന്ന് നെടുവീർപ്പിട്ട് ഡോറിൽ നോക്ക് ചെയ്തു "Come in...." ഹർഷന്റെ അനുവാദം കിട്ടിയതും അവൻ അകത്തേക്ക് കയറി "Who are you.... എന്താ വേണ്ടേ..?" അവൻ ഒന്നും അറിയാത്ത മട്ടിൽ ഗൗരവത്തോടെ ചോദിച്ചു അവൻ ചെറുചിരിയോടെ സർട്ടിഫിക്കറ്റ് അവനു നേരെ നീട്ടി "ഹ്മ്മ് വിവേക് കൃഷ്ണ.... അച്ഛൻ വിളിച്ചിരുന്നു.... പിന്നെ ഇവിടെ ചുമ്മാതെ ഇരുന്ന് ഷോ കാണിക്കാതെ ഡ്യൂട്ടി ചെയ്യണം.... ഡ്യൂട്ടിക്ക് മാത്രേ നിങ്ങൾ priority കൊടുക്കാൻ പാടുള്ളൂ.... Understand..?" കുറച്ചു നീരസത്തോടെ ഹർഷൻ ചോദിച്ചു

"Yes sir 😊" വിക്കി "ഹ്മ്മ്.... U can leave" വിക്കി അപ്പോൾ തന്നെ പുറത്തേക്കിറങ്ങി പുറത്തേക്കിറങ്ങിയ അവൻ ഒന്ന് ശ്വാസം വിട്ടു അനുവിനെ നോക്കി ഒന്ന് ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചു അവളുടെ അടുത്തേക്ക് ചെന്ന് എന്തോ ചിന്തിച് നിൽക്കുന്ന അവളുടെ തലക്ക് ഒന്ന് കൊടുത്തിട്ട് അവളുടെ തോളിൽ കയ്യിട്ട് അവളെ വലിച്ചോണ്ട് പോയി ഹർഷൻ വിക്കി പുറത്തിറങ്ങിയതും അവിടെ നിന്ന് എണീറ്റ് ഗ്ലാസ്‌ വാളിന് മുകളിൽ ഉള്ള കർട്ടൻ മാറ്റി അതിലൂടെ പുറത്തേക്ക് നോക്കിയതും അനുവിന്റെ തോളിൽ കയ്യിട്ട് അവളോട് ചേർന്ന് പോകുന്ന വിക്കിയെയാണ് കണ്ടതും ആ കാഴ്ച അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതത്തെ സൃഷ്ടിച്ചു.....

അവൻ കർട്ടൻ വലിച്ചു കീറി..... അവിടെയുള്ള സകല സാധനങ്ങളും എറിഞ്ഞുടച്ചു..... എന്നിട്ടും അവന്റെ ദേശ്യം കണ്ട്രോൾ ചെയ്യാൻ അവനാവുന്നുണ്ടായിരുന്നില്ല അവൾ അവനോട് കാണിക്കുന്ന അടുപ്പവും അവൻ അവളിൽ കാണിക്കുന്ന സ്വാതന്ത്ര്യവും തന്നോട് കാണിക്കുന്ന അവഗണനയും അവന്റെ മനസ്സിനെ ചൂട് പിടിപ്പിച്ചു അവൻ അവിടെയുള്ള ചെയർ ചവിട്ടി തെറിപ്പിച്ചു ഡോർ ശക്തിയായി വലിച്ചടച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി ഇതൊക്കെ കണ്ടു പുറത്ത് നിന്നൊരാൾ പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു താൻ കരുതിയത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നതിന്റെ നിർവൃതി ആയിരുന്നു അയാളുടെ മുഖത്ത്...... നടന്നകലുന്ന ഹർഷനെ നോക്കുന്ന ആ കണ്ണുകൾ തീജ്വാല പോലെ എരിയുന്നുണ്ടായിരുന്നു ..............തുടരും………

ഭാര്യ : ഭാഗം 4

Share this story