ഭാര്യ: ഭാഗം 6

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ അവിടെയുള്ള ചെയർ ചവിട്ടി തെറിപ്പിച്ചു ഡോർ ശക്തിയായി വലിച്ചടച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി ഇതൊക്കെ കണ്ടു പുറത്ത് നിന്നൊരാൾ പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു ഹർഷൻ ദേശ്യത്തോടെ പുറത്തേക്ക് പാഞ്ഞു..... കാറിന്റെ ഡോർ തുറക്കാതെ ഡോറിലെ ഗ്ലാസ്‌ ഇടിച്ചു പൊട്ടിച്ചു അവൻ കാറിനുള്ളിൽ വച്ചിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്തു അതിൽ നിന്ന് ഒന്നെടുത്തു കത്തിച്ചു ആഞ്ഞു വലിക്കാൻ തുടങ്ങി കയ്യിൽ നിന്ന് ചോര ഒഴുകുന്നത് ശ്രദ്ധിക്കാതെ അവൻ അവൻ സിഗരറ്റ് ആഞ്ഞു വലിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് എന്തൊക്കെയോ പിറുപിറുക്കൻ തുടങ്ങി "How dare he..... എന്ത് അവകാശത്തിന്റെ പേരിലാ അവനവളുടെ ദേഹത്തു തൊടുന്നെ...." അവൻ അങ്ങനെ തുടർച്ചയായി പിറുപിറുത്തുകൊണ്ട് വലിച്ചു കയറ്റാൻ തുടങ്ങി

"ഇവിടെ നോ smoking ബോർഡ്‌ വെച്ചിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ..." അതുവഴി പോയ ഒരാൾ പറഞ്ഞതും ദേശ്യത്താൽ ചുവന്ന അവന്റെ കണ്ണുകൾ കൊണ്ട് അവൻ അയാളെ ഒന്ന് നോക്കിയതും അയാൾ അവിടെ നിന്ന് പോയി "Damn it" അതും പറഞ്ഞു അവൻ ആ സിഗരറ്റ് കുട്ടി അവിടെ വലിച്ചെറിഞ്ഞു കാറും എടുത്ത് അവിടുന്ന് പോയി അവനോട് ചേർന്നുനിന്ന് ചിരിച്ചുകൊണ്ട് പോകുന്ന അനുവായിരുന്നു അവന്റെ മനസ്സിൽ..... അവൾ തന്നോട് കാണിക്കുന്ന അവഗണന ഓർത്തപ്പോൾ അവനു ഭ്രാന്ത്‌ കയറുന്നത് പോലെ തോന്നി......

അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് കാർ വീടിന് മുന്നിൽ കൊണ്ട് നിർത്തി ഡോർ വലിച്ചടക്കുന്ന ശബ്ദം കേട്ട് നന്ദിനി പുറത്തേക്ക് വന്നതും കൈയിൽ നിന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ഹർഷനെ കണ്ടു..... അവർ വേവലാതിയോടെ അവനരികിലേക്ക് ഓടി വന്നു അവന്റെ കൈ പിടിച്ചു എന്തൊക്കെയോ ചോദിക്കുന്നുണ്ട്.... പക്ഷെ അവന്റെ മനസ്സിൽ ആ ചിത്രം വീണ്ടും വീണ്ടും തെളിഞ്ഞു വന്നതും അവൻ നന്ദിനിയെ മറി കടന്ന് മുറിയിൽ കയറി ഡോർ അടച്ചു..... നന്ദിനി പിറകെ പോയി ഒരുപാട് വിളിച്ചെങ്കിലും അവൻ അത് കേട്ട ഭാവം കാണിച്ചില്ല അവൻ പോയി ബെഡിൽ ഇരുന്ന് കൊണ്ട് കൈ രണ്ടും ബെഡിൽ മുറുക്കി അവിടെ ഇരുന്നു ••••••••••••••••••••••••••••••••

ഹർഷൻ* എന്ത് ധൈര്യം ഉണ്ടായിട്ടാ അവൻ അവളെ തൊട്ടത് 😡...... ഓർക്കും തോറും എന്റെ തലക്ക് ചൂട് പിടിക്കുന്നു പിന്നെയും പിന്നെയും അത് തന്നെ മനസ്സിലേക്ക് തികട്ടി വന്ന് കൊണ്ടിരുന്നു അവൾ എന്നെ അവഗണിക്കുന്നതും ഏതോ ഒരുത്തനോട് അടുത്തിടപെഴുകുന്നത് എന്റെ സമനില തെറ്റിക്കുന്നുണ്ട് കാരണം...... ഞാൻ അവളെ ഭ്രാന്തമായി പ്രണയിക്കുന്നു..... എന്റെ പ്രാണനെക്കാൾ ഞാൻ അവളെ പ്രണയിക്കുന്നു അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...... വര്ഷങ്ങളായി അവളെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ട് ആ പന്ന ##@@ ---മോൾ ഹിമ എന്നെ സ്നേഹം നടിച്ചു ചതിച്ചപ്പോൾ ഞാൻ ഒരു ഭ്രാന്തൻ ആയി മാറുകയായിരുന്നു......

മാസങ്ങൾ നീണ്ട കൗൺസിലിങ്ങിലൂടെയാണ് ഞാൻ തിരിച്ചു വന്നത്...... പണത്തിനു വേണ്ടി എന്നെ ചതിച്ചപ്പോൾ ഞാൻ അറിയുകയായിരുന്നു എത്ര ആട്ടിപ്പായിച്ചാലും ഞാൻ അറിയാതെ എന്റെ കാര്യങ്ങൾ നോക്കിയ അനുവിനെ..... അവളിലെ ഭാര്യയെ ഹിമ നഷ്ടപ്പെട്ടു എന്നറിഞ്ഞ ഞാൻ ഒരു ചെകുത്താനായി മാറിയിരുന്നു..... ഹിമയോടുള്ള ഭ്രാന്തമായ പ്രണയം എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അനുവിനോടുള്ള വെറുപ്പായി അവളെ വേദനിപ്പിക്കുന്നതിൽ ഞാൻ ആനന്ദവും സംതൃപ്തിയും കണ്ടെത്തി...... പൈശാചികമായി അവളോട് പെരുമാറി...... ചൂട് ചായ കൊണ്ട് മുഖം പൊള്ളിയപ്പോഴും കുപ്പിച്ചില്ല് തറച് കയറി ചോര പൊടിഞ്ഞപ്പോഴും......

ക്രൂരമായി അവളുടെ ഉള്ളം കൈ ഞാൻ പൊള്ളിച്ചപ്പോഴും അവളുടെ കണ്ണുകളിൽ ഞാൻ എന്നോടുള്ള വെറുപ്പ് കണ്ടില്ല..... വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി..... എന്റെ അച്ഛനേം അമ്മയേം യാതൊരു മടിയും ഇല്ലാതെ അവൾ നോക്കുന്നത് കണ്ടിട്ടും എനിക്ക് പുച്ഛമായിരുന്നു അവളോട് പക്ഷെ ഹിമയുടെ ചതി മനസിലാക്കി തിരിച്ചു വന്ന എനിക്ക് മുന്നിലേക്ക് 'അമ്മ ഒരു ഡയറി നീട്ടി അതിൽ നിറയെ അനുവിന്റെ പ്രണയമായിരുന്നു...... ഞാൻ അറിയാതെ എന്നെ പ്രണയിച്ച അനുവിന്റെ വരികൾ ആയിരുന്നു അതിൽ...... വേദനകൾ മാത്രം സമ്മാനിച്ചിട്ടും അവൾ എന്നെ അവളെക്കാൾ ഏറെ പ്രണയിച്ചു എന്നറിഞ്ഞപ്പോൾ ചങ്ക് തകർന്നു പോയി അവളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഷിച്ചുപോയ നിമിഷങ്ങൾ ആയിരുന്നു അത്

എന്നെ മാത്രം സ്വപ്നം കണ്ടു നടന്നിരുന്നവൾ എന്റെ ഉപദ്രവം കൊണ്ട് രാത്രികളിൽ ഞെട്ടി ഉണർന്നു എന്നെ ഒരു പേടിസ്വപ്നം ആയി കണ്ടു കരഞ്ഞു തീർത്തത് ഒക്കെ 'അമ്മ പറഞ്ഞപ്പോൾ ഹൃദയത്തിൽ ആരോ കത്തി കൊണ്ട് കുത്തുന്നത് പോലെ എനിക്ക് തോന്നി അന്ന് അറിഞ്ഞു ഞാൻ അവളിലെ പ്രണയത്തെ..... കൊതിച്ചുപോയി അവളുടെ പ്രണയം..... അന്ന് മുതൽ എന്റെ ഹൃദയത്തിൽ കൊണ്ട് നടന്നതാ ഞാൻ അവളെ...... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു..... പക്ഷെ അവൾ എവിടെയാണെന്ന് എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല അവൾ എന്നിലേക്ക് തിരികെ വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു......

കാരണം അവളുടെ പ്രണയം തീവ്രമാണെന്ന് ആ ഡയറിയിൽ നിന്ന് എനിക്ക് മനസ്സിലായതാ ഒടുവിൽ വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവൾ തിരികെ എത്തി...... അന്ന് വരെ അവളെ കാണാനും സംസാരിക്കാനും കൊതിച്ചു നിന്ന എനിക്ക് അവളെ കണ്ടപ്പോൾ അതിനുള്ള ധൈര്യം ഉണ്ടായില്ല അവളെ തന്നെ നോക്കി ഇരുന്നിട്ടും അവളുടെ ഒരു നോട്ടം പോലും എനിക്ക് നേരെ നീണ്ടില്ല എന്നത് എന്നെ നിരാശനാക്കി പിന്നീടുള്ള അവളുടെ പ്രവർത്തികളിൽ നിന്ന് അവൾ പൂർണമായി മാറിയത് എനിക്ക് മനസിലായി.... പക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ഉണ്ടാകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു

എന്നിലെ അഹംഭാവവും ദുരഭിമാനവും ആവാം അവളോടുള്ള എന്റെ പ്രണയത്തെ മറച്ചുപിടിക്കാൻ എന്നെ പ്രേരിപ്പിച്ചത് അവളോട് ചെയ്ത ദ്രോഹങ്ങൾ അവളുടെ മനസ്സിൽ ഒരഗ്നി പോലെ ഇപ്പോഴും ഉണ്ടെന്ന തോന്നൽ ഉള്ളതുകൊണ്ടാ ഞാൻ അവൾക്ക് ശല്യം ആകണ്ട എന്ന് കരുതി അവളിൽ നിന്ന് ഒതുങ്ങി നിന്നത് പക്ഷെ എന്ന് കരുതി വേറൊരുത്തൻ അവളുടെ മേൽ സ്വാതന്ത്ര്യം എടുക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല😡 'അമ്മ അവളോട് പറയുന്നത് ഞാൻ കേട്ടിരുന്നു... അവൾക്ക് ഇഷ്ടപ്പെട്ട ആരെ വേണേലും തിരഞ്ഞെടുക്കാൻ..... അവർ എതിർക്കില്ലന്ന് ഒക്കെ......

അവർക്ക് എതിർപ്പ് ഇണ്ടാവില്ലായിരിക്കും.... പക്ഷെ എനിക്ക് ഉണ്ട്..... BECAUSE, SHE IS STRICTLY MINE..... MINE ONLY ഞാൻ അവളെ ദ്രോഹിച്ചിട്ടുണ്ട്..... നരകിപ്പിച്ചിട്ടുണ്ട്..... അതിൽ എനിക്ക് കുറ്റബോധവും ലജ്ജയും ഒക്കെ ഉണ്ട്..... എന്ന് കരുതി അവളെ മറ്റൊരുത്തനു വിട്ട് കൊടുത്തു ത്യാഗി ആകാൻ എനിക്ക് മനസ്സില്ല.... അവൾ എന്റെയാ.... എന്റേത് മാത്രം...... അതിനി അവളുടെ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലെങ്കിലും അവളെ ഞാൻ വിട്ട് കളയില്ല അവളുടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടായാൽ അവനെ കൊല്ലാൻ പോലും എനിക്ക് മടിയില്ല..... അവൾ എന്റെ ഭാര്യ ആണ്...... ഇനി എന്നും എന്റെ ഭാര്യ തന്നെ ആയിരിക്കും അനുവിന് എന്നോടുള്ള ദേശ്യം മാറണം.....

അതിന് കുറച്ചു തറ ആകേണ്ടി വന്നാലും ശെരി..... അല്ലെങ്കിൽ അവളെ എനിക്ക് നഷ്ടപ്പെട്ടെന്ന് വരാം.. *ഫോൺ എടുത്ത് അതിൽ തെളിഞ്ഞ അനുവിന്റെ മുഖത്ത് വിരലോടിച്ചു കൊണ്ട് അവൻ പുഞ്ചിരിച്ചതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവന്റെ മുഖം കടുത്തു "അവൻ..... ആ വിവേക്......... അവൻ ഈ ഹർഷൻ ആരാണെന്ന് അറിയാൻ കിടക്കുന്നതെ ഉള്ളൂ 😏 എന്റെ കീഴിൽ തന്നെ വന്ന് പെട്ടിരിക്കുവല്ലേ..... അവസരങ്ങൾ ഒരുപാടുണ്ടാകും..... മോനെ വിക്കീ യുവർ കൗണ്ട് ഡൌൺ സ്റ്റാർട്സ് നൗ 😏" * ഹർഷൻ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി ഒന്ന് ഗൂഢമായി ചിരിച്ചു കൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു കൊണ്ട് സിലിംഗിൽ ഉള്ള അനുവിന്റെ ഫോട്ടോയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു ഹർഷൻ അന്ന് മുറിയിൽ തന്നെ കഴിച്ചു കൂട്ടി.....

രാത്രി ആയതും അവൻ അനുവിനെ ഒന്ന് കണ്ടിട്ട് വരാമെന്ന് കരുതി റൂമിന് പുറത്തേക്കിറങ്ങിയതും ആരുടെയോ ചിരിയും കളിയും ഒക്കെ കേൾക്കുന്നത് കണ്ട് അവൻ ഒന്ന് നെറ്റിച്ചുളിച് താഴേക്ക് പോയി അച്ഛനും അമ്മക്കുമൊപ്പം സോഫയിൽ ഇരുന്ന് എന്തോ പറഞ്ഞു ചിരിക്കുന്ന അനുവിനെയും സോഫയുടെ സൈഡിൽ കയറി ഇരുന്ന് അനുവിന്റെ തോളിൽ കൈ വെച്ചിരിക്കുന്ന വിക്കിയെ കണ്ടതും ഹർഷന്റെ മുഖം വലിഞ്ഞു മുറുകി "ഇവനെന്താ ഇവിടെ....?😡" അവൻ അരിശത്തോടെ ചോദിച്ചതും എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി "Aah.... നിനക്ക് ഒന്ന് പയ്യെ സംസാരിച്ചൂടെ.... പേടിച്ചു പോയല്ലോ..... എടാ മോനെ നമ്മടെ പുതിയ ഡോക്ടർ അനുമോൾടെ ഫ്രണ്ടാ.....

അവരൊക്കെ ഇത്രയും കാലം ഒരുമിച്ചായിരുന്നു.... അതോണ്ട് അച്ഛൻ അവനോട് ഇവിടെ നിൽക്കാൻ പറഞ്ഞു.... ഇനി മുതൽ വിക്കിമോൻ ഇവിടെയാ " അവനെ കണ്ട നന്ദിനി അവനടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു "കണ്ണിൽ കണ്ടവരെ കയറ്റി താമസിക്കാൻ ഇതെന്താ സത്രാണോ..?" അവന്റെ ഉള്ളിലെ നീരസം പ്രകടിപ്പിച്ചു ഹർഷൻ എടുത്തടിച്ചപോലെ പറഞ്ഞതും വിക്കി ഒരു ചിരിയോടെ ഹർഷനെ നോക്കിയിരുന്നു "നീയിങ്ങു വന്നേ...."നന്ദിനി അവനെ അവിടുന്ന് പിടിച്ചു മാറ്റി നിർത്തി "നീ എന്താടാ ഇങ്ങനെ..... വിക്കി മോൻ എന്ത് കരുതിയോ ആവോ...?" ഹർഷനെ ഒന്ന് കടുപ്പിച്ചു നോക്കി അവർ പറഞ്ഞു "അവൻ എന്ത് കരുതിയാലും i don't care.....

ഇത് എന്റെ വീടാ.... എനിക്ക് ഇഷ്ടമുള്ളത് ഞാൻ പറയും ചെയ്യും..." അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞതും നന്ദിനി അവനെ നോക്കി കൈ കൂപ്പി നമ്മൾ ഇല്ലെന്നും പറഞ്ഞു അവനു കഴിക്കാൻ വിളമ്പി അവൻ കഴിപ്പ് തുടങ്ങിയതും വിജയനും അനുവും വിക്കിയും കഴിക്കാനായി ഇരുന്നു അവൻ വിക്കിയെ ഒന്ന് പുച്ഛത്തോടെ നോക്കി നിശബ്ദമായി കഴിക്കുന്ന അനുവിനെ നോക്കി ഇരുന്നു ഇടക്ക് എപ്പഴോ അവന്റെ നോട്ടം വിക്കിയിലേക്ക് പോയപ്പോ അവൻ രണ്ടും കയ്യും ടേബിളിൽ ഊന്നി അതിന് മുകളിൽ അവന്റെ തല താങ്ങി നിർത്തി അനുവിനെ തന്നെ നോക്കി പുഞ്ചിരിക്കുന്നതാണ് ഹർഷൻ കണ്ടത്

അനു ആണേൽ ഹർഷനുള്ളത് കൊണ്ട് ആരോടും മിണ്ടാതെ കുനിഞ്ഞിരുന്നു കഴിക്കുവാണ് ഹർഷന് വിക്കിയെ കൊല്ലാനുള്ള ദേശ്യം തോന്നി....... അവന്റെ കണ്ണ് രണ്ട് ചൂഴ്ന്നെടുത്താലോ എന്ന് പോലും അവൻ ചിന്തിച്ചു അനുവിനോട് അത്ര പൊസ്സസ്സീവ്നെസ്സ് ഉണ്ടായിരുന്നു ഹർഷൻ ഒരു ഗ്ലാസ്‌ എടുത്ത് നിലത്തേക്കെറിഞ്ഞു പൊട്ടിച്ചതും വിക്കി ഞെട്ടിപ്പിടഞ്ഞു നോട്ടം മാറ്റി ശബ്ദം കേട്ട് എല്ലാവരും ഹർഷനെ നോക്കിയതും അവൻ ദേശ്യത്തിൽ അവിടെനിന്നും എണീറ്റു സ്റ്റെയർ കയറി പോയി സ്റ്റെയർ കയറി പോകുന്ന ഹർഷനെ നോക്കി ചിരിച്ചുകൊണ്ട് വിക്കി വിജയനെ നോക്കി thumbs up കാണിച്ചതും അയാൾ ഒന്ന് തലയാട്ടി ചിരിച്ചു............തുടരും………

ഭാര്യ : ഭാഗം 5

Share this story